ഏഴാം ബഹർ: ഭാഗം 92

 

രചന: SHAMSEENA FIROZ

 "ഉറക്കം..നിന്നെ ഞാനിന്ന് സുഖമായി ഉറക്കി തരാടീ.. ഉറങ്ങുന്ന എന്നെ വിളിച്ചു ചോറില്ലാന്നു പറയുന്നോ ശവമേ..എന്റെ ഉറക്കം കളഞ്ഞിട്ടു നിനക്ക് ഉറങ്ങണം അല്ലേടി..പിന്നെ നിന്റെ കോപ്പിലെ മൂഡ്..പോയ മൂഡ് ഒക്കെ ഞാൻ വരുത്തിച്ചോളാം.." അവൻ അവളുടെ കയ്യിലുള്ള നൈറ്റ് ഡ്രസ്സ്‌ പിടിച്ചു വാങ്ങിച്ചു ഒരു മൂലയിലേക്ക് എറിഞ്ഞു..എന്നിട്ട് അവളെ തന്റെ കര വലയത്തിനുള്ളിലാക്കി.. "ദേ..അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം..ഇല്ലേൽ പല്ലും നഖവും പോലും ബാക്കി വെച്ചേക്കില്ല ഞാൻ.. " അവൾ തന്റെ കൈകളിൽ നിന്നും കുതറുന്നത് കണ്ടു അവൻ പറഞ്ഞു. അവൾ മുഖം ഉയർത്തി അവനെ കൊല്ലുന്ന പോലൊന്നു നോക്കി.. പക്ഷെ അവളുടെയാ ദേഷ്യം അവന്റെ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന പ്രണയത്തിൽ അലിഞ്ഞു പോയി.. ആ ചാര കണ്ണുകൾ കൊണ്ടുള്ള നോട്ടത്തിൽ അവൾ പതറിപ്പോയി.. അവയെ നേരിടാൻ കഴിയാത്തത് പോലെ അവൾ മുഖം താഴ്ത്തി.. "ലൈലാ..സത്യം പറാ.. ഡാഡ്ന്റെയും മമ്മയുടെയും എന്റെയുമൊക്കെ സന്തോഷം കണക്കിൽ എടുത്താണോ ഈ സാഹസത്തിനു മുതിരുന്നത്.. "

അവൻ അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം തന്റെ നേർക്ക് ഉയർത്തി.. "അല്ല..എനിക്ക് ആഗ്രഹം ഉണ്ടായിട്ട് തന്നെയാ..ഞാൻ..ഞാനിപ്പോ ഒരു കുഞ്ഞിനെ അതിയായി ആഗ്രഹിക്കുന്നുണ്ട്.. എത്രയൊക്കെ ഇപ്പോഴേ വേണ്ടാന്ന് കരുതിയാലും പറഞ്ഞാലും കല്യാണം കഴിഞ്ഞ ഒരു പെണ്ണിന്റെ മനസ്സിൽ പെട്ടെന്നു മുള പൊട്ടുന്ന ആഗ്രഹമാ ഇത്.. ആ ആഗ്രഹം തോന്നിയാൽ പിന്നെ ഒതുക്കി നിർത്താനും ആകില്ല.. വയറ്റിൽ ഒരു ജീവന്റെ തുടിപ്പ് ഉൽഭവിച്ചു തുടങ്ങുന്നതും നോക്കി ഒരു കാത്തിരിപ്പ് ആയിരിക്കും പിന്നീട്.. സത്യം പറഞ്ഞാൽ മുഹ്സിത്താൻറെ കാര്യം കേട്ടത് മുതലാ എനിക്ക് ഇങ്ങനെ.. അതിന് മുന്നേ ഒന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു.. ആ വീട്ടിലെ എല്ലാരുടെയും സന്തോഷം കാണുമ്പോൾ.. മുഹ്സിത്താൻറെ മുഖത്തെ തിളക്കം കാണുമ്പോൾ.. എന്തോ.. എനിക്കും അങ്ങനെ വേണമെന്നു തോന്നി.. " ഒരു പെണ്ണിന്റെ ഏറ്റവും വല്യ സ്വപ്നമാണ് ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത്..ഒരുമ്മ ആകുക എന്നത്..ആ സ്വപ്നം അവളുടെ കണ്ണുകളുടെ തിളക്കം വർധിപ്പിച്ചിരുന്നു..

"എന്നാൽ ആ ആഗ്രഹം അങ്ങ് നടത്തിയേക്കാം അല്ലേ..? " അവൻ കുസൃതിയോടെ അവളുടെ കാതിൽ മൊഴിഞ്ഞു..അവളുടെ ചുണ്ടിൽ നിന്നും ചിരിക്കൊപ്പം നാണവും പൊഴിഞ്ഞു.. ആദ്യം അവൻ സ്വന്തമാക്കിയത് നാണം വിടർന്ന ആ ചോര ചുണ്ടുകളെ തന്നെയായിരുന്നു..ആ ചുണ്ടുകൾ അവന് ലഹരിയായിരുന്നു.. എപ്പോഴും തന്നെ ഉന്മാദത്തിലാഴ്ത്തുന്ന അതി വീര്യം കൂടിയ ലഹരി..ഒരുവട്ടമല്ല..പലവട്ടം അവനാ ചുണ്ടുകളിൽ നിന്നും ഒഴുകുന്ന തേൻ മധുരം ഒരു പൂമ്പാറ്റയെ പോലെ നുകർന്നു എടുത്തു..ഒരു നേർത്ത ചിരിയോടെ അവന്റെ ദേഹത്തേക്ക് ചേർന്ന് നിന്ന അവളെ അവൻ വാരിയെല്ലു പൊടിയും വിധത്തിൽ വരിഞ്ഞു മുറുക്കി..തിരിച്ചു അവളുടെ കൈകളും അവനെ ഇറുകെ പുണർന്നു..പരസ്പരം ഒന്നായി ചേരാനുള്ള തിടുക്കത്തിൽ ശരീരത്തിൽ നിന്നും അടർന്നു വീഴുന്ന വസ്ത്രങ്ങളെ കുറിച്ച് രണ്ടുപേരും പാടെ മറന്നു..അവളെ തഴുകിയിരുന്ന അവന്റെ വിരലുകൾക്ക് വേഗത കൂടി..അവ നിയന്ത്രണമില്ലാതെ അവളുടെ ദേഹത്തൂടെ ഒഴുകാൻ തുടങ്ങി..

ഒപ്പം അവന്റെ ചുണ്ടുകളും അവളുടെ വെൺമേനിയാകെ ഒഴുകിയിറങ്ങി..ചില ഇടങ്ങളിൽ ചുണ്ടുകൾക്കൊപ്പം അവന്റെ പല്ലുകളും ആഴ്ന്നിറങ്ങുന്നതു അവൾ അറിഞ്ഞു..അതിന്റെ ഫലമായി അവൾ പിടയുകയും വെള്ളത്തിൽ നിന്നും കരയിലേക്ക് എടുത്തിട്ട ഒരു മത്സ്യത്തെ പോലെ പുളയുകയും ചെയ്തു..നേർത്ത മൂളലുകളും കുറുകലുകളും ഉയർന്നു വന്നു..അത് അവന്റെ ആവേശം വർധിപ്പിച്ചു..അവളിൽ ഒരു ചെറു നോവുണർത്തി നിമിഷ നേരങ്ങൾക്കുള്ളിൽ അവനൊരു പ്രണയ മഴയായി അവളിലേക്ക് പെയ്തിറങ്ങി..അവളെ അടിമുടി നനയിച്ചൊരു പ്രണയമഴ... ഒരിക്കലും തോരാത്ത പ്രണയമഴ.... "ലൈലാ.. " ആകെ വിയർത്തൊലിച്ചു തന്റെ മാറിലേക്ക് തല ചായിച്ചവളുടെ നെറുകിൽ പതിയെ തലോടി വിളിച്ചു അവൻ.. "മ്മ്.. " "ഉറക്കം ആയോ..? " "ങ്ങുഹും.. " "എന്നാൽ വാ.. " അവൻ അവളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞെടുത്തു.. "എവിടെക്കാ.. " അവൾ കൈ രണ്ടും അവന്റെ കഴുത്തിലൂടെയിട്ട് കോർത്തു പിടിച്ചു.. "വെറുതെ..പുറത്ത് നല്ല തണുപ്പ്..

എന്നോട് ഉള്ളത് പോലെ മഴയോടും പ്രണയമല്ലെ നിനക്ക്..ചെറുതായി പെയ്യുന്നുണ്ട്.. " അവൻ അവളെയും കൊണ്ട് ബാൽക്കണിയുടെ ഒരു സൈഡിൽ കൊളുത്തിയിട്ടിരിക്കുന്ന ഊഞ്ഞാലിലേക്ക് ഇരുന്നു..തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ടായിരുന്നു..ആ കാറ്റിൽ മഴ ചിതറി തെറിച്ചു... ഓരോ തുള്ളികളും രണ്ടുപേരെയും പുണർന്നു.. അവളുടെ ശരീരം കുളിരു പിടിക്കാൻ തുടങ്ങിയിരുന്നു.. ഒന്നൂടെ ബെഡ്ഷീറ്റിലേക്ക് ചുരുണ്ടു അവന്റെ കൈകളിൽ ഒതുങ്ങിയിരുന്നു... "തണുക്കുന്നുണ്ടോ..? " അവൻ അവളുടെ കവിളിൽ കൈ ചേർത്തു വെച്ചു.. "മ്മ്..ചെറുതായിട്ട്.. " അത് കേട്ടു അവൻ ഒന്ന് പുഞ്ചിരിച്ചു.. അവളെ ചുറ്റി പിടിച്ചിരിക്കുന്ന കയ്യുടെ മുറുക്കം കൂടി..ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തിരുത്തി.. "ഇപ്പോഴോ..? " അവൻ ചോദിച്ചു.. മറുപടിയായി അവൾ മുഖം ഉയർത്തി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവന്റെ താടിയിൽ ഒരു മുത്തം കൊടുത്തു.. "താജ്... " കുറച്ച് നിമിഷം കടന്നു പോയിരുന്നു.. അവന്റെ നെഞ്ചിൽ ചെവി ചേർത്തിരുന്നു ആ ഹൃദയതാളം ശ്രവിച്ചു കൊണ്ട് അവൾ ആർദ്രമായി വിളിച്ചു.. ഇത് അവൻ പ്രതീക്ഷിച്ചിരുന്നു..

ചുണ്ടിലൊരു ചിരി വിടർന്നു.. മുഖം താഴ്ത്തി അവളെ നോക്കി.. "തോറ്റൂല്ലേ..? ഒടുക്കം തോൽവി സമ്മതിച്ചൂല്ലേ..? " "മ്മ്..ഈ സ്നേഹത്തിനു മുന്നിൽ.. " "പക്ഷെ ഈ തോൽവി എനിക്ക് വേണ്ടാ...നിന്റെ വിജയം മതി.. തുടക്കത്തിൽ വിളിച്ചിരുന്നതു പോലെ.. ഇന്ന് വിളിക്കുന്നത് പോലെ അമൻ മതി.. അമൻ എന്ന് വിളിച്ചാൽ മതി.. നിന്റെ മുന്നിൽ താജ് ആയിട്ടല്ല,, അമൻ ആയിട്ടു നിൽക്കാനാ ഇഷ്ടം..നിനക്ക് മുന്നേ എന്നെ അങ്ങനെ വിളിച്ചോണ്ട് ഇരുന്ന ഒരേ ഒരാൾ മമ്മയായിരുന്നു.. മമ്മയോടുള്ള ദേഷ്യം കൊണ്ടാ ഞാനാ പേരിനെ വെറുത്തതും ആരെ കൊണ്ടും അങ്ങനെ വിളിക്കാൻ സമ്മതിക്കാത്തതും.. പിന്നെ ഡാഡ്നോടുള്ള ഇഷ്ടവും..അതാ എന്നെ താജ് ആക്കിയത്..പക്ഷെ ഇന്ന് മമ്മയ്ക്ക് ഞാൻ താജാ.. എന്റെ ഇഷ്ടം നോക്കിയാ എന്നെ വിളിക്കുന്നത്..ഇപ്പോ എന്നെ അമൻ എന്ന് വിളിക്കുന്നത് നീ മാത്രമാ.. അതിലൊരു മാറ്റം വേണ്ടാ.. എന്നും അങ്ങനെ മതി..അതാ എനിക്കിഷ്ടം." അവൻ അവളുടെ മൂർദ്ദാവിൽ ചുംബിച്ചു..അവൾ സന്തോഷത്തോടെ മിഴികൾ അടച്ചു ആ ചുംബനം ഏറ്റു വാങ്ങിച്ചു.. "തണുപ്പ് കൂടുതലാ.. അകത്തേക്ക് പോകാം.. "

"വേണ്ടാ.. കുറച്ച് കഴിയട്ടെ.. ഇത്തിരി നേരം കൂടെ ഇരിക്കാം.. ഈ മഴയും നോക്കി.. ഈ കാറ്റും കൊണ്ട്.. ഈ മുല്ലപ്പൂക്കളുടെ സുഗന്ധവും ആസ്വദിച്ച്...ഒരു വല്ലാത്ത അനുഭൂതി തോന്നുന്നു.. എല്ലാം സ്വപ്നം പോലെ തോന്നുന്നു അമൻ.. " "സ്വപ്നമല്ല..ജീവിതമാ..എന്റെയും നിന്റെയും ജീവിതം..ഇവിടെ മുതൽ തുടങ്ങുന്നു..ഇനി എന്നും ഇങ്ങനെ വേണം..ഈ നെഞ്ചോടു ചേർന്നിട്ട്.." അവൻ മുഖം താഴ്ത്തി അവളുടെ തൂനെറ്റിയിൽ ചുണ്ടുകൾ അമർത്തി..അവൾ പുഞ്ചിരി പൊഴിച്ചു..അവൾക്ക് ഏറ്റവും പ്രിയമുള്ള മഴയുടെ ഭംഗിയും കാറ്റിന്റെ ഗതിയും മുല്ല പൂക്കളുടെ സൗന്ദര്യവും സുഗന്ധവും ആസ്വദിച്ചു കൊണ്ട് അവനെ ഒട്ടി ചേർന്ന് തന്നെ ഇരുന്നു.. അതിനിടയിൽ എപ്പോഴോ അവന്റെ വിരലുകൾ അവളുടെ നഗ്നമായി കിടക്കുന്ന കഴുത്തിനെ ഇക്കിളി പെടുത്തി. "മ്മ്മ്മ്... " അവളൊരു കുഞ്ഞ് പക്ഷിയെ പോലെ കുറുകി അവന്റെ നെഞ്ചിൽ അമർന്നു.അവൻ അവളെയും എടുത്തു മുറിയിലേക്ക് നടന്നു.. 🍁🍁🍁🍁🍁🍁🍁🍁 രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ തന്റെ മാറിൽ അമർന്നു കിടന്നുറങ്ങുന്ന അവനെ കണ്ടു.. അവൾ പതിയെ അവന്റെ ഉറക്കം ഞെട്ടാത്ത വിധത്തിൽ അവനെ തലയിണയിലേക്ക് നീക്കി കിടത്തി.. പുതച്ചിരിക്കുന്ന ഷീറ്റ് ചുറ്റി തന്നെ എഴുന്നേറ്റിരുന്നു..

ബെഡിലും തറയിലുമായി ചിന്നി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ കണ്ടതും രാത്രിയിലെ ഓരോ കാര്യങ്ങളും മനസ്സിലേക്ക് വന്നു.. അവളുടെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തു.. സാധാരണ എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിരുന്നു ഇന്ന് എഴുന്നേൽക്കാൻ.. അതോണ്ട് കൂടുതൽ ഇരുന്നു നാണിച്ച്, ഉള്ള സമയം കൂടെ കളയാതെ വേഗം ടൗവലും ഡ്രസ്സും എടുത്തു കുളിക്കാൻ പോയി.. 🍂🍂🍂🍂🍂🍂🍂🍂🍂🍂 കുളിയും നിസ്കാരവും കഴിഞ്ഞിട്ടും അവൻ ഉണർന്നില്ല.. ആ നിഷ്കളങ്കമായ ഉറക്കം കാണുമ്പോൾ അവൾക്ക് ഉണർത്താനും തോന്നിയില്ല.. അവന്റെ ദേഹത്തുന്ന് മാറിയിരിക്കുന്ന പുതപ്പ് എടുത്തു നേരെ ഇട്ടു കൊടുത്തിട്ടു താഴേക്ക് പോയി.. കിച്ചണിൽ പൗലോസ് ചേട്ടനും മുംതാസും നേരത്തേ ഹാജർ ആയിരുന്നു.. ബ്രേക്ക്‌ ഫാസ്റ്റ്ൻറെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണ് രണ്ടുപേരും.. അവളെ കണ്ടതും മുംതാസ് താജ്നുള്ള കോഫി എടുത്തു കൊടുത്തു.. "ഉപ്പ കുടിച്ചോ ഉമ്മാ..? " "കോഫി കുടിയൊക്കെ എപ്പോഴെ കഴിഞ്ഞു.. പുറത്ത് പത്രവും വായിച്ചോണ്ട് ഇരുപ്പാ.." മുംതാസ് പറഞ്ഞു.. അവളൊന്നു ചിരിച്ചു.. എന്നിട്ട് ഇപ്പോ വരാം ഉമ്മാന്നും പറഞ്ഞു കോഫിയുമായി മേളിലേക്ക് വിട്ടു..അപ്പോഴും അവൻ ഉറക്കത്തിൽ തന്നെയാണ്.. അവൾ കോഫി സൈഡിലുള്ള ടേബിളിൽ വെച്ചു അവന്റെ അരികിൽ വന്നിരുന്നു..

പതിയെ കൈ നീട്ടി അലസമായി കിടക്കുന്ന അവന്റെ മുടി ഇഴകളിലൂടെ വിരലിട്ടു തഴുകി. തന്നിലെ പെണ്ണും അംഗീകരിക്കപ്പെട്ടിരിക്കുന്നു..എല്ലാ അർത്ഥത്തിലും താൻ ഇന്നൊരു ഭാര്യയായിരിക്കുന്നു..ഈ ശരീരം തന്റെ പ്രാണനിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു..മനസ്സ് പോലെ മെയ്യും ഒന്നായിരിക്കുന്നു.. അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കും തോറും അവളുടെ സന്തോഷം അതിര് കടന്നു വന്നു.. പതിയെ കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. ഉടനെ അവന്റെ കൈ അവളുടെ ഈറൻ മുടിക്കിഴയിലൂടെ കടന്നു കഴുത്തിൽ ചുറ്റി.. "കള്ളക്കണവാ..എപ്പോഴും കണ്ണടച്ച് കിടപ്പേയുള്ളൂ..ഉറക്കം ഇല്ലല്ലേ..? " അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു.. "നിന്നെക്കാൾ വലുതാണോ ഉറക്കം.. ഏതു വല്യ മയക്കത്തിലും നിന്റെ സാമീപ്യം ഞാൻ അറിയില്ലേടീ.. " "ഓ..സാഹിത്യത്തിലൊരു ചാൻസ് ഒക്കെ കാണുന്നുണ്ട്.. ഈയിടെയായിട്ട് കട്ടക്ക് ഉണ്ടല്ലോ മോനേ ഡയലോഗ് ഒക്കെ.. " "നിനക്കാവാം സാഹിത്യം.. എനിക്ക് പാടില്ല.. അല്ലേടി പോത്തേ.. " "അയ്യോ.. ഞാൻ അങ്ങനൊന്നും പറഞ്ഞതല്ലായേ..

ചുമ്മാ രാവിലെ തന്നെ ഉടക്കാൻ നിക്കല്ലേ കുട്ടാ.. പൊന്നു മോൻ എണീക്ക്.. നേരം എത്രയായെന്നാ വിചാരം.. വിടെടാ.. കഴുത്തു വേദനിക്കുന്ന്.. " അവൾ മുഖം ചുളിച്ചു.. അവൻ അപ്പൊത്തന്നെ അവളുടെ കഴുത്തിലുള്ള പിടിവിട്ടു.. പക്ഷെ അവൻ എഴുന്നേറ്റില്ല..അവളെ തന്നെ നോക്കിയിരുന്നു.. "എന്താടാ..എഴുന്നേൽക്കാനാ പറഞ്ഞത്.. " "ഇന്നലത്തെ അധ്വാനത്തിന്റെ ആണെന്ന് തോന്നുന്നു.. ഭയങ്കര ക്ഷീണം.. " അവൻ കിടന്നിടത്തുന്ന് തന്നെ ക്ഷീണം നടിച്ചു കോട്ടു വായയുമിട്ടു കൈ രണ്ടും നിവർത്തി പിടിച്ചു.. അവളൊന്നും മിണ്ടിയില്ല.. വേഗം അവനിൽ നിന്നും മുഖം മാറ്റി കളഞ്ഞു.. "അയ്യോടാ..ജാൻസി റാണിക്ക് നാണമോ..എവിടെ.. ശെരിക്കും കാണട്ടെ ഞാൻ.. " അവൻ എഴുന്നേറ്റിരുന്നു അവളെ പിടിച്ചു തന്റെ നേർക്ക് തിരിച്ചിരുത്തി..അവളുടെ കവിളുകൾ രക്ത വർണ്ണമായി മാറിയിരുന്നു.. ഒരു മൊട്ടു സൂചി എടുത്തു കുത്തിയാൽ ചോര നാല് ഭാഗത്തേക്ക്‌ ചീറ്റും.. "സത്യം പറഞ്ഞതാടീ..വല്ലാത്ത ഹാങ്ങ്‌ ഓവർ.. ഇതുവരെ മാറിയില്ല.." അവൻ അവളുടെ മേലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു..

"ഹാങ്ങ്‌ ഓവർ..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.. ഹാങ്ങ്‌ ഓവറും ക്ഷീണവുമൊക്കെ എനിക്കാ.. രാവിലേ എണീക്കാൻ മേലായിരുന്നു.. കുളിക്കാൻ ആണേൽ പറയേ വേണ്ടാ.. വെള്ളം ദേഹത്ത് കൊള്ളാൻ കഴിഞ്ഞില്ല.. അതുപോലെത്തെ നീറ്റൽ.. ചൊറിച്ചിൽ ആണേൽ പിന്നെ പറയാതെ ഇരിക്കുന്നതാ നല്ലത്.. നിന്റെയൊരു കോപ്പിലെ താടി.. ഇന്ന് പോയി ക്ലീൻ ആക്കി വന്നോളണം..കാണാൻ മാത്രേ കൊള്ളൂ..ഈ താടിയെ കൊണ്ടു വല്യ പ്രശ്നമാ..സകലതും എന്റെ മേലേക്ക് ചെയ്തു കൂട്ടിയിട്ടിപ്പോ ക്ഷീണം നിനക്ക് ആണെന്ന്..അല്ലേ.?" അവൾ അവനെ പിടിച്ചു തള്ളി.. "എടീ..അത് ആദ്യമായിട്ടായത് കൊണ്ടാ.. ശീലം ആകുമ്പോൾ ശെരിയായിക്കോളും.. പിന്നെ ചൊറിച്ചിൽ.. ഞാൻ കാരണം ഉണ്ടായത് അല്ലേ.. എവിടൊക്കെയാണെന്ന് പറാ.. ഞാൻ തന്നെ ചൊറിഞ്ഞു തരാം.. ഇങ്ങോട്ടടുത്തിരിക്ക്.." "ദേ..കെട്ട്യോൻ ആണെന്നൊന്നും നോക്കില്ല..വൃത്തികേട് പറഞ്ഞാൽ അടിച്ചു നിന്റെ തല പൊട്ടിച്ചു കളയും.. " "ഓ..പിന്നെ..ഒരു ശീലാവതി.. ഇന്നലെ രാത്രിയിൽ നിനക്ക് ഇതൊന്നും വൃത്തികേട് ആയിരുന്നില്ലല്ലോ..

പിന്നെ ഇപ്പോൾ എങ്ങനെയാടി വൃത്തികേട് ആയത്.. ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനും ഒരു കൊച്ചിനെ ഉണ്ടാക്കാനുമെല്ലാം എന്നേക്കാൾ തിരക്ക് നിനക്കായിരുന്നില്ലേടീ..? " "രാവിലെതന്നെ നീയെന്റെ വായ തുറപ്പിക്കരുത് അമൻ.. ദേ..കോഫി കൊണ്ട് വെച്ചിട്ടുണ്ട്..അതിപ്പോ ചൂട് ആറും...അതിന് മുന്നേ കുളിച്ചിട്ടു വാ.. വേഗം റെഡിയാകണം.. മറന്നിട്ടില്ലല്ലോ.. ഇന്ന് നമ്മടെ എബിച്ചായന്റെ മനസ്സമ്മതമാ.. പള്ളിയിലേക്കല്ലാ.. നേരെ വീട്ടിലേക്ക് ചെന്നാൽ മതി.. അവിടെന്ന് ഒന്നിച്ച് പോകാമെന്നൊക്കെയാ അവൻ പറഞ്ഞത്..വല്ലതും ഓർമയുണ്ടോ ആവോ..ഇരുന്നു ഉറക്കം തൂക്കാതെ എണീറ്റു പോയി കുളിക്കടാ.. " അവൾ എണീറ്റു ഒരു ടവൽ എടുത്തു അവന്റെ മടിയിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് പോകാൻ നിന്നതും അവൻ കയ്യിൽ പിടിച്ചു നിർത്തിച്ചു.. അവൾ എന്താന്നുള്ള ഭാവത്തിൽ നോക്കി.. "എടീ..ഇത്തിരി നേരം കൂടെ ഇരിക്കടീ.. ഞാനൊന്നു മടിയിൽ തല വെച്ചു കിടക്കട്ടെ.. ഉറക്കം മതിയായില്ലടീ.. " "അയ്യോടാ.. ഒരു കുഞ്ഞ് വാവ.. മടിയിൽ കിടത്തി ഉറക്കുന്നത് മാത്രം അല്ല..

ഒരു കുപ്പിപ്പാലു കൂടി വായിലേക്ക് വെച്ചു തരാം.. എന്താ മതിയോ.. ദേ ചെറുക്കാ.. നല്ല ഭാഷയിലാ പറഞ്ഞത്.. ഇരുന്നു കൊഞ്ചാതെ എണീക്കടാ അവിടെന്ന്.. " അവൾ അവനെ വലിച്ചെണീപ്പിച്ചു ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി.. "എടീ.. ഒന്നൂടെ കുളിക്കുന്നോ.. " വാതിൽ അടക്കുന്നതിന് മുന്നേ അവൻ ചോദിച്ചു.. "ഇല്ലാ.." "എനിക്കൊരു കമ്പനിക്ക്.. " "ഇല്ലന്നെ.. മോൻ ഒറ്റയ്ക്ക് അങ്ങ് കുളിച്ചാൽ മതി.. " "എടീ.. ഞാൻ കുളിപ്പിച്ച് തരാം.. " "ചീ.. പോടാ പട്ടി.. " അവൾ അവനെ പിടിച്ചു അകത്താക്കിയിട്ട് വാതിൽ വലിച്ചു പുറത്തുന്ന് പൂട്ടി.. "എടീ.. തുറക്കടീ പിശാശ്ശെ.. " അവൻ വാതിലു തല്ലി പൊളിക്കാൻ തുടങ്ങി.. "ആദ്യം കുളിക്ക്.. എന്നിട്ട് തുറക്കാം.." "ഞാൻ പുറത്തു വന്നാൽ നീ വിവരം അറിയും.. " "ഓ..അറിഞ്ഞിടത്തോളം തന്നെ ധാരാളം..ഞാൻ താഴെ പോകുവാ.. വന്നിട്ടു തുറക്കാം.. അപ്പോഴേക്കും നിന്റെ കുളി കഴിയും.. അതിനെ മുന്നേ നീ അലറിയിട്ടൊ ചവിട്ടി തൊഴിച്ചിട്ടൊ ഒന്നും കാര്യമില്ല.. " അവൾ ചിരിച്ചോണ്ട് പറഞ്ഞു.. മറുപടിയായി വന്ന അവന്റെ തെറി കേൾക്കാൻ വയ്യാഞ്ഞിട്ട് അവൾ വേഗം താഴേക്ക് ഇറങ്ങിപ്പോയി.. 🍃🍃🍃🍃🍃🍃🍃🍃🍃

എബിയുടെ മനസ്സമ്മതം ഗംഭീരമായിട്ട് തന്നെ നടന്നു.. എബിക്ക് കൊടുക്കാൻ എട്ടിന്റെ പണി തന്നെ താജുo സനുവും നുസ്രയും കൂടി ഒരുക്കിയിരുന്നു.. പക്ഷെ ഒന്നും കളത്തിൽ ഇറക്കാൻ ലൈല സമ്മതിച്ചില്ല.. എല്ലാം കൂടെ കല്യാണത്തിനു കൊടുക്കാമെന്നും പറഞ്ഞു അവൾ പതിനെട്ടു നിലയിൽ മൂന്നിന്റെയും പ്ലാൻ നൈസ് ആയി പൊട്ടിച്ചു കയ്യിൽ വെച്ചു കൊടുത്തു.. എന്നിട്ട് സുന്ദരമായൊരു ഇളിയും ഇളിച്ചു കൊടുത്തു.. പള്ളിയിൽ നിന്നും വരുന്ന വഴി വക്കീൽ അങ്കിളിന്റെ വീട്ടിലൊന്നു കയറി.. അവിടെന്ന് ഇറങ്ങി അവളുടെയും സനുവിന്റെയും ആഗ്രഹ പ്രകാരം കടലു കാണാൻ പോയി..എല്ലാം കഴിഞ്ഞു വീട് എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു..അവൾ വേഗം ഫ്രഷ് ആയി വന്നു നിസ്കരിച്ചു..താജ്ൻറെ ഒപ്പം ബെഡിലേക്ക് മറിഞ്ഞ സനുവിനെ അവൾ പേടിപ്പിച്ചു കുളിക്കാൻ കയറ്റി..കുളി കഴിഞ്ഞിറങ്ങിയപ്പോ നിസ്കരിക്കാനും നിർബന്ധിച്ചു..

താജ് ഇതൊന്നും ബാധകമല്ലാത്ത പോലെ കിടന്നു.. അവൾ ദേഷ്യം മുഴുവനും അവനെ കൊല്ലുന്ന പോലെ നോക്കി തീർത്തു.. എന്നിട്ടും അവൻ അനങ്ങിയില്ല.. തലവേദനയാണെന്നും പറഞ്ഞു ബെഡിലേക്ക് അമർന്നു കിടന്നു.. വയ്യെന്ന് പറഞ്ഞോണ്ട് പിന്നെ ശല്യ പെടുത്താനും തോന്നിയില്ല അവൾക്ക്.. അല്പ നേരം മയങ്ങിക്കോട്ടേന്ന് കരുതി അവൾ താഴേക്ക് പോയി.. ഫുഡ്‌ കഴിക്കാൻ ആകുമ്പോൾ അവൻ ഇറങ്ങി വരുമെന്നാണ് കരുതിയത്.. പക്ഷെ വരുന്നത് കണ്ടില്ല..വിളിക്കാൻ സനുവിനെ പറഞ്ഞയച്ചു.. "താജ്ന് ഭക്ഷണം വേണ്ട പോലും.. വിശപ്പില്ലത്രേ.. " സനു വന്നു പറഞ്ഞു.. "വിശപ്പില്ലന്നോ.. അതിന് അവൻ കഴിച്ചിട്ട് കിടന്നത് ഒന്നും അല്ലല്ലോ.. വൈകുന്നേരം അങ്കിളിന്റെ വീട്ടിന്ന് നമ്മൾ ഒരുമിച്ചു കഴിച്ചത് തന്നെയല്ലേ.. നീ ഇരുന്നോ.. തസിയുമ്മ വിളമ്പി തരും.. ഞാൻ അവനെ ഒന്ന് നോക്കിയിട്ട് വരാം.. തലവേദനയാണെന്ന് പറഞ്ഞിട്ടാ കിടന്നത് തന്നെ.. " അവൾ സനുവിനെ കഴിക്കാൻ ഇരുത്തി മുകളിലേക്ക് പോയി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...