ദുർഗ്ഗാഗ്നി: ഭാഗം 50

 

രചന: PATHU

""ദേവൻ അകത്തേക്ക് കയറിയതും ജീവനെ പോലെ സ്നേഹിക്കുന്ന കുഞ്ഞനിയത്തിയുടെ വെള്ള പുതപ്പിച്ച മൃദദേഹം കണ്ട് ദേവൻ നടുക്കത്തോടെ നിന്നു..... ജീവനറ്റ ശരീരത്തിലേക്ക് നോക്കുന്ന ഓരോ നിമിഷം തന്റെ ഹൃദയത്തിൽ നിന്നും ജീവൻ പറിഞ്ഞു പോകുന്നത് അവനറിഞ്ഞു.... ദേവൻ മുട്ടുകുത്തി നിലത്തേക്കിരുന്നു..... കണ്ണുകൾ തോരാതെ പെയ്യുമ്പോഴും ഉള്ളിൽ നിറഞ്ഞു നിന്നത് ഒരു തരം മരവിപ്പായിരുന്നു..... അവനാ മുഖത്തേക്ക് തന്നെ നോക്കി....ഇന്നുവരെ കുറുമ്പും കുസൃതിയും മാത്രം നിറഞ്ഞു നിന്ന മുഖം.....!!!!! ഒരു ഉറക്കത്തിൽ എന്ന പോലെ തോന്നിക്കുന്ന നിഷ്കളങ്കമായ ഒരു പുഞ്ചിരിയുണ്ട് ആ ചുണ്ടുകളിൽ..... അവിടമാകെ നിറഞ്ഞു നിൽക്കുന്ന കർപ്പൂരത്തിന്റെയും ചന്ദനത്തിരികളുടെയും ഗന്ധം അവന്റെ നാസികയിലൂടെ തുളച്ചു കയറി..... കൂടപ്പിറപ്പ് എന്നുന്നേക്കുമായി തന്നെ വിട്ടു പോയിരിക്കുന്നു എന്ന യഥാർത്യത്തെ അംഗീകരിക്കാനാവാതെ അവന്റെ മനസ്സും ശരീരവും ഉമിത്തീയിലെന്ന പോലെ നീറി പുകഞ്ഞു......

"" അമ്മൂ.... "" ആഹാ.... ഏട്ടൻ ഇന്ന് നേരത്തേ എത്തിയോ....??? "" ഇന്ന് പുറത്തേക്ക് കൊണ്ടുപോയില്ലെങ്കിൽ രണ്ടാളും കൂടി എനിക്ക് സ്വര്യം തരില്ലല്ലോ..... മാളൂട്ടി എവിടെ.... സാധാരണ കാറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഓടി വരുന്നതാണല്ലോ ഇങ്ങോട്ടേക്ക്...... "" അത് ഏട്ടാ.... അവളുടെ ക്ലാസ്സിലെ ഒരു കുട്ടി ഇന്ന് രാവിലെ മരിച്ചു..... ആക്‌സിഡന്റ് ആയിരുന്നു..... രാവിലെ അവിടേക്ക് പോയിട്ട് വന്ന ശേഷം മുറിയടച്ച് ഒരേ ഇരുപ്പാ.... നന്നായി പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു...... "" മോളു വാ.... നമുക്ക് മാളൂട്ടിയുടെ അടുത്തേക്ക് പോകാം...... എന്റെ മാളൂട്ടിയുടെ എല്ലാ വിഷമങ്ങളും ഏട്ടൻ മാറ്റി കൊടുത്തോളാം..... അമ്മു ചെറുതായി ഒന്ന് പുഞ്ചിരിച്ചു ദേവന്റെ കയ്യിൽ തൂങ്ങി മാളുവിന്റെ റൂമിലേക്ക് പോയി..... ഡോറിൽ രണ്ടുമൂന്നു പ്രാവശ്യം തട്ടിയപ്പോഴാണ് മാളു ഡോർ തുറന്നത്...... മുന്നിൽ ദേവനെ കണ്ടതും അവൾ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു..... "" അയ്യേ....!!! ഏട്ടന്റെ കാ‍ന്താരി കരയുന്നോ....???? രണ്ടാളുടെയും കണ്ണൊന്നു നിറയുന്നത് പോലും ഏട്ടന് സഹിക്കാൻ കഴിയില്ലെന്ന് അറിയില്ലേ....??? ദേവൻ മാളുവിനെ അടർത്തി മാറ്റി നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ചു..... "" അവളുടെ ജീവനില്ലാത്ത ശരീരം മനസിലേക്ക് വരും തോറും സങ്കടം താങ്ങാൻ കഴിയുന്നില്ല ഏട്ടാ....

ഒരുപാട് വേദനിച്ചിട്ടുണ്ടാകില്ലേ അവൾക്ക്....???? ഞാനും അവളെ പോലെ മരിച്ചു പോകുമോ ഏട്ടാ.... മാളു നിരകണ്ണുകളോടെ ചോദിക്കുന്നത് കേട്ടതും ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...... "" വേണ്ടാത്തത് പറഞ്ഞാ നീ വാങ്ങിക്കും എന്റെ കയ്യിൽ നിന്ന്..... അത്‌ പറയുമ്പോഴുള്ള ദേവന്റെ ദേഷ്യം മനസിലാക്കിയതും മാളു അവന്റെ ഇറുകെ കെട്ടിപ്പിടിച്ചു..... "" എനിക്ക് പേടിയാ ഏട്ടാ.... അവളെ അങ്ങനെ കണ്ടപ്പൊ മുതൽ എനിക്കും ഒരു പേടി ഉണ്ട് ഏട്ടാ.... ഞാനും മരിച്ചു പോകുമെന്ന്..... അച്ഛനെയും അമ്മയെയും ഏട്ടനെയും അമ്മുവിനെയും ഒക്കെ വിട്ട് എനിക്ക് പോകേണ്ടി വരുമോ....????? അവൾ ചോദിച്ചു തീർന്നതും ദേവന്റെ കണ്ണുനീർ അവളുടെ കവിളിനെ നനയിച്ചു കൊണ്ട് താഴേക്ക് ഒഴുകി ഇറങ്ങി..... "" എന്റെ കുട്ടി എന്തൊക്കെയാ ഈ പറയുന്നത്....???? അങ്ങനെ ഒരു മരണത്തിനും ഈ ഏട്ടൻ നിങ്ങളെ വിട്ടു കൊടുക്കില്ല..... ഏട്ടന്റെ കണ്ണിലെ കൃഷ്ണമണികളാണ് നിങ്ങൾ രണ്ടാളും..... ഒരു പോറലു പോലും ഏൽക്കാതെ എന്റെ മക്കളെ സംരക്ഷിക്കേണ്ടത് ഏട്ടന്റെ കടമയാ..... ഏട്ടൻ ജീവനോടെ ഇരിക്കുന്നടുത്തോളം കാലം എന്റെ കുട്ടികൾക്ക് ഒന്നും വരില്ല..... ഇനി മേലാൽ എന്റെ മോള് ഇങ്ങനെയൊന്നും ചിന്തിക്കരുത് കേട്ടല്ലോ.....

അത് ഏട്ടന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്..... ദേവൻ പറഞ്ഞു തീർന്നതും മാളു അവനെ തലയുയർത്തി നോക്കിക്കൊണ്ട് അവന്റെ കണ്ണുനീർ തുടച്ചു മാറ്റി..... ഈ ഓർമ്മകളിൽ ദേവന്റെ ഹൃദയം വിങ്ങി പൊട്ടി..... അവൻ മാളുവിന്റെ കാൽപാദത്തിൽ മുഖം അമർത്തി..... "" കഴിഞ്ഞില്ലെടാ.... എന്റെ മോൾക്ക് തന്ന വാക്ക് പാലിക്കാൻ ഏട്ടന് കഴിഞ്ഞില്ല..... തോറ്റു പോയി ഏട്ടൻ..... പറയുന്നതിനോടൊപ്പം ദേവൻ വാവിട്ടു നിലവിളിച്ചു...... * ഒളിച്ചും പതുങ്ങിയും ഒപ്പം നടക്കുന്ന നിഴലാണ് മരണം.... ആരുമറിയാതെ നീ ഉയിരു കവർന്നെടുക്കും.... ചിലപ്പോൾ പ്രിയപ്പെട്ടവരുടെ കൺമുന്നിൽ വെച്ച് നീ തട്ടിയെടുക്കും.... പറയാതെ ഓർക്കാപ്പുറത്തൊരു കള്ളനെപോൽ കടന്നു വരും.... നിശബ്ദമായി കൂട്ടിക്കൊണ്ട് അകലേക്ക്‌ മറയും.... നിലവിളിയൊച്ചകൾ കെട്ട് നിന്നു ചിരിക്കും..... നിന്റെ ചിരിയിൽ സ്വപ്‌നങ്ങൾ തകർന്നടിയും....പ്രതീക്ഷകൾ ഞെട്ടറ്റു വീഴും..... അർത്തലക്കുന്ന വേദനകൾ കൊണ്ട് നിർദയം മുഖം തിരിക്കും..... കണ്ണുനീരിനു മുന്നിൽ തുള്ളിക്കളിക്കും..... അടുത്ത ജീവനെ തിരഞ്ഞു നീ അലഞ്ഞു നടക്കും.... ചിലപ്പോൾ മുന്നറിയിപ്പുമായി നേരത്തേ എത്തിചേരും.... പകലെന്നില്ലാതെ രാത്രിയെന്നില്ലാതെ ഇരയെ തേടി നീ അലഞ്ഞു നടക്കും...

..തീരാ വേദനകൾ മാത്രം ബാക്കിയാക്കി,നിന്റെ ജാലവിദ്യ പിന്നെയും തുടരും..... നിന്റെ കാലടികളിൽ ഞെരിഞ്ഞമരും ഓരോ ജീവനും.... ( കടപ്പാട് ) * ദേവന്റെ അവസ്ഥ കണ്ട് അവനെ ആശ്വസിപ്പിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അവന്റെ അടുത്തേക്ക് പോകാൻ പോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല..... ആ മരണം അവനെ അടിമുടി തളർത്തിയപ്പോൾ എങ്ങനെയാണ് തന്റെ അനിയത്തി മരിച്ചതെന്ന ചിന്ത പോലും ദേവന്റെ മനസിലേക്ക് കടന്നു വന്നില്ല..... അത്രക്ക് വൃണപ്പെട്ടിരുന്നു അവന്റെ മനസ്സ്..... ദേവൻ മാളുവിന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് ജീവനറ്റ ആ ശരീരം പൊതിഞ്ഞു പിടിച്ചു..... അത് കണ്ടതും അങ്കിൾ അവന്റെ അടുത്തേക്ക് വന്നു..... "" ദേവാ.... എന്താ മോനെ ഈ കാണിക്കുന്നത്.....???? മോൻ എഴുന്നേൽക്ക്..... "" ഇല്ല.... എന്റെ മോളുടെ അടുത്തുനിന്ന് ഞാൻ എങ്ങോട്ടേക്കും ഇല്ല..... അങ്കിളിന് അറിയുവോ....??? എന്റെ കുട്ടിക്ക് പേടിയായിരുന്നു മരണത്തെ.... ഒരിക്കൽ എന്റെ നെഞ്ചിൽ ചേർന്നു കൊണ്ട് അവളെന്നോട് ചോതിച്ചതാ ഞാൻ മരിച്ചു പോകുമോ ഏട്ടാന്ന്.... അന്ന് ഞാൻ വാക്കുകൊടുത്തതാ എന്റെ മോളെ ഒരു മരണത്തിനും വിട്ടു കൊടുക്കില്ലെന്ന്.... ഇനി ആർക്കും എന്റെ കരവലയത്തിൽ നിന്ന് എന്റെ കുട്ടിയെ കൊണ്ടു പോകാൻ കഴിയില്ല....

ചേർത്തു പിടിക്കും ഞാൻ ഇങ്ങനെ..... എന്നും..... എന്റെ മരണം വരെ ചേർത്തു പിടിക്കും..... പറഞ്ഞു തീർന്നതും ദേവൻ പൊട്ടികരഞ്ഞു പോയിരുന്നു..... "" മോനെ..... അയാൾ നിറകണ്ണുകളോടെ അവനെ വിളിച്ചു..... അപ്പോഴും മാളുവിനെ അവൻ നെഞ്ചോട് ചേർത്തു തന്നെ പിടിച്ചു..... അവന്റെ ഉറക്കെയുള്ള കരച്ചിൽ അവിടമാകമാനം മുഴങ്ങി..... വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ദേവൻ..... താൻ എന്തൊക്കെയാണ് കാട്ടികൂട്ടുന്നതെന്ന് തനിക്കും പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ...... ഇതെല്ലാം കണ്ടുകൊണ്ട് ഒന്ന് അനങ്ങാൻ പോലും പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മാധവൻ..... അയാളുടെ ശരീരത്തിൽ ജീവൻ ബാക്കിയുണ്ട് എന്നുള്ളതിന്റെ തെളിവായി നിലക്കാതെ കണ്ണുനീർ പെയ്യുന്നുണ്ടായിരുന്നു..... മാളുവിന്റെ ജീവനറ്റ ശരീരം കണ്ട നിമിഷം തന്നെ ലക്ഷ്മി ബോധം കെട്ടു വീണിരുന്നു...... നേരം ഏറെ കഴിഞ്ഞിട്ടും അവർക്ക് ബോധം തെളിഞ്ഞിരുന്നില്ല..... അവർക്ക് കൂട്ടായി മാധവന്റെ സഹോദരിയും ദച്ചുവിന്റെ അമ്മയും അവർക്കടുത്ത് തന്നെ ഉണ്ടായിരുന്നു.....

ഒരുതരത്തിൽ ഉണർത്താതെ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്ന് അവർക്കും തോന്നി..... ജീവിച്ചിരിക്കുമ്പോൾ സ്വന്തം മക്കളുടെ ശവശരീരം കാണേണ്ടി വരുന്നതിനേക്കാൾ വലിയൊരു ദുർവിധി ഈ ജന്മം ഒരമ്മക്കും കിട്ടാനില്ല....... "" വേണ്ടാ.... അടുത്തേക്ക് വരരുത്.... ഇറങ്ങി പോ.... ഇറങ്ങി പോ എന്റെ മുറിയിൽ നിന്ന്..... "" അമ്മൂ.... നീ ഞങ്ങൾ പറയുന്നതൊന്ന് കേൾക്ക്..... "" വേണ്ടാ.... എനിക്കൊന്നും കേൾക്കണ്ട.... ഇറങ്ങി പോകാനാ പറഞ്ഞത്..... അമ്മു അത്രയും പറഞ്ഞു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ റൂമിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും വലിച്ചെറിയാൻ തുടങ്ങി..... ഫ്രണ്ട്‌സ് അവളെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അമ്മു അതൊന്നും കേൾക്കാൻ പോലുമുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു...... അപ്പോഴാണ് ദിവ്യ അവിടേക്ക് വന്നത്..... "" അമ്മൂ.... പ്ലീസ് മോളെ.... നീ ഒന്ന് സമാധാനിക്ക്..... "" ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും കേൾക്കണ്ടെന്ന്.... ഇറങ്ങി പോകുന്നുണ്ടോ....????? അല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം..... അത്രയും പറഞ്ഞു പറഞ്ഞുകൊണ്ട് അമ്മു ടേബിളിൽ ഉണ്ടായിരുന്ന Crystal Lamp അടിച്ചു തകർത്തു.... ഫ്ലോറിൽ ചിതറി വീണ ഗ്ലാസ്‌ പീസ് കയ്യിലെടുത്തു.....

"" മര്യാദക്ക് എല്ലാവരും ഇറങ്ങി പൊയ്ക്കോ.... അല്ലെങ്കിൽ എന്റെ ശരീരത്തിലേക്ക് തന്നെ കുത്തിയിറക്കും ഞാനിത്..... അമ്മുവിന്റെ ഭാവം കണ്ട് എല്ലാവരും നന്നായി പേടിച്ചിരുന്നു.... കൂടുതൽ ഒന്നും പറയാതെ നിൽക്കാതെ ഫ്രണ്ട്‌സ് എല്ലാവരും പുറത്തേക്ക് ഇറങ്ങി.... അമ്മുവിനെ ഒന്ന് നോക്കിക്കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ദിവ്യയും അവിടെ നിന്ന് പോയി..... എല്ലാവരും പോയ ശേഷം അമ്മു നിലത്തേക്ക് ഊർന്നിരുന്ന് പൊട്ടികരഞ്ഞു...... "" എങ്ങനെ കഴിഞ്ഞു മാളു നിനക്ക്.....???? എന്നെയും ഏട്ടനെയും അച്ഛനെയും അമ്മയെയുമൊക്കെ ഒറ്റക്കാക്കി നീ പോയല്ലേ....???? ചേച്ചിയുടെ ജീവനല്ലായിരുന്നോ നീ.... നിന്റെ കുറുമ്പ് കാണാൻ വേണ്ടിയല്ലേ ചേച്ചി നിന്നെ ദേഷ്യം പിടിക്കുന്നത്..... നിന്റെ കുസൃതികൾ കാണാൻ വേണ്ടിയല്ലേ മനപ്പൂർവം ഓരോ കാരണങ്ങളുണ്ടാക്കി നിന്നോട് തല്ലുകൂടിയത്...... ഞങ്ങളെ എല്ലാം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് അങ്ങനെ എളുപ്പത്തിൽ പോകാൻ പറ്റുമോ നിനക്ക്....???? അമ്മു വീണ്ടും എന്തൊക്കെയൊ പറഞ്ഞുകൊണ്ട് മുഖം പൊത്തി കരഞ്ഞു.....

തോളിൽ ആരുടെയോ കരസ്പർശം അറിഞ്ഞാണ് ദച്ചു തിരിഞ്ഞു നോക്കിയത്.... മുന്നിൽ രാധുവിനെ കണ്ടതും ദച്ചു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..... എപ്പോഴൊക്കെയൊ അമ്മുവിനെയും മാളുവിനെയും ദിവ്യയുടെ സ്ഥാനത്ത്‌ അവളും കണ്ടിരുന്നു..... അവളൊന്ന് ശാന്തമാകുന്നത് വരെ രാധു അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു..... "" മതിയടാ കരഞ്ഞത്..... "" സഹിക്കാൻ കഴിയുന്നില്ല രാധു എനിക്ക്..... പകയും ദേഷ്യവുമെല്ലാം അവനോട് മാത്രമാണ്..... അമ്മുവിനെയും മാളുവിനെയും സ്വന്തം അനിയത്തിമാരായിട്ടേ കണ്ടിട്ടുള്ളു..... അവരിൽ ഒരാൾ ഇന്ന് ഇങ്ങനെ..... ബാക്കി പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... "" എങ്ങനെയാ മാളു....????? "" ആക്‌സിഡന്റ് ആയിരുന്നു..... മാളു പുറത്തുള്ള ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു.... ഇന്ന് അവന്റെ birthday ആണെന്ന് പറഞ്ഞ് അവളെ വീട്ടിലേക്ക് ക്ഷണിച്ചു..... അവനോടുള്ള വിശ്വസം കൊണ്ടാ മാളു അവിടേക്ക് പോയത്.... ഫ്രണ്ട്‌സ് എല്ലാവരും അവിടെ ഉണ്ടെന്ന് അവൻ പറഞ്ഞു വിശ്വസിപ്പിച്ചിരിന്നു.... പക്ഷേ അവന്റെ ഉദ്ദേശം അവളെ എങ്ങനെയും സ്വന്തമാക്കുക എന്നതായിരുന്നു..... അവൻ അതിന് ശ്രമിച്ചപ്പോൾ മാളു അവിടെ നിന്ന് ഇറങ്ങി ഓടി....

അവൾക്ക് പിന്നാലെ തന്നെ അവനും.....അപ്പോഴാ എതിരെ വന്ന ടിപ്പർ അവളെ ഇടിച്ചു വീഴ്ത്തിയത്..... ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപ് തന്നെ...... ഒരേങ്ങൾ ദച്ചുവിൽ നിന്നുയർന്നു...... "" ദച്ചു.... നീ എങ്ങനെയാ ഇതൊക്കെ അറിഞ്ഞത്....???? "" രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തു...... ഇപ്പൊ കസ്റ്റഡിയിലാണ്..... അവനെക്കൊണ്ട് തന്നെ അവർ എല്ലാം പറയിപ്പിച്ചു......അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് താഴെ നിന്ന് ബഹളം കേൾക്കുന്നത്..... അത്‌ കേട്ടതും രണ്ടാളും താഴെക്കിറങ്ങി..... അപ്പോഴാണ് ദമാളുവിന്റെ ബോഡി ദേവൻ നെഞ്ചോട് ചേർത്തിരിക്കുന്നത് കാണുന്നത്..... "" ദേവാ.... നീ എന്താ മോനെ ഈ കാണിക്കുന്നത്....???? മാറി നിൽക്ക്.... ബോഡി സംസ്കരിക്കണ്ടേ....???? ദേവൻ അപ്പോഴും മാളുവിനെ ചേർത്തു പിടിച്ചിരുന്നു...... "" എന്റെ മോളെ എന്നിൽ നിന്ന് അകറ്റാൻ വന്നാൽ ആരായാലും വെറുതേ വിടില്ല ഞാൻ.... ആർക്കും വിട്ടു തരില്ല എന്റെ കുട്ടിയെ.... ഇനി എന്നും എന്റെയീ നെഞ്ചോട് ചേർന്നു തന്നെ എന്റെ കുട്ടി ഉണ്ടാകും..... ദേവൻ ഭ്രാന്തനെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..... മാധവൻ എഴുന്നേറ്റു കണ്ണുകൾ തുടച്ചു കൊണ്ട് ദേവന്റെ അരികിലേക്ക് വന്നു..... ""അച്ഛാ.... ദേ ഇവരു പറയുന്നത് കേട്ടോ മോളെ ദഹിപ്പിക്കണം എന്ന്.... ഇല്ല.... ആരും എന്റെ മോളെ ഒന്ന് തൊടാൻ പോലും ഞാൻ സമ്മതിക്കില്ല.....

മകന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന മകളുടെ ശവശരീരം കാൺകെ അദ്ദേഹത്തിന്റെ ഹൃദയം ആർത്തലച്ചു കരയുകയായിരുന്നു..... "" ദേവാ.... നീ മാറ്.... "" ഇല്ലാ..... എന്റെ മോളുടെ അടുത്ത് നിന്ന് എല്ലാവരും പൊയ്ക്കോ.... ആരും തൊടണ്ട..... ആരും..... ദേവൻ പറഞ്ഞു തീർന്നതും മാധവന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു..... ശക്തമായി തന്നെ..... "" നീ എന്ത്‌ ഭ്രാന്താടാ ഈ കാണിക്കുന്നത്....????? അവളു പോയി.... എന്നെയും നിന്നെയും ഒക്കെ വിട്ട് എന്റെ മോളു പോയി.... ജീവനില്ലാത്ത അവളുടെ വെറും ശരീരം മാത്രമാണിത്...... അച്ഛൻ പറഞ്ഞു തീർന്നതും ദേവൻ അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു..... അവനെ ആശ്വസിപ്പിക്കാനോ സ്വയം ആശ്വാസം കണ്ടെത്താനോ ആകാതെ അദ്ദേഹം തളർന്നു..... മാധവൻ അവനെ അടർത്തി മാറ്റി നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് മുന്നോട്ടേക്ക് പോയി.... ശരീരം തളർന്നു പോകുന്നതു പോലെ തോന്നിയപ്പോൾ ദേവൻ താഴേക്ക് ഊർന്നിരുന്നു..... പെട്ടന്നാണ് ആരോ അവനെ പിടിച്ചെഴുന്നേൽപ്പിച്ചത്..... യാന്ത്രികമായി അവൻ എഴുന്നേറ്റു..... അപ്പോഴും മുന്നിൽ ഉള്ളത് ആരാണെന്ന് ദേവൻ തലയുയർത്തി നോക്കിയില്ല...... "" ദേവാ.... എന്നെ നോക്ക്..... ആ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ ദേവൻ മുഖമുയർത്തി നോക്കി..... "" സിദ്ധു നീ....?????......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക