ഹൃദയസഖി: ഭാഗം 17

 

രചന: SHAMSEENA

ദിവസങ്ങൾ ആരേയും കാത്തിരിക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.. സച്ചുവും മാളുവും സെക്കന്റ്‌ ഇയർ കഴിഞ്ഞു ലാസ്റ്റ് ഇയറിലേക്കെത്തി.. ചിത്രയും ഉണ്ട് അവരുടെ കൂടെ സെക്കന്റ്‌ ഇയറിൽ..സച്ചുവിന് അവളെ ഇഷ്ടമാണെങ്കിലും ഒരിക്കൽ പോലും അവളോടത് തുറന്നു പറഞ്ഞിട്ടില്ല.. പക്ഷേ മാളു വഴി ചിത്ര അറിഞ്ഞിട്ടുണ്ടായിരുന്നു സച്ചുവിന് തന്നോടുള്ള ഇഷ്ടവും ഫ്ലാഷ് ബാക്കും.. മാളു പറഞ്ഞ കാര്യമത്രെയും അവൾ ഉള്ളിൽ തന്നെ സൂക്ഷിച്ചു രേഖയോട് പോലും പറഞ്ഞില്ല..മരം ചുറ്റി പ്രേമത്തിന് സച്ചുവിനെ കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ ചിത്ര പ്രണയം എന്ന വികാരം മാറ്റി നിർത്തി പഠിപ്പിലേക്ക് ശ്രദ്ധ കൊടുത്തു... സച്ചുവിനും അതായിരുന്നു ഇഷ്ടം.. മാളുവിന്റേയും ശിവയുടേയും പ്രണയം യാതൊരു തടസവും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... ശിവക്ക് ഇപ്പോൾ കല്യാണത്തിനുള്ള ഉചിതമായ സമയമാണെന്ന് ജ്യോൽസ്യൻ പറഞ്ഞതനുസരിച്ച് രുക്മിനിയും ദാസനും തകൃതിയായി പെണ്ണന്യോഷിക്കുന്നുണ്ട്..പിറകെ തന്നെ അഭിയുടെ അമ്മയും ഉണ്ട്..

എന്തൊക്കെ ആയിട്ടും ശിവക്ക് യാതൊരു കുലുക്കവും ഇല്ല.. മാളുവിനാണേൽ ചെറിയ ഭയമുണ്ട്താനും.. ഇന്ന് ലച്ചുവിന്റെ ഏഴാം മാസത്തിലെ കൂട്ടി കൊണ്ടുവരൽ ചടങ്ങാണ്.. ഇരു വീട്ടിലേയും ആദ്യത്തെ കണ്മണി ആയത് കൊണ്ട് വളരെ ഗംഭീരമായി തന്നെ നടത്താൻ തീരുമാനിച്ചു... മാളുവിന്റെ വീട്ടിൽ നിന്നും ഒരു ട്രാവലറിലും രണ്ട് മൂന്ന് കാറുകളിലുമായി ആളുകൾ ലച്ചുവിന്റെ വീട്ടിലേക്ക് പോയി.. ഓറഞ്ചും റെഡും കോമ്പോയിൽ വരുന്ന ദാവണിയായിരുന്നു മാളു ധരിച്ചിരുന്നത്... അതിന് മാച്ചിങ് ആയി ശിവയും സച്ചുവും റെഡ് കളർ ഷർട്ടും വൈറ് മുണ്ടും.. ചടങ്ങിന് മാളു ചിത്രയേയും രേഖയേയും വിളിച്ചെങ്കിലും അവർക്ക് വേറൊരു ഫങ്ക്ഷൻ ഉണ്ടെന്ന് പറഞ്ഞു.. ലച്ചുവിനെ എല്ലാവരും കൂടി ട്രെഡിഷണൽ രീതിയിൽ ഒരുക്കി.. ലാവെൻഡർ നിറത്തിലുള്ള കാഞ്ചിപുരം പട്ടുസാരിയായിരുന്നു വേഷം....മഞ്ഞ ജമന്തി പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിൽ ലച്ചുവിനെ ഇരുത്തി.. മുന്നിൽ വിവിധ നിറങ്ങളിലുള്ള വളകളും പലതരം മധുര പലഹാരങ്ങളും നിരത്തി വെച്ചു..

അതിന്റെ കൂടെ തന്നെ ഒരു പാത്രത്തിൽ മഞ്ഞളും... നിറവയറുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ലച്ചുവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു... മാളു അവളുടെ കൂടെ തന്നെ നിന്നു... ആദ്യം അഭി വന്നു ലച്ചുവിന്റെ മുഖത്ത് മഞ്ഞൾ തേച്ചു വായിൽ മധുരവും വെച്ചുകൊടുത്തു... അതിന് ശേഷം ശിവയും സച്ചുവും മാളുവും വന്നു. പിന്നേ ഓരോരുത്തരായി വന്നു മധുരം നൽകി... ***** "ഹമ്മേ.. " നടുംപുറത്ത് അടി വീണതും ആരോടോ സംസാരിച്ചു കൊണ്ടിരുന്ന ശിവ അലറിക്കൊണ്ട് തിരിഞ്ഞുനോക്കി... "സർപ്രൈസ്... " മുന്നിൽ നിൽക്കുന്ന പെൺകുട്ടി പറഞ്ഞതും ശിവ അവളെ ഇറുകെ പുണർന്നു... "അശ്വതി... താനെന്താ ഇവിടെ... " അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ചോദിച്ചു... "അഭിയെന്റെ കസിൻ ബ്രദറാടോ.. " ദൂരെ മാറി നിൽക്കുന്ന അഭിലാഷിനെ ചൂണ്ടി കൊണ്ട് പറഞ്ഞു.. "ബ്രദർ.. " ശിവ നെറ്റിച്ചുളിച്ചു.. "യെസ്.. എന്റെ ആന്റിയുടെ മകൻ ആണ്.. " "ഓ.. ഇപ്പൊ പിടികിട്ടി... " ശിവ ആലോചിച്ചെടുത്തു... അന്ന് അഭിയുടെ അമ്മ പറഞ്ഞതും ഈ അശ്വതിയെ കുറിച്ചായിരുന്നു...

"എന്നിട്ടെന്തൊക്കെ ഉണ്ട് വിശേഷം.. എത്ര നാളായി കണ്ടിട്ട്.. നീ ഒന്ന് വണ്ണം വെച്ചു മിനുങ്ങിയിട്ടുണ്ട്.." പറഞ്ഞുകൊണ്ട് അശ്വതി ശിവയുടെ തോളിൽ തട്ടി.. "നീയും ആളാകെ മാറികേട്ടോ.. "ഇപ്പൊ എവിടെയാണ്.. കല്യാണത്തിനൊന്നും കണ്ടില്ലല്ലോ.." ശിവ അവളേയും കൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും മാറി നിന്നു.. "ഞാനിപ്പോൾ ആലപ്പുഴയാണ് വർക്ക്‌ ചെയ്യുന്നേ.. അന്ന് ലീവ് കിട്ടിയില്ല.." "നിനക്കെന്താ പരിപാടി.." "ഞങ്ങടെ നാട്ടിൽ തന്നെയുള്ള ബാങ്കിൽ അക്കൗണ്ടന്റ് ആണ്.. " "അപ്പോൾ നിന്നോട് പറഞ്ഞാൽ ലോണൊക്കെ കിട്ടുമല്ലേ.." അവനൊന്ന് ചിരിച്ചു.. അശ്വതി വാ തോരാതെ ശിവയോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരുന്നു... "ആരാടി അത്.. " സ്റ്റേജിൽ നിൽക്കുന്ന മാളുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് സച്ചു ചോദിച്ചു.. "ആ.. എനിക്കറിയില്ല.. " അവൾ കൈ മലർത്തി.. മാളുവും ഒരുപാട് നേരമായി ഇരുവരേയും ശ്രദ്ധിക്കുന്നു..പരിസരം പോലും മറന്ന് കളിച്ചും ചിരിച്ചും ഇരിക്കുകയാണ് രണ്ടാളും.. അവൾക്കടിമുടി വിറഞ്ഞു കേറിയെങ്കിലും സന്ദർഭം മനസ്സിലാക്കി ക്ഷമിച്ചു നിന്നതാണ്..

സച്ചു കൂടി വന്നു ചോദിച്ചതും മാളുവിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു... സച്ചുവിനെ തട്ടിമാറ്റി മാളു ശിവയുടെ അടുത്തേക്ക് നടന്നു... "മാളു.. നീ പ്രശ്നത്തിനൊന്നും നിൽക്കേണ്ട.. നമുക്ക് ശിവേട്ടനെ പറഞ്ഞു മനസിലാക്കാം... " സച്ചു പിറകിൽ നിന്നും വിളിച്ചു പറഞ്ഞതും മാളു തിരിഞ്ഞു നിന്നവനെ തറപ്പിച്ചു നോക്കി.. പിന്നെ വെട്ടിതിരിഞ്ഞു ശിവയുടെ അടുത്തേക്ക് തന്നെ നടന്നു... ചാടി തുള്ളി വരുന്ന മാളുവിനെ കണ്ടതും ശിവക്ക് കാര്യം മനസ്സിലായി..ആശ്വതിയോട് പിന്നെ കാണാം എന്ന് പറഞ്ഞു അവിടെ നിന്നും വലിയാൻ നിന്നതും മാളു അടുത്തെത്തിയിരുന്നു. പിറകെ തന്നെ സച്ചുവും... ശിവ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..അവന്റെ കണ്ണുകൾ പോവുന്നിടത്തേക്ക് അശ്വതിയുടെ കണ്ണുകളും ചലിച്ചു.. മാളു ശിവയുടെ മുന്നിലെത്തി ദേഷ്യത്തോടെ അവനെ നോക്കി.. "മാളവികയല്ലേ.. " പെട്ടന്നാണ് അശ്വതി ചോദിച്ചത്.. മാളു കടുത്ത മുഖത്തോടെ തന്നെ അശ്വതിയുടെ നേരെ തിരിഞ്ഞു.. "ഹായ്,,ഞാൻ അശ്വതി.. ശിവയുടെ ക്ലാസ്സ്‌മേറ്റ്‌ ആണ്... " അവൾ മാളുവിന്റെ നേരെ കൈ നീട്ടി.. മുഖത്തൊരു ചിരിയണിഞ്ഞ് മാളുവും തിരികെ കൈ കൊടുത്തു.. "സച്ചു.. ശെരിയല്ലേ.. " മാളുവിന്റെ തൊട്ടു പിറകിൽ വന്നിരുന്ന സച്ചുവിനെ നോക്കിയവൾ പറഞ്ഞു..

അവനും അന്താളിച്ചു അവളെ തന്നെ നോക്കി.. "എനിക്കെങ്ങനെ നിങ്ങളെയൊക്കെ അറിയാം എന്നല്ലേ ഈ കണ്ണും തള്ളിയുള്ള നോട്ടത്തിന്റെ അർത്ഥം.. " അതേയെന്ന പോലെ മാളുവും സച്ചുവും ഒരുപോലെ തലയാട്ടി.. "ശിവ പറഞ്ഞിട്ടുണ്ട് നിങ്ങളെ രണ്ടാളേയും കുറിച്ച്.. കോളേജിൽ പഠിക്കുമ്പോൾ.. മാളവികയെ കണ്ടപ്പോൾ ആദ്യമൊരു സംശയം തോന്നി.. പിന്നെ ഇവൻ പറഞ്ഞ അടയാളങ്ങൾ വെച്ച് ഊഹിച്ചെടുത്തു.. " ചിരിയോടെ പറഞ്ഞു അശ്വതി ശിവയുടെ കയ്യിലൊന്ന് തല്ലി..അവളെ വിഷമിപ്പിക്കേണ്ടന്ന് കരുതി ശിവയും ആ ചിരിയിൽ പങ്കു ചേർന്നു.. "ആഹാ.. മോളിതെപ്പോ വന്നു.. " ആ സമയം അങ്ങോട്ട് വന്ന അഭിയുടെ അമ്മ ആശ്വതിയെ കണ്ട് ചോദിച്ചു.. "ഞാൻ വരുന്ന വഴിയാണ് അമ്മായി.. ഇവരെ കണ്ടപ്പോഴങ്ങനെ സംസാരിച്ചു നിന്നു.. " അപ്പോഴാണ് അവിടെ നിൽക്കുന്ന മറ്റു മൂന്ന് പേരെ അഭിയുടെ അമ്മ കണ്ടത്.. "മോൾക്കിവരെ പരിചയമുണ്ടോ...? " "മ്മ്.. ശിവ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്.." "അതെന്തായാലും നന്നായി..നിങ്ങളങ്ങോട്ട് വാ.. എല്ലാവരും അവിടെയുണ്ട്.." "അമ്മായി പൊക്കോ.. ഞങ്ങൾ വന്നേക്കാം.. " അശ്വതി അവരെ പറഞ്ഞയച്ചു...മാളുവിന്റെ നേരെ തിരിഞ്ഞു... "മാളു ശിവയോടെന്തെങ്കിലും പറയാൻ വന്നതാണോ.."

"ഏയ്‌.. ഞാൻ ചുമ്മാ.. നീ വാ സച്ചു നമുക്കങ്ങോട്ട് പോവാം.. " ശിവയെ നോക്കി സച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മാളു അവിടെ നിന്നും പോയി... "ആൾ കലിപ്പിലാണെന്ന് തോന്നുന്നല്ലോ... " അശ്വതി മാളു പോയ വഴിയേ നോക്കി ശിവയെ കളിയാക്കി.. "മ്മ്.. ഇനി വീട്ടിൽ ചെന്നാൽ എനിക്കിതിന്റെ ബാക്കി കിട്ടും... " "കിട്ടണമല്ലോ.. നീ കഷ്ട്ടപ്പെട്ടു വളച്ചെടുത്തതല്ലേ... " "അതും ശെരിയാണ്.. വാ നമുക്കങ്ങോട്ട് പോവാം.. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ ശവമായിട്ടായിരിക്കും തിരിച്ചുപോകുന്നേ... " ശിവയും അശ്വതിയും വീണ്ടും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വരുന്നത് കണ്ട മാളുവിന്റെ മുഖം വീർത്തു.. ശിവയോടുള്ള പരിഭവത്തോടെ സച്ചുവിന്റെ തോളിൽ ചാരി ഒരു മൂലയിലായി ഇരുന്നു... ഇതിനോടകം എല്ലാവരും അറിഞ്ഞിരുന്നു ശിവയും അശ്വതിയും ഒരുമിച്ചു പഠിച്ചതാണ് എന്നുള്ളത്.. ഏറെ സന്തോഷം അഭിയുടെ അമ്മക്ക് തന്നെ ആണെന്ന് പറയാം.. രുക്മിണിയമ്മയും ദേവമ്മയും ആശ്വതിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ചർച്ചയാണ്..

മുടി മുതൽ നഖം വരെ വളരെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്... ഗൃഹപ്രവേശനത്തിനുള്ള സമയം ആയപ്പോൾ ലച്ചുവിനേയും കൊണ്ടവർ വീട്ടിലേക്ക് തിരികെ മടങ്ങി... വീട്ടിൽ വന്ന ലച്ചുവിനെ എല്ലാവരും കൊച്ചു കുഞ്ഞിനെയെന്ന പോലെ കൊണ്ട് നടന്നു.. ശിവയായിരുന്നു അവളുടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ മുന്നിൽ നിന്ന് ചെയ്തിരുന്നത്... രണ്ടാഴ്ച കഴിഞ്ഞപ്പോൾ അഭിയുടെ അച്ഛനും അമ്മയും അമ്മാവനും അമ്മായിയും കൂട്ടത്തിൽ അശ്വതിയും ലച്ചുവിനെ കാണാനായി വന്നു.. ആ നേരത്ത് ശിവ ജോലി കഴിഞ്ഞു വന്നിരുന്നില്ല.. സച്ചുവും മാളുവും കോളേജിൽ നിന്നും വന്നിട്ട് അവിടെ ഉണ്ടായിരുന്നു.. ഇരുവീട്ടുകാരും വിശേഷം പറച്ചിലും അതിനിടയിൽ ലച്ചുവിന്റെ പ്രസവ ശ്രൂഷയെ പറ്റിയും മറ്റുമെല്ലാം തകൃതിയായി ചർച്ച ചെയ്ത് കൊണ്ടിരുന്നു.... ഇടക്ക് അഭിയുടെ അമ്മാവൻ എല്ലാവരോടുമായി ഒരു കാര്യം പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...