❤️ഹർഷനയനം❤️: ഭാഗം 3

 

എഴുത്തുകാരി: ആര്യ പൊന്നൂസ്

മോളെ ഹർഷൻ ആളെങ്ങനെ..... ഇവിടെ വന്നപ്പോൾ മുതൽ അവനെ പൊക്കി പറയുകയായിരുന്നു......... ഉം....... പിറ്റേന്ന് ക്ലാസിലേക്ക് നടക്കുകയാണ് അവള്...... നയനാ....... വിളികേട്ടതും അവള് തിരിഞ്ഞു....... ഹർഷനാണ്.......അവൻ വേഗം അടുത്തേക്ക് വന്നു......,... താങ്ക്സ്..... എന്തിനെന്നു അവള് കൈകൊണ്ടു ചോദിച്ചു.... ഇന്നലെ നീ നിന്റെ അച്ഛനോട് പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ആ കേസിൽ പെട്ടുപോയേനെ .. ..... അവള് ചിരിച്ചു.... പിന്നെ വേഗം ലെറ്റർ പാഡ് എടുത്തു..... ഞാനല്ലേ താങ്ക്സ് പറയണ്ടേ...... ആണോ..... ഇന്നും ഒറ്റയ്ക്കാണോ.... അതേയെന്ന് അവൾ തലയാട്ടി...... ഞാനാണു നമ്മുടെ കോളേജിലെ ചെയർമാൻ..... എന്തെങ്കിലും ബുദ്ധിമുട്ടോ ആരേലും മോശമായി പെരുമാറുകയോ ചെയ്താൽ പറഞ്ഞാൽ മതി..... അവള് ചിരിച്ചു...... ഫ്രെണ്ട്സ്? അവൻ കൈ നീട്ടിയതും അവള് ചിരിച്ചോണ്ട് തന്നെ കൈ നീട്ടി...... അച്ഛനും അമ്മയ്ക്കും ഒറ്റമോളാണോ..... അതേയെന്ന് തലയാട്ടി..... പ്ലസ് ടു വരെ എവിടെയാ പഠിച്ചത്..... അവള് അത് എഴുതി കൊടുത്തു......

ഇന്നലെ തല്ലിയ ആൾക്ക് അവളെഴുതാൻ തുടങ്ങിയതും അവന പെൻ വാങ്ങി അവളവന്റെ മുഖത്തേക്ക് നോക്കി..... വേറൊന്നുമല്ല..... ഇന്നലെ നീ അച്ഛനോട് സംസാരിച്ചില്ലേ നിന്റെ രീതിയിൽ..... ഒരു ബുദ്ധിമുട്ടും ഇല്ലാതെ പുള്ളിക്ക് അത് മനസിലാക്കുകയും ചെയ്തു..... എന്നോടും നിന്റെ രീതിയിൽ സംസാരിച്ചാൽ മതി. . പെട്ടന്നൊന്നും കാര്യങ്ങൾ എനിക്ക് മനസിലായില്ലെങ്കിലും ഉറപ്പായും ഞാനത് പഠിക്കും...... ഓക്കേ.... അവള് ഓക്കേ എന്ന് കാണിച്ചു..... നീയെന്തോ ചോദിക്കാൻ വന്നല്ലോ എന്താ..... ഇന്നലെ തല്ലിയ ആൾക്ക്..... എവിടെ ആണെന്നോ...... അവളല്ലെന്ന് കാണിച്ചു..... എങ്ങനെയുണ്ടെന്നോ........ അവനു കാര്യമായി ഒന്നും പറ്റിയില്ല..... ഇതേപോലെ ഇടയ്ക്ക് കിട്ടുന്നതാ....... ഞാൻ ചോദിക്കണം എന്ന് വിചാരിക്കുകയായിരുന്നു..... നീയെന്താ പ്രതികരിക്കാതിരുന്നത്...... സംസാരിക്കാൻ കഴിയില്ലെന്നോ...... നാവ്കൊണ്ട് പ്രതികരിക്കാൻ അല്ലാ..... നിനക്ക് നല്ല കയ്യും കാലും ദൈവം തന്നിട്ടുണ്ടല്ലോ അത് വച്ചു റിയാക്ട് ചെയ്യണം....... അവളെന്തോ കാണിച്ചതും അവൻ നെറ്റി ചുളിച്ചു.... എന്താ മനസിലായില്ല.....

അവള് പിന്നെയും കാണിച്ചു.... ഒരു പ്രാവശ്യം കൂടെ.....പേടിയാണെന്നോ..... എന്തിന്..... അവള് തല താഴ്ത്തി...... നയനാ....... ഇന്നലെ നിന്നോട് മോശമായി പെരുമാറിയില്ലേ അവന്റച്ഛൻ s i ആണെന്ന ധൈര്യത്തിലാ അവനിവിടുന്ന് പൂണ്ടുവിളയാടിയത്...... നിന്റെ അച്ഛൻ dysp അല്ലേ...... അവള് അവനെയൊന്ന് നോക്കി...... ഹർഷേട്ടാ..... ഏട്ടാ നമ്മുടെ കൾച്ചറൽ പ്രോഗ്രാംസിന്റെ കാര്യം..... ഏട്ടനൊന്ന് വരോ.... എല്ലാവരും വെയിറ്റ് ചെയ്യുവാണ് ....... ഓക്കേ.... നടന്നോ ഞാൻ വരാം...... നയനാ...... നമുക്ക് പിന്നെ ഡീറ്റെയിൽ ആയിട്ട് പരിചയപ്പെടാം...... നിനക്ക് ഫോൺ ഇല്ലേ..... നമ്പർ താ...... അവള് വേഗം നമ്പേഴ്സ് കാണിച്ചു കൊടുത്തു............ അവൻ നടന്നു..... അവള് അവൻ പോകുന്നതും നോക്കി നിന്നു........ എന്ത് നല്ല ചേട്ടൻ...... now he is my ഫ്രണ്ട്....... നയനാ എന്താ ഇവിടെ.... സാറ് ചോദിച്ചതും അവളൊന്നുമില്ലെന്ന് കാണിച്ചു ക്ലാസിലേക്ക് നടന്നു........... വൈകിട്ട് ഇറങ്ങുമ്പോ ഹർഷനെ നോക്കിയെങ്കിലും അവിടെയൊന്നും കണ്ടില്ല............. വീട്ടിലെത്തിയതും അവളമ്മയോട് കാര്യങ്ങൾ പറഞ്ഞു.........

അമ്മയുടെ മോള് പുതിയ ഫ്രണ്ടിനെ കിട്ടിയ സന്തോഷത്തിലാണോ..... ഹ്മ്.... ശരി ഇരുന്ന് പഠിച്ചോ....... അവളിരുന്ന് പഠിക്കാൻ തുടങ്ങി..... കുറച്ചു കഴിഞ്ഞതും ഫോൺ അടിഞ്ഞു .... നോക്കിയപ്പോൾ unknown നമ്പർ ആണ് ...... അവള് ഫോൺ അമ്മയ്ക്ക് കൊടുത്തു....... ഹലോ നയനാ ഞാൻ ഹർഷൻ ആണ്.... മോനെ ഞാൻ അമ്മയാണ്..... ഓഹ്...... ഒരുപാട് നന്ദി...... ഇന്നലെ മോനിവിടുന്ന് പോയപ്പോഴാണ് എനിക്ക് മനസിലായത്...... ഇന്ന് കോളേജിൽ നോക്കിയിരുന്നു ബട്ട്‌ കണ്ടില്ല ....... എനിക്ക് കുറച്ചു പ്രോഗ്രാംസ് ഉണ്ടായിരുന്നു.... ആ മോള് പറഞ്ഞു കോളേജ് ചെയർമാൻ ആണെന്ന്......... മോളെ ഒന്ന് ശ്രദ്ധിക്കണേ...... അറിയാലോ...... ടെൻഷൻ ആവണ്ട...... ഇവിടെ ഒരു കുഴപ്പവും ഉണ്ടാവാതെ നോക്കാം ........ ശരി മോനെ ഞാൻ മോൾടെ കയ്യിൽ കൊടുക്കാം...... അവള് ഫോൺ വാങ്ങി..... നയനാ ഇതെന്റെ നമ്പർ ആണ് സേവ് ചെയ്ത് വച്ചോ.....ഞാൻ അത് പറയാൻ വിളിച്ചതാണ്...... നാളെ കാണാം.... അവനതും പറഞ്ഞു കോള് കട്ട്‌ ചെയ്തു...... അവളപ്പൊ തന്നെ നമ്പർ സേവ് ചെയ്തു വച്ചു..........

ഹർഷൻ ആ കോള് കട്ട്‌ ചെയ്തു കവിതയെ വിളിച്ചു....... ഓഹ്..... വല്യ ചെയർമാൻ അല്ലേ എന്നോയൊക്കെ വിളിക്കാൻ സമയം ഉണ്ടോ ആവോ....... മോളെ കവിതേ..... അധികം അങ്ങ് വാരല്ലേ നീ........ എന്താടോ പരിപാടി....... എന്ത് മോനേ...... ഒന്നും പറയണ്ടാ പഠിച്ചു പഠിച്ചു ബാക്കിയുള്ളവർക്ക് വട്ടാകും.... എന്തുപറ്റി...... എന്ത് വൃത്തികേടാ ഇത്..... മോളെന്തിനെ കുറിച്ചാ ഈ പറയുന്നത് എനിക്ക് മനസിലായില്ല....... ഈ മാത്‍സ്..... ആ നീയത് പറഞ്ഞപ്പോഴാണ് നയനയുടെ കാര്യം പറഞ്ഞില്ലല്ലോ..... നയനയോ..... ഏതാടാ അവള്..... എടീ ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ മിണ്ടാൻ വയ്യാത്ത കുട്ടിയെ പിടിച്ചു റാഗ് ചെയ്‌തെന്ന്..... ഉം.... now we are ഫ്രണ്ട്‌സ്..... അത് കേട്ടതും കവിതയ്ക്ക് ഒരുമാതിരി തോന്നി...... എന്താടി നീ മിണ്ടാത്തെ..... ഒന്നുല്ല..... എന്തിനാ ഹർഷാ..... ഇനി ആ കുട്ടിക്ക് നിന്നോട് എന്തേലും തോന്നിയാലോ..... വെറുതെ എന്തിനാ..... കുശുമ്പാ...... പോടാ...... you are always mine...... വേറെ ആരും നമുക്കിടയിൽ വരുന്നത് എനിക്കിഷ്ടല്ല .... മോളെ കവിതേ.... ഒന്നില്ലെങ്കിലും മൂന്നാല് വർഷമായില്ലേ....

എന്നിട്ടും നിനക്ക് സമാധാനം ആയില്ലേ..... ഒന്ന് പോ.....എടാ ഫ്രെണ്ട്സ് ഒക്കെ ആയിക്കോ..... ബട്ട്‌ നീ അവളോട് പറയണം എന്റേം നിന്റെം റിലേഷൻ പറ്റി..... പറയാം..... അല്ലെടാ.... നീ പറയുന്നത് അവൾക്ക് മനസിലാവോ.... എല്ലാവരും പറയുന്നത് മനസിലാകും..... ബട്ട്‌ അവൾക്ക് സംസാരിക്കാൻ പറ്റില്ലെന്നേ ഉള്ളൂ...... അതല്ല മോളെ അവളുടെ അച്ഛനൊക്കെ എത്ര പെട്ടനാ അറിയോ അവള് കാണിക്കുന്നത് മനസിലാകുന്നത്..... കുറേ ആയില്ലേ അപ്പൊ ബുദ്ധിമുട്ട് ആവില്ലല്ലോ..... ഉം..... അവരങ്ങനെ സംസാരിച്ചു..... പിറ്റേന്ന് എന്നത്തെയും പോലെ ക്ലാസിലേക്ക് നടക്കുമ്പോൾ നയനയുടെ കണ്ണുകൾ ഹർഷനെ തേടുകയായിരുന്നു......... നേരെ നോക്കി നടക്ക് ഇല്ലേൽ എവിടേലും തടഞ്ഞു വീഴും..... ഹർഷൻ പറഞ്ഞതും അവള് ചിരിച്ചു.... നീ ആരെ നോക്കിയാ ഈ നടക്കുന്നത് ...... അവളവനെ ചൂണ്ടി..... എന്നെയോ..... കൊള്ളാം..... അവളെന്ത പറയാൻ തുടങ്ങി അവനതും വീക്ഷിച്ചു നിന്നു...... എന്താ..... മെല്ലെ.... എന്നാലേ എനിക്ക് മനസിലാവൂ....... എന്നെ?..... കാണണോ?...... ആർക്ക്?........അമ്മയ്‌ക്കൊ?...... എന്തിനാ.......

പരിചയപ്പെടാൻ ആണോ...... അതിനെന്താ....പരിചയപ്പെടാലോ അവള് ബൈ പറഞ്ഞു ക്ലാസിലേക്ക് പോയി....... അന്ന് സ്ട്രൈക്ക് ആയത് കാരണം ക്ലാസ്സ്‌ ഉച്ചയ്ക്ക് കഴിഞ്ഞു.... അമ്മയെ വിളിച്ചെങ്കിലും കിട്ടിയില്ല ........ അവള് അമ്മയ്ക്ക് കുറേ മെസേജ് അയച്ചിട്ട്..... എന്നാൽ അതൊന്നും സീൻ ആയില്ല...... കുട്ടികളെല്ലാവരും വീട്ടിലേക്ക് പോയി..... ' ഞാനിപ്പോൾ എന്താ ചെയ്യാ....... അമ്മ..... അമ്മ എവിടെ ആയിരിക്കും....... എങ്ങനെയാ വീട്ടിൽ പോവാ..... വൈകുന്നേരം വരെ ഇവിടെയിരുന്നാൽ കുഴപ്പാവോ........ അന്നത്തെ പോലെ ആരേലും വന്നാൽ.... വേണ്ടാ ഇവിടെ ഇരിക്കേണ്ട....... വീട്ടിൽ പോകാം..... ബട്ട്‌ എങ്ങനെ....... ഹർഷേട്ടനോട് പറഞ്ഞാലോ....... മെസേജ് അയക്കാം .......' അവള് ഫോൺ എടുത്തു...... വാട്സാപ്പിൽ നോക്കിയപ്പോൾ ലാസ്റ്റ് സീൻ എപ്പോഴോ ആണ്.... അവള് ഡയൽ ചെയ്യാൻ തുടങ്ങി........ കുറച്ചു നേരം കഴിഞ്ഞിട്ടാണ് അവൻ അറ്റൻഡ് ചെയ്തത്.......... എന്താ നയനാ...... നീ മെസ്സേജ് അയക്ക് ....... അവൻ കോള് കട്ട്‌ ചെയ്തു....... ഞാൻ എന്താ ചെയ്യാ..... അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല......

എനിക്ക് വീട്ടിൽ പോകാൻ.... നീയിപ്പോ എവിടെയാ.... ക്ലാസിൽ...... അവിടെ ഒറ്റയ്ക്കാണോ.... ഉം..... വേഗം അവിടുന്ന് ഇറങ്ങ്..... എന്നിട്ട് മാത്‍സ് കോർണറിലേക്ക് പോരെ..... ഞാനവിടെ നിൽക്കാം...... അതെന്താ...... അറിയില്ലേ...... ശരി..... ഓഫീസിന്റെ അങ്ങോട്ട്‌ വാ..... ഞാൻ അങ്ങോട്ട്‌ വരാ .... ഓക്കേ..... അവള് വേഗം ബാഗുമെടുത്ത് അങ്ങോട്ട് ചെന്നു...... ഹർഷൻ അവിടെ ഉണ്ടായിരുന്നു........ അവനെ കണ്ടതും അവള് ചിരിച്ചു...... നിനക്ക് ഇവിടെയൊന്നും അറിയില്ലേ..... ഇല്ലെന്നവൾ തലയാട്ടി ..... കൊള്ളാം.... മൂന്ന് കൊല്ലം ഇവിടെ നിൽക്കണ്ടേ.... ഇതൊന്നുമറിയാതെ എങ്ങനെയാ....... അവള് നാക്ക് നീട്ടി ...... ഒരു കാര്യം ചെയ്യാം..... നാളെ ഏതേലും ഒരു ഹവർ ക്ലാസ് കട്ട്‌ ചെയ്യ്..... ഞാനിവിടെ മൊത്തം പരിചയപെടുത്തി തരാം...... അവളുടെ കണ്ണൊന്നു തള്ളി.... എന്തുപറ്റി....... ക്ലാസ്...... ക്ലാസ് കട്ട്‌ ചെയ്യോ എന്നോ..... നീയാള് കൊള്ളാലോ..... പിന്നെ ഫുൾ ടൈം പഠിത്തവുമായി പോവാൻ ആണോ ഉദ്ദേശം.... ഇതൊക്കെ അല്ലേ കോളേജ് ലൈഫിന്റെ ത്രില്ല്...... വാ വീട്ടിൽ പോവാം......

അവള് അവന്റൊപ്പം നടന്നു...... അവന്റെ ബൈക്കിൽ വീട്ടിലേക്ക് പോയി...... അവരവിടെ എത്തിയപ്പോൾ രേവതി മാറ്റി ഇറങ്ങാൻ നോക്കുകയാണ്...... മോളെത്തിയോ.... ഞാനിറങ്ങായിരുന്നു...... ഹർഷൻ അല്ലേ..... അതേ ആന്റി .... ഇവള് പറഞ്ഞു ആന്റിയെ കിട്ടിയില്ലെന്നു.... അപ്പോൾ പിന്നെ ഞാനിങ്ങോട്ട് ആക്കാം എന്ന് കരുതി........ എന്ന വാ..... അവര് വേഗം കതക് തുറന്നു...... ഹർഷാ ഇരിക്ക്.... ഞാൻ ഭക്ഷണം എടുത്തു വെക്കാം.... അതേന്റി..... നയന അവനെ തോണ്ടി..... കഴിച്ചിട്ട് പോയാൽ മതിയെന്നോ..... എന്നാൽ പിന്നെ അങ്ങനെ ആവട്ടെ........ രേവതി ഫുഡ് എടുത്തു വെക്കാൻ തുടങ്ങി....... മോളെ.... ചെന്ന് പെട്ടന്ന് മാറ്റി വാ..... അമ്മ പറഞ്ഞതും ഹർഷനോട് ഇപ്പൊ വരാമെന്നും പറഞ്ഞു അവള് റൂമിലേക്ക് നടന്നു........ ഹർഷാ..... മോനെ....... പ്രത്യേകം നിന്നോട് പറയേണ്ട കാര്യമില്ലെന്ന് എനിക്കറിയാം ..... എന്നാലും ന്റെ സമാധാനത്തിന് പറയാ.... മോളെ ശ്രദ്ധിക്കണേ.......അന്നത്തെപോലെ ഇനിയെന്തെങ്കിലും...... അതോർത്ത് ആന്റി ടെൻഷൻ ആവേണ്ട..... കോളേജില് കുറച്ചു അലമ്പ് ഗ്യാങ്സ് ഉണ്ട്......

അവരെ ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്..... നയനയെ ഇനിയാരും ശല്യം ചെയ്യില്ല..... അവരോട് ഞാൻ പറഞ്ഞിട്ടുണ്ട് നയനയുടെ ഫാദർ dysp ആണ് ..... അവളെ ഉപദ്രവിച്ചാൽ പിന്നെ നട്ടെല്ല് ബാക്കി കാണില്ല എന്നൊക്കെ പറഞ്ഞു കാര്യം കൺവെ ചെയ്തിട്ടുണ്ട്....... ഇനിയെന്തായാലും ആരുടേം ശല്യം ഉണ്ടാവില്ലാ...... ഹാവു..... ഇപ്പോഴാ സമാധാനം ആയത്..... ഇത്രയും കാലം അവള് പഠിച്ചത് cbse ആണ്...... അവിടുത്തെ കാര്യങ്ങൾ അറിയാലോ...... അതിന്റെ ഒരു ഇതും ഉണ്ടാവും..... ആന്റി..... അവൾക്ക് എല്ലാത്തിനും പേടിയാ...... എന്ത് ചെയ്യാനും.... അത് മാറിയാൽ തന്നെ പിന്നെ പേടിക്കണ്ട...... അത് ഞങ്ങള് പറഞ്ഞതാ..... പേടിക്കണ്ട..... ഞങ്ങള് കൂടെയുണ്ടെന്ന്...... ബട്ട്‌...... എന്താന്ന് അറിയില്ല....... ആന്റി ടെൻഷൻ ആവേണ്ടാ.... അതൊക്കെ നമുക്ക് മാറ്റം..... അപ്പോഴേക്ക് അവളങ്ങോട്ട് വന്നു...... എന്റെ നയനെ..... നീ എത്ര നേരമായി പോയിട്ട് ...... അവള് ഇളിച്ചുകൊടുത്തു..... പിന്നെ മൂന്ന് പെരുംയിരുന്നു ഭക്ഷണം കഴിച്ചു......... നയനാ ബൈ..... ആന്റി.... ഞാനിറങ്ങട്ടെ...... കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ മോനെ......

അതല്ല ആന്റി..... കോളേജിൽ മീറ്റിംഗ് ഉണ്ട്..... അപ്പോൾ ഞാനില്ലേൽ റെഡിയാവില്ല ..... പിന്നെ ആന്റി...... വേണേൽ ഇനി മുതൽ കോളേജിലേക്ക് ഞാൻ വന്ന് പിക്ക് ചെയ്യാം നയനയെ..... ഈവെനിംഗ് ഡ്രോപ്പും ചെയ്യാം........... രേവതി നയനയെ നോക്കി...... നയനേ.... പറാ.... ഓക്കേ അല്ലേ..... അപ്പോൾ നാളെ മുതൽ അങ്ങനെ ചെയ്യാം...... രണ്ടുപേരോടും ബൈ പറഞ്ഞു അവൻ പോയി....... മോള് പറഞ്ഞപോലെ നല്ല പയ്യനാ...... അവള് ചിരിച്ചു..... അച്ഛൻ വന്നതും അവള് കാര്യങ്ങളൊക്കെ പറഞ്ഞു...... ഓക്കേ.... മോൾക് ഓക്കേ ആണേൽ പിന്നെയെന്താ..... ഹർഷന്റെ നമ്പർ ഒന്ന് തന്നേ..... അവള് വേഗം അത് കൊടുത്തു.......... പിറ്റേന്ന് അവൻ പറഞ്ഞപോലെ കാലത്ത് തന്നെയെത്തി.... നയന മാറ്റിയിരുന്നില്ല....... അച്ഛൻ അവനോട് സംസാരിക്കാൻ തുടങ്ങി........ ഹർഷന്റെ വീട്ടിൽ ആരൊക്കെയുണ്ട് ........ അച്ഛൻ അമ്മ ചേച്ചി...... അവളുടെ കല്യാണം കഴിഞ്ഞു..... ഓഹ്..... അച്ഛനെന്താ ചെയ്യുന്നത്...... ബിസിനസാണ്...... ഓക്കേ..... അപ്പോഴേക്കും നയന എത്തി..... പോവാം?

അവളുടെ ഭാഷയിൽ ചോദിച്ചു..... അവൻ ഓക്കേ പറഞ്ഞു..... അച്ഛനോട് ബൈ പറഞ്ഞു അവളവന്റെയൊപ്പം കയറി....... കോളേജിൽ എത്തി കുറച്ചു നേരം അവനോട് സംസാരിച്ചു...... അവൻ കോളേജിലെ ഓരോ സ്ഥലങ്ങളായി അവൾക്ക് പരിചയെപ്പെടുത്തി കൊടുത്തു..........ബെല്ലടിക്കാറായതും അവള് ക്ലാസിലേക്ക് പോയി........ ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഹർഷൻ അവളുടെ ക്ലാസിലേക്ക് വന്നു..... നയനെ വാ...... ക്യാന്റീനിൽ നിന്ന് കഴിക്കാം.... അവളുടെ കയ്യും പിടിച്ചു അവനങ്ങോട്ട് നടന്നു...... നേരെ പോയത് ക്യാന്റിനിന്റെ ഫ്രന്റിലായുള്ള മരത്തിന്റെ ചുവട്ടിലേക്കാണ് പത്ത് പതിഞഞ്ചു കുട്ടികളോളം അവിടെയുണ്ട്..... എല്ലാം സീനിയർസ്...... ഇതാണ് നയന....... ഞാൻ പറഞ്ഞിരുന്നില്ലേ...... ഇവളീ ക്ലാസിൽ അടയിരിക്കാനുള്ള ഉദ്ദേശത്തിലാ.... നമുക്കെല്ലാവർക്കും അതങ്ങ് മാറ്റിയെടുക്കാം..... പിന്നെന്താ..... അവൾക്ക് സത്യത്തിൽ അവരെ ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടായിരുന്നു..... അവള് ഇളിഞ്ഞു നിൽക്കുകയാണ്..... എടാ റോഷാ...... എന്താ ഭായ്......

ആ ഫോണോന്ന് എടുത്തു വെക്ക്..... നയനെ ഇവനാണ് നിങ്ങടെ ബ്രാഞ്ചിന്റെ റെപ്...... സെക്കന്റ്‌ year..... ഹർഷേട്ടാ ബാക്കി ഞാൻ പറഞ്ഞോളാം.... dont worry..... നിങ്ങടെ ക്ലാസിന്റെ തൊട്ടുമുൻപിൽ ഉള്ള ക്ലാസില്ലേ..... അതാണ് എന്റെ ക്ലാസ്.... ബട്ട്‌ എന്നെ അവിടെ നോക്കിയാൽ കാണില്ല.... ഞാൻ അങ്ങനെ അങ്ങോട്ട് പോകാറില്ല........ വല്ലപ്പോഴും ഒക്കെ കയറിയാൽ മതി..... ഇനി മുതൽ നയനയും...... അവൻ പറഞ്ഞതും അവള് ഹർഷനെ നോക്കി... ... ഇടയ്ക്ക് ക്ലാസ് കട്ട്‌ ചെയ്യുന്നൊണ്ട് കുഴപ്പല്യ .... ഇവനെപോലെ സ്ഥിരം ഇവിടെ ഇരിക്കാതിരുന്നാൽ മതി....... പാവം റോഷൻ....... അതും പോയി.... പോടീ പോടീ....... ബാക്കിയുള്ളവർ അവളോട് ഓരോന്ന് പറയാൻ തുടങ്ങിയതും ഹർഷൻ ശ്രീലക്ഷ്മിയേയും റോഷനെയും വിളിച്ചു..... റോഷാ ഡിപ്പാർട്മെന്റ് കാര്യങ്ങൾ എല്ലാം നിനക്കറിയാലോ..... അവിടെ എന്തുണ്ടെങ്കിലും അക്കാഡമിക് or നോൺ അക്കാഡമിക് അവളെ participate ചെയ്യിപ്പിക്കണം........ പിന്നെ ശ്രീലക്ഷ്മി.. . കോളേജിലെ എല്ലാ കാര്യങ്ങളിലും നീ അവളെ participate ചെയ്യിപ്പിക്കണം........

ഇവിടെന്ന് പോകുന്നതിന് മുൻപ് അവളെ മാറ്റിയെടുക്കണം..... അതോർത്ത് ഹർഷേട്ടൻ ടെൻഷൻ ആകണ്ട ഞങ്ങളേറ്റു...... ഹർഷേട്ടാ..... ഡിപ്പാർട്മെന്റ് അടുത്ത ഫ്രൈഡേ ആണ് ഫ്രഷേഴ്‌സ് ഡേ..... നയനയ്ക്ക് പണി കൊടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ്...... വേണ്ടാ കൊടുത്തോ...... i മീൻ സംസാരിക്കുന്നത് അല്ലാത്ത എന്ത് ടാസ്ക് വേണേലും കൊടുത്തോ..... അവളെ എല്ലാവരും മാറ്റി നിർത്തിയിട്ടാണ് ഇങ്ങനെ പേടിക്കുന്നത്........ സ്റ്റേജ് ഫിയർ ഒക്കെ അങ്ങനെ മാറും............ ഓക്കേ ഏട്ടാ...... അവര് പിന്നെയും അവളുടെ അടുത്തേക്ക് പോയി.......പിന്നെ എല്ലാവരും ഫുഡ് കഴിച്ചു.... അവള് ക്ലാസിൽ പോകാൻ തുടങ്ങിയെങ്കിലും റോഷൻ സമ്മതിച്ചില്ല....... ക്ലാസിൽ പോയിട്ട് എന്തിനാ..... ബോറടിച്ചു ചാവും...... അതെന്നെ നയനേ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ..... ശ്രീലക്ഷ്മി അവനെ പിന്താങ്ങി.... ഒടുക്കം അവളവിടെയിരുന്നു..... ബാക്കി എല്ലാവരും ഓരോ ആവശ്യത്തിന് പോയതും അവര് മൂന്നും അവിടെ ബാക്കിയായി......പതിയെ നയന അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ തുടങ്ങി......

ഈവെനിംഗ് ഹർഷന് മീറ്റിംഗ് ഉണ്ടായിരുന്നു അവനത് രേവതിയെ വിളിച്ചു പറയുകയും ചെയ്തു..... നയന ബാക്കിയുള്ളവരുടെ കൂടെ അവിടെയിരുന്നു....... മീറ്റിംഗ് കഴിഞ്ഞു അവനവളെ വീട്ടിൽ വിട്ടു .... അവിടെ കുറച്ചു നേരമിരുന്നു സംസാരിച്ചാശേഷമാണ് അവൻ വീട്ടിൽ പോയത്........ ഒരാഴ്ച പെട്ടന്ന് കടന്നുപോയി...... ആദ്യത്തേതിൽ നിന്നും ചെറിയൊരു മാറ്റം അവൾക്കും ഫീൽ ചെയ്തു..... റോഷൻ ക്ലാസ് കട്ട്‌ ചെയ്യുമ്പോൾ അവരുടെ ക്ലാസിൽ ആരുമില്ലേൽ അവളെയും കൂട്ടും......... നയനേ വാ..... റോഷൻ വിളിച്ചതും ഷമ്മു അവളെ നോക്കി......അവള് ഷമ്മുവിനെ വിളിച്ചെങ്കിലും അവൾക്ക് അതിലേറെ പേടിയായിരുന്നു.... നയന ഇറങ്ങാത്തത് കണ്ടതും റോഷൻ ക്ലാസിൽ കയറി അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് വന്നു...... ഇത്രേം ആയിട്ട് ക്ലാസ് കട്ട്‌ ചെയ്യാൻ നീ പഠിച്ചില്ലേ..... ഒന്നുല്ലെങ്കിലും ഞാനല്ലേ പഠിപ്പിക്കുന്നത് അപ്പൊ പെട്ടന്ന് പഠിപ്പിക്കണ്ടേ.....

അവന്റെ സംസാരം കേട്ടതും അവൾക്ക് ചിരി വന്നു...... നേരെ വന്നത് ഹർഷന്റെ മുൻപിലേക്കാണ്.... എടാ ഇതെന്താ രണ്ടും പുറത്ത്..... അല്ല വെറുതെ..... നയനേ സാറില്ലേ ക്ലാസിൽ.... ( ഇല്ലാ ) ഓക്കേ സാർ ഉള്ളപ്പോൾ ക്ലാസ് കട്ട്‌ ചെയ്യേണ്ട ട്ടോ.... അവള് തലയാട്ടി .... വൈകുന്നേരം ഹർഷൻ പോയി കഴിഞ്ഞാൽ അവളിരുന്ന് കോളേജിലെ വിശേഷം പറയാൻ തുടങ്ങും...... രേവതി അതൊക്കെ വലിയ ഉത്സാഹത്തിൽ കേൾക്കും..... ആദ്യത്തേലും അവള് മാറിയെന്നു രേവതിക്ക് മനസിലായി....... മോളേ...... ( എന്താ ) മോൾക്ക് ഹർഷനെ ഇഷ്ടാണോ..... ( ഉം..... ഒരുപാടിഷ്ടാ......) എങ്ങനത്തെ ഇഷ്ടം...... അമ്മ ചോദിച്ചതിന്...... കല്യാണം കഴിച് അങ്ങനെ...... ആ ഒരു ഇഷ്ടമാണോ?............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...