ഏഴാം ബഹർ: ഭാഗം 46

 

രചന: SHAMSEENA FIROZ

അവൾ സ്റ്റെയറിൻറെ അടുത്തേക്ക് ചെന്നു.രണ്ടു സ്റ്റെപ് കയറിയില്ല. അപ്പോഴേക്കും അവൻ താഴേക്ക് വന്നു. അവളെ നോക്കിയതേയില്ല. നേരെ എബിയുടെ അടുത്ത് ചെന്നിരുന്നു. ഇവൻ എന്താ ഇങ്ങനെ.. ഓരോ നേരത്ത് ഓരോ സ്വഭാവമാ കാട്ടു പോത്തിന്. മുഖവും ചുളിച്ചു അവളും അങ്ങോട്ട്‌ ചെന്നു. "എന്തായി പോയ കാര്യം.വയ്യായ്ക വല്ലതും.." നുസ്ര അവളെ നോക്കി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി.അവളപ്പോ തന്നെ പോടീന്നും പറഞ്ഞു നുസ്രയുടെ തലയിക്ക് ഒരു കിഴുക്ക് വെച്ചു കൊടുത്തു. കളിച്ചോണ്ട് ഇരുന്നാൽ ശെരി ആവില്ലന്നും പറഞ്ഞു നുസ്ര നോട്സ് തുറന്നു വെച്ചു എഴുതാൻ തുടങ്ങി. താജുo എബിയും ഓരോന്ന് സംസാരിക്കുന്നുണ്ട്.. എഴുത്തിൽ ആണെങ്കിലും നുസ്ര സംസാരം വിട്ടില്ല.അക്കാര്യം നല്ല ഭംഗിയായി തന്നെ ചെയ്തു കൊണ്ടിരുന്നു.ലൈലയുടെ മൂഡ് പോയിരുന്നു.താജ് അവളെ മാത്രം നോക്കുന്നില്ല, സംസാരിക്കുന്നില്ല..

ഇത്രേം ദിവസം ഉണ്ടായിരുന്ന കളിയും ചിരിയും ഒന്നുമില്ല അവളോട്‌ ഇപ്പൊ. മനഃപൂർവം ഒഴിഞ്ഞു മാറുന്നത് പോലെയും അകലം പാലിക്കുന്നത് പോലെയും. ഇന്ന് രാവിലെ തൊട്ടൊന്നുമല്ല. ഇന്നലെ തൊട്ടേ ഇങ്ങനെയാണെന്ന് അവൾ ഓർത്തു.ഉള്ളിൽ എവിടെയോ നോവുണർന്നു.അത് അവൾ വിദഗ്ദമായി മറച്ചു വെച്ചു എബിയുടെ ആസ്ഥാന ചളികൾക്കൊക്കെ നല്ലത് പോലെ ചിരിച്ചു കൊടുത്തു.കളിയും ചിരിയുമായി നേരം കടന്നു പോയി ഉച്ചയായി.പൗലോസ് ചേട്ടനും അവളും കൂടെ ലഞ്ച് റെഡിയാക്കി ടേബിളിൽ നിരത്തി.എബി കൈ പോലും കഴുകാതെ ആദ്യം ഹാജരായി.മൂന്നു പേരും ഇരുന്നതിന് ശേഷമാ അവൾ കൈ കഴുകി വന്നത്.താജ്ൻറെ ഒപോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു.ഇത്രേം നേരം ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെ.അവൻ നോക്കുന്നില്ല. മിണ്ടുന്നില്ല.അല്ലെങ്കിൽ കഴിക്കുമ്പോൾ അടുത്ത് പിടിച്ചിരുത്തും, വിളമ്പി തരും, ഓരോന്ന് പറഞ്ഞു കളിയാക്കുകയും ദേഷ്യം പിടിപ്പിക്കുകയുമൊക്കെ ചെയ്യും. ഇന്ന് അതൊന്നുമില്ലന്ന് മാത്രല്ല. അവൾ ഒരുത്തി ഉണ്ടെന്ന് പോലും ശ്രദ്ധിച്ചില്ല.വേഗം കഴിച്ചെന്നു വരുത്തി എണീറ്റു പോയി.

അവൾക്ക് ഫുഡ്‌ ഒന്നും ഇറങ്ങിയില്ല.കളം വരച്ചും ചോറ് നീക്കി വെച്ചും സമയം കളഞ്ഞു. "അവൻ എണീറ്റാൽ പിന്നെ നിനക്ക് ഇറങ്ങില്ലേ.. " വെട്ടി വിഴുങ്ങലിന്റെ ഇടയിലും എബി അവൾക്ക് ഇട്ടു വെച്ചു.. അവളൊന്നും പറഞ്ഞില്ല.ഒന്ന് ചിരിച്ചു കാണിച്ചു പ്ലേറ്റും എടുത്തു എണീറ്റു.നുസ്ര അവളെ കഴിക്കാൻ നിർബന്ധിച്ചു എങ്കിലും അവൾ നല്ല വിശപ്പില്ലന്ന് പറഞ്ഞു.പ്ലേറ്റ് വെച്ചു കയ്യും കഴുകി അവൾ മോളിലേക്ക് വിട്ടു.എന്താ അവന്റെ പ്രശ്നം.? അത് അറിഞ്ഞിട്ട് തന്നെ കാര്യം. രണ്ടും കല്പിച്ചു റൂമിലേക്ക്‌ പോയി. അവൻ ആകെ എരിപിരി പൂണ്ടു സോഫയിൽ ഇരിക്കുന്നത് കണ്ടു. "എന്താ..എന്താ നിന്റെ പ്രശ്നം.. ഇന്നലേ തുടങ്ങിയത് ആണല്ലോ.. " അവൾ അടുത്തേക്ക് ചെന്നു. "ഒന്നുല്ല.. " അവൻ അവളെ നോക്കിയില്ല. പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിലേക്കു നോക്കാൻ തുടങ്ങി. "ഒന്നുല്ലേ..ഒന്നുല്ലാണ്ട് പിന്നെന്തിനാ മുഖം വീർപ്പിച്ചിരിക്കണേ.. താഴേക്ക് വാ..ഫ്രണ്ട്സ് ഒക്കെ ഉണ്ടാകുമ്പോൾ റൂമിൽ കയറിയിരിക്കുവാണോ വേണ്ടത്. നീ ഉള്ളത് കൊണ്ടാ ഞാൻ എബിയെ വിളിച്ചത്..വാ.. " അവൾ അവന്റെ കയ്യിൽ പിടിച്ചു.

"ഞാൻ വന്നോളാം..നീ പൊക്കോ.. " അവൻ മറ്റേ കൈ കൊണ്ട് അവളുടെ കൈ എടുത്തു മാറ്റി. "എന്താ നിനക്ക് പറ്റിയെ..എന്താ നിന്റെ പ്രശ്നം.എന്താണേലും പറയ്.. " അവൾ ഒന്നൂടെ അടുത്തേക്ക് നിന്ന് ചോദിച്ചു തീർന്നില്ല.അതിന് മുന്നേ അവൻ എണീറ്റു അവളെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തു.അവളുടെ വട്ട മുഖം രണ്ടു കൈ കൊണ്ടും പിടിച്ചു വെച്ചു ആ വെളുത്തുരുണ്ട കവിളുകളിലും നെറ്റിയിലും കണ്ണിലും മാറി മാറി ചുംബിച്ചു. നിമിഷങ്ങൾക്കകം അവളുടെ മുഖം അവന്റെ ചുടു ചുംബനങ്ങളുടെ ചൂടിനാൽ മൂടപ്പെട്ടു. "ഇതാ..ഇതാ എന്റെ പ്രശ്നം.. എത്രയെന്ന് വെച്ചാ നിയന്ത്രിക്കുക.. നീയെന്റെ പ്രണയമല്ല..ശ്വാസമാ.. ഞാനൊരു പുരുഷനാ.. വികാരങ്ങളും വിചാരങ്ങളുമുള്ളൊരു പുരുഷൻ.. അതൊക്കെ അടക്കി നിർത്തുന്നതിന് ഒരു പരിധിയുണ്ട്. മനഃപൂർവം ഒഴിഞ്ഞു മാറുന്നത് അല്ലേ ഞാൻ.. എന്തിനാ എന്റെ പിന്നാലെ വരുന്നത്.. " അത്രയും പറഞ്ഞ് അവൻ ഇറങ്ങിപ്പോയി.

അവൾ ആകെ മരവിച്ചു നിന്നു.അവന്റെ പ്രവർത്തിയാണോ അതോ വാക്കുകളാണോ നെഞ്ചിൽ കൊണ്ടത് എന്ന് അറിഞ്ഞില്ല. കണ്ണുകളിൽ നിന്നും കണ്ണ്നീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി.രണ്ടു കൈ കൊണ്ടും മുഖം പൊത്തി നിലത്തേക്ക് ഊർന്നിരുന്നു അവൾ.. "ലൈലാ..എവിടെടീ.റൂമിൽ കൂടാതെ ഇങ്ങോട്ട് ഇറങ്ങ്..ഞാൻ പോകുവാ.നിന്റെ നോട്സ് എടുക്കുവാണേ..നാളെ തരാം. " ലൈലയെ താഴേക്ക് കാണാഞ്ഞിട്ട് നുസ്ര മേളിലേക്ക് കയറി വന്നു. നുസ്രയുടെ ശബ്ദം കേട്ടതും ലൈല വേഗം എണീറ്റു ബാത്‌റൂമിലേക്ക് കയറി.നുസ്ര റൂമിലേക്ക്‌ വന്നു നോക്കുമ്പോൾ ബാത്‌റൂമിൽ നിന്നും ടാപ്പിൻറെ ശബ്ദം കേൾക്കുന്നുണ്ട്. അതോണ്ട് ഡോറിൽ മുട്ടി പോകുവാണെന്ന് പറഞ്ഞു.മറുപടി ഒന്നും ഉണ്ടായില്ല.നുസ്ര താഴേക്ക് പോയി.. "ലൈല ബാത്‌റൂമിലാ..വിളിച്ചിട്ട് കേട്ടില്ല..ഞാൻ പോയെന്ന് പറ.. ബുക്സ് എടുത്തിട്ടുണ്ടെന്നും പറാ.. ഇനി അവൾ ഇവിടെ തപ്പണ്ട.. " നുസ്ര ഇറങ്ങുന്നതിന് മുൻപേ താജ്നോട് പറഞ്ഞു.ബാത്‌റൂമിൽ ആണെന്ന് പറയുമ്പോൾ തന്നെ താജ്ന് മനസ്സിലായി

അവൾ കരയുകയാണെന്ന്.നുസ്ര ഇറങ്ങിയതിന് പിന്നാലെ എബിയും ഇറങ്ങി.രണ്ടും പോയതും അവന് ആകെ വട്ടു പിടിക്കുന്നത് പോലെ തോന്നി.പെട്ടെന്നുള്ള ആവേശത്തിലാ ചെയ്തു പോയേ.ഇനി എങ്ങനെ അവളുടെ മുഖത്തേക്ക് നോക്കും. ഇപ്പൊ കുറച്ച് നാളായിട്ട് അവളോട്‌ നല്ല രീതിയിലാ പെരുമാറുന്നത്. അവൾ തിരിച്ചും അങ്ങനെ തന്നെ. ഇനി അതുണ്ടാവുമെന്ന് തോന്നുന്നില്ല.പഴയത് പോലെ ദേഷ്യം പിടിച്ചു നടക്കും..അവളുടെ ദേഷ്യം തന്നെയാണ് ഇഷ്ടം.എന്നാലും ഇങ്ങനൊരു കാര്യം ചെയ്തു ദേഷ്യം പിടിപ്പിക്കണ്ടായിരുന്നു.ആ ഇനി പറഞ്ഞിട്ട് കാര്യമില്ല.തത്കാലം അവളുടെ അടുത്തേക്ക് ചെല്ലണ്ട. അതാ ബോഡിക്ക് നല്ലത്. 🍁🍁🍁🍁🍁🍁 രാത്രി ഏറെ നേരം ആയിട്ടും അവളെ കിടക്കാൻ വരുന്നത് കണ്ടില്ല.ഇനി താഴെ ഉപ്പാന്റെ അടുത്ത് എങ്ങാനും കാണുമോന്ന് കരുതി പുറത്തേക്ക് ഇറങ്ങാൻ നിന്നതും ഒരു കാര്യം അവന്റെ ശ്രദ്ധയിൽ പെട്ടു.അവളുടെ ബാഗ് ബുക്സ് എന്നിങ്ങനെയുള്ള സാധനങ്ങൾ ഒന്നും റൂമിൽ കാണാനില്ല.അവൻ വേഗം ഷെൽഫ് തുറന്നു നോക്കി.

ഡ്രെസ്സും കാണാനില്ല. റബ്ബേ..ഒരു കിസ്സ് കൊടുത്തെന്ന പേരിൽ വീട് വിട്ടിറങ്ങിയോ.. അവനൊരു നിമിഷം പകച്ചു നിന്നു. പിന്നെ അവളല്ലേ ആള്.ഏതായാലും അതു പോലെത്തെ മണ്ടത്തരമൊന്നും കാണിക്കില്ലന്ന് തോന്നിയതും റൂമിന് വെളിയിലേക്ക് ഇറങ്ങി.സ്റ്റെയർ കയറുന്ന ഭാഗത്തെ റൂമിൽ ലൈറ്റ് തെളിഞ്ഞിരിക്കുന്നത് കണ്ടു. ഓ..അപ്പൊ റൂം മാറിയതാണ്. അവൻ ചെന്നു ഡോറിൽ തട്ടി. അവൾ തുറന്നു.അവൻ ആണെന്ന് കണ്ടതും അവൾ അതേ സ്പോട്ടിൽ വാതിൽ അടക്കാൻ ഒരുങ്ങി.അവൻ ശക്തിയായി ഡോർ അകത്തേക്ക് തള്ളി.ഡോറിൽ പിടിച്ചു നിൽക്കുന്ന അവൾ മൂന്നു നാലടി പിന്നിലേക്ക് തെറിച്ചു.എന്താടാ നിനക്ക് വേണ്ടത് എന്നും ചോദിച്ചു അവൾ ഉഗ്രരൂപിണിയായി അവന്റെ നേരെ ചീറ്റിയതും അവൻ വല്ലാത്തൊരു ഭാവത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.ആ ഒരൊറ്റ നോട്ടം മതിയായിരുന്നു അവളുടെ ധൈര്യം ചോർന്നു പോകാൻ.അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ പിന്നിലേക്ക് ചലിച്ചു.ഒടുക്കം ഭിത്തിയിൽ തട്ടി നിന്നു.അവൻ അവളുടെ തൊട്ടു മുന്നിലും നിന്നു.

"എന്തിനാ റൂം മാറിയത്..?" അവൻ കൈ രണ്ടും അവൾക്ക് ഇരുവശത്തായി കുത്തി നിർത്തി. "എനിക്ക് പേടിയാ നിന്നെ..നീ ഡിവോഴ്സ് തരുമ്പോഴേക്കും ഞാൻ ഞാൻ അല്ലാതെയായി മാറും.." "അപ്പൊ സമ്മതിച്ചു തന്നു, എൻറെയും എന്റെ പ്രണയത്തിന്റെയും മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലന്ന്.." "എന്റെ മനസ്സ് സൂക്ഷിക്കാൻ എനിക്കറിയാം.പക്ഷെ ശരീരം.. നിന്റെ കൈ കരുത്തിന് മുന്നിൽ ഞാൻ എപ്പോഴും തോറ്റു പോകാറല്ലേ ഉള്ളത്.. അപ്പൊ എനിക്കെന്റെ ശരീരം നഷ്ട പെടുമോന്ന്....." മുഴുവൻ പറഞ്ഞില്ല.അത്രയും പറഞ്ഞു നിർത്തി.അവനൊന്നു ചിരിച്ചു. "അപ്പൊ ശെരിക്കും പറഞ്ഞാൽ ഡിവോഴ്സ് തരുമ്പോഴേക്കും ഞാൻ നിന്റെ ശരീരം സ്വന്തമാക്കി കളയുമോന്നുള്ള പേടിയാണ് നിനക്ക്..അല്ലേ..? " "എന്താ സംശയം..എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നല്ലേ.അത് കൊണ്ടാ റൂം മാറിയത്.." "ഏതായാലും നീ കരുതി കളഞ്ഞു ഞാൻ നിന്റെ ശരീരം കീഴ്പെടുത്തി കളയുമെന്ന്..അപ്പൊ പിന്നെ ഞാനൊന്നു ചെയ്യാതെ നിക്കുന്നത് മോശമല്ലെ.." പൊടുന്നനെ അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു. അവൾ പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.

"നോക്കണ്ട..എനിക്ക് വേണം നിന്നെ. അതും ഇപ്പൊ, ഈ നിമിഷം. ഇനിയും നിന്റെ മനസ്സ് മാറുന്നതും നോക്കി കാത്തിരിക്കാൻ എനിക്ക് കഴിയില്ല.." അവന്റെ മറ്റേ കൈ അവളുടെ നടുവിനെ വരിഞ്ഞു ചുറ്റി.. കൈ കാലുകളുടെ ബലം നഷ്ടപ്പെട്ടു ശരീരം തളർന്നു പോകുന്നത് അവൾ അറിഞ്ഞു.അവളുടെ ഇടുപ്പിൽ വെച്ചിരിക്കുന്ന കൈ എടുത്തു അവൻ അവളുടെ കവിളിൽ വെച്ചു. അതാ കവിൾ മുഴുവനായി ഇഴഞ്ഞു നടന്നു ചുണ്ടിലേക്ക് എത്തി.അവൾ നഷ്ടപ്പെട്ട ധൈര്യം സംഭരിച്ചു എടുത്തു അവന്റെ കയ്യിൽ പിടിച്ചു.. "നിന്റെ അരികിൽ ഞാൻ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞിട്ട്..ഒരിക്കൽ പോലും ശരീരം കൊതിച്ചിട്ടില്ലന്ന് പറഞ്ഞിട്ട്.. വിശ്വാസം തന്നു പറ്റിച്ചു കളയുവാണല്ലേ... " പറയുന്നതിന് ഒപ്പം അവൾ കരഞ്ഞു പോയി.അത് കണ്ടു അവൻ മൂക്കത്തും വിരൽ വെച്ചു അവളെ തന്നെ നോക്കി നിന്നു.. "എന്തിനാ എന്നോട് ഇങ്ങനെ..ഞാൻ നിന്റെ മുന്നിൽ വന്നാൽ അല്ലേ പ്രശ്നം.വരാതെ നിന്നാൽ പ്രശ്നമില്ലല്ലോ..എന്തിനാ എന്റെ പിന്നാലെ വരുന്നത്..എനിക്ക് പേടിയാ നിന്നെ.." അവൾ മുഖവും പൊത്തി പിടിച്ചു കരയാൻ തുടങ്ങി.

അവൾക്ക് കരച്ചിൽ ആണെങ്കിൽ അവന് ചിരിയായിരുന്നു.അവൻ അവളുടെ മുഖത്തുന്ന് കൈ എടുക്കാൻ നോക്കി.അവൾ കൂട്ടാക്കിയില്ല.ബലം പിടിച്ചു നിന്നു.അവൻ അതിനേക്കാൾ ബലം കാണിച്ചു ആ കൈകൾ രണ്ടും എടുത്തു മാറ്റി. "എന്നെ അത്രക്ക് പേടിയാണോ.." അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.അവൾ നോക്കിയതേയില്ല. മുഖവും താഴ്ത്തി പിടിച്ചു നിന്നു. അവൻ പതുക്കെ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. "പറാ..അത്രക്ക് പേടിയാണോ നിനക്ക് എന്നെ.." അവൾ നിറ മിഴികളോടെ ആണെന്ന് തലയാട്ടി.അത് കേട്ടതും അവൻ എന്തെന്ന് ഇല്ലാതെ ചിരിക്കാൻ തുടങ്ങി.അവൾക്ക് ദേഷ്യവും സങ്കടവുമൊക്കെ വരുന്നുണ്ടായിരുന്നു.അവനെ കൂർപ്പിച്ചു നോക്കി.അവൻ അപ്പൊത്തന്നെ അവളുടെ രണ്ടു ചുമലിലും കൈ വെച്ചു അവളെ തന്റെ അടുത്തേക്ക് നിർത്തിച്ചു. "ആരാ ഇത്.ലൈല ജബീൻ തന്നെയാണോ..?

ഈ താജ് ഒന്ന് പറയുമ്പോൾ തിരിച്ചു പത്തെണ്ണം പറഞ്ഞു എന്നെ കിടു കിടെ വിറപ്പിച്ചിരുന്ന പെണ്ണാ നീ.ഒരു കോളേജ് മൊത്തം കാൺകെയും കേൾക്കെയും എന്റെ നേർക്ക് നേർ നിന്നു പോരാടിയവളാ നീ.. എന്റെ ഒപ്പത്തിനൊപ്പം നിന്നവളാ നീ.. അങ്ങനെയുള്ള നീയാ ഇപ്പൊ എന്റെ മുന്നിൽ ഇങ്ങനെ മോങ്ങിക്കോണ്ട് നിക്കുന്നെ.. അടിച്ചു മുഖത്തിന്റെ ഷേപ്പ് മാറ്റി കളയും ഞാൻ..ഇങ്ങനെയുള്ള നിന്നെയാണോടീ ഞാൻ പ്രേമിച്ചത്.. ഇങ്ങനെ കരഞ്ഞു നാറ്റിക്കുന്നവളെയാണോ എനിക്ക് വേണ്ടത്.ഇനി മേലാൽ ഞാൻ അടുത്ത് വരുമ്പോൾ കണ്ണ് നിറച്ചാൽ ഉണ്ടല്ലോ..?എനിക്ക് മാത്രം അല്ലല്ലോ.നിനക്കും ഉണ്ടല്ലോ രണ്ടു കയ്യും കാലും..ഞാൻ തൊടുമ്പോൾ കാല് മടക്കി എന്റെ അടി വയർ നോക്കി ഒരെണ്ണം തരേണ്ടതിന് പകരം നിന്നു മോങ്ങിക്കോളും.. ഹൂ..നിന്നെയൊക്കെ ആണല്ലോടീ ഞാൻ ചങ്ക് ഉറപ്പുള്ളവളെന്ന് കരുതി പ്രേമിച്ചത്..ചെ..നാണക്കേട്..നീയെന്റെ വില കളയും.." "പോടാ അവിടെന്ന്..നിനക്കതു പറയാം.കാരണം നീയൊരു ആണാ.. പെണ്ണിനെ മനസ്സിലാക്കാൻ കഴിയുമായിരിക്കും.പക്ഷെ ഒരിക്കലും ഒരു പെണ്ണ് ആവാൻ കഴിയില്ല.

ഏതൊരു പെണ്ണിനും വലുത് അവളുടെ അഭിമാനമാ.അത് നഷ്ടപ്പെട്ടു പോകുമെന്ന് തോന്നിയാൽ തളർന്നു പോകും. എത്ര തന്റ്റേടിയും ധൈര്യ ശാലിയും ആണെങ്കിലും ആ ഒരു അവസ്ഥയിൽ കൈ കാലുകൾക്ക് ശക്തി ഇല്ലാത്തത് പോലെ തോന്നും. പിന്നെ അങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വരുന്നത് നാം ഏറെ വിശ്വസിക്കുന്ന ആരിൽ നിന്നെങ്കിലുമൊക്കെ ആയാൽ ആ തളർച്ചയുടെ ആക്കം കൂടും.." അവൾ അവന്റെ രണ്ടു കയ്യും എടുത്തു മാറ്റി.കരച്ചിൽ മാറി അവൾ ഉഷാർ ആയത് അവനെ സന്തോഷപ്പെടുത്തി. "അപ്പൊ നിനക്ക് എന്നെ വിശ്വാസം ഉണ്ടെന്ന്.." അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അവൾ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി. "പിന്നെന്തിനാ റൂം മാറിയത്.." "അത് പേടിച്ചിട്ട്.. " അവൾ പെട്ടെന്ന് പറഞ്ഞു. "അപ്പൊ നിനക്ക് എന്നെ വിശ്വാസമില്ല.വിശ്വാസം ഉള്ളിടത്തു പേടി ഉണ്ടാകില്ല.ധൈര്യമേ ഉണ്ടാകുള്ളൂ.." "അത്.. അത് പിന്നെ.. " അവൾക്ക് ഒന്നും പറയാൻ കിട്ടിയില്ല.

"ഏതു പിന്നെ..? " അവൻ വിടാനുള്ള ഭാവം ഇല്ലായിരുന്നു. "അങ്ങനെ ചോദിച്ചാൽ ഞാനിപ്പോ എന്താ പറയുക.. " അവൾ വിയർക്കാൻ തുടങ്ങി. "എന്താ പറയാൻ ഉള്ളത്..അത് പറാ.." അവൻ അവളെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു..അവളൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. "പറാ..പറഞ്ഞാൽ വിടാം.." അവൻ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ടു മുറുക്കെ പിടിച്ചു. "ഞാൻ..അല്ല..നീ..നീ ഉച്ചക്ക്..അതാ ഞാൻ..നീ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയതേയില്ല..ചില നേരത്തെ നിന്റെ നോട്ടവും ഭാവവുമൊന്നും ശെരിയില്ല. മൊത്തം പിശകാ..നീ ചെല്ല്..പോയി കിടന്നുറങ്ങ്.." അവൾ അവന്റെ പിടി വിടുവിച്ചു അകന്നു നിന്നു. "ഞാൻ ഇന്ന് ഇവിടെയാ.." അവൻ ബെഡിലേക്ക് ചാടി. "ദേ..കളിക്കാൻ നിക്കല്ലേ..എണീറ്റു പോയേ അവിടെന്ന്.. " "ഇല്ല മോളെ..ഞാൻ ഇന്ന് ഇവിടെയാ..ആ റൂമിനേക്കാൾ സുഖമുണ്ട് ഇവിടെ.." "ഒരൊറ്റ ചവിട്ടു വെച്ചു തരണ്ടങ്കിൽ എഴുന്നേറ്റു പൊക്കോ.. " അവൾ കലി തുള്ളി..അവനൊരു ചിരിയോടെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു. "നാളെ രാവിലെ വരെ സമയം തരും. അപ്പോഴേക്കും ഈ സാധനങ്ങളൊക്കെ എടുത്തു അങ്ങോട്ടേക്ക് എത്തിക്കോണം.. അല്ലെങ്കിൽ അറിയാല്ലോ എന്നെ.. "

അവൻ അവളുടെ കവിളിനു കുത്തി പിടിച്ചു. "വിട് പിശാശ്ശെ.. " അവൾ അവന്റെ കൈ തട്ടി മാറ്റി.. "രാവിലെ ഞാൻ കണ്ണ് തുറക്കുമ്പോൾ നീ അവിടെ ഉണ്ടാവണം." എന്നും പറഞ്ഞു അവൻ പോകാൻ നിന്നു.പെട്ടെന്ന് തിരിഞ്ഞു അവളെ നോക്കി. "എന്താ.. " അവൾ കനപ്പിച്ചു ചോദിച്ചു. "മോളെ..തീറ്റ ഇത്തിരി കുറയ്ക്ക്.. പണ്ടത്തെ പോലെ നിന്നെ ഇപ്പൊ എളുപ്പത്തിൽ പിടിക്കാനും വലിക്കാനുമൊന്നും പറ്റുന്നില്ല.. തൊടുന്ന ഇടത്തൊക്കെ ഇറച്ചിയാ..തൊട്ടാൽ പിന്നെ കൈ എടുക്കാനും തോന്നുന്നില്ല." "ചീ..പോടാ പട്ടി.. " അവൾ അലറി..അവൻ ചിരിച്ചോണ്ട് താങ്ക്സ് മുത്തേന്നും പറഞ്ഞു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഒരു ഫ്ലൈയിങ്ങ് കിസ്സും കൊടുത്തു വേഗം സ്ഥലം കാലിയാക്കി. 🍁🍁🍁🍁🍁🍁🍁🍁 "നീയിത് ഒരിക്കലും നിർത്തില്ലേ.. " പതിവ് പോലെ രാത്രിക്ക് വലിക്കാൻ തുടങ്ങിയ അവന്റെ അടുത്തേക്ക് അവൾ ദേഷ്യത്തോടെ വന്നു. "നിർത്താനുള്ള ഡിമാൻഡ് പറഞ്ഞത് ആണല്ലോ.. " "ഡിമാൻഡോ..എന്ത്.. " അവൾ പുരികം ചുളിച്ചു.. മറുപടിയായി അവൻ അവളുടെ ചുണ്ടിലേക്ക് നോക്കി.അവൾക്ക് കാര്യം കത്തി.അപ്പൊത്തന്നെ ചുണ്ടും പൊത്തി പിടിച്ചു തിരിഞ്ഞു നിന്നു.

"പറ്റില്ലല്ലോ..അതോണ്ട് നിർത്തെന്നും പറഞ്ഞു എന്റെ അടുത്തേക്ക് വരുന്നത് നീ നിർത്തിക്കോ." "അത് വിട്.അത് ഒഴികെ വേറെന്ത് ഡിമാൻഡ് വേണമെങ്കിലും വെച്ചോ. ഞാൻ അംഗീകരിക്കാം.." അവൾ തിരിഞ്ഞു നിന്നു അവനെ നോക്കി. "എന്നാൽ നീയെന്നെ താജ് എന്ന് വിളിക്ക്..ഞാൻ നിർത്താം.." അവൻ പറഞ്ഞു. പോത്ത്..കിട്ടുന്ന അവസരം നല്ലോണം മുതലാക്കുന്നുണ്ട്..അവൾ പല്ലും ഞെരിച്ചു നിന്നു. "എന്താടി വാ അടഞ്ഞു പോയേ.. അതും നിനക്ക് പറ്റില്ലാന്ന് എനിക്ക് നന്നായി അറിയാം.." "പറ്റും..ഞാൻ വിളിച്ചോളാം.." അവൾക്ക് വലുത് ഉപ്പാന്റെ സന്തോഷമായിരുന്നു.അതിന് വേണ്ടി അവന്റെ മുന്നിൽ താണ് കൊടുക്കാൻ തീരുമാനിച്ചു അവൾ. "എന്ത് വിളിച്ചോളാമെന്ന്.." അവളുടെ മാറ്റം അവന് വിശ്വാസം ആയില്ല.സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. "താജ് എന്ന് വിളിച്ചോളാം.അതല്ലേ നിനക്ക് വേണ്ടത്..നിന്റെ മുന്നിൽ വെച്ചു മാത്രല്ല..എല്ലാരുടെയും മുന്നിൽ വെച്ചു വിളിക്കാം.ഞാൻ തോറ്റു തരാം.

അതല്ലേ നിനക്ക് സന്തോഷം.അങ്ങനെയെങ്കിലും നിന്റെ ഈ നശിച്ച വലിയൊന്നു നീ നിർത്തുമല്ലോ.." "വേണ്ടാ..എന്നെ സ്നേഹിക്കുന്നവർ മാത്രം അങ്ങനെ വിളിക്കുന്നത് കേൾക്കാനാ എനിക്കിഷ്ടം.നീയെന്നെ സ്നേഹിക്കുന്നില്ലല്ലോ..അതോണ്ട് ഇപ്പൊ എന്താണോ വിളിക്കുന്നത് അതുതന്നെ മതി.എന്ന് എന്നെ സ്നേഹിച്ചു തുടങ്ങുന്നോ അന്ന് മതി താജ് എന്നുള്ള വിളി.." "അപ്പൊ വലിയോ..?" "അതിനും കൂടിയുള്ള മറുപടിയാ.. നീ സ്നേഹിച്ചു തുടങ്ങുമ്പോൾ നിർത്തിക്കോളാം.." "നിന്നെയൊക്കെ ഉണ്ടല്ലോ..ഹൂ.. നീയൊന്നും ഒരു കാലത്തും നന്നാകില്ലടാ..മൂന്നു നേരം വെട്ടി വിഴുങ്ങുന്നത് പിണ്ണാക്ക് ആണെന്നാ തോന്നുന്നത്.." അവൾ അവന്റെ ചങ്ക് ഞെരിക്കാൻ നോക്കി.ഇങ്ങോട്ട് പലിശ സഹിതം കിട്ടുമെന്ന് ഓർത്തതും പെട്ടെന്ന് അത് വേണ്ടാന്ന് വെച്ചു ചവിട്ടി തുള്ളിക്കൊണ്ട് റൂമിന്ന് ഇറങ്ങിപ്പോയി.. 🍁🍁🍁🍁🍁🍁🍁 രാവിലെ സീറ്റ്‌ ഔട്ടിലേക്ക് ഇറങ്ങുമ്പോൾ തന്നെ സെക്യൂരിറ്റി ആരോടോ ഒച്ച വെക്കുന്നത് കേട്ടു.

അവൾ അവിടെന്ന് നിന്നു തന്നെ എത്തി നോക്കി.പത്തു പന്ത്രണ്ടു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടിയുണ്ട് അയാളോട് എന്തൊക്കെയോ പറഞ്ഞ് കെഞ്ചുന്നു. അതിന്റെ വേഷവും രൂപവും ഭാവവുമൊക്കെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നു തെരുവ് കുട്ടിയാണെന്ന്.അതിനെ ഓടിച്ചു വിടാനുള്ള തത്രപ്പാടിലാണ് സെക്യൂരിറ്റി.സനുവിന്റെ പ്രായമേയുള്ളൂ.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയല്ലേ ഈ യാചന.അവളുടെ ഉള്ളിൽ നോവുണർന്നു.കുഞ്ഞ് നാളുകളിൽ ഉപ്പ പഠിപ്പിച്ചു തന്ന നല്ല നല്ല വാചകങ്ങൾ ചെവിക്കുള്ളിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി.അവൾ സെക്യൂരിറ്റിയെ വിളിച്ചു ആ കുട്ടിയെ അകത്തേക്ക് കടത്തി വിടാൻ പറഞ്ഞു. "മാഡം അത്..ആരാ എന്താന്നൊന്നും അറിയാത്തവരെ അകത്തേക്ക് കയറ്റി വിടരുത് എന്നാ താജ് സാർ പറഞ്ഞിട്ടുള്ളത്..മാത്രല്ല..ഇതേതോ തെരുവ് ചെറുക്കനാ.." "അതൊന്നും കുഴപ്പമില്ല..ഇങ്ങോട്ട് കടത്തി വിട്..അമൻ ഒന്നും പറയില്ല..ഞാൻ പറഞ്ഞോളാം അവനോട്.."

പിന്നെ സെക്യൂരിറ്റി ഒന്നും പറയാൻ നിന്നില്ല.ആ കുട്ടിയെ കടത്തി വിട്ടു.. സെക്യൂരിറ്റിയോട് കെഞ്ചിയ ഉഷാർ ഒന്നും ഉണ്ടായില്ല അവനു മുന്നോട്ടു നടക്കാൻ.ആ വീടിന്റെ വലിപ്പവും പ്രൗഡിയും കണ്ടു അവൻ മടിച്ചു മടിച്ചു നിന്നു.അത് കണ്ടു ലൈല അവനെ വാന്നും പറഞ്ഞു കൈ നീട്ടി വിളിച്ചു..അവൻ ചെന്നു വരാന്തയ്ക്ക് താഴെ നിന്നു. "എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്.ഇങ്ങോട്ട് കയറിയിരി." അവൾ അവനെ വരാന്തയിലേക്ക് വിളിച്ചിരുത്തി. "എന്താ പേര്.." അവൾ കൊഞ്ചലോടെ ചോദിച്ചു. "ചിന്നൻ.." അഴുക്കു നിറഞ്ഞ മുഖം ആണെങ്കിലും സുന്ദരമായൊരു പുഞ്ചിരി ഉണ്ടായിരുന്നു അവന്റെ മുഖത്ത്..ആ ചിരിയിലെ നിഷ്കളങ്കത അവളെ സന്തോഷിപ്പിച്ചു.അവൾ കിച്ചണിലേക്ക് ചെന്നു ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്തോണ്ട് വന്നു.അവൻ നിരസിക്കുകയൊന്നും ചെയ്തില്ല. അത് വാങ്ങിച്ചു ആർത്തിയോടെ കഴിക്കാൻ തുടങ്ങി.അവളൊരു പുഞ്ചിരിയോടെ അത് നോക്കി നിന്നു.കഴിച്ചു കഴിഞ്ഞു പുറത്തെ ടാപ്പിന്നു പ്ലേറ്റും കഴുകി അവിടെ വരാന്തയിൽ കൊണ്ട് വെച്ചു

അവൻ പോകാൻ നിന്നതും അവൾ നിക്കെന്നും പറഞ്ഞു ഉടനെ മേളിലേക്ക് കയറിപ്പോയി.ബാഗ് തുറന്നു നോക്കി.അഞ്ചിൻറെ പൈസ ഇല്ല കയ്യിൽ.അവൾ നിരാശയോടെ നിന്നതും ടേബിളിൽ അവന്റെ പേഴ്സ് കണ്ടു.പിന്നൊന്നും നോക്കിയില്ല.ഒരു ചിരിയോടെ അത് കയ്യിൽ എടുത്തു. "പോയി പോയി നീ മോഷണവും തുടങ്ങിയോ.." തലയും തുവർത്തിക്കൊണ്ട് അവൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി.. "ദേ..രാവിലെ തന്നെ ചൊറിയുന്ന വർത്താനം പറയല്ലേ.. ഭർത്താവിന്റെ പേഴ്സിൽ നിന്നും കാശ് എടുക്കുന്നത് എങ്ങനെയാ മോഷണം ആവുക.." "കാശിനു ആവശ്യം വരുമ്പോൾ മാത്രം ഞാൻ നിനക്ക് ഭർത്താവ്.. അല്ലേ..? " അവൻ പറഞ്ഞു.അവൾക്ക് അത് കൊള്ളേണ്ട ഇടത്തു തന്നെ കൊണ്ടു. ഒന്നും മിണ്ടാതെ പേഴ്സ് അവിടെ വെച്ചു പോകാൻ ഒരുങ്ങി. "ടീ.. " അവൻ അവളുടെ അടുത്തേക്ക് ചെന്നു.അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി. "ഈ നേരം വെളുക്കുന്നതിന് മുന്നേ കാശിന്റെ ആവശ്യം എന്താ..? " അവൻ ചോദിച്ചു.അവൾ ഉള്ള കാര്യം പറഞ്ഞു.

"പോകുന്നവരെയും വരുന്നവരെയുമൊക്കെ വീട്ടിൽ കയറ്റാൻ നിന്നോട് ആരാ പറഞ്ഞെ. ഇത് അഗതി മന്ദിരമല്ല..മേയർ ഭവനമാ.." "നീയിത് പറയും.കാരണം നീ വിശപ്പിന്റെ വില അറിഞ്ഞിട്ടില്ല.. എല്ലാം സുഖ സൗകര്യങ്ങളോടും കൂടി ജീവിക്കുന്നവനാ നീ..അപ്പൊ ഈ തോന്നൽ ഒക്കെ സ്വാഭാവികം. കയ്യിൽ ധാരാളം കാശ് ഉണ്ടായിട്ട് കാര്യമില്ല.അത് നാലാൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചിലവ് ചെയ്യണം..അതും ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഗതി ഇല്ലാത്തവർക്ക് വേണ്ടി..ഉള്ളവൻ തന്റെ സമ്പത്ത് എപ്പോഴും ചിലവ് ചെയ്യാതെ കയ്യിൽ ഒതുക്കി വെക്കുന്നത് കൊണ്ടാ സമൂഹത്തിൽ ഇല്ലാത്തവനെന്ന ഒരു വിഭാഗം രൂപം കൊള്ളുന്നത്..." "ഇപ്പൊ എന്താ വേണ്ടത്.കാശ് അല്ലേ. ഇതാ നിനക്ക് വേണ്ടത് എടുത്തോ.." അവൾ പറഞ്ഞത് കേട്ടതും അവൻ ഓട്ടോമാറ്റികലി പേഴ്സ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. "നീ തന്നെ എടുത്തു തന്നാൽ മതി. ഇനി ഞാൻ കയ്യിട്ടിട്ട് വേണം മോഷ്ടിച്ചെന്ന് പറയാൻ.." അവൾ അതുപോലെ തന്നെ അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.അവനൊരു ചിരിയോടെ കാശ് എടുത്തു കൊടുത്തു.

ഇപ്പൊ വരാവേന്നും പറഞ്ഞു അവൾ സന്തോഷത്തോടെ താഴേക്ക് ഓടി. നീ കണ്ടോ..ചില നേരത്ത് നിന്റെ സ്വഭാവമാ അവൾക്ക്.ബാക്കി നേരത്ത് എന്റേതും.അവൾ അടുത്ത് ഉണ്ടാകുമ്പോൾ ഒക്കെ ഞാൻ നിന്നെയാ ഓർക്കുക.എവിടെയാ നീ.. തുറന്നു പിടിച്ച പേഴ്സിലെ ഫോട്ടോയിലേക്ക് നോക്കി അവൻ വേദനയോടെ നിന്നു. 🍁🍁🍁🍁🍁🍁 "ഇതാ..ഇത് വെച്ചോ..." അവൾ പുറത്തേക്ക് ചെല്ലുമ്പോൾ ആ കുട്ടി വരാന്തയുടെ താഴെയുള്ള പടിയിൽ ഇരിക്കുകയായിരുന്നു. അവൾ അവന്റെ അടുത്ത് ചെന്നു കയ്യിലുള്ള കാശ് അവന്റെ കയ്യിൽ വെച്ചു കൊടുത്തു.അവനൊരു നിമിഷം അത്ഭുതത്തോടെ ആ കാശിലേക്കും അവളുടെ മുഖത്തേക്കും നോക്കി. "നിനക്ക് എന്താ വേണ്ടത്..അതൊക്കെ വാങ്ങിച്ചോ.." അവൾ പുഞ്ചിരിയോടെ അലസമായി കിടക്കുന്ന അവന്റെ മുടിയിൽ തലോടി.അവനൊന്നും മിണ്ടിയില്ല.പകരം നിറഞ്ഞ കണ്ണുകളോടെ നന്ദി രേഖ പെടുത്തി..

ഗേറ്റ് കടന്നു പോകുന്ന അവന്റെ മുഖത്ത് ഈ ലോകം തന്നെ കൈ വെള്ളയിൽ കിട്ടിയ സന്തോഷം ഉള്ളത് അവൾ അറിഞ്ഞു.അവളുടെ മനസ്സ് നിറയെ ഉപ്പയും റമിയും ആയിരുന്നു..നാം കാരണം മറ്റൊരാളുടെ കണ്ണിൽ ആനന്ദത്തിന്റെ തിളക്കം ഉണ്ടായാൽ അതിനേക്കാൾ വല്യ സന്തോഷം വേറൊന്നുമില്ല ഈ ലോകത്തെന്ന രണ്ടു പേരും പറയാറ്. നിങ്ങൾ പറഞ്ഞു തന്നത് ഒക്കെയും ഞാൻ എന്നും ഓർത്ത് വെക്കും. എന്നും ആ വഴിയിലൂടെ മാത്രം സഞ്ചരിക്കും. അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി തറയെ പുൽകി. 🍁🍁🍁🍁🍁🍁🍁 ലൈബ്രറിയിൽ നിന്നും അവിടെന്നും ഇവിടെന്നുമൊക്കെയായി അവൾക്ക് ഉള്ള എഴുത്ത് മുടങ്ങാതെ കിട്ടി കൊണ്ടിരുന്നു.അതും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അർത്ഥവും വിശുദ്ധിയും ആവോളം മനസ്സിലാക്കി കൊടുക്കുന്ന വരികൾ.. അവൾ പോലും അറിയാതെ ആ വരികളും വരികളുടെ ഉടമയും അവളുടെ മനസ്സിൽ സ്ഥാനം പിടിച്ചു.. ഒന്ന് പോലും അവഗണിച്ചു വിട്ടില്ല. മനസ്സ് തുറന്നു തന്നെ ഓരോന്നിനുമുള്ള മറുപടി പുസ്തകത്താളുകൾക്കുള്ളിൽ തിരുകി കൊണ്ടിരുന്നു. 🍁🍁🍁🍁🍁🍁🍁

വൈകുന്നേരം ക്ലാസ്സിന്ന് ഇറങ്ങിയ ലൈല നേരെ വാഷ് റൂമിലേക്ക്‌ പോയി.കാര്യ സാധ്യമൊക്കെ കഴിഞ്ഞു പെട്ടെന്ന് തന്നെ ഇറങ്ങി.മുന്നോട്ടു നടക്കുന്ന അവൾക്ക് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന തോന്നൽ ഉണ്ടായി.അവൾ ശര വേഗത്തിൽ തിരിഞ്ഞു നോക്കി.ആരെയും കണ്ടില്ല.പക്ഷെ സമാധാനിക്കാൻ കഴിഞ്ഞില്ല.നടത്തത്തിന്റെ വേഗത വർധിപ്പിച്ചു.ഉടനെ പിന്നിൽ നിന്നും അവളുടെ മേലേക്ക് ഒരു കടന്നു പിടുത്തം ഉണ്ടായി.നിലവിളിക്കാൻ ഒരുങ്ങിയ അവളുടെ വായ മൂടപ്പെട്ടു.കുതറാൻ ശ്രമിച്ചതും അടിവയറ്റിലുള്ള പിടി മുറുകി. ശ്വാസ തടസ്സം അനുഭവപെടുന്നതും കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നതും അവൾ അറിഞ്ഞു.കൈ കാലുകൾ പൂർണമായും തളർന്നു പോകുന്നതിനു മുന്നേ അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കാൾ ലിസ്റ്റിലെ ആദ്യത്തെ നമ്പറിലേക്ക് കാൾ ഡയൽ ചെയ്തു വെച്ചു ഫോൺ പോക്കറ്റിലേക്ക് തന്നെ ഇട്ടു..നിമിഷ നേരം കൊണ്ട് അവളുടെ കണ്ണുകൾ അടഞ്ഞു പോയി.അവസാനമായി ഒരു ഇരുണ്ട മുറിയും മുന്നിലുള്ള വാതിൽ അടയുന്നതും കണ്ടു. 🍁🍁🍁🍁🍁🍁🍁

പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു വണ്ടിയിലേക്ക് കയറുമ്പോഴാണ് അവന്റെ ഫോണിലേക്ക് അവളുടെ കാൾ വന്നത്.അവൻ ചുറ്റിനും നോക്കി.ബുള്ളറ്റ് കിടപ്പുണ്ട്.അടുത്ത് തന്നെ നുസ്രയും.അവളെ കാണാനില്ല. "എന്താടി..നിനക്ക് ക്ലാസ്സിന്ന് ഇറങ്ങാനൊന്നും ആയില്ലേ..? " ഫോൺ അറ്റൻഡ് ചെയ്തു അവൻ ചോദിച്ചു.മറു തലക്കൽ നിന്നും മറുപടിയൊന്നുമില്ല. "എടീ.. " അവൻ ശബ്ദം എടുത്തു വിളിച്ചു. അപ്പോഴും മറുപടിയൊന്നുമില്ല. പകരം അവളുടെ മൂളലും ഞെരക്കവും കേൾക്കാം.അവന് അപകടം മണത്തു.ഫോൺ കട്ട്‌ ചെയ്തില്ല..പൊത്തി പിടിച്ചു നുസ്രയുടെ അടുത്തേക്ക് ചെന്നു. "ലൈല എവിടെ..? " അവന്റെ ശബ്ദത്തിനു പതിവിലും കൂടുതൽ ഗൗരവം ഉണ്ടായിരുന്നു. "അതാ ഞാനും നോക്കുന്നെ.. ക്ലാസ്സിന്ന് ഇറങ്ങുന്നത് കണ്ടിരുന്നു. ഞാൻ വിചാരിച്ചു ഇങ്ങോട്ട് ആയിരിക്കുമെന്ന്..വന്നപ്പോ ഇവിടെയും കാണാനില്ല.. വിളിച്ചു നോക്കുമ്പോൾ ബിസി..ഇനി ഫോണിൽ സംസാരിക്കുന്നോണ്ട് അങ്ങോട്ട്‌ എവിടേലും മാറി നിന്നു കാണുമോ.. " താജ്നോട് പറയുമ്പോഴും നുസ്ര നാലു ഭാഗത്തേക്കും കണ്ണോടിച്ചു അവളെ തിരയുന്നുണ്ടായിരുന്നു..

അവൻ ഫോൺ ചെവിയിലേക്ക് വെച്ചു. ഒരു വൃത്തികെട്ട ചിരി മുഴങ്ങുന്നത് കേട്ടു.ആ ശബ്ദത്തിന്റെ ഉടമയെ അവൻ തിരിച്ചറിഞ്ഞു.. കൈ കാലുകൾ വലിഞ്ഞു മുറുകി. ഉടനെ അവളുടെ ക്ലാസ് ലക്ഷ്യമിട്ടു ഓടി. "എന്താ..എന്താ കാര്യം..? " ജുവലിനോട് കുറുകുകയായിരുന്നു എബി.അതിന്റെ ഇടയിൽ താജ്നെ ഓടുന്നത് കണ്ടു.അപ്പൊത്തന്നെ നുസ്രയുടെ അടുത്തേക്ക് വന്നു കാര്യം തിരക്കി. "ലൈല..ലൈലയെ കാണാനില്ല.. " നുസ്ര കരയുന്നത് പോലെ പറഞ്ഞു. "കാണാനില്ലേ..നീ വാ..ജുവൽ..നീ പൊക്കോ..നിന്നാൽ ബസ്സ് മിസ്സ്‌ ആവും.. " ജുവലിനെ പറഞ്ഞയച്ചു എബി നുസ്രയെയും കൂട്ടി താജ് ഓടിയതിന്റെ പിന്നാലെ വിട്ടു.താജ് അവളുടെ ക്ലാസ്സ് അരിച്ചു പെറുക്കി. ശേഷം അവന്റെ ക്ലാസും. അവിടെങ്ങും അവളെ കണ്ടില്ല. എന്തോ തോന്നലിൽ വാഷ് റൂമിന്റെ ഭാഗത്തേക്ക്‌ ഓടി.അപ്പോഴേക്കും എബിയും നുസ്രയും അവന്റെ അടുത്തേക്ക് എത്തിയിരുന്നു. "ലൈലാ.. " അവനാ ഇടവഴിയിൽ നിന്ന് ഉറക്കെ വിളിച്ചു.മറു ശബ്ദമൊന്നും ഉണ്ടായില്ല.അവന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

തൊണ്ട പൊട്ടും വിധത്തിൽ വീണ്ടും വിളിച്ചു.അവന്റെ ശബ്ദം ഇടനാഴിയിലെ ചുമരുകളിൽ തട്ടി തടഞ്ഞു മുഴങ്ങി കേൾക്കാൻ തുടങ്ങി.അവൻ വീണ്ടും എന്തെന്ന് ഇല്ലാതെ അലറി വിളിച്ചു കൊണ്ട് മുന്നോട്ടു ഓടി.അവന്റെ ഭാവ മാറ്റം കണ്ടു എബിയും നുസ്രയും ഭയപ്പെട്ടു.ആദ്യമായാണ് അവനെ ഇങ്ങനെ കാണുന്നത്.എബിയും നുസ്രയും വേവലാതിയോടെ ഓരോ വഴിക്ക് നോക്കിക്കൊണ്ട് ഇരുന്നു. എന്തെങ്കിലും തുമ്പ് കിട്ടുമോന്ന് കരുതി അവൻ ഫോൺ ചെവിയിലേക്ക് വെച്ചു.ഒന്നും ഇല്ല.നിശബ്ദത മാത്രം. ദേഷ്യവും സങ്കടവും അടക്കാൻ ആവാതെ അവൻ കൈ ചുമരിലേക്ക് ആഞ്ഞടിച്ചു.എന്തോ കണ്ണിൽ ഉടക്കിയതു പോലെ അവൻ ചുമരിനു താഴേക്ക് നോക്കി. ലൈലയുടെ കർചീഫ് വീണു കിടക്കുന്നുണ്ടായിരുന്നു അവിടെ. മുന്നിൽ തന്നെ ഒരു ക്ലാസ്സിന്റെ ഡോറും ജനലുമെല്ലാം അടഞ്ഞു കിടക്കുന്നതും കണ്ടു.പിന്നൊന്നും നോക്കിയില്ല.ഒരൊറ്റ ചവിട്ടിനു ഡോർ തരിപ്പണമാക്കി കളഞ്ഞു. നിലത്തു ബോധം മറഞ്ഞു കിടക്കുന്ന അവളുടെ സ്കാഫ് വലിച്ചു മാറ്റി അവൾ ഇട്ടിരിക്കുന്ന ഷർട്ടിൻറെ ബട്ടൺസ് അഴിക്കുന്ന മനാഫ് ഞെട്ടി തിരിഞ്ഞു നോക്കി.മുന്നിൽ താജ്ൻറെ വിശ്വ രൂപം കണ്ടതും അവൻ പിടഞ്ഞു കെട്ടി എഴുന്നേറ്റു...

"എടാ @#&$@ മോനെ..നീയെന്റെ പെണ്ണിനെ.. " ഘോര ശബ്ദത്തോടൊപ്പം താജ്ൻറെ അതി ശക്തിയേറിയ പ്രഹരം മനാഫ്ൻറെ മുഖത്തേക്ക് പതിഞ്ഞു.. മനാഫ് ചുമരിലേക്ക് തെറിച്ചു നിലത്തേക്ക് മറിഞ്ഞു.താജ് കാല് ഉയർത്തുന്നതിന് മുന്നേ അവൻ ഉരുണ്ടു കെട്ടി എണീറ്റു താജ്നെ തള്ളി മാറ്റി പുറത്തേക്ക് ഓടി. അപ്പോഴേക്കും എബിയും നുസ്രയും അങ്ങോട്ട്‌ എത്തിയിരുന്നു. "എടാ..അവനുള്ളത് പിന്നെ കൊടുക്കാം.ഇപ്പൊ ലൈലയെ നോക്ക്.." താജ് അടങ്ങാത്ത പകയോടെ മനാഫ്ൻറെ പിന്നാലെ പോകാൻ നോക്കിയതും എബി പറഞ്ഞു..താജ് അപ്പൊത്തന്നെ ആ ക്ലാസ്സ്‌ റൂമിലേക്ക്‌ കയറി.നിലത്തു തളർന്നു കിടക്കുന്ന അവളെ കണ്ടു അവന്റെ നെഞ്ച് പിടഞ്ഞു പോയി.കഴുത്തിൽ ഷാൾ ഇല്ല..ഷർട്ടിന്റെ രണ്ടു ബട്ടൺസ് അഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അവൻ അവളെ എടുത്തു മടിയിലേക്ക് വെച്ചു ബട്ടൺസ് ഇട്ടു കൊടുത്തു.. "ലൈലാ.. " അവൻ അവളുടെ കവിളിൽ തട്ടി.

കണ്ണ് തുറക്കുന്നത് പോയിട്ട് അവളിൽ നിന്നും ഒരനക്കം പോലും ഉണ്ടായില്ല.അവൾ ആകെ വിയർത്തു കുളിച്ചിരുന്നു.ശരീരം തണുത്തുറഞ്ഞിരുന്നു.അത് അവനിൽ വല്ലാത്ത ഭയം സൃഷ്ടിച്ചു. "എബി..വണ്ടി എടുക്ക്.." അവളെ രണ്ടു കൈകളിലും കോരി എടുത്തു താജ് അലറുകയായിരുന്നു. ആ മുഖത്ത് ദേഷ്യമാണോ സങ്കടമാണോ ഭയമാണോ എന്നൊന്നും എബിക്ക് അറിഞ്ഞില്ല.പക്ഷെ അവൾ അവന്റെ ജീവിതത്തിൽ അല്ല,, ജീവനിലാ ചേർന്നിരിക്കുന്നതെന്ന് എബിക്ക് മനസ്സിലായി.നുസ്ര എല്ലാം കണ്ടു പേടിച്ചു പോയിരുന്നു. താജ്ന്റെയും എബിയുടെയും പുറകെ കണ്ണും നിറച്ചോണ്ട് അവളും ഓടി. "എടീ..കണ്ണ് തുറക്ക്.. " വണ്ടിയിൽ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് അവൻ വീണ്ടും കവിളിൽ തട്ടി.ആദ്യമായി അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി.ആ കണ്ണുനീർ തുള്ളികൾ അവളുടെ കവിളിനെ പുണർന്നു കൊണ്ടിരുന്നു.അവൾ അവന്റെ കൈകളിൽ കിടന്നൊന്നു ഞെരങ്ങി.

"ഒന്നുല്ലടീ.. " അവൻ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു..ഹോസ്പിറ്റലിൽ എത്തുന്നത് വരെ അവൾ അവന്റെ നെഞ്ചോടു ചേർന്നു തന്നെയായിരുന്നു.അവിടെത്തിയതും ക്യാഷ്യാലിറ്റിയിലേക്ക് മാറ്റി. ഡോക്ടർ വന്നു പൾസ് ചെക്ക് ചെയ്തു.പൾസ് വീക്ക്‌ ആയത് കാരണം ഉടനെ ഐസീയുവിലേക്ക് മാറ്റി.അവന്റെ നെഞ്ച് വിങ്ങി പൊട്ടുകയായിരുന്നു.കൈ കാലുകൾക്ക് ബലം കുറയുന്നത് അവൻ അറിഞ്ഞു.തളർച്ചയോടെ ഭിത്തിയിലേക്ക് ചേർന്നു നിന്നു. അവന്റെ അവസ്ഥ കണ്ടു നുസ്ര വല്ലാതെയായി.എന്ത് പറയണമെന്നോ എങ്ങനെ സമാധാനിപ്പിക്കണമെന്നോ ഒന്നും അറിഞ്ഞില്ല.വേദനയോടെ നിന്നു. എബിയും ആകെ വല്ലാതെയായിരുന്നു.എന്നാലും താജ്ൻറെ അടുത്തേക്ക് ചെന്നു ഒന്നുല്ലടാന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.താജ് ഒന്നും കേട്ടില്ല.മരവിച്ചതു പോലെ ഒരു നിർത്തമായിരുന്നു.കണ്ണുകൾ എന്തെന്ന് ഇല്ലാതെ നിറഞ്ഞൊഴുകുന്നുണ്ട്..

ഒന്ന് കാറ്റടിച്ചാൽ അസ്വസ്ഥത ഉണ്ടാകുന്നവളാ..ആ അവളെയാ അവൻ ശ്വാസം പോലും വിടാൻ അനുവദിക്കാതെ വലിച്ചു ഇഴച്ചത്.. ഓർക്കും തോറും താജ്ൻറെ കണ്ണിലെ കണ്ണുനീരിനു കനൽ കട്ടയുടെ ചൂട് വന്നു.. കുറച്ച് നേരത്തിനു ശേഷം ഐസീയുവിന്റെ ഡോർ തുറക്കപ്പെട്ടു. "ഡോക്ടർ..അവൾക്ക്..അവൾക്ക് ഇപ്പൊ..? " ഡോക്ടറെ കണ്ടതും മുറിഞ്ഞു പോകുന്ന വാക്കുകൾ കൊണ്ട് അവൻ ചോദിച്ചു. "Don't worry..Now she is out of danger..ബട്ട്‌ ബോധം തെളിഞ്ഞിട്ടില്ല. കുറച്ച് സമയം എടുക്കും.. പേഷ്യന്റിൻറെ പൾസ് മാത്രമല്ല. ബോഡിയും വീക്ക്‌ ആണ്.സോ ഉടനെ ഡിസ്ചാർജ് പറ്റില്ല.അല്പം കഴിഞ്ഞു റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യും.അപ്പോൾ ചെന്നു കാണാം." ഡോക്ടർ പറഞ്ഞു.അവന്റെ നെഞ്ചിന്റെ പകുതി ഭാരം കുറഞ്ഞു.ശ്വാസം നേരെ വീണു.എബിയുടെയും നുസ്രയുടെയും മുഖത്ത് ആശ്വാസം നിഴലിച്ചു. "Then..പേഷ്യന്റിനു കൂടുതൽ സ്‌ട്രെയിൻ കൊടുക്കരുത്. ഇപ്പോഴെന്നല്ല,എപ്പോഴും കൊടുക്കരുത്.ഒരു ബോധക്കേടു കൊണ്ട് ശരീരം ഇത്രയും വീക്ക്‌ ആക്കുക എന്നതിന്റെ അർത്ഥം മനസ്സിനു തീരെ ബലം ഇല്ല എന്നതാണ്.

അതിനൊരുപാട് റീസൺസ് ഉണ്ടാകാം.കണ്മുന്നിൽ വെച്ചു ഒരിക്കലും കാണാൻ പാടില്ലാത്ത എന്തെങ്കിലും കാര്യങ്ങൾ കാണുകയോ കേൾക്കുകയോ അങ്ങനെ വല്ലതും. എന്തായാലും ഒരു കാര്യം ഉറപ്പാണ്. എപ്പോഴോ ഒരു വല്യ ഷോക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ആ കുട്ടിക്ക്.. എന്തെങ്കിലും വല്ലായ്മ തോന്നുമ്പോൾ ബ്രെയിനിലേക്ക് ആദ്യം എത്തുന്നത് ഷോക്കിന്റെ ഫലമായി സംഭവിച്ച കാര്യങ്ങൾ ആയിരിക്കും.അത് കൊണ്ടാണ് നിമിഷ നേരങ്ങൾക്ക് ഉള്ളിൽ ശരീരത്തിന്റെ പ്രതിരോധ ശക്തി നഷ്ട പെടുന്നതും ഉടനടി തളർന്നു പോകുന്നതും..സോ നല്ലത് പോലെ കെയർ ചെയ്യണം.കുട്ടിയിൽ ഞെട്ടൽ ഉളവാക്കുന്നതും ഇഷ്ടമല്ലാത്തതുമായ കാര്യങ്ങളൊക്കെ ഒഴിവാക്കുക. എപ്പോഴും സന്തോഷം നൽകാൻ ശ്രമിക്കുക.എന്നാലേ മൈൻഡ് റിലാക്സ് ആവുകയുള്ളൂ. അതുപോലെ തന്നെ അമിതമായി കാറ്റ്, പൊടി, വേഗത, ശബ്ദമൊക്കെ ബോഡിയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.അതും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.." ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.

അവൾക്ക് വേഗത പേടി ഉള്ളതും കാറ്റും തണുപ്പുമൊക്കെ അസ്വസ്ഥത സൃഷ്ടിക്കുന്നതുമൊക്കെ അവന്റെ ഓർമയിൽ വന്നു.പക്ഷെ അവൾ റൈഡ് ചെയ്യുന്നുണ്ടല്ലോ..അന്നേരം കുഴപ്പമൊന്നും ഉണ്ടാകുന്നില്ലല്ലോ. അവൻ ഉള്ളിലെ സംശയം ഡോക്ടറോഡ് പറഞ്ഞു. "ചില നേരത്ത് മനസ്സിന്റെ ശക്തി വർധിക്കും.അത് ആരോടെങ്കിലുമുള്ള ദേഷ്യത്തിന്റെയോ വാശിയുടെയോ ഫലം ആവാം.അല്ലെങ്കിൽ മനസ്സിനെ തളർത്തുന്ന ഓർമകളെയൊക്കെ സ്വയം മറന്നു കളഞ്ഞു ധൈര്യം ആർജിക്കുന്നതോ ആവാം.ആ ടൈമിൽ സംഭവിക്കുന്നതാ അതൊക്കെ..ഏതായാലും നല്ല റസ്റ്റും കെയറിങ്ങും നൽകണം. മെഡിസിനേക്കാൾ അത്യാവശ്യമാ അത്..ഇല്ലെങ്കിൽ ഈ അവസ്ഥ ഇടയ്ക്ക് ഇടെ ഉണ്ടായെന്നു വരും. നാളെ വൈകുന്നേരത്തേക്ക് ഡിസ്ചാർജ് എഴുതാം.ഓക്കേ.. " ഡോക്ടർ കടന്നു പോയി.അവൾ സ്നേഹിച്ചയാൾ അവളുടെ കണ്മുന്നിൽ വെച്ചാണ് മരണപ്പെട്ടതെന്ന് അവൾ പറഞ്ഞിട്ടുണ്ട്.അതായിരിക്കാം അവൾക്ക് ഏറ്റ ഷോക്ക്.അവളെ ഓർക്കും തോറും അവന്റെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു.അവളെ ഒരു നോക്ക് കാണാതെ ഒരു സമാധാനവും ഉണ്ടാകില്ലന്ന് തോന്നി.

റൂമിലേക്ക് മാറ്റാൻ അല്പ സമയം എടുക്കും.അതു കൊണ്ട് ഒന്ന് കയറി കണ്ടോട്ടെന്ന് നേഴ്സ്നോട് ചോദിച്ചു. ശെരി,പെട്ടെന്ന് ഇറങ്ങണമെന്ന് പറഞ്ഞു നേഴ്സ് അവനെ അകത്തേക്ക് കയറ്റി.ഞെട്ടറ്റ താമര തണ്ട് പോലെ വാടി തളർന്നു കിടക്കുകയാണ് അവൾ.ഡ്രസ്സ്‌ മാറ്റി ഹോസ്പിറ്റൽ ഗൗൺ ധരിപ്പിച്ചിട്ടുണ്ട്.അവൻ നിറ കണ്ണുകളോടെ അടുത്ത് ചെന്നിരുന്നു. കയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്.അവനാ കയ്യിൽ പതിയെ തലോടി ചുണ്ടുകൾ അമർത്തി.അവന്റെ വിരലുകൾ അവളുടെ നെറ്റിയെയും മുടിയെയും തഴുകി നടന്നു.. "എന്റെ ജീവിതത്തിൽ നിന്റെ സ്ഥാനം എന്തെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങളാ ഈ കഴിഞ്ഞു പോയത്..ഇല്ലടീ..നീ ഇല്ലാതെ ഒരു സെക്കന്റ്‌ പോലും ഞാനില്ല.. " അവൻ മുഖം താഴ്ത്തി അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു.. 🍁🍁🍁🍁🍁🍁 "എന്താ..എന്താ എന്റെ മോൾക്ക്‌.. താജ് എവിടെ..? " ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ എബി ഉപ്പാക്ക് വിളിച്ചു കാര്യം പറഞ്ഞിരുന്നു.കേട്ട പാതി കേൾക്കാത്ത പാതി ഉപ്പ ഹോസ്പിറ്റലിലേക്ക് ഓടി എത്തി..

"പേടിക്കാനൊന്നുമില്ല ഉപ്പ.. അല്പം കഴിഞ്ഞു റൂമിലേക്ക്‌ മാറ്റും.അപ്പൊ ചെന്നു കാണാം.ഇപ്പൊ താജ് ഒന്ന് കാണാൻ കയറിയിരിക്കുവാ.. " ഉപ്പാന്റെ ആധി നിറഞ്ഞ മുഖം കണ്ടു എബി ആശ്വാസ വാക്കുകൾ നൽകി.. 🍁🍁🍁🍁🍁🍁🍁 കുറച്ച് കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക്‌ മാറ്റി.ഉപ്പയും എബിയും നുസ്രയും കയറി കണ്ടു.അവൾ നല്ല മയക്കത്തിൽ ആയിരുന്നു.ആരും വിളിച്ചുണർത്തിയില്ല.മയങ്ങിക്കോട്ടേന്ന് കരുതി ഒന്ന് കണ്ടു പുറത്തേക്ക് ഇറങ്ങി. "നിങ്ങള് പൊക്കോ..ഡാഡ് ഉണ്ടല്ലോ ഇവിടെ.." താജ് എബിയോടും നുസ്രയോടുമായി പറഞ്ഞു.രണ്ടു പേരും പോകാൻ മടിച്ചു മടിച്ചു നിന്നു.അത് കണ്ടു താജ് നിർബന്ധിച്ചു. നേരം ഇരുട്ടുന്നത് കൊണ്ട് നുസ്ര പിന്നെ മടിയൊന്നും കാണിച്ചില്ല. വീട്ടിൽ പറഞ്ഞിട്ടുമില്ല.ചുമ്മാ ടെൻഷൻ അടിപ്പിക്കണ്ടാന്ന് കരുതി പോകാൻ ഇറങ്ങി.ആവശ്യം ഉണ്ടേൽ വിളിക്കെന്നും പറഞ്ഞു എബിയും ഇറങ്ങി.എബിയുടെ ബൈക്ക് കോളേജിൽ ആയത് കാരണം താജ് തന്റെ വണ്ടി എടുത്തോളാൻ പറഞ്ഞു.രാവിലെ കൊണ്ട് വന്നാൽ മതി എന്നും.നുസ്രയെ വീട്ടിൽ കൊണ്ട് വിട്ടതിനു ശേഷമാണ് എബി വീട്ടിലേക്ക് പോയത്.. 🍁🍁🍁🍁🍁🍁🍁

സന്ധ്യാ നേരത്ത് മുന്ന വിളിച്ചിരുന്നു എബിക്ക്.കോളേജിലെ ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു അവൻ. ലൈലയുടെ കാര്യമൊന്നും പറയണ്ടന്നാ എബി വിചാരിച്ചത്.പക്ഷെ സംസാരത്തിൻറെ ഇടയിൽ അറിയാതെ പറഞ്ഞു പോയി.. പൊടുന്നനെ മുന്നയുടെ സംസാരം നിലച്ചു.അവന്റെ വിങ്ങൽ എബി ഫോണിലൂടെ കേട്ടു. "മുന്നാ..എടാ..അതിനും മാത്രമൊന്നുമില്ല.ഇപ്പോ ഓക്കേയാണ് അവൾ.." എബി പറഞ്ഞു. "ഞാൻ അടുത്ത വണ്ടിക്ക് കയറുവാ.." മുന്ന വേദനയിൽ ആയിരുന്നു..എബി അവനെ തടഞ്ഞു.എല്ലാരേയും ആശ്വസിപ്പിക്കുന്നത് തന്റെ ജോലി ആയത് കൊണ്ട് എബി മുന്നയെ നല്ല പോലെ പറഞ്ഞു ആശ്വസിപ്പിച്ചു. പോയിട്ട് അത്രല്ലേ ആയുള്ളൂ..എടി പിടി ചാടി വരണ്ടന്നും പറഞ്ഞു. ഈ ചെറുപ്രായം കൊണ്ട് തന്നെ ഒരുപാട് അനുഭവിച്ചവളാ അവൾ. ഇനിയും അവളെ പരീക്ഷിക്കല്ലേ നാഥാ..ജീവിതത്തിൽ സന്തോഷം മാത്രം നൽകണേ അവൾക്ക്.

ഫോൺ വെച്ച മുന്ന നിറ കണ്ണുകളോടെ മനം ഉരുകി പ്രാർത്ഥിച്ചു. 🍁🍁🍁🍁🍁🍁🍁 നേരിയ വേദനയോടെ അവൾ കണ്ണ് തുറന്നു.മുന്നിൽ ആധി നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന ഉപ്പാനെ കണ്ടു.അവളുടെ കണ്ണുകൾ ചുറ്റിനും പോയി. "താജ് താഴെയാ..ഫുഡ്‌ വാങ്ങിക്കാൻ പോയിരിക്കുവാ.. " അവളുടെ മിഴികൾ തിരയുന്നത് താജ്നെ ആണെന്ന് മനസ്സിലായതും ഉപ്പ പറഞ്ഞു.അവളൊന്നു പുഞ്ചിരിച്ചു. "എങ്ങനെയുണ്ട് ഇപ്പോൾ..ക്ഷീണം തോന്നുന്നുണ്ടോ..? " ഉപ്പ അവളുടെ നെറുകിൽ തലോടി.. അവൾ ഇല്ലെന്ന് തലയാട്ടി.. അപ്പോഴേക്കും താജ് ഫുഡുമായി വന്നു.അവനെ കണ്ടതും ഒരു കാൾ ചെയ്തിട്ടു വരാമെന്നു പറഞ്ഞു ഉപ്പ പുറത്തേക്ക് ഇറങ്ങി. "കഴിഞ്ഞോ ഉറക്കം.. " അവൻ വന്നു അവളുടെ അടുത്തിരുന്നു. "എന്താ ഉണ്ടായേ.." അവൾ തളർച്ചയോടെ ചോദിച്ചു. "അത് ഞാൻ നിന്നോട് അല്ലേ ചോദിക്കേണ്ടത്..? " "എനിക്കൊന്നും അറിയില്ല.. ആരാന്നു പോലും കണ്ടില്ല.. "

"അല്ലെങ്കിലും വേണ്ടത് ഒന്നും നീ അറിയേമില്ല,കാണേമില്ല.. വേണ്ടിടത്തൊന്നും കയ്യും കാലും അനങ്ങില്ലല്ലോ.. എന്നോട് മാത്രമല്ലെ നിന്റെ കരാട്ടെയും ബ്ലാക്ക് ബെൽറ്റുമൊക്കെ.. " "വയ്യായിരുന്നു..ശ്വാസം കിട്ടിയില്ല. മരിച്ചു പോയെന്നാ വിചാരിച്ചത്.. " "അങ്ങനെ മരിക്കാൻ സമ്മതിക്കുമോ ഞാൻ നിന്നെ..മരണത്തിനു വിട്ടു കൊടുക്കാൻ വേണ്ടിയാണോ ഞാനീ ചീറ്റ പുലിയെ മെരുക്കി എടുക്കാൻ നോക്കുന്നത്..പറാ " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അവളൊന്നും പറഞ്ഞില്ല. മുഖം താഴ്ത്തി പിടിച്ചു കിടന്നു. "എണീക്ക്..കഴിക്കാം.." അവനവളെ പിടിച്ചു എണീപ്പിച്ചിരുത്തി ഭക്ഷണം വാരി കൊടുത്തു. "കിടന്നോ..നാളെ വരെ കിടക്കണം ഈ കിടപ്പ്.നാളെ ഉള്ളു ഡിസ്ചാർജ്..ബോഡി വീക്ക്‌ ആണെന്ന്..ഡോക്ടർക്ക് അറിയില്ലല്ലോ ഉള്ള എനർജിയൊക്കെ കളയുന്നത് എന്നെ തെറി വിളിച്ചിട്ട് ആണെന്ന്.. " അവൻ അവളെ പതുക്കെ കിടത്തിക്കൊണ്ട് പറഞ്ഞു.അത് കേട്ടു അവൾ അറിയാതെ ചിരിച്ചു പോയി. "ചിരിക്കുന്നത് നോക്കിയേ പോത്ത്.. മനുഷ്യൻമാര് ഇവിടെ തീ തിന്നുകയായിരുന്നു ഇത്രേം നേരം.."

"അതെന്താ..എനിക്ക് മാത്രേ ചോറ് ഉള്ളോ..നിനക്ക് ഇവിടുന്നു ചോറ് ഒന്നും കിട്ടിയില്ലേ.. " അവളുടെ ചിരി കൂടി.. "പോടി പുല്ലേ.. " അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞു.അവൾ പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ചു. "എന്താടി..? " "ദേഷ്യപെടാതെ..എന്റെ ഫോൺ എവിടെ..? " "എന്റെ കയ്യിൽ ഉണ്ട്. " "ഇങ്ങ് താ.. " "ആവശ്യം പറയെടി.. " "ഗെയിം കളിക്കാൻ.. " "ഗെയിം കളിക്കാനോ..? " അവനവളെ മൊത്തത്തിലൊന്നു നോക്കി. "എന്താ..കേട്ടിട്ടില്ലേ അങ്ങനെ ഒന്ന്..?" "കേട്ടിട്ടുണ്ട്..അതിനുള്ള പ്രായവും ആണല്ലോ നിനക്ക്..ഫോൺ അല്ല. ഒരൊറ്റ വീക്കാ തരുന്നത്..റസ്റ്റ്‌ പറഞ്ഞിരിക്കുവാ..അടങ്ങി കിടന്നോണം ഇവിടെ.." "റസ്റ്റ്‌ എടുക്കാനും അടങ്ങി കിടക്കാനും ഞാൻ എന്താ ഗർഭിണിയോ.. " അവൾ പിറു പിറുത്തു.

"കേട്ടു മോളെ കേട്ടു.ഇതിന്റെ കൂടെ നീ അത് താങ്ങില്ല.അല്ലേൽ ഉറപ്പായും ഞാൻ ഒരു കൈ നോക്കിയേനെ.. " അവൻ സൈറ്റ് അടിച്ചു കാണിച്ചോണ്ട് പുറത്തേക്ക് പോയി.. ഈ തെണ്ടി പിടിച്ചവൻ.. മനുഷ്യൻമാർക്ക് ഇവിടെ ബോറടിച്ചിട്ട് വയ്യാ.അവൾ മുഖം തിരിച്ചു കിടന്നു. "ഡാഡ്..അവളുടെ അടുത്തേക്ക് ചെന്നോ.ഞാനൊന്നു പുറത്ത് പോകുവാ.." അവൻ ഉപ്പാനോട് പറഞ്ഞു. "ഈ നേരത്തോ..എങ്ങോട്ടാ..? " "അതൊക്കെ ഡാഡ് വഴിയെ അറിഞ്ഞോളും.." വേറൊന്നും പറയാൻ നിന്നില്ല. അവൻ താഴേക്ക് പോയി.അവിടെ ഉപ്പാന്റെ വണ്ടി കിടപ്പ് ഉണ്ടായിരുന്നു.അടുത്ത് തന്നെ ഡ്രൈവറും..അയാളോട് കീ വാങ്ങിച്ചു അവൻ വണ്ടി എടുത്തു. അടങ്ങാത്ത പ്രതികാര ദാഹവുമായി അവൻ മുന്നോട്ടു കുതിച്ചു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...