എൻ കാതലെ: ഭാഗം 82

 

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നിങ്ങൾ ഹരിചന്ദ്രന്റെ മകനാണല്ലോ. നിങ്ങളെ കൊണ്ട് ഒന്നിനും പറ്റില്ലാ എന്ന് എനിക്ക് അറിയാം. " അവൾ പുഛത്തോടെ പറഞ്ഞു. "എടി നീ അധികം പുഛിക്കല്ലേ . എന്റെ പേരിൽ കൊത്തിയ ഒരു ആലില താലി ഈ കഴുത്തിൽ വീഴട്ടെ. എന്നിട്ട് ഞാൻ കാണിച്ച് തരാം എന്നെ കൊണ്ട് എന്തൊക്കെ പറ്റും എന്ന് " അവൻ തന്റെ മീശ പിരിച്ച് പറഞ്ഞതും അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ആമി തിരിഞ്ഞ് കിടന്നു. "മിക " അവൻ അവളുടെ കാതിൽ ആർദ്രമായി വിളിച്ചു. "മ്മ് " അവൾ ഒന്ന് മൂളി. " ഞാൻ നിന്നെ ചേർത്ത് പിടിച്ച് കിടന്നോട്ടെ " അവളുടെ അനുവാദത്തിനായി അവൻ കാത്തു " ഈ പൊട്ടനെ കൊണ്ട് ഞാൻ തോറ്റു" അവൾ സ്വയം പറഞ്ഞു കൊണ്ട് അവന്റെ കൈ എടുത്ത് തന്റെ മേലെ വച്ചു. പാർത്ഥി ഒരു ചിരിയോടെ അവളെ ഇറുക്കെ കെട്ടി പിടിച്ച് തിരിഞ്ഞ് കിടക്കുന്ന അവളുടെ മുടിയിൽ മുഖം ചേർത്ത് കിടന്നു. " ഒരുപാട് പേടിച്ചു പോയോ പെണ്ണേ . ആ കാർ ഇടിക്കാൻ വന്നപ്പോൾ " " അത് എങ്ങനെയാ നീ അറിഞ്ഞത് " അവൾ അത്ഭുതത്തോടെ തല ചരിച്ച് അവനെ നോക്കി. " ഞാൻ പറഞ്ഞിട്ടാ ആ കാർ നിന്നെ ഇടിക്കാൻ വന്നത്. ആ കാറിനുള്ളിൽ ഉണ്ടായിരുന്നത് ദേവൻ ആയിരുന്നു. " " ആര് ദത്തേട്ടനോ " " മ്മ്.. അവൻ തന്നെ "

" ദത്തേട്ടൻ എന്തിനാ അങ്ങനെ ചെയ്തത് " അവൾ വിശ്വാസം വരാതെ ചോദിച്ചു. " കാര്യം എന്റെ പൊന്നളിയനും നിന്റെ ആങ്ങളയും ഒക്കെ ആണെങ്കിലും അവനിട്ട് ഒരു പണി കൊടുത്തില്ലെങ്കിൽ ശരിയാവത്തില്ല. " " എട്ടൻ ഇത് ആരുടെ കാര്യമാ പറയുന്നേ. എനിക്ക് മനസിലായില്ല. " " വേറെ ആരുടേയാ നിന്റെ എട്ടൻ ആ അഭിജിത്തിന്റെ കാര്യം തന്നെ. " " അതിന് എന്നേ വണ്ടി ഇടിപ്പിച്ചിട്ട് വേണോ അയാൾക്ക് പണി കൊടുക്കാൻ " " അതൊന്നും പറഞ്ഞാ എന്റെ പെണ്ണിനിപ്പോ മനസിലാവില്ല. ഇപ്പോ നീ കിടന്ന് ഉറങ്ങാൻ നോക്ക് നാളെ നേരത്തെ എണീറ്റ് റൂമിലേക്ക് പോയ്ക്കോ. ആരും കാണണ്ട " "മ്മ്. നാളെ മുതൽ ഇനി എട്ടന്റെ കാണാൻ പറ്റില്ലല്ലോ " ആമി സങ്കടത്തോടെ പറഞ്ഞ് തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. "കല്യാണത്തിന് മുൻപ് ഇങ്ങനെയൊക്കെ ശരിയാണോ . ആണും പെണ്ണും ഇങ്ങനെയൊക്കെ കിടക്കാ എന്ന് വച്ചാ . 32 വയസുള്ള ഒരു കന്യകനാണ് പെണ്ണേ ഞാൻ" അവൾ കരയാൻ ഉള്ള പുറപ്പാടാണെന്ന് മനസിലായതും പാർത്ഥി പതിയെ വിഷയം മാറ്റാനായി പറഞ്ഞു. "ആണോ എന്നാ നന്നായി പോയി " അത് പറഞ്ഞ് ആമി ഒന്നു കൂടി അവനിലേക്ക് ചേർന്നു കിടന്നു. * "കുഞ്ഞേ " ദത്തൻ താടി കൊണ്ട് അവളുടെ കവിളിൽ ഉരസി. "മ്മ് "

അവൾ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു. "ദത്തന്റെ പൊന്നേ " അവൻ അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു. "ദത്തന്റെ കുഞ്ഞി പെണ്ണേ " വീണ്ടും അവർ അവളുടെ കഴുത്തിൽ ഇക്കിളിയാക്കിയതും വർണ പതിയെ കണ്ണ് ചിമ്മി തുറന്നു. "എന്തു ഉറക്കമാ ഇത് എണീറ്റേ " ദത്തൻ അവളെ ബെഡിൽ നിന്നും പിടിച്ച് എണീപ്പിച്ച് ഇരുത്തി. " 7 അര ആയിട്ടേ ഉള്ളൂ. കുറച്ചു നേരം കൂടി ഉറങ്ങട്ടെ" അവൾ വീണ്ടും ബെഡിലേക്ക് കിടക്കാൻ നിന്നതും ദത്തൻ അവളെ എടുത്ത് താഴേക്ക് ഇറക്കി. "എന്തിനാ ദത്താ ഉറക്കം കളയുന്നേ. ഞാൻ ഉറങ്ങട്ടെ" "വേണ്ടാ. ഒരു സർപ്രെയ്സ് ഉണ്ട് കണ്ണടക്ക് " ദത്തൻ അവളുടെ കണ്ണ് പൊത്തി പിടിച്ചു. ശേഷം ടേബിളിന്റെ അരികിലേക്ക് നടന്ന് വലിപ്പ് തുറന്ന് അതിൽ നിന്നും ഒരു കുഞ്ഞു ബോക്സ് പുറത്തെടുത്തു. "കണ്ണ് തുറക്കല്ലേ കുഞ്ഞേ " അത് പറഞ്ഞ് അവൻ ആ ബോക്സ് തുറന്ന് അതിനുള്ളിലുള്ള സാധനം പുറത്തെടുത്തു. അവൻ അവളുടെ ഉള്ളം കയ്യിലേക്ക് അത് വച്ചു കൊടുത്തതും വർണ പതിയെ കണ്ണ് തുറന്നു. " ഇതെന്താ ദത്താ ഒരു പാദസരം മാത്രം.

പിന്നെ ഇത് ഒരുപാട് വലുതാണല്ലോ. എന്റെ കാലിൽ പാകമാവില്ല. " അവൾ ആ ചെയിൽ തിരിച്ചും മറച്ചും പിടിച്ചു നോക്കി പറഞ്ഞു. "ഈ പൊട്ടി കുഞ്ഞിനെ കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ . ഇത് പാദസരം അല്ലാ " അവൻ അത് അവളുടെ കൈയ്യിൽ നിന്നും വാങ്ങി. "പിന്നെ " " അരഞ്ഞാണം " ദത്തൻ അവളുടെ കാതിൽ പതിയെ പറഞ്ഞ ശേഷം അവളുടെ കഴുത്തിലായി ഉമ്മ വച്ചു. "എനിക്ക് ഇതാെന്നും ഇഷ്ടമല്ലാ. ഇത് നീ തന്നെ ഇട്ടോ " "പിന്നെ എനിക്ക് ഇത് ഇടേണ്ട പ്രായം ആണല്ലോ. നിനക്ക് വേണ്ടെങ്കിൽ നീ നോക്കണ്ടാ. ഞാൻ ഇത് ഇട്ടു തരും " ദത്തൻ അത് പറഞ്ഞ് അവളുടെ ഡ്രസ്സിൽ പിടുത്തമിട്ടു. "വേണ്ടാ ദത്താ കളിക്കല്ലേ . വിട് " അവൾ ദത്തന്റെ കൈ മാറ്റാൻ ശ്രമിച്ച് പറഞ്ഞു. "ഇല്ല മോളേ . ഞാൻ ഇടും എന്ന് പറഞ്ഞാ ഇട്ടിരിക്കും. അത് കഴിഞ്ഞ് അഴിച്ച് മാറ്റണോ വേണ്ടയോ എന്നതൊക്കെ നിന്റെ ഇഷ്ടം . "വേണ്ടാ ദത്താ പ്ലീസ് പ്ലീസ് പ്ലീസ് . " " വേണം ദത്താ . ഒരു പ്ലീസും ഇല്ലാ " അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് കൈയ്യിലുള്ള അരഞ്ഞാണത്തിന്റെ കൊളുത്ത് അഴിച്ചു. " ഞാൻ ഇട്ടാേളാം ദത്താ ഇങ്ങ് താ" "അയ്യോ വേണ്ടാ. എന്റെ കുട്ടി ബുദ്ധിമുട്ടണം എന്നില്ല. ഇത് വാങ്ങക്കാം എങ്കിൽ ഇട്ടു തരാനും എനിക്ക് അറിയാം." ദത്തൻ അത് പറഞ്ഞതും വർണ വേണ്ടാ എന്ന് തലയാട്ടി കൊണ്ട് പിന്നിലേക്ക് നടന്നു.

ഒപ്പം കള്ള ചിരിയോടെ ദത്തനും. അവസാനം അവൾ ചുമരിൽ തട്ടി നിന്നതും ദത്തും അവളുടെ തൊട്ടരികിൽ എത്തിയിരുന്നു. " ഇടട്ടെ " അവൻ കാതിൽ ചോദിച്ചതും വർണ കണ്ണുകൾ അടച്ച് നിന്നു. എന്തോ വല്ലാത്ത ഒരു പരവേശം പോലെ. ദത്തൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് അവളുടെ ഡ്രസ്സിനു മീതെ കൂടെ തന്നെ അരഞ്ഞാണം ഇട്ടു കൊടുത്തു. വർണ പതിയെ കണ്ണു തുറന്നതും ദത്തൻ തന്റെ മുനിൽ കൈകൾ കെട്ടി നിൽക്കുകയായിരുന്നു. "എന്റെ കുട്ടി വേറെ എഞാെക്കെയോ പ്രതീഷിച്ചു അല്ലേ. സാരില്യപോട്ടെ " ദത്തൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. " ഞാൻ പോയി കുളിക്കട്ടെ . ഇനിയും ഇവിടെ റൊമാൻസ് കളിച്ച് നിന്നാ ഓഫീസിൽ പോവാൻ വൈകും" അത് പറഞ്ഞ് കണ്ണ് ചിമ്മി കൊണ്ട് ദത്തൻ ബാത്ത് റൂമിലേക്ക് കയറി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...