എൻ കാതലെ: ഭാഗം 51

 

എഴുത്തുകാരി: അപർണ അരവിന്ദ്‌

"മോൾക്ക് വയ്യാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് പോവില്ലായിരുന്നു. ഞാൻ പോവുമ്പോൾ മോൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ച് പോയി. വർണക്ക് എപ്പോഴും നല്ല വയറു വേദന ഉണ്ടാകാറുണ്ടോ " "മ്മ് ഉണ്ടാകാറുണ്ട്. ചെറിയമ്മ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം." ദത്തൻ ഒരു ടവലും ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് കയറി. കുളിക്കുന്നതിനിടയിൽ റൂമിൽ നിന്നും നല്ല ബഹളം കേട്ടിരുന്നു. അതിൽ നിന്നും ഭദ്രയും ശിലുവും ക്ലാസ് കഴിഞ്ഞ് വന്നതാണ് എന്ന് മനസിലായി. ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ചെറിയമ്മ റൂമിൽ ഉണ്ടായിരുന്നില്ല. ബെഡിൽ വർണ ഉറങ്ങുന്നുണ്ട്. അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയി ശിലുവും ഭദ്രയും കിടക്കുന്നുണ്ട്. മൂന്നും കൂടെ കെട്ടിപിടിച്ച് കിടക്കുന്നത് കണ്ട് ദത്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. യൂണിഫോം മാറ്റാതെയാണ് രണ്ടിന്റെയും കിടപ്പ്. അവൻ കൈയ്യിലെ ടവൽ ചെയറിനു മുകളിൽ വിരിച്ച് ഡോർ ചാരി പുറത്തേക്ക് ഇറങ്ങി പോയി. ദത്തൻ നേരെ പോയത് താഴേക്കാണ്.

അവൻ സ്റ്റയർ ഇറങ്ങി വരുമ്പോഴാണ് പാർവതി ഓഫീസിൽ നിന്നും തിരികെ വന്നത്. ദത്തനെ കണ്ടതും അവൾ തല താഴ്ത്തി മുകളിലേക്ക് കയറി പോയി. ഇന്നലത്തെ ആ സംഭവത്തിനു ശേഷം പാർവതി അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞ് മാറിയാണ് നടന്നിരുന്നത്. "വർണ എണീറ്റോ ദത്താ" ചെറിയമ്മ കൈയ്യിൽ കഞ്ഞിയുമായി അവന്റെ അരികിലേക്ക് വന്നു. " ഇല്ലാ . നല്ല ഉറക്കമ്മാ" " ചേച്ചി പറഞ്ഞു വർണ രാവിലെ കഴിച്ചതാണ്. പിന്നെ ഒന്നും കഴിച്ചിട്ടില്ലാ എന്ന് . അതോണ്ട് കുറച്ച് കഞ്ഞി കൊടുക്കാം എന്ന് കരുതി. " " ഞാൻ കൊടുക്കാം ചെറിയമ്മ " ദത്തൻ കഞ്ഞിയും വാങ്ങി റൂമിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ മൂന്നും നല്ല ഉറക്കത്തിൽ തന്നെയാണ്. "ഭദ്രേ എണീറ്റേ. ശിലു എണീക്ക് " ദത്തൻ അവരെ തട്ടി വിളിച്ചു. ദത്തന്റെ വിളി കേട്ട് രണ്ടും ഒന്നുകൂടി വർണയുടെ അടുത്തേക്ക് ചേർന്നു കിടന്നു. ദത്തൻ വീണ്ടും വിളിച്ചു എങ്കിലും രണ്ടും എണീറ്റില്ലാ എന്ന് മാത്രമല്ലാ അവന്റെ വിളി കേട്ട് വർണ കണ്ണ് തുറന്നു. " ദത്താ..." അവൾ എണീക്കാൻ നോക്കി എങ്കിലും പറ്റുന്നില്ല. എങ്ങനെ പറ്റാനാണ്.

രണ്ടിന്റെയും കയ്യും കാലും വർണയുടെ മേൽ ആണ്. " ഇവർ എപ്പോഴാ വന്നേ" വർണ അതിശയത്തോടെ ചോദിച്ചു. "കുറച്ച് നേരായി. വാ എണീക്ക് കുറച്ച് കഞ്ഞി കുടിക്കാം. " " വേണ്ടാ ദത്താ . എനിക്ക് ഒരു സുഖമില്ലാ " "അതൊന്നും പറഞ്ഞാ പറ്റില്ല. നീ ഉച്ചക്ക് തന്നെ ഒന്നും കഴിച്ചിട്ടില്ല. ഞാനും ഒന്നും കഴിച്ചിട്ടില്ല. എണീക്ക് എനിക്ക് നല്ല വിശപ്പുണ്ട് " " ഭദ്ര ,ശിലു എണീക്ക് " വർണ രണ്ടാളേയും വിളിച്ചു എങ്കിലും നോ മൈന്റ് . ദത്തൻ കൈയ്യിലെ പ്ലേറ്റ് ടേബിളിന് മുകളിലേക്ക് വച്ചു. ശേഷം വർണയുടെ മേൽ കയറ്റി വച്ചിരുന്ന ശിലുവിന്റെയും വർണയുടേയും കൈകൾ എടുത്ത് മാറ്റി വർണയെ ഇരു കൈകൾ കൊണ്ടും ഉയർത്തിയെടുത്ത് ചെയറിൽ കൊണ്ടുവന്ന് ഇരുത്തി. അവൾക്ക് മുന്നിലായി തന്നെ ദത്തനും ഒരു ചെയറിട്ട് ഇരുന്നു. ശേഷം ദത്തൻ അവൾക്ക് കഞ്ഞി കോരി കൊടുക്കാൻ തുടങ്ങി. മറ്റൊരു പ്ലേറ്റിലായി അച്ചാറും പപ്പടവും ഉണ്ടായിരുന്നു. വർണക്ക് കൊടുക്കുന്നതിന് ഒപ്പം തന്നെ ദത്തനും കഴിക്കുന്നുണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞ് അവൻ തന്നെ അവളെ ബാത്ത്റൂമിൽ കൊണ്ടുപോയി മുഖവും വായും കഴുകിച്ചു.

"നീ ഇങ്ങനെ എടുത്ത് നടക്കാൻ മാത്രം എനിക്ക് ഒന്നുമില്ലാ ദത്താ . എന്നേ താഴേക്ക് ഇറക്കിക്കോ ഞാൻ നടന്നോളം . " പക്ഷേ ദത്തൻ അതൊന്നും കേൾക്കാതെ അവളെയും കൊണ്ട് ചെയറിനടുത്തേക്ക് നടന്നു. അവൻ നേരെ ചെയറിലേക്ക് ഇരുന്നു. ദത്തന്റെ നെഞ്ചിലേക്ക് തല ചാരി വച്ച് വർണ കിടന്നു. ദത്തൻ പതിയെ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു. "ഞാൻ ഇപ്പോ നിന്നെ ഇങ്ങനെ ചേർത്തു പിടിക്കുന്നതിന് കാരണം ഒരിക്കലും നിന്നോടുള്ള പ്രണയമല്ല. നിനക്ക് ഒരു നല്ല ഫ്രണ്ടിന്റെ കെയറിങ്ങ് .അങ്ങനെ കണ്ടാൽ മതി. അങ്ങനെ മാത്രം . നാളെ നേരം വെളുക്കുമ്പോൾ ഞാൻ ആ പഴയ ദത്തൻ ആയിരിക്കും." ദത്തൻ പണ്ട് പറഞ്ഞ കാര്യം ആലോചിച്ച് വർണക്ക് ചിരി വന്നു. "എന്താടി വെറുതെ ഇരുന്ന് ഇളിക്കുന്നേ " ദത്തൻ അവളെ തന്നിലേക്ക് ഒന്ന് കൂടി ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. "എയ് ഒന്നൂല്ല. ഞാൻ പഴയ ദത്തനെ ഒന്ന് ആലോചിച്ചതാ. എന്നെ കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വരുന്ന ദത്തനെ . അടിയും പിടിയുമായി നടന്നിരുന്ന തെമ്മാടി ദത്തനെ, കള്ളുകുടിച്ച് ബോധമില്ലാതെ എന്നോട് ദേഷ്യപ്പെടുന്ന ദത്തനെ ...

നീ ഒരുപാട് മാറി പോയി ദത്താ " വർണ പറയുന്നത് കേട്ട് ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഉമ്മ വച്ചു. " ഞാൻ പറയാതെ തന്നെ എനിക്ക് വയറു വേദനിക്കുന്ന കാര്യം നിനക്ക് എങ്ങനെ മനസിലായി ദത്താ" വർണ തല ചരിച്ച് അവനെ നോക്കി ചോദിച്ചു. " അതൊക്കെ മനസിലായി " " അത് എങ്ങനയാ എന്ന് പറ " അവൾ വീണ്ടും ചോദിച്ചു. "ഇപ്പോ ദത്തന്റെ ജീവനും ജീവിതവും ഒക്കെ എന്റെ ഈ കുഞ്ഞിപെണ്ണ് അല്ലേ. അപ്പോ നിന്നെ അല്ലാതെ നിന്റെ ദത്തൻ ആരെയാ മനസിലാക്കുക. " ദത്തൻ അവളെ ഇറുക്കി പുണർന്ന് കൊണ്ട് പറഞ്ഞു. എന്തുകൊണ്ടോ വർണയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ ദത്തന് നേരെ തിരിഞ്ഞ് ഇരുന്ന് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് നെഞ്ചിൽ മുഖം അമർത്തി കിടന്നു. " കരയല്ലേ കുഞ്ഞേ . ഇത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ലടി " " സന്തോഷം കൊണ്ടാ ദത്താ. ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ എനിക്ക് നിന്നേ കിട്ടിയത്. ഈ സ്നേഹം ഒരിക്കലും കുറയല്ലേ ദത്താ. നിന്നേ ദേഷ്യം പിടിപ്പിക്കുന്ന എന്തെങ്കിലും ചെയ്താ നീ വേണെങ്കിൽ എനിക്ക് രണ്ട് അടി വച്ച് തന്നോ .

പക്ഷേ എന്നോട് പിണങ്ങി ഇരിക്കല്ലേ " "നീ എന്തൊക്കെയാ ഈ പറയുന്നേ. ന്റെ കുട്ടീനോട് ഞാൻ എങ്ങനാ പിണങ്ങി ഇരിക്കാ . എന്നേ കൊണ്ട് അതിന് പറ്റുമോ .... മതി കരഞ്ഞത്. ഇനി കുറച്ച് നേരം ന്റെ കുട്ടി ഉറങ്ങിക്കോ. ഇവർ ഇവിടെ കിടക്കുകയല്ലേ. നിന്നെ ഞാൻ ഗസ്റ്റ് റൂമിലെ ബെഡിൽ കൊണ്ടുപോയി കിടത്താം " അത് കേട്ടതും വർണ ഒന്ന് ബെഡിലേക്ക് നോക്കി. പരസ്പരം കെട്ടി പിടിച്ച് കിടക്കുന്ന ഭദ്രയേയും ശിലുവിനേയും കണ്ട് വർണക്കുള്ളിലെ കുശുമ്പി ഉണർന്നു. "ആഹ്... എന്തിനാടി പിച്ചുന്നേ " ദത്തൻ വർണയുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയെ കൈ തടവി കൊണ്ട് ചോദിച്ചു. " ഞാൻ മര്യാദക്ക് അവരുടെ ഇടയിൽ കെട്ടിപിടിച്ച് കിടന്നുറങ്ങിയത് അല്ലേ. എന്തിനാ എന്നേ എണീപ്പിച്ചത്. അതുകൊണ്ടല്ലേ ഇപ്പോ എന്റെ സ്ഥലം പോയത്. അതും ഒരു ഒണക്ക കഞ്ഞി കുടിക്കാൻ . വല്ല ബിരിയാണി ആയിരുന്നെങ്കിൽ സമ്മതിക്കാം. മര്യാദക്ക് എന്നേ എന്റെ സ്ഥലത്ത് തന്റെ കിടത്തിക്കോ " വർണ ദത്തനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു. " ഞാനെന്ത് ചെയ്യാനാ. അവർ വിളിച്ചിട്ട് എണീക്കുന്നില്ല " അവൻ ദയനീയമായിഞ്ഞു. "അതൊന്നും എനിക്ക് അറിയണ്ട. എനിക്ക് അവരുടെ ഇടയിൽ കിടക്കണം. " വർണ വാശിയിൽ പറഞ്ഞു. അവളുടെ ഭാവം കണ്ട് ദത്തൻ അവളെ തന്റെ മടിയിൽ നിന്നും താഴേ ഇറക്കി.

ശേഷം ബെഡിന്റെ അരികിലേക്ക് വന്ന് കെട്ടിപിടിച്ച് ഉറങ്ങുന്ന രണ്ടിനേയും തട്ടി വിളിച്ചു. ആര് കേൾക്കാൻ . രണ്ടു കൂടി ഒന്നുകൂടി ചുരുണ്ടു കൂടി. ദത്തൻ വർണയെ തല ഉയർത്തി നോക്കി. കൈകൾ കെട്ടി കട്ട കലിപ്പിലാണ് ആളുടെ നിൽപ്പ്. "അല്ലാ എന്റെ കുട്ടി എന്തിനാ ഇവരെ കെട്ടിപിടിച്ച് കിടക്കുന്നേ. ന്റെ കുഞ്ഞിന് കെട്ടിപിടിച്ച് കിടക്കാൻ ദത്തൻ ഇല്ലേ . വാ നമ്മുക്ക് ഗസ്റ്റ് റൂമിലേക്ക് പോവാം. ഞാൻ പുറത്ത് തട്ടി തന്ന് കെട്ടിപിടിച്ച് ഉറക്കാം. " ദത്തൻ അവളെ അനുനയിപ്പിക്കാനായി പറഞ്ഞതും വർണ ആകെ കൺഫ്യൂഷനിലായി. " ന്റെ കുട്ടിക്ക് ഇവരെ കിട്ടിയപ്പോ എന്നേ വേണ്ടാ ലെ " അവൻ അവളെ നോക്കി നിഷ്ക്കു ആയി ചോദിച്ചു. "വേണ്ടാ ദത്താ. നിന്റെ സോപ്പ് എന്റെ അടുത്ത് പതയില്ല. എനിക്ക് അറിയാം നീ എന്റെ മനസ് മാറ്റാൻ നോക്കാ " " ഞാൻ എന്റെ ദേവൂട്ട്യോട് അങ്ങനെ ചെയ്യുമോ " " ചെയ്യും. ഞാൻ ചെറിയ കുട്ടിയൊന്നും അല്ല . എനിക്ക് 20 വയസായി. ഇതൊക്കെ എനിക്ക് മനസിലാക്കാനുള്ള കഴിവുണ്ട്. കേട്ടോടാ കള്ള ദേവദത്താ" അത് പറഞ്ഞ് ദത്തന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്ത് അവൾ ബെഡിനു മുകളിൽ കയറി നിന്നു.

ശേഷം കെട്ടി പിടിച്ച് കിടക്കുന്ന ഭദ്രയുടേയും ശിലുവിന്റെയും കൈകൾ എടുത്ത് മാറ്റി അവരുടെ ഇടയിലേക്ക് വർണ നുഴഞ്ഞ് കയറി. ഇതെല്ലാം കണ്ട് ദത്തൻ അന്തം വിട്ട് നിൽക്കുകയാണ്. കുറച്ച് മുൻപ് വയറു വേദന കൊണ്ട് കരഞ്ഞ വർണയും ഇപ്പോഴുള്ള വർണയും തമ്മിൽ ഒരു ബന്ധവും ഇല്ല. " ദത്താ ഒന്നിങ്ങ് വന്നേ" വർണ കൈ നീട്ടി ദത്തനെ വിളിച്ചു. അവൻ ഒരു സംശയത്തോടെ അവളുടെ അരികിലേക്ക് വന്നു. വർണ അവന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിച്ച് അവന്റെ മുഖം തനിക്ക് നേരെ നിർത്തി. ശേഷം അവന്റെ മുഖം കൈയ്യിലെടുത്തു. "എനിക്ക് നിന്റെ കൂടെ നിന്റെ നെഞ്ചിൽ തല വച്ച് കിടക്കാനാ എപ്പോഴും ഇഷ്ടം . പക്ഷേ ഇവർ കെട്ടി പിടിച്ച് കിടക്കുമ്പോൾ എനിക്ക് അസൂയ തോന്നാ. അതാ ദത്താ ...സോറി" അവൾ പറയുന്നത് കേട്ട് ദത്തന് ചിരി വന്നു. " ന്റെ കുട്ടീനേ ന്നിക്ക് അറിഞ്ഞുടെ . നീ കിടന്നോട്ടോ " ദത്തൻ വർണയെ ബെഡിലേക്ക് കിടത്താൻ നിന്നും വർണ അതിന് സമ്മതിക്കാതെ എണീറ്റ് ഇരുന്നു. അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഭദ്രയേയും ശിലുവിനേയും ഒന്ന് നോക്കിയ ശേഷം അവൾ ദത്തന്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു.

"ഐ ലവ് യൂ ദത്താ" അവന്റെ കാതിൽ പറഞ്ഞ് വർണ ബെഡിലേക്ക് കിടന്നു. അത് കണ്ട് ദത്തന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. * വൈകുന്നേരം വിളക്ക് വക്കാൻ നേരം പാർവതി ഭദ്രയേയും ശിലുവിനേയും അന്വേഷിച്ച് അവരുടെ റൂമിലേക്ക് വന്നു. റൂമിലും അടുക്കളയിലും അവരെ കാണാത്തതു കൊണ്ട് പാർവതി നേരെ വർണയുടെ റൂമിലേക്ക് വന്നു. പാതി ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കയറിയ അവൾ കാണുന്നത് ബെഡിൽ കെട്ടിപിടിച്ചുറങ്ങുന്ന മൂന്ന് പേരെയും ആണ്. അത് കണ്ട് അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി. മുഖമെല്ലാം ചുവന്നു. അവൾ അതേ ദേഷ്യത്തിൽ വെട്ടി തിരിഞ്ഞ് നടന്നു. * ചെറിയമ്മ വന്ന് വിളിച്ചപ്പോഴാണ് വർണയും ശിലുവും ഭദ്രയും ഉറക്കം ഉണർന്നത്. വന്നപാടെ യൂണിഫോം പോലും മാറാതെ കിടന്നുറങ്ങുന്നത് കണ്ട് ചെറിയമ്മ അവരെ റൂമിലേക്ക് ഓടിച്ചു വിട്ടു. അവർ പോയതും വർണ ബാത്ത് റൂമിൽ പോയി കുളിച്ച് ഫ്രഷായി താഴേക്ക് പോയി. ചെറിയമ്മ മൂന്നുപേർക്കും ചായയെല്ലാം കുടിച്ച ശേഷം ഇരുന്ന് ടിവി കാണുകയാണ്. സാധാരണ കലപില കൂട്ടി സംസാരിക്കുന്ന വർണ അന്ന് മുഴുവൻ സൈലന്റ് ആയിരുന്നു.

രാത്രി ഭക്ഷണം കഴിച്ച് വർണ റൂമിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് ഹാളിൽ സോഫയിൽ ഇരിക്കുന്ന അമ്മയേയും അവരുടെ മടിയിൽ തല വച്ച് കിടക്കുന്ന പാർവതിയേയും അവൾ കണ്ടത്. അമ്മയും പാർവതിയും എന്താെക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്. അമ്മ അവളുടെ നെറുകയിൽ തലോടുന്നുണ്ട്. അത് നോക്കി വർണ മുകളിലേക്ക് നടന്നതും പിന്നിൽ നിന്നും പാർവതിയുടെ വിളി വന്നു. "വർണയുടെ പെയിൻ കുറവുണ്ടോ " "മ്മ് ഉണ്ട് " " ആഹ് ഓക്കെ " അത് പറഞ്ഞ് അവൾ വീണ്ടും അമ്മയുടെ തലയിലേക്ക് തല വച്ച് കിടന്നു. വർണ നേരെ റൂമിലേക്ക് നടന്നു. * ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് എതോ ഫയൽ നോക്കുകയായിരുന്നു. വർണ ഡോർ ലോക്ക് ചെയ്ത് ദത്തന്റെ അടുത്ത് വന്നിരുന്നു. വർണ ഒന്നും മിണ്ടാതെ ദത്തന്റെ മടിയിലേക്ക് തല വച്ച് കിടന്നു. ദത്തൻ അവളുടെ മുടിയിഴയിലൂടെ പതിയെ തലോടി കൊണ്ടിരുന്നു. ഫയൽ ഒക്കെ ക്രോസ് ചെക്ക് ചെയ്ത ശേഷം ദത്തൻ ഫയൽ ബെഡിലേക്ക് വച്ചു. മടിയിൽ കിടക്കുന്ന വർണയെ ബെഡിലേക്ക് കിടത്താൻ നോക്കുമ്പോഴാണ് അവൾ കണ്ണു തുറന്ന് കിടക്കുന്നത് കണ്ടത്.

" ഇതെന്താ ഇത്ര നേരായിട്ടും ദത്തന്റെ കൊച്ച് ഉറങ്ങില്ലേ " " ഇല്ല. പകല് ഉറങ്ങിയ കാരണം ഉറക്കം വരുന്നില്ലാ ദത്താ" "മ്മ് " അവൻ അവളെ ബെഡിലേക്ക് കിടത്തി. ശേഷം ഫയൽ ടേബിളിൽ കൊണ്ട് പോയി വച്ച് ലൈറ്റ് ഓഫാക്കി ബെഡിൽ വന്നു കിടന്നു. ദത്തൻ അവളെ ചേർത്തി പിടിച്ചു കിടന്നു. എത്ര നേരം കഴിഞ്ഞിട്ടും വർണക്ക് ഉറക്കം വന്നിരുന്നില്ല. "ഉറക്കം വരുന്നില്ലേ എന്റെ കുഞ്ഞിന് " " ഇല്ലാ ദത്താ. എനിക്ക് ഒരു പാട്ട് പാടി താ" "എനിക്ക് പാട്ട് പാടാൻ അറിയില്ലാടാ " " നീ വെറുതെ പറയാ. അന്ന് നീ കൂത്തമ്പലത്തിൽ വച്ച് പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടുണ്ടല്ലോ " " അത് ഞാൻ വെറുതെ പാടിയത് അല്ലേ " " എന്നാ ഇപ്പോഴും വെറുതെ പാട് " വർണ നിർബന്ധിച്ചു. അത് കേട്ട് ഒന്ന് ആലോചിച്ച ശേഷം അവൻ പാടാൻ തുടങ്ങി "ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ... തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ... ആരും ഇല്ലാത്ത ജന്മങ്ങള്‍.... തീരുമോ ദാഹം ഈ മണ്ണില്‍... നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.." ദത്തൻ അവളുടെ പുറത്ത് തട്ടി കൊണ്ട് പാടി . * ഒന്ന് ഉറങ്ങി എണീറ്റ ദത്തൻ അടുത്ത് വർണയെ കാണാതെ ബെഡിൽ നിന്നും എണീറ്റു. വർണ ജനലിനരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. ദത്തൻ അവളെ പിന്നിൽ നിന്നും വയറിലൂടെ ചുറ്റി പിടിച്ചു നിന്നു.

" എന്താടാ കുഞ്ഞേ .. സമയം 12 മണി കഴിഞ്ഞല്ലോ.ഉറക്കം ഒന്നും ഇല്ലേ ..." അവളുടെ തോളിൽ താടി ഊന്നി നിന്ന് ചോദിച്ചു. "ഉറക്കം വരുന്നില്ലാ ദത്താ. ഒരു സുഖം ഇല്ലാത്ത പോലെ തോന്നാ. " " വാ ... നീ ഇവിടെ ഇങ്ങനെ വന്ന് നിൽക്കുന്നത് ഞാൻ അറിഞ്ഞോ . ഉറക്കം വരുന്നില്ലെങ്കിൽ പറയണ്ടേ. ഞാൻ ഉറക്കി തരില്ലേ എന്റെ കുഞ്ഞിനെ . " ദത്തൻ വർണയെ വിളിച്ച് ബെഡിൽ ഇരുത്തി. "നീ ഉറങ്ങിക്കോ ദത്താ. എനിക്ക് കിടക്കണ്ട . ഒരു സുഖം ഇല്ലാ " ദത്തൻ അവളെ ഉയർത്തി തന്റെ മടിയിലേക്ക് ഇരുത്തി. അവളുടെ ഇടുപ്പിൽ അവൻ ഇരു കൈകളും ചേർത്തു. "എന്താ ദത്താ ചെയ്യുന്നേ നീ " " ചെയ്യാൻ പോവുന്നല്ലേ ഉള്ളൂ " അത് പറഞ്ഞ് ദത്തൻ അവളുടെ ടി ഷർട്ടിൽ പിടുത്തമിട്ടു. "ദ .. ദത്താ" "എന്താടാ " "എ... എന്താ ചെയ്യു .. ചെയ്യുന്നേ നീ ... "ദത്തൻ അവളുടെ ടി ഷർട്ടിൽ പിടിച്ച് ഉയർത്തി ഷർട്ടി അഴിച്ച് എടുത്തതും വർണ ഞെട്ടി. ദത്തന്റെ ഭാഗത്ത് നിന്നും അവൾ ഒരിക്കലും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. വർണ ഇരു കണ്ണുകളും ഇറുക്കി അടച്ചു. "ദേവൂട്ട്യേയ്.. കണ്ണ് തുറക്ക്"ദത്തൻ അവളുടെ കാതിൽ പതിയെ പറഞ്ഞു. അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. "കണ്ണ് തുറക്കടാ " വർണ പതിയെ കണ്ണ് തുറന്നതും ദത്തൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ദത്തൻ അവന്റെ പതിവ് കള്ള ചിരിയോടെ തന്റെ ടി ഷർട്ട് ഒന്ന് ഉയർത്തി അഴിച്ചെടുത്തു.അത് വർണക്ക് ഇട്ടു കൊടുത്തു. ശേഷം അതിനുള്ളിലേക്ക് ദത്തൻ കയറി. ദത്തന്റെ നെഞ്ചിലെ ചൂട് തന്റെ മേൽ തട്ടിയതും വർണ ഒന്ന് പൊള്ളി പിടഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...