ഗീതാർജ്ജുനം: ഭാഗം 20

 

എഴുത്തുകാരി: ധ്വനി

(ഇന്നലത്തെ ഭാഗത്തിൽ അച്ചന്റേയും മകളുടെയും വേർപിരിയൽ,,ആ ആത്മബന്ധം ഞാൻ വിവരിച്ചിരുന്നു കുറെ കമന്റ്സ് കണ്ടു അച്ഛനുമാത്രമല്ല അമ്മക്കും അതെ വിഷമം ഉണ്ടാവുമെന്ന് ശരിയാണ് ഞാൻ അത് സമ്മതിക്കുന്നു പക്ഷെ ഏതൊരമ്മക്കും തന്നെക്കാൾ മക്കൾ അച്ഛനെ സ്നേഹിക്കുന്നതാണ് കൂടുതൽ സന്തോഷം അതാണ് എന്റെയൊരു കാഴ്ചപ്പാട്..അച്ഛന്റെ രാജകുമാരിമാരാണ് പെണ്മക്കൾ അങ്ങനെയൊരു അച്ഛന്റെ മകൾ ആയതുകൊണ്ടാവാം എഴുതി വന്നപ്പോൾ കൂടുതലും അച്ഛന്റെ ദുഖത്തെ കുറിച്ചു ഞാൻ എഴുതിയത്.. അമ്മയുടെ ദുഃഖം കാണാതെപോയതോ അവഗണിച്ചതോ അല്ലാട്ടോ ഇത് എന്റെ മാത്രം അഭിപ്രായമാണ് )

മകളെ വേർപിരിയുന്ന ദുഖത്തിലാണ് മാധവനും ജാനകിയും അതുവരെ തടഞ്ഞു നിർത്തിയിരുന്ന കണ്ണുനീരെല്ലാം ഗീതു അച്ഛന്റെ നെഞ്ചിലേക്കഴിച്ചു വിട്ടു...അച്ഛന്റെ കൈകൾ ചേർത്ത് പിടിക്കുന്നതും അമ്മയുടെ കൈകൾ തലോടുന്നതും അവളറിഞ്ഞു അച്ഛനിൽ നിന്ന് വിട്ടുമാറി അമ്മയുടെ മാറിലേക്കവൾ ചാഞ്ഞു ആ കണ്ണുകളും നിറഞ്ഞൊഴുക്കുണ്ടായിരുന്നു എങ്കിലും കണ്ണുനീർ നിയന്ത്രിക്കാൻ അമ്മ പെടാപാട് പെടുന്നതുകണ്ടപ്പോൾ എനിക്കും അലിവുതോന്നി അമ്മ കൂടി കരഞ്ഞാൽ അത് കൂടുതൽ തളർത്തുന്നത് അച്ഛനെയാണ് അതുകൊണ്ടാവാം.. ഒന്നുകൂടി അവരെ ചേർത്തുപിടിച്ചു ആ കരവലയത്തിനുള്ളിലെ സുരക്ഷിതത്വത്തിൽ നിന്നും മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു മാറ്റപെടുകയാണ് അച്ഛന്റെ ലാളനകളും അമ്മയുടെ തലോടലുകളും എല്ലാം ഇന്നുമുതൽ അന്യമാണെന്ന് അവൾക്ക് തോന്നി ഒരുവിധം ആശ്വസിപ്പിച്ചു അവളെ മംഗലത്തേക്ക് യാത്രയാക്കി.. കാറിൽ അർജുനോട് ചേർന്ന് ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു അവന്റെ ഒരു ചേർത്തുപിടിക്കലോ ആശ്വാസ വാക്കുകളോ എങ്കിലും അവൾ പ്രതീക്ഷിച്ചു അത് ഉണ്ടാവാത്തതിനാൽ തെല്ലൊരു വിഷമം അവൾക് തോന്നി എഴുതിരിയിട്ട നിലവിളക്കുമായി പത്മിനി അവളെ മംഗലത്തേക്ക് കൈപിടിച്ച് കയറ്റി പൂജാമുറിയിൽ കൊണ്ടുപോയി നിലവിളക്ക് വെച്ച് കണ്ണുകളടച്ചു അവൾ പ്രാർത്ഥിച്ചു

"മോൾ കരയണ്ട നീ എനിക്കെന്റെ സ്വന്തം മോളാ.. അമ്മക്ക് ഒരുപാടിഷ്ടാ നിന്നേ ഇനി മുതൽ മോളാണ് ഈ വീടിന്റെ ഐശ്വര്യം ഈ വീടിന്റെ നിലവിളക്ക് "ഗീതുവിന്റെ നെറുകയിൽ തലോടി പത്മിനിയമ്മ പറഞ്ഞു മധുരം വെയ്പ്പും കഴിഞ്ഞ് ഗീതുവിനെ റൂമിലേക്ക് കൊണ്ടാക്കി "മോൾ വേഗം കുളിച്ചു വേഷം മാറി വാ മോൾക്ക് വേണ്ടതെല്ലാം ആ വാർഡ്രോബിൽ ഉണ്ട് " പത്മിനി പറഞ്ഞതനുസരിച്ചു ഗീതു വേഗം കുളിക്കാൻ കേറി കുറച്ചു ദിവസങ്ങളായുള്ള തിരക്കും ക്ഷീണവും കല്യാണത്തിന്റെ ബഹളവും അവളെ ആകെ തളർത്തിയിരുന്നു കുളിച്ചു റെഡി ആയി വന്നു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഉന്മേഷം അവൾക്ക് തോന്നി ഒപ്പം അർജുൻ അടുത്ത് വരുമ്പോൾ അനുഭവപ്പെടാറുള്ള ആ സുഗന്ധം അവൾക്ക് ചുറ്റും ഉള്ളപോലെ അവൾ ചുറ്റും കണ്ണോടിച്ചു അർജുന്റെ ഫോട്ടോസ് ആണ് റൂം നിറയെ എല്ലാം നോക്കി കൺകുളിർക്കെ കണ്ടപ്പോൾ ബെഡ് നു മുകളിലായി വെച്ചിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.. അടുത്ത് ചെന്ന് നോക്കിയപ്പോൾ ആണ് അത് വരച്ചിരിക്കുന്ന ചിത്രമാണെന്ന് മനസിലായി..അതിന്റെ താഴെയായി അർജുന്റെ സ്വന്തം ഗീതുവിന്‌ എന്ന് എഴുതിയിരുന്നു അവൾ ആ ചിത്രത്തിൽ വിരലോടിച്ചു അവൾക്ക് ഒരുപാട് സന്തോഷം തോന്നി അർജുൻ വേണ്ടി കണ്ണുകൾ ചുറ്റും പരതി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അർജുൻ ഡോർ തുറന്ന് വന്നത് അവൾ ഹൃദ്യമായ ഒരു പുഞ്ചിരി അവനു നൽകി പക്ഷെ അവളവിടെ ഉണ്ടെന്ന് പോലും നോക്കാതെ അവൻ നേരെ വാഷ്‌റൂമിലേക്ക് പോയി "എന്തൊരു ജാഡയാ ഇങ്ങേർക്ക്??

ഇപ്പോൾ അങ്ങ് കല്യാണം കഴിഞ്ഞതല്ലേയുള്ളു അപ്പോഴേക്കും ഇത്ര ജാഡ കുറച്ചൂടെ കഴിഞ്ഞാൽ എന്താകുവോ " ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി നിന്നപ്പോഴാണ് പത്മിനി ഒരു പെൺകുട്ടിയോട് ഒപ്പം കേറി വന്നത് "മോളെ വൈകിട്ട് റിസപ്ഷൻ ഉണ്ട് മോളെ ഒരുക്കാൻ വന്നതാ മോൾ ആ റൂമിലേക്ക് പൊയ്ക്കോ ഡ്രസ്സ്‌ എല്ലാം അമ്മ അവിടെ എടുത്തുവെച്ചിട്ടുണ്ട് വേഗം റെഡി ആയി വാ" "ശരി അമ്മേ " ഗീതു അവരോടൊപ്പം പോയി മർവാരി വെഡിങ് തീംൽ ഗോൾഡും പീച്ചും കളറിലെ ലെഹെങ്കയിൽ ഗീതു ഒരു രാജകുമാരിയെ പോലെ തിളങ്ങി പത്മിനിയമ്മ അവൾക്കായി നൽകിയ നെക്‌ലസ്ഉം അതിനു മാച്ചായാ കമ്മലും വളയും അർജുനണിയിച്ച താലിയും മാത്രമേ ആഭരണമായി ഉണ്ടാരുന്നുള്ളു സ്‌മോക്കി ഐസും ഗ്ലോസി ലിപ്സ് ഉം അവളുടെ അഴക് ഇരട്ടിച്ചു റിസപ്ഷൻ ഇന്ന് വേണ്ടിയിരുന്നില്ല അർജുൻ പറയുന്നത് കേട്ടപ്പോൾ അഭിക്കും കാർത്തിക്കും ഒന്നും മനസിലായില്ല " ഓഹ് കുറച്ച് നേരം കൂടി ക്ഷെമിക്കെടാ " കാർത്തി തോളത്തു കയ്യിട്ടു പറഞ്ഞു "ഡാ എനിക്ക് ഞാൻ " അർജുൻ എന്തോ പറയാൻ വന്നതും കാർത്തിയും അഭിയും അവനെ പിടിച്ചിരുത്തി ഷെർവാനിയും തലപ്പാവും ഒക്കെ വെച്ച് റെഡി ആക്കി ഒരുങ്ങിവന്ന ഗീതു അർജുന് വേണ്ടി ചുറ്റും നോക്കി കാർത്തിയുടെയും അഭിയുടെയും കൂടെ വരുന്ന അവനെ കണ്ടതും അവളുടെ ഉള്ളം തുടികൊട്ടി പത്മിനിയും വിശ്വനാഥനും എല്ലാവരെയും അവൾക്ക് പരിജയപെടുത്തി അച്ഛനും അമ്മയും ഒപ്പം അനുവും മഞ്ജുവും വന്നത് കണ്ടപ്പോൾ അവൾക്ക് അല്പം ആശ്വാസമായി അവരോടൊപ്പം കുറച്ച് നേരം ചിലവഴിച്ചു അർജുനോട് മിണ്ടാൻ തുടങ്ങുമ്പോൾ ഒക്കെ അവൻ ഒഴിഞ്ഞു മാറും പോലെ തോന്നി

അവൾക്ക് എങ്കിലും മഞ്ജുവും അനുവിനോടും സംസാരിച്ചു അവൾ സമയം നീക്കി കാർത്തിയും അഭിയും അനുവും മഞ്ജുവും ചെറിയ രീതിയിൽ കലാപരിപാടികൾ ഒക്കെ ഏർപ്പാടാക്കി എല്ലാം ഗീതു നന്നായി ആസ്വദിച്ചു അർജുനെ നോക്കുമ്പോൾ ഒക്കെയും അവൻ ഈ ലോകത്ത് ഒന്നുമല്ലാത്ത പോലെ അവൾക്ക് തോന്നി അത് അവളെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു റിസപ്ഷൻ കഴിഞ്ഞപ്പോഴേക്കും ഗീതു ആകെ ക്ഷീണിച്ചു അത് മനസിലാക്കി പത്മിനി അവൾക്കായി വാങ്ങിവെച്ച സെറ്റുസാരി ഉടുപ്പിച്ചു ഒരു ഗ്ലാസ്‌ പാലും കൊടുത്ത് ഗീതുവിനെ അർജുന്റെ മുറിയിലേക്ക് അയച്ചു അതുവരെ സംഭരിച്ച ധൈര്യം ഒക്കെയും ചോർന്നു പോവുമ്പോലെ തോന്നി ഗീതുവിന്‌.. വിറയ്ക്കുന്ന പാദങ്ങളോടെ അവൾ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 മുരളി മദ്യം നിറച്ച ഗ്ലാസ്സിലേക്ക് ഐസ്‌ക്യൂബ്സ് ഇട്ട് അത് ചുണ്ടോടടുപ്പിച്ചു അത് തട്ടി പറിച്ചു ഒറ്റവലിക്ക് കുടിച്ചു ആ ഗ്ലാസ്‌ എറിഞ്ഞുപൊട്ടിച്ചു മുന്നിൽ നിൽക്കുന്ന ഗായത്രിയെ കണ്ടപ്പോൾ ഒരുവേള മുരളി അമ്പരന്നു " ഗായൂ.. മോളെ " "നോ ഡാഡി എനിക്കൊന്നും കേൾക്കണ്ട അർജുനെ എനിക്ക് തരുമെന്ന് ഡാഡി വാക്ക് തന്നതാ എന്നിട്ടിപ്പോൾ ഗീതു അർജുൻ സ്വന്തമായില്ലേ എനിക്കൊന്നും ചെയ്യാൻ പറ്റാതെ പോയി അവനെ എനിക്ക് നഷ്ടപ്പെട്ടില്ലേ " " ഗായൂ നീയൊന്ന് അടങ്ങു... അന്ന് കാർത്തിയും അർജുനും പറഞ്ഞത് കേട്ട് ഉടനെ ജോലി റിസൈൻ ചെയ്തതെന്തിനാ നീ "

"പിന്നെ ഞാൻ എന്തുവേണമായിരുന്നു ഡാഡി പറഞ്ഞതുപോലെ ചെയ്തപ്പോളാണ് എല്ലാ പ്രേശ്നവും ഉണ്ടായത്... അതുവഴി അവരെ അകറ്റാൻ കഴിയുമെന്ന് ഞാൻ ഓർത്തു പക്ഷെ എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ്..... " ഗായത്രി ക്രോധത്തോടെ പറഞ്ഞു "മോളെ ഇപ്പോഴും ഒന്നും നിന്റെ കൈവിട്ട് പോയിട്ടില്ല.. അർജുനെയും geethuvineyum തമ്മിൽ പിരിക്കാൻ ഉള്ള ബ്രഹ്മാസ്ത്രം അവർക്കിടയിൽ തന്നെയുണ്ട് " "എന്ത്?? " "അതൊക്കെ സമയം ആവുമ്പോൾ നിനക്ക് മനസിലാവും... നീ കരുതുന്നപോലെ സന്തോഷമുള്ളൊരു ജീവിതത്തിന്റെ തുടക്കം ആയിരിക്കില്ല അവർക്ക് ഈ രാത്രി....അവളെ കൈപ്പിടിച്ചു വലം വെക്കുന്നതിനു മുൻപ് അർജുന്റെ അത്ഭുതംനിറഞ്ഞ കണ്ണുകൾ ഞാൻ മാത്രമേ കണ്ടൊള്ളൂ.. അതിന്റെ കാരണവും എനിക്ക് മാത്രമേ അറിയികയുള്ളു " എല്ലാം കേട്ടിട്ടും ഒന്നും മനസിലാകാതെ ഗായത്രിയിരുന്നു ഗീതു മുറിക്കകത്തേക്ക് കേറിയപ്പോൾ ജനൽ സൈഡിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന അർജുനെയാണ് അവൾ കണ്ടത് "ആഹാ അന്തസ്സ് സിനിമയിലൊക്കെ കാണുന്നപോലെ തന്നെ നായിക പാലുമായി വരുന്നു നായകൻ പുറത്തേക്ക് നോക്കി നിക്കുന്നു " കയ്യിലിരുന്ന ഗ്ലാസ്സ് മേശയിൽ വെച്ച് അവൾ അർജുന്റെ അടുത്തേക്ക് ചെന്ന് അവനെ ഇറുകി പുണർന്നു അവളുടെ സാമിപ്യം അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി അർജുൻ ആ കൈ വിടുവിച്ചിട്ട് നേരെ ബെഡിലേക്ക് പോയിരുന്നു അവന്റെ aa നീക്കത്തിൽ ഗീതുവിന്‌ വീണ്ടും സംശയം തോന്നി "അർജുൻ..... " അവന്റെ തോളിൽ കൈവെച്ചു അവൾ വിളിച്ചു നിറകണ്ണുകളോടെ അവളെ നോക്കിയ അർജുനെ കണ്ടതും പല ചോദ്യങ്ങളും അവളുടെ മനസ്സിൽ ഉയർന്നു

" എന്താ അർജുൻ എന്ത്പറ്റി " "ഹേയ് ഒന്നുമില്ല " "കുറെ സമയമായി ഞാൻ ശ്രദ്ധിക്കുന്നു എന്താ അർജുൻ പറ്റിയത് " അവൻെറ കവിളിൽ കൈചേർത്തു വെച്ച് അവൾ ചോദിച്ചു ആ കൈ എടുത്തു മാറ്റി അവൻ എണീറ്റു ഒപ്പം അവളും മേശയുടെ അടുത്ത് പോയി നിന്ന് അവൾക്ക് നേരെ തിരിഞ്ഞു "ഗീതു.... എന്റെ പഴയകാലത്തെ പറ്റി ഞാൻ നിന്നോട് സൂചിപ്പിച്ചത് നീ ഓർക്കുന്നുണ്ടോ.. എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു nashtathe കുറിച്ച് " "മ്മ് അതൊക്കെ പിന്നീട് പറയാമെന്നല്ലേ അന്ന് പറഞ്ഞിരുന്നത് " "മ്മ് അതെ കാലങ്ങൾ ഇത്രയും കടന്നുപോയിട്ടും എനിക്ക് സംഭവിച്ചതെല്ലാം ഇപ്പോഴും എന്റെ നെഞ്ചിൽ നെരിപ്പോടായി കിടപ്പുണ്ട് ഇന്ന് ഈ കാണുന്നപോലെ എന്നെയാക്കിയ ഓരോരുത്തരോടുമുള്ള പക ഉൾപ്പടെ ഇപ്പോഴും ഈ നെഞ്ചിൽ നീറുന്നുണ്ട് " " അർജുൻ ഇതൊക്കെ ഇപ്പോൾ പറയണ്ട കാര്യമെന്താ?? നമ്മൾ പുതിയൊരു ജീവിതം തുടങ്ങാൻ പോവുന്നതല്ലേയുള്ളു " "പറയണം ഗീതു പറഞ്ഞെ പറ്റൂ കാരണം എന്റെ നഷ്ടങ്ങളുടെയും ഞാൻ അനുഭവിച്ചു തീർത്ത വേദനകളുടെ ഒക്കെയും കാരണം നിന്റെ അച്ഛനാണ് " കാരിരുമ്പുപോലെ ഗീതുവിന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്കാണ് ആ വാക്കുകൾ തറച്ചത് "ഇത്രയും നാളും ഞാൻ മനസിൽ സൂക്ഷിച്ച പക അത് നിന്റെ അച്ഛനോട് മാത്രമാണ്... പണത്തിനും സ്വത്തിനും വേണ്ടി അയാൾ ഇല്ലാതാക്കിയത് എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ച പലതുമാണ് ദുഷ്ടനാണ് അയാൾ... ചതിക്കാൻ മാത്രം അറിയാവുന്നവൻ " "ഒന്ന് നിർത്ത് അർജുൻ എന്തൊക്കെയാ ഈ പറയുന്നത് എന്ന് അർജുൻ ബോധമുണ്ടോ?? എന്റെ അച്ഛനെ എനിക്കറിയാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛൻ അർജുന്റെ എന്ത് സന്തോഷങ്ങളാണ് തട്ടിയെടുത്തത്.. എന്ത് തെളിവാണ് അർജുന്റെ കയ്യിലുള്ളത്.. അർജുൻ തെറ്റിയതായിക്കൂടെ "

"നിർത്തു ഗീതു.... വര്ഷങ്ങൾക്കുമുന്നെ പതിഞ്ഞതാ ആ മുഖം എന്റെയുള്ളിൽ.. ഒരിക്കലും അത് എന്റെയുള്ളിൽ നിന്നും മാഞ്ഞുപോവാതിരിക്കാൻ ഞാൻ സൂക്ഷിക്കുന്നതാ ഇത് ഡ്രൊയറിൽ നിന്നും അർജുൻ ഒരു ഡയറി എടുത്ത് ഗീതുവിന്‌ നീട്ടി അവന്റെ കൈപ്പടയിൽ വരച്ച തന്റെ അച്ഛന്റെ ചിത്രം അതിൽ കണ്ടതും ഒരു തളർച്ചയുടെ അവൾ ആ കട്ടിലിലേക്ക് ഊർന്നിരുന്നു ഒരു ആശ്രയത്തിനായി അവൾ തലയിണയിൽ മുറുകെ പിടിച്ചു "ഗീതു നിന്നേ ഞാൻ സ്നേഹിച്ചതും ഇപ്പോൾ സ്നേഹിക്കുന്നതും ആത്മാർത്ഥമായിട്ടാണ് ente മനസിലെ മുറിവുകളൊക്കെ ഒരു പരിധി വരെ ഉണക്കിയത് അതൊക്കെ ഞാൻ മറന്നു തുടങ്ങിയത് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ശേഷമാണ്... നിന്നോടുള്ള സ്നേഹത്തിന് ഒരു തരി പോലും കുറവും സംഭവിച്ചിട്ടില്ല പക്ഷെ നിന്റെ കൈപിടിച്ചു എന്നെ ഏൽപ്പിച്ച നിമിഷമാണ് നിന്റെ അച്ഛന്റെ മുഖം ഞാൻ കണ്ടത് ഈ ഭൂമി പിളർന്നു താഴേക്കു പോവുന്നപോലെയാണ് എനിക്കപ്പോൾ തോന്നിയത് ഞാൻ എന്നെക്കാളേറെ സ്നേഹിച്ചു സ്വന്തമാക്കിയ നീ ഞാൻ അത്രമേൽ വെറുക്കുന്ന ഒരാളുടെ മകൾ ആണെന്ന് അറിഞ്ഞിട്ടും നിന്നോട് ഒരല്പം പോലും വെറുപ്പ് എനിക്ക് തോന്നുന്നില്ല അത്രെയേറെ ആഴത്തിൽ നീ എന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്... പക്ഷെ നീ അടുത്ത് വരുമ്പോഴൊക്കെയും അയാളുടെ മുഖമാണ് എന്റെ മനസിലേക്ക് ഓടിയെത്തുന്നത് ഒരാൾ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരാൾക്ക്‌ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതിന്റെ പേരിൽ നിന്നെ വെറുക്കാനും എനിക്കാവില്ല പക്ഷെ.... " "പക്ഷെ..... "

"നിന്നെ വെറുക്കാനെനിക്ക് ആവില്ല അതുപോലെ ഉടനെ എങ്ങും നിന്നെ സ്നേഹിക്കാനും എനിക്ക് കഴിയില്ല... എന്റെ മനസിലെ മുറിവുകൾ മായും വരെ കാത്തിരിക്കാൻ നിനക്കാവുമോ?? അതെപ്പോഴെന്നോ എങ്ങനെയെന്നോ എനിക്കറിയില്ല??കാലത്തിനു മായ്ക്കാൻ ആവാത്ത മുറിവുകൾ ഒന്നും ഇല്ലെന്നല്ലേ പറയാറ്.. ഒന്നുകിൽ നിനക്ക് അതിനായി കാത്തിരിക്കാം അതല്ലെങ്കിൽ എല്ലാം അവസാനിപ്പിച്ചു എന്നെ ഉപേക്ഷിച്ചു നിനക്ക് പോവാം എല്ലാം നിന്റെ തീരുമാനമാണ് എന്തായാലും നിന്നെ ഞാൻ തടയില്ല നിന്നോട് എല്ലാം തുറന്നു പറയുന്നതാണ് നല്ലതെന്ന് തോന്നി അതുകൊണ്ടാ എല്ലാം പറഞ്ഞത് ഇനിയെല്ലാം നിന്റെ ഇഷ്ടം " ഇത്രയും പറഞ്ഞു ഗീതുവിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ മുറിവിട്ട്‍ പോയി കേട്ടതൊന്നും വിശ്വസിക്കാനാവാതെ ആ നടുക്കത്തിൽ തന്നെ അവൾ കട്ടിലിലേക്ക് ചാഞ്ഞു തന്റെ അച്ഛന്റെ പേരിലാരോപിച്ച കുറ്റം വെറും തെറ്റ് ധാരണയാണെന്ന് 100% ഉറപ്പുള്ളപ്പോഴും അർജുൻ തന്ന ഡയറിയിലെ ചിത്രം അവളെ കുഴപ്പത്തിലാക്കി എന്ത് ചെയ്യണമെന്നറിയാതെ തീർത്തും ഒറ്റപെട്ട പോലെ അവൾ കിടന്നു മനസിലെ സങ്കർഷങ്ങളും സങ്കടങ്ങളും ഒരു പേമാരിയായി കിടക്ക നനച്ചുകൊണ്ടിരുന്നു സ്വപ്നം കണ്ടു സ്വന്തമാക്കിയ തന്റെ ജീവിതത്തിലെ വർണ്ണങ്ങളിൽ അത്രെയും ഇരുൾ പടരുകയാണെന്ന് അവളറിഞ്ഞു ....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...