ദേവരാഗം🖤🖤: ഭാഗം 1

 

എഴുത്തുകാരി: ദേവിക

മുഹൂർത്തം കഴിയാറായി........ ഇതു വരെ ആയിട്ടും കുട്ടി വന്നിട്ടില്ലല്ലോ...... സ്വാമി അവര് നേരത്തെ പുറപെട്ടിട്ടുണ്ട്‌... ഇപ്പോ എത്തും...... ജാനകി സ്വാമിയോട് പറഞ്ഞു..... ഇന്ന് മാണിക്യമംഗലം നടത്തുന്ന സമൂഹവിവാഹം ആണ്..... പാവപെട്ട ആറു പെൺ കുട്ടികളുടെ കല്യാണം ആണ് നടത്തുന്നത്..... അതിൽ ഏറ്റവും പ്രധാനപെട്ടതു അവിടെത്തെ മാണിക്യമംലത്തിലെ മഹാദേവിന്റെ മകൻ ഈശ്വർ മഹാ ദേവന്റെ കല്യാണം ആണ്........ അവനു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല സ്വന്തം കല്യാണം ഇതു പോലെ നടത്താൻ...... പണത്തിന്റെ ചൂടിൽ അവനു ഇതു പോലെ ഒരു കല്യാണം പോലും അവനു നാണകേടു ആയി തോന്നി....... അവന്റെ നിലക്കും വിലക്കും യോജിക്കുന്നവൾ ആയിരുന്നു ധന്യ.... അതും അല്ലാ ചെറുപ്പം മുതൽ തന്നെ അറിയാവുന്ന കുട്ടി..... അവളുടെ അച്ഛൻ അവന്റെ ബിസിനെസ്സിൽ പാർട്ണർ ആയതു കൊണ്ടു തന്നെ അവനു ഈ കല്യാണത്തിനു സമ്മതം മൂളാൻ അതികം സമയം എടുക്കേണ്ടി വന്നില്ല..... വീട്ടുകാർ തമ്മിൽ പറഞ്ഞു ഉറപ്പിച്ച കാരണം അവൻ അവളെ കൊണ്ടു പോകാത്ത സ്ഥലങ്ങൾ പോലും ഉണ്ടായിരുന്നില്ല.....

ബിസിനസ്‌ ട്രിപ്പ്‌ പോലും അവളുടെ അച്ഛനെ ഒഴിവാക്കി അവൻ അവളുടെ കൂടെ സമയം ചിലവഴിച്ചു...... അവൾക്കും അവനെ അത് പോലെ തന്നെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു...... പിന്നെ എന്ത് കൊണ്ട് അവൾ വരാൻ വൈകുന്നു.....ഈശ്വറിനു പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... എല്ലാവരും അവനെ നോക്കി പലതും പറഞ്ഞു....... അത്രയും ആളുകളുടെ മുന്നിൽ വലിയ കതിർമണ്ഡപത്തിൽ അവൻ ഇരുന്നു...... അവന്റെ മുന്നിൽ എതിർ വശത്തു ആയിട്ടു മറ്റു വധുവരൻമാരും........ എത്രയൊക്കെ കാശ് ഉണ്ടായിട്ട് എന്ത് കാര്യം..... മനസു നന്നാവനം..... അച്ഛന്റെ ഒരു സ്വഭാവവും ആ ചെക്കന് കിട്ടിയിട്ടില്ല........ കേശവ് സാറിന്റെ നല്ല മനസ് കൊണ്ട ഈ കൊച്ചുങ്ങളുടെ കല്യാണം വരെ നടക്കുന്നതു.... അല്ലെഗിലും ഈ ചെക്കൻ ഇപ്പോ എന്തിനാ കല്യാണം കഴിക്കുന്നേ ആ പെൺ കൊച്ചിനെ കല്യാണത്തിനു മുന്നേ ഭാര്യ ഒക്കെ ആക്കിന്നാ നാട്ടുകാര് പറയുന്നേ......... ഞാനും കണ്ടതാ അവരുടെ ടിക്കറ്റോക് ഒക്കെ.... ഫസ്റ്റ് നൈറ്റ്‌ വരെ ആ പിള്ളേര് കാണിച്ചു എന്നു വരെ തോന്നിപ്പോയി...

ഇതു ഒക്കെ ആളുകൾ കാണുന്നത് അല്ലേ എന്നാ ചിന്ത ഉണ്ടോ ഇവർക്ക്.... ഉമ്മാ വെക്കല് കെട്ടിപിടിക്കല്ലു എന്തൊക്ക ആയിരുന്നു ഭാഗ്യത്തിനു ആണ് ആ ടിക്കറ്റോക് ഒക്കെ നിർത്താൽ ആക്കിയത്.... അല്ലെഗിൽ നമ്മുടെ കൊച്ചു മക്കൾ വരെ ഇതൊക്കെ കണ്ടു ചീത്ത ആകും..... കൂട്ടം കൂടി നിന്നവർ ഓരോന്നും പറയാൻ തുടങ്ങി.... ഈശ്വർ എല്ലാം കേട്ടിട്ടും അവന്റെ ദേഷ്യം അടക്കി പിടിച്ചു നിന്നു...... എല്ലാവരുടെയും മുന്നിൽ ഒരു കോമളി ആയി എന്നു അവനു തോന്നി........ അവൻ അവന്റെ ഫോൺ എടുത്തു ധന്യയെ വിളിച്ചു കൊണ്ടിരുന്നു..... എടുക്കാതെ വന്നപ്പോൾ അവൻ ആ ഫോൺ ദേഷ്യത്തിൽ അമർത്തി പിടിച്ചു..... അവൻ അവന്റെ താടി അമർത്തി ഉഴിഞ്ഞു..... ഇനിയും ആ കുട്ടിയെ നോക്കി ഇരിക്കാനോ... ബാക്കി ഉള്ളവരുടെ കല്യാണം നമുക്ക് ഇപ്പോ നടത്തം..... പൂജാരി അവരോടു ആയി പറഞ്ഞു... അത് കേട്ടതും ഈശ്വറിന്റ മുഖം ദേഷ്യം കൊണ്ടു ചുവന്നു....... അവനു ആ നിമിഷം അതൊക്ക തട്ടി തെറിപ്പിച്ചു പോണം എന്നു തോന്നിപോയി.... അങ്ങനെ എന്തെകിലും ചെയ്താൽ ചിലപ്പോൾ അവരുടെ സ്റ്റാറ്റസിനേ തന്നെ ബാധിക്കും എന്നു അവനു തോന്നി... അതും അല്ലാ അച്ഛൻ ഒറ്റ ഒരാളു കാരണം ആണ് ഈ കല്യാണം പോലും.......

അവൻ അവിടെ നിന്നും എഴുനേറ്റു......... ഡ്രസിങ് റൂമിൽ കേറി...... മയക്കു മരുന്ന് എടുത്തു അവന്റെ കൈയിൽ ഇൻജെകിറ്റ് ചെയ്തു..... കുറച്ചു നേരം അവൻ കണ്ണുകൾ മുറുകെ അടച്ചു നിന്നു... ആ നിമിഷം അവനെ നോക്കി ഓരോന്ന് പറഞ്ഞവരുടെ മുഖം വന്നു...... അവൻ നേരെ വന്നു കതിർ മണ്ഡപത്തിൽ ഇരുന്നു.......... അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു......... അവന്റെ മീശ അവൻ തന്നെ വലിച്ചു കടിച്ചു പിടിച്ചു ഇരുന്നു..... അവൻ അവിടെ ഇരിക്ക്ന്തോറും അവന്റെ ഉള്ളിലെ ചെകുത്താൻ ഉണർന്ന് കൊണ്ടിരുന്നു......... അവൻ ചുറ്റും നോക്കി...... അവന്റെ സൈഡിൽ ഇരിക്കുന്ന ഒരു പെണ്ണിൽ അവന്റെ കണ്ണുകൾ ഉടക്കി........ അവര് കൊടുത്ത രണ്ടു നീളം കൂടിയ മാലയും രണ്ടു വളയും ഒരു കുഞ്ഞു കമ്മലും ആയിരുന്നു ആകെ ഉള്ളത് ആഭരണം...... അവളിൽ നിന്നും കണ്ണുകൾ വലിക്കാൻ അവനു ആയില്ല....... മുഖത്തു ഒരു ചായയും ഇല്ലാതെ ഒരു ചെറു പുഞ്ചിരിച്ചു ഇരിക്കുന്നവലെ അവൻ ഉറ്റു നോക്കി..... അവൾ അവളുടെ പ്രതിസുധവരന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുന്നതു കണ്ടതും അവനിലെ ചെകുത്തനേ ഉണർത്തി....

ബാക്കി ഉള്ളവർ എല്ലാവരും അവരവരുടെ കല്യാണം നടക്കുമോ എന്നു പേടിച്ചു നിൽക്കുമ്പോൾ അവൾ മാത്രം അവളുടെ കാര്യത്തിൽ ഒതുങ്ങി നിൽക്കുന്നതു കണ്ടതും അവനു ദേഷ്യം വന്നു........ സമയം വൈകും എന്നു കണ്ടതും ഈശ്വറിനേ മാറ്റി നിർത്തി ബാക്കി ഉള്ളവരുടെ കല്യാണം നടക്കെട്ടെ എന്നു പറഞ്ഞു..... അത് കേട്ടതും അവൻ ഇരിക്കുന്ന സ്ഥലത്തു നിന്നു എഴുനേറ്റു...... മഹാദേവൻ ധന്യയുടെ അച്ഛന്റെ അടുത്ത് പോയി കയർത്തു സംസാരിച്ചു..... അയാളെ ഇങ്ങനെ നാണം കെടുത്തിയതിനു മഹാദേവൻ അയാളുടെ ഷർട്ടിൽ മുറുകെ പിടിച്ചു വലിച്ചു.... അപ്പോഴേക്കും മഹാദേവന്റെ അനിയൻ സൂര്യദേവൻ അയാളെ പിടിച്ചു മാറ്റി..... സൂര്യദേവനു ഒരു മകനും മകളും ആണ്..... മകൾ ലക്ഷ്മി കല്യാണം കഴിച്ചു ലണ്ടനിൽ സെറ്റിൽഡു ആണ്.... പിന്നെ ഉള്ളത് ഒരു മകൻ കേശവ്... സൂര്യദേവൻ അയാളെ പിടിച്ചു മാറ്റി ഒരു സഥലത്തു കൊണ്ടു ഇരുത്തി.......

ചേട്ടൻ ഇങ്ങനെ അയാൽ ഇങ്ങനെയാ...... ഇതു നടക്കാതെ ഇരുന്നത് തന്നെ നന്നായി... ഏട്ടൻ തന്നെ അല്ലേ എന്നോട് പറഞ്ഞെ ഏട്ടന് ആ കൊച്ചിനെ ഇഷ്ട്ടം അല്ലെന്ന്.... അനേഷിച്ചപ്പോൾ നല്ലത് ഒന്നും അല്ലാ കേട്ടത് എന്നു പിന്നെ എന്താ..... ഏട്ടൻ ഇങ്ങു വന്നേ നമ്മുടെ ഈശ്വറിനു അവളെക്കൾ നല്ല ഒരു കൊച്ചിനെ കിട്ടും........ഏട്ടൻ ഇപ്പോ അങ്ങോട്ട്‌ ചെല്ലു....അതും പറഞ്ഞു സൂര്യദേവൻ അങ്ങോട്ട് നടന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 നീ എന്നേ ശരത്.......... എനിക്ക് പോണം...... പ്ലീസ്..... നിനക്ക് എത്ര രൂപ വേണം എങ്കിൽ ഞാൻ തരാം...... എന്നേ ഒന്നു വെറുതെ വിട്..... ഇപ്പോ തന്നെ സമയം ഒരുപാട് വൈകി....... അവിടെ എന്റെ ഈശ്വർ എനിക്ക് വേണ്ടി കാത്തു ഇരിക്കുന്നുണ്ടാകും...... എനിക്ക് പോണം....... ശരത് ഒന്നു തിരിഞ്ഞു ധന്യയുടെ കവിളിൽ ആഞ്ഞു തല്ലി......... അവൾ വീഴുന്നതിന് മുന്നേ അവൻ അവളെ പിടിച്ചു നിർത്തി....... നാണം ഉണ്ടോടി നിനക്ക്.... നീ ഒക്കെ ഒരു പെണ്ണ് തന്നെ ആണോ...... ഒരുത്തന്റെ കൊച്ചിനെ വയറ്റിൽ ഇട്ടിട്ടു അവൾ വേറെ ഒരുത്തനേ കല്യാണം കഴിക്കാൻ പോകുന്നെ...

അത് ഞാൻ ജീവനോടെ ഉള്ളപ്പോൾ നടക്കില്ല.... അങ്ങനെ എന്റെ കുഞ്ഞു വേറെ ഒരുത്തനെയും അച്ഛൻ എന്നു വിളിക്കണ്ട..... അതിനു ഈ ശരത് മരിക്കണം..... ഞാൻ നിന്നേ ഒരിക്കലും സ്നേഹിചിട്ടില്ല ശരത്....... എനിക്ക് നിന്നേ ഒരു ഫ്രണ്ട്‌ ആയിട്ടേ കാണാൻ കഴിയു...... എന്നിട്ടു ആണോടി 🤬🤬മോളെ എന്റെ കുഞ്ഞു നിന്റെ വയറ്റിൽ വന്നത്......... ഞാൻ അപ്പോഴേ വിചാരിച്ചതാ ഈ നാശത്തിനേ കൊന്നു കളയാം എന്നു..... അപ്പോഴേക്കും നീ എല്ലാ കാര്യവും അറിഞ്ഞു.... എനിക്ക് ഇപ്പോ എന്റെ ഈശ്വറിന്റെ അടുത്തേക്ക് പോണം... ഞാൻ സ്വപ്നം കണ്ട ജീവിതം എനിക്ക് ആഘോഷിക്കണ്ണം... നിന്റെ കൂടെ വന്നാൽ എനിക്ക് അത് കിട്ടില്ല..... എനിക്ക് ഒരു ആഴ്ചയിൽ വേണ്ട ടോയ്ലറ്റ് പേപ്പർ വാങ്ങാൻ പോലും ഉള്ള കാശ് നിന്റെ കൈയിൽ ഇല്ല... ആ നിന്റെ കൂടെ ആണോ ഞാൻ വരേണ്ടത്....... എന്റെ കാശിനു അല്ലേ നീ കുറെ നാൾ ജീവിച്ചതു തന്നെ...... എപ്പോഴോ നിന്റെ ശരീരത്തെ ഞാൻ പ്രണയിച്ചു... അതിൽ പറ്റി പോയി എല്ലാം.... അല്ലാതെ നിന്നേ ഞാൻ ഒരിക്കലും പ്രണയിചിട്ട് ഇല്ല.... ഇനി പ്രണയിക്കുക പോലും ഇല്ല.......

അവൾ പറയുന്ന ഓരോ കാര്യവും ശരത്തിന്റെ ദേഷ്യം വർദ്ധിച്ചു..... അവൻ അവന്റെ കൈകൾ ചുരുട്ടി പിടിച്ചു........ നിന്നേ പോലുള്ള വൃത്തികെട്ടവളെ ആണലോ ഞാൻ സ്നേഹിചതു.... ആ എന്നോട് തന്നെ എനിക്ക് അറപ്പു തോന്നുന്നു... നിന്നേ എനിക്ക് വേണ്ട... പക്ഷെ എന്റെ കുഞ്ഞിനെ എനിക്ക് വേണം......ഇതു ഒരു നട്ടൽ ഉള്ള ആണിന്റെ വാക്ക് ആണ്....... എന്റെ കുഞ്ഞിനെ വയറ്റിൽ ഇട്ടു നീ അവന്റെ സുഗിച്ചു വാഴാo എന്നു നീ വിചാരിക്കണ്ടാ അതിനു ഞാൻ സമ്മതിക്കില്ല...... യൂ...... ധന്യ ശരത്തിന്റെ നേരെ വിരൽ ചൂണ്ടി..... ശരത്തു അവളെ പിടിച്ചു ഒരു റൂമിൽ അവളെ അടച്ചു ഇട്ടു.... അവൾ കുറെ തട്ടി വിളിച്ചു എങ്കിലും അവൻ കേൾക്കാത്ത പോലെ ഇരുന്നു.... ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ നന്ദന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കയിരുന്നു യാമിനി.... അവൻ ഒന്നുമില്ല എന്നു കണ്ണുകൾ അടച്ചു കാണിച്ചു.... അവൾ അവനെ നോക്കി ചെറുപുഞ്ചിരിച്ചു...... അവൾ അമ്മയെ നോക്കി...... ആ അമ്മയുടെ കണ്ണുകൾ മകൾ കല്യാണവേഷത്തിൽ ഇരിക്കുന്നത് കണ്ണ് നിറയെ കാണുകയായിരുന്നു.......അച്ഛന്റെ മരണ ശേഷം ആ സ്ത്രീ കഷ്ട്ടപെട്ടു ആണ് യാമിനിയെ വളർത്തിയത്. അവളുടെ ഏഴാo വയസിൽ ആണ് യാമിനിക്കു അവളുടെ അച്ഛനെ നഷ്ട്ടം ആയതു.. അച്ഛന്റെ കുടി കാരണം സ്വന്തം ആയിട്ടു ഒരു വീട് പോലും അവർക്ക് ഉണ്ടാക്കാൻ പറ്റിയിരുന്നില്ല...

അത് കൊണ്ടു തന്നെ യാമിനിയുടെ പഠിപ്പ് അവിടെ അവസാനിച്ചു....... വിട്ടുജോലിക്ക് അമ്മയുടെ കൂടെ അവളും പോയി തുടങ്ങി...... അമ്മയ്ക്കും ജോലി ചെയ്യാൻ വയ്യാതെ ആയതോടെ യാമിനി തന്നെ ആയിരുന്നു വീട് നോക്കിയിരുന്നതു..... ഒരു ചെരുപ്പ് കടയിൽ ആദ്യം അവൾ നിന്നു.... അവിടെന്ന് കിട്ടുന്നത് വാടക കാശിനു പോലും തികയാതെ വന്നപ്പോൾ അവൾ അവളുടെ പ്രായം പോലും നോക്കാതെ വിട്ടുജോലിക്ക് ഇറങ്ങി.... അല്ലെഗിലും എഴുതും വായനയും ഒന്നും അറിയാത്ത ഒരു പെണ്ണിന് അതേ കിട്ടു........ വഴിയരികിൽ വെച്ചു കണ്ട സൗഹൃദം എപ്പോഴോ പ്രണയത്തിൽ വഴി മാറി..... അവളോട് ഉള്ള അവന്റെ പ്രണയം അവൻ അവളോട് പറയുന്നതിന് മുമ്പ് അവൻ ആദ്യം അവളുടെ അമ്മയോട് ആണ് പറഞ്ഞതു..... ഒരു സാധാരണക്കാരൻ ആയ നന്ദനു വലിയ ആർഭാട കല്യാണം ഒന്നിനും താല്പര്യം ഇല്ലായിരുന്നു.... അതിനു ഉള്ള പണവും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല.... അപ്പോഴാണ് മഹാദേവൻ അവരെ സഹായിചതു..... യാമിനി അവനെ മൗനത്തിലൂടെ പ്രണയിച്ചു.......

ആ മിണ്ടാപൂച്ച പെണ്ണിൽ നിന്നും അവന്റെ മാത്രം കാന്താരി ആകാൻ നന്ദൻ ഏറെ കൊതിച്ചു...... അവന്റെ കൈകൾ അവളിൽ അമർത്തി പിടിക്കുമ്പോ അവൾ കണ്ണുകൾ അടച്ചു ആസ്വദിച്ചു.... പെട്ടന്ന് ആണ് നന്ദന്റെ കൈയിൽ നിന്നും ആരോ യാമിനി കൈ ബലം ആയി പിടിച്ചു വാങ്ങുന്നതു....... കൈയിൽ പിടിച്ച ആളുടെ മുഖം നോക്കിയതും അവൾ അത്ഭുതപെട്ടു...... അയാൾ എന്നേ വലിച്ചു എഴുനെല്പിപ്പിച്ചു......... അവിടെ നിന്ന എല്ലാവരും എഴുന്നേറ്റു നിന്നു.... പൂജാരി പോലും ഇയാൾ എന്താ ചെയ്യാൻ പോകുന്നെ അറിയാൻ കണ്ണുകൾ വിടർത്തി..... കൈയിൽ നിന്നും കൂതറാൻ ശ്രമിക്കുന്തോറും അവൻ ബലം പ്രയോഗിച്ചു........ നന്ദൻ ഈശ്വറിന്റെ കഴുത്തിൽ മുറുകെ പിടിച്ചു......... കൈ എടുക്കട 🤬🤬🤬മോനെ....... അവനിലെ മയക്കു മരുന്ന് അവനെ ചെകുത്താൻ ആക്കി മാറ്റിയിരുന്നു..... അവൻ നന്ദന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തി... അത് കണ്ടു യാമിനി അവന്റെ അടുത്തേക്ക് പോകാൻ നിന്ന്... അത് കണ്ടു ദക്ഷൻ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോയി.... അവൾ എന്തെങ്കിലും ചിന്തിക്കുന്നതിന് മുന്നേ അവന്റെ കൊലകയർ അവളുടെ കഴുത്തിൽ അവൻ ചാർത്തിയിരുന്നു......

അവൾ ഒന്നും മനസ്സിൽ ആകാതെ അവളുടെ നെഞ്ചിൽ കിടക്കുന്ന താലിമാലക്കു നോക്കി... അവൾക്ക് അപ്പോൾ ഭൂമി പിളർന്നു പോയെങ്കിൽ എന്നു തോന്നി പോയി..... നന്ദൻ വരുമ്പോഴേക്കും അവൻ അവളുടെ കഴുത്തിൽ താലി ചാർത്തിയിരുന്നു.... ഈശ്വർ കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ നീട്ടി വരച്ചു....... വിജയി എന്നാ പോലെ അവളുടെ താലിയിൽ നോക്കി അവൻ പുഞ്ചിരിച്ചു.. അവൾ ഒരു ശില്പ പോലെ നില്കനേ അവളെ കൊണ്ടു പറ്റിയിരുന്നുല്ലു...... അവളുടെ കണ്ണിൽ നിന്നും നിർത്താതെ കണ്ണുനീർ പോയി കൊണ്ടിരുന്നു..... നന്ദൻ അവളുടെ രൂപം കണ്ടതോടെ അവന്റെ കാലുകൾക്കു ചലനം പോലും ഇല്ലന്ന് തോന്നി പോയി. അവന്റെ കണ്ണിൽ നനവ് പകർന്നു..... അവൻ ദേഷ്യം കൊണ്ടു വിറച്ചു...... യാമിനിയുടെ അമ്മ അവളുടെ അടുത്തേക്ക് ഓടി ചെന്നു.... അമ്മയെ കണ്ടതും അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു....... നന്ദൻ ഈശ്വറിന്റെ അടുത്തേക്ക് ചെല്ലുന്നതിന് മുന്നേ മഹാദേവൻ അവന്റെ കൊളറിൽ പിടിച്ചു കവിളിൽ ആഞ്ഞു തല്ലി.... ഈശ്വറിന്റെ അമ്മ ജാനകി എല്ലാം കണ്ടു ഒന്നും പറയണോ ചെയനോ പറ്റാതെ നിന്നു.......

അപ്പോഴേക്കും ബാക്കി ഉള്ളവർ പലതും പറയാൻ തുടങ്ങിയിരുന്നു.... മീഡിയാസ് ഒരൊത്തരും ലൈവ് പോയികൊണ്ടിരുന്നു.......... ഒരു പെണ്ണിന്റ അനുവാദം ഇല്ലാതെ അവളുടെ കഴുത്തിൽ താലി ചാർത്താൻ നിനക്ക് എന്ത് അധികാരം ഉണ്ടെടാ....... പറഞ്ഞു തീരലും ഒരുവട്ടം കൂടി മഹാദേവന്റെ കൈകൾ വീണ്ടും അവന്റെ കവിളിൽ പതിഞ്ഞു...... അപ്പോഴേക്കും പോലീസ് അവിടേക്ക് വന്നു...... എല്ലാവരെയും നോക്കി ഈശ്വർ ഒന്ന് പുച്ഛിച്ചു അവരുടെ കൂടെ നടന്നു...... അവന്റെ മുഖത്തു ഒരു ഭാവ മാറ്റം പോലും ഉണ്ടായിരുന്നില്ല..... അവരുടെ കൂടെ പോകുന്നതിനു മുന്ന് അമ്മയെ മുറുകെ കെട്ടിപിടിച്ചു കരയുന്ന യാമിനിയെ ഈശ്വർ തിരിഞ്ഞു ഒന്ന് നോക്കി..... ✍️ദേവിക തുടരും