ഹേമന്തം 💛: ഭാഗം 3

 

എഴുത്തുകാരി: ആൻവി

"സർ....ഇന്റർവ്യൂന് ഒരു പെൺകുട്ടി വന്നിട്ടുണ്ട്.... എന്ത് ചെയ്യണം....." "ഇന്ന് ഇന്റർവ്യൂ ഇല്ലല്ലോ... പിന്നെ എങ്ങനാ.... നാളെ വരാൻ പറയൂ...." ആര്യൻ ഫോൺ ഷോൾഡർ കൊണ്ട് ഹോൾഡ് ചെയ്ത് ലാപിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "അല്ല സർ... ആ കുട്ടി വന്നിട്ട്...." മറുവശത്തു നിന്ന് അയാൾ അൽപ്പം മടിയോടെ പറഞ്ഞു... "ഇന്നൊരു പ്രോഗ്രാമും വേണ്ടെന്ന് ഞാൻ ഡാനിയോട് പറഞ്ഞതാണല്ലോ...." അവന്റെ ശബ്ദം കൂർത്തു... "സോറി സർ...." അത്രയും പറഞ്ഞു മറുവശത്ത് ഫോൺ കട്ടായി.. ആര്യൻ ഫോൺ മാറ്റി വെച്ച് അടുത്ത് ഇരുന്ന കോഫീ എടുത്ത് ചുണ്ടോട് ചേർത്തു.... "ഹരീ....." അമ്മയുടെ ഗൗരവത്തോടെയുള്ള ശബ്ദം കേട്ടവൻ മുഖം ഉയർത്തി നോക്കി... സാരി തുമ്പ് അരയിൽ കുത്തി വെച്ച്... നീളൻ മുടി വാരി കെട്ടിവെച്ച് നിൽക്കുന്ന അമ്മയെ കണ്ട് അവൻ പുഞ്ചിരിച്ചു.... "അമ്മ തോൽക്കും...." അവന്റെ ചുണ്ടിനിടയിൽ ഒരു കുസൃതി ചിരി വിരിഞ്ഞു... അമ്മക്ക് വേണ്ടി മാത്രം... "നിന്നോട് തോൽക്കുന്നത് നിന്റെ അമ്മക്ക് ഇഷ്ടമാണെങ്കിലോ...." ആ അമ്മയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു... കട്ടിയുള്ള കറുത്ത പുരികകൊടികൾ ഉയർത്തി ലക്ഷ്മി ആര്യനെ നോക്കി... വെളുത്തു മെലിഞ്ഞ് ദേവിസ്വരൂപമുള്ളൊരു സ്ത്രീ... വിടർന്ന വലിയ കണ്ണുകളും ചുവന്നു നേർത്ത ചുണ്ടുകളും...പ്രായത്തെ വെല്ലുന്ന സൗന്ദര്യം.... "വാടാ... നമുക്ക് ഒന്ന് മുട്ടി നോക്കാം...." അവർ കളിയാലേ അവനെ വിളിച്ചു.... ആര്യൻ ചിരിയോടെ ലാപ് മടക്കി വെച്ച് ഷർട്ട്‌ന്റെ സ്ലീവ് കയറ്റി വെച്ച് വീടിന്റെ നടു തളത്തിലേക്ക് ഇറങ്ങി....

ലക്ഷ്മി മുന്നോട്ട് ആക്രമിക്കും മുന്നേ ആര്യൻ അവർക്ക് കൈകൾ ഉയർത്തിയും അവന്റെ നീക്കാത്ത പുഞ്ചിരിയോടെ കണ്ട് കൊണ്ട് ലക്ഷ്മി ഇടത് കൈ കൊണ്ട് അവന്റെ കയ്യിനെ തടഞ്ഞു വെച്ചു..നിമിഷനേരം കൊണ്ട് വലത് കൊണ്ട് അവന്റെ കൈ തണ്ട പിടിച്ച് വലത് വശത്തേക്ക് തിരിച്ചു... വേദന കൊണ്ട് ആര്യൻ ഒന്ന് മുഖം ചുളിച്ചു.. അപ്പോഴേക്കും വിജയ ചിരിയോടെ ലക്ഷ്മി അവന്റെ കൈമുട്ടിൽ അമർത്തിയതും അവൻ താഴേക്ക് വീണു... ആര്യൻ ചിരിച്ചു... "തോൽക്കുമ്പോൾ വാശി കൂടണം ഹരി.... തോൽവിയെ ചിരിച്ചു തള്ളരുത്...." നിലത്ത് വീണു കിടക്കുന്ന ആര്യനെ നോക്കി ലക്ഷ്മി ഗൗരവത്തോടെ പറഞ്ഞു പറഞ്ഞു... ആര്യൻ ആവേശത്തോടെ ചാടി എണീറ്റു... ലക്ഷ്മി സാരി തുമ്പ് ഒന്നൂടെ ഇടുപ്പിലേക്ക് കുത്തി വെച്ച് കൊണ്ട് അവന്റെ അറ്റാക്ക് തടയും മുന്നേ ആര്യൻ ഇടത് കൈ കൊണ്ട് ആ കൈ തടഞ്ഞു.... അവൻ ചിരിച്ചു കൊണ്ട് വാശിയോടെ അമ്മയെ നോക്കി..നെറ്റിയിലെ ചുവന്ന കുങ്കുമ പൊട്ട് വിയർപ്പിൽ കുതിർന്നിരിക്കുന്നു...അവരുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവൻ അവരുടെ താടിയിൽ വലത് കൈ അമർത്തി പിടിച്ചു...അവന്റെ വലത് കാൽ കൊണ്ട് അവരുടെ കാലിനെ ലോക്ക് ആക്കി താഴേക്ക് മറച്ചിട്ടു.... ആര്യൻ ചെറിയ കിതപ്പോടെ അമ്മയെ നോക്കി.... ലഷ്മി ചിരിച്ചു കൊണ്ട് എഴുനേറ്റു.... ആര്യൻ മുന്നോട്ട് വന്ന് അവരുടെ ദേഹത്ത് പറ്റിയ മണ്ണ് തട്ടി കളഞ്ഞു... "എന്നാലും ഇത്തവണയും ലക്ഷ്മി കുഞ്ഞിനെ തോൽപിച്ചു കളഞ്ഞല്ലോ മോനെ....

ഒന്ന് അയഞ്ഞു കൊടുക്കാമായിരുന്നു...." വാതിൽക്കൽ നിന്ന് ആ ശബ്ദം കേട്ട് രണ്ടു പേരും ഒരുമിച്ച് അങ്ങോട്ട് നോക്കി.. വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്ന അവിടുത്തെ ആൾ ഇൻ ആൾ ഭവാനിയമ്മയാണ്.... ലക്ഷ്മി അത് കേട്ട് ചിരിച്ചു കൊണ്ട് കൈ ഉയർത്തി ആര്യന്റെ മുടിയിൽ ഒന്ന് തഴുകി... "എന്റെ മുന്നിലെന്ന ഒരാളുടെ മുന്നിലും എന്റെ മകൻ തോൽക്കുന്നത് എനിക്കിഷ്ടമല്ല...വിജയിക്കണം എല്ലായിടത്തും...അത് കാണുന്നതിലാണ് എന്റെ ആനന്ദം......" ഉറച്ച ശബ്ദത്തോടെ അവർ പറഞ്ഞു.... ഭവാനിയമ്മ ചിരിയോടെ തലയാട്ടി..... ആര്യൻ അമ്മയുടെ കുങ്കുമ പൊട്ടിൽ ഒരുമ്മ കൊടുത്ത് അകത്തേക്ക് പോയി... ലക്ഷ്മി അവൻ പോകുന്ന നോക്കി നിശ്വസിച്ചു..... "ചെറുക്കൻ വലുതായി കല്യാണം നോക്കണ്ടേ കുഞ്ഞേ..." "അവൻ പറയട്ടെ..അവന്റെ ഇഷ്ടമാണ് എനിക്ക് വലുത് ..ഇനിയിപ്പോ അവൻ വിവാഹം വേണ്ടെന്ന് പറഞ്ഞാലും എതിർക്കില്ല ഞാൻ..." ലക്ഷ്മി ചിരിച്ചു കൊണ്ട് നടു മുറ്റത്ത്‌ നിന്ന് കയറി...  "എന്താടാ... ഇത് എന്ത് പറ്റിയതാ...." ബെഡിൽ കിടക്കുന്ന അജയെ കണ്ട് അശോക് വെപ്രാളത്തോടെ അയാൾക്ക് അടുത്തേക്ക് ചെന്നു... അവൻ ബെഡിൽ നിന്നെ എണീക്കാൻ നോക്കി... കഴുത്തിലെ മുറിവ് വേദനിച്ചവൻ മുഖം ചുളിച്ചു... "അവള്... അവളെല്ലാം മനസിലാക്കി അച്ഛാ...." അവൻ വേദനയോടെ പറഞ്ഞു.. "മനസിലാക്കിയെന്നോ.... എങ്ങനെ... നീ വല്ല വിഡ്ഢിത്തരവും പറഞ്ഞു കാണും...."

"ഇല്ല... അച്ഛാ.. അവൾ മനസിലാക്കിയതാണ്... ഞാൻ ശ്രദ്ധിച്ചു തന്നെയാണ് അവളോട് ഇടപെട്ടത്.. ബട്ട്‌....എനിക്ക് അറിയില്ല അവൾക്ക് എങ്ങനെ മനസിലായെന്ന്...." അവൻ വേദന കൊണ്ട് പുളഞ്ഞു... ച്ചേ........!!!! അശോക് മുഷ്ടി ചുരുട്ടി പിടിച്ചു... പകൽ മാറി ചുറ്റും ഇരുൾ പരന്നു.. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ മുന്നോട്ട് നടന്നു.... "എന്റെ കുഞ്ഞേ ഞാൻ എന്തോ ചെയ്യാനാ...ഇന്നിവിടെ ഇന്റർവ്യൂ നടക്കുന്നില്ല... മോള് ചെല്ലാൻ നോക്ക്...." Epizon ലെ എംപ്ലോയ് പറഞ്ഞത് അവൾ ഓർത്തു... ഈ രാത്രി എങ്ങോട്ട് പോകും... അവൾ നിസ്സഹായതോടെ ചുറ്റും നോക്കി.... അടുത്തുള്ള മയിൽകുറ്റിയിൽ ബാഗും നെഞ്ചോട് ചേർത്തവൾ ഇരുന്നു... ചീറി പായുന്ന വണ്ടികളെ നോക്കി.... "ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും... എല്ലാം ധൈര്യത്തോടെ അത് നേരിടണം.... ഈ നിമിഷം അങ്ങനെ അങ്ങ് നീണ്ടു പോകില്ല.... അതും കടന്നു പോയി...നമ്മൾ തോൽക്കരുത്..." അച്ഛൻ ഉള്ളിലിരുന്നു പറയുന്നത് പോലെ അവൾക്ക് തോന്നി... തിരിച്ചു നാട്ടിലേക്ക് പോകാൻ അവൾക്ക് തോന്നി.... "മേം അക്കീലാ ഹൂം പാപ്പാ...." (ഞാൻ ഒറ്റക്കാണ് അച്ഛാ...) അവൻ കണ്ണുകൾ ഇറുക്കി അടച്ചു വിതുമ്പി... വല്ലാതെ വിശക്കുന്നു... എഴുനേറ്റ് അവൾ മുന്നോട്ട് നടന്നു.... വഴിയരികിലെ തട്ട് കട കണ്ടപ്പോൾ അങ്ങോട്ട്‌ ചെന്നു.... അധികം ആളുകൾ ഒന്നുമില്ല... ദോശയും ചമ്മന്തിയും വാങ്ങി... തന്നെ അവിടുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായെങ്കിലും ശ്രദ്ധിച്ചില്ല വിശപ്പ് അത്രമാത്രമുണ്ട്....

ഭക്ഷണം കഴിച്ചു ക്യാഷ് കൊടുത്ത് വീണ്ടും റോഡിലേക്ക് ഇറങ്ങി നടന്നു... ഇടക്ക് എതിരെയുള്ള ആളിനെ ചെന്ന് മുട്ടി..... ഞെട്ടലോടെ അവൾ മുഖം ചെരിച്ചു നോക്കി.... തന്റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുന്നാ രണ്ടു കണ്ണുകളെ.. അവൾ പേടിയോടെ പുറകിലേക്ക് നീങ്ങി... അയാൾ അവളുടെ കയ്യിൽ പിടിച്ചു... അവളുടെ കണ്ണുകൾ മിഴിഞ്ഞു.... അയാളുടെ മനസിലിരിപ്പ് അറിഞ്ഞെന്ന പോലെ അവൾ കയ്യിലുള്ള ബാഗ് കൊണ്ട് അയാളുടെ മുഖത്തേക്ക് അടിച്ചു കൊണ്ട് മുന്നോട്ട് ഓടി.... കയ്യിൽ കിട്ടിയ കല്ലെടുത്ത് അയാൾക്ക് നേരെ എറിഞ്ഞു.. "ആാാാ..." അയാളുടെ കരച്ചിൽ മാത്രം കേട്ടു.... ആശ്വാസത്തോടെ അവൾ മുന്നോട്ട് ഓടി...  ഹിമാലയന്‍ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്... അവിടെ മാഞ്ഞു മൂടിയ അഞ്ച് മഞ്ഞു പാർവ്വതങ്ങളാൽ ചുറ്റ പെട്ട ഒരു മനോഹരഗ്രാമം... വസന്തകാലമായതോടെ എങ്ങും പൂക്കളും പൂത്ത് നില്‍ക്കുന്നുണ്ട് എങ്ങും ട്യൂലിപ് പൂത്തു നില്‍ക്കുന്ന കാഴ്ച്ച.... ഒരരികിലൂടെ ചിലമ്പിട്ട് ഒഴുകുന്ന നദി... അതിനരുകിലേക്ക് ഓടി വന്നൊരു പെൺകുട്ടി..... അവളുടെ നിറ വയറിലേക്ക് സൂര്യരശ്മികൾ പതിച്ചു കൊണ്ടിരുന്നു.... അവൾ ആ വയറിൽ മെല്ലെ തലോടി... തന്റെ കുഞ്ഞ്.... അവളുടെ ഹൃദയം മാതൃ വാത്സല്യം തുളുമ്പി.... പെട്ടെന്ന് ഒരിടി മുഴങ്ങിയതും ലക്ഷ്മി സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു.... അവർ വയറിൽ മെല്ലെ തലോടി... തന്റെ കുഞ്ഞു കിടന്ന ഉദരം... തന്റെ ഹരി....

അവർ നിശ്വസിച്ചു കൊണ്ട് ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു.... """നീ പൊന്ന് പോലെ നോക്കണം നമ്മുടെ മോനെ... ഒരിടത്തും അവൻ തോറ്റു പോകരുത്..ഇല്ല ആർക്കും തോൽപ്പിക്കാൻ കഴിയില്ലവനെ. ഇവനിലൂടെ എന്റെ വംശം നിലനിൽക്കട്ടെ..ഇവന് ജന്മം നൽകാൻ എനിക്ക് കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യമാണ്...."" മരണ വേദനയിൽ പിടയുംമ്പോൾ അമർ പറഞ്ഞത് ലക്ഷ്മി ഓർത്തു.... അമർനാഥ്‌..... ആര്യന്റെ അച്ഛൻ.... ആര്യൻ ജനിച്ച ദിവസം അതെ നിമിഷം ജീവൻ നഷ്ടപെട്ടു പോയ മനുഷ്യൻ.... സ്വന്തം കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല.... ഓർമ്മകളിൽ ലക്ഷ്മി ഒന്ന് തേങ്ങി.... മൂക്കിലേക്ക് ദുർഗന്ധം ഒരച്ചു കയറിയപ്പോൾ ആനി ചുളിച്ചു കൊണ്ട് കണ്ണ് തുറന്നു... ആദ്യം തന്നെ കണ്ടത് ഓടയിലൂടെ ഒഴുകുന്ന വേസ്റ്റ് ആണ്... അവൾ അറപ്പോടെ വാ മൂടി... പിന്നെ എന്തോ ഓർത്തപോലെ ചുറ്റും നോക്കി... ഇന്നലെ ബസ്സ്സ്റ്റാൻഡിൽ ഇരുന്ന് ഉറങ്ങി പോയി... ഇപ്പോഴും ആരോക്കെയോ ലോങ്ങ്‌ റൂട്ട് ബസ്സ് കാത്തു നിൽക്കുന്നുണ്ട്.... ആരൊക്കെയോ നിലത്തും താഴെയും കിടന്നുറങ്ങുന്നുണ്ട്... നാടോടികളാണെന്ന് തോന്നുന്നു . അവൾ ഇരുന്നിടത്ത് നിന്നെഴുനേറ്റു... ബസ്സ്റ്റാൻഡിലുള്ള ബാത്‌റൂമിന്റെ അടുത്തേക്ക് പോയി... അറപ്പ് തോന്നി അവൾക്ക് അങ്ങോട്ട്‌ നടക്കാൻ... എങ്കിലും സഹികെട്ട് അവിടെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങി.... കയ്യിലിനി ആകെ ഉള്ളത് വണ്ടി പൈസയാണ്... അവൾ രണ്ടും കല്പിച് വന്ന വഴി തിരിച്ചു നടന്നു.... ആര്യന്റെ ഓഫീസിലേക്ക്.. 8.30 കഴിഞ്ഞു ഓഫീസിന് മുന്നിലെത്തുമ്പോൾ.. "ആ മോള് വന്നോ... സർ വന്നിട്ടുണ്ട് വേഗം ചെല്ല്...." സെക്യൂരിറ്റി ചേട്ടൻ പറയുന്നത് കേട്ട് അവൾ തലയാട്ടി അകത്തേക്ക് കയറി... ഇന്നലെ പരിജയപെട്ടതാണ് രണ്ടു പേരും...

ഇന്റർവ്യൂന് ഒരുപാട് പേര് വന്നിട്ടുണ്ട്.. എല്ലാവരും വെൽ ഡ്രസ്സ്ഡ്... താൻ ആണേൽ ഒരുങ്ങിയിട്ടുമില്ല.... എന്തിന് കുളിച്ചിട്ട് പോലുമില്ല.. അവൾ ഒരു ഭാഗത്ത്‌ ഒതുങ്ങി ഇരുന്നു... അവർക്ക് ഇടയിൽ ഇരിക്കാൻ അവൾക്ക് വല്ലാതെ തോന്നി.... പെട്ടന്നാണ് എംഡിയുടെ ക്യാമ്പിന്റെ ഡോർ പൊളിച് ഒരാൾ പറന്നു വന്ന് അവളുടെ കാൽക്കൽ വീണത്... "ആാാ...." ചീറിക്കൊണ്ട് അവൾ ചെയറിൽ കയറി നിന്നു... നിലത്ത് വീണു കിടക്കുന്നയാൾ വേദന കൊണ്ട് പുളയുകയാണ്.... പെട്ടെന്ന് ഒരാൾ വന്ന് അവനെ പിടിച്ചെഴുനേൽപ്പിച്ചു..... "സർ.... സർ സോറി... സർ...." തന്നെ ദേഷ്യത്തോടെ നോക്കുന്ന ആര്യനോട്‌ അയാൾ അപേക്ഷിച്ചു... "വിശ്വാസ വഞ്ചന.... ഞാനൊതിരിക്കലും പൊറുക്കില്ല സാം...അത് ഇപ്പോൾ ആരായാലും....." ആര്യൻ പറഞ്ഞു തീർന്നതും അവന്റെ കൈകൾ സാമിന്റെ കവിളിൽ ആഞ്ഞു പതിച്ചു... ഇത് കണ്ട ആനി ഞെട്ടി കൊണ്ട് സീറ്റിൽ നിന്ന് ഇറങ്ങി കയ്യിലുള്ള സർട്ടിഫിക്കറ്റുകൾ മുറുകെ പിടിച്ചു.. അവളുടെ ശരീരം വിറച്ചു.... പേടിയോടെ അവൾ കുറച്ചു നീങ്ങി നിന്നതും ഇന്റർവ്യൂന് വന്ന ഒരാളുടെ അടുത്ത് പോയി ഇടിച്ചു... അത്ഭുതത്തോടെ അവൾ അയാളെ നോക്കി... അയാളുടെ കാലുകൾ ആര്യന് നേരെ ചലിച്ചു.... ഓടി ചെന്ന് അവൾ ആര്യനെ തള്ളിമാറ്റി.... ആര്യൻ വർധിച്ച ദേഷ്യത്തോടെ നോക്കിയതും പുറത്തേക്ക് ഒരുത്തൻ ഓടുന്നത് കണ്ടു...... "ക്യാച്ച് ഹിം...." അവിടെ നിന്നിരുന്ന Guards നോട്‌ അവൻ പറഞ്ഞു... അവൻ പേടിയോടെ നിൽക്കുന്ന ആനിയെ നോക്കി... "അയാൾ.... അയാൾ സാറിനെ കുത്താൻ... കത്തി...." വാക്കുകൾ കിട്ടിയില്ല അവൾക്ക് എന്തോ ഒരു പേടി.... "നീ ഏതാ...." അവൻ ഗൗരവത്തിൽ ചോദിച്ചു.. "അനഹിത...." അവൾ കിതച്ചു കൊണ്ട് പറഞ്ഞു... "എങ്ങനെ മനസിലായി നിനക്ക്...." അവൻ അവളെ ഉറ്റു നോക്കി......... തുടരും.............

ഹേമന്തം : ഭാഗം 2