❣️എന്റെ പ്രാണനായ് ❣️: ഭാഗം 7

 

രചന: ചിലങ്ക

രണ്ടും കല്പ്പിച്ചു ഞാൻ അകത്തേക്ക് കയറി.. അപ്പൊ ദാ ഫുൾ അലങ്കാരം... നടുവിൽ ആയുള്ള കിങ് ബെഡ് അത് നിറച്ചും റോസാപൂക്കൾ ഇതളുകൾ, ബെഡ് ചുറ്റോരം പൂമാലകൾ തൂക്കി ഇട്ടിട്ടുണ്ട്.. വെട്ടം ആണേൽ ഇല്ല.. കാൻഡിലുകളുടെ വെളിച്ചം മാത്രം.. ഒരുപക്ഷെ നല്ല ഒരു വിവാഹം ആണേ നടന്നത് എങ്കിൽ എനിക്ക് ഇതൊക്കെ ആസ്വദിക്കാമായിരുന്നു. എന്നാൽ ഇന്നെനിക്കത് ഒരു തരം ഭയം ആണ് ഉള്ളിൽ. കുറച്ചു നേരം കയ്യിലെ പാലും ആയി അങ്ങനെ നിന്നുപോയി.. അപ്പോഴേക്കും ബാൽകണിയിൽ നിന്നുള്ള ഗ്ലാസ്‌ റോഡ് തുറന്ന് വരുന്നുണ്ട് എബി.. ആദ്യം ഒന്ന് പതറിയെങ്കിലും മുഖത്ത് അത് കാണിക്കാതെ മുന്നോട്ട് നോക്കി നിന്നു. ~~~~ അവൾ ഉറങ്ങി കഴിഞ്ഞ് അകത്തു കയറാം കരുതി ഇരിക്കുകയായായിരുന്നു.. അതുകൊണ്ടാ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടിട്ടും വരാതിരുന്നത്... എന്നാ കുറച്ചു കഴിഞ്ഞു വന്നപ്പോ ദേ മുന്നിൽ പാൽ പിടിച്ചു സ്വപ്നം കാണുന്നു ശവം... ഡി............ ഇത്തിരി ഒച്ച കൂട്ടി ഞാൻ വിളിച്ചു. ~~~~~° ഓരോന്ന് ചിന്തിച് നിൽക്കുന്നതിന്റെ ഇടയിൽ ഡീ എന്നുള്ള ഒച്ച കൂടി ആയപ്പോ തൃപ്തിയായി.. കണ്ണടച്ചു ഒരൊറ്റ കാർച്ച ആയിരുന്നു.. കുറെ നേരം അങ്ങനെ തന്നെ കാറി നിന്നിട്ടും ഒരു അനക്കം ഇല്ലാത്തപ്പോൾ ഒറ്റകണ്ണ് തുറന്ന് നോക്കിയപ്പോ മുന്നിൽ രണ്ടുകയ്യും നെഞ്ചോട് പിണച്ചുവെച്ചു എന്നെ നോക്കി പേടിപ്പിക്കാ... അയാൾ.. പിന്നെ പെട്ടന്ന് നല്ല കുട്ടിയായി രണ്ടു കണ്ണും തുറന്ന് അവനെ ദയനീമായി നോക്കി.. കഴിഞ്ഞോ? എ... ന്ത്‌..?

നിന്റെ കാർച്ച... 😏 അത്.. പെട്ടന്ന് അങ്ങനെ ഇരുട്ട് എനിക്ക് പേടിയാ.. അതോണ്ടാ... അത് പറഞ്ഞപ്പോ ഒന്നും പറയാത്തെ അയാൾ തിരിഞ്ഞ് കട്ടിലിൽ നിന്നും തലേണ യും ഒരു ഷീറ്റും എടുത്ത് എനിക്ക് നേരെ എറിഞ്ഞു.. അത് നേരെ മുഖത്തു വന്നു ഷിഫ്റ്റ്‌ ആയി.. ഇത്പോലും നിനക്ക് തരാൻ പാടില്ല.. പിന്നെ എന്റെ ഒരു ഔദാര്യം ആയി കൂട്ടിക്കോ ഇവിടെ ഭാര്യ പതവി അഭിനയിക്കുന്നതിന് 😏.. അതും പറഞ്ഞു അവൻ കട്ടിലിൽ പോയി AC ഓൺ ആക്കി ഇട്ടു കിടന്നു... ഞാൻ താഴെയും പോയി കിടന്നു.. കുറച്ചു നേരം എങ്ങനെയോ ഞാൻ ഒപ്പിച്ചു എന്നാൽ എനിക്ക് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു തണുപ്പ്... അതേ.... ഞാൻ വിളിച്ചിട്ടും കേൾക്കാത്ത മാതിരി കിടക്ക... അവന് പക്ഷെ ആവിശ്യം എന്റെ ആയി പോയി അതുകൊണ്ട് ഞാൻ ഒന്നൂടെ വിളിച്ചു. അതെ.... ഓ... എന്താടി.... 😡 അത്... പിന്നെ... തണുപ്പ്.. Ac ഒന്ന് ക്യരക്കുമോ? 😏എനിക്ക് ഇത് വേണം... നിനക്ക് പറ്റില്ലേൽ ഇറങ്ങി പോടീ...അതും പറഞ്ഞു ac ഫുൾ ഇലയിൽ ഇട്ട് അവന് പിന്നേം കിടന്നു.. ആ നിമിഷം ഒത്തിരി ഒത്തിരി ഞാൻ നിവിയെ miss ചെയ്തു..

എനിക്ക് തണുപ്പ് അധികം പറ്റില്ല.. അപ്പൊ എനിക്ക് പറ്റാത്ത തണുപ്പ് വരുമ്പോ അവന് എന്നെ വന്നു കെട്ടിപ്പിടിക്കും... പുതപ്പ് പുതപ്പിക്കും... എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞു.. സഹിക്കാവയ്യാതെ ആയപ്പോ ഞാൻ ഗ്ലാസ്‌ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി... ഉള്ളിലെ അത്ര തണുപ്പ് ഇല്ലേലും കുറച്ചു തണുപ്പ് ഉണ്ടായിരുന്നു അവിടേം.. എന്നാൽ എനിക്ക് അത് ഉൾകൊള്ളാൻ സാധിക്കുണ്ടായിരുന്നു.. നിലാവെളിച്ചം ഉള്ളത് കൊണ്ട് പേടിക്കണ്ട ഗതി വന്നില്ല.. എപ്പോഴോ എന്തൊക്കെയോ ചിന്തിച് നിരമിഴിയാലേ അങ്ങനെ ഞാൻ ഒരറ്റത്തു ഇരുന്നു ചാന്നു ഉറങ്ങിപ്പോയി.. കുറെ കഴിഞ്ഞു ഞാൻ ചിവീടിന്റെ ശബ്‌ദം ആണെന്ന് തോന്നുന്നു.. ഞാൻ കണ്ണുകൾ തുറന്നു.. നേരം ചെറുതായി പുലരുന്നെ ഒള്ളു... ഞാൻ കുറച്ചു നേരം അങ്ങനെ പ്രകൃതി നോക്കി ഇരുന്നു.. അത് കഴിഞ്ഞു ഏഴുന്നേറ്റ് ബാൽകണിയുടെ ഒരു സൈഡിലേക്ക് നടന്നു.. താഴേക്ക് നോക്കിയാൽ വീടിന്റെ ഒരു സൈഡ് മൊത്തം കാണാം.. താഴെ ഒരു കുഞ്ഞു ഓട് ഇട്ട വീട് അതിൽനിന്നാണെന് തോന്നുന്നു.. കിളികളുടെ ശബ്‌ദം....

താഴെ നിന്നും മുള്ളച്ചെടി വളർന്ന ബാൽകാണിയിലേക്ക് കയറുന്നുണ്ട്.. മൊട്ടുകൾ ആകുന്നെ ഉള്ളു.. വിരിയാൻ ആയിട്ടില്ല..... കുറച്ചുനേരം അവിടെ നിന്ന് ഞാൻ റൂമിലേക്ക് കയറി.. AC ഇപ്പോഴും ഓഫ്‌ അല്ല.. ഫുള്ളിൽ തന്നെ ഉണ്ട്.. അവന് ചുമക്കുന്നുണ്ട് ഇടക്ക്.. എന്നാൽ ഞാൻ അതൊന്നും കാര്യം ആക്കാതെ ഡ്രസ്സ്‌ എടുത്ത് fresh ആകാൻ പോയി.. ഫ്രഷ് ആയി ഇറങ്ങി മുടി തോർത്തി, സിന്ദൂരം തൊട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ തണുപ്പ് താങ്ങാൻ അകത്തേ അയാൾ പുതപ്പ് അടക്കി പിടിച്ചിട്ടുണ്ട്.. ചെറുതായി വിറക്കുന്നുണ്ടമുണ്ട്.. കുറച്ചു നേരം എന്താ ചെയ്യണ്ടേ എന്നറിയാതെ ഞാൻ നോക്കിനിന്നു.. ശേഷം AC പോയി ഓഫ്‌ ആക്കി.. അവനെ നേരെ പുതപ്പിച്ചു അടുക്കളയിലേക്ക് നടന്നു... സത്യംപറഞ്ഞാൽ ഒന്നും സഹായിക്കരുത്.. എന്നെ റൂമിന്ന് ഇറക്കാനും.. ഞാൻ കിടപ്പാക്കാനും എന്നോട് ചെയ്തത് തിരിച്ചടിച്ചതല്ലേ... ഇതാ പറയുന്നേ ദൈവം ഉണ്ടെന്ന്.. അതും പറഞ്ഞു ഞാൻ പെട്ടന്ന് ചുക്ക് കാപ്പി ഉണ്ടാക്കി മുകളിലേക്ക് നടന്നു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...