ഹരിനന്ദനം: ഭാഗം 5

 

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

കോളേജിൽ വെച്ച് പലതവണ ഹരിയേട്ടനെ കണ്ടെങ്കിലും മനസിലുള്ളത് തുറന്ന് പറയാൻ പേടി ആയിരുന്നു.... കോളേജിലെ പെൺ പിള്ളേരുടെ ആരാധന കഥാപാത്രമായിരുന്നു ഹരിയേട്ടൻ....... എങ്ങനെങ്കിലും മനസുലുള്ള ഇഷ്ടം ഹരിയേട്ടനെ അറിയിച്ചേ പറ്റും..... അത്ര മാത്രം എന്റെ മനസിനെ കിഴടങ്ങിയിരുന്നു..... ലച്ചുവിനോട് പറഞ്ഞാല്ലോ...... അവൾ എന്തെങ്കിലും വഴി പറയട്ടെ........ "അമ്മായി ലച്ചുവിനെ കണ്ടായിരുന്നോ..... " "അവൾ കുളത്തിന്റെ സൈഡിലേക്ക് പോകുന്നുണ്ടായിരുന്നു..... എന്താ കാര്യം... " "ഒന്നുല്ല അമ്മായി...... " ഞാൻ കുളക്കടവിലേക്ക് പോയി...... ലച്ചു ഫോണിൽ കുത്തികളിക്കുവായിരുന്നു..... "ലച്ചു........ " "പറ..... " "ഡി ഇങ്ങോട്ട് നോക്കിയേ....... " "നീ പറഞ്ഞോ...... "

"ലച്ചു..... ഇങ്ങോട്ട് നോക്ക്.... എനിക്ക് സംസാരിക്കണം..... " "നീ പറഞ്ഞോ മുത്തേ....... ഞാൻ കേൾക്കുന്നുണ്ട്..... " "ഡി....... ഞാൻ ആ ഫോൺ വെള്ളത്തിൽ എറിയേണ്ടെങ്കിൽ ഇങ്ങോട്ട് നോക്ക്..... "നോക്കി..... ഇനി പറ...... " "ലച്ചു...... പിന്നെയുണ്ടല്ലോ..... എനിക്ക്.... " "നീ പറയുന്നുണ്ടോ നന്ദു...... എനിക്ക് വേറെ പണിയുണ്ട്..... " "ഡി... അത് പിന്നെ...... എനിക്ക് നിന്റെ ഒരു സഹായം വേണം...... " "നീ കാര്യം പറ...... എന്നിട്ട് സഹായിക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കാം...... " "ലച്ചു എനിക്ക് ഒരാളെ ഇഷ്ടമാണ്..... " "എന്ത്... "അവൾ ഞെട്ടി എന്റെ മുഖത്തു നോക്കി..... "നീ എന്താ ഇപ്പൊ പറഞ്ഞേ..... " "അതുപിന്നെ..... എനിക്ക് ഒരാളോട് ഇഷ്ടം...... " "നിനക്കോ...... പ്രേമമോ...... " "അത് എനിക്ക് പ്രേമിച്ചുടെ..... "

"അല്ല നിന്റെ കാര്യമല്ലേ....... അതൊക്കെ പോട്ടെ ആരാ ആൾ.... എന്റെ എന്ത് സഹായമാണ് വേണ്ടത്...... " "ലച്ചു എനിക്ക് അയാളെ ഇഷ്ടമാണെന്നുള്ളത് അയാൾക്ക്‌ അറിയില്ല..... " "One side....അതും നിനക്ക് അങ്ങോട്ട്‌..... ആരാ കക്ഷി..... " "നിനക്ക് അറിയുന്ന ആളാണ്. . . " "എനിക്ക് അറിയുന്ന ആളോ.... നമ്മുടെ ക്ലാസ്സിലെ ആരെങ്കിലും ആണോ....... വിഷ്ണു ആണോ..... അവനുമായി നീ ഇപ്പോ നല്ല കമ്പനിയാണല്ലോ...... " "അവൻ ഒന്നുമല്ല...... " "പിന്നെ ആരാടി. " "ഹരിയേട്ടൻ" "ഏത് ഹരിയേട്ടൻ " "നിനക്ക് ഏതൊക്കെ ഹരിയേട്ടനെ അറിയാം ലച്ചു..... " "വിഷ്ണുന്റെ അപ്പച്ചിയുടെ മോൻ ഹരിയേട്ടനെയാണോ നീ...... " "മ്മ്മ്...... "അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി "എന്താടി കിണിക്കുന്നേ....... "

"എന്റെ നന്ദു നിനക്ക് വേറെ ആരെയും കിട്ടിയില്ലേ പ്രേമിക്കാൻ...... " "ഹരിയേട്ടൻ എന്താ കുഴപ്പം...... " "ഹരിയേട്ടൻ ഒരു കുഴപ്പവുമില്ല..... പക്ഷേ അയാൾക്ക്‌ ഇതൊന്നും ഇഷ്ടല്ല മോളേ...... ഹരിയേട്ടൻ പാട്ടിനോട് മാത്രേ പ്രേമമുള്ളൂ...... പിന്നെ അയാളുടെ അച്ഛനെ പോലെ ഒരു IPS ഓഫീസർ ആകണം.. . ഇതാണ് ഹരിയേട്ടന്റെ ലക്ഷ്യം..... " "ലച്ചു..... പ്ലീസ്... എനിക്ക് ഒരുപാട് ഇഷ്ട...... " "എന്നാ നീ നേരിട്ട് പോയി പറ.... " "ഡാ അതൊക്കെ ഞാൻ ശ്രെമിച്ചു... ഹരിയേട്ടന്റെ മുന്നിൽ പോകാൻ തന്നെ എനിക്ക് പേടിയാ...... " "എന്നാ പിന്നെ മോൾ അത് മറന്നേക്ക്..... പറഞ്ഞിട്ടും വല്ല്യ കാര്യമൊന്നുമില്ല ..... " "ഡാ നീ അങ്ങനെ പറയല്ലേ....... എന്തെങ്കിലും ഒരു വഴി പറഞ്ഞു താടാ.... " "മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ..... കിട്ടി പോയി..... "

"എന്താടാ.... " "കുറച്ച് പഴയതാണ്...... എന്നാലും അയാളുടെ ക്യാരക്ടർ വെച്ച് വർക്ക്‌ ആകും എന്നാ എന്റെ ഒരു വിശ്വസം...." "നീ പറ..... " "അതൊക്കെ ഉണ്ട്‌..... പറയാം.. നീ വാ...... " ഞങ്ങൾ റൂമിലേക്ക്‌ പോയി.... "നീ എന്താ ലച്ചു പറയണേ..... ഇതൊക്കെ നടക്കണേ കാര്യമാണോ.... " "എന്നാ പിന്നെ നീ നേരിട്ട് പോയി ഇഷ്ടമാണെന്ന് പറഞ്ഞോ.... അല്ലപിന്നെ... " "ശരി....... നീ പറഞ്ഞ പോലെ തന്നെ ചെയ്യാം..... ബട്ട്‌ അത് ഹരിയേട്ടന്റെ കൈയിൽ തന്നെ കിട്ടുമെന്ന് എന്താ ഉറപ്പ്......" "അതൊക്കെ കിട്ടും......നീ എഴുത് മുത്തേ........ നിന്റെ പ്രണയം മുഴുവനും നീ കത്തിലുടെ പ്രകടിപ്പിക്ക്....... കുറച്ച് സാഹിത്യമൊക്കെ വെച്ച് കാച്ചിക്കോ..... " അവൾ പറഞ്ഞപോലെ ഞാൻ പലപ്പോഴായി ഹരിയേട്ടന് ലെറ്റർ എഴുതി.....

കുറേ കത്തുകൾ ലൈബ്രറിയിൽ നിന്ന് എടുക്കുന്ന ബുക്കിലും വെച്ച് കൊടുത്തു......പലപ്പോഴായി ആ കണ്ണുകൾ എന്നെ തിരയാൻ തുടങ്ങി..... അവസാനം എക്സാം കഴിഞ്ഞു ഞാൻ ഹരിയേട്ടന്റെ മുന്നിലേക്ക് വരുമെന്ന് പറഞ്ഞു...... പക്ഷേ എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം തല്ലികെടുത്തിയ ആ നശിച്ച ദിവസം...... എക്സാം കഴിയുന്ന ദിവസം വൈകുന്നേരം അടുത്തുള്ള ശിവന്റെ ക്ഷേത്രത്തിൽ വരണമെന്നും.......ക്ഷേത്രം കുളത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞു കത്ത് അയച്ചു...... നല്ല ടെൻഷൻ ഉണ്ടായിരുന്നു പോകുമ്പോ...... ക്ഷേത്രത്തിൽ കേറി തൊഴുത്.... നേരെ അമ്പലകുളത്തിലേക്ക് പോയി..... എന്നാൽ അവിടെ തന്നെ കാത്തിരുന്നത്..... അപർണ ആയിരുന്നു...... ഹരിയേട്ടന്റെ ബെസ്റ്റ് ഫ്രണ്ട്.....

"നീ ആണോ ഹരിക്ക് ഈ കത്ത് അയച്ചത്...." "അത് ചേച്ചി എനിക്ക്..... " "എന്റെ ചോദ്യത്തിന് ഉത്തരം താ നന്ദന.... yes or no.' "ചേച്ചി ഞാൻ ആണ് അയച്ചത്..... ബട്ട്‌ ഇത് ചേച്ചിക്ക് എങ്ങനെ കിട്ടി.... " "എനിക്ക് കിട്ടിയത് എങ്ങനെയെങ്കിലും ആവട്ടെ...... എന്താ നിന്റെ ഉദ്ദേശം.... " "എനിക്ക് ഹരിയേട്ടനെ ഇഷ്ടമാണ്.... " "എന്നാൽ അവൻ നിന്നെ ഇഷ്ടമല്ല.... " "അത് ചേച്ചിയാണോ പറയേണ്ടത്.... ഹരിയേട്ടനല്ലേ.... ഞാൻ ഹരിയേട്ടനോട് ചോദിച്ചോളാം.." "ഞാൻ പറഞ്ഞാലും മതി.... ഹരി സ്നേഹിക്കുന്നത് എന്നെയാ.....അവൻ ഒരു ജോലി കിട്ടിയാലുടനെ മാര്യേജ് ഉണ്ടവും..... നീ അവൻ അയച്ച കത്തുകളൊക്കെ ഞാനാ വായിച്ചതു..... ഇനി മേലാൽ അവന്റെ പുറകെ വരരുത്..... " എല്ലാം കേട്ട് തകർന്നാണ് ഞാൻ വീട്ടിൽ ചെന്നത്.....

ലച്ചൂനോട് എല്ലാം കാര്യവും പറഞ്ഞു..... അവൾ എന്നെ കുറേ സമാധാനിപ്പിച്ചു.... അവിടെ നിന്നാൽ മാനസികനില തെറ്റും എന്ന് തോന്നിയപ്പോ അച്ഛനോട് പറഞ്ഞു ഇങ്ങോട്ടേക്ക് വന്നു...... മറക്കാൻ ശ്രമിക്കുമ്പോഴും........അതിന് കഴിയുന്നുണ്ടായിരുന്നില്ല...... "നീ ആയിരുന്നോ...... നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലെ..... ഹരി എന്റേതാണ്.... ഞങ്ങൾ തമ്മിൽ സ്നേഹാരത്തിലാണ് എന്ന്... പിന്നെയും എന്തിനാ അവന്റെ പുറകെ വരുന്നേ..... " "ഞാൻ ആരുടേം പുറകെ പോയിട്ടില്ല...... ഞങ്ങളുടെ വീട്ടുകാർ തീരുമാനിച്ചതാണ്..... " "അവൻ പറഞ്ഞതല്ലേ.... ഈ വിവാഹത്തിന് താല്പര്യമില്ലെന്ന്..... പിന്നെ എന്തിനാ.... " "മതി...... നീ ഇനി ഒരക്ഷരം മിണ്ടരുത്..... നീ എന്ത അന്ന് എന്നോട് പറഞ്ഞേ..... നിങ്ങൾ പ്രേമത്തിലാണ്....

കല്യാണം ഉറപ്പിച്ചു.... എന്നോട് വിഷ്ണു എല്ലാം പറഞ്ഞിരുന്നു അപർണ...... " "വിഷ്ണു എന്ത് പറഞ്ഞെന്നു..... " "എല്ലാം കാര്യവും.... ഹരിയേട്ടനെ നീ ചതിച്ചതല്ലെടി.... " "അതേടി.... ഞാൻ താനായ എല്ലാം ചെയ്തേ.....അന്ന് അവൻ നിന്നോട്..... അല്ല നിന്റെ അക്ഷരങ്ങളോട് പ്രണയമായിരുന്നു..... ഞാൻ കുറേ പിന്തിരിപ്പിക്കാൻ നോക്കി.... പക്ഷേ നടന്നില്ല.... നീ എങ്ങനെ ഉള്ളവൾ ആയാലും അവൻ നിന്നെ സ്വീകരിക്കുമെന്നാണ് പറഞ്ഞേ...." "ടി..... എന്തിനാ പിന്നേ അന്ന് അങ്ങനെ ഒക്കെ പറഞ്ഞേ... " "എനിക്ക് അവനെ വേണമായിരുന്നു..... ഹരി എന്റേത് മാത്രമാ.... അപ്പൊ എന്റെ മുന്നിൽ അതേ വഴിയുണ്ടായിരുന്നുള്ളു... " "ഞാൻ എല്ലാം കാര്യവും ഹരിയേട്ടനോട് പറയും അപർണ.....

നിന്നെ നല്ല സുഹൃത്തതായിട്ടല്ലേ... അയാൾ കണ്ടേ... എന്നിട്ട് നീ..... ചീ... " "സുഹൃത്തോ.... അതൊക്കെ പണ്ട്...... ഇപ്പോ ഹരിക്കും എന്നെ ഇഷ്ടമാണ്.... " "ഇല്ല ഞാൻ വിശ്വസിക്കില്ല.... " "നിനക്ക് സംശയമുണ്ടെങ്കിൽ ഹരിയെ ഞാൻ വിളികാം.... അവൻ തന്നെ നിന്നോട് പറയും...."അവൾ ഫോൺ എടുത്ത് ഹരിയേട്ടനെ വിളിച്ചു "ഹലോ... ഹരി..... ഡാ നീ തന്നെ അവളോട് പറ.. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല.... ഞാൻ അവൾക്ക് ഫോൺ കൊടുക്കാം... " "ഹരിയേട്ടാ... " "ഹലോ നന്ദന.... അപ്പു പറഞ്ഞതൊക്കെ സത്യമാണ്... so... താൻ വീട്ടിൽ എങ്ങനെങ്കിലും പറഞ്ഞു ഈ വിവാഹത്തിന്ന് പിന്മാറണം. " **************

"ദേവേട്ടാ.... നന്ദു ഇത് വരെ എത്തിയില്ലല്ലോ.... " "അവൾ ശ്രീയെ കാണാൻ പോയതാ ഭാമേ... " "എന്നാലും സമയം കുറേ ആയില്ലേ.... എനിക്ക് എന്തോ ടെൻഷൻ.... അവളെ ഒന്ന് വിളിച്ചു നോക്ക്... "ദേവന്റെ ഫോൺ റിങ് ചെയ്തു... "ദാ മോളാ വിളിക്കുന്നേ... " "ഹലോ മോളെ നന്ദു.... എത്താറായോ..... " "ഹലോ.. സർ നന്ദനയല്ല.... ആ കുട്ടിക്ക് ഒരു ആക്സിഡന്റ്.... ഇവിടെ സിറ്റി ഹോസ്പിറ്റലില... പെട്ടന്ന് ഒന്ന് വരുമോ... കുറച്ചു ക്രിട്ടിക്കലാണ്... "..... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...