❣️ ദേവപല്ലവി ❣️ ഭാഗം 9

 

രചന: മുകിലിൻ തൂലിക

കന്യാദാനം ചെയ്യാനായിട്ട് പല്ലവിക്ക് അച്ഛനുമമ്മയും ഇല്ലാത്തതിനാൽ മോഹൻ പല്ലവിയുടെ വലത് കൈ എടുത്ത് ദേവ്ന്റെ വലത് കൈയിലേക്ക് ചേർത്തുവച്ചു.. ❣️❣️ ദേവാ കൈ അമൂല്യ നിധി പോലെ മുറുകെ പിടിച്ച് പല്ലവിയുടെ മുഖത്തേക്ക് നോക്കി... ഇനി താൻ ഒരിക്കലും ഒറ്റയ്ക്കാകില്ലാന്ന് ദേവ്ന്റെ കണ്ണുകൾ അവളോട് പറയുന്നതായി തോന്നി അവൾക്ക്..❣️ ഇരുവരും ക്ഷേത്രം മൂന്നു തവണ വലം വെച്ചു വന്നു.. ശ്രീകോവിലിനുള്ളിലെ ഉമമഹേശ്വര വിഗ്രഹത്തിലേക്ക് നോക്കി കണ്ണുകൾ അടച്ച് ഹൃദയം തുറന്നു പ്രാർത്ഥിച്ചു..🙏🏽 "മഹാദേവ സ്വന്തം പാതിയെ തന്നിലേക്ക് തന്നെ ചേർത്ത് ഞാനും നീയും ഒന്നാണ് ഒരു മനസ്സും ശരീരവുമാണ്.. നീ ഇല്ലേൽ ഞാൻ അപൂർണ്ണനാകുന്നു എന്ന് ഇഈ ലോകത്തിന് കാണിച്ചുകൊടുത്തവനാണ് അവിടുന്ന്.. എന്റെ വാമഭാഗത്തെ എന്റെ അവസാനശ്വാസംവരെ എന്നിൽ ചേർത്തുനിർത്താൻ മഹാദേവ... ദേവ് പ്രാർത്ഥിച്ചു കണ്ണുതുറന്നു നോക്കിയപ്പോൾ പല്ലവി കണ്ണുകൾ അടച്ച് പ്രാർത്ഥനയിലാണ്..ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അതിൻറെ കാരണം എന്തെന്നറിയാതെ ദേവ് ഒരു നിമിഷം ചിന്തയിലായിരുന്നു.. എന്തൊക്കെയേ വിഷമങ്ങൾ പല്ലവിയെ അലട്ടുന്നതായ് ദേവ്ന് മനസ്സിലായി.

. "ഭഗവാനെ നീ ആയിരുന്നു ഈ കാലമത്രയും എനിക്ക് തുണ.. ഇപ്പോൾ എനിക്ക് എന്റെ ദേവേട്ടനെ നൽകി നീ അനുഗ്രഹിച്ചു.. എല്ലാ അർത്ഥത്തിലും എന്റെ ദേവേട്ടന്റെ ഭാഗമാകാൻ നീയെനിക്കു തുണയാകണേ ഭഗവാനെ..കരിനിഴൽ വീണ എൻറെ കഴിഞ്ഞ കാലങ്ങൾ ഒരിക്കലും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമായി വരുത്തല്ലേ ഭഗവാനെ..🙏🏽 ദേവ് അവളെ കണ്ണിമയ്ക്കാതെ നോക്കി.. "ഡോ, പറഞ്ഞു കഴിഞ്ഞില്ലേ നമുക്ക് പോകണ്ടേ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്.." അവൻ ഒരു കുസൃതിച്ചിരിയോടെ പല്ലവിയുടെ ചെവിയിൽ പറഞ്ഞു.. അവന്റെ ശബ്ദം ചെവിയിൽ പതിഞ്ഞതും പല്ലവി ചെറുതായൊന്ന് വിറച്ചു.. പതിയെ കണ്ണ് തുറന്നു നിറഞ്ഞു തൂവിയ കണ്ണുകൾ തുടച്ചു പോകാം എന്നർത്ഥത്തിൽ ദേവ്നെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി... ദേവും പല്ലവിയും മാലതിയുടെയും മോഹന്റെയും കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിച്ചു.. അവർ ഇരുവരും നിറ മിഴിയാലെ മനസ്സുനിറഞ്ഞ് അവരെ അനുഗ്രഹിച്ചു...❣️ *****************

ദേവും പല്ലവിയും ദേവ് മഹലിലേക്ക് പുറപ്പെട്ടു.. മോഹനും മാലതിയും അവര് അമ്പലത്തിൽ നിന്ന് ഇറങ്ങും മുമ്പേ വീട്ടിലേക്ക് തിരിച്ചിരുന്നു... കാരണം ദേവും പല്ലവിയും വീട്ടിലെത്തുമ്പോൾ നിലവിളക്ക് കൊടുത്തു കൈപിടിച്ചു കയറ്റാൻ... കാറിൽ തന്റെ അടുത്ത് ഇരിക്കുന്ന പല്ലവിയെ ദേവ് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു... അവളെ കണ്ടു മതിയാവുന്നില്ല അവന്.. ദേവ് തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ പല്ലവിയുടെ ഉള്ളിൽ എന്തെന്നില്ലാത്ത വികാരങ്ങൾ ഉടലെടുത്തു.. അവൾ നാണത്തോടെ തലതാഴ്ത്തി ഇരുന്നു.. ദേവ് പതിയെ പല്ലവിയുടെ അരികിലേക്ക് ചേർന്നിരുന്നു.. ഇതുകണ്ട് പല്ലവി തല്ലെന്ന ഭയന്ന് അവൻറെ അരികിൽ നിന്നും കുറച്ചുകൂടി നീങ്ങിയിരുന്നു.. ദേവ് അവളെ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ച് തന്റെ ഇടം കൈ അവളുടെ കഴുത്തിനു പുറകിലൂടെയിട്ട് അവളെ അവന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി..😍🥰 വിറയ്ക്കുന്ന അവളുടെ കൈവിരലുകൾ അവൻ വലതു കയ്യാൽ കോർത്ത് പിടിച്ചു പിടഞ്ഞു.. പല്ലവിയുടെ ദേഹമൊന്ന് പിടഞ്ഞു.

കൈ പതിയെ വലിച്ചു... ഇത് മനസ്സിലാക്കിയെന്നോണം ദേവ് അവളുടെ വിരലുകൾ ഒന്നും കൂടി ബലത്തിൽ കോർത്ത് പിടിച്ച് പതിയെ ആ കൈകളിൽ അവന്റെ ചുണ്ട് ചേർത്തു അവളുടെ മുഖത്തേക്ക് നോക്കി "എന്നെ ഇത്രമാത്രം ഭയപ്പെടേണ്ട പെണ്ണേ ഞാനൊരു പാവമാണ്" പല്ലവി ഇടം കണ്ണാൽ അവനെ ഒന്ന് പാളി നോക്കി ചിരിച്ചു... "പല്ലവി ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ നിൻറെ ചിരി എൻറെ ഹൃദയത്തിൻറെ ആഴങ്ങളിലാണ് ചെന്ന് പതിക്കുന്നത്.. അത് എന്നിൽ ഉണ്ടാക്കുന്ന വികാരങ്ങളുടെ വേലിയേറ്റം എത്ര എന്ന് നിനക്കറിയില്ല പെണ്ണേ..💓 ദേവ് വളരെ മധുരമായി പറഞ്ഞു... പല്ലവി തന്റെ കരിമഷിയിട്ട നീണ്ട മിഴികൾ ഉയർത്തി അവനെയൊന് നോക്കി.. അനുസരണയില്ലാതെ അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി ഒന്ന് ഒതുക്കി വെച്ച് അവിടൊരു ഉമ്മ കൊടുക്കാൻ തോന്നി അവൾക്ക്.. നീയെന്താ എന്നോട് സംസാരിക്കാതെ പല്ലവി..ഈ രണ്ടാഴ്ച ഞാൻ അനുഭവിച്ച പ്രണയ വികാരങ്ങൾ എത്രാന്ന് നിനക്കറിയോ.. നിന്റെ പേരൊന്ന് കേട്ട മാത്രയിൽ എന്റെ ഉള്ളിൽ കയറി കൂടിയിരുന്നതാ നീ.. നിന്നെ ഒന്ന് കാണാൻ ഇതുപോലെ ഒന്ന് ചേർത്തിരുത്താൻ എത്ര ആഗ്രഹിച്ചുവെന്ന് അറിയോ നിനക്ക്.. പല്ലവി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു...

"ദേവേട്ടാ " അവൻ ആർദ്രമായി വിളിച്ചു... ആ വിളി ദേവന്റെ ഉള്ളിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു.. ദേവ് അവളുടെ മുഖത്തേക്ക് പ്രണയാർദ്ര നോക്കി അവളുടെ വാക്കുകൾക്ക് കാതോർത്തു.. ദേവേട്ടനെ കാണാൻ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു.. എന്നെ കാണണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ഞാനും ദേവേട്ടൻ കാണണ്ട എന്ന് തീരുമാനിച്ചത്...അവൾ പറഞ്ഞു നിർത്തി... ദേവ് പതിയെ അവളുടെ വെള്ളക്കൽ മൂക്കുത്തിയിൽ തൊട്ടു.. " ഈ വെള്ളക്കൽ മൂക്കുത്തി നിന്നെ എത്ര സുന്ദരിയാക്കുന്നുണ്ടെന്നോ പല്ലവി.. പല്ലവി നാണിച്ച് ചിരിച്ചു.. അവളുടെ മുഖം ചുവന്ന പനിനീർ പുഷ്പം കണക്കേ തോന്നി ദേവ്ന്.. കുറച്ചു സമയത്തിനു ശേഷം കാർ ദേവ് മഹലിനു മുമ്പിലെത്തി വീടിനുമുമ്പിലേ കൂറ്റൻ കല്യാണപന്തൽ കണ്ട് പല്ലവി അമ്പരപ്പോടെ നോക്കി.. 😳അത്ര മനോഹരമായിരുന്നു അവിടം.. വർണ്ണ തോരണങ്ങളും ചുവപ്പും വെള്ളയും ബലൂണുകളും കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളും പലവിധ വർണ പ്രകാശങ്ങളോട് കൂടി അലങ്കരിക്കപ്പെട്ട വലിയൊരു പന്തൽ...😍😍

"നമ്മുടെ വീട്ടിൽ അതിഥികൾക്കായി ഉള്ള വിരുന്നു സൽക്കാരം ഇവിടെയാണ്.. VIP guests പിന്നെ business partners ഒക്കെയുള്ള ഫംഗ്ഷൻ വൈകിട്ട് 7മണിക്ക് hotel alankar വച്ചാണ്.. പല്ലവിയുടെ അന്തംവിട്ടുള്ള നിൽപ്പ് കണ്ട ദേവ് പറഞ്ഞു.. അപ്പോഴേക്കും മാലതിയും അമ്മായിമാരും മരുമകൾക്ക് വലതുകാൽ വച്ച് കയറാനുള്ള നിലവിളക്കും താലവുമായി എത്തി.. മാലതി രണ്ടുപേരെയും ഒന്നും കൂടി ചേർത്തു നിർത്തി ആരതി ഉഴിഞ്ഞു.. നെറ്റിയിൽ കുങ്കുമ പൊട്ടു കുത്തി ഏഴ് തിരിയിട്ട് കത്തിച്ച നിലവിളക്ക് പല്ലവിയുടെ കൈകളിലേക്ക് നീട്ടി... "പ്രാർത്ഥിച്ചു വലതുകാൽ വെച്ച് കയറി വായോ മോളെ നീയാണിനി ഈ വീടിന്റെ ഐശ്വര്യം.." മാലതി പല്ലവിയെ നോക്കി ഒന്ന് ചിരിച്ചു.. പല്ലവി ദേവൻറെ മുഖത്തേക്ക് നോക്കി അവൻ കണ്ണുകൊണ്ട് നിലവിളക്ക് വാങ്ങിച്ചോളാൻ അനുവാദം നൽകി.. പല്ലവി നിലവിളക്കുമായി പ്രാർത്ഥിച്ചു വലതുകാൽ വച്ച് അകത്തേക്ക് കയറി.. അവളുടെ വെൺകാലിലെ മരതക കല്ല് പിടിപ്പിച്ച സ്വർണ്ണപാദസരം അതിൻറെ ഭംഗി ഒന്നുകൂടി കൂട്ടാൻ എന്നോണം തിളങ്ങി... ആ തിളക്കം തന്റെ നെഞ്ചിലേറ്റി ദേവ് ഒന്നു ചിരിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...