ഹേമന്തം 💛: ഭാഗം 4

 

എഴുത്തുകാരി: ആൻവി

ആര്യൻ അവൾക്ക് അടുത്തേക്ക് നടന്നടുത്തു.... ആനി നിന്നിടത്ത് നിന്ന് അനങ്ങിയില്ല... "നിനക്ക് എങ്ങനെ മനസിലായി.. അവനെന്നെ കുത്താൻ വന്നതാണെന്ന്...." അവളെ ഉറ്റു നോക്കി കൊണ്ട് ആര്യൻ അവൻറെ ചോദ്യം ആവർത്തിച്ചു..... അവളുടെ ഉമിനീർ വറ്റി... "എനി... എനിക്കങ്ങനെ തോന്നി...." പറഞ്ഞവസാനിപ്പിച്ചതും അവൾ വിയർത്തു... എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ആര്യൻ ഒന്നൂടെ അവൾക്ക് അടുത്തേക്ക് ചെന്നു.... Calvin Klein perfume ന്റെ ഗന്ധം അവിടെ ചുറ്റും വന്ന് നിറഞ്ഞു... അവൾ കണ്ണുകൾ അടച്ച് ആ ഗന്ധം നാസികയിലേക്ക് ക്ഷണിച്ചു.... ആര്യൻ അവളുടെ ചെയ്തികൾ ശ്രദ്ധിച്ചു കൊണ്ട് അവൾക്ക് നേരെ വിരൽ ഞൊടിച്ചു... "മിസ്സ്‌ അനഹിത...." അവന്റെ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി.... "ഡാനി...ഇവന് ഡിസ്മിസൽ ലെറ്റർ കൊടുത്തേക്ക്.... എന്നിട്ട് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ട് പോ... ബാക്കി അവിടെ വെച്ച്...." ആര്യൻ ചുണ്ടിലൊരു വന്യമായ ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.... വീണ്ടും ആനിക്ക് നേരെ തിരിഞ്ഞു... അവളൊന്ന് ഞെട്ടി... "So.. അനഹിത come to my ക്യാബിൻ.." "എന്ത് ചെയ്യാൻ കൊണ്ടോവാ...." അവൾ വിറച്ചു കൊണ്ട് താഴെ അടി കൊണ്ട് വീണു കിടക്കുന്ന ചെറുപ്പക്കാരനെ നോക്കി ചോദിച്ചു... "കൊല്ലാൻ...." അവൻ അവളെ തുറിച്ചു നോക്കി... അവളൊന്നു ഞെട്ടി.... "Come....." അവൻ അവളുടെ തോളിൽ ഒന്ന് തട്ടി... അവൾ അമ്പരപ്പോടെ അവനെ നോക്കി... "ഒന്നൂടെ.... ഒന്നൂടെ തട്ടിക്കേ...."

അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു... ആര്യൻ ചുറ്റും നോക്കി.. അവന്റെ നോട്ടം കണ്ടതും എല്ലാവരും അവരവരുടെ സീറ്റിൽ ചെന്നിരുന്നു.... ആനി അവന്റെ കയ്യിൽ തൊട്ട് കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി.... അവന്റെ കണ്ണുകൾ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി... വീണ്ടും അവന്റെ കരുത്തുറ്റ വലത് കയ്യിൽ തൊട്ടു....പിന്നെ നിരാശയോടെ മുഖം ചുളിച്ചു... "Come to my ക്യാബിൻ...." വീണ്ടും ശബ്ദം ഉയർത്തി കൊണ്ട് അവൻ ക്യാബിനകത്തേക്ക് പോയി.... വിറച്ചു വിറച്ചു കൊണ്ട് അവന്റെ പിന്നാലെ അവളും.... "സിറ്റ്....." ബാഗും ചുറ്റി പിടിച്ച് നിൽക്കുന്ന ആനിയോട് അവൻ പറഞ്ഞു... അവൾ മടിച്ചു മടിച്ചു കൊണ്ട് ചെയറിൽ ഇരുന്നു... "ഇന്റർവ്യൂന് വന്നതാണോ....?" അവൻ സൗമ്യമായ് ചോദിച്ചു.... അവൾ ആണെന്നും അല്ലെന്നും തലയാട്ടി... "സർട്ടിഫിക്കറ്റ്സ് എവിടെ...??" അവൻ തിരക്കി... അവൾ ബാഗ് ഒന്നൂടെ മുറുകെ പിടിച്ചു.... "മു..... മുജേ നോക്രി നഹീ ചാഹീഹേ..." (എ.... എനിക്ക് ജോലിയൊന്നും വേണ്ട...) അവൾ ഇരുന്നിടത്ത് നിന്ന് മെല്ലെ എണീക്കാൻ നിന്നു.... ആര്യൻ അവളെ ഉറ്റു നോക്കി കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു.. കയ്യിലെ വിരലിനിടയിലിട്ടു കൊണ്ട് കറക്കി കൊണ്ട് ചിരിച്ചു.... "ട്ടീക്കേ ഫിർ ക്യൂ ആയീ ഹൂ..." (പിന്നെ നീ എന്തിനാണ് വന്നത്..) അവൻ പറഞ്ഞത് കേട്ട് അവളൊന്നു ഞെട്ടി... "ഞാൻ.... സ്ഥലം മാറി പോയി..." വിറച്ചു കൊണ്ട് അവൾ എഴുനേറ്റു... ദൃതിയിൽ വാതിൽക്കലേക്ക് നടന്നു...

ഡോർ തുറക്കും മുന്നേ തിരിഞ്ഞ് ആര്യനെ ഒന്ന് നോക്കി... അവൻ അവളെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുകയിരുന്നു.. അവൾ വേഗം ഡോർ തുറന്നു പുറത്തേക്ക് ഓടി.... " പാഗൽ.... " അവന്റെ ചുണ്ടുകൾ ചെറു ചിരിയോടെ മന്ത്രിച്ചു കൊണ്ട് ജോലിയിലേക്ക് തിരിഞ്ഞു....  "ഭാനുവമ്മേ.... ഒന്നിങ് വരുന്നോ...." "ദാ വരണൂ...." മുണ്ടിൽ കയൊന്ന് തുടച്ഛ് ഭവാനിയമ്മ ഹാളിലേക്ക് ചെന്നു.. "എന്താ കുഞ്ഞേ...??" അവർ ചോദിച്ചു.. സോഫയിൽ ചാരി കിടക്കുകയായിരുന്നു ലക്ഷ്മി മുഖം ഉയർത്തി അവരെ നോക്കി.. "തല വല്ലാത്ത വേദന ഒന്ന് മസ്സാജ് ചെയ്തു തരാവോ...." "അതിനെന്താ... ഞാനിപ്പോ വരാം..." അവർ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി... തിരിച്ചു വന്ന് ലക്ഷ്മിയുടെ അടുത്ത് ഇരുന്ന് തലയിൽ വിരൽ അമർത്തി മസ്സാജ് ചെയ്തു കൊടുത്തു... "ഭാനുവമ്മയുടെ കൈക്ക് എന്തോ മാജിക് ഉണ്ടോ.... എന്തൊരു സുഗാണെന്നോ...." ലക്ഷ്മി പറഞ്ഞു.. അവരോന്ന് ചിരിച്ചതെ ഒള്ളൂ... "ഉച്ചക്ക് ഹരിമോൻ വരുവോ കുഞ്ഞേ...." "അറിയില്ല... എന്താ...?" "മോന് ഇഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടാക്കണമായിരുന്നു...." "ഉള്ളത് മതി... അവന് വേണ്ടി പ്രത്യേകിച്ച് ഒന്നുണ്ടാക്കേണ്ടതില്ല.... ഭാനുവമ്മ ഉണ്ടാക്കുന്നതെല്ലാം അവന് പ്രിയപ്പെട്ടതാണ്...." ലക്ഷ്മി ഒന്ന് ചിരിച്ചു... "നല്ല വേദനയുണ്ടോ മോളെ....മരുന്നിരിപ്പുണ്ട്...?" "ഏയ്‌ വേണ്ട... ഇപ്പൊ നല്ല ആശ്വാസമുണ്ട്..." "അല്ല എങ്ങനെ വേദന വരാതിരിക്കും...അമ്മയും മകനും ഇത്തിരി നേരമുണ്ടെൽ ഗുസ്തിയല്ലേ...." ലക്ഷ്മി അത് കേട്ട് ചിരിച്ചു...

"ഗുസ്തിയല്ല...." "ആ.. എന്ത് തേങ്ങയായലും..ഇങ്ങനെയൊരു അമ്മയെയും മോനെയും ഞാൻ ആദ്യമായ് കാണുവാ.. .." ഭവാനിയമ്മയുടെ ശബ്ദം കൂർത്തു... മുറ്റത്തൊരു കാർ വന്നു നിന്നു... "അവൻ വന്നു...." കണ്ണടച്ച് കിടക്കവേ ലക്ഷ്മി പറഞ്ഞു... നെറ്റിയിലെ കുങ്കുമപൊട്ടിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞത് അവർ അറിഞ്ഞു.... "എന്ത് പറ്റി അമ്മാ...." അവന്റെ സ്വരത്തിൽ ആവലാതി നിറഞ്ഞത് അറിഞ്ഞു കണ്ണ് തുറന്നു... "ചെറിയൊരു തലവേദന..." ലക്ഷ്മി ചെറു ചിരിയോടെ അവന്റെ മുടിയിഴകളെ താലോലിച്ചു... "ചെന്ന് വേഷം മാറി വാ....നമുക്ക് ഒരു നോക്കാം... ഇത്തവണ നിന്നെ തോൽപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ...." അത് കേട്ടതും അവൻ അവരെ കൂർപ്പിച്ച് നോക്കി... "വയ്യെങ്കിൽ ഒതുങ്ങി ഇരിക്കമ്മാ..." അവൻ സ്നേഹത്തോടെ പറഞ്ഞു... "വയ്യായ്ക എന്നൊന്നില്ല ഹരി.... മനസ്സിന് കരുത്തുണ്ടേൽ ഒരു വയ്യായ്കയും ശരീരത്തെ ബാധിക്കില്ല ....ഞാൻ ഓക്കേ യാണ്...." ഉറച്ച സ്വരത്തോടെ പറഞ്ഞു കൊണ്ട് അവർ എഴുനേറ്റു... അവൻ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി... "എന്റെ കുഞ്ഞേ ഒന്നൊതുങ്ങി ഇരുന്നൂടെ... തലവേദനയാണ്... മാത്രവുമല്ല എപ്പോഴും തോൽക്കും..." ഭവാനിയമ്മ നേർത്ത ശകാരത്തോടെ പറഞ്ഞു.. "എന്റെ മകന്റെ ഓരോ വിജയവും എനിക്കൊരു ലഹരിയാണ്...." ലക്ഷ്മി മനോഹരമായി പുഞ്ചിരിച്ചു.... "വല്ലാത്തൊരു അമ്മ തന്നെ... മകൻ തല്ലാൻ പോയാൽ കൊന്നിട്ട് വന്നാൽ മതിയെന്ന് അമ്മയും..." ഭവനിയമ്മ പിറു പിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി... 

എങ്ങോട്ട് പോകും..... തിരിച്ചു ശ്രീ നഗറിലേക്ക് (ആനി പഠിച്ചത് അവിടെയാണ് )പോകണോ അതോ നാട്ടിലേക്ക് പോകണോ.... കിതച്ചു കൊണ്ട് നടുവിന് കൈ കൊടുത്തു നിന്നു... ബാഗിൽ നിന്ന് സർട്ടിഫിക്കറ്റ് എടുത്ത് പിച്ചി കീറി റോഡരുകിലെ ഓടയിലേക്ക് ഇട്ടു... അജയ്.... അവൻ തന്നെ ചതിച്ചു...ആരും പറഞ്ഞത് താൻ കേട്ടില്ല... അതിന്റെ ശിക്ഷയാണ്.... അവളുടെ കണ്ണുകൾ നിറഞ്ഞു... പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു... അവളുടെ ഉള്ളിൽ ആകാരണമായ ഭയം കുമിഞ്ഞു കൂടി.... അമ്മ അറിഞ്ഞു കാണുമോ താൻ കേൾരളത്തിലേക്ക് വന്നത്.... ഫോൺ എടുത്തു നോക്കി... അമ്മയുടെ നമ്പർ തന്നെയാണ്... അവൾ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.. "ഹലോ.. മാ...." "നീ എവിടെയാണ് ആനി.... വെക്കേഷനല്ലേ വീട്ടിലേക്ക് വരുന്നില്ലേ...." അമ്മയുടെ ആവലാതി നിറഞ്ഞ സ്വരം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... "മ്മ്... വരാം...." "വേഗം വരാൻ നോക്ക് ബേട്ടി...."അവർ സ്നേഹത്തോടെ പറഞ്ഞു.... "വരാം..." സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു... തനിക്ക് നേരെ വന്ന ലക്ഷ്മിയുടെ പ്രഹരം ആര്യൻ ഇടത് കയറി തടഞ്ഞു കൊണ്ട് ആ കയ്യിനെ അമർത്തി താഴ്ത്തി കൊണ്ട് ലോക്ക് ചെയ്തു... നിമിഷം നേരം കൊണ്ട് അവന്റെ വലത് കാൽ ബാക്കിലേക്ക് വെച്ച് കൊണ്ട് ലക്ഷ്മിയുടെ കൈകളെ ലോക്ക് ചെയ്തു.... ആര്യൻ വിജയീ ഭാവത്തിൽ ചിരിച്ചു.... "ലോക്ക് വീണ് കഴിഞ്ഞാൽ രക്ഷപെടാൻ പാടാണമ്മ... " ആര്യൻ കുസൃതിയോടെ പറഞ്ഞു.... ലക്ഷ്മി ചിരിച്ചു... ആര്യൻ അവരെ വിട്ടു... മുന്നോട്ട് നടന്ന് പോകാൻ നിന്ന ലക്ഷ്മിക്ക് നേരെ ആര്യൻ വന്നു അവൻ പൂട്ടിടും മുന്നേ ലക്ഷ്മി കുതന്ത്ര ചിരിയോടെ അവന്റെ കൈകളെ പിടിച്ചു വെച്ചു.....

ആര്യന്റെ കണ്ണുകളിലേക്ക് പുരികമുയർത്തി ചിരിച്ചു... ആര്യൻ ആക്രമിക്കും മുന്നേ അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് ചെന്ന് ആ പിടിച്ചു അവന്റെ പുറകിലേക്ക് പൊക്കി തിരിച്ചു പിടിച്ചു ഒരു വലി വലിച്ചതും ആര്യൻ നിലത്തേക്ക് വീണു... ലക്ഷ്മി ചിരിച്ചു... "ഇപ്പൊ എങ്ങനെയുണ്ട്.," അവരുടെ ചുവന്ന ചുണ്ടുകൾ പുഞ്ചിരിച്ചു... "നമുക്ക് ചുറ്റും കണ്ണുകൾ വേണം.... നിന്നെ സംബന്ധിച്ച് ശത്രുക്കൾ ഒരുപാടാണ്.... പതറി പോകരുത്....." അവന്റെ തോളിൽ അടിച്ചു കൊണ്ട് അവർ ഗൗരവത്തോടെ പറഞ്ഞു... ആര്യൻ കിതച്ചു കൊണ്ട് തലയാട്ടി... "പേടിയുണ്ടോ അമ്മേ..." അവൻ ചിരിയോടെ ചോദിച്ചു... "പേടിയോ.. എന്തിന്...നീ അജയനാണ്.. ധീരൻ... അങ്ങനെ ഉള്ളവർക്ക് ശത്രുക്കൾ ഒരുപാട് ഉണ്ടാവും... സമചിത്തതയോടെ അവരെ നേരിടുക... ഒരിക്കലും തോറ്റു കൊടുക്കരുത്..... ഹരിഷ്വ ആര്യമൻ..Born to win..." ലക്ഷ്മി അഭിമാനത്തോടെ അവന്റെ നെറുകയിൽ തലോടി.... രാത്രി അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു ആര്യൻ...മുടിയിഴകളിലൂടെ ഓടി നടന്ന ആ കൈകളുടെ മായാജാലത്തിൽ അവന്റെ കണ്ണുകൾ അടഞ്ഞു പോയി... അമ്മയുടെ കൂടെ ഉള്ളപ്പോൾ മനസ്സ് സ്വസ്ഥതമാണ്.... ലക്ഷ്മി പല ആലോചനകളിലായിരുന്നു... ഇടക്ക് കണ്ണുകൾ തന്റെ മടിയിൽ കമിഴ്ന്നു കിടക്കുന്ന ആര്യന്റെ പിൻകഴുത്തിന് താഴെ പച്ചകുത്തിയ സൂര്യനിൽ വിരലോടിച്ചു.. ജനിച്ചത് മുതലേ ഉള്ളതാണ്... മറുക് ആണെന്ന് ആരൊക്കെയോ പറഞ്ഞു... അവർ അതിലേക്ക് നോക്കി ഇരുന്നു.... അവന്റെ തലമുടിയിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട്... ലാപ് എടുത്ത് അവൻ ബാക്കി വെച്ച വർക്ക്‌ ചെയ്യാൻ തുടങ്ങി...

"വല്ലതും തരണേ ....." റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ബസ്സിന്‌ കാത്തു നിൽക്കുമ്പോഴാണ്... ഒരു കുട്ടി വന്ന് അവൾക്ക് മുന്നിൽ കൈ നീട്ടിയത്... ആനി ദയനീയാമായി ആ കുട്ടിയെ നോക്കി... പിന്നെ ബാഗിൽ തപ്പിതടഞ്ഞു നോക്കിയപ്പോൾ കിട്ടിയ ചില്ലറ മുഴുവൻ എടുത്തു കൊടുത്തു... അപ്പോഴാണ് റോഡിനരുകിൽ ഒരു റോൾസ് റോയ്സ് പാഞ്ഞ് വന്ന് നിർത്തിയത്.... അജയ് ആണെന്ന് പേടിച്ച് ആനി ബസ്റ്റോപ്പിന്റെ പുറകിലേക്ക് ഒളിച്ചു നിന്നു..... കാറിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന്... അത് ഡാനി ആയിരുന്നു... പുറകിൽ നിന്ന് ആര്യൻ ഇറങ്ങി .. ആനി അവരെ എത്തി നോക്കി....ആര്യന്റെ പെർഫ്യൂമിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി.. "മോസ്റ്റ്‌ അഡിക്റ്റീവ് സ്മെൽ....." അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... ആര്യന്റെ കാറിന്റെപുറകിൽ രണ്ടു മൂന്ന് കാർ വന്നു നിന്നു... അതിൽ നിന്നും ഒരുപാട് ആളുകൾ ഇറങ്ങി വന്നു.... ആര്യൻ കൈ കെട്ടി ചെറു ചിരിയോടെ നോക്കി നിന്നു.... "നിന്റെ കയ്യിലുള്ള ഡോക്യുമെന്റ്സ് ഞങ്ങൾക്ക് തന്നേക്ക്...." ഒരുത്തൻ ആര്യന് നേരെ ഗൺ ചൂണ്ടി പുച്ഛത്തോടെ പറഞ്ഞു...ആനി അവനെന്ത് ചെയ്യാൻ പോകുന്നു എന്ന് നോക്കി നിന്നു.... ആര്യന്റെ കണ്ണുകൾ കുറുകി.... അവൻ മുന്നിൽ നിൽക്കുന്നയാളെ ഉറ്റു നോക്കി....അവന്റെ കണ്ണുകളിലേക്ക് നോക്കവേ അയാളുടെ ഉള്ളിൽ ഭയം കുമിഞ്ഞു കൂടി... ആര്യൻ കുതന്ത്ര ചിരിയോടെ... അയാളുടെ കൈകളെ ഇടത് കൈ കൊണ്ട് ലോക്ക് ആക്കി ഗൺ അവന്റെ കയ്യിലാക്കി.... അയാൾ പേടിച്ചു പുറകിലേക്ക് വെച്ച് പോയി... കൈക്ക് വല്ലാത്ത വേദന തോന്നി.... ആര്യൻ ഗൺ ലോഡ് ചെയ്തു.... " പറഞ്ഞു വിട്ടത് ആരായാലും... ആര്യമനെ നേരിടാൻ ഇത്ര ആൾബലം പോരെന്നു പറഞ്ഞേക്ക്.... " അവൻ പറഞ്ഞു കൊണ്ട് അയാളുടെ കാൽപത്തിയിലേക്ക് ഷൂട്ട്‌ ചെയ്തു.... അയാൾ അലറി..അയാളുടെ കൂടെ വന്നാരെല്ലാം ഓടി... ആനി കണ്ണുകൾ ഇറുക്കി അടച്ചു.....

ആര്യൻ ഗൺ കയ്യിലിട്ട് ഒന്ന് അയാളുടെ കയ്യിൽ കൊടുത്തു...ഞൊടിയിടയിൽ അതൊരു റോസാപൂവായി മാറി.... "Have a nice day......" വേദന കൊണ്ട് പുളയുന്ന ആളുടെ കവിളിൽ തട്ടി പുഞ്ചിരിയോടെ അവൻ പറഞ്ഞു... ആനി അത് കണ്ട് ഒന്ന് വിറച്ചു... ബസ്സ് വന്നത് കണ്ടതും... ബാഗും എടുത്ത് ഒരു ഓട്ടമായിരുന്നു... എതിരെ വന്ന ബൈക്ക് അവളെ ഇടിച്ച് തെറുപ്പിച്ചു..... "ആാാാ,......."  കണ്ണുകൾ തുറക്കുമ്പോൾ നെറ്റിയിൽ ഒരു വേദന തോന്നി അവൾക്ക്.... മെല്ലെ കണ്ണ് തുറന്നപ്പോൾ കണ്ടത് നഴ്സിനെയാണ്.... "ആഹാ എണീറ്റോ..." നേഴ്സ് പുഞ്ചിരിയോടെ ചോദിച്ചു... അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "ഞാൻ... ഞാനിവിടെ....?" "ആക്‌സിഡന്റ് ആയി കിടന്നപ്പോൾ ആര്യൻ സർ കൊണ്ട് വന്ന് അഡ്മിറ്റ്‌ ആക്കിതാ...ഇത് സാറിന്റെ ഹോസ്പിറ്റൽ ആണ്....." നേഴ്സ് കയ്യിലെ ഡ്രിപ് ഊരി മാറ്റി... "ആര്യൻ ...??" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു ... "സർ ഇപ്പൊ വരും,..." അതും പറഞ്ഞു നേഴ്സ് ഇറങ്ങി പോയി... ആനി കണ്ണ് തുറന്ന് അങ്ങനെ കിടന്നു.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട്‌ നോക്കി... ഡോർ തുറന്ന് വരുന്ന ആര്യനെ കണ്ട് അവൾ ഞെട്ടി.... "ഹേയ്.... ഇപ്പോ എങ്ങനെ ഉണ്ട്...." ആര്യൻ സൗമ്യമായ് ചോദിച്ചു കൊണ്ട് അവൾക്ക് അരുകിലേക്ക് വന്നു.... അവൾ ഒന്നും മിണ്ടിയില്ല... "ചെറിയ മുറിവേ ഒള്ളൂ... പെട്ടെന്ന് മാറിക്കോളും കേട്ടോ...." അവൻ ചെറു ചിരിയോടെ പറഞ്ഞു.... അവന്റെ ഗന്ധം അവൾക്ക് ചുറ്റും നിറഞ്ഞു നിന്നു.... ആ ഗന്ധത്തിന് വല്ലാത്തൊരു അഡിക്ഷൻ ഉണ്ടെന്ന് അവൾക്ക് തോന്നി... "ഹെലോ....." ആര്യൻ അവൾക്ക് നേരെ കൈ വീശി.... അപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.. "സർ.... മീറ്റിങ്ങിന് ടൈം ആയി..." ഡാനി അവർക്കിടയിലേക്ക് വന്നു... ആര്യ ബ്ലേസർ നേരെയിട്ട് കൊണ്ട് എഴുനേറ്റു.... "ഓക്കേ അനഹിത....ബൈ...." അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി പുറത്തേക്ക് ഇറങ്ങിയതും.. "ഒരു നിമിഷം......" അവൾ പുറകിൽ നിന്ന് വിളിച്ചു........... തുടരും.............

ഹേമന്തം : ഭാഗം 3