❣️എന്റെ പ്രാണനായ് ❣️: ഭാഗം 24

 

രചന: ചിലങ്ക

വൈകുന്നേരം ഞാൻ രാവിലെ വന്നപോലെ ബസ് തന്നെയാണ് പോയത്... അവിടെ ചെന്നപ്പോ എല്ലാവരും ഉണ്ടായിരുന്നു.. എന്നേ എന്തോ പ്രതീക്ഷയോടെ നോക്കുന്ന അവരെ നിരാശപ്പെടുത്താൻ തോന്നിയില്ല.. അവർക്ക് പുഞ്ചിരിച്ചു കൊടുത്തു ഞാൻ മുകളിലേക്ക് കയറി.. ഫ്രഷ് ആയി വന്നപ്പോ റൂമിൽ എബി ഉണ്ടായിരുന്നു എന്നാൽ അതൊന്നും mind ആക്കാതെ ഞാൻ താഴേക്ക് നടന്നു... അവിടെ എല്ലാവരോടും പഴയത് പോലെ സംസാരിച്ചു... നിവി വിളിച്ചിരുന്നു ഓഫീസ് നിന്ന് വരുമ്പോൾ എന്നോട് ആരും ആയി വഴക്ക് ഉണ്ടാക്കരുത് എന്ത് ഉണ്ടായാലും അവരോട് adjust ചെയ്യണം.. അത്രേം പറ്റില്ലേൽ അവിടേക്ക് ചെല്ലാൻ ഒക്കെ പറഞ്ഞു... അത് ഒക്കെ കേട്ടപ്പോ ഇനിപ്പോ ഇവരോട് വെറുതെ പിണക്കം എന്തിനാ.. പപ്പ അറിഞ്ഞിട്ടില്ല പാറു മരിച്ചത് എന്നാ ഒരു തെറ്റല്ലേ അവർ ചെയ്തോളു.. ഞാൻ വന്നപ്പോ തൊട്ട് എന്നോട് ഒത്തിരി സ്നേഹത്തോടെ അല്ലെ പെരുമാറിയത്... അതുകൊണ്ട് ഞാനും അവരോടൊക്കെ സംസാരിച്ച ചായ കുടിച്ചു, രാത്രിയിലേക്ക് ഉള്ളത് ഉണ്ടാക്കാൻ ചേച്ചിമാരെ സഹായിച്ചു...

ഓഫീസിലെ ചില files check ചെയ്യാൻ ഉണ്ടായിരുന്നു അതെല്ലാം crt ചെയ്ത് ആഹാരം കഴിച്ചു ഞാൻ പപ്പയോടു വിശേഷം ഒക്കെ പറഞ്ഞു കിടക്കാൻ പോയി... ആഹാരം കഴിക്കാൻ ടേബിൾ ഇരുന്നപ്പോഴോ അവന് വിളമ്പി കൊടുത്തപ്പോഴോ ഒന്നും ഞാൻ അവനെ നോക്കാനേ പോയില്ല... പരമാവധി അവനെ face ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ഒഴിവാക്കി... അവന്റെ കാര്യങ്ങൾ അവൻ പറയാതെ എല്ലാം ചെയ്തു വെക്കും ഡ്രസ്സ്‌ iron എല്ലാം ചെയ്ത് ടേബിൾ വെച്ച് ഞാൻ ഓഫീസിലേക്ക് ഇറങ്ങും... അങ്ങനെ ദിവസങ്ങൾ കടന്നുപോയി.... ഒരു ദിവസം ഓഫീസിൽ work ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ ആണ് മെറി എബി വിളിക്കുന്നു എന്ന് പറഞ്ഞത്... ലഞ്ച് ബ്രേക്ക്‌ ആയത്കൊണ്ട് തന്നെ ഓഫീസിൽ ഞാനും മെറിനും രഞ്ജിത് എബി പ്രവി ദർശനൊക്കെ അവരവരുടെ കാബിനിൽ ഇരിക്കുകയായിരുന്നു.. കയറിയപ്പോൾ തന്നെ കണ്ടു അവൻ നല്ല ദേഷ്യത്തിൽ ആണ് മുഖം വെച്ചിരിക്കുന്നത്.. മെറി ഒന്ന് പുറത്തേക്ക് ഇറങ്... ഞാൻ അകത്തേക്ക് വന്നതും അവൻ മെറിനോട് പുറത്തേക്ക് പോകാൻ പറഞ്ഞു... അവൾ പോയെന്ന് കണ്ടതും അവൻ ഇരുന്നിടത്തു നിന്ന് ഏഴുന്നേറ്റ് glass doorinte കർട്ടൻ ഇട്ടു.. ഞാൻ എന്നാൽ അവൻ എന്ത് ചെയ്യുന്നു എന്ന് നോക്കി സംശയത്തോടെ നിൽക്കുകയായിരുന്നു....

പെട്ടന്ന് അവൻ എന്റെ മുന്നിലേക്ക് വന്ന് എന്റെ കവിളിൽ ആന്ന് അടിച്ചു... അടിയുടെ ശക്തിയിൽ ഞാൻ സൈഡിയിൽ ആയി ഇട്ടിരിക്കുന്ന സെറ്റിയിലേക്ക് വീണു.. അവിടെ നിന്നും എന്നേ എഴുന്നേൽപ്പിച്ചു എനിക്ക് തടയാൻ പറ്റാത്ത രീതിയിൽ block ആക്കി അവൻ എന്നേ വീണ്ടും തല്ലി... അപ്പോഴേക്കും ദർശൻ ഉള്ളിലേക്ക് വന്ന് അവനെ തള്ളി മാറ്റി... എന്നിട്ടും എന്റെ അടുത്തേക്ക് വന്ന് എന്നേ തല്ലാൻ വരുന്നവനെ ഞാൻ നോക്കി നിന്നു.... ചുണ്ടിൽ നിന്നും രക്തചുവ വന്നിട്ടും ഞാൻ അവനെ നോക്കി.. കുറെ കാലത്തിനു ശേഷം പണ്ട് എന്നോട് പെരുമാറിയാൽ അതേ എബിയേ ഞാൻ വീണ്ടും കണ്ടു... ദർശൻ അവനെ സമാധാനിപ്പിച്ചു സീറ്റിൽ ഇരുത്തി.. എന്നിട്ടും അവനെ ദേഷ്യം മാറാതെ അവൻ കസേരയിൽ ആന്നുഅടിച്ചു... അപ്പോഴേക്കും ദർശൻ വിളിച്ചിട്ട് രഞ്ജിത് വന്നു... അവന്റെ ഭാവം കണ്ടിട്ടോ എന്തോ അവനോട് ചോദിക്കാതെ രഞ്ജിത് എന്നോട് ചോദിച്ചു.. എന്താ നിച്ചു എന്താ പറ്റിയത്....? എനിക്കറിയില്ല... കണ്ണുകൾ നിറച്ചു കൊണ്ട് ഞാൻ പറഞ്ഞു...

നിനക്ക് അറിയില്ലല്ലേ ഞാൻ അറിയിച്ചുതരടി... അതും പറഞ്ഞു എബി വീണ്ടും ഏഴുന്നേറ്റ എന്നിലേക്ക് ആന്നു... Eay.. എബി നിനക്ക് ഭ്രാന്തയോ??( pravi) അതേ.. എനിക്ക് ഭ്രാന്ത...ഇവൾ എന്താ ചെയ്തേ എന്ന് നിനക്ക് അറിയോ... അത് നീ ഒന്ന് പറ... കാരണം പോലും അറിയാതെ അവളെ നീ അവളെ ആണോ തല്ലേണ്ടത്.. അവൾ നിന്റെ ഭാര്യ മാത്രമല്ല... അവൾ ഇവിടെത്തെ സ്റ്റാഫ്‌ ആണ്..( രഞ്ജിത് ) സ്റ്റാഫ്‌ അത് മതി... വേറെ ഒന്നും വേണ്ട എന്ന് ആയിരുന്നല്ലോ അവളുടെ വാദം... Okei... Cool... എബി cool...( pravi) Okei സമ്മതിച്ചു എന്തിന്റെ പേരിൽ ആണേലും ഇങ്ങനെ ആണോ ഒരാളെ.....aham..... Okei... ഒക്കെ പോട്ടെ... എന്താ നിന്റെ പ്രശനം അത് പറ...( രഞ്ജിത് ) അത് പറഞ്ഞതും എബി ടേബിൾ അടുത്തേക്ക് നടന്നു... ഒപ്പം ഞങ്ങളും അവനെ നോക്കി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...