ഹൃദയസഖി...♥: ഭാഗം 9

 

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

കണ്ണുകൾ മെല്ലെ ഒന്ന് തുറക്കാൻ ശ്രമിച്ചു... തലയിൽ ആരോ അടിച്ചത് പോലെ കുത്തി കുത്തി നോവുന്നു... വേദന കൊണ്ട് കണ്ണുകൾ ഇറുക്കി ചിമ്മി... ആരുടെയോ ഹൃദയമിടിപ്പ് ഉയർന്ന് കേട്ട് കൊണ്ടിരുന്നു... മനസ്സ് ശാന്തം ആവുന്നത് പോലെ...!! വേദനകൾ എല്ലാം എങ്ങോ ഓടി ഒളിച്ചത് പോലെ...!! അതെ താളത്തിൽ തന്റെ ഹൃദയവും മിടിക്കുന്ന പോലെ...!! കണ്ണുകൾ പയ്യെ തുറന്നു... കണ്ണുകൾ ഉയർത്തി നോക്കിയതും കണ്ടു നിഷ്കളങ്കമായി ഉറങ്ങുന്ന അനന്തനെ...!! കണ്ണുകൾ നിറഞ്ഞ് തൂവി... യന്ത്രികമായി അവളുടെ അധരങ്ങൾ അവന്റെ താടി തുമ്പിൽ അമർന്നു... അനന്തൻ ഒരു തെറ്റും ചെയ്തില്ലെന്ന് കൂടെ കൂടെ മനസ്സ് വിളിച്ചോതി കൊണ്ടിരുന്നു... കണ്ണടച്ച് കിടക്കുന്ന അനന്തന്റെ മുഖത്തേക്ക് കണ്ണിമാക്കാതെ നോക്കി കിടന്നു... ഏറെ നേരത്തിന് ശേഷം ഒരു ഞെരക്കത്തോടെ അനന്തൻ മെല്ലെ എണീറ്റതും കണ്ടു തന്നെ മാത്രം കണ്ണിൽ നിറച്ച് നോക്കി കിടക്കുന്ന തന്റെ പ്രണയത്തെ...!!

ആഴമേറിയ സാഗരത്തിൽ കയമില്ലാതെ മുങ്ങി താഴുന്നത് പോലെ അവളുടെ നയനങ്ങളിൽ അവൻ ലയിച്ച് ചേർന്നു... "നിലക്കുട്ടി ദേഷ്യണ്ടോ എന്നോട്... ഞാനൊരു തെറ്റും ചെയ്തില്ലെടാ..." പറയുന്നതിനൊപ്പം കരഞ്ഞ് പോയവൻ... ഒരു തുള്ളികണ്ണുനീർ അവളുടെ കവിളിൽ വീണുടഞ്ഞു...പിടച്ചിലോടെ അവനിൽ നിന്നും വിട്ട് മാറി കൊണ്ടവൾ തിരിഞ്ഞ് നിന്നു... "എനി... എനിക്ക് പോവണം ഇവിടുന്ന്..."പതർച്ച മറച്ച് വെച്ച് കൊണ്ട് ശബ്ദത്തിൽ ദേഷ്യം വരുത്തി കൊണ്ട് അവൾ പറഞ്ഞു... "എങ്ങോട്ട്...?!"അതെ സ്വരത്തിൽ തന്നെ അനന്തനും ചോദിച്ചു... "എങ്ങോട്ട് ആണെന്നൊന്നും തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല... തന്നെ പോലൊരാളെ കൂടെ നിൽക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല..."പൊട്ടിത്തെറിച്ചു കൊണ്ട് അവൾ മുന്നോട്ട് വന്നു... "നീ എങ്ങോട്ടും പോവില്ല.."എളിക്ക് കൈ കൊടുത്ത് കൊണ്ട് ഒട്ടും കൂസലില്ലാതെ അനന്തൻ പറഞ്ഞു...

അനന്തനെ നോക്കി പുച്ഛിച്ച് കൊണ്ട് അവൾ വാതിലിന്റെ അടുത്തേക്ക് ചെന്ന് കൊളുത്ത് അഴിക്കാൻ ഒരുങ്ങിയതും അവൻ നിലയെ കയ്യിൽ പിടിച്ച് തനിക്ക് അഭിമുഖം ആയി നിർത്തി... "നീയെങ്ങും പോവില്ലാന്ന് ഞാൻ പറഞ്ഞില്ലേ... ഇവിടുന്ന് അനങ്ങി പോവരുത്...!!" "വിടെടോ എന്നെ... ഒന്ന് സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കോ... എന്റെ ജീവിതം തന്നെ താറുമാരാക്കിയ തന്നെ കാണുന്നത് തന്നെ എനിക്ക് അറപ്പാ... എന്നിട്ട് തന്റെ കൂടെ ഞാൻ നിൽക്കുകയും വേണോ... വിടെന്നെ തനിക്കെന്നെ ശരിക്കും അറിയില്ല..."കരച്ചിലിനിടയിൽ എന്തക്കയോ പറയുന്ന നിലയെ കാണവേ അനന്ദന് ചിരിയിങ്ങ് എത്തി നിന്നു... "നീയെങ്ങും പോവില്ല... വാ എന്റെ കൂടെ..."

അവളുടെ കയ്യിൽ പിടിച്ച് അവൻ മുന്നോട്ട് നടന്നു... അവന്റെ കയ്യിൽ അടിച്ചും പിച്ചിയും നില കൈകൾ വേർപ്പെടുത്താൻ നോക്കുന്നുണ്ടെങ്കിലും അനന്തന്റെ ബലത്തിന് മുന്നിൽ അതൊന്നും ഒന്നും അല്ലായിരുന്നു... നേരെ ഒരു കുഞ്ഞ് മുറിയുലേക്ക് ചെന്ന് നിലയെ തനിക്ക് അഭിമുഖമായി നിർത്തി... അപ്പോഴും കൈകളെ മുറുകെ പിടിച്ചിരുന്നു... നില ഇതൊന്നും അറിയാതെ അവന്റെ കൈകളെ വേർപ്പെടുത്തുന്ന തിരക്കിൽ ആണ്... മുറിയിലെ ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു കുഞ്ഞ് ബോക്സ്‌ എടുത്തു... പഴക്കം ചെന്ന ഒരു മഞ്ഞ ചരട് കൂടെ തന്നെ ആലില കൊണ്ടുള്ള തങ്കത്തിന്റെ ഒരു കുഞ്ഞ് ലോക്കറ്റും... നിലയുടെ കൈകൾ വേർപ്പെടുത്തി കൊണ്ടവൻ അവളുടെ കഴുത്തിലേക്ക് അത് ചാർത്തി കൊടുത്തു... മൂന്ന് കുടുക്കിട്ട് കൊണ്ട് അതെ ബോക്സിൽ നിന്ന് തന്നെ പഴക്കം ചെന്ന ഒരു കുങ്കുമ ചെപ്പെടുത്തു... ഒരു നുള്ള് കുങ്കുമം എടുത്ത് സീമന്തരേഖയിൽ നീട്ടി വരച്ചു...

നനവാർന്ന ചുണ്ടുകൾ അവിടെ മുദ്രണം ചേർത്തു....എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ച് നിൽക്കുകയാണ് നില...!!(ലെ മഞ്ഞ് :ഗൂയ്‌സ് she is a tube light🥴🤦‍♀️) "ഇപ്പോൾ തൊട്ട് നീയെന്റെ പെണ്ണാ... ആളും ആരവം ഒന്നും ഇല്ലെങ്കിലും ഞാൻ കെട്ടിയ മഞ്ഞചരട് ഉണ്ട് നിന്റെ കഴുത്തിൽ... എനിക്ക് ഇതിലൊന്നും വല്യ വിശ്വാസം ഇല്ലെങ്കിലും നിന്നേം നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം...!! ഇനിയിപ്പോ ഇതില്ലെങ്കിലും നീ എന്റെതാ... മാത്രല്ല ഇന്നലെ അങ്ങനെ ഒക്കെ നടന്ന സ്ഥിതിക്ക്..."ആദ്യം ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് അവസാനം കൊഞ്ചി കൊണ്ട് അവളുടെ കവിളിൽ ഒന്ന് അമർത്തി ഞെക്കി അനന്തൻ ഒരു പ്രത്യേക ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് ഇറങ്ങി... അറിയാതെ നില ചിരിച്ച് പോയി... കഴുത്തിൽ കിടക്കുന്ന താലി കയ്യിൽ എടുത്തു...

ഉള്ളം കാരണം അറിയാതെ സന്തോഷിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ഏറേ സങ്കടം കൊണ്ട് അലറി വിളിക്കാൻ തുടങ്ങി... ________♥️ "ഇക്കാ ഇതാ പറഞ്ഞ പൈസ ഉണ്ട്... ഇനി വേണമെങ്കിൽ പറഞ്ഞോ ഞാൻ തരാം... അത്രയും വല്യ ഉപകാരം അല്ലെ ഇക്ക ചെയ്ത് തന്നത്..."ഗൂഢമായ ചിരിയോടെ അവൻ അയാളെ കെട്ടിപിടിച്ചു... "ആ അനന്തനിട്ട് പണിയണം എന്ന് ഞാൻ ആദ്യമേ കരുതിയതാ ഒപ്പം മോനും ഉണ്ടെന്ന് പറഞ്ഞപ്പോ ഉത്സവ പ്രതീതി ആയിരുന്നു എനിക്ക്... പഴയ മീൻ നാശക്കേണ്ട എന്ന് കരുതി ഒരിത്തിരി അമോണിയം മീനിൽ ചേർത്തി... അതും തിന്ന് ആ കോളനിയിലെ പണിയൻ ചേർക്കന് വയ്യാതായി.. അതും പറഞ്ഞാ ആ %₹#@മോൻ എന്നെ അത്രയും ആളുകളുടെ ഇടയിൽ വെച്ച് തല്ലി ചതച്ചത്... അന്നേ ഞാൻ അവനിട്ട് കരുതിയതാ... പക്ഷെ പാവം ആ കുട്ടിയെ ഇരയാക്കി എന്ന് ആലോചിക്കുമ്പോൾ..." "അതൊന്നും കുഴപ്പമില്ല ഇക്കാ നമുക്ക് ആ അനന്തനെ നാറ്റിക്കാൻ കഴിഞ്ഞു... ഇപ്പോൾ നാട്ടുകാർക്ക് അവനോട് പഴയതിനേക്കാൾ ഇരട്ടി വെറുപ്പ് ആണ്... ഇനി തക്കം കിട്ടിയാൽ അവന്റെ ജീവനിങ്ങ് എടുക്കണം...

അവൻ ചത്ത് മലച്ച് കിടക്കുമ്പോൾ ഒറ്റൊരാളും ചോദിക്കാൻ വരരുത്... അവന്റെ ശവം പോലും തിരിഞ്ഞ് നോക്കാൻ ആളില്ലാതെ പുഴുവരിക്കണം... അത്രക്കും അനുഭവിക്കണം അവൻ..." "അതിന് മാത്രം നിനക്ക് എന്ത് പകയാ മോനെ അവനോട്...?!"അവന്റെ കണ്ണിലെ വന്യത കണ്ട് സുലൈമാൻ ചോദിച്ചു... "തീരാ നഷ്ടം ആണ് അവനെ കൊണ്ട് എനിക്ക് കിട്ടിയത്... ആ നഷ്ട്ടം നികത്തണം എങ്കിൽ അവന്റെ ജീവൻ ഈ കൈ കൊണ്ട് എടുത്തേ തീരു..." ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയ മുഖത്തോടെ ഹർഷൻ തന്റെ കൈകളിലേക്ക് നോക്കി വിറയോടെ ഉരുവിട്ടു... ആ കൂരാകൂരിരുട്ടിലും അവന്റെ കണ്ണുകൾ പ്രതികാരം കൊണ്ട് തിളങ്ങി... (തുടരും...) ഇതല്ലാതെ അവരുടെ കല്യാണം നടത്താൻ ഒരു വഴി ഇല്ല ഗയ്‌സ്... ഈ ട്വിസ്റ്റ്‌ അത്യാവശ്യം ആണ്... തെറി വിളിച്ചവർ ഒക്കെ എന്നെ രണ്ടുവരി പുകഴ്ത്തേണ്ടതാണ് 😪😪... എങ്ങനെ ഫ്രണ്ട്‌സ് 🙄🙄🙄 ഞാൻ മനസ്സിൽ കാണുന്നത് നിങ്ങൾ മാനത്ത് കാണുന്നുണ്ടോ🤔 കമന്റ്‌ ബോക്സിൽ ഏകദേശം എല്ലാവരും പറഞ്ഞല്ലോ മാഷാണ് വില്ലൻ എന്ന്... ഒരു ഹിന്റ് പോലും ഞാൻ തന്നില്ലല്ലോ പിന്നെങ്ങനെ മനസ്സിലായി നിങ്ങക്ക് 🤔🤔 .......(തുടരും...) ...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...