ഈ പ്രണയതീരത്ത്: ഭാഗം 5

എഴുത്തുകാരി: റിൻസി പ്രിൻസ് വീണ്ടും വസന്തവും ശിശിരവും മാറി വന്നു പറഞ്ഞപോലെ പെട്ടന്ന് ഒന്നും നന്ദേട്ടൻ വന്നില്ല ഞാൻ പ്ലസ്ടു വിനു പഠിക്കുന്ന കാലത്ത് ആണ് നന്ദേട്ടൻ
 

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വീണ്ടും വസന്തവും ശിശിരവും മാറി വന്നു പറഞ്ഞപോലെ പെട്ടന്ന് ഒന്നും നന്ദേട്ടൻ വന്നില്ല ഞാൻ പ്ലസ്ടു വിനു പഠിക്കുന്ന കാലത്ത് ആണ് നന്ദേട്ടൻ എഞ്ചിനീയറിംഗ് കഴിഞ്ഞു എത്തുന്നത് അതിനിടക്ക് രണ്ടുമൂന്നു പ്രാവിശ്യം വന്നു പക്ഷെ എന്നേ കണ്ടില്ല അതുകൊണ്ട് തന്നെ എന്നെ നന്ദേട്ടൻ മറന്നിട്ടുഉണ്ടാകും എന്ന് ഞാൻ ഓർത്തു എങ്കിലും ഞാൻ പലപ്പോഴും ഓർക്കും എന്തരിക്കും അന്ന് നന്ദേട്ടൻ പറയാൻ വന്നത് നന്ദിത ഇപ്പോൾ ട്യൂഷൻ സെന്ററിൽ ആണ് ട്യൂഷൻ പഠിക്കുന്നത് എങ്കിലും പലപ്പോഴും കാണും ഇടക്ക് അവൾ വീട്ടിലേക്ക് വിളിക്കും ചെല്ലുമ്പോൾ ഒക്കെ നന്ദേട്ടനെ ഞാൻ തിരക്കും അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ആണ് രേഷ്മ പറയുന്നത് “എടി നന്ദേട്ടൻ വന്നിട്ടുണ്ട് നീ കണ്ടോ

“ഇല്ലഡി നീ കണ്ടോ “ഉം ഇന്നലെ കണ്ടു പഴയ പോലെ ഒന്നും അല്ല നല്ല കട്ടിമീശ ഒക്കെ വച്ചു സുന്ദരൻ ആയിട്ട് ഉണ്ട് “എന്നിട്ട് നിന്നോട് ഒന്നും ചോദിച്ചില്ലേ “ഉം എത്രയിലാണ് പഠിക്കുന്നത് എന്നൊക്കെ ചോദിച്ചു “എന്നെ തിരക്കിയോ “ഒന്നും ചോദിച്ചില്ല “ഉം “അവരൊക്കെ വല്ല്യ ആൾകാർ അല്ലേ രാധു നമ്മളെ ഒക്കെ ഓർത്തു വയ്ക്കാൻ എവിടുന്നാ സമയം “ഉം “എങ്കിൽ ഞാൻ പോകട്ടെ “ഉം തിരികെ ഞാൻ വീട്ടിൽ എത്തിയപ്പോഴും മനസ്സിൽ രേഷ്മ പറഞ്ഞ കാര്യങ്ങൾ ആരുന്നു എങ്കിലും ഒന്ന് തിരകമരുന്നില്ലേ എന്നെ എത്ര ശ്രെമിച്ചിട്ടും മാറുന്നില്ലല്ലോ ഹൃദയത്തിൽ ചിലർ കൊളുത്തിയ നൊമ്പര കനൽ അങ്ങനെ ഇരിക്കെ ആണ് ഫോൺ ശബ്ദിച്ചത് ഞാൻ ഓരോന്ന് ഓർത്തു ഇരിക്കുമ്പോൾ ആണ് അമ്മ ഫോൺ എടുത്തത് “രാധു ഫോൺ നിനക്ക് ആണ് അമ്മ വിളിച്ചു പറഞ്ഞു “ആരാ അമ്മേ “നന്ദിത ആണ്

“ഹലോ “രാധു ഒന്ന് വീട് വരെ വരാമോ “എന്തിനാ നന്ദേ “നമ്മുക്ക് ഒന്ന് ലൈബ്രറിയിൽ പോകാം നീ കൂടെ ഉണ്ടേലെ അമ്മ വിടു “മിനിഞ്ഞാന്ന് പോയതല്ലേ “ആ ബുക്ക്‌ തിരികെ വയ്ക്കാനാണ് വേറെ എടുക്കണം “നിന്നെ സമ്മതിച്ചു അത് ഒറ്റ ദിവസം കൊണ്ട് വായിച്ചോ “ഉം ഒന്ന് വരാമോ “വൈകുന്നേരം ആകട്ടെ “ഇപ്പോൾ വാടി പ്ലീസ് “ശരി വരാം “ശരി ചക്കരെ ഞാൻ അമ്മയോട് പറഞ്ഞു അവിടേക്ക് പോയി ഞാൻ മേനോൻ മഠത്തിൽ എത്തുമ്പോൾ ശ്രീദേവി അമ്മ മുറ്റത്ത് നില്പുണ്ട് “രാധികയെ നോക്കി ഒരാൾ ഇരിപ്പുണ്ട് “എവിടാ അമ്മേ “മുറിയിൽ ഉണ്ട് മോളെ ചെല്ല് “ശരി അമ്മേ ഞാൻ ചെല്ലുമ്പോൾ അവൾ എന്നെ കാത്തിരിക്കുന്നു “നീ ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല “അതാണോ ഇപ്പോൾ കുറ്റം ആയത് എങ്കിൽ ഞാൻ പോയിട്ട് പിന്നെ വരാം “ഒരു തമാശ പറഞ്ഞാൽ കൂടെ കാര്യം ആയിട്ട് എടുക്കും അവൾ

“നീ വേഗം വരാൻ നോക്ക് എനിക്കു അമ്പലത്തിൽ പോകാൻ ഉള്ളതാ വൈകിട്ട് “ശരി ഞാൻ ഇപ്പോൾ ഡ്രെസ് മാറി വരാം “ഉം ശരി ഞാൻ പുറത്തേക്ക് ഇറങ്ങി പെട്ടന്ന് എനിക്കു ഇവിടെ വന്ന ആദ്യ ദിവസം ഓർമ വന്നു വീണ്ടും എന്നേ ആകർഷിക്കാൻ വേണ്ടി ആ പൂക്കൾ ബാൽക്കണിയിൽ പൂത്തുനില്പുണ്ട് ഞാൻ വീണ്ടും അറിയാതെ അങ്ങോട്ട്‌ പോയി അന്നത്തെ പോലെ തന്നെ ഒരു സ്ഫടികപാത്രത്തിൽ കുറേ മഞ്ചാടികുരുവും അതിന്റെ താഴെ ഒരു പേപ്പറും ഞാൻ ആ പേപ്പർ എടുക്കാൻ തുടങ്ങവേ ഒരു ശബ്ദം കേട്ടു “നീ ഏതാടി ആരോട് ചോദിച്ചിട്ടു ആണ് ഈ മുറിയിൽ കയറിയത് “ഞാൻ…. ഇവിടെ…. ഞാൻ ആളെ തന്നെ നോക്കി നിന്നു രേഷ്മ പറഞ്ഞപോലെ ആൾ ഒരുപാട് മാറി പോയിരിക്കുന്നു ഇപ്പോൾ ആ പഴയ പൊടിമീശകാരൻ പയ്യൻ അല്ല നല്ലഒരു യുവാവ് ആണ് കട്ടിമീശ ഒക്കെ വന്നിരിക്കുന്നു “ആരാണെന്ന് ചോദിച്ചത് കേട്ടില്ലേ നീ “എന്നെ മനസിലായില്ലേ

“എനിക്ക് അറിയാമെങ്കിൽ ചോദിക്കുമോ ഞാൻ ആളെ തന്നെ നോക്കി നിന്നു “എന്താടി എല്ലികോലി നോക്കി പേടിപ്പികുന്നേ അത് കേട്ടപാടെ ഞാൻ ഇറങ്ങി ഓടി എനിക്കു ഒരുപാട് സങ്കടം വന്നു എന്നേ ഓർമ പൊലും ഇല്ല കഷ്ടം ഈ പണക്കാർ ഒക്കെ ഇങ്ങനെ ആണ് നന്ദിത പോകും വഴിയിൽ ഓരോന്നൊക്കെ പറഞ്ഞു പക്ഷെ എല്ലാത്തിനും മൗനം മാത്രം ആരുന്നു മറുപടി തിരികെ വീട്ടിൽ എത്തി റൂമിൽ കയറി ആ മഞ്ചാടികുരു എടുത്ത് നോക്കി അറിയാതെ കണ്ണുകൾ നിറഞ്ഞു പിന്നീട് അമ്മ വന്നു അമ്പലത്തിലേക്ക് പോകാൻ വിളിച്ചപ്പോൾ പെട്ടന്ന് പോയി കുളിച്ചു പിങ്ക് കളർ ധാവണിയും ഗ്രീൻ ബ്ലൗസും ഗ്രീൻ പാവാടയും ഇട്ടു മുടി കുളിപ്പിന്നൽ കെട്ടി കൈയിൽ പിങ്കും ഗ്രീനും വളകൾ ഇടകലർത്തി കൈയിൽ നിറയെ ഇട്ടു കണ്ണെഴുതി ഒരു പിങ്ക് പൊട്ട് തൊട്ടു അമ്പലത്തിലേക്ക് പോയി അമ്പലത്തിൽ ചെന്നു പ്രാർത്ഥിച്ചപ്പോൾ മനസിന്‌ ഒരു സുഖം തോന്നി എല്ലാം മറന്ന് ഒരു ഉന്മേഷം പോലെ “അമ്മേ ഞാൻ ഒന്ന് കുളത്തിൽ പോയി കാലും മുഖവും കഴുകി വരാം

“സന്ധ്യസമയം ആണ് പെട്ടന്ന് വരണം “ശരി അമ്മേ ഞാൻ കുളത്തിലേക്ക് ഓടി ദീപരാധന നടക്കുന്നതിനാൽ കുളക്കടവിൽ ആരും ഇല്ലാരുന്നു കൈയും കാലും മുഖവും ഒക്കെ കഴുകി തിരിച്ചു പോകാൻ ഒരുങ്ങവെ ആരോ എന്റെ വായിൽ പൊത്തി എന്നെ വലിച്ചു കുളകടവിന്റെ ഒരു ഒതുങ്ങിയ ഓരത്തേക്ക് കൊണ്ടുപോയി ഒന്ന് നിലവിളിക്കാൻ പോലും എനിക്കു കഴിഞ്ഞില്ല കൈ ഒന്ന് അയഞ്ഞപ്പോൾ ഞാൻ ശബ്ദം എടുക്കാൻ തുടങ്ങി ഉടനെ ആ ശബ്ദം കേട്ടു “ഒച്ച വയ്ക്കാതെ ഇരിക്കടി എല്ലികോലി പെട്ടന്ന് ഞാൻ ആ മുഖത്തേക്ക് നോക്കി ഇരുട്ടിലും എനിക്കു ആ മുഖം വ്യക്തമായി കാണാമാരുന്നു “നന്ദേട്ടൻ ” “എന്താ പേടിച്ചു പോയോഡി രാധേ “എന്നെ ഓർമ്മ ഇല്ലന്ന് പറഞ്ഞിട്ട് “അത് ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ പറഞ്ഞതല്ലേ നിന്നെ ഞാൻ അങ്ങനെ മറക്കുമോ “എന്തിനാ നന്ദേട്ടാ കള്ളം പറഞ്ഞെ “ഞാൻ പറഞ്ഞില്ലേ നന്ദുവേട്ട എന്ന് വിളിച്ചാൽ മതി എന്ന്

“എന്തിനാരുന്നു ഇങ്ങനെ ഒരു നാടകം “അതൊക്കെ പിന്നെ പറയാം പിന്നെ നിന്റെ മയിൽപീലി ജീവനോടെ ഉണ്ടോ അതൊ ആകാശം കണ്ടു ചത്തോ ഞാൻ മുഖം വീർപ്പിച്ചു നിന്നു “അന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ ഒരു കാര്യം പറയാൻ ഉണ്ടെന്ന് “ഉം ഞാൻ ആകാംഷയോടെ നോക്കി “അത് ഞാൻ പറയട്ടെ അതും ചോദിച്ചു ആൾ എന്റെ അടുത്തേക്ക് വന്നു ഞാൻ പുറകോട്ട് നടന്നു കുളത്തിന്റെ കൽഭിത്തിയിൽ ചെന്നു ഇടിച്ചുനിന്നു നന്ദുവേട്ടൻ എന്റെ അടുത്തേക്ക് വന്നു രണ്ടു കൈയും കൽഭിത്തിൽ വച്ചു ഞാൻ ഇപ്പോൾ പുള്ളിയുടെ കൈകളുടെ നടുക്ക് ആണ് നിൽക്കുന്നത് പുള്ളിയുടെ നിശ്വാസം എനിക്കു അറിയാൻ സാധിക്കും അത്രക്ക് അടുത്താണ് ആൾ “എനിക്കു പോകണം “പൊക്കോ വളരെ ലോലം ആരുന്നു ആ വാക്കുകൾ “മാറ് പുള്ളി കൈ മാറ്റി ഞാൻ പോകാൻ നടന്നു

“കേൾക്കണ്ടേ എനിക്കു പറയാൻ ഉള്ളത് “എന്താ പറ അവൻ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് അവൾക് നേരെ നീട്ടി ഇതിലുണ്ട് എന്റെ മനസ്സിൽ ഉള്ളത് ഞാൻ വാങ്ങാൻ മടിച്ചു നിന്നു “വാങ്ങടി ഞാൻ സംശയിച്ചു നിന്നു “മോളെ രാധു അമ്മയുടെ ശബ്ദം കുളത്തിനു മുകളിൽ കേട്ടു ഞാൻ പെട്ടന്ന് ആ പേപ്പർ വാങ്ങി ഓടി ആളെ ഒന്ന് തിരിഞ്ഞ് നോക്കി ആൾ അപ്പോഴും ഒരു ചെറുപുഞ്ചിരി യോടെ എന്നേ തന്നെ നോക്കി നില്കുവരുന്നു ഞാൻ ധാവണിയുടെ തുമ്പിൽ കത്ത് ഒളിപ്പിച്ചു “നീ എവിടാരുന്നു അമ്മ ദേഷ്യപെട്ടു “ഞാൻ വരുവാരുന്നു അങ്ങോട്ട് “വേഗം വാ അച്ഛൻ ധൃതി കൂട്ടുന്നു വീട്ടിൽ ചെന്നു പെട്ടന്ന് തന്നെ ഞാൻ കത്ത് തുറന്നു നോക്കി അത് എന്താണ് എന്ന് അറിയാൻ എന്റെ മനസ്സ് തുടി കൊട്ടിയിരുന്നു ഞാൻ കത്ത് തുറന്നു

“എന്റെ പ്രിയ രാധക്ക്, ഇങ്ങനെ ഒരു കത്ത് എഴുതണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു പക്ഷെ പറയാതെ ഇരിക്കാൻ കഴിയുന്നില്ല ഇത് വെറും ഒരു തോന്നൽ മാത്രം ആണോ എന്ന് അറിയാൻ വേണ്ടി ആരുന്നു ഈ 4 വർഷകാലം നിന്നോട് സംസാരിക്കാതെ പോലും ഇരുന്നത് പക്ഷെ അപ്പോഴേക്കും നീ എന്റെ മനസ്സിൽ വല്ലാത്ത ഒരു സ്ഥാനം പിടിച്ചിരുന്നു എന്നിൽ അവസാനിക്കാത്ത ഒരു കടൽ ഉണ്ട് അത് ഇടക്കിടെ നിന്നിലേക്ക് ഒഴുകി എത്തും ഒരുപാട് ആലോചിച്ചു എനിക്കു നിന്നോട് എന്താണ് എന്ന് ഒടുവിൽ എനിക്ക് ഉത്തരം കിട്ടി എന്ന് മുതൽ ആണ് ഞാൻ നിന്നേ തിരഞ്ഞു തുടങ്ങിയത് പ്രണയം എന്ന വാക്ക് കേൾകുന്നതിനും അപ്പുറത്ത് ഉള്ള ഏതോ ബിന്ദുവിൽ നിന്ന്‌ തന്നെ ആ അനേഷണം തുടങ്ങിയിരുന്നു ഉള്ളിലെവിടെയോ ആത്മാശമായി നീയെന്നിലെന്നും ഉണ്ടായിരുന്നു എന്നതിന്റെ അടയാളം അല്ലേ മരങ്ങളുടെ നീണ്ടനിരകൾക്ക് അപ്പുറവും നിലാവിന്റെ മഞ്ഞനിറമുള്ള വക്കുകളിലും ഞാൻ നിന്നെ അറിയാതെ തിരഞ്ഞുകൊണ്ടിരുന്നത് മുഖം ഇല്ലാതെ നാമങ്ങളില്ലാത്ത നിന്നെ…..

വരികളായിരുന്നു നീ എനിക്ക് വാക്കുകൾ ആയിരുന്നു നീ എനിക്ക്… നിലാവും നിശബ്ദതയും ആരുന്നു നീ എനിക്കു….. “നിന്റെ ചിത എന്റേത് കൂടെ ആകുന്നു നിന്റെ ആത്മാവിന്റെ പൂർണത എന്റേത് കൂടെ ആകുന്നു നിന്റെ മൗനം എന്റെ പ്രണയം ആകുന്നു ആനന്ദം ഭക്തി ആകുന്നു ഞാൻ നിന്നെ പ്രണയിക്കുന്നു പ്രിയതെ നീ എന്നിലേക്ക് ഉറ്റുനോക്കി ശാന്തയായിരിക്കുക നിൻ പുഞ്ചിരികൾ എന്നിലൂടെ പെയ്യട്ടെ ലോകം കവിഞ്ഞു അത് ഒഴുകട്ടെ ” പലതവണ ഞാൻ അനേഷിച്ചു നീ എങ്ങനെ എന്നിലേക്ക് ഇത്രയധികം ചാഞ്ഞിരിക്കുന്നു എന്ന് ഒടുവിൽ ഞാൻ കണ്ടെത്തിയ ഉത്തരം നിനക്ക് കേൾക്കണ്ടേ, നിന്നിലുള്ള സ്ത്രൈണത എന്നിലുള്ള പൗരുഷവുമായി കാഴ്ച്ചയിൽ സമരസപ്പെടുബോൾ നിന്റെ ഹൃദയം എന്റേത് കൂടെ ആകുന്നു ഒരു വെളുത്ത പേപ്പറിന്റെ ഇരുവശങ്ങളിലും നാം ഇരിക്കുന്നുണ്ട്…..

നിനക്ക് വാക്ക് ഞാനും എനിക്കു വരികൾ നീയും നാം പരസ്പരം നമ്മെ എഴുതിതുടങ്ങുന്നു……. നമ്മുടെ ഹൃദയങ്ങൾ ഇത്ര പൂക്കാലം കൊണ്ടാണ് മൂടപ്പെട്ടിരിക്കുന്നത് ഓരോ ഇതളുകളിലും പ്രണയം പാറി കളിക്കുന്നു ഇവിടെ നമ്മളില്ല ഞാനില്ല നീയില്ല അടക്കിപിടിക്കലോ കെട്ടുകളോ സ്വാർത്ഥതകളോ ഇല്ല “പ്രണയം മാത്രം ” സ്നേഹം എല്ലാ നിഗൂഡതകളെയും മനസിലാക്കാനുള്ള മന്ത്രിക താക്കോൽ ആണ് നിന്റെ പാദസരകിലുക്കം പൊലും എന്തിനാണ് എന്ന് എനിക്കു ഇപ്പോൾ മനഃപാഠം ആണ് അകലണം എന്ന് അറിയാതെ തോന്നിയാലും കൂടുതൽ ആഴത്തിലേക്ക് വലിച്ചു അടുപ്പിക്കാൻ തോന്നുന്ന ഭ്രാന്ത് ആണ് എനിക്ക് നിന്നോട് ഉള്ള പ്രണയം

“നീ എന്ന വാക്കിനപ്പുറം എനിക്കു ഒരു ലോകം ഇല്ല പക്ഷെ നീ എന്ന വാക്കിൽ എനിക്കു ഒരു വലിയ ലോകം ഉണ്ട് അതേ രാധേ ഞാൻ നിന്നെ പ്രണയിക്കുന്നു ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല ജന്മജന്മാന്തരങ്ങൾക്കും മുൻപ് നിന്റെ മറുപടിക്ക് ആയി നാളെ ഞാൻ ആ അമ്പലത്തിലെ അരയാൽ ചുവട്ടിൽ കാത്ത് നില്കും എന്ന് നിന്റെ മാത്രം നന്ദുവേട്ടൻ (തുടരും ) എനിക്കു ലവ് ലെറ്റർ ഒന്നും എഴുതി പരിചയം ഇല്ല കെട്ടോ അതുകൊണ്ട് എഴുത്തിലെ പോരായ്മകൾ ക്ഷെമിക്കണം… പിന്നെ അഭിപ്രായം പ്രതീക്ഷിക്കുന്നു Nice, സൂപ്പർ, അടിപൊളി ഇത്രയും കമന്റിൽ അഭിപ്രായം ഒതുക്കാതെ മനസ്സ് തുറന്നു അഭിപ്രായം എഴുതാൻ ശ്രെമികു എന്റെ ഒരു അപേക്ഷ മാത്രം ആണ് കെട്ടോ

ഈ പ്രണയതീരത്ത്: ഭാഗം 4