ഹൃദയസഖി : ഭാഗം 9

എഴുത്തുകാരി: ടീന കൊട്ടാരക്കര അഭിമന്യു പടക്കം പൊട്ടുന്ന പോലെ ശ്രീജിത്തിന്റെ കവിളിൽ ഒരെണ്ണം കൊടുത്തു.ഒരുവശത്തേക്കു വേച്ചുപോയ അവനെ നേരെ നിർത്തി വീണ്ടും ഒരെണ്ണം കൂടി അഭി നൽകി.
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

അഭിമന്യു പടക്കം പൊട്ടുന്ന പോലെ ശ്രീജിത്തിന്റെ കവിളിൽ ഒരെണ്ണം കൊടുത്തു.ഒരുവശത്തേക്കു വേച്ചുപോയ അവനെ നേരെ നിർത്തി വീണ്ടും ഒരെണ്ണം കൂടി അഭി നൽകി.
അവന്റെ കണ്ണുകളിൽ ജ്വലിക്കുന്നത് തീ ആണെന്ന് ശ്രീജിത്തിന് തോന്നി.

അവൻ നിന്നു വിയർത്തു. അഭി ശ്രീജിത്തിനെ ശക്തിയോടെ പിന്നിലേക്ക് പിടിച്ചുതള്ളി. കൃഷ്ണയുടെ കാലിനു അടുത്തേക്ക് അവൻ ചെന്ന് പതിച്ചു. കിട്ടിയ പ്രഹരത്തിന്റെ വേദനയിൽ അവൻ എഴുന്നേൽക്കാൻ ആകാതെ കിടന്നു.

അഭി കൃഷ്ണയെ നോക്കി. തന്റെ വായിൽ നിന്നു വീണ വാക്കുകളുടെ ഞെട്ടൽ അവളുടെ മുഖത്തു കാണാമായിരുന്നു. അവൻ നോക്കി നിൽക്കെ ശ്രീജിത്ത്‌ പതിയെ എഴുന്നേറ്റു, മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്തു. ചുമന്നു കലങ്ങിയിരുന്ന കണ്ണുകൾ അടിയുടെ ആഘാതത്താൽ വീണ്ടും രക്തവർണം ആയി. അഭിമന്യുവിനെ നോക്കി വേച്ചു വേച്ചു അവൻ മുന്നോട്ടു നടന്നു.

അവന്റെ അടുത്തെത്തി കത്തി വീശാൻനോക്കിയതും അഭി അവനെ തന്റെ ഇടംകൈയാൽ ബന്ധിച്ചു കത്തി പിടിച്ചുവാങ്ങാൻ ശ്രെമിച്ചു. കുതറാൻ നോക്കിയ ശ്രീജിത്ത് കത്തി കൊണ്ട് അഭിയുടെ കയ്യിൽ മുറിപ്പാടുണ്ടാക്കി. കൃഷ്ണ ഭയന്ന് അവളുടെ വായ പൊത്തിപ്പിടിച്ചു. ചോര പൊടിയുന്ന കൈയോടെ അവർ തമ്മിലൊരു മല്പിടിത്തം നടന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…