എന്നും നിനക്കായ്: ഭാഗം 4
Aug 26, 2024, 22:22 IST
രചന: Ummu Aizen
നമ്മൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും മനസ്സിൽ ലഡ്ഡു പൊട്ടി. 'ഫറൂക്ക ' നമ്മുടെ അധരങ്ങൾ ആ പേര് ഉച്ചരിച്ചു. " ഡാ.... നിനക്കൊക്കെ റാഗ് ചെയ്യാൻ എന്റെ പെങ്ങളെയേ കിട്ടിയുള്ളൂ... എന്നും പറഞ്ഞു അവൻ അവരുടെ കോളറയിൽ കേറി പിടിച്ചു. നിനക്ക് അറിയില്ലെടാ എന്റെ പെങ്ങളുടെ കണ്ണീർ പൊഴിഞ്ഞാൽ എനിക്ക് സഹിക്കാനാവില്ലെന്ന്." അവൻ കലിപ്പിൽ അവരോട് ചോദിച്ചു. അപ്പോഴേക്കും ഞാൻ അവരുടെ അടുത്തേക്ക് പോയി. " അളിയാ... സോറി ഡാ... നിന്റെ പെങ്ങൾ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ലാരുന്നു. കരയിപ്പിക്കണം എന്ന് വിചാരിച്ചിരുന്നില്ല. ഞങ്ങൾ ചുമ്മാ തമാശക്ക് ചെയ്തതായിരുന്നു." സോറി ഫിദു ഇത്രയും പറഞ്ഞു അവൻ ഫിദു വിനെ നോക്കി. ഇപ്പോൾ പെണ്ണ് കണ്ണൊക്കെ തുടച്ചു ഉഷാറായി വരുന്നുണ്ട്. അത് കണ്ടപ്പോൾ ഫറൂക്കാന്റെ കലിപ്പ് മോഡ് ഓഫായി. ഡാ... ഇനി ഇമ്മാതിരി പരിപാടിയും കൊണ്ട് എന്റെ പെങ്ങളൂട്ടിയുടെ അടുത്ത് വന്നാൽ ഉണ്ടല്ലോ എന്നും പറഞ്ഞു ഫറൂക്ക രണ്ടാൾക്കും വയറ്റിനിട്ട് ഓരോ കുത്ത് കൊടുത്തു. എന്നിട്ട് അവർ മൂന്നാളും കെട്ടിപ്പിടിച്ചു. എന്നിട്ട് ഫറൂക്ക അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. ഒരാൾ അൻഷിഫ്(അൻഷി ), മറ്റേയാൾ ഷിനാസ് (ഷിനു) ഫാറൂക്കന്റെ ചങ്ക്സ് ആണ്. "അവളെ മാത്രമല്ല,അവർ എന്നേം റാഗ് ചെയ്തു ഇക്കാ.." ഞാൻ ചിണുങ്ങി കൊണ്ട് പറഞ്ഞു. "എന്താ മോളെ എന്താ അവർ നിന്നോട് ചെയ്യാൻ പറഞ്ഞെ? " ഫറൂക്ക. ചിരിച്ചോണ്ട് ചോദിച്ചു എന്നോട് ഈ മരത്തിലെ ഇല മൊത്തം എണ്ണാൻ പറഞ്ഞു. ഇത് കേട്ടതും ചെക്കൻ ചിരിയടക്കാൻ പാടുപെട്ടു കൊണ്ട് നമ്മളോട് ചോദിച്ചു. "എന്നിട്ട് എണ്ണി കഴിഞ്ഞോ?? " ഇല്ല, ഞാൻ നിഷ്ക്കു ഭാവത്തിൽ പറഞ്ഞു. "എന്നാൽ പോയി എണ്ണെടി... "നമ്മൾക്ക് നേരെ അവൻ ഗർജ്ജിച്ചപ്പോൾ നമ്മൾ ആകെ ചമ്മിപ്പോയി. ബാക്കി നാലു ഹലാക്കിലെ ചിരിയാണ്. "പടച്ചോനേ... എന്റെ രോദനം കേൾക്കാൻ ആരുമില്ലേ." നമ്മൾ പടച്ചോനോട് ചോദിച്ചത് ആണെങ്കിലും മറുപടി തന്നത് മറ്റൊരാൾ ആയിരുന്നു. "ഞാൻ മതിയോ റിഷു " ഇത് ചോദിച്ച ആളെ കണ്ടതും നമ്മളെ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ചു പൊട്ടി. ...തുടരും....