ഗീതാർജ്ജുനം: ഭാഗം 3

 

എഴുത്തുകാരി: ധ്വനി

കോടമഞ്ഞിന്റെ മൂടിമാറ്റി സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു പുൽനാമ്പുകളിലെ ജലകണങ്ങൾ ആ കിരണങ്ങളേറ്റു കൂടുതൽ പ്രശോഭിച്ചു.. മംഗലത്ത്🧡 എന്നെഴുതിയ കൊട്ടാര സദൃശ്യമായ വീടിന്റെ മുന്നിൽ അന്തരീക്ഷത്തിലാകെ പൊടി പടർത്തി, ഓരോ പുൽനാമ്പുകളെയും തന്റെ വരവ് അറിയിക്കും വിധം കുതിച്ചു പാഞ്ഞു ഒരു ബ്ലാക്ക് റേഞ്ച് റോവർ evoque വന്നു നിന്നു. മംഗലത്ത് വിശ്വനാഥന്റെയും പത്മിനിയുടെയും ഒറ്റമകൻ AVM ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ന്റെ പുതിയ ഉടയോൻ അർജുൻ വിശ്വനാഥൻ മംഗലത്ത് തറവാട്ടിൽ കാലുകുത്തി. ആറടി പൊക്കം വെളുത്ത നിറം വെൽ ബിൽറ്റെഡ് ബോഡി നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ കാറ്റിൽ പാറിനടക്കുന്നു വെളുത്ത മുഖത്തു ചെറുതായി ട്രിം ചെയ്ത് ഒതുക്കി നിർത്തിയിരിക്കുന്ന താടിയും മീശയും അവന്റെ മുഖത്തിന്റെ ഭംഗി കൂട്ടും വിധമായിരുന്നു കഴുത്തിൽ പറ്റിപിടിച്ചു കിടക്കുന്ന സ്വർണമാലയുടെ അറ്റത് തൂങ്ങിയാടുന്ന ലോക്കറ്റ് തിളങ്ങിനിൽക്കും

പുഞ്ചിരിക്കുമ്പോൾ കവിളിലെ നുണക്കുഴി തെളിയുന്നത് കാണാൻ പ്രേത്യേക ചേലായിരുന്നു. മുഖത്തു എപ്പോഴും മനോഹരമായ ഒരു പുഞ്ചിരി സ്ഥാനംപിടിച്ചിരുന്നു ഇതായിരുന്നു അർജുൻ 😍MBA പഠനം പൂർത്തിയാക്കി അച്ഛന്റെ ബിസിനസ് ഏറ്റെടുത്തു നടത്താൻ വേണ്ടി വന്നിരിക്കുകയാണ് നമ്മുടെ നായകൻ (ഇനി നായകനെ കൊണ്ടുവന്നില്ലെന്ന് ഒറ്റ ഒരെണ്ണം മിണ്ടരുത് 🤫) വാതിൽ തുറന്ന് വന്ന പത്മിനി മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി വല്ലാത്തൊരു ആഹ്ലാദവും മനസ്സിൽ അലയടിക്കുന്ന സന്തോഷവും കണ്ണിലൊരു നനവുമായി ഉടനെ തന്നെ അർജുനെ ചേർത്ത പിടിച്ചു ആലിംഗനം ചെയ്തു അർജുന്റെ കണ്ണുകളിലും ഒരു നനവ് പടർന്നിരുന്നു.. രണ്ട് വർഷം കൂടിയാണ് അമ്മയും മകനും കണ്ടുമുട്ടുന്നത്. " എന്താ അമ്മേ ഇത് I'm Back ഇനിയെന്തിനാ ഇങ്ങനെ കരയുന്നെ ഇനി അമ്മയെ വിട്ട് ഞാൻ എങ്ങും പോണില്ല.. "അടർന്നു മാറിയപ്പോഴും പത്മിനിയുടെ കണ്ണിലെ നനവ് കണ്ട് അർജുൻ പറഞ്ഞു."കരഞ്ഞതല്ല കണ്ണാ സന്തോഷംകൊണ്ടാ നിന്നെ കണ്ടിട്ട് എത്രനാളായി "പത്മിനി പരിഭവം പറഞ്ഞു ഇത് കണ്ടുകൊണ്ട് വന്ന വിശ്വനാഥനെയും നോക്കി പുഞ്ചിരിച്ചു അച്ഛനും മകനും പരസ്പരം ആശ്ലേഷിച്ചു "ആഹ് നീ എത്തിയോ?യാത്ര ഒക്കെ സുഖമായിരുന്നോ മോനെ നീ നാളെയെ എത്തുകയുള്ളൂ എന്നല്ലേ പറഞ്ഞത്..

എന്തെ നീ പറഞ്ഞില്ല ഇന്ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിൽ എയർപോർട്ടിലേക്ക് വണ്ടി അയക്കാരുന്നല്ലോ " - വിശ്വനാഥൻ ചോദിച്ചു "ഏഹ് അപ്പോൾ അച്ഛൻ പറഞ്ഞിട്ടല്ലേ ഇവന്മാർ വന്നത് " അർജുൻ സംശയത്തോടെ ചോദിച്ചു "ആരുടെ കാര്യമാ നീ പറയുന്നത് ഞാൻ ആരെ അയച്ചു.... ന്നാ... "വിശ്വനാഥൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ കാർത്തിക്കും അഭിജിത്തും കേറിവന്നു ഹാജർ വെച്ചു.. "ഓഹോ അപ്പോൾ ഇതിനുവേണ്ടി ആണല്ലേ ഇന്നലെ രാത്രി വന്നു വണ്ടിയും എടുത്തുകൊണ്ടു പോയത് "വിശ്വനാഥൻ കാര്യം മനസിലാക്കിയപോലെ പറഞ്ഞു.. ഇളിച്ചു കൊണ്ട് വന്ന കാർത്തിക് അർജുനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.. പിന്നെ ആരെയും മൈൻഡ് ചെയ്യാതെ ഡൈനിങ്ങ് ടേബിളിലേക്ക് ചെന്നു കാസറോളിൽ കയ്യിട്ടു യുദ്ധം ആരംഭിച്ചു വാലുപോലെ അഭിജിത്തും പിന്നാലെ ചെന്നു യുദ്ധത്തിൽ പങ്കുചേർന്നു (യുദ്ധം എന്ന് കവി ഉദേശിച്ചത് 🍗🍖🍞🥐🍔 ദേ ഈ യുദ്ധമാണ് ) "ആഹ് ജീവിത ലക്ഷ്യം നടക്കട്ടെ രണ്ടിന്റെയും " എന്നുപറഞ്ഞു വിശ്വനാഥൻ യാത്ര പറഞ്ഞു ഓഫീസിലേക്ക് പോയി

ഒപ്പം അർജുനോട് ഓഫീസിലേക്ക് വരുന്ന കാര്യം ഓർമിപ്പിച്ചു "അങ്കിൾ ഒട്ടും പേടിക്കണ്ട.. ഇവനെയും കൊണ്ട് കൃത്യസമയത്ത് ഞങ്ങൾ അവിടെ എത്തിയിരിക്കും "മറുപടി കൊടുത്തത് കാർത്തി ആയിരുന്നു.. ആഹാ എനിക്ക് തൃപ്തിയായി എന്നും പറഞ്ഞു വിശ്വനാഥൻ ഇറങ്ങി.. "ഡാ അങ്കിളിന്റെ ആ സംസാരത്തിൽ ഒരു ആക്കൽ നിനക്ക് ഫീൽ ചെയ്യുന്നുണ്ടോ" അഭിജിത് കാർത്തിയുടെ ചെവിയിൽ ചോദിച്ചു എവിടെ ഇതൊന്നും കേൾക്കാതെ പുള്ളി ഭക്ഷണകാര്യത്തിലെ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രണ്ടിനേയുംനോക്കി ചിരിച്ചുകൊണ്ട് അർജുൻ റൂമിലേക്ക് പോയി റെഡി ആയി വന്നു ഫുൾ ഫോർമൽ ആയിട്ടായിരുന്നു ഡ്രസ്സിങ്. സ്റ്റെപ് ഇറങ്ങി വരുന്ന അർജുനെ കണ്ട് പത്മിനിയുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു. അതുകണ്ട കാർത്തി അവനെ അടിമുടി നോക്കി "വിദേശത്തുപോയി വന്നപ്പോഴേക്കും ചെക്കൻ ഒന്നുകൂടി മിനുങ്ങിയല്ലേ വല്ല മൊഞ്ചത്തിമാരും മനസ്സിൽ കുടിയിരിപ്പുണ്ടോ ആവോ "കൂട്ടത്തിൽ അർജുനിട്ട് ഒന്ന് താങ്ങാനും കാർത്തി മറന്നില്ല.. "ഉണ്ടല്ലോ ഒന്നല്ല കൊറേ എണ്ണം ഉണ്ട് എന്തെ?? "

ഇറങ്ങിവന്നു ഉടനെ കാർത്തിക്കിട്ടു വയറ്റിനിട്ടു ഒരു ഇടികൊടുത്തുകൊണ്ടു അർജുൻ പറഞ്ഞു. ഇടിക്കല്ലേ ഡാ നിന്നെപ്പോലെ ജിം ൽ പോയികിടന്നും രാവിലെ മുതൽ വൈകിട്ട് വരെ വർക്ക്‌ ഔട്ടും ചെയ്തും പ്രോട്ടീൻ പൗഡർ കുത്തി കേറ്റി ഉണ്ടാക്കിയ മസിൽ ഒന്നും നമുക്കില്ല അതുകൊണ്ട് ഒരു മയത്തിലൊക്കെ വേണം നീ റെഡി ആയില്ലേ ഓഫീസിലേക്ക് ഇറങ്ങിയാലോ.. കാർത്തി ചോദിച്ചു. ആടാ ഇറങ്ങാം.. നക്കി കൊണ്ടിരിക്കാതെ എണീറ്റു വാടാ അഭി എന്ന് പറഞ്ഞു കാർത്തി അഭിയെയും പിടിച്ചു എണീപ്പിച്ചു. മൂവരും പത്മിനിയോട് യാത്ര ചോദിച്ച് ഓഫീസിലേക്ക് തിരിചു. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഈ സമയം ഗീതുവും മഞ്ജുവും അനുവും ഓഫീസിലെത്തി എല്ലാ സ്റ്റാഫുകളും പുതിയ സിഇഒയെ സ്വീകരിക്കാൻ ആയുള്ള തയ്യാറെടുപ്പിലായിരുന്നു.അവർ കേറി വന്നപ്പോഴേ കാണുന്നത് എല്ലാവരും ഓടിനടന്ന് ഓഫീസ് മുഴുവനും അലങ്കരിക്കുന്ന തിരക്കിലായിരുന്നു എന്താ സംഭവം എന്ന് മനസ്സിലാവാതെ നിൽക്കുമ്പോഴാണ് കുറെ കവറുകളും ആയി രാഹുൽ അവർക്കരികിലേക്ക് എത്തുന്നത്" എന്താ രാഹുൽ ചേട്ടാ ഇവിടെ ആകെ ഒരു ബഹളമയം" ഗീതു ചോദിച്ചു " ഇന്നാണ് നമ്മുടെ പുതിയ സിഇഒ വിശ്വനാഥൻ സാറിന്റെ മകൻ ജോയിൻ ചെയ്യുന്നത്.അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഓട്ട പാച്ചിലിൽ ആണ് എല്ലാവരും നിങ്ങൾ വന്നതേയുള്ളൂ

അല്ലേ ദേ കവറിൽ ഒരു സാധനമുണ്ട് ഗീതുവും മഞ്ജുവും അതുകൊണ്ട് പോയി സാറിന്റെ ക്യാബിനിൽ ഒട്ടിച്ചു വയ്ക്കണം അനാമിക ബൊക്കെ പിടിക്കു എന്റെ കൂടെ വാ അവിടെ പ്രിയമാഡം നിൽപ്പുണ്ട് മാഡത്തിന്റെ കൂടെ പോയി നിന്നോളൂ സാറിന് ബൊക്കെ കൊടുക്കേണ്ടത് താനാണ്" ഗീതിക താമസിക്കരുത് വേഗം സാറിന്റെ ക്യാബിൻ സെറ്റ് ചെയ്യണം എന്ന് പറഞ്ഞു രാഹുൽ അനാമികയെയും കൂട്ടി പോയി. ഓക്കേ സർ എന്നു പറഞ്ഞ് ഗീതുവും മഞ്ജുവും സിഇഒ യുടെ ക്യാബിനിലേക്കും കാർത്തിയുടെയും അഭിയുടെയും കൂടെ വന്നു ഇറങ്ങിയ അർജുനെ വെൽക്കം ചെയ്യാൻ ഒട്ടുമിക്ക സ്റ്റാഫുകളും പുറത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു കയ്യടിച്ചു അവനു ഹാർദ്ദവമായ സ്വാഗതം നൽകി ചുമന്ന പനിനീർ പുഷ്പങ്ങളാൽ കെട്ടിയ വളരെ മനോഹരമായ ഒരു ബൊക്കെ ഒരു ചെറു പുഞ്ചിരിയോടെ അനാമിക അർജുൻ നീട്ടി വെൽക്കം പറഞ്ഞു താങ്ക്സ് പറഞ്ഞു അത് വാങ്ങാൻ ഒരുങ്ങിയതും അവനും മുന്നേ അഭി അത് കൈപറ്റിയിരുന്നു എന്നുമാത്രം.. അർജുനും കാർത്തിയും അവനെനോക്കി തലയാട്ടി ഒന്ന് അമർത്തിമൂളി എല്ലാവരുടെയും അകമ്പടിയോടെ AVM എന്ന പുതിയ സാമ്രാജ്യത്തിലേക്ക് അർജുൻ ചുവടുവെച്ചു പുതിയ സി ഇ ഒ യെ കണ്ട് മിക്ക ലേഡി സ്റ്റാഫുകളിലും ഉറങ്ങിക്കിടന്ന പിടക്കോഴികൾ ഇതിനോടകം ഉണർന്നിരുന്നു..

അച്ഛന്റെ അടുത്ത് പോയി അനുഗ്രഹവും വാങ്ങിവന്ന അർജുൻ അവന്റെ പി എ (PA) ഗായത്രിയോടൊപ്പം അവന്റെ ക്യാബിനിലേക്ക് പോയി.. ഇതിനിടയിൽ ഇടക്കിടക്ക് ഗായത്രിയുടെ നോട്ടം അർജുനിലേക്ക് പാറിവീഴുന്നതും അവനെനോക്കുമ്പോൾ കണ്ണുകളിൽ പ്രകടമായ തിളക്കം ഉണ്ടാവുന്നതും അർജുൻ കണ്ടില്ലെങ്കിലും കാർത്തിയും അഭിയും തിരിച്ചറിഞ്ഞു " grand welcome to our new emperor മ്മ് കാണാൻ നല്ല രസമുണ്ട് ഈ വരുന്നയാൾ എങ്ങനെ ആണോ ആവോ" മഞ്ജു ആശങ്കപ്പെട്ടു "ഹേയ് പേടിക്കേണ്ട കാര്യമൊന്നുമില്ല വിശ്വനാഥൻ സാറിന്റെ മകൻ അല്ലേ അദ്ദേഹത്തെ പോലെ തന്നെ പാവം ആവും നീ പേടിക്കാതെ " ഗീതു സമാധാനപ്പെടുത്തി " പേടിചിട്ടൊന്നും അല്ലെടി വരുന്ന ആളുടെ കീഴിൽ അല്ലേ നമ്മൾ വർക്ക് ചെയ്യേണ്ടത് അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ" മഞ്ജു പറഞ്ഞു. അവർ രണ്ടുപേരും കൂടി ആ ഫ്ലക്സ് ചുവരിൽ അമർത്തി ഒട്ടിച്ചു മഞ്ജു എത്രയൊക്കെ ശ്രമിച്ചിട്ടും അത് ഉറച്ചു ഇരിക്കുന്നില്ലായിരുന്നു കൈയെത്താതെ ഇരുന്നതിനാൽ അവൾ ഇറങ്ങി ഗീതുവിനോട് ഒട്ടിക്കാൻ ആവശ്യപ്പെട്ടു. ഒട്ടിച്ചു കഴിഞ്ഞ് ചെയറിൽ നിന്നും ചാടിയതും വാതിൽ തുറന്നു വന്ന അർജുന്റെ മുകളിലേക്ക് വീണതും ഒരുമിച്ചായിരുന്നു. ഈശ്വരാ എല്ലാം കയ്യിൽ നിന്ന് പോയി മഞ്ചു മനസ്സിൽ പറഞ്ഞു തലയിൽ കൈ വെച്ചു🙆‍♀️........... തുടരും...........

ഗീതാർജ്ജുനം : ഭാഗം 2