❣️ ദേവപല്ലവി ❣️ ഭാഗം 11

 

രചന: മുകിലിൻ തൂലിക

നല്ല വേഗതയിൽ വീടിന്റെ ഗേറ്റ് കടന്ന് കാർ,പോർച്ചിൽ ചെന്നുനിന്നു.. ഡോർ തുറന്ന് ദേവ് വീടിനകത്തേക്ക് പാഞ്ഞു..അവന്റെ ഉള്ളിൽ ആളിക്കത്തുന്ന ദേഷ്യം അവൻറെ ഓരോ ചുവടിലും പ്രകടമായിരുന്നു.. ഗോവണി പടികൾ വേഗതയിൽ ചവിട്ടി കയറി ദേവ് തന്റെ മുറിയിൽ കയറി വാതിൽ വലിടച്ചു അതിന്റെ പ്രകമ്പനം ഒരു നിമിഷം ആ മുറിയിലാകെ അലയടിച്ചു... മുറിയിൽ പ്രഥമ രാത്രിയ്ക്കായുള്ള അലങ്കാരങ്ങൾ കണ്ടതോടെ ദേവ്ന് തന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കാതെയായി.. തന്റെ ദേഷ്യം മെല്ലാം അവനാ മുറിയിൽ തീർത്തു.. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു.. കുറച്ചു സമയത്തിന് ശേഷം തന്റെ ദേഷ്യത്തിന് ഒരു വിധം സമാധാനം ആയതോടെ ദേവ് മുറിയിലെ ജനൽ കമ്പിയിൽ അമർത്തിപ്പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.. അപ്പോഴും ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ദേഷ്യവും സങ്കടവും അവൻറെ ചുവന്ന കണ്ണുകളിലൂടെ പുറത്തേക്ക് ഒഴുകിയിരുന്നു... നിർവികാരനായി നിന്നവൻ പുറംകയ്യാൽ അവ തുടച്ചെറിഞ്ഞു..

ഇതേസമയം പല്ലവിയെ കൂട്ടി മോഹനും മാലതിയും വീട്ടിലേക്ക് എത്തി.. റൂമിൽ നിന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്ന ദേവ്ന്റെ കണ്ണുകൾ പല്ലവിയെ കണ്ടതോടെ ദേഷ്യത്താൽ ആളിക്കത്തി തുടങ്ങി..അവൻ അവളെ നോക്കി പല്ല് ഞെരിച്ചു... "ദേവൂട്ടൻ വന്നിട്ടുണ്ടല്ലോ" മോഹൻ അതും പറഞ്ഞ് കാറിൽ നിന്നുമിറങ്ങി.. ദേവ്ന്റെ കാർ കണ്ടതോടെ മൂവരുടേയും മുഖത്ത് വല്ലാത്തൊരു ആശ്വാസം ലഭിച്ചു... അവർ അകത്തു കയറി... മോളെ സമയം ഒരുപാട് ആയില്ലേ.. ഈ വേഷം ഒക്കെ ഒന്നു മാറി ഫ്രഷായിക്കോ മാലതി പല്ലവിയോട് പറഞ്ഞു reception സമയത്ത് ഒന്നും മിണ്ടാതെ ദേവ് ഇറങ്ങി പോയതിനെ കുറിച്ചോർത്ത് എന്തോ വല്ലാത്തൊരു ഭയം പല്ലവിയുടെ ഉളളിലും ഉണ്ടായിരുന്നു.. ഇത്രയും നേരം തനിക്ക് ലഭിച്ച സന്തോഷം ഇനി വരാൻ ഇരിക്കുന്ന തീരാ കണ്ണീരാണെന്ന് പലവിയുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു...

അമ്മയെ നോക്കി ഒരു വിഷാദ ചിരിയോടെ മാലതി നൽകിയ സെറ്റുമുണ്ടും വാങ്ങിയവൾ ഫ്രഷ് ആകാൻ പോയി.... കുളിക്കുമ്പോഴും പല വിധ ചിന്തകളാൽ കലുഷിതമായിരുന്നു പല്ലവിയുടെ മനസ്സ്.. അത് കാരണമില്ലാതെ പിടിച്ച് കോണ്ടേയിരുന്നു... **************** അമ്മ നൽകിയ സെറ്റുമുണ്ട് അവൾ ഭംഗിയായി ഉടുത്തു.. കരി നീല കരയുള്ള സെറ്റ്മുണ്ടായിരുന്നു അത്.. അതിന് മാച്ചായ ബ്ലൗസും.. താലി മാല ഒഴികെ മറ്റെല്ലാ ആഭരണങ്ങളും പല്ലവി വേണ്ടെന്നുവെച്ചു.. കയ്യിൽ ചെറിയ 2 ലക്ഷ്മി വള.. കാതിൽ ചെറിയ ജിമിക്കി... അപ്പോഴേക്കും മാലതി മുല്ലപ്പൂവുമായി വന്ന് അവളുടെ അരകവിഞ്ഞു കിടക്കുന്നവളുടെ മുടിയിൽ വെച്ചു.. പല്ലവി ചെറിയൊരു പൊട്ടെടുത്ത് തന്റെ പുരികക്കൊടികൾക്കിടയിൽ തൊട്ടു... സിന്ദൂരച്ചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം സിന്ദൂരരേഖയിൽ തൊടുമ്പോൾ പല്ലവിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു.,

മാലതി പല്ലവിയെ പതിയെ തിരിച്ചു നിർത്തി മുഖത്ത് തലോടി... "മോളെ നീയാണ് ഇനി എന്റെ മകന്റെ ലോകം.. അവന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടറിഞ്ഞ ഒരു പ്രതിസന്ധിയിലും അവനെ ഒറ്റയ്ക്ക് ആകാതെ താങ്ങും തണലുമായി ഇനി എന്നും മോള് വേണം അവനൊപ്പം.. ഞങ്ങളുടെ ദേവൂട്ടനെ മോളുടെ കൈകളിലേക്ക് ഏൽപിക്കുകയാണ്.. ഇത്തിരി മുൻശുണ്ഡി ഉണ്ടെങ്കിലും ഒരു പാവമാണ് എന്റെ മോൻ.." മാലതിയുടെ വാക്കുകൾ പുഞ്ചിരി തൂകും മുഖത്തോടെ പല്ലവി സ്വീകരിച്ചു.. ഇനി വൈകിക്കേണ്ട മോളെ.. ദേവ് കാത്തിരുന്നു മുഷിയും.. ദാ ഈ പാൽ ഗ്ലാസ് വാങ്ങിച്ചു അവന്റെ മുറിയിലേക്ക് പൊയ്ക്കോ.. ഗോവണി കയറുമ്പോൾ ആദ്യം കാണുന്നതാണ് ഇനി മക്കളുടെ സ്വർഗ്ഗം നിങ്ങളുടേതായ ലോകം" മാലതി പറഞ്ഞുനിർത്തി അമ്മയെ നോക്കി നാണിച്ചു ചിരിച്ചു പല്ലവി പതിയെ ദേവ്ന്റെ മുറി ലക്ഷ്യമാക്കി നടന്നു..

പേടി കൊണ്ടും മറ്റു പല ആശങ്കകൾ കൊണ്ടും പല്ലവിക്ക് തൻറെ കാലുകൾക്ക് വല്ലാത്ത ഭാരക്കൂടുതൽ തോന്നി.. ഓരോ ചുവടും വർധിക്കുന്ന ഹൃദയമിടിപ്പോടെ ചവിട്ടിക്കയറി.. മുറിയുടെ മുൻപിലെത്തി അവൻ വാതിൽ തുറക്കാൻ മടിച്ചു... ഒന്നുരണ്ടുവട്ടം വാതിലിൽ പിടിയിലേക്ക് കൈനീട്ടി പിൻവലിച്ചു.. ഒരു നിമിഷം ചിന്തിച്ച് നിന്നതിനുശേഷം പല്ലവി വാതിൽ തുറന്നു പതിയെ മുറിക്കകത്തേക്ക് കയറി വാതിലടച്ചു... അലങ്കോലമായി കിടക്കുന്ന മുറി കണ്ടതോടെ പല്ലവിയുടെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു... ദേവ്ന് വേണ്ടി അവളുടെ കണ്ണുകൾ ചുറ്റും ഒന്ന് പരതി... അപ്പോഴാണ് റൂമിലെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ദേവിനെ പല്ലവി കണ്ടത്..അവനെ കണ്ടതോടെ വർദ്ധിച്ച ഹൃദയമിടിപ്പിന്റെ താളത്തിൽ ഒരു പ്രണയതാളം കൂടിച്ചേർന്നു...പല്ലവി കയ്യിലെ പാൽഗ്ലാസുമായി ദേവ്ന് അടുത്തേക്ക് ചെന്നു... ഇതേസമയം ദേവ് അവൾ വാതിൽ തുറന്നു അകത്ത് കയറിയിരുന്നത് അറിഞ്ഞിരുന്നു ഉള്ളിലെ വെറുപ്പ് കൊണ്ട് അവന് തിരിഞ്ഞു നോക്കാൻ തോന്നിയിരുന്നില്ല..

ഇത്രയും നാളും താൻ കാണാൻ കൊതിച്ച മുഖം എത്രപെട്ടെന്നാണ് തനിക്ക് വെറുപ്പുളവാക്കുന്ന ഒന്നായി മാറിയതെന്നവൻ ഓർത്തു... തനിക്ക് അരികിലേക്ക് അടുത്തടുത്തു വരുന്ന അവളുടെ കാൽ കൊലുസിന്റെ ശബ്ദം അവന് അരോചകമായി തോന്നി... കുറച്ചു നിമിഷങ്ങൾക്ക് മുൻപുവരെ ആ ശബ്ദം അവൻറെ ഹൃദയതാളം ആയിരുന്നു ഇപ്പോൾ അത് അവന്റെ ക്രോധം മൂർധന്യാവസ്ഥയിൽ എത്തിക്കുന്നു... പതഞ്ഞു പൊങ്ങുന്ന ദേഷ്യം ദേവ് തന്റെ കൈ പിടിച്ചിരുന്ന ജനലഴിയിൽ തീർത്ത് കണ്ണടച്ചു നിന്നു..പല്ലവി ദേവ്ന്റെ തൊട്ടു പുറകിലായി നിന്ന് തെല്ലൊരു ഭയത്തോടെ എങ്കിലും അതിൽ ഏറെ സന്തോഷത്തോടെ ഉള്ളു നിറഞ്ഞു കവിയുന്ന പ്രണയത്തോടെ "ദേവേട്ടാ" എന്നു വിളിച്ചു.. ആ വിളി കേട്ടതോടെ ദേവ്ന്റെ സകല നിയന്ത്രണങ്ങളും വിട്ടു.. ദേഷ്യത്തോടെ അവൻ പല്ലവിയ്ക്ക് നേരെ തിരിഞ്ഞു..ദേഷ്യം കൊണ്ട് ചുവന്നു കണ്ണുകൾ കൊണ്ട് പല്ലവിയെ ദഹിപ്പിക്കും വിധത്തിൽ നോക്കുന്ന ദേവ്ന്റെ മുഖഭാവം കണ്ട് പല്ലവി ഞെട്ടി തരിച്ച് രണ്ടടി പുറകോട്ടു മാറി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...