❣️ ദേവപല്ലവി ❣️ ഭാഗം 12

 

രചന: മുകിലിൻ തൂലിക

കാറിന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്ന് കണ്ണിന് മീതെ തന്റെ വലതുകരം കയറ്റിവെച്ച് കഴിഞ്ഞതെല്ലാം ഓർത്തെടുക്കുകയായിരുന്നു ദേവ്.. അവൻ എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ തോരാതെ പെയ്തു കൊണ്ടിരുന്നു.... തൻറെ മനസ്സിൽ ഇപ്പോൾ പല്ലവിയോട് സ്നേഹത്തിൻറെ ചെറു കണിക പോലും അവശേഷിക്കുന്നില്ല എങ്കിലും എന്തിന് എന്റെ കണ്ണുകൾ ഇങ്ങനെ തോരാതെ പെയ്തിറങ്ങുന്നു എന്ന് ഒരു അമ്പരപ്പോടെ ദേവ് ചിന്തിച്ചു... എത്ര നേരം അവൻ അങ്ങനെ ഇരുന്നു എന്നറിയില്ല... കണ്ണുകൾ നീറീ പുകഞ്ഞ് തുടങ്ങിയിരുന്നു.. കുറേയേറെ സമയത്തിനിടയിൽ ചെറുതായൊരു മയക്കത്തിലേക്കു വീണ ദേവ്നെ പിന്നെയും ഉയർത്തിയത് ആരവിന്റെ കോളായിരുന്നു... ഡാ അളിയാ, നിന്നെ ഈ നേരത്ത് വിളിച്ച് ശല്യം ചെയ്യരുതെന്ന് അറിയാം..എങ്കിലും എനിക്ക് എന്തോ ഒരു സമാധാന കുറവ്.. നിനക്ക് എന്തോ വിഷമം ഉള്ളതുപോലെ തോന്നി... ഇവിടെ ഇരുന്നിട്ട് ഒരു മനസമാധാനം കിട്ടുന്നില്ല.. അവിടെ എല്ലാം ഒക്കെയല്ലേ.. എല്ലാം ഭംഗിയായി നടന്നില്ലേ.. എവിടെ പല്ലവി അടുത്തുണ്ടോ..

ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പായോ ഞാൻ... ആരവ് ഒറ്റ ശ്വാസത്തിൽ ചോദിച്ച് നിർത്തി... ആരവിന്റെ ശബ്ദം കേട്ടതോടെ ഒരുവേള വിശ്രമത്തിൽ ആയ ദേവ്ന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുടങ്ങിയിരുന്നു.. ഹലോ ദേവ് നീ എന്താ ഒന്നും മിണ്ടാത്തെ.. ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.. ആരവിന്റെ ശബ്ദത്തിൽ വല്ലാത്തൊരു പകപ്പ് കലർന്നിരുന്നു.. കണ്ഠത്തിൽ തിങ്ങിനിറഞ്ഞ അവന്റെ ഹൃദയവേദന അടക്കാൻ വയ്യാതെ ദേവ് പൊട്ടിക്കരഞ്ഞു.. അയ്യോ.. നിനക്ക് എന്തു പറ്റിയെടാ.. എന്തിനാ നീ ഇങ്ങനെ കരയുന്നത്... കാര്യം പറയ്.. അടുത്ത് ഇല്ലെങ്കിലും തന്റെ പ്രിയ ചങ്ങാതിയുടെ ഹൃദയവേദന ആ കരച്ചിലിൽ നിന്നും ആരവ് മനസ്സിലാക്കിയിരുന്നു... അവന്റെ കണ്ണുകളും പതിയെ നിറയാൻ തുടങ്ങി.. ആരവ് എനിക്ക് ആരും ഇല്ലടാ... എന്റെ വിഷമങ്ങൾ പറയാൻ ആരുമില്ല ഞാൻ ഇപ്പോൾ ചങ്കുപൊട്ടി ചത്തുപോകുമെടാ പൊട്ടിക്കരഞ്ഞുകൊണ്ട് ദേവ് പറഞ്ഞു...

ആരുമില്ലന്നോ..നിനക്ക് ഞാനുണ്ട് ദേവ്.. ഏത് ആപത്തിലും നിനക്കൊപ്പം ഞാൻ ഉണ്ട് ദേവ്.. നിന്റെ അരികിൽ ഞാനിപ്പോൾ ഇല്ലന്നേ ഒള്ളൂ... നീ കാര്യം പറ ദേവ്... ദേവ്ന്റെ കണ്ണുനീരിന്റെ ചൂട് ഫോണിലൂടെ തൊട്ടറിഞ്ഞ ആരവിന് തന്നെ നിയന്ത്രിക്കാൻ സാധിക്കാതെയായി എല്ലാവരും കൂടി എന്നെ ചതിച്ചു.. എന്റെ ജീവനായ അച്ഛനും അമ്മയും.. എൻറെ ശ്വാസമായി നെഞ്ചിൽ കൊണ്ടു നടന്ന പ്രിയപ്പെട്ടവളും എന്നെ ചതിച്ചു ആരവ്.. ആരവ് ഒന്നു ഞെട്ടി.." നീ എന്തൊക്കെയാ ഈ പറയുന്നേ ദേവ് തെളിച്ച് പറയ്.. എന്താ ഉണ്ടായത്... തന്റെ ബാല്യകാല സുഹൃത്തിന്റെ വേദന അവന് കേട്ടു നിൽക്കാൻ സാധിക്കുണ്ടായിരുന്നില്ല അത് അവന്റെ ശബ്ദത്തിൽ പ്രകടമായിരുന്നു... പല്ലവി അവൾ നല്ലൊരു പെൺകുട്ടി അല്ലടാ... ഒരു ഭാര്യക്ക് വേണ്ട ശരീരശുദ്ധി.. സ്വഭാവശുദ്ധി... ഇതൊന്നും അവൾക്കില്ല... ഞാൻ ആഗ്രഹിക്കുന്ന ഒരു പരിശുദ്ധിയും അവൾക്കില്ല.... ദേവ്ന്റെ തൊണ്ട വല്ലാതെ ഇടറി.... "ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെ അച്ഛനും അമ്മയും ഇതിനെല്ലാം കൂട്ടുനിന്നത് അതാണ് എന്നെ ഏറെ തളർത്തിയത്.."

ദേവ്ന്റെ സ്വരം വല്ലാതെ തളർന്നിരുന്നു.. ആരവ് എല്ലാം കേട്ട് ഞെട്ടി തരിച്ചു നിന്നു...ഫോൺ പിടിച്ചിരുന്ന അവൻറെ വലതുകരം ചെറുതായി വിറക്കുന്നുണ്ടായിരുന്നു... നീ ഇത് എന്തൊക്കെയാ പറയുന്നെ.. നീ താലിക്കെട്ടിയ നിന്റെ പെണ്ണിനെ കുറിച്ചാണ് ഈ പറയുന്നതെന്ന് ഓർമ്മയുണ്ടോ നിനക്ക്.. ആരവിന്റെ ശബ്ദം ഒന്ന് കടുത്തു "എന്റെ പെണ്ണ്" അത് പറയുമ്പോൾ അവന്റെ മുഖത്തൊരു വെറുപ്പ് പ്രത്യക്ഷപ്പെട്ട്.... ദേവ് തന്റെ വിഷമങ്ങളെല്ലാം കടിച്ചമർത്തി റിസപ്ഷൻ സമയത്ത് വർമ്മ വന്ന് അറിയിച്ച കാര്യങ്ങൾ എല്ലാം തേങ്ങി കരച്ചിലിനിടയിലൂടെ മുറിഞ്ഞു പോകുന്ന വാക്കുകളാൽ ആരവിനോട് പറഞ്ഞു... ആരവിന് കേട്ടതൊന്നും വിശ്വസിക്കാൻ സാധിക്കണം ഉണ്ടായിരുന്നില്ല.. നീ വിഷമിക്കാതെ... കേട്ടറിഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആകണമെന്നില്ലല്ലോ... പിന്നെ വർമ്മ പറഞ്ഞതല്ലേ.. നിനക്കറിയാലോ അയാളുടെ സ്വഭാവം.. നിന്നെ തകർക്കുക എന്ന ലക്ഷ്യം മാത്രമേ അയാൾക്ക് ഉള്ളൂ... അല്ല നീ ഇതിയനക്കുറിച്ച് പല്ലവിയോട് സംസാരിച്ചില്ലേ.. നമ്മക്ക് അവളുടെ ഭാഗവും കേൾക്കണ്ടേ..

. ദേവൊന്നു മൂളി.. വർമ്മ പറഞ്ഞത് ഞാനും ആദ്യം വിശ്വസിച്ചില്ല... പിന്നെ അയാൾ ഫോണിൽ റെയ്ഡ് നടന്ന ദിവസം ഹോട്ടലിൽ വെച്ച് എടുത്ത പല്ലവിയുടെയും അവളുടെ കൂടെയുള്ള ചെക്കൻമാരുടെയും ഫോട്ടോ കാണിച്ചു തന്നു...അത് കണ്ടതോടെ ഞാൻ തകർന്നു ആരവ് ദേവ് പറഞ്ഞ ഓരോ കാര്യങ്ങളും ആരവിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണർത്തി.. നീ വിഷമിക്കാതെ...ഞാൻ എത്രയും പെട്ടെന്ന് അങ്ങോട്ട് വരാം.. നീ എടുത്തുചാടി ഒന്നും ചെയ്യാതെ ആത്മ സംയമനം പാലിച്ചോളൂ.. ദേവ് അവൻ പറയുന്നത് എല്ലാം ഒരു തേങ്ങലോടെ കേട്ടുകൊണ്ടിരുന്നു പിന്നെ അങ്കിളും ആൻറിയും ചിലപ്പോ ഇതൊന്നും അറിഞ്ഞിരിക്കണം എന്നില്ല.. ഇനിയിപ്പോ അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ഇത് മറച്ചു വെച്ചതിന്റെ പിന്നിൽ എന്തെങ്കിലും കാര്യം ഉണ്ടാകും.. ഇതെല്ലാം നമുക്ക് അറിയണം..നീ ആ കരച്ചിലിൽ ഒന്ന് നിർത്തീയേ...

ഞാൻ വരട്ടെ എല്ലാം ശരിയാക്കാം.. കാര്യങ്ങളെല്ലാം നെല്ലും പതിരും തിരിക്കാം... അതിനു മറുപടിയായി ദേവ് ഒന്നു മൂളി... ആരവിന്റെ വാക്കുകൾ അവന് ഏറേക്കുറേ ആശ്വാസം നൽകി.. പിന്നെ ഇപ്പോ ഇനി വീട്ടിലേക്ക് പോകണ്ട.. ഓഫീസിലേക്ക് പൊയ്ക്കോ.. ഇന്ന് ഇനി നീ വീട്ടിൽ പോയാൽ അത് നിൻറെ ദേഷ്യം കൂട്ടേ ഉള്ളൂ...നീ വിഷമിക്കല്ലേ കേട്ടോ... വരാൻ ഉള്ള കാര്യങ്ങൾ റെഡിയാക്കി ഞാൻ എത്രയും പെട്ടെന്ന് തിരിച്ചെത്താം.. ശരിയെന്നാ.. നീ ഞാൻ പറഞ്ഞത് മറക്കണ്ട.. ഓഫീസിലേക്ക് പോയിക്കോ... ഞാൻ വിളിക്കാം.. ദേവ്ന് ആരവിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സമാധാനം തോന്നി കുറച്ചുനേരം കൂടി അലയൊതുങ്ങിയ കടൽ നോക്കിയിരുന്ന അവൻ ഓഫീസിലേക്ക് തിരിച്ചു...അപ്പോഴേക്കും അലയടിച്ചുയരുന്ന അവൻറെ മനസ്സും ശാന്തമായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...