ഹേമന്തം 💛: ഭാഗം 37

 

എഴുത്തുകാരി: ആൻവി

"ആനിയെ ഇഷ്ടായോ അമ്മേ....?" കഴുത്തിലൂടെ വിരലോടിച്ചു കൊണ്ടിരുന്ന അമ്മയുടെ വിരലുൾ കവിളിലേക്ക് ചേർത്ത് വെച്ചവൻ ചോദിച്ചു. "നീ ഉറങ്ങുകയായിരുന്നില്ലേ...??" ലക്ഷ്മി അവനെ സംശയത്തോടെ ചോദിച്ചു... "ഞാൻ ഉറങ്ങാൻ തുടങ്ങിയിരുന്നു.. പക്ഷേ അമ്മയെ ഇവിടെ തൊട്ടപ്പോൾ ഉറക്കം പോയി..." അവൻ പുറം കഴുത്തിൽ തൊട്ട് കൊണ്ട് പറഞ്ഞു... "അമ്മ പറ ആനിയെ ഇഷ്ടായോ... അവൾ ഇവിടെ നിൽക്കുന്നത് കുഴപ്പമുണ്ടോ..??" മടിയിൽ മലർന്ന് കിടന്നു ചോദിച്ചവനെ ലക്ഷ്മി ചിരിയോടെ നോക്കി... നെറ്റിയിലേക്ക് വീണു കിടന്ന അവന്റെ മുടിയിഴകൾ മാറ്റി തലോടി.. "പാവം കുട്ടി...."

"ആള് അത്ര പാവം ഒന്നുമല്ല...അവള് ഇവിടെ നിന്നോട്ടെ അല്ലെ അമ്മേ.... അവള് ഇവിടെ നിന്ന് പഠിക്കട്ടെ...." ആര്യ അമ്മയുടെ വിരലുകളിൽ നെഞ്ചിലേക്ക് അമർത്തി വെച്ച് കൊണ്ട് പറഞ്ഞു.. "ആ കുട്ടിക്ക് ഇഷ്ടമുണ്ടേൽ നിന്നോട്ടെ... എത്ര നാൾ വേണേലും..." ലക്ഷ്മി ചിരിച്ചു... ആര്യനും... "ദിവസം കഴിയും തോറും എന്റെ അമ്മ ഗ്ലാമറായി വരുവാണല്ലോ... മ്മ്...പതിരുത്തിയാറ് വയസ്സുള്ള ഒരു മകനുണ്ടെന്ന് പറയുവോ" കുസൃതിയോടെ കണ്ണ് ചിമ്മിയവൻ ചോദിച്ചതും... ലക്ഷ്മി പൊട്ടി ചിരിച്ചു.... മെല്ലെ മുഖം താഴ്ത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു... "ഇരുത്തിയാറല്ല.. മൂന്ന് മാസം കൂടെ കഴിഞ്ഞാൽ ഇരുപത്തിഏഴ് ആവും..."

"ഓഹ്.. ആയിക്കോട്ടെ... അമ്മ തലയൊന്ന് മസ്സാജ് ചെയ്തു താ... ഉറക്കം വരുന്നുണ്ട്...." കൊച്ചു കുഞ്ഞിനെ പോലെ ചിണുങ്ങികൊണ്ട് അവൻ വയറിലേക്ക് മുഖം പൂഴ്ത്തിയതും... ലക്ഷ്മി ചിരിയോടെ അവനെ ചേർത്ത് പിടിച്ചു... വാത്സല്യത്തോടെ വലത് നെറ്റിയിൽ ഉമ്മ നൽകി.... ഒരഞ്ചു വയസ്സുകാരനെ പോലെ പോലെ തോന്നി ലക്ഷ്മിക്ക് അവനെ.... ആ അഞ്ചുവയസ്സുകാരനെ കൊഞ്ചിച്ച് കൊഞ്ചിച്ചുറക്കുന്ന അമ്മയായി മാറുകയായിരുന്നു അവർ.... അല്ലേലും അമ്മയും മകനും മാത്രമുള്ള നിമിഷങ്ങളിൽ അങ്ങനെയാണ്.. അവിടെ വാത്സല്യവും കുസൃതിയും മാത്രം....

നാളുകൾക്ക് ശേഷം ആര്യനെ അടുത്ത് കിട്ടിയപ്പോഴാണ് ഉള്ളിലെ സംഘർഷങ്ങൾക്ക് അയവ് വന്നതെന്ന് ലക്ഷ്മി ഒരു ദീർഘ നിശ്വാസത്തോടെ ഓർത്തു...  വീട് മാറി കിടന്നത് കൊണ്ടാവും ആനിക്ക് ഉറങ്ങാനെ കഴിഞ്ഞിരുന്നില്ല..പുതിയ അന്തരീക്ഷവുമായി ഒത്തു പോകാത്തത് പോലെ .... വലിയ റൂമും... പതു പതുത്ത ബെഡും... ഒന്നും അർഹതപെടാത്തതാണെന്ന തോന്നൽ... ഉറക്കം വരാതെ നിമിഷങ്ങൾ കഴിച്ചു കൂട്ടി.... നേരം പുലർച്ചയായപ്പോഴാണ് ഉറക്കം കൺപോളകളേ മുട്ടി വിളിച്ചത്..... വാതിലിലുള്ള മുട്ടിവിളി കേട്ട് അവൾ ഞെട്ടി കണ്ണ് തുറന്നു.... പകപ്പോടെ ചുറ്റും നോക്കി.... ആര്യന്റെ വീടാണ് എന്നാ ബോധത്തിലേക്ക് തിരിച്ചു വന്നു...

മുഖം അമർത്തി തുടച്ചവൾ വാതിൽ തുറന്നു... ഭാനുവമ്മയാണ്... കയ്യിൽ ഒരു ഗ്ലാസ്‌ ചായയുണ്ട്... "ദാ മോളെ ചായ... നേരം ഇത്രയായിട്ടും താഴേക്ക് കണ്ടില്ല.. യാത്രാ ക്ഷീണം കാണും എന്ന് കരുതി അതാ വിളിക്കാഞ്ഞേ... പിന്നെ ഇന്നലെ ആര്യമോൻ പറഞ്ഞിരുന്നു മോൾക്ക് പരിജയക്കുറവ് ഉണ്ട്‌ ഒന്ന് ശ്രദ്ധിക്കണം എന്ന്.. ഉറക്കം മാറിയില്ലേൽ മോള് കിടന്നോ..." ഭാനുവമ്മയുടെ ആ നീണ്ട ഡയലോഗ് കേട്ടപ്പോൾ പുറം തിരിഞ്ഞവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി... "അയ്യോ 9 മണിയായോ..." "മ്മ്... ആയി.... ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ... മക്കള് ചായ കുടിക്ക്..." ഭാനുവമ്മ അവളുടെ കവിളിൽ ഒന്ന് തലോടി തിരിഞ്ഞു നടന്നു...

ആനി തൊട്ടടുത്ത മുറിയിലേക്ക് ഒന്ന് എത്തി നോക്കി... ആര്യന്റെ റൂം അടഞ്ഞു കിടപ്പാണ്... "ഭാ... ഭാനുവമ്മേ...??" അവളുടെ വിളി കേട്ടതും ഭാനുവമ്മ തിരിഞ്ഞു നോക്കി... "എന്താ മോളെ...??" "അല്ല... ആ... ആര്യൻ.....??" അവൾ അൽപ്പം മടിയോടെ ചോദിച്ചതും അവർ ചിരിച്ചു.. "മോൻ ഓഫീസിൽ പോയി.. ചിലപ്പോൾ ഉച്ചക്ക് വരും... അല്ലേൽ രാത്രി നോക്കിയാൽ മതീ...." ചിരിയോടെ അതും പറഞ്ഞു പോകുന്ന ഭാനുവമ്മയേ ഒന്ന് നോക്കിയവൾ സ്വയം നെറ്റിക്ക് അടിച്ചു... "ച്ചെ... ആര്യാനെന്ത് കരുതി കാണും...." അവൾ സ്വയം പഴിച്ചു.... വേഗം ചെന്ന് ഫ്രഷ് ആയി വന്നു ചായ കുടിച്ചു... ചെറിയ ചൂടെ ഒള്ളൂ.. ഒറ്റ വലിക്ക് കുടിച്ചു..... ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി....

സ്റ്റയറിന് അടുത്ത് എത്തിയപ്പോൾ മൂക്കിലേക്ക് ഇരച്ചു കയറിയാ ഊദിന്റെ ഗന്ധം.... കണ്ണുകൾ അടുത്ത മുറിയിലേക്ക് പാഞ്ഞു.. ചാരിയിട്ട വാതിലിന്റെ വിടവിലൂടെ കണ്ടു.... ലക്ഷ്മിയേ... കരിനീല സാരിയാണ് വേഷം.... മുട്ടിനൊപ്പം നിൽക്കുന്ന കറുത്ത നീണ്ട മുടി.... എന്തൊരു ഭംഗിയാണ്..അവളുടെ കണ്ണുകൾ ആരാധനയോടെ വിടർന്നു... "എന്താ ആനി അവിടെ നിന്നത് ഇങ്ങോട്ട് കയറിവാ..." പെട്ടന്നുള്ള ലക്ഷ്മിയുടെ ശബ്ദം കേട്ട് അവൾ ഒന്ന് ഞെട്ടി... ചിരിക്കാൻ ശ്രമിച്ചു... "വാ കുട്ടീ...." ചിരിയോടെ വിളിച്ചപ്പോൾ അവൾ അവർക്ക് അടുത്തേക്ക് ചെന്നു.. മുടിയിലെ ഈറൻ കളയുകയായിരുന്നു ലക്ഷ്മി... "വീട്ടിലുള്ളപ്പോൾ മോള് ഈ സമയത്താണോ എഴുനേൽക്കുക...??

ആ ചോദ്യം കേട്ടപ്പോൾ മെല്ലെ തല താഴ്ന്നു... "സോറി ആന്റി ഇനി ഞാൻ നേരത്തെ എണീറ്റോളാം...." പരിഭ്രമത്തോടെ പറയുന്നവളെ കണ്ടപ്പോൾ ലക്ഷ്മി പൊട്ടിച്ചിരിച്ചു..... ചിരിക്കുമ്പോൾ ശെരിക്കും ആര്യനെ പോലെ തന്നെയാണ് ലക്ഷ്മി എന്ന് അവൾക്ക് തോന്നി... "എന്റെ കുട്ടീ.. നീ നിനക്ക് ഇഷ്ടമുള്ളപ്പോൾ എഴുന്നേറ്റോ ഇവിടെ ആരും ചോദിക്കാൻ വരില്ല... വീട് മാറി കിടന്നത് കൊണ്ട് ഉറക്കം ശെരിയായി കാണില്ല എന്നറിയാം.... ഞാനും ഇപ്പൊ എഴുനേറ്റതെ ഒള്ളൂ.. ഇന്നലെ നേരം വൈകി കിടക്കാൻ....." കുസൃതിയോടെ ലക്ഷ്മി പറഞ്ഞത് കേട്ട് ആനി അത്ഭുതത്തോടെ അവരെ നോക്കി.. "എഴുന്നേറ്റൽ അപ്പൊ കുളിക്കണം...എന്നിട്ടേ ഒള്ളൂ ചായ...

ആര്യൻ 6 മണിക്ക് മുന്നേ എഴുന്നേൽക്കും... അവന്റെ കാര്യങ്ങൾ കഴിയുമ്പോഴാണ് ഞാൻ എഴുനേൽക്കുക.... അവനും എല്ലാം ചെയ്യാൻ പ്രാപ്തനായ ചെറുപ്പക്കാരനാണല്ലോ... അവൻ ഓഫീസിൽ പോയി കാണും..." ലക്ഷ്മി പറഞ്ഞു നിർത്തിയതും.. ആനി ആശ്വാസത്തോടെ ചിരിച്ചു... "എന്ത് പറ്റി പരിജയകുറവാണോ..??.. മ്മ്.." ലക്ഷ്മി ചിരിയോടെ ചോദിച്ചതും... അവൾ നാക്ക് കടിച്ചു ചിരിച്ചു കൊണ്ട് തലതാഴ്ത്തി... "ഞാൻ ആന്റിക്ക് ഇഷ്ടമായില്ലെങ്കിലോന്ന് കരുതി...." പാതിയിൽ വെച്ച് അവൾ പറഞ്ഞു നിർത്തി... "എന്റെ ഇഷ്ട്ടമോ..." ലക്ഷ്മി അറിയാതെ പൊട്ടിച്ചിരിച്ചു... ആ ചുവന്ന ചുണ്ടുകൾ ചിരിക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു ഭംഗിയാണെന്ന് അവൾക്ക് തോന്നി...

അത്ഭുത ഭാവത്തോടെ അവൾ ലക്ഷ്മിയേ നോക്കി.. "ഇവിടെ എന്റെ ഇഷ്ട്ടം എന്നൊന്ന് ഇല്ല..ആര്യന് ഞാനൊരു അമ്മ മാത്രമല്ല അവന്റെ നല്ലൊരു ഫ്രണ്ട് കൂടെ ആണെന്ന് ആണ് എന്റെ വിശ്വാസം... അവന്റെ ഫ്രണ്ടിനെ അവൻ വീട്ടിൽ താമസിപ്പിക്കുന്നു... അത് അവന്റെ ഇഷ്ടമാണ്... തെറ്റായ തീരുമാനങ്ങൾ എന്റെ മകൻ ഒരിക്കലും എടുക്കില്ല...അവന്റെ തീരുമാനങ്ങളിൽ ഞായം ഉണ്ട്‌... അതാണ് ശെരി... എന്നവന് തോന്നിയാൽ എന്നോട് അനുവാദം ചോദിക്കില്ല... ചോദിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... അവൻ independent ആണ്... അവന് അവന്റേതായ ചിന്താഗതിയാണ്.... അതിനെ ഞാൻ ചോദ്യം ചെയ്യില്ല... എതിർക്കുകയുമില്ല....

അത് കൊണ്ട് എന്റെ ഇഷ്ടങ്ങൾ നോക്കി കുട്ടി പേടിക്കണ്ട... കേട്ടോ... നീ ഇവിടെ നിൽക്കുന്നത് എനിക്ക് സന്തോഷമേ ഒള്ളൂ..." അവളുടെ കവിളിൽ തലോടി ലക്ഷ്മി പറഞ്ഞത് കേട്ട് ആനി തലയാട്ടി ചിരിച്ചു.... "അല്ല...നഴ്സിംഗ് അല്ലെ പഠിക്കുന്നത്.... അത് തുടർന്നു പഠിക്കുക... അതിന് വേണ്ടതൊക്കെ ആര്യൻ ചെയ്തു തരും...." "ശെരി ആന്റി...." അവൾ സന്തോഷത്തോടെ ലക്ഷ്മിയുടെ കരം കവർന്നു... "ആഹാ... ഇപ്പൊ മുഖം തെളിഞ്ഞല്ലോ....ഇനി പഴയതൊന്നും ആലോചിക്കണ്ട.. എപ്പഴും ഹാപ്പി ആയിട്ട് ഇരിക്കണം.... ജീവിതത്തിൽ സങ്കടങ്ങൾ ഒരുപാട് ഉണ്ടാകും.. അതെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടു പടികളാക്കണം....

കഴിഞ്ഞു പോയതൊക്കെ ഓർത്ത് സങ്കടപെട്ടാൽ അതിനെ സമയം ഉണ്ടാകൂ...." "എനിക്ക് മനസിലാവുന്നുണ്ട് ആന്റി..." ആനി നനവ് പടർന്ന കണ്ണുകൾ അമർത്തി തുടച്ചു... "എന്നാ താഴേക്ക് ചെല്ല്....ബ്രേക്ക്‌ ഫാസ്റ്റ് കഴിക്ക്....." അവളുടെ കവിളിൽ തഴുകി ലക്ഷ്മി പറഞ്ഞു.... നനവാർന്ന കട്ടിയുള്ള മുടികൾ ഒന്നാകെ ഇടത് തോളിലൂടെ ഇട്ട് ടേബിളിൽ ഇരുന്ന ചായ എടുത്തു കുടിക്കുന്ന ലക്ഷ്മിയേ ആനി കൺചിമ്മാതെ നോക്കി... പിന്നെ തിരിഞ്ഞു വാതിലിനടുത്തേക്ക് നടന്നു... "ആന്റി...." വാതിൽക്കൽ എത്തിയപ്പോൾ ഒന്നൂടെ വിളിച്ചു.. "എന്താ മോളെ..??" ലക്ഷ്മി ചിരിയോടെ ചോദിച്ചു... "അമ്മ എന്ന് വിളിച്ചോട്ടെ... ലക്ഷ്മിയമ്മാന്ന്...." അവൾ കൊതിയോടെ ചോദിച്ചു...

ലക്ഷ്മി മുന്നോട്ട് വന്ന് അവളുടെ നെറുകയിൽ ചുംബിച്ചു... "അതിനെന്താ മോള് വിളിച്ചോ...." ലക്ഷ്മി പറഞ്ഞതും ആനി സന്തോഷത്തോടെ അവരുടെ തോളിലേക്ക് ചാഞ്ഞു..  "ഡാനി..Is there any urgent meeting today ??.." മുഖത്തെ കൂളിംഗ് ഗ്ലാസ്‌ ഊരി പുറകെ വന്ന ഡാനിയുടെ കയ്യിൽ കൊടുത്ത് ആര്യൻ ഗൗരവത്തോടെ ചോദിച്ചു കൊണ്ട് വേഗത്തിൽ മുന്നോട്ട് നടന്നു.. "Sir, we have been given an appointment with the MD of Indigo at eleven o'clock..." ആര്യാനൊപ്പം നടന്നെത്തി കൊണ്ട് ഡാനി പറഞ്ഞു... ആര്യനെ കണ്ടതും സെക്യൂരിറ്റി ഓഫിസിനകത്തേക്കുള്ള ഡോർ തുറന്നു കൊടുത്തു.... "ഗുഡ് മോർണിംഗ് സർ..." ആര്യനെ കണ്ടതും സ്റ്റാഫ്സ് എല്ലാം വിഷ് ചെയ്തു... "മോർണിംഗ്....."

ഗൗരവത്തോടെ എല്ലാവരോടുമായി പറഞ്ഞു കൊണ്ട് അവൻ ക്യാബിനിലേക്ക് നടന്നു. "സർ ഒരു കാര്യം കൂടെ ഉണ്ട്‌..." ക്യാബിന്റെ ഡോർ അവനായി തുറന്നു കൊടുത്തു കൊണ്ട് ഡാനി പറഞ്ഞു.. "എന്താ ഡാനി..." "സർ mr അശോക്.. സാറിനെ ഒന്ന് കാണണം എന്ന് പറഞ്ഞു...." ഡാനി പറഞ്ഞത് കേട്ട് ആര്യൻ ചിരിയോടെ സീറ്റിലേക്ക് ചാരി ഇരുന്നു.... "It does not matter ഡാനി..." "അല്ല സർ..അയാൾ...." "ഞാൻ പറഞ്ഞത് അങ്ങ് കേട്ടാൽ മതീ ഡാനി.... കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന എല്ലാ ഇമ്പോർട്ടൻറ് ഫയൽസും with in 30 മിനിറ്റ്സ് എന്റെ മുന്നിൽ എത്തണം...." ആര്യൻ ഡാനിയേ ഒന്ന് ദേഷ്യത്തോടെ നോക്കി... "ഓക്കേ സർ..." ഡാനി അതും പറഞ്ഞു പുറത്തേക്ക് പോയി....

ആര്യൻ ലാപ് തുറന്ന് അതിലേക്ക് നോക്കിയിരുന്നു... വന്നിരുന്ന മെയിൽസ് എല്ലാം ചെക്ക് ചെയ്തു കൊണ്ട് ഇരിക്കുമ്പോഴാണ് ഡാനി കയറി വന്നത്.... ടേബിളിൽ ഫയൽസ് എല്ലാം വെച്ച് അവൻ അവന്റെ സീറ്റിൽ പോയി ഇരുന്ന് വർക്ക്‌ ചെയ്യാൻ തുടങ്ങി.. "നിന്റെ അമ്മച്ചിയുടെ നടുവേദനമാറിയോ...?? അതോ ഇപ്പോഴും കിടപ്പാണോ...?" ഫയലിൽ നിന്ന് മുഖം ഉയർത്താതെ ആര്യൻ ചോദിക്കുന്നത് കേട്ട് ഡാനി പുഞ്ചിരിച്ചു.. "അത് അമ്മച്ചിയേ വിട്ട് പോകുകേല സർ.... കിടപ്പൊന്നുമല്ല... എന്നാലും ഇടക്ക് തീരെ വയ്യാതെ ആവും.. ഇച്ചായന്റെ ഭാര്യാ ഒരു വകയാണ്... പുള്ളിക്കാരിക്ക് സ്വന്തം കാര്യം മാത്രം... അമ്മച്ചി ഒന്ന് വീണാൽ പോലെ നോക്കത്തില്ല..." ഡാനി ദീർഘനിശ്വാസത്തോടെ പറഞ്ഞു..

"അതാണോ... കല്ല്യാണാലോചന ഇത്ര വേഗത്തിൽ ആക്കിയത് .." ആര്യൻ കുസൃതിയോടെ ചോദിച്ചു... ഡാനി ചമ്മിയ ഇളി ഇളിച്ചു... "അക്കാര്യം പറയാതെ ഇരിക്കുന്നതാ നല്ലത്.... അടുത്ത ആഴ്ച ഒരിടത്തുകൂടെ പോയി നോക്കാനുണ്ട്... അമ്മച്ചി പിടിച്ചപിടിയ.....ഇനി ഞാൻ കൂടെ ഒള്ളൂ.. ഇച്ചയന്റെയും.. ഇച്ചേച്ചിയുടെയും കഴിഞ്ഞല്ലോ... എന്നെയും വെറുതെ വിടാൻ പ്ലാനില്ല...." ഡാനിയോടെ ചിരിയോടെ സിസ്റ്റത്തിലേക്ക് നോക്കി... ആര്യൻ അവനെ ഒന്ന് നോക്കിയ ശേഷം ഫൈലിൽ ശ്രദ്ധ കൊടുത്തു...  "ഞാനും കൂടെ സഹായിക്കാം ഭാനുവമ്മേ...?" അടുക്കള വാതിൽ പമ്മി നിന്നുകൊണ്ട് ചോദിച്ച ആനിയെ നോക്കി ഭാനുവമ്മ ചിരിച്ചു...

"വേണ്ട മോളെ.. എനിക്ക് എല്ലാം ഒറ്റക്ക് ചെയ്യാനാ ഇഷ്ടം... ആകെ ഉള്ള ജോലി വീട് നോക്കുക പാചകം ചെയ്യുക എന്നതുമാണ്...അത് ഞാൻ എന്റെ താളത്തിൽ അങ്ങു തീർക്കും.... അലക്കാൻ ഉണ്ടാവുക ആര്യൻ മോന്റെ മാത്രമാണ്.... ലക്ഷ്മികുഞ്ഞിന്റെ കുഞ്ഞ് തന്നെ അലക്കും..." ഭാനുവമ്മ പറയുന്നത് ആനി കൗതുകത്തോടെ കേട്ടിരുന്നു.. "എനിക്ക് വയ്യാതാവുമ്പോൾ എന്റെ കാര്യങ്ങൾ ചെയ്താ മതീ ഭാനുവമ്മേ എന്നാ എന്നോട് പറയാറുള്ളത്... ആരോഗ്യമുള്ള കാലം വരെ സ്വന്തംകാര്യം സ്വയം ചെയ്യണം.. അതാണ് ലക്ഷ്മി കുഞ്ഞിന്റെ സ്വഭാവം.... ആര്യൻമോന്റെ ഡ്രസ്സ്‌ അലക്കുന്നത് തന്നെ ഞാൻ നിർബന്ധിച്ചിട്ടാണ്... മോൻ തന്നെ അലക്കും...ഞാൻ വാശിപിടിച്ചു....

ആകെ മൂന്ന് പേർക്കുള്ള ആഹാരം ഉണ്ടാക്കണം... അടുക്കള വൃത്തിയാക്കണം... മുറ്റമടിക്കാനും മറ്റും അടുത്തവീട്ടിലെ പെണ്ണ് വരും... പിന്നെ എനിക്കുള്ളത് വീട് വൃത്തിയാക്കല... അതിനും സഹായിക്കാൻ ആളുണ്ട്.. അത് കൊണ്ട് വൃത്തിയാക്കലും വലിയ പണിയല്ല... എനിക്ക് ആണേൽ വെറുതെ ഇരിക്കാൻ പറ്റില്ല. എന്തേലും പണി ചെയ്തു കൊണ്ടിരിക്കണം.. ശീലം ആയി പോയി...." ഭാനുവമ്മയുടെ സംസാരം കേട്ടപ്പോൾ ആനി ചിരിച്ചു... അവൾക്ക് അവളുടെ അമ്മയെ ഓർമ വന്നു. "ഭാനുവമ്മ നന്നായി സംസാരിക്കും അല്ലെ... എനിക്കും ഇഷ്ടാ ഇങ്ങനെ സംസാരിക്കാൻ... " അവർ സംസാരിച്ചു കൊണ്ടിരിക്കെ പുറത്തൊരു കാർ വന്നു നിന്നു...

"മോൻ വന്നെന്ന് തോന്നുന്നു.... ഞാൻ ഫുഡ്‌ കൊണ്ട് പോയി വെക്കട്ടെ..." ദൃതിയിൽ കറികളെല്ലാം പാത്രത്തിലാക്കി ഹാളിലേക്ക് പോയ ബാനുവമ്മയേ ആനി ഒന്ന് നോക്കി... ആര്യൻ വന്നെന്ന് കേട്ടപ്പോൾ ആവേശത്തോടെ പുറത്തേക്ക് ഇറങ്ങി ചെന്നു... "ഡാനി ഇന്നിനി ഒരു ആർക്കും അപ്പോയ്ന്റ്മെന്റ് കൊടുക്കണ്ട... എന്തേലും ഇമ്പോര്ടന്റ്റ്‌ ആയി പറയാൻ ഉണ്ടേൽ എന്റെ പേർസണൽ നമ്പറിലേക്ക് വിളിച്ചാൽ മതീ...." ഡാനിയോടെ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് കയറിയാ ആര്യൻ ആദ്യം കണ്ടത് അവനെ തന്നെ നോക്കുന്ന ആനിയെ ആണ്... ബ്ലേസർ ഊരി സോഫയിലേക്ക് ഇട്ട് അവൻ അവൾക്ക് മുന്നിൽ ചെന്ന് നിന്നു... ചിരിയോടെ അവളുടെ കരം കവർന്നു...

"എങ്ങനെ ഇവിടെയൊക്കെ ഇഷ്ടായോ... പരിജയകുറവും പേടിയൊക്കെ പോയോ...." മറു കൈ കവിളിനോട്‌ ചേർത്ത് വെച്ച് അവൻ ചോദിച്ചപ്പോൾ... ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന കനലിലേക്ക് മഞ്ഞു വീണു തണുത്ത പോലെ... ഇന്നലെ ഇവിടെ വന്നപ്പോൾ അവന്റെ മൗനം തീർത്ത തടവറക്കുള്ളിൽ പിടിഞ്ഞു പോയവൾ... അവന്റെ സ്വരം കേട്ടപ്പോൾ ദീർഘമായി നിശ്വസിച്ചു... "മ്മ്....." അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ നേർത്ത സ്വരത്തിൽ മൂളി.... ആര്യൻ ചിരിച്ചു... "ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ആനി... നീ ഫുഡ്‌ കഴിച്ചോ...??" "മ്മ്ഹ്ഹ്...." നിഷേധത്തിൽ തലയാട്ടി... "എനിക്ക് നമുക്ക് ഒന്നിച്ചിരുന്നു കഴിക്കാം.. ഇപ്പൊ വരാം...."

അവളുടെ കവിളിൽ മെല്ലെ തട്ടി ചിരിയോടെ റൂമിലേക്ക് പോകുന്നവനെ ആനി നോക്കി നിന്നു പോയി... അവന് തന്നോട് പ്രണയമാണോ..? ഉറപ്പില്ല.... പക്ഷേ അവൻ അടുത്ത് നിൽക്കുമ്പോൾ പേരറിയാത്ത ഒരു വികാരം തന്നെ വന്നു പൊതിയുന്നു.... അവന്റെ ഗന്ധം അത്രമേൽ കൊതിപ്പിക്കുന്നു.... അവൾ അവൻ തലോടിയാ അവളിൽ പുഞ്ചിരിയോടെ കൈ ചേർത്ത് വെച്ചു.. "മോള് കണ്ട് പേടിക്കണ്ടാ.... ഈ അമ്മയ്ക്കും മോനും ഇത് പതിവാ....ആരേലും ഒരാൾ തോൽക്കാതെ ഇത് തീരൂല...." നടുമുറ്റത്ത്‌ പരസ്പരം പൊരുതുന്ന ആര്യനേയും ലക്ഷ്മിയേയും അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആനിയോട് ഭാനുവമ്മ പറഞ്ഞത് കേട്ട് ആനിയുടെ കണ്ണുകൾ ഒന്നൂടെ വിടർന്നു...

"ഞാൻ പറഞ്ഞില്ലേ ഹരി ഇത്തവണ നീ തോൽക്കും എന്ന്...." ആര്യന്റെ കൈ രണ്ടും പുറകിലൂടെ ചുറ്റി ലോക്ക് ചെയ്തു കൊണ്ട് ലക്ഷ്മി പറഞ്ഞു.... ആര്യൻ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു... "ശരീരത്തിന്റെ വേദന മനസ്സിനെ തളർത്തരുത് ഹരി...." ലക്ഷ്മി അവനെ ഓർമപെടുത്തി.... അവൻ കണ്ണുകൾ തുറന്നു....പൊടുന്നനെ ലക്ഷ്മി അവനെ നിലത്തേക്ക് തള്ളിയിട്ടു.... "അയ്യോ...." ആനി അറിയതേ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് പോയി... കണ്ണുകൾ ഇറുക്കി അടച്ച് നിലത്തേക്ക് വീണ ആര്യൻ ആനിയുടെ ശബ്ദം കേട്ട് കണ്ണുകൾ തുറന്നു.... അവളുടെ മുഖത്തെ ആവലാതി അവൻ കൗതുകത്തോടെ നോക്കി... പിന്നെ ചിരിയോടെ എഴുനേറ്റു...

"അമ്മ ആയാലും അച്ഛനായാലും...ആര്യൻ തോറ്റു തരില്ല... കേട്ടോ അമ്മേ...." കുസൃതിയോടെ പറഞ്ഞു കൊണ്ട് ആര്യൻ ലക്ഷ്മിക്ക് നേരെ ചെന്നു.... തടയനായി ഉയർന്ന അമ്മയുടെ കൈകളെ... ഇടത് കയറി തടഞ്ഞവൻ പുരികം ഉയർത്തി നോക്കി... കാലു കൊണ്ട് ലക്ഷ്മിയുടെ കാലിനെ ലോക്ക് ആക്കി കൊണ്ട്... അവൻ ലക്ഷ്മിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... അവന്റെ ലോക്കിൽ നിന്ന് കുതറി മാറാൻ പറ്റുന്നില്ലെന്ന് മനസ്സിലായതും ലക്ഷ്മി തോൽവി സമ്മതിച്ചു.... അഭിമാനത്തോടെ.... ഹരി തോറ്റാൽ... താൻ തോറ്റപോലെയാണ്.... ലക്ഷ്മി ആര്യനെ നോക്കി... ആര്യൻ വിജയചിരിയോടെ അവളുടെ വിയർപ്പ് പൊടിഞ്ഞ കുങ്കുമപൊട്ടിൽ അമർത്തി ചുംബിച്ചു... ലക്ഷ്മി അവന്റെ നെറുകയിൽ തലോടി... "ആര്യനും അമ്മയും നല്ല ഫ്രണ്ട്ലിയാണല്ലേ....??"

ഉമ്മറത്തെ ചാരുപടിയിൽ ഫോണിൽ നോക്കിയിരിക്കെ അടുത്ത് വന്നിരുന്ന് ആനി ചോദിച്ചത് കേട്ട് ആര്യൻ തലയുയർത്തി നോക്കി... "എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല നാട്ടിൽ... അമ്മ തന്നെയാ ബെസ്റ്റ് ഫ്രണ്ട്... പിന്നെ അടുപ്പമുള്ളത് നിന്നോടാ...." ആര്യൻ എഴുനേറ്റ് ഒന്ന് സ്‌ട്രെച് ചെയ്തു.... "ഇപ്പൊ നിന്റെ ഒറ്റ പെടൽ ഒക്കെ മാറിയോ ആനി.?? അമ്മയുമായി കമ്പനി ആയോ..??" "മ്മ്... കമ്പനിയായി.. പക്ഷേ എന്റെ ഒറ്റപെടൽ മാറാൻ നീ കൂടെ ഉണ്ടായാൽ മതി ആര്യൻ... ഞാനൊരു കാര്യം പറയട്ടെ...." അവൾ ആവേശത്തോടെ പറഞ്ഞു നിർത്തിയവളെ ആര്യൻ എന്തെന്ന ഭാവത്തിൽ നോക്കി.... "നീ കൂടെ ഉള്ളപ്പോൾ എന്റെ അച്ഛനും അമ്മയും എല്ലാം കൂടെ ഉള്ളത് പോലെയാ..." ആനി അവന്റെ നീലകണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി.. "Really..?" ആര്യൻ ചിരിയോടെ ചോദിച്ചു.. "മ്മ്....." "നാളെ നൈറ്റ്‌ നമുക്ക് ഒന്ന് പുറത്ത് പോകാം ആനി....??" "നൈറ്റൊ...??" അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...