ഈ മഴയിൽ....❤️ പാർട്ട്‌ 72

 

എഴുത്തുകാരി: ✍ ആൻവി

"പായസം റെഡി... പായസം റെഡി...." ട്രേയിൽ പായസം നിറച്ച ഗ്ലാസ്‌ നിരത്തി വെച്ച് അപ്പു ഉമ്മറത്തേക്ക് വന്നു... ഉമ്മറത്ത് ബദ്രിയും ശങ്കറും ഇരിപ്പുണ്ട്.... "പായസൊ.... എന്താടാ ഇന്ന് സ്പെഷ്യൽ...??" കുൽസുവിനേയും കൊണ്ട് ഇച്ചു ഗേറ്റ് കടന്നു വന്നു..... "ആഹാ കറക്റ്റ് ടൈം ആണല്ലോ.." അപ്പു ബദ്രിയുടെ കയ്യിലേക്ക് ഗ്ലാസ് കൊടുത്തു കൊണ്ട് പറഞ്ഞു.... "ഇച്ചൂക്ക ഇന്ന് എന്റെ ഒരു സന്തോഷത്തിന് വേണ്ടിയാ...ഞാൻ ഹോസ്റ്റലിൽ പോണില്ല..." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "അല്ലേലും നീ പോവില്ലാലോ.... ദിവസവും ഇവനോട് രണ്ട് വർത്താനം പറയാതെ നിനക്ക് പറ്റൂലല്ലോ.... നീ കണ്ണന്റെ ഭാര്യയായിരുന്നല്ലോ...." ഇച്ചു അവനെ ചൂടാക്കാൻ പറഞ്ഞു കൊണ്ട് ട്രെയിൽ നിന്ന് ഒരു ഗ്ലാസ്‌ പായസം എടുത്തു... കുൽസു പെണ്ണ് ബദ്രിയെ കണ്ടതും അവന് നേരെ കൈ നീട്ടി... "ച്ഛ....." മടിയിൽ ഇരിക്കുന്ന പാറുക്കുട്ടിയുടെ വായിലേക്ക് പായസം തൊട്ട് കൊടുക്കുകയായിരുന്നു ബദ്രി കുൽസുന്റെ ശബ്ദം കേട്ട് മുഖം ഉയർത്തി നോക്കി...

. ബദ്രി നോക്കുന്നത് കണ്ടതും കുറുമ്പി കണ്ണുകൾ വിടർത്തി ചിരിച്ചു... ഇച്ചുവിന്റെ കയ്യിൽ നിന്ന് അവന്റെ മേലേക്ക് ചായുന്നുണ്ട്.... ഒരു കുഞ്ഞു കിന്നരിപല്ല് കിളർത്തു വന്നിട്ടുണ്ട്....ചിരിക്കുമ്പോൾ അത് കാണാൻ ഉണ്ട്..... "എന്റെ കുൽസുപ്പെണ്ണ് ഇങ്ങ് വന്നേ..." ബദ്രി ഒരു കൈ കൊണ്ട് അവളെ വാങ്ങി മടിയിൽ ഇരുത്തി.... അവന്റെ ഇടത് നെഞ്ചിലേക്ക് ചാരി പാറുക്കുട്ടിയും വലത് ഭാഗത്ത്‌ കുൽസുവുമായിരുന്നു.... ബദ്രി പാൽപായസത്തിൽ നിന്ന് കുറച്ചു സ്പൂണിൽ എടുത്തു... ഇതിൽ ഇപ്പൊ ആർക്ക് കൊടുക്കും എന്ന് കരുതി ഇരുന്നതും... കുൽസുപെണ്ണ് കൊതിയോടെ വാ തുറന്നു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു.... പാറുക്കുട്ടി അപ്പോഴേക്കും പായസത്തിന്റർ ഗ്ലാസിൽ അവളുടെ കുഞ്ഞി കൈ മുക്കി അത് വായിലേക്ക് വെച്ച് നുണയുന്നുണ്ടായിരുന്നു.... ബദ്രി അത് കണ്ട് ചിരിച്ചു കൊണ്ട് കുൽസുന് പായസം കൊടുത്തു.....

പാറുക്കുട്ടി മുഖത്ത് മുഴുവൻ പായസം ആക്കി ആണ് ഇരിപ്പ്.... എല്ലാവരും അവളെ ആണ് നോക്കുന്നത് കണ്ടപ്പോൾ തൊണ്ണകാട്ടി ചിരിച്ചു കൊടുത്തു... അത് കണ്ട് എല്ലാവരും ചിരിച്ചു.... "ഇന്നത്തെ പായസം നിന്റെ വകയാണോടാ....??" ശങ്കർ അപ്പൂനോട് ചോദിച്ചു... "ഏയ്‌ അച്ചുമ്മയാ....." അവൻ വാതിൽക്കലേക്ക് നോക്കി പറഞ്ഞു... ബദ്രിയുടെ കണ്ണുകളും അങ്ങോട്ട് പാഞ്ഞു... രണ്ട് കരിമഷി കണ്ണുകൾ മാത്രം കാണാം.... മെല്ലെ കണ്ണുകൾ ചിമ്മിയടച്ചവൾ പുറകിലേക്ക് വലിഞ്ഞു.... ബദ്രി അത് കണ്ട് ചിരിച്ചു.... "എന്റെ പാറുക്കുട്ടി... ആകെ പായസത്തിൽ കുളിച്ചല്ലോ പെണ്ണെ നീ....." പായസത്തിന്റെ ഗ്ലാസിൽ കയ്യിട്ട് ഇരിക്കുന്ന പാറുക്കുട്ടിയെ നോക്കി ഇച്ചു മൂക്കത്ത് വിരൽ വെച്ചു.... കുറുമ്പി അത് ശ്രദ്ധിക്കുന്നെ ഇല്ല.... കുൽസു ആണേൽ ബദ്രിയുടെ താടിയിലും മീശയിലും പിടിച്ചു കളിക്കുവാണ്.... ഇച്ചു ചെന്ന് പാറൂനെ എടുത്തു.... അവൾ അപ്പൊ തന്നെ കയ്യിലുള്ള പായസം മുഴുവൻ അവന്റെ മുഖത്തും ഡ്രെസ്സിലും ആക്കി... "അവളെ നിലത്ത് ഇരുത്തിയെക്കട..

ഇല്ലേൽ നിന്റെ ഡ്രെസ്സിൽ മുഴുവൻ ആക്കും...." ബദ്രി അവനോട് പറഞ്ഞു... "അത് സരമില്ലടാ..." "അല്ല എന്താ മോളേം കൊണ്ട് ഈ സന്ധ്യ നേരത്ത് ഒരു വരവ്... നൈഷു ഒറ്റക്കല്ലേ അവിടെ...??" ശങ്കർ ആയിരുന്നു ചോദിച്ചത്... "അവള് മാത്രമല്ല... അവളുടെ ഉമ്മേം ഉപ്പേം പിന്നെ ഏതോ ഒരു അമ്മായി കൂടെ ഇണ്ട്...." ഇച്ചു അലസമായി പറഞ്ഞു... "ഹേ... അപ്പോ വഴക്ക് ഒക്കെ തീർന്നോ...?" ശങ്കർ വിശ്വാസം വരാത്ത പോലെ ചോദിച്ചു, "മ്മ്... ചെറുതായിട്ട് അവളോടും മോളോടും മിണ്ടും... എന്നെ പണ്ടത്തെ പോലെ തന്നെ...." "അത് പതിയെ മാറിക്കോളും... നൈശൂനോട്‌ ഇപ്പൊ പിണക്കം ഇല്ലാലോ... ഇനി നിന്റെ വീട്ടുകാരും കൂടെ വാശി കളഞ്ഞാൽ നീ ഹാപ്പി ആവില്ലേ...??" "ഞാനിപ്പോഴും ഹാപ്പി ആണ് കണ്ണാ....ഇനിയിപ്പോ ഉപ്പച്ചി തിരികെ വിളിച്ചാലും ഇപ്പോഴുള്ള വീട് വിട്ട് പോകില്ല....രാമച്ചൻ അതെന്റെ പേരിൽ എഴുതി തന്നല്ലോ...." ഇച്ചു കണ്ണിറുക്കി കൊണ്ട് പറഞ്ഞു... "കള്ളാ കോളടിച്ചല്ലോ...." ശങ്കർ അവന്റെ വയറിനിട്ട് ഒരു ഇടി ഇടിച്ചു....

അവരെന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെങ്കിലും ബദ്രിയുടെ മനസ് അച്ചൂന്റെ അടുത്താണ്.... അവന്റെ കണ്ണുകൾ വാതിൽ പടിയിലേക്ക് പാറി വീണു.....  "അച്ചുമ്മ എന്താ ചോറു കഴിക്കാതെ ഇരിക്കുന്നെ...." പ്ലേറ്റിലേക്ക് നോക്കി മിണ്ടാതെ ഇരിക്കുന്ന അച്ചുവിനോട് അപ്പു ചോദിച്ചു.... അവളൊരു വാടി പുഞ്ചിരി നൽകി... ഗ്ലാസ്സിലെ വെള്ളം എടുത്തു കുടിച്ചു..... ബദ്രിയും കഴിക്കാതെ അവളെ നോക്കി ഇരിക്കുകയായിരുന്നു..... "എന്താ അച്ചു...." ബദ്രി അവളോട് ചോദിച്ചു... "ഒന്നൂല്യ....എനിക്ക് മതി...." അവൾ മെല്ലെ പറഞ്ഞു കൊണ്ട് എഴുനേറ്റു... അവൾ കഴിക്കാതെ പോകുന്നത് കണ്ടതും ബദ്രി എഴുനേറ്റു..... റൂമിൽ ചെന്നപ്പോൾ അച്ചു ബെഡിനോരത്ത് ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടു.... അവൻ കുറച്ചു നേരം നോക്കി നിന്നു.... പിന്നെ അവൾക്ക് അടുത്ത് ചെന്നിരുന്നു... "അച്ചു....." അവൻ സ്നേഹത്തോടെ വിളിച്ചു.... അവൾ മുഖം ചെരിച്ചവനെ നോക്കി... അവൻ ചെറു ചിരിയോടെ അവളുടെ നെറുകയിൽ തലോടി.... "നല്ല വേദനയുണ്ടോ..??" അവൻ ചോദിച്ചു... അവളൊന്നു തലയാട്ടി....

"സാരമില്ല....." അവൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് റൂമിൽ നിന്ന് എഴുനേറ്റ് പോയി.... കുറച്ചു കഴിഞ്ഞപ്പോൾ ഒരു കയ്യിൽ വാട്ടർ ബാഗും മറു കയ്യിൽ ഭക്ഷണവുമായി അവൻ വന്നു... പ്ലേറ്റ് ടേബിളിൽ വെച്ച് അവൾക്ക് അടുത്ത് ഇരുന്നു... അച്ചു ഞെട്ടി കൊണ്ട് എഴുനേറ്റു.... "എന്ത് പറ്റി.....??" അവൻ സംശയത്തോടെ ചോദിച്ചു... ഒന്നും മിണ്ടിയില്ല.... "ഈ ടൈമിൽ ആദ്യത്തെ രണ്ട് ദിവസം നിനക്ക് നല്ല വയറു വേദനയാണെന്ന് എനിക്കിറിയാം.... ഈ ദിവസങ്ങളിൽ ഒക്കെ നീ നല്ല കരച്ചിലാവും... എന്നെ എങ്ങോട്ടും വിടില്ല...." അലസമായി കിടന്ന അവളുടെ മുടിയിഴകളെ ചെവിയിലേക്ക് ഒതുക്കി വെച്ച് കൊണ്ട് അവൻ ചിരിയോടെ പറഞ്ഞു.... അച്ചു മിഴികൾ ഉയർത്തി അവനെ നോക്കി.... അവന്റെ കണ്ണിലെ സ്നേഹം തന്റെ വേദനകളെ ഇല്ലാതാക്കുന്നു.... "കിടന്നോ...." അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു... നിറ കണ്ണുകളാൽ അവൾ തലയാട്ടി... മെല്ലെ ചെരിഞ്ഞു കിടന്നു.... അവൻ അവളുടെ ദാവണിമാറ്റി ഹോട്ട് ബാഗ് അവളുടെ വയറിൽ വെച്ച് കൊടുത്തു....

കഴുത്തിൽ അവന്റെ ശ്വാസം തട്ടിയപ്പോൾ അവളൊന്നു വിറച്ചു..... കണ്ണുകൾ ഇറുക്കി അടച്ചു..... "കുറച്ചു കഴിയുമ്പോഴേക്കും വേദന കുറഞ്ഞോളും...." കാതിൽ മെല്ലെ പറഞ്ഞു കൊണ്ട് അവൻ കൈ മാറ്റാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു പിടിച്ചു കൊണ്ട് അവിടെ തന്നെ അമർത്തി വെച്ചു.... ബദ്രി അത്ഭുതത്തോടെ അവളെ നോക്കി... ചെരിഞ്ഞു കിടക്കുന്നവളുടെ മുഖം വ്യക്തമല്ല.... എന്തോ വല്ലാത്ത സന്തോഷം തോന്നി....അങ്ങനെ തന്നെ കിടന്നു.... ഇങ്ങനെ ഉള്ളദിവസങ്ങളിൽ വയറു വേദനിച്ചവൾ കരയുമ്പോൾ താനും കരയുമായിരുന്നു... അവളുടെ വേദന കണ്ട് നിൽക്കാൻ കഴിയാതെ.... ഇപ്പൊ അവൾ എല്ലാം സഹിച്ചു കിടക്കുന്നു... നിമിഷങ്ങൾ കടന്നു പോയി.... "അച്ചൂ....." അവൻ മെല്ലെ വിളിച്ചു.... അവൾ വിളി കേട്ടില്ല.... "അച്ചൂ..." വീണ്ടും വിളിച്ചു... "അച്ചൂട്ട്യേ......." വാത്സല്യത്തോടെ വിളിച്ചു.... "മ്മ്......"ഇടർച്ചയോടെ മൂളി കൊണ്ട് അവനോട് അവൾ ഒന്ന് കൂടെ ചേർന്ന് കിടന്നു.... ബദ്രി അതിശയത്തോടെ ഒരു നിമിഷം അന്തിച്ചു.....

അവന്റെ അനക്കം കേൾക്കാതെ ആയപ്പോൾ അച്ചു അവന് നേരെ തിരിഞ്ഞു..... അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... കണ്ണ് നീർ ഉരുണ്ടുകൂടിയ അവന്റെ കണ്ണുകളിൽ തന്റെ പ്രതിബിംമ്പം കണ്ടു.... ആ കണ്ണുകളിലേക്ക് നോക്കി അവൾ കിടന്നു.... എങ്ങനെയാ ഈ സ്നേഹം കണ്ടില്ലെന്ന് നടിക്ക്യ.... എന്തൊരു സ്നേഹമാണിത്.... "എന്താ ഇങ്ങനെ നോക്കുന്നത്... മ്മ്..." അവൻ കൗതുകത്തോടെ ചോദിച്ചു.... "മ്മ്ഹ്ഹ്....." നിഷേദത്തിൽ തലയാട്ടി... "വിശക്കുന്നുണ്ടോ...??" "മ്മ്ഹ്ഹ്...." അവൾ അവനെ നോക്കി കിടന്നു... ബദ്രി അവളെയും.... "അത്രക്ക് ഇഷ്ടാണോ എന്നെ...." കണ്ണ് നിറച്ചവൾ ചോദിച്ചു.... ബദ്രി എന്തെന്നാ ഭാവത്തിൽ അവളെ നോക്കി.. "പറ... ഒത്തിരി ഇഷ്ടാണോ..??" മെല്ലെ അവന്റെ നെഞ്ചിലേക്ക് കൈ വെച്ചവൾ ചോദിച്ചു... ശബ്ദം ഇടറി പോകുന്നുണ്ടായിരുന്നു... ബദ്രി ഒന്ന് തലയാട്ടി.... വാക്കുകൾ മതിയാകാതെ വരുമ്പോൾ മൗനമായി ഇരുന്നു.... "ഭ്രാന്തിയായിരുന്ന എന്നെ സ്നേഹിക്കാൻ നിങ്ങൾക്ക് ഭ്രാന്താണോ...." പാതി കളിയായും സങ്കടത്താലും ചോദിച്ചു....

ബദ്രിയുടെ കണ്ണുകൾ നിറഞ്ഞു.... അവളെ വെറുതെ നോക്കി കിടന്നതേ ഒള്ളൂ.... അച്ചു കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു..... ബദ്രി ഒരു നിമിഷം ഞെട്ടി....സ്വബോധം വന്നപ്പോൾ അവളെ ഇരു കയ്യും കൊണ്ടും അവളെ ചുറ്റി പിടിച്ചു.... അവളുടെ തോളിൽ മുഖം കിടന്നു.... ഹൃദയമിടുപ്പുകൾ മാത്രം ഉയർന്നു കേട്ടു.... ബദ്രി അവളുടെ നെറുകയിൽ ചുംബിച്ചു.... "ഇനി വയ്യ അച്ചു....വയ്യ... നീ എന്നും ഇങ്ങനെ എന്നോട് ചേർന്ന് വേണം...." അച്ചു ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു..... "എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്,.." കണ്ണീർ പെയ്തിറക്കി കൊണ്ട് അവൾ ഏങ്ങലടിച്ചു.... ബദ്രി ഒന്ന് കൂടെ അവളെ അണച്ചു പിടിച്ചു... "നിന്നെ ഞാൻ അല്ലാതെ വേറെ ആരാ അച്ചു സ്നേഹിക്കുക... നീയല്ലേ എന്നെ സ്നേഹിച്ച് എന്നിലേക്ക് വന്നത്... എന്റെ ഹൃദയം കീഴടക്കിയത്.... ഭ്രാന്തിൽ പൂത്ത പ്രണയുമായി വന്ന് എന്നെ ഭ്രാന്തമായി പ്രണയിച്ച് നിന്റെ ഭ്രാന്തിന് അടിമയാക്കിയത്...." അവൻ ആർദ്രമായി പറഞ്ഞു...

ഇരുട്ടിന്റെ നിഗൂഢതയിൽ നിറഞ്ഞു നിന്ന അവന്റെ കണ്ണുകളെ അവൾ കണ്ണു... "ഏത് ദുഃഖത്തിലും എന്റെ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുന്ന നിന്റെ ഭ്രാന്തിനോട്‌ അടങ്ങാത്ത ഭ്രമമാണ് ..." അവൻ അവളെ പ്രണയത്തോടെ നോക്കി.. "നീ വന്നതിന് ശേഷാ സന്തോഷവും സ്നേഹവുമെല്ലാം അനുഭവിച്ചറിയാൻ തുടങ്ങിയത്.മനസ്സറിഞ്ഞു ചിരിക്കാൻ തുടങ്ങിയത്... എന്തിന് നിന്റെ കണ്ണുകൾ നിറയുമ്പോൾ പോലും നിന്റെ കൂടെ കരയാൻ തുടങ്ങി...." പറയുമ്പോൾ നിറഞ്ഞ കണ്ണുകളാൽ അവൻ ചിരിച്ചു.... "എപ്പോഴും കൂടെ വേണമെന്ന് പറഞ്ഞ് നീ എപ്പോഴും എന്നോട് ചേർന്നിരിക്കുമായിരിന്നു...ആദ്യമൊക്കെ ആരോരുമില്ലാത്ത ഒരു പെൺകുട്ടി അത്ര ഒള്ളൂ.... പക്ഷേ പിന്നീട്...." അവനൊന്നു നിർത്തി... കണ്ണ് നിറച്ചു തന്നെ നോക്കി അച്ചുവിന്റെ മുഖം കയ്യിലെടുത്തു... "നിന്നെ സ്നേഹിക്കുന്നത് പോലെ മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടില്ല അച്ചു... അ... അത്രക്ക് ഇഷ്ടമാ നിന്നെ...." അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....

ഈ ലോകത്ത് ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി താൻ ആണെന്ന് തോന്നി അവൾക്ക്... അവനെ വരി പുണർന്നു കിടന്നു..... "ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ.... ഇത്ര അടുത്ത് ഈ നെഞ്ചോട് ചേർന്ന് ഇരിക്കാൻ... ഈ കണ്ണിലേക്കു നോക്കി ഇരിക്കാൻ....ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്....." അവനെ ഇറുക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.... "പറയുമോ എന്നോട് എല്ലാം... നിന്റെ... നിന്റെ പ്രണയത്തെ കുറിച്ച്....." അവൻ പ്രതീക്ഷയോടെ അവളുടെ മുഖം പിടിച്ചുയർത്തി.... നിറഞ്ഞ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. "ചുവന്ന ചെമ്പരത്തിയെക്കാൾ ഭ്രാന്തായിരുന്നു എനിക്ക്.... നിന്റെ പുഞ്ചിരിയോട് .ഗന്ധത്തിനോട്‌... എല്ലാം... എല്ലാത്തിനോടും അടങ്ങാത്ത പ്രണയമായിരുന്നു എനിക്ക്......" അവന്റെ മിഴികളിൽ മെല്ലെ തലോടി കൊണ്ട് അവൾ പറഞ്ഞു.... ബദ്രി അറിയാതെ കണ്ണുകൾ അടച്ചു പോയി... "വീട്ടിൽ നിരാഹാരം ഇരുന്നും കരഞ്ഞും വാശി പിടിച്ചും ഒക്കെയാണ് ഞാൻ ആ കോളേജിൽ വന്നത് ചേർന്നത്...ആ പ്രായത്തിൽ തോന്നിയോരിഷ്ടം...

കുറച്ചു കഴിഞ്ഞാൽ മറക്കും എന്നാണ് വിചാരിച്ചത്.... പക്ഷേ......." പറഞ്ഞു നിർത്തിയവൾ ആ നാളുകളെ പുഞ്ചിരിയോടെ ഓർത്തു... ഒറ്റ ദിവസം കണ്ടിട്ടേ ഒള്ളൂ ആ മുഖം പക്ഷേ പിന്നീട് ഊണിലും ഉറക്കത്തിലും അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നും കാണണം... അത്രമാത്രം... സംസാരിക്കാനോ പരിജയപെടാനോ ഒന്നിനും മുതിർന്നില്ല... അവനെ കാണാൻ വേണ്ടി മാത്രം ആ കോളജിൽ ചേർന്നു.... അവൻ എവിടെ ഉണ്ടോ അവിടെയൊക്കെ പോകും... ഒളിച് നിന്നു കാണും....അവന്റെ ചിരിയും കളിയും ദേഷ്യപെടലും എല്ലാം മാറി നിന്ന് ആസ്വദിക്കും..... അവനെ കാണാതെ ഒഴിഞ്ഞു നിൽക്കും... പേടി കൊണ്ടാണ്.... തന്റെ ഉള്ളിലെ പ്രണയം അവൻ അറിഞ്ഞു പോകുമോ എന്നോർത്ത്.... അത്രത്തോളം അവനോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.... പക്ഷേ ആ കണ്ണുകൾ ഒരിക്കൽ പോലും തന്നിൽ ഉടക്കിയിട്ടില്ല.... അത് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല... മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുക അവന്റെ ചെങ്കൊടിയെന്തിയാ മുഖാമാണ്... ബദ്രി....എന്റെ ചുണ്ടിൽ എപ്പോഴും മുഴങ്ങി കേൾക്കുന്ന പേര്....

കണ്ണൻ കളിയാക്കും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ്.... പ്രണയിക്കുന്നതും ഒരു വിപ്ലവമാണല്ലോ... കണ്ണനുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ കൂട്ടുകാർക്കൊത്ത് കോളേജ് വരാന്തയിലൂടെ നടന്നു പോകുന്ന സഖാവിനെ കാണുമ്പോൾ ഇരുന്നിടത്ത് സ്വയം മറന്ന് എഴുനേറ്റ് നിന്നിട്ടുണ്ട്... ഹൃദയത്തിൽ നിന്ന് അവനിലേക്ക് ഒരു അനുരാഗ നദി ഒഴുകി തുടങ്ങിയിരുന്നു.... സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം എന്ന ആശയം ഉയർത്തി അവൻ സമരം ചെയ്യുമ്പോൾ... അവന്റെ പ്രണയം ആഗ്രഹിച്ച് ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഹൃദയമുണ്ടായിരുന്നു ഉള്ളിൽ... ചുമ്മാ ഒന്ന് കളിപ്പിക്കാൻ വേണ്ടിയാണ് വരികൾ ഓരോന്നും കുത്തി കുറിച്ച് അവന്റെ പുസ്തകങ്ങൾക്ക് ഇടയിൽ വെച്ചിരുന്നത്.... ലൈബ്രറിയിലും ക്ലാസ്സിലുമൊക്കെ ഇരുന്ന് അവൻ പുഞ്ചിരിയോടെ അതിരുന്ന് വായിക്കുന്നത് ആഹ്ലാദത്തോടെ കണ്ട് നിന്നിട്ടുണ്ട്... എന്നിൽ അവൻ നിറയുകയായിരുന്നു... ആളെ കണ്ടുപിടിക്കാനുള്ള കൗതുകത്തോടെ അവൻ പിന്നാലെ വരുമ്പോൾ തിരിഞ്ഞു നോക്കാതെ ഓടി ഒലിച്ചിരുന്നു.....

ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ ഉള്ളിൽ നൊമ്പരം ഉണരും..... അവൻ അവസാനവർഷ എക്സാം എഴുതി പടിയിറങ്ങുമ്പോൾ ഒരു തിരിഞ്ഞു നോട്ടത്തിന് കൊതിച്ചിട്ടുണ്ട്... തിരിഞ്ഞു നോക്കാതെ അവൻ ഇറങ്ങി പോയപ്പോൾ പൊട്ടി കരഞ്ഞിട്ടുണ്ട്.... കോളേജിന്റെ ചുവരുകളിൽ എന്റെ തേങ്ങലുകൾ ചിതറി തെറിച്ചു.... അവിടം അവസാനിച്ചുവെന്ന് കരുതി... എന്നിട്ടും എന്റെ സ്വപ്നത്തിൽ അവൻ നിറഞ്ഞു നിന്നു.... കാണാൻ കൊതിക്കുന്ന നേരം അവൻ അരികിലുണ്ടെന്ന് കരുതി ഓരോ നിമിഷവും തള്ളി നീക്കി.... ഇടക്ക് വെറുതെ കൊതിക്കും എന്നെ കണ്ട് പിടിച്ച് ഒരു ദിവസം അരികിലേക്ക് അവൻ ഓടി എത്തുമെന്ന്.... ക്ലാസിൽ ഇരിക്കുമ്പോൾ വെറുതെ ജനാലയിലൂടെ ആ നീളൻ വരാന്തയിലേക്ക് നോക്കും അവൻ വരുന്നുണ്ടോ എന്ന്..... ചിലപ്പോൾ തന്നെ നോക്കി പുഞ്ചിരിച്ച് നടന്നു വരുന്നത് കാണാം.. പക്ഷേ അടുത്ത നിമിഷം മനസ്സ് തിരിച്ചറിയും എല്ലാം അവനോടുള്ള പ്രണയത്തിന്റെ കുസൃതികളണെന്ന്...വെറും തോന്നലുകൾ... അത് തിരിച്ചറിയും നേരം ഒരുപാട് കരയും...

ഹൃദയവേദനയിൽ പിടയും... ഓരോ മഴനനയുമ്പോഴും അവനാകും മനസ്സിൽ.... അവന്റെ ഓർമകൾ ഹൃദയത്തിൽ ഒരു മഴയായി പെയ്തിറങ്ങും... പ്രണയം വാക്കുകൾ കൊണ്ട് പറഞ്ഞു തീർത്തപ്പോൾ നെഞ്ചിൽ നിന്നൊരു ഭാരം ഒഴിഞ്ഞു പോയതായി അവൾക്ക് തോന്നി.... ബദ്രി മിണ്ടാതെ കിടക്കുവായിരുന്നു.... ചെന്നിയിലൂടെ കണ്ണ് നീർ ഒഴുകി ഇറങ്ങുന്നു.... അച്ചു അവനെ നോക്കി.... മെല്ലെ തട്ടി വിളിച്ചു.. ബദ്രി അവനെ അവനിലേക്ക് അമർത്തി പിടിച്ചു.....ഭ്രാന്തമായ് മുഖം മുഴുവൻ ചുംബിച്ചു... അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.... അവൻ മെല്ലെ അവളെ അടർത്തി മാറ്റി... "ഞാൻ.... ഞാൻ എന്താ വിളിക്കണ്ടേ..." അവൾ ശബ്ദം താഴ്ത്തി ചോദിച്ചു... ബദ്രി ഒന്നും പറഞ്ഞില്ല.. "കണ്ണേട്ടാന്ന്....." ബാക്കി പറയും മുന്നേ അവന്റെ വിരൽ അവളുടെ അധരങ്ങളെ ബന്ധിച്ചു... "എന്റെ അച്ചൂട്ടന്റെ കിണ്ണനായി ഇരിക്കാനാ എനിക്ക് ഏറ്റവും ഇഷ്ടം....."

പ്രണയത്തോടെ ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവൻ പറഞ്ഞു.... "കി.... കിണ്ണാ....." വിളിച്ചപ്പോൾ ശബ്ദം ഇടറി... ആ ശബ്ദം അവന്റെ ഹൃദയകവാടത്തിൽ വന്ന് പ്രതിധ്വനിച്ചു....കണ്ണുകൾ നിറഞ്ഞു... ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു "ഒന്നൂടെ വിളിച്ചേ....." "കിണ്ണാ...." "ഒന്നൂടെ പ്ലീസ്....." അവൻ കൊതിയോടെ കാതോർത്തു.... "കിണ്ണാ....." "എന്തോ......" നിറ കണ്ണുകളാൽ അവൻ വിളി കേട്ടു.... രണ്ട് പേരും അറിയാതെ ചിരിച്ചു പോയി... പരസ്പരം പുണർന്നു കിടന്നു.... "വിശക്കുന്നില്ലേ അച്ചൂട്ടാ...." അവൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചു... "മ്മ്...." അവൾ തലയാട്ടി... ബദ്രി മുഖം തുടച്ച് എഴുനേറ്റ് ഇരുന്നു.. പതിയെ അവളെ എണീപ്പിച്ചിരുത്തി.... കൈ കഴുകി വന്ന് അവൾക്ക് വാരി കൊടുത്തു.... മടി കൂടാതെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി വാങ്ങി കഴിച്ചു.... "ഇനി എന്നും ഞാൻ വാരി തന്നോട്ടെ അച്ചു...." ഭക്ഷണം കഴിപ്പിച്ച് അവളെ വീണ്ടും നെഞ്ചോട് ചേർത്ത് കിടത്തി അവൻ ചോദിച്ചു.... അച്ചു അതിശയത്തോടെ അവനെ നോക്കി... "മ്മ്,....." മൂളി കൊണ്ട് പ്രണയത്തോടെ അതിലുപരി ആരാധനയോടെ അവനെ വാരിപുണർന്നു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...