❣️എന്റെ പ്രാണനായ് ❣️: ഭാഗം 37

 

രചന: ചിലങ്ക

സത്യം പറഞ്ഞാൽ അന്ന് കോളേജിൽ വെച്ച് അവൾ തല്ലിയത് വെച്ചാണ് case പോയത് പക്ഷെ ഇതൊന്നും നമ്മൾ അറിഞ്ഞുകൂടി ഇല്ല.. ഇനി ആദ്യം തൊട്ട് തുടങ്ങേണ്ടി വരോ? ഏയ് ഇല്ല എബി.. നമുക്ക് നിരാശക്ക് ഉള്ള വക ഇതുവരെ ആയിട്ടില്ല... നമുക്ക് ആ വിഷ്ണു വിനെ ഒന്ന് അന്വേഷിച്ചു കണ്ടുപിടിക്കം.. പക്ഷെ എവിടുന്ന് ഇനി അവനെ പറ്റി.. അത് ഓർത്തു നീ സങ്കടപെടണ്ട.. അത് ഞാൻ ഏറ്റു.. ഞൻ ഓഫീസിലേക്ക് പോകുവാന്.. നീ നിച്ചുനെ ഒന്ന് ശ്രെദ്ധിച്ചേക്ക് അവൾ ആകെ worried ആണ്.. Ahm.. ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ നിച്ചു ഹാളിൽ ഉണ്ടായിരുന്നില്ല.. റൂമിൽ നോക്കിയപ്പോൾ അവിടെ കിടക്കുന്നുണ്ടായിരുന്നു... ശ്രീക്ക് office ഒഴിവാക്കാൻ പറ്റാത്തിനാൽ അവൻ പോയ്കഴിഞ്ഞതും ഞാൻ വാതിൽ അടച്ചു റൂമിലേക്ക് വന്നു... അവളുടെ അടുത്ത് പോയി കിടന്നു.. അവളുടെ കരഞ്ഞുവീർത്ത കണ്ണുകളും ചുവന്ന കവിളുകളും കണ്ടപ്പോ എനിക്ക് എന്തോ സങ്കടം തോന്നി.. എന്തിനാകും കിച്ചു അങ്ങനെ ചെയ്തത്? അവൾ പറഞ്ഞിട്ടുള്ള നിച്ചുവിനെ അവളുടെ നിച്ചുവിനെ ഒരിക്കലും അങ്ങനെ ചെയ്യില്ലല്ലോ? പിന്നെന്താണ്... എന്റെ അനിയത്തിക്ക് സംഭവിച്ചത്...? അന്ന് എനിക്ക് വന്ന call അതിൽ അവൾ എന്താകും പറയാൻ ശ്രമിച്ചത്....?

എല്ലാത്തിനും ഒരൊറ്റ ഉത്തരം വിഷ്ണു.. അവനിൽ നിന്നല്ലാതെ ഇനി ഒന്നും അറിയാൻ വഴി ഇല്ല... ~~~~ കരഞ്ഞു കരഞ്ഞു കൊണ്ടാകാം കണ്ണുകൾ തുറന്നപ്പോൾ നല്ല വേദന തോന്നി... വയറിലൂടെ ചുറ്റി വലിഞ്ഞിരിക്കുന്ന കൈകളിലേക്ക് എന്റെ കണ്ണുകൾ നീങ്ങി, അതിന്റെ അവസാനം ഞാൻ അവന്റെ മുഖത്തേക്ക് എത്തിനിന്നു.. ഒതുക്കി വളർത്തിയിരിക്കുന്ന അവന്റെ താടിയിലേക്കും മീശയിലേക്കും.. മുഖത്തേക്ക് ചാന്നുകിടക്കുന്ന അവന്റെ മുടികളിലേക്കും എന്റെ കണ്ണുകൾ പാന്നടുത്തു... എന്താ നിച്ചു... കണ്ണുകൾ അടച്ചുകൊണ്ട് തന്നെ എന്നേ നേർക്ക് അവന്റെ ചോദ്യം ഉണർന്നപ്പോൾ ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാൻ അത് മാറ്റി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ... എബി. ഒന്നല്ല.. ഒരായിരം ചോദ്യം ചോദിക്കാലോ.. എന്നേ ഒന്നുകൂടെ അവനിലേക്ക് അടുപ്പിച്ചു അവൻ കണ്ണുകൾ അടച്ചുകൊണ്ടുതന്നെ പറഞ്ഞു... എന്നോട് ദേഷ്യം ഇല്ലേ..?? അത്രയും നേരം അടച്ചിരുന്ന അവന്റെ കണ്ണുകൾ ആ നേരം തുറന്നു... എന്റെ കണ്ണിലേക്കു അവൻ സംശയം തിങ്ങുന്ന മുഖത്തോടെ നോക്കി... അതിന് മറുപടി എന്നോണം ഞാൻ പറഞ്ഞു.. പാറു.. ഞാൻ കാരണം.. അത് പറയാൻ മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൻ എന്നേ തടഞ്ഞു...

അവന്റെ നെഞ്ചിലേക്ക് എന്നേ അടക്കി പിടിച്ചു... നീ ആണ്.. തെറ്റുകാരി എന്ന് നീ ഉറപ്പിക്കുന്നത് എന്തുകൊണ്ട നിച്ചു... നീ അല്ല.. അതിന് പിന്നിൽ പലരുടെയും കൈകൾ ഉണ്ട്.. നീ വിചാരിക്കുന്നത് പോലെ നിന്നോട് പിണങ്ങിയത് കൊണ്ട് അർധരാത്രി പുറത്ത് ഇറങ്ങിയപ്പോൾ rape ചെയ്യപ്പെട്ടതല്ല... കിച്ചു... അത് നീ മനസിലാക്ക്...എന്റെ നിച്ചു ഒരു തെറ്റും ചെയ്തിട്ടില്ല... അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈ എബിക്ക് പക്ഷെ ഇന്ന് അതില്ല.. മനസ്സിലായോ... പൊന്നുമോൾക്ക് .അത്..അവൻപറയുന്നത് കേട്ടിട്ടും ഞാൻ മറുപടി ഒന്നും പറയാതെ കണ്ണുകൾ അടച്ചു അവനിലേക്ക് കൂടുതൽ ചേർന്നു കിടന്നു ഒരു സുരക്ഷിതത്വം ഞാൻ അനുഭവിക്കുന്നു.. ആ നെഞ്ചിൻ കൂട്ടിൽ എന്നപോലെ... ~~~~ ഹാ.. എഴുന്നേറ്റോ? താഴേക്ക് ഇറങ്ങിചെന്നപ്പോൾ ആണ് ടേബിൾ ഇരിക്കുന്ന നിച്ചുവിനെയും ശ്രീയെയും കണ്ടത്... അവളുടെ കൂടെ കിടന്ന് ഞാനും അങ്ങ് ഉറങ്ങിയിരുന്നു.. കണ്ണ് തുറന്നപ്പോൾ ആളെ കണ്ടില്ല.. അതുകൊണ്ട് താഴേക്ക് വന്നു പ്രതീക്ഷിച്ച പോലെ ആൾ അവിടെ ഉണ്ടായിരുന്നു.. ഞാൻ ഒരു പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു കൂടെ ഇരുന്നു.. എന്താണ് ഒരു കാര്യമായ ചർച്ച...

അഹ്.. ചർച്ച തുടങ്ങിയിട്ടില്ല.. നീ വരാൻ നിക്കായിരുന്നു... ആഹ്മ്മ്‌?? എന്താണ്? വിഷ്ണു ഇപ്പോൾ നാട്ടിൽ ഇല്ല.. പിന്നെ അവൻ ഗൾഫിൽ പോയോ?? അല്ല.. അവൻ central ജയിലിൽ ഉണ്ട്... ആഹ്‌... അവന്റെ കയ്യിലിരുപ്പ് വെച്ച് അതെ വഴി ഒള്ളു... 😏 ആഹം... അപ്പൊ എന്തായാലും നമ്മൾ ഇന്ന് രാത്രി തന്നെ tvm ലേക്ക് പോകുന്നു... ഇന്നുതന്നെയോ?? വേണം.. കാരണം 1 week ഉള്ളിൽ എനിക്ക് പ്രൊമോഷൻ ആണ് പാലക്കാടിലേക്ക്... അപ്പൊ പിന്നീട് നിങ്ങളെ ഇതുപോലെ സഹായിക്കാൻ എനിക്ക് പറ്റികൊളണം എന്നില്ല... അതുകൊണ്ട് നമുക്ക് ഈ ചാപ്റ്റർ പെട്ടന്ന് close ആക്കണം.. ഒരുപക്ഷെ നാളെ തന്നെ നമുക്ക് ഒരു ഉത്തരം കിട്ടിയിട്ടുണ്ടാകും... അവൻ വാക്കുകൾ എന്നിലും നിച്ചുവിലും ഒരു പുഞ്ചിരി തെളിയിച്ചു... ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു അങ്ങനെ സംസാരിച്ചു ഞങൾ സമയം കളഞ്ഞു.. വൈകുന്നേരം ആയതും ഞങ്ങൾ യാത്ര തിരുവന്തപുരത്തിലേക്ക് ആക്കി.... ❣️ ആ യാത്രയിൽ ഞങ്ങൾ അധികം മിണ്ടിയിരുന്നില്ല... ഒരു ചെറു മൗനം ഞങ്ങളിൽ തളം കെട്ടി... എന്തോ ഉത്തരം തേടിയുള്ള അവസാനയാത്ര ആകണമേ എന്ന പ്രാർത്ഥനയോടെ.... ഞാനും ശ്രീയും മാറി മാറി ആണ് ഡ്രൈവ് ചെയ്തത്...

ഫുഡ്‌ കഴിക്കാൻ ഇടക്ക് ഹോട്ടൽ കയറി ഇറങ്ങും.. അങ്ങനെ രാവിലെ 8:00 ഒക്കെ ആയപ്പോൾ ഞങ്ങൾ central ജയിലിൽ മുന്നിൽ എത്തി.. വലിയ മതിൽ, ഉള്ളിലേക്ക് കാണാൻ സാധിക്കാത്ത വിതം.. അതിൽ ചെറിയ ഗേറ്റ്.. അവിടെ രണ്ട് പോലീസ് നിൽക്കുന്നുണ്ട്... ഞങ്ങളെ അവർ ആദ്യം അകത്തേക്ക് കയറ്റിയില്ല.. പിന്നെ ശ്രീയുടെ id card കാണിച്ചപ്പോൾ അവനെ സല്യൂട്ട് ചെയ്ത് ഞങ്ങളെ അകത്തേക്ക് കയറ്റി... ഓരോരുത്തവർ അവരുടേതായ പരിപാടികൾ ചെയ്തോണ്ട് അവരുടേതായ തിരക്കുകളിൽ ആണ്..ഞങ്ങളെ അവിടുത്തെ ഓഫീസർ ഒരു നീളൻ വരാന്തയിലൂടെ മുന്നിലേക്ക് നടത്തി.. ചുറ്റും നോക്കികൊണ്ട് ഞങ്ങളും നടന്നു.. അവസാനം ആ ഓഫീസർ ഒരു സെല്ലിന് പുറത്ത് നിർത്തി.. അർത്ഥം മനസിലായ പോലെ ഞങ്ങൾ ആ മുടിക്ക് ഉള്ളിലേക്ക് നോക്കി.. ഒരു ചെറുപ്പക്കാരൻ എണ്ണമയം ഇല്ലാത്ത നീളൻ മുടി, വെള്ള പാന്റ്ഉം shirt ആണ് വേഷം.. സെല്ലിന്റെ ഒരു മൂലയിൽ മുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തി ഇരിക്കുന്നു... ടാ.. നിന്നെ കാണാൻ വന്നതാ ഇവർ.. മുന്നിലേക്ക് വന്നു കൊടുക്ക്.. വേണ്ട.. എനിക്ക് ആരേം കാണണ്ട.... വന്ന് കാണാൻ.. എനിക്ക് കാണണ്ട എന്ന് 😡 ഓഫീസറിന്റെ ചോദ്യത്തിന് അവൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു...

സർ അവൻ അങ്ങനെയാ.. ഇവിടെ വന്നിട്ട് ഇപ്പോ 4 കൊല്ലം ഒക്കെ കഴിഞ്ഞു... അന്ന് തൊട്ടേ അങ്ങനെയാ.. തലക്ക് സ്ഥിരത ഇല്ലാത്തപോലെ ഇടക്ക് പിറുപിറുക്കും.. പെണ്ണ് എന്നോ? യാക എന്നോ മറ്റോ.... ഇവനോട് അധികം ആരും മിണ്ടാൻ പോകാറുമില്ല.. അവൻ ഉപദ്രവിക്കും.. സർമാർ ഇപ്പോൾ കാണണ്ട... അയാൾ പരിഭ്രമത്തോടെ ശ്രീയോട് പറഞ്ഞു.. ഇയാൾ പൊയ്ക്കോ.. ഞങ്ങൾ manage ചെയ്തോളാം... അത് കേട്ടതും അയാൾ അവിടെനിന്നു പോയി... ഞങ്ങൾ അവനു നേരെ തിരിഞ്ഞു... വിഷ്ണു... ശ്രീ കുറച്ചു ഗൗരവത്തോടെ വിളിച്ചു.. ..ഞങ്ങൾക്ക് നിന്നിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്..ഒരു case ആവിശ്യത്തിനാണ്.. തെളിവുകൾ വേണം... Plz.. സഹകരിക്ക്... അവൻ വരാൻ എന്നവണ്ണം ശ്രീ പറഞ്ഞു.. No... നിയമം നടപ്പാക്കൽ ചിലരിൽ മാത്രം പോരാ.. എന്റെ.... എന്റെ യാക... അവൾ... എന്റെ..... കൊന്നു... നീതി.. എവിടെ? തെളിവ് അത് എന്റെ ശത്രു... എന്നോട് പറയണ്ട.. എനിക്ക് പറ്റില്ല.. എനിക്ക് ഒന്നും അറിയില്ല... യാക.. യാക... യാക... അവൻ അതെ ഇരുപ്പ് ഇരുന്നുകൊണ്ട് തന്നെ ഞങ്ങളോട് പറഞ്ഞു.. അവസാനം എന്നാൽ അവൻ ഒരു ബോധം ഇല്ലാത്തപോലെ ആ പേര് ഉച്ചരിച്ചു... ആരാണ് യാക??

വിഷ്ണു... ഇനി എന്ത് ചെയ്യും എന്നറിയാതെ ഞാനും ശ്രീയും നിൽക്കുമ്പോൾ ആണ്.. പുറകിൽ നിന്നും നിച്ചു അവനെ വിളിച്ചത്... അത് ഞങ്ങൾ കാര്യമാക്കിയില്ല എങ്കിലും, സെല്ലിൽ നടന്നത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകൾ വിടർന്നു... അലസമായി മുഖത്തേക്ക് കിടക്കുന്ന നീളൻ മുടികൾ, തിങ്ങിവളർന്നിരിക്കുന്ന മീശയും താടിയും,... നഖങ്ങൾ വളർത്തിയ കൈകൾ,... ആ മുഖത്തെ വിടർന്ന കണ്ണുകൾ, ഒപ്പം നിച്ചുവിന്റെ സ്വരം കേട്ടപ്പോൾ എന്തോ തിരയുന്ന പോലെ ചുറ്റും നോക്കി ഓടി വാതിൽക്കലേക്ക് വരുന്നവനെ ഞങ്ങൾ നോക്കി നിന്നു... നിഖിത... നിഖിത... നിഖിത... അവൻ വെപ്രാളത്തോടെ നിച്ചുവിനെ നോക്കി വിളിച്ചുകൊണ്ടിരുന്നു.... അവന്റെ അടുത്തേക്ക് നീങ്ങിയവളെ ഞാൻ തടന്നു എങ്കിലും അവൾ മുന്നിലേക്ക് നടന്നു അവന്റെ അവസ്ഥ കാണുമ്പോൾ തന്നെ പേടിയാകുമായിരുന്നു... നിഖിത.. അവൾ സെല്ലിന്റെ അടുത്ത് നീങ്ങി നിന്നപ്പോൾ അവൻ കമ്പികൾകിടയിലൂടെ കൈകൾ പുറത്തേക്കിട്ട്... താഴേക്ക് ഊർന്നിരുന്നു... അവളുടെ കാലുകൾ പിടിച്ചു.. അവന്റെ പ്രവർത്തിയിൽ ഞങ്ങൾ ഒന്ന് പതറി എങ്കിലും അവൻ പറഞ്ഞത് കേൾക്കുമ്പോൾ ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നു... ഞാൻ.. ഞാനാ... നിന്നോട്.. ഞാനാ.. എല്ലാം.. ഞനാ..... എനിക്കറിയില്ല.. അവൾ...

യാക... അതോടപ്പം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ~~~ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന എബിയെയും ശ്രീയെയും കണ്ടപ്പോൾ ഒന്ന് വിളിച്ചുനോക്കിയതാണ്... പക്ഷെ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല.... അവൻ പറയുന്നത് ഒന്നും എനിക്ക് വ്യക്തമായില്ല... ഞാൻ അവനോടൊപ്പം താഴേക്ക് ഇരുന്നു... ഞങ്ങൾക്കിടയിലെ കമ്പികൾകിടയിലൂടെ. എന്തോ പറയാൻ അവൻ വെമ്പുന്നത് പോലെ.. അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ എനിക്ക് എന്താണ്മൊക്കെയോ നഷ്ടപെടുന്നത് പോലെ... പറ... എന്താ പറ്റിയത്?? യാതീർഷികമായി എന്റെ നാവിൽ നിന്ന് ആ ചോദ്യം ഉയർന്നു... ആ നിമിഷം അവനിൽ നിന്ന് ഉയർന്ന നോട്ടത്തിൽ ഒരു ഭ്രാന്തത ഉണ്ടായിരുന്നില്ല.. പകരം പ്രേതീക്ഷ ആയിരുന്നു.. എന്നേ ഇവിടുന്ന് ഇറക്കാമോ? പരോൾ ആയി മതി..എന്നേ കള്ളകേസിൽ കുടുക്കിയതാ..എന്നേ.. അവർ.... Plz... എനിക്ക് നിങ്ങളോട് ഒരുപാട് പറയാൻ ഉണ്ട്.. Plz... അവൻ പറഞ്ഞതും ഞാൻ തിരിഞ്ഞു ശ്രീയെയും എബിയെയും നോക്കി.. അവരിലും എന്നിൽ വന്ന അതെ ഭാവം... പരോൾ നോക്കാം.. നീ കുറ്റക്കാരൻ ആണോ എന്ന് ഇനി പറഞ്ഞിട്ടെന്താ 3 മാസം കൂടെ അത് കഴിഞ്ഞാൽ നീ ഇറങ്ങും...

എന്തായാലും പരോൾ നോക്കട്ടെ... ശ്രീ ഞങ്ങളോട് പറഞ്ഞു ഓഫീസിലേക്ക് പോയി... എബിയേ നോക്കി.. ശേഷം അവനെ നോക്കി ഞങ്ങൾ അവിടെ നിന്നു.. വിഷ്ണു ആകെ മാറി ഇരിക്കുന്നു... പണ്ടത്തെ ആ രൗദ്ര ഭാവം ഒന്നും ഒന്നും ഇല്ല.. അവനിൽ... എന്തൊക്കെയോ മാറ്റങ്ങൾ... ഒപ്പിയെടുക്കാം പറ്റാത്ത വിതം അവൻ മാറി കഴിഞ്ഞു.. രൂപത്തിലും ഭാവത്തിലും... അവന്റെ കൂടെ വഴക്ക് ഉണ്ടാക്കിയ ഓരോ നിമിഷങ്ങളും എന്റെ മനസിലേക്ക് കയറി വന്നു.. ഒരു നോവായി, പുഞ്ചിരിയായി, മറ്റെന്തൊക്കെയോ ഭാവങ്ങളായി... അല്ലെങ്കിലും ഓർമ്മകൾക്കെന്നും ഒരു ഭാവം നിർബന്ധം ആണല്ലോ 💕അത് വേദന ആണെകിലും സന്തോഷം ആണെങ്കിലും... കുറച്ചു നേരങ്ങൾക് ശേഷം ശ്രീ അവിടേക്ക് വന്നു... എന്തായിട? (Eby) പരോൾ കിട്ടില്ല.. ബട്ട്‌ എന്റെ റിസ്കിൽ ഇവനെ പറഞ്ഞുവിടാം.. അതിന്റെ രേഖകൾ ഒക്കെ റെഡി ആക്കിയിട്ടുണ്ട്... നമുക്ക് പോകാം..5 ദിവസം ഒള്ളു...6 ആം ദിവസം ഇവിടെ മന്ത്രിയുടെ ഒരു പരുപാടി അപ്പൊ ഇവന് ഇവിടെ ഉണ്ടാകണം...നമുക്ക് പോകാം... അത് ഞങ്ങളിൽ ഒരു ആശ്വാസം ആയിരുന്നു..5 എങ്കിൽ 5.. അവൻ ഒരിക്കലും പണ്ടത്തെ വിഷ്ണു ആകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. അതുകൊണ്ട് തന്നെ.. ഞങ്ങൾ വിഷ്ണുവിനെ കൊണ്ട് എബിയുടെ ഒരു റിസോർട്ടിലേക്ക് തിരിച്ചു....കാസർഗോഡ് തന്നെ ഒരു റിസോർട്ടിലേക്ക്.... യാത്രയിൽ അവന്റെ ഭാവം മൗനം തന്നെ ആയിരുന്നു.... ഞങ്ങളിലും അത് അങ്ങനെ തന്നെ എന്ന് പറയുന്നതാവും ശെരി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...