ഹേമന്തം 💛: ഭാഗം 12

 

എഴുത്തുകാരി: ആൻവി

അദ്രിയുടെ കാലുകൾ പുറകിലേക്ക് വലിഞ്ഞു... അവന്റെ കൈ ബലത്തേക്കാൾ ആ കണ്ണുകളുടെ തീഷ്ണതയാണ് അവനെ പിന്തിരിച്ചത്.... ആ നോട്ടം മുൻജന്മത്തിലെന്നപോലെ അദ്രിയുടെ ഹൃദയത്തെ പിടിച്ചു കുലുക്കി.... ഭയമാണോ..?? അല്ല... മറ്റെന്തോ ഒരു വികാരം... തനിക്ക് എന്തൊക്കെയോ നഷ്ടമാവാൻ പോകുന്നു വെന്ന് ആര്യന്റെ മിഴികൾ അവനോട് വിളിച്ചു പറയും പോലെ...എന്തെന്നില്ലാത്ത പരിഭ്രമത്തിൽ അദ്രിയൊന്നു പൊള്ളി പിടഞ്ഞു.... ആര്യന്റെ കാലുകൾ നിലത്ത് വീണു കിടക്കുന്ന ആളിലേക്ക് നടന്നടുത്തു... ഭയമായിരുന്നു അയാളുടെ കണ്ണുകളിൽ ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് അവനിൽ നിന്ന് ഓടിയകലാൻ അയാൾക്ക് തോന്നി.... ആര്യന്റെ മുഖം ക്രോധത്താൽ ചുവന്നു... കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യനേക്കാൾ താപം അവനുണ്ടെന്ന് കണ്ട് നിന്നവർക്ക് തോന്നി.... അവൻ അയാളെ പിടിച്ചു വലിച്ചെഴുനേൽപ്പിച്ച്..... മുഷ്ടി ചുരുട്ടി അയാളുടെ മൂക്കിനിടിച്ചു..... തടയാൻ വന്ന മറ്റൊരുത്തനേ പുറം കാൽ കൊണ്ട് ചവിട്ടി വീഴ്ത്തിയവൻ.... അവൻ പേടിച്ചു വിറച്ചു നിൽക്കുന്ന സരസ്വതിയമ്മയുടെ അടുത്തേക്ക് ചെന്നു.... മുഖം കുനിച്ച് അവരുടെ മുഖം കയ്യിലെടുത്തു.... വലത് കവിളിൽ വിരലിന്റെ പാടുകൾ ചുവന്നു കിടപ്പുണ്ട്.... അവന്റെ കണ്ണുകൾ കുറുകി.... ആ അമ്മ വല്ലാതെ പേടിച്ചു പോയിരുന്നു.... അവരുടെ വിറയൽ അവന് മനസിലാകുന്നുണ്ടായിരുന്നു.... "എന്താ അമ്മേ കാര്യം...." അവൻ സൗമ്യമായ് ചോദിച്ചു....

"നേരേന്ദ്രൻ സാറിന്റെ വീട്ടിലേക്ക് ജോലിക്ക് വിളിച്ചതാ...ഇന്ന് പൂജ കഴിഞ്ഞു വൈകീട്ട് ചെല്ലാം എന്ന് പറഞ്ഞതിനാ....." ആ കണ്ണുകൾ നിറഞ്ഞപ്പോൾ ആര്യന്റെ ഹൃദയം വേദനിച്ചു.... തന്റെ അമ്മയെ പോലൊരു അമ്മ.... സ്വന്തം അമ്മ തന്റെ മുന്നിൽ നിന്ന് കരയുന്നത് പോലെ അവന് തോന്നി... ഇതുവരെ അമ്മ കരയുന്നത് കണ്ടിട്ടില്ല.. പക്ഷെ സരസ്വതി കണ്ണ് നിറഞ്ഞപ്പോൾ അവന് അതെ വേദന തോന്നി..... അവൻ അവരുടെ നെറുകയിൽ സ്നേഹത്തോടെ ഒന്ന് മുത്തി... പിന്നെ ചേർത്ത് പിടിച്ചു വേദന കൊണ്ട് പിടഞ്ഞു കിടക്കുന്നവന്റെ അടുത്തേക്ക് ചെന്നു.... "എണീക്കടാ....." അവൻ കനത്ത ശബ്ദത്തിൽ പറഞ്ഞു.... അയാൾ മനസിലാകാതെ അവനെ നോക്കി.... "ഉട്ട് ജാവോ. (എഴുനേക്കാൻ)..." അവൻ അലറി.... അയാൾ തന്റെ വേദന പോലും മറന്ന് ചാടി എഴുനേറ്റു..... "വാങ്ങിച്ചത് തിരികെ കൊടുത്തേക്ക് അമ്മേ....." ആര്യൻ ചുണ്ടിലൊരു ചിരിയൊളിപ്പിച്ചു കൊണ്ട് പറഞ്ഞു.... അവർ വിറച്ചു കൊണ്ട് ആനിയെ നോക്കി.... അവൾക്കും സങ്കടവും ദേഷ്യവും വന്നിരുന്നു അമ്മയുടെ സങ്കടം കണ്ട്.. അവളൊന്നു തലയാട്ടിയതും.... അടുത്ത നിമിഷം അയാളുടെ കവിളിൽ സരസ്വതിയമ്മയുടെ കൈ ശക്തിയിൽ പതിഞ്ഞിരുന്നു.... അയാൾ തലകുനിച്ചു... പിന്നെ ആര്യനേ പകയോടെ നോക്കി.... "ഇതിന് നീ അനുഭവിക്കും.... നരേന്ദ്രൻ സർ... ഉറപ്പായും ഇതറിഞ്ഞു കാണും.... എന്നെ അടിച്ചത് അദ്ദേഹത്തെ അടിച്ചത് പോലെയാ....." "ഏത് സാറായാലും ആര്യൻ ഇവിടെ തന്നെ കാണും..." ആര്യൻ അയാളുടെ കണ്ണിലേക്കു ഉറ്റു നോക്കി... അയാളും കൂട്ടരും നടന്ന് പോയപ്പോഴാണ് അവിടുള്ളവർക്ക് ആശ്വാസമായത്.... സരസ്വതിയമ്മ ആര്യനേ ചേർത്ത് പടിച്ചു....

അവന്റെ മുഖം പിടിച്ചു താഴ്ത്തി നെറുകയിൽ ചുംബിച്ചു.... സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ആര്യൻ ചിരിച്ചു.... അവരുടെ നിറഞ്ഞ മിഴികൾ തുടച്ചു കൊടുത്തു.... "കരയരുത്....." അവൻ സ്നേഹത്തോടെ പറഞ്ഞു..... ആനി അമ്മയെ ചുറ്റി പിടിച്ചു..... "Thankyou ആര്യൻ....." അവൾ ആര്യന്റെ കണ്ണുകളിലേക്ക് നോക്കി.... അവന്റെ കണ്ണുകൾ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു... "ആര്യൻ കളരിയൊക്കെ പഠിച്ചിട്ടുണ്ടോ.....??" ആനി കണ്ണുകൾ വിടർത്തി ചോദിച്ചു.... അവനൊന്നു തലയാട്ടി.... "ആണോ മോനെ... ദേ ഈ നിൽക്കുന്നവനും പഠിച്ചിട്ടുണ്ട്...." കണ്ണ് തുടച്ചു കൊണ്ട് സരസ്വതിയമ്മ അദ്രിയെ ചൂണ്ടി.. അവൻ മുഖം താഴ്ത്തി നിൽക്കുവാണ്.... "ഏതോ വല്ല്യേ ഗുരുവിന്റെ അടുത്ത് നിന്ന് പഠിച്ചെന്ന പറഞ്ഞു നടക്കുന്നത്.... എന്നിട്ടെന്താ...." ആനി അദ്രിയെ ഒന്ന് കൂർപ്പിച്ചു നോക്കി... "പഠിച്ചിട്ടുണ്ട് പ്രയോഗിക്കാൻ അറിയാഞ്ഞിട്ടല്ല.... പ്രശ്നം വഷളാക്കേണ്ട എന്ന് കരുതിയാ..." അവന്റെ ശബ്ദം നേർത്തു.... ആര്യൻ അതൊന്നും ശ്രദ്ധിച്ചതെയില്ല.... "ഓഹ് പിന്നെ...." ആനി ചുണ്ട് കോട്ടി.... "മോന്റെ ഗുരു ആരാ....." സരസ്വതിയമ്മ ആര്യനോട് ചോദിച്ചു... "എന്റെ അമ്മ....." ആര്യൻ അഭിമാനത്തോടെ പറഞ്ഞു.... അദ്രിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.... അവൻ അവിടെ നിന്ന് ഇറങ്ങി പോയി.... ആര്യൻ അത് മൈൻഡ് ചെയ്യാതെ സരസ്വതിയമ്മയുടെ അടുത്തേക്ക് ചെന്നു... "നരേന്ദ്രനാരാ എന്താ എന്നൊന്നും എനിക്കറിയില്ല... ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് ഇനിയമ്മ അങ്ങോട്ട്‌ ജോലിക്ക് പോകണ്ട..." അവൻ അവരോട് പറഞ്ഞു... അവരൊന്നു തലകുലുക്കി ഉള്ളിൽ തിളച്ചു മറയുന്ന ആകുലതകളെ പുറത്ത് കാണിക്കാതെ..

പെട്ടന്നാണ് ആര്യന്റെ പുറകിൽ നിന്ന് ഒരാൾ അവനെ പിടിച്ചുന്തിയത്.... ആര്യൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി... "അദ്രി....." ആനിയുടെ കണ്ണുകൾ മിഴിഞ്ഞു. "എനിക്കും അറിയാം.... എന്തെ ഒന്ന് മുട്ടി നോക്കുന്നോ...." അദ്രി വീറോടെ ചോദിച്ചു.... ആര്യൻ കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചു തുറന്നു... "വേണ്ട അദ്രി...." "എന്തെ പേടിയാണോ..??" "നീ തോറ്റു പോകും...." ആര്യന്റെ കണ്ണുകൾ അവനെ ഉറ്റുനോക്കി... "ആദ്യം വാ... എന്നിട്ട് നോക്കാം..." അദ്രി വിടാൻ ഒരുക്കമല്ലായിരുന്നു.... ആര്യൻ ഷർട്ടിന്റെ കൈ തെരുത്തുകയറ്റി.... ചെറുതായി കിളിർത്തു വന്ന താടി രോമങ്ങളിൽ ഉഴിഞ്ഞു കൊണ്ട് അവൻ അദ്രിക്ക് അടുത്തേക്ക് ചെന്നു... അദ്രി അവന് നേരെ ഒരു അറ്റാക്കിന് ഒരുങ്ങി കഴിഞ്ഞിരുന്നു... ആര്യനേ തോൽപ്പിക്കണം... അത് മാത്രമായിരുന്നു ഉള്ളിൽ.... അമ്മയാണത്രേ ഗുരു..... അദ്രിയുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു..... "എതിരാളിയുടെ വലത് കൈ നമുക്ക് നേരെ ഉയരും എന്ന് ഉറപ്പായാൽ... അറ്റാക്കും ബ്ലോക്കും ഒരുമിച്ച് ചെയ്യണം ഹരി..." അദ്രിയുടെ വിറക്കുന്ന വലത് കയ്യിലേക്ക് നോക്കവേ ആര്യന്റെ മനസ്സിൽ അമ്മയുടെ വാക്കുകൾ മുഴങ്ങി.... അടുത്ത നിമിഷം അദ്രിയുടെ കൈകൾ അവന് നേരെ ഉയർന്നു ... നിമിഷനേരം കൊണ്ട് ആര്യൻ അവന്റെ കയ്യിലെ വലത് കൈ കൊണ്ട് തടഞ്ഞ് ഇടത് കൈ കൊണ്ട് കഴുത്തിന് ഒരു തട്ട് കൊടുത്തു.... അദ്രി പുറകിലേക്ക് മലർന്നടിച്ചു വീണു...തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു അദ്രി... കഴുത്ത് ഒന്ന് വെട്ടിച്ചവൻ എഴുനേറ്റു.... ആര്യന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി... ആര്യൻ വീണില്ല ഒന്ന് വേച്ചു പോയി...

ആ നിമിഷം അദ്രി അവനെ അടിക്കാൻ ഓങ്ങിയതും ആര്യൻ ആ കൈ വലത് കൈ കൊണ്ട് വെട്ടി പിടിച്ചു മടക്കി...അദ്രിയുടെ തലക്ക് പുറകിലൂടെ ചുറ്റി ലോക്ക് ചെയ്തു... കൈ പറിഞ്ഞു പോകുന്ന വേദന തോന്നി അദ്രിക്ക്.... ആര്യൻ ലോക്ക് ഒന്ന് കൂടെ മുറുക്കി... "ആാാാ....." അദ്രി വേദന കൊണ്ട് ഒന്ന് പിടഞ്ഞു... ആര്യൻ അവനെ വിട്ടു.... തോളിൽ മെല്ലെ തട്ടി വിജയ ചിരി ചിരിച്ചു... "തോറ്റു പോകും പറഞ്ഞില്ലേ ഞാൻ..." ആര്യൻ അതും തിരിഞ്ഞു നടന്നു... ആനി വായും പൊളിച്ചു നോക്കി നിൽക്കുകയായിരുന്നു... "വായും പൊളിച്ചു നോക്കാതെ... അവനെ പോയി എവിടെയെങ്കിലും സൈഡ് ആക്ക്..." കാതിനരുകിൽ ആര്യന്റെ ശബ്ദം കേട്ട് അവളൊന്നു ഞെട്ടി... പിന്നെ നോക്കുമ്പോഴേക്കും ആര്യൻ അകത്തേക്ക് പോയിരുന്നു..... ആനി കഴുത്തനക്കാൻ കഴിയാതെ കിടക്കുന്ന അദ്രിക്ക് അരുകിലേക്ക് ചെന്നു.....  Dil laga liya maine tumse pyaar karke Tumse pyaar karke, tumse pyaar karke.... 🎶 മുടിയിലെ വെള്ളം തുടച്ചു കൊണ്ട് ഇടനാഴികയിലേക്ക് കയറിയപ്പോഴാണ്... ആ പാട്ട് കേട്ടത്... ആണിയാണെന്ന് മനസ്സിലായതും....വല്ലാത്തൊരു ആകാംഷയോടെ ജാലകത്തിനരുകിലേക്ക് ചെന്ന് നോക്കി... അദ്രി വാങ്ങി കൊടുത്ത ലാച്ചയുമിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് ഫാഷൻ പരേഡ് ആണ്.... കയ്യിരുന്ന ലിപിസ്റ്റിക് ചുണ്ടിൽ ഉരസി നിറം പകരുന്നതിനൊപ്പം ചുണ്ടിലാ പാട്ട് തത്തി നടക്കുന്നുണ്ട്.. " tumse pyaar karke.... Mm... Mm... Mm... " ആര്യൻ അവളെ തന്നെ നോക്കി നിന്നു.....

"എന്തോരു സുന്ദരി പെണ്ണാ നീ..." കണ്ണാടിയിലൂടെ സ്വയമൊന്നു നോക്കി ചുണ്ട് കൂർപ്പിച്ചൊരു ഉമ്മ നൽകി തിരിഞ്ഞതും വാതിൽക്കൽ കയ്യും കെട്ടി ചിരിയടക്കി നിൽക്കുന്ന ആര്യനേ കണ്ട് അവളുടെ മുഖം വിളറി..... ആര്യന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു... "അനു... കഴിഞ്ഞില്ലേ...." പുറത്ത് നിന്ന് അമ്മയുടെ ശബ്ദം കേട്ടതും... ബെഡിൽ കിടന്ന ഷാൾ എടുത്തു ദേഹത്തേക്ക് വിരിച്ചിട്ടു.... ഷാലിന്റെ അറ്റം കൊണ്ട് ചുണ്ടിലെ നിറം തുടച്ചു കളഞ്ഞു..... അപ്പോഴും നോക്കി നോക്കി നിൽക്കുന്ന ആര്യന് മുഖം കൊടുക്കാതെ അവൾ അവനെ മറി കടന്ന് പുറത്തേക്ക് ഓടി..... പൂജക്ക് പങ്കെടുക്കാൻ ക്ഷേത്രത്തിനടുത്തേക്ക് പോകവേ.... ആനിയുടെ കണ്ണുകൾ ആര്യനേ തേടി ചെന്നു... അവൻ നോക്കുമ്പോൾ ചമ്മലോടെ അവൻ അദ്രിയുടെ മറവിലേക്ക് മുഖം ഒളിപ്പിളിക്കും.... ക്ഷേത്രത്തിനടുത്തേക്ക് അടുക്കവേ... വാദ്യോപകരണങ്ങളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്... ഒപ്പം മന്ത്രോച്ഛരണങ്ങളും..... 200 കരിങ്കൽ പടികൾ കയറി ചെല്ലുന്നൊരു ക്ഷേത്രം.....പടികൾ നിറയെ ചെണ്ടുമല്ലിക പൂക്കൾ വിതറിയിരിക്കുന്നു..... ആനി ഷാൾ കൊണ്ട് തല മറച്ചത് അവൻ ശ്രദ്ധിച്ചിരുന്നു.... അദ്രി അവളുടെ കൈകളിൽ വിടാതെ പിടിച്ചിരുന്നത് കണ്ട് മുഖം വീർപ്പിച്ചെങ്കിലും.. പിന്നെ എന്തോ ഓർത്തപോലെ ചിരിച്ചു....

മുന്നോട്ട് നടക്കവേ തന്നെയാരൊക്കെയോ പിന്തുടരുന്നത് പോലെ അവന് തോന്നി... രാവിലെത്തെതിന്റെ ബാക്കി അവൻ ഇവിടെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു... പട്ടു ചുറ്റിയാ ദേവീ ദേവന്റെ പ്രതിഷ്ഠക്ക് മുന്നിൽ ആനി കണ്ണുകൾ അടച്ചു നിന്നു.... അവൾ പ്രാർത്ഥിക്കുന്നത് കണ്ട് ആര്യൻ അവൾക്ക് അടുത്ത് വന്നു നിന്നു... മുഖം ചെരിച്ചവളെ നോക്കി.... അവൾടെ കുഞ്ഞു മുഖം കണ്ടപ്പോൾ.. വരുമ്പോൾ അവളുടെ റൂമിൽ വെച്ച് കേട്ട് പാട്ടും അവളുടെ വിളറിയ മുഖവും ഓർമ വന്നു... ഓർത്തപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല.....പിടിച്ചു നിർത്താൻ കഴിയാതെ അവൻ പൊട്ടി ചിരിച്ചു.... അവന്റെ ചിരി കേട്ട് ആനി കണ്ണ് തുറന്നു.... ആരെയും മയക്കുന്ന അവന്റെ ചിരി.... ആനിക്ക് അത്ഭുതം തോന്നി... എല്ലാവരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി... "എന്താ...??" അവൾ ചിരിയോടെ മുഖം ചുളിച്ചു... ആര്യൻ ചിരിച്ചു കൊണ്ട് തന്നെ തലയൊന്ന് വെട്ടിച്ചു... പിന്നെ അവളേം കൊണ്ട് അവിടെന്ന് മാറി നിന്നു... "എന്തിനാ ചിരിക്കൂന്നേ..." ചിരിച്ചു ചുവന്ന അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു... അവൻ ഒന്നും മിണ്ടിയില്ല... ഒരു വിധം ചിരിയടക്കി അവളെ നോക്കി പിന്നെ അവിടെയുള്ള പടിക്കെട്ടിൽ ഒരുന്നു.,.. "ഒരു കാര്യം ചോദിക്കട്ടെ ആര്യൻ....??" ആനി അവനൊപ്പം ഇരുന്നു കൊണ്ട് ചോദിച്ചു ..... അവൻ എന്തെന്ന ഭാവത്തിൽ അവളെ നോക്കി....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...