ഹൃദയ സഖി .....💓: ഭാഗം 26

 

രചന: SANA

കിട്ടിയ അവസരം മുതലാക്കുന്ന ആളായത് കൊണ്ട് തക്കത്തിൽ കൂടുതൽ മാഷിനെ പറ്റിച്ചേർന്നു നിന്ന്‌ ഇതെന്തോന്ന് അകത്ത് ബാന്റ് മേളം നടക്കുന്നുണ്ടോ 😁😜...വല്ലാത്ത സ്പീഡിൽ ആണല്ലോ ഇടിക്കുന്നത് 🤣🤣 ആ ഹൃദയ മിടിപ്പും കേട്ടോണ്ട് മാഷിന്റെ മുഖത്തും നോക്കി അങ്ങനെ കിടന്നു.. പിന്നെ കട്ടിലിൽ കിടത്തിയപ്പോഴാണ് എനിക്ക് ബോധം വന്നത്.... "സോറി...." ഒട്ടും പ്രതീക്ഷിക്കാതെ മാഷ് സോറി എന്ന് പറഞ്ഞപ്പോ ഞാൻ തൊള്ളയും പൊളിച്ചിരുന്നു. "അന്ന് തല്ലിയതിനു sorry..." വായയും പൊളിച്ചിരിക്കുന്നത് കണ്ടിട്ടാണോ എന്തോ, തല്ലിയതിനാണ് സോറി എന്നും പറഞ്ഞു മാഷ് സ്ഥലം കാലിയാക്കി. അപ്പോഴും തുറന്ന വാ ഞാൻ അടച്ചില്ല 😁.. "ആര്യേ.. നീ വല്ലോം കേട്ടായിരുന്നോ.." "ഉവ്വ് ഞാനും കേട്ടു 😵😱.." "അപ്പൊ എനിക്ക് തോന്നിയതല്ല... എന്ത് പറ്റിയെടി മാഷിന്.." " ആവോ എനിക്കറിഞ്ഞുകൂടാ ഏട്ടൻ സോറി പറയാം എന്ന് പറഞ്ഞായിരുന്നു. പക്ഷെ, പറയുമെന്ന് ഞാൻ കരുതിയതല്ല.. എന്തോ പറ്റിയിട്ടുണ്ട് എന്തായാലും... " {_____} ആഹൂ...എങ്ങനൊക്കെയോ സോറി പറഞ്ഞു..ഇപ്പഴാ ഒന്ന് സമാദാനമായത്. അല്ലെങ്കിൽ ആര്യയുടെ കയറ്റി വെച്ച മുഖവും കൂടെ കാണേണ്ടി വന്നേനെ..അങ്ങനെ അല്ലെങ്കിലും ഒരു സോറി പറയണമെന്ന് ഞാനും കരുതിയത് തന്നെയാ..

അവളുടെ ഹാലെന്താണോ എന്തോ....ഇയ്യോ കാണുന്ന പോലെ ഒന്നുമല്ല.മുടിഞ്ഞ വെയ്റ്റ് ആണ് കക്ഷി.. "മോനെ..." കയ്യും കുടഞ്ഞു ഗോവണി ഇറങ്ങിയതും അനുവിന്റെ അച്ഛന്റെ വിളി വന്നു..സ്റ്റെയർകേസ് ഇന് തൊട്ടടുത്ത് തന്നെയാണ് അവളുടെ അച്ഛന്റെ മുറി.. വിളി കേട്ടതും ഞാൻ വേഗം അകത്തോട്ടു ചെന്നു.. ആള് കട്ടിലിൽ ചാരി ഇരിക്കുവാണ്..ഞാൻ ചെന്ന ഉടനെ എന്നോടിരിക്കാൻ ആവിശ്യപ്പെട്ടു... ആദ്യം ചുമ്മാ ഓരോന്നൊക്കെ സംസാരിച്ചിരുന്നു..അധികവും കഴിഞ്ഞുപോയ വർഷങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്...കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി.. ഇത്രയും വർഷം വെറുതെ നീറി ജീവിക്കയായിരുന്നില്ലേ. "മോന് ആരോടെങ്കിലും ഇഷ്ട്ടം വല്ലോം ഉണ്ടോ.i mean love,റിലേഷൻ വല്ലോം .." "ഏയ്...ഇല്ല.." "ചുമ്മാ ചോദിച്ചതാ. അനൂന്റെ കാര്യം ഓർത്തിട്ട്.., അവൾക് നിന്നെ വല്യ ഇഷ്ട്ടാ.. നിന്നെ ഒരിക്കലും ഫോഴ്സ് ചെയ്യാൻ ഒക്കത്തില്ലല്ലോ..പ്രതേകിച്ചു വിവാഹം എന്നൊക്കെ പറയുമ്പോ...നിന്റെ സങ്കൽപ്പം എന്താണെന്നൊന്നും അറിയില്ലല്ലോ.. പക്ഷെ എന്റെ കുട്ടിക്ക് എന്നെക്കൊണ്ട് നിറവേറ്റേണ്ട ആദ്യത്തെ ആഗ്രഹം ഇതായിപോയി.. ഞാനിപ്പോ വിളിപ്പിച്ചത് തന്നെ മോനോട് ഇതിനെ കുറിച്ച് സംസാരിക്കാനാ..

അവളെന്നോട് ആദ്യായിട്ട് ആവിശ്യപെടുന്നതും കൂടെ ആയത് കൊണ്ട് എനിക്ക് ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ല.. മോന്റെ ഇഷ്ട്ടം കൂടെ അറിയാതെ.. മോൻ നന്നായി ആലോചിച് ഒരു അഭിപ്രായം പറയണം.. ഒരിക്കലും ഞാൻ മോനെ നിർബന്ധിക്കില്ല.കാരണം ഇത് നിന്റെ ജീവിതമാണ്. നിന്റെ ഇഷ്ടങ്ങൾ തല്ലിക്കെടുത്തി എന്റെ മകളുടെ ആഗ്രഹം നിറവേറ്റണം എന്നൊന്നും എനിക്കില്ല. രണ്ടുപേർക്കും സന്തോഷകരമായ ജീവിതം ഉണ്ടാവണം... അത് നിങ്ങൾ ഒരുമിച്ച് ആയാലും,അല്ലാതെയും ആണെങ്കിൽ പോലും സന്തോഷത്തോടെ കണ്ടാൽ മതി അത്രയേ ഉള്ളൂ.. ഏത് മാതാപിതാക്കളും അതേ ആഗ്രഹിക്കു.. മക്കളുടെ സന്തോഷം.. മോൻ ആലോചിച്ചു പറഞ്ഞാൽ മതി.. ഇതിനെ കുറിച് നിന്നോട് സംസാരിക്കാൻ ഒരവസരം നോക്കുവായിരുന്നു.." " ഇപ്പോൾ ഇതിനെ കുറിച്ച് ആലോചിച്ചു വെഷമിക്കുവൊന്നും വേണ്ട.. എല്ലാം ശരിയാക്കാമെന്നെ.. 😉... " ഒരു ചിരിയോടെ അതും പറഞ്ഞു ഞാൻ വേഗം മുറിയിൽ നിന്നുമിറങ്ങി... __🙃__ " ഡീ അസുഖകാരി എങ്ങനെ ഉണ്ട് ഇപ്പൊ.... " മുറിയിൽ അടങ്ങി കിടന്നോളണമെന്ന ഓർഡർ ഉണ്ടായതുകൊണ്ട് ആര്യയോട് കത്തി വെച്ച് ചടച്ചിരിക്കുമ്പോഴാണ് മീനുവിന്റെ എൻട്രി... ആഹു.. തല്ക്കാലം കുറച്ചു നേരത്തേക്കുള്ള ബോറടി മാറിക്കിട്ടുവോലോ..🤩..

"ഞാൻ കരുതി നീ ഈ വഴി മറന്നു കാണുമെന്നു.. ഓർമ്മയുണ്ടല്ലേ.." "പോടീ... എനിക്കെന്തോ വരാനൊരു ചടപ്പ്.."മീനു "എന്നാത്തിന്.." "അല്ലേയ് പുതിയ ആളുകളൊക്കെ ഇല്ലേ.. അവരെ ഒക്കെ ഫേസ് ചെയ്യണ്ടേ.."മീനു "പിന്നെ.😏..,നിന്നെന്താ അവരൊക്കെ വിഴുങ്ങി കളയോ..." "ഓ.. ഞാനൊന്നും പറയുന്നില്ല പൊന്നേ 😕... എന്നെ വിട്ടേര്..എന്നിട്ട് നീ നിന്റെ വിശേഷം പറയ്.. നിനക്കെങ്ങനെ ഉണ്ടെടി കുറവുണ്ടോ.." മീനു "എനിക്കിപ്പോ ഒരു പ്രശ്നവും ഇല്ല.. ഉണ്ടായിരുന്ന എല്ലാ പ്രശ്നവും പറന്നോണ്ട് പോയി.." "അതെന്ത് പോക്കാ പോയെ..." മീനു "ഹാ.. ആ പോക്ക് ഒരൊന്നന്നര പോക്കാ മീനു... ല്ലേ അനു..." ആര്യ "എന്താടി.. എന്താ ഒരാക്കി സംസാരം പോലെ.. കാര്യമെന്താന്ന് പറ എന്നോട് കൂടെ..." "അതുണ്ടല്ലോ എന്റെ ഏട്ടനെ കൊണ്ട് ഇവള് അവളെ ഇതുവരെ പൊക്കി കൊണ്ടരിച്ചു..." "ങേ... 😵😵..." "അത് മാത്രല്ല.. അന്ന് നമ്മൾ കുളം ചാടിയില്ലേ.. അന്ന് ഏട്ടന്റെ കയ്യിൽ നിന്നും ഇവൾക്കടി കിട്ടിയായിരുന്നു... അതിന് ഏട്ടൻ sorry യും പറഞ്ഞു.. എല്ലാം കൂടെ കിട്ടി പൂത്തുലഞ്ഞു നിൽക്ക ഇപ്പൊ കക്ഷി..." "എന്തിനാ അടി കിട്ടിയേ...."

മീനു ലവളുടെ ആ ചോദ്യത്തിന് ആര്യ നല്ല വെക്തമായി വെടുപ്പോടെ സീൻ മൊത്തം പറഞ്ഞു കൊടുത്തു..ഓഹ് ആ കരണം പുകഞ്ഞതാലോചിച്ച കൈ താനേ കവിളിലോട്ട് പോയി 😕😕.... എത്ര ഈച്ച പാറിയിരുന്നു ആവോ... "ആഹാ..എല്ലാരും നല്ല സംസാരത്തിലാണല്ലോ..ന്നാ അനു ഈ കഞ്ഞി കുടിച്ചേ.. എന്നിട്ട് ഗുളികയും എടുത്ത് കുടിക്ക്..." "ഹാ..." "ഞാൻ ഇവിടെ നിക്കണോ.. അതോ നീ എടുത്ത് കുടിക്കോ..." "അമ്മ പൊക്കോ..." "ആന്റി പൊക്കോ ആന്റി.. ഇവളെ കുടിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു.." "ശരി..ശരി.." ^___😍___^ കുളത്തിന്റെ പടവിലിരുന്ന് ചുമ്മാ വെള്ളത്തിലോട്ടും കണ്ണും നട്ടിരിക്കയാണ് അലേഖ്.... _ മനസ്സ് അവളെ അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ പെട്ടിരിക്കയാണ്.. മാത്രമല്ല ആദ്യം ആയി അവളെ കണ്ടതും..,വഴക്ക് പറഞ്ഞതും.,പിന്നീടങ്ങോട്ടുണ്ടായ ഓരോ കാര്യങ്ങളും...ഏത് സമയവും പിറകെ നടന്നോണ്ട് ശല്യം ചെയ്തോണ്ടിരുന്നതും എല്ലാം ഓർത്തങ്ങനെ ഇരുന്നു... ഒരു മുഴുവട്ടത്തിയെ ആണല്ലോ ഈശ്വരാ ലൈഫ് ലോങ്ങ്‌ സഹിക്കേണ്ടത് എന്നോർക്കുമ്പോഴാ... Yes.., I love her 😍🥰.... എങ്ങനെ.., എപ്പോ ., എന്ത് കൊണ്ട് .., എന്നൊന്നും എനിക്കും അറിയില്ല.. എങ്ങനെയോ അവളുടെ കുരുക്കിൽ കുടുങ്ങിപ്പോയി എന്ന് വേണം പറയാൻ 😃..

രണ്ട് ദിവസമായി ഉള്ളിലങ്ങനെ വീർപ്പ് മുട്ടുന്നു... ഹോസ്പിറ്റലിൽ നിന്നെല്ലാം something എന്തൊക്കെയോ ഫീൽ... അത് കൊണ്ട അവളെ എടുക്കാൻ പറഞ്ഞപ്പോ എടുക്കാൻ തോന്നിയത്.. പഴയ ഞാനായിരുന്നേൽ ഒരിക്കലും അങ്ങനെ ഒന്ന് പ്രവർത്തിക്ക പോയിട്ട് ചിന്തിക്കുക പോലും ഇല്ലായിരുന്നു..എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്.. അവളെ തല്ലിയതോർത്ത് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി പോയി.. .അവളുടെ അച്ഛനോടും ചുമ്മാ അല്ല അങ്ങനെ പറഞ് പോന്നത്.. ശരിക്കും ഇപ്പോൾ ഞാനും ആഗ്രഹിക്കുന്നു അവളെ ജീവിത്തിലേക് ക്ഷണിക്കാൻ.... "മാഷേ....." പിറകേന്ന് അവളുടെ വിളി കേട്ടതും പെട്ടെന്ന് തിരിഞ്ഞു നോക്കി... എന്നാലവൾ പോയിട്ട് ഒരീച്ചപോലും ആ പരിസരത്തില്ല എന്ന് മനസ്സിലാക്കിയതും സ്വയം തലക്കൊരു മേട്ടം കൊടുത്ത് അവിടെന്നെണീറ്റു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...