ഗീതാർജ്ജുനം: ഭാഗം 8

 

എഴുത്തുകാരി: ധ്വനി

കുളി കഴിഞ്ഞിട്ടും അർജുന്റെ ശരീരത്തിനെ മാത്രം തണുപ്പിക്കാനേ സാധിച്ചുള്ളൂ അർജുന്റെ മനസിൽ കാർത്തിയുടെ വാക്കുകൾ അലയടിച്ചുകൊണ്ടിരുന്നു... രാഹുലും ഗീതുവും ഒന്നിച്ചു ഒരു കുടക്കീഴിൽ പോയ ആ കാഴ്ച അവന്റെ ഉള്ളു ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു അവൻ തലക്ക് കൈകൊടുത്തു കുനിഞ്ഞിരുന്നു മനസ്സിലപ്പോഴും അവന്റെ ഉള്ളിലെ തോന്നലുകൾ ആർത്തലച്ചുകൊണ്ടിരുന്നു... ചിന്തകൾക്ക് വിരാമം ഇട്ടത് പെട്ടെന്നുള്ള ഫോൺബെൽ കേട്ടപ്പോഴാണ് അവൻ ഫോൺ എടുത്ത് നോക്കിയപ്പോൾ unknown നമ്പർ ആയിരുന്നു അറ്റൻഡ് ചെയ്ത് ഫോൺ കാതോരം ചേർത്ത്...."സാർ ഞാൻ ഗീതുവാ... " മറുപുറത്തുനിന്നും എത്തിയ ഗീതുവിന്റെ ശബ്ദം അവന്റെ ഉള്ളിൽ അലയടിച്ച സങ്കർഷങ്ങൾക്കെല്ലാം ഉള്ള മരുന്നായിരുന്നു ഉള്ളിലെ കനലിൽ മഞ്ഞുവീഴുന്നപോലൊരു സുഖം അവൻ അനുഭവിച്ചറിഞ്ഞു ഒരു പരിധിവരെ അവനു ആശ്വാസമായി എങ്കിലും വൈകുന്നേരത്തെ കാഴ്ച കണ്ണിനുമുൻപിൽ തെളിഞ്ഞുവന്നതുകൊണ്ട് ഗൗരവമൊട്ടും കൈവിടാതെ അർജുൻ ചോദിച്ചു "എന്തിനാ വിളിച്ചത് " സാർ അത് എനിക്ക് നല്ല സുഖമില്ല നാളെ ലീവ് വേണം നാളെ കഴിഞ്ഞ് നടത്താനുള്ള പ്രസന്റേഷൻ ഞാൻ മഞ്ജിമയുടെ കയ്യിൽ കൊടുത്തയച്ചാൽ മതിയോ?

" പേടിച്ചുപിടിച്ചു അവൾ ചോദിച്ചുനിർത്തി അവൾക്ക് സുഖമില്ല എന്നുകേട്ടതും അർജുന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും എങ്ങോട്ടാ പോയി മറഞ്ഞു.. അതിനു പകരം അവളോടുള്ള കരുതലും സ്നേഹവും അവിടെ ഇടംപിടിച്ചു.. "പ്രസന്റേഷൻ നാളെ കഴിഞ്ഞാണ് തിടുക്കപ്പെട്ട് അത് ചെയ്യണമെന്നില്ല നാളെ കഴിഞ്ഞ് രാവിലത്തേക്ക് ചെയ്ത് തീർത്തു കൊണ്ടുവന്നാൽ മതി.. പിന്നെ തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ ആകുലതയോടെ അർജുൻ ചോദിച്ചു ആ ചോദ്യം ഗീതുവിൽ വല്ലാത്തൊരു സന്തോഷം ഉണർത്തി "ഇല്ല സാർ വൈകിട്ട് ഒന്ന് മഴ നനഞ്ഞിരുന്നു അതാവും നാളെ ഒന്ന് റസ്റ്റ്‌ എടുത്താൽ മാറിക്കൊള്ളും ഗായത്രി മാഡത്തിനെ ഫോൺ വിളിച്ചിട്ട് കിട്ടിയില്ല അതാ ഞാൻ സാറിനെ വിളിച്ചത് " മറന്നുതുടങ്ങിയ ആ കാഴ്ച അവളുടെ വാക്കുകളിലൂടെ വീണ്ടും അർജുന്റെ കണ്ണുകളിൽ തെളിഞ്ഞുവരാൻ തുടങ്ങി.. എങ്കിലും ഒരുവിധം ദേഷ്യം അടക്കി വേറൊന്നുമില്ലല്ലോ എന്നുപറഞ്ഞു അവൻ തന്നെ ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു..

ഏഹ് വെച്ചോ ഹോ ഇങ്ങനെയുണ്ടോ മനുഷ്യർ ഓന്ത് നിറം മാറില്ല ഇത്രവേഗം ഇപ്പോൾ കുഴപ്പമില്ലല്ലോന്ന് ചോദിച്ചയാളാ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തിട്ട് പോയത് എന്നാലും ആ പാവം വിശ്വനാഥൻ സാറിന് എങ്ങനെയാണോ ഇതുപോലൊരു കാട്ടാളനെ മകനായി കിട്ടിയത്.. അദ്ദേഹം എന്ത് പാവമാ ഇതോ കടിച് കീറാൻ നിക്കുന്ന ഡ്രാക്കുള.. മ്മ് കാട്ടാളൻ ആയാലും ഡ്രാക്കുള ആയാലും ചെക്കൻ മൊഞ്ചനാ ആരും ഒന്ന് നോക്കിപ്പോവും വെൽ ബിൽറ്റേഡ് ബോഡിയും നല്ല ഉഗ്രൻ താടിയും കുഞ്ഞിക്കണ്ണുകളും ചിരിക്കുമ്പോൾ ഉള്ള നുണകുഴിയും മൊത്തത്തിൽ കൊള്ളാം ആഹ് പറഞ്ഞിട്ടെന്താ കാര്യം സ്വാഭാവം ഇതായിപ്പോയല്ലോ... അന്നത്തെ ഗീതുവിന്റെ ചിന്തയിൽ മുഴുവനും അർജുൻ നിറഞ്ഞുനിന്നു.. നാളെ കഴിഞ്ഞ് പ്രസന്റേഷൻ തയ്യാറാക്കിയാൽ മതിയെന്ന് പറഞ്ഞതുകൊണ്ട് അവൾക്കിത്തിരി ആശ്വാസം തോന്നി നാളെ ബാക്കി ചെയ്യാമെന്നു തീരുമാനിച്ചു അന്നത്തെ ഷീണം മുഴുവനും തീർക്കാൻ അവൾ നേരത്തെ കിടന്നു ഉറങ്ങാൻ കിടന്നപ്പോഴും അവന്റെ മനസ്സിൽ അർജുന്റെ മുഖം തെളിഞ്ഞുവന്നു അങ്ങനെ എപ്പോഴോ അവൾ നിദ്രയെ പുൽകി..എന്നാൽ കലങ്ങി മറിഞ്ഞ മനസും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും മനസ്സിൽ അലയടിക്കുന്ന ചിന്തകളുമായി സങ്കർഷത്തിലായിരുന്നു അർജുന്റെ മനസ്..തന്റെ ഉള്ളിലെ ചിന്തകൾക്ക് ഉത്തരം തേടാതെ ഇന്ന് ഉറങ്ങാൻ പറ്റില്ലെന്നവൻ ഉറപ്പായി.. തന്റെ ഉള്ളിലെ ഈ സമ്മർദ്ദത്തിന്റെ ഉത്തരം എത്രെയുംവേഗം കണ്ടെത്തണം എന്നവൻ തീരുമാനിച്ചു

നേരെ ഫോൺ എടുത്ത് അവൻ കാർത്തിയെ വിളിച്ചു "ഹലോ ഡാ പറയ്യ് എന്താ ഈ നേരത്ത് "കാർത്തി ഉറക്കച്ചടവോടെ ചോദിച്ചു "ഡാ അതു അതാണേൽ... അർജുൻ വാക്കുകൾക്കായി പരതി "നിനക്കെന്താടാ വിക്ക് ഉണ്ടോ പാതിരാത്രി വിളിച്ചു മനുഷ്യനെ കളിയാക്കുന്നോ?? കാർത്തി ചൂടായി "ഡാ അത് ഇന്ന് നമ്മൾ ലഞ്ച് കഴിക്കാൻ ഇരുന്നില്ലേ അപ്പോൾ രാഹുലും ഗീതുവും.... "നീ ലഞ്ച് കഴിച്ചില്ലല്ലോ ഞങ്ങൾ കഴിക്കാൻ പിടിച്ചു ഇരുത്തിയപ്പോൾ നീ എണീറ്റ് പോയില്ലേ അർജുൻ ചോദിക്കാൻ വരുന്നത് എന്താണെന്ന് മനസ്സിലായതും കാർത്തി അവനെ വട്ടം ചുറ്റിക്കാനായി ഓരോന്ന് ചോദിച്ചു "അതല്ലെടാ ഗീതുവും രാഹുലും മാറിയിരുന്നല്ലോ അപ്പോൾ നീ എന്തോ പറഞ്ഞല്ലോ "അർജുൻ മടിച്ചുമടിച്ചു ആണേലും ഒരുവിധം ചോദിച്ചു കാർത്തിക്ക് അതോടുകൂടി തന്റെ സംശയം സത്യമാണെന്നു വ്യക്തമായി ചെക്കൻ ഉറക്കം പോയിട്ടുള്ള വിളി ആണെന്നും ഉറപ്പായി " ഞാൻ എന്ത് പറഞ്ഞെന്ന നീ എന്തൊക്കെയാ ഈ പറയുന്നേ" കാര്യം മനസ്സിലായതും കാർത്തി അർജുനെ ചുറ്റിക്കാൻ വേണ്ടി ഉരുണ്ടുകളിച്ചു "ഡാ നീ എന്തോ പറഞ്ഞില്ലേ ആ സമയത്ത് "അതിനെപറ്റിയ "ഞാൻ എന്തുപറഞ്ഞെന്നാ അല്ല എന്തേലും പറഞ്ഞാൽ എന്താ നീയിപ്പോൾ ഈ പാതിരാത്രി അതുവിളിച്ചു ചോദിക്കുന്നെ അതെന്തായാലിപ്പോൾ എന്താ വിട്ടുകള കാർത്തി കൂസലില്ലാതെ പറഞ്ഞു അതും കൂടിയായപ്പോൾ അർജുൻ ദേഷ്യംവന്നു

"ഡാ കോപ്പേ ഇന്ന് നീ പറഞ്ഞില്ലേ അവർ സംസാരിച്ചപ്പോൾ ഭാവി കാര്യമാണ് വല്ലതും ആയിരിക്കുമെന്ന് അതെന്താ അങ്ങനെ എന്നറിയാനാണ് വിളിച്ചത് എന്റെ ഓഫീസിൽ എന്താണ് നടക്കുന്നത് എനിക്കറിയണ്ടേ വല്ല ചുറ്റികളിയും ഉണ്ടെങ്കിലോ എന്നോർത്തു ഞാൻ ചോദിച്ചതാ... "ആഹ് ശരി ശരി ഞാൻ സമ്മതിച്ചു അവർ തമ്മിൽ ഒന്നുമില്ലെടാ ഞാൻ മാറിനിന്നു സംസാരിച്ചപ്പോൾ ഒരു സംശയം പറഞ്ഞതാ...അല്ല നീ അതിപ്പോൾ പാതിരാത്രി അതോർത്തിരിപ്പരുന്നോ.... ഇനി അവർ തമ്മിൽ എന്തേലും ഉണ്ടെങ്കിൽ തന്നെ നിനക്കെന്താ കാർത്തി അർജുന്റെ മറുപടിക്കായി കാതോർത്തു പറഞ്ഞു.. "എനിക്കെന്ത് എനിക്കൊന്നുല്ല പക്ഷെ എന്റെ ഓഫീസിൽ കിടന്ന് അഴിഞ്ഞാടാൻ ഞാൻ സമ്മതിക്കില്ല അത്കൊണ്ട് ഇപ്പോൾ അതോർത്തപ്പോൾ അങ്ങ് ചോദിച്ചതാ അല്ലാണ്ട് അതോർത്തു ഇരുന്നതൊന്നുമല്ല.. കാർത്തി ചോദിച്ച ചോദ്യം കേട്ട് ഒരുനിമിഷം പതറിയെങ്കിലും അർജുൻ ഒരുവിധം പറഞ്ഞു "അതെനിക്ക് അറിയാടാ അല്ലാണ്ട് നീ ആ ഗീതുവിനോട് പ്രേമം മൂത്ത് അതറിയാൻ വിളിച്ചതല്ലെന്ന് എനിക്കറിഞ്ഞൂടെ "ചിരി ഉള്ളിലൊതുക്കി കാർത്തി പിന്നെയും അർജുനിട്ട് ഒന്ന് എറിഞ്ഞുനോക്കി "അർജുൻ അവന്റെ ആ ചോദ്യം കേട്ടപ്പോൾ തലകറങ്ങുന്നപോലെ തോന്നി തന്റെ മനസിലുള്ളതാണ്

അവൻ തമാശ രൂപേണ ചോദിച്ചത് അവൻ ഉടനെ ബൈ പറഞ്ഞു ഫോൺ വെച്ചു ഭാഗ്യം പൊട്ടൻ വെറുതെ അങ്ങ് പറഞ്ഞുന്നെ ഉള്ളു ഒന്നും മനസിലായിട്ടില്ല മനസിലായിരുന്നെങ്കിൽ ഇപ്പോൾ എന്റെ വാലുമുറിഞ്ഞേനെ ഹോ അർജുൻ കണ്ട്രോൾ yourself നിനക്കുള്ള കുഴി നീ തന്നെ തോണ്ടാതെ അവൻ സ്വയം പറഞ്ഞു ചിരിയോടെ കട്ടിലിലേക്ക് വീണു... വല്ലാത്തൊരു സമാധാനം അവനുതോന്നി വലിയൊരു ഭാരം ഇറക്കിവെച്ചപോലെ കാർത്തി ഉച്ചക്ക് പറഞ്ഞതുകേട്ടപ്പോൾ താൻ അറിയാത്ത എന്തോ ഒന്ന് രാഹുലിനും ഗീതുവിനുമിടയിൽ ഉണ്ടെന്നാണ് കരുതിയത് അതില്ലെന്നറിഞ്ഞപ്പോൾ പാതി ജീവൻ തിരിച്ചുകിട്ടിയപോലെ..... ഇതേ സമയം കാർത്തി ഞാൻ ഒരു പൊട്ടൻ ആണെന്നാണ് നീ വിചാരിച്ചിരിക്കുന്നതല്ലേ നിന്റെ കള്ളക്കളികൾ ഒന്നും എനിക്ക് മനസിലാവില്ലെന്ന് കരുതിയോ.. ഡാ കള്ള കാമുകാ പ്രേമത്തിന്റെ മണം അടിച്ചാൽ പോലും ഈ കാർത്തിക്ക് മനസിലാവും... നിനക്ക് പ്രേമത്തോടു പുച്ഛം ആണല്ലേ നിന്റെ പുച്ഛം ഞാൻ മാറ്റിത്തരാം... നിന്റെയുള്ളിലെ കള്ളകാമുകനെ പുറത്ത് കൊണ്ടുവരാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ അതിനുവേണ്ടിയുള്ള ആദ്യത്തെ കരുവാണ് രാഹുൽ അവനെ വെച്ച് ഞാൻ ഒരു കളികളിക്കും..

ഒരുപാട് പദ്ധതികൾ മനസ്സിൽ കണ്ടുകൊണ്ട് കാർത്തിയും നിദ്രയെപുല്കി 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 പിറ്റേന്ന് നേരത്തെ തന്നെ ഗീതു കുളിചൊരുങ്ങി മഞ്ജുവിനെയും അനുവിനെയും വിളിച്ചു വരില്ലെന്ന് പറഞ്ഞു വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞ ശേഷം അമ്പലത്തിലേക്ക് പോയി... അമ്പലത്തിൽ പറഞ്ഞപോലെ രാഹുൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു അവന്റെ അടുത്തേക്ക് ചെന്നു"രാഹുലേട്ടൻ വന്നിട്ട് ഒത്തിരി നേരമായോ?? " ഹേയ് ഇല്ല തൊഴുതുവാ ഞാൻ ഇവിടെ നിൽക്കാം . " അവൾ തലയാട്ടി കൊണ്ട് വേഗം അമ്പലത്തിനുള്ളിലേക്ക് കേറി തൊഴുതിറങ്ങി "വാ മോനെ പോവാം "സുജാത(രാഹുലിൻറെ അമ്മ ) രാഹുലിനെ വന്നു വിളിച്ചു ഒരു 5മിനിറ്റ് അമ്മേ ഞാൻ അമ്മക്ക് ഒരാളെ കാണിച്ചുതരാം " "ആരാടാ " "ദേ ഇപ്പോൾ വരും... ആഹ് എത്തിപ്പോയല്ലോ " "അമ്മേ ദേ ഇത് ഗീതിക മേനോൻ എന്റെ ഓഫീസിൽ വർക്ക്‌ ചെയുന്ന കുട്ടിയാ " ഗീതു ഉടനെ അവരെ നോക്കി പുഞ്ചിരിച്ചു. സുജാത തിരിച്ചും.പരസ്പരം പരിജയപെട്ടു ഗീതുവിനെ കണ്ടപ്പോൾ തന്നെ അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..വായാടി ആയതുകൊണ്ട് തന്നെ ഗീതുവിന്റെ സംസാരത്തിലൂടെ കുറച്ചു നേരം കൊണ്ട്തന്നെ അവർ ഒരുപാട് പരിജയം ഉള്ള ആൾക്കാരെപോലെയായി..

ഗീതുവിന്റെ സംസാരം ഒക്കെ കണ്ട് സുജാതയും അവളോടൊപ്പം കൂടി വിശേഷണങ്ങൾ പങ്കുവെച്ചും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നല്ലപോലെ കൂട്ടായി . സുജാത അവരുടെ കയ്യിലെ പ്രസാദം ഗീതുവിന്‌ നീട്ടി അവൾ അത് മേടിച്ചു "ഇന്ന് അമ്മയുടെ പിറന്നാളാണ് " സുജാതയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. ഗീതു അവരെ കെട്ടിപിടിച്ചു ആശംസകൾ നേർന്നു അവർ സന്തോഷത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു ശേഷം അവരോടൊപ്പം വണ്ടിയിൽ കേറി രാഹുലിന്റെ വീട്ടിലേക്ക് പോയി സുജാത വീടൊക്കെ ഗീതുവിന്‌ കാണിച്ചു കൊടുത്തു.. പിറന്നാൾ പായസവുംകുടിച്ചു കുറച്ച്നേരം കൂടി അവിടെ സംസാരിച്ചിരുന്നു ഇനിയൊരിക്കൽ വരാമെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി 💠💠💠💠💠💠💠💠💠💠💠💠💠💠💠 ഈ സമയം ഓഫീസിൽ ഗീതുവിന്റെ അസാന്നിധ്യം അർജുനെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചിരുന്നു.. കാണാതെ ഇരിക്കുമ്പോൾ അസ്വസ്ഥൻ ആകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം അതവനെ ബാധിക്കുമെന്ന് അവൻ അറിഞ്ഞിരുന്നുല്ല... ഇടക്കിടക്ക് ക്യാമറയിലൂടെ ഗീതുവിന്റെ സ്ഥാനത്തേക്ക് നോക്കിയെങ്കിലും അവിടേം ശൂന്യമായികിടക്കുന്നത് അർജുനെ അലോസരപ്പെടുത്തി കൊണ്ടിരുന്നു

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രെമിച്ചിട്ടും ഇടക്കിടക്ക് കണ്ണുകൾ അവിടേക്ക് പാഞ്ഞുപോവും ഇന്നലെ വർക്ക്‌ കൊടുത്തത് മുതൽ അവൾ അവിടെ കാട്ടികൂട്ടിയ പരാക്രമങ്ങൾ കണ്ടിരുന്നു ചിരിച്ചത് അവൻ ഓർത്തു ലീവ് അനുവദിക്കേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷം അവനു തോന്നി... ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു എങ്കിലും കാൾ കണക്ട് ആയില്ല... നിരാശയും ദേഷ്യവും ഒക്കെ അവനിൽ ഉടലെടുത്തു ഈ ചെറിയ സമയം കൊണ്ട് അവളെന്നെ ഇത്രമാത്രം സ്വാധീനിച്ചിരുന്നോ.. ഞാൻ അവളെ ഇത്രമാത്രം സ്നേഹിച്ചു തുടങ്ങിയോ?? മനസിൽ ഉയർന്നുവരുന്ന ചോദ്യങ്ങളുടെ ഉത്തരംതേടി അവന്റെ മനസ് അസ്വസ്ഥമായിക്കൊണ്ടേയിരുന്നു.. ഇനി ഓഫീസിൽ നിന്നാൽ ശരിയാവില്ലെന്ന് തോന്നിയതും അവന്റെ ക്ലൈയന്റിനെ വിളിച്ചു കോഫി ഷോപ്പിൽ വെച്ച് meet ചെയ്യാമെന്ന് നിർദേശം കൊടുത്ത് അവൻ ഓഫീസിൽ നിന്നും ഇറങ്ങി 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഗീതുവിനെയും കൂട്ടി രാഹുൽ പോയത് ഒരു വലിയ വീടിന്റെ മുന്നിലേക്ക് ആയിരുന്നു.. കാറിൽ നിന്നും ഇറങ്ങി ഗീതു രാഹുലിനെ നോക്കി വല്ലാത്തൊരു പരിഭ്രമം അവന്റെ മുഖത്ത് അവൾക്ക് കാണാൻ സാധിച്ചു..

"ഒന്നും പേടിക്കേണ്ട രാഹുലേട്ടാ ഒരു പ്രശ്നവും ഉണ്ടാവില്ല എന്നും പറഞ്ഞു രാഹുലിനെ സമാധാനിപ്പിച്ചു അവൾ ആ വീടിനുള്ളിലേക്ക് കേറിപോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചുവന്നു നേരെ അവർപോയത് ടൗണിലെ വലിയൊരു ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ് ... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 അർജുൻ സ്ഥലത്തെത്തി ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങിയതും തൊട്ട് അടുത്ത ടെക്‌സ്‌റ്റൈൽസ് ഷോപ്പിൽ നിന്നും ഇറങ്ങി വരുന്ന ഗീതുവിലേക്കും രാഹുലിനെയുമാണ് അർജുൻ കണ്ടത്.. ഒരു നിമിഷത്തേക്ക് സർവ്വ നിയന്ത്രണവും നഷ്ടപെടുന്നപോലെ തലമരവിക്കുംപോലെ തോന്നി അർജുന്.. തന്നോട് ലീവ് വേണം സുഖമില്ല എന്നു കള്ളംപറഞ്ഞു രാഹുലിനൊപ്പം അവൾ എന്തിനു പോയി എന്ന ചോദ്യം അവന്റെ മനസിയിൽ ഉയർന്നുവന്നു... കമിതാക്കളെ പോലെ പരസപരം സംസാരിച്ചും ചിരിച്ചും കൈകോർത്തുപിടിച്ചും നടന്നു വരുന്നവരെ കണ്ടപ്പോൾ തന്റേതെന്ന് വിശ്വസിച്ച ഒന്ന് കൈവിട്ടുപോവുമ്പോൾ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ... മനസ് കൈവിട്ട് പോവുന്നപോലെ തോന്നി കവിളുകളെ ചുംബിച്ചു കൊണ്ട് കണ്ണുനീർ ചാലുതീർത്തു കണ്ണുനീരിനാൽ കാഴ്ച മറഞ്ഞുകൊണ്ടിരുന്നപ്പോഴും അവൻ കണ്ടു രാഹുലിന്റെ കയ്യിൽ കൈ ചേർത്തു പിടിച്ചു കാറിലേക്ക് കേറുന്ന ഗീതുവിനെ....

തന്റെ സ്വപ്നങ്ങൾക്കും ജീവിതത്തിനും അവളുടെ മുഖം കൊടുത്ത് താൻ അവളെ സ്നേഹിച്ചു ഭ്രാന്തമായി തന്നെ പ്രണയിച്ചു അവൾപോലും അറിയാതെ .. പക്ഷെ ആ പ്രണയത്തെ സാക്ഷാത്കരിക്കാൻ താൻ കണ്ട സ്വപ്നങ്ങൾക്കെല്ലാം നിറം പകരാൻ അവളോട് ആ ഇഷ്ടം പങ്കുവയ്ക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ എന്നത് അവനെ കുത്തിനോവിച്ചു കൊണ്ടിരുന്നു.. അവളെ കണ്ട നിമിഷം മുതൽ ഉള്ളിനുള്ളിൽ അവളെ കൊണ്ടു നടക്കുകയായിരുന്നു താൻ.. ഒരു നിമിഷംകൊണ്ട് ഒരാളോട് പ്രണയം തോന്നില്ല..തനിക്ക് പ്രണയത്തോട് പുച്ഛമാണെന്ന് പറഞ്ഞു കാർത്തിയോട് തർക്കിച്ചു എങ്കിലും നിനക്കായ്‌ വിധിച്ചവൾ നിന്റെ മുന്നിൽ എത്തുമ്പോൾ അവളോട് പ്രണയം തോന്നാൻ ഒരുനിമിഷം പോലും ചിലപ്പോൾ വേണ്ടി വരില്ലാ... ചിലപ്പോൾ വർഷങ്ങൾ വേണ്ടി വരും ചിലപ്പോൾ നിനക്ക് പ്രണയം തോന്നിയാലും അവൾക്കത് തിരിച്ചതോന്നാൻ ഒരുയുഗം തന്നെ വേണ്ടിവരും .. ഒരു പക്ഷെ നിന്നിൽ നിന്നു അകന്ന് നഷ്ടപ്പെട്ടു പോയി എന്നുമിരിക്കും..... പക്ഷെ നിന്റെ ജീവന്റെ പാതിയായി ചേരാൻ കാലം കാത്ത് വെച്ചവളാണെങ്കിൽ കാലമെത്രെ കഴിഞ്ഞാലും അവൾ നിന്നിലേക്ക് തന്നെ എത്തിച്ചേരും.. എന്നാണ് അവനതിന് മറുപടി പറഞ്ഞത്...

ശെരിയാണ്.... അവൻ പറഞ്ഞതൊക്കെയും.... അവനോട് തർക്കിച്ചുവെങ്കിലും തന്റെ വാദം തെറ്റ് ആണെന്ന് തെളിയിക്കുകയായിരുന്നു അവളെ കണ്ടതുമുതൽ ഇന്ന് ഈ നിമിഷം വരെ തന്റെ മനസ്സ്..... പക്ഷെ അവളുടെ മുഖംകൊടുത്തു താൻ കണ്ട സ്വപ്നങ്ങളുടെ വർണ്ണങ്ങളിലേക്കെല്ലാം ഇപ്പോൾ ഇരുൾ പടർന്നിരിക്കുന്നു.... മീറ്റിംഗ് ക്യാൻസൽ ചെയ്തു കാറിലേക്ക് കേറി സ്റ്റിയറിങ്ങിൽ തലവെച്ചു അർജുൻ കിടന്നു... അപ്പോഴും അവന്റെ കണ്ണുകൾക്കിടയൂലെ നീർതുള്ളികൾ പൊഴിയുന്നുണ്ടായിരുന്നു സ്വയം നിയന്ത്രിച്ചു അവൻ വേഗം വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു വണ്ടി ഓടിക്കുന്നതിനിടയിൽ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെട്ടു എങ്കിലും അതിനേക്കാൾ തകർന്നുപോയ തന്റെ മനസ്സിനെ പിടിച്ചുനിർത്താൻ പാട്പെടുകയായിരുന്ന അർജുൻ വീട്ടിലെത്തുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു... അതുകൊണ്ട് തന്നെ അവൻ അമിത വേഗത്തിൽ തന്നെ വണ്ടിയോടിച്ചു.. വീണ്ടും ഗീതുവും രാഹുലിനെയും ഒരുമിച്ചു കണ്ട നിമിഷങ്ങളൊക്കെയും കണ്മുന്നിൽ തെളിഞ്ഞു വന്നതും കണ്ണുകളെ അവൻ ഇറുക്കിയടച്ചു കണ്ണുതുറന്നപ്പോൾ വലിയൊരു ശബ്ദത്തോടെ എതിരെ വന്ന ലോറിയുമായി അർജുന്റെ വണ്ടി കൂട്ടിയിടിച്ചു..ലോറിയും കാറും കൂട്ടിയിടിച്ചു AVM ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് CEO ആശുപത്രിയിൽ എന്ന ന്യൂസും വേഗം വ്യാപിച്ചു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...