ഹേമന്തം 💛: ഭാഗം 49

 

എഴുത്തുകാരി: ആൻവി

"ഇന്ന് പ്രോഗ്രാംസ് എന്തൊക്കെയാണ് ഡാനി....." ബെഡിൽ കിടന്ന ബ്ലൂ ബ്ലേസർ ഇട്ടു കൊണ്ട് ആര്യൻ ചോദിച്ചു.... "സർ 9.30 ക്ക് ഓഫിസിൽ സ്റ്റാഫ്‌ മീറ്റിംഗ് വെച്ചിട്ടുണ്ട്.. അത് കഴിഞ്ഞ് Km കോളേജിൽ പ്രോഗ്രാം ഇനോഗ്രേഷൻ... Then വൈകീട്ട് 4.30 ക്ക് എയർപോർട്ടിലേക്ക്.... അതിനിടക്ക് ഉള്ള രണ്ട് കമ്പനിയുമായുള്ള മീറ്റിംഗ് postpone ചെയ്തു.. " "മ്മ്....." ആര്യൻ ഒന്ന് അമർത്തി മൂളി കൊണ്ട് ഡ്രസിങ് ടേബിളിൽ ഇരുന്ന വാച്ച് എടുത്തു കയ്യിൽ കെട്ടി.... മിററിന്റെ മുന്നിൽ ചെന്ന് മുടിയൊന്ന് ഒതുക്കി കൊണ്ട് ഇരുന്നപ്പോഴാണ്... സിദ് മുന്നിൽ വന്നത്... അവൻ ആര്യനെ നോക്കി ചിരിച്ചു കൊണ്ട് കണ്ണാടിക്ക് മുന്നിൽ തന്നെ നിന്നു.... ആര്യൻ മുഖം ചെരിച്ച് കണ്ണാടിയിലേക്ക് നോക്കി...

സിദ് അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് അവനെ മറച്ചു നിന്നു...അത് തുടർന്നപ്പോൾ സഹികെട്ട് ആര്യൻ കണ്ണുകൾ അടച്ചു... ഡാനി ഒരു സൈഡിൽ നിന്ന് ഏതോ ഫയൽ നോക്കുന്ന തിരക്കിലാണ്.... ആര്യൻ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ഷർട്ടിന്റെ ആദ്യത്തെ ബട്ടൺ അഴിച്ചിട്ടു... ഫയൽ നോക്കി കൊണ്ടിരുന്ന ഡാനി ഇടക്ക് മിററിൽ ഒന്ന് നോക്കി...താടിയൊന്നുഴിഞ്ഞു... അത് കണ്ട് ആര്യൻ ഒന്ന് മുഖം ചുളിച്ചു... കാരണം സിദ് അപ്പോഴും കണ്ണാടിക്ക് മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..... "നിനക്ക് കാണാൻ പറ്റുന്നുണ്ടോ..??" അറിയാതെ ആര്യൻ ചോദിച്ചു പോയി.. "എന്താ സർ....??" ഡാനി കാര്യം മനസിലാകാതെ നോക്കി...

"ഏയ്‌....nothing..."ആര്യനൊന്ന് തലവെട്ടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... സാറിന് ഇത് എന്ത് പറ്റി...?? ഡാനി മനസ്സിലോർത്തു... പിന്നെ ഫയൽസും ലാപും വാരിയെടുത്ത് ആര്യന് പിന്നാലെ ചെന്നു.. അമ്മയോട് യാത്ര പറഞ്ഞു ഉമ്മറത്തേക്ക് വന്നാ ആര്യൻ കാണുന്നത് മുറ്റത്ത്‌ ഭാനുവമ്മയുടെ കൂടെ ഇരുന്ന് പൂക്കളം ഇടുകയായിരുന്നു ആനി... ആര്യനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.... ആര്യൻ അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് ഒരു ചിരിയോടെ കാറിനടുത്തേക്ക് നടന്നു നടന്നു....... ഡാനിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു... "സർ... ഒരു കാൾഉണ്ട്..." ഡാനി പുറകിൽ ഇരിക്കുന്ന ആര്യനെ നോക്കി പറഞ്ഞു... "Give me..."

ആര്യൻ അവന്റെ ഫോൺ വാങ്ങി ചെവിയോട് ചേർത്തു ചുണ്ടിൽ വിരിഞ്ഞ വിജയചിരിയോടെ.... "Excuse me....." ഗൗരവം നിറഞ്ഞ ശബ്ദം കേട്ട് അശോക് ഡോറിന്റെ ഭാഗത്തേക്ക് നോക്കി... "Yes..... ആരാ നിങ്ങളൊക്കെ...??" ക്യാബിനിലേക്ക് ഇടിച്ചു കയറി വന്നവരെ കണ്ട് അയാൾ ഞെട്ടി ചെയറിൽ നിന്ന് എഴുനേറ്റു....പിന്നെ അത് പ്രതീക്ഷിച്ചിരുന്നെന്ന പോലെ അയാൾ ചുണ്ടിലൊരു ചിരി ഒളിപ്പിച്ചു "വീ ആർ ഫ്രം ഇൻകം ടാക്സ്‌....ഇവിടെ അനധികൃതമായ് പണം സൂക്ഷിച്ചു വെച്ചിരിക്കുന്നതായി ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്...." കയ്യിലെ ഐഡി കാർഡ് കാണിച്ചു ഒരാൾ പറഞ്ഞു... അശോക് പുച്ഛത്തോടെ അവരോട് സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

കുറച്ചു കഴിഞ്ഞ് അവർ പുറത്തേക്ക് വന്നു..... "സോറി mr അശോക്... ഞങ്ങൾക്ക് റോങ്ങ്‌ ഇൻഫർമേഷൻ കിട്ടി...we are Really sorry..." അയാൾ പറഞ്ഞതും അശോക് ചിരിച്ചു.. "Its ok sir..നിങ്ങൾ നിങ്ങടെ ഡ്യൂട്ടി ചെയ്തു...." അശോക് അവരോട് പറഞ്ഞു... അവർ പോയി കഴിഞ്ഞതും... അശോക് വിജയിയെ പോലെ സീറ്റിലേക്ക് ഇരുന്നു കൊണ്ട് ആര്യനെ വിളിച്ചു... "Good morning... The great Harishwa aaryaman...." അയാൾ പുച്ഛത്തോടെ പറഞ്ഞു... "Very morning mr Ashok varma..." ആര്യന്റെ ശബ്ദം കേട്ട് അയാൾ പൊട്ടി ചിരിച്ചു.... "നീ ഇങ്ങോട്ട് അയച്ച ആളുകൾ വെറും കയ്യോടെ തിരിച്ചു പോയി...മോനെ ആര്യാ...ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ച നീയൊന്നും എന്നെ ബിസിനെസ്സ് പഠിപ്പിക്കാൻ ആയിട്ടില്ല....

നീ മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്ത് കാണും...പണം എല്ലാം ഞാൻ രാവിലെ തന്നെ മാറ്റി..." അയാൾ പരിഹാസത്തോടെ പറഞ്ഞു.... "എനിക്ക് ഒന്നും പറയാനില്ല mr അശോക് ... ഇതിനുള്ള മറുപടി വഴിയേ വരും...നിന്നോട് ജയിക്കാൻ എനിക്ക് ഒരു ത്രില്ല് ഇല്ല...മടുത്തു... നീയെനിക്ക് ഒരെതിരാളിയേ അല്ല..ആം വിധിയെ തടുക്കാൻ ആകില്ലല്ലോ...??"And your time start now..." അതും പറഞ്ഞ് ആര്യൻ കാൾ കട്ടാക്കി... അയാൾ അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ മുഖം ചുളിച്ചു... നിമിഷനേരം കൊണ്ട് അയാളുടെ ഫോണിലേക്ക് ഒരു കാൾ വന്നു.... "ഹെലോ..." "സർ.... ഇത് ഞാനാ രാഖേഷ്..." "പറയൂ രാഖേഷ് പണം ഞാൻ പറഞ്ഞ സ്ഥലത്ത് എത്തിച്ചോ...??"

അയാൾ ആകാംഷയോടെ ചോദിച്ചു.. "സർ... സർ പണമെല്ലാം... നഷ്ടപെട്ടു... ആരൊക്കെയോ വന്ന് എന്നെ അടിച്ചിട്ട് എല്ലാം എടുത്തോണ്ട് പോയി...." "What...!!!!!!!!!!!!" "ഒരു സ്റ്റുഡന്റിന്റെ കാരീർ വികസനത്തിന് പുതിയ വഴികൾ കണ്ട് പിടിക്കാനും പഠിക്കാനുമുള്ള ഒരു ഒരവസരവും... പ്രൊഫെഷണൽ പഠന അനുഭവവുമാണ് internship..... എല്ലാവർക്കും ഈ അവസരം കിട്ടണം എന്നില്ല കിട്ടുന്നവർ മാക്സിമം യൂസ് ചെയ്യുക... അല്ലാത്തവർ നിരാശപെടേണ്ട... നിങ്ങൾക്കും അവസരങ്ങൾ ഒരുപാട് ഉണ്ട്... അത് കണ്ടെത്തി അതിൽ വിജയം നേടാൻ ശ്രമിക്കുക....." ആര്യന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു എല്ലാം വിദ്യാർത്ഥികളും....

കോളേജിലെ internship പ്രോഗ്രാസുമായി ബന്ധപെട്ട ഇവന്റ് ഇനോഗ്രേറ്റ് ചെയ്യാൻ വന്നതാണ് ആര്യൻ.. കുട്ടികൾ എല്ലാം അവനെ തന്നെ നോക്കി ഇരിക്കുകയാണ്... His eyes are killing..... "നിങ്ങൾ എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ just ask...." അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.. "സർ... താങ്കൾക്ക് ഏതെങ്കിലും സമയത്ത്... ബിസ്നസ്സ് deadline മീറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ടോ ???" കൂട്ടത്തിൽ നിന്ന് ഒരുത്തൻ വിളിച്ചു ചോദിച്ചു... ആര്യൻ ചോദിച്ചു... "Good question...പരാജയങ്ങളേ കുറിച്ച് പറയാൻ ആരും ഒട്ടും ഇഷ്ടപ്പെടാറില്ല... പ്രത്യേകിച്ച് ബിസിനെസ്സ് മേഘലയിൽ ഉള്ള ആളുകൾ..എല്ലാം തികഞ്ഞവൻ ആരുമില്ല... എനിക്കും അങ്ങനെ അവസ്ഥ വന്നിട്ടുണ്ട്....

ബിസ്നെസ്സിൽ ചുവട് വെച്ചപ്പോൾ തന്നെ കെട്ടിപ്പെടുത്ത സമ്രാജ്യമൊന്നുമല്ല എന്റേത്... എന്റെ കമ്പനി ആദ്യം ഏറ്റെടുത്തു വർക്ക്‌ കറക്റ്റ് സമയത്ത് പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല... എന്റെ bad time എന്ന് വേണേൽ പറയാം...അതെന്റെ കമ്പനിയെ മോശമായി തന്നെ ബാധിച്ചു...പകുതി വെച്ച് നിർത്തി പോകാൻ വരെ തോന്നി... പക്ഷേ വാശി ആയിരുന്നു...പകുതി വെച്ച് നിർത്തിയാൽ അമ്മയോട് തോറ്റു പോകും എന്നൊരു തോന്നൽ...എന്റെ അമ്മക്ക് മുന്നിൽ മാത്രമല്ല എല്ലാവരുടെയും മുന്നിലും വിജയിക്കണം എന്ന വാശി... അത് വളർത്തിയതും അമ്മ തന്നെയാണ്... പിഴവുകൾ തിരുത്തി ബിസ്സിനെസ്സിൽ പുതിയ ചുവടുകൾ വെച്ചു... ബട്ട്‌ നൗ.... തോവികളെ കുറിച്ച് ചിന്തിക്കാറില്ല...

ലക്ഷ്യം മാത്രമാണ് മുന്നിൽ....." ആര്യൻ എല്ലാവരോടുമായി നിർത്തി... കയ്യടികൾ മുഴങ്ങി.... ഫ്ലൈറ്റിൽ ഇന്ത്യയുടെ വടക്കേ ഭാഗത്തേക്ക് യാത്രയിലാണ് ആനിയും ആര്യനും ലക്ഷ്മിയും.... ആനി വിൻഡോ സീറ്റിലാണ്.... താഴെ കാണുന്ന ഹിമാലയപർവത ശ്രങ്കങ്ങളേ ആദ്യമായി കാണുന്ന കൗതുകത്തോടെ നോക്കി കാണുകയാണ് ആനി... ആര്യൻ അവളെ നോക്കി ചിരിച്ചു... അവൾ ഫോൺ എടുത്ത് മഞ്ഞു പുതച്ച പർവ്വതങ്ങളുടെ വിഡിയോസും ഫോട്ടോകളും എടുക്കുണ്ട്....അത്രമേൽ മനോഹരമായിരുന്നു ഹിമാലയത്തിന്റെ ആകാശകാഴ്ച.... ആദ്യം പോയത് ശ്രീനഗറിൽ ആനി പഠിക്കുന്ന കോളേജിലേക്ക് ആയിരുന്നു.... അവിടെന്ന് അവളുടെ സർട്ടിഫിക്കറ്റും മറ്റും വാങ്ങി....

പിന്നീടുള്ള യാത്ര കാറിൽ ആയിരുന്നു...ഡാനിയും ലക്ഷ്മിയും ആനിയും ഒരു കാറിലും.. ആര്യൻ മറ്റൊരു കാറിലും... ലക്ഷ്മി തന്റെ തോളിൽ ചാരി കിടക്കുന്ന ആനിയെ നോക്കി... പുഞ്ചിരിച്ച് കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു... റിസോർട്ടിലെ പ്രോഗ്രാം നാളെ ആയത് കൊണ്ട് ആര്യന്റെ നിർദ്ദേശ പ്രകാരം കാർ ആനിയുടെ നാട്ടിലേക്ക് ആണ് പോയത്.... നാട്ടിലേക്കുള്ള ദൂരം കുറയും തോറും ആനിയുടെ ഹൃദയംമിടിപ്പ് കൂടി... ലക്ഷ്മിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു.... നാളുകൾക്ക് അല്ല വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് വരുന്നത്.... അന്ന് തന്റെ ജീവനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഓടി ഒളിച്ചതാണ്.... ഇന്ന് ഇതാ വീണ്ടും.... അവർ ഒന്ന് നിശ്വസിച്ചു....

ഇലപൊഴിച്ച് നിൽക്കുന്ന ചിനാർ മരങ്ങളെ പിൻതള്ളികൊണ്ട് അവരുടെ കാർ മുന്നേറി.. ഗ്രാമത്തിലേക്ക് കടക്കും ചെക്കിങ് ഉണ്ടയിരുന്നു... അതും കഴിഞ്ഞ് ഗ്രാമത്തിനുള്ളിലേക്ക് കയറി.... ആനിയുടെ വീടിന് മുന്നിൽ കാർ വന്നു നിന്നു.... ആര്യൻ അവന്റെ കാറിൽ നിന്നിറങ്ങി... മുഖത്തെ ഗ്ലാസ്‌ ഊരി മാറ്റി അവൻ ചുറ്റും നോക്കി... ആനി വിളിച്ചു പറഞ്ഞതനുസരിച്ച് അദ്രി അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ആര്യൻ അവനെ നോക്കി ഒന്ന് ചിരിച്ചു... പുറകെ വന്ന കാറിൽ നിന്ന് ഇറങ്ങിയാ ആനിയെ കണ്ടപ്പോൾ അദ്രിയുടെ മുഖം വിടർന്നു.... "ആനി......." അവൻ സ്നേഹത്തോടെ വിളിച്ചു... "അദ്രി....." ആനി ഓടി ചെന്ന് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു....

അദ്രി അവളുടെ നെറുകയിൽ ചുംബിച്ചു.... "ഹാവൂ എന്റെ മോനെ... നീ വന്നപ്പോഴാ ഇവന്റെ മുഖം ഒന്ന് തെളിഞ്ഞത്..." പുറകിൽ നിന്ന് അദ്രിയുടെ അമ്മ പറഞ്ഞത് കേട്ട് ആനി അദ്രിയെ നോക്കി... അവൾ അവനെ ഒന്ന് കൂടെ ചുറ്റിപിടിച്ചു നിന്നു.... പിന്നെ എന്തോ ഓർത്തപോലെ അവൾ തിരിഞ്ഞ് ആര്യാനൊപ്പം നിൽക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു.. "അദ്രി... ഇത് എന്റെ ലക്ഷ്മിയമ്മ.. ആര്യന്റെ അമ്മയ...." അവൾ പരിജയപെടുത്തി... അദ്രി ലക്ഷ്മിയെ നോക്കി ചിരിച്ചു... "സർ ഞാൻ റിസോർട്ടിലേക്ക് പോകട്ടെ.." ഡാനി ആര്യനരികിലേക്ക് ചെന്നു... "മ്മ്... അവിടെ എന്തേലും പ്രോബ്ലം വന്നാൽ വിളിക്ക്...." ഡാനിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ആര്യൻ അവർക്ക് അരുകിലേക്ക് ചെന്നു...

"ഇന്ന് നക്ഷത്രങ്ങൾ കൂടുതലാണ്...പൂർണ ചന്ദ്രൻ ഒപ്പമുണ്ട്.. അപൂർവമായി മാത്രമല്ലെ നിലാവിനൊപ്പം നക്ഷത്രങ്ങളേ കാണൂ..." സിദ് പറയുന്നത് കേട്ടാണ് ആര്യൻ രാത്രിയിലെ ആകാശത്തേക്ക് നോക്കി... പിന്നെ ചിരിച്ചു പുറകിലെ പുൽതകിടിലേക്ക് കിടന്നു... സിദ്വും അവനൊപ്പം കിടന്നു... "എനിക്ക് പോകാൻ സമയമായെന്ന് തോന്നുന്നു..." അവൻ പറഞ്ഞത് കേട്ട് ആര്യൻ അമ്പരന്ന് അവനെ നോക്കി.... "പോകാനോ..??" "മ്മ്... പോകാതെ പറ്റില്ലല്ലോ.... എനിക്ക് വേണ്ടി അവൾ കാത്തിരിപ്പുണ്ടാവും പറഞ്ഞു തീരാത്ത അവളുടെ പ്രണയത്തെ പറ്റി പറയാൻ...ഈ സിദ്ധാന്ദിൽ നിന്ന് ഏകലവ്യയായി വേണം എനിക്ക് തിരിച്ചു പോകാൻ.... അതിന് നീയെന്നെ സഹായിക്കില്ലേ..." സിദ് ചിരിച്ചു കൊണ്ട് ചോദിച്ചു...

ആര്യൻ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... "ആര്യൻ.. നീ ഇവിടെ ഇരിക്കുവാണോ...??" പുറകിൽ നിന്ന് ആനിയുടെ ശബ്ദം കേട്ട് ആര്യൻ തിരിഞ്ഞു നോക്കി.... ആനി അവനടുത്തു വന്നിരുന്നു.... ആര്യൻ സിദ്നെ ഒന്ന് നോക്കിയാ ശേഷം ആനിയോട് ചോദിച്ചു... അവരുടെ നിമിഷങ്ങളേ ഇല്ലാതാക്കാതെ സിദ് എങ്ങോ പോയി മറന്നു... "നിന്റെ സങ്കടം തീർന്നോ..?? ഞാൻ നേരത്തെ വന്ന് നോക്കിയപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് കരച്ചിലായിരുന്നു...." "എന്റെ അമ്മയെ ഓർത്തപ്പോൾ....." അവൾ പറഞ്ഞു നിർത്തി...

"എന്റെ അമ്മ നന്നായി ഉപദേശിച്ചു കാണുമല്ലോ....? " "പിന്നെ.... ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനർജി ഡ്രിങ്ക് കുടിച്ചതിനേക്കാൾ ഉന്മേഷമാണ്...." അവൾ ചിരിയോടെ പറഞ്ഞപ്പോൾ ആര്യൻ അവളെ ചേർത്ത് പിടിച്ചു.... നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "ലക്ഷ്മിയമ്മ എന്നോട് നന്നായി സംസാരിക്കുന്നണ്ട്... നീ അത്ര സംസാരിക്കുന്നില്ല എന്ന് എനിക്ക് ഫീൽ ചെയ്യുന്നു...." ആനി പറഞ്ഞപ്പോൾ അവൻ ചിരിച്ചു... "ഞാൻ ഇങ്ങനെ തന്നെയാ.... ചിലപ്പോൾ ഒന്നും പെട്ടെന്ന് തുറന്നു പറഞ്ഞെന്ന് വരില്ല... അതോണ്ട് എന്റെ കാര്യങ്ങൾ പലതും രഹസ്യങ്ങളായി സൂക്ഷിക്കാനാണ് ഇഷ്ടം.... പിന്നേ...." ഗൗരവത്തോടെ പറഞ്ഞവൻ സ്വരം കുസൃതിയിൽ എത്തിച്ചു....

ആനി അവനെ നോക്കി മുഖം ചുളിച്ചു.. "പിന്നെ....??" "എനിക്ക് നിന്നോട് സംസാരിക്കുന്നതിനേക്കാൾ ഇഷ്ടം... പ്രവർത്തിക്കാനാ....." മെല്ലെ അവളിലേക്ക് മുഖം അടുപ്പിച്ചു... കാതിൽ പല്ലുകൾ ആഴ്ത്തി... സുഖമുള്ള വേദനയിൽ അവൾ മുഖം ചെരിച്ചു....ആനി അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. "തണുക്കുന്നുണ്ടോ....??" അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചു... "നീ ഇങ്ങനെ ചേർന്ന് ഇരിക്കുമ്പോൾ ഇല്ല...." അവൾ ചിരിച്ചു... ആര്യൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... "എന്നാൽ പോയാലോ നമുക്ക്...മഞ്ഞിന്റെ പുതപ്പണിഞ്ഞ ആ പർവതമുകളിലേക്ക്...."  .................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...