ഹൃദയസഖി: ഭാഗം 25 || അവസാനിച്ചു

 

രചന: SHAMSEENA

മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ളൊരു പ്രഭാതം... ശിവയുടേയും മാളുവിന്റേയും വീട്ടിൽ വീണ്ടുമൊരു കല്യാണം പന്തൽ ഉയർന്നു.. ആളും ആരവങ്ങളുമായി ആകെ ശബ്‍ദമുഖരിതമായി അവിടം... "മുതിർന്നവരുടെ അനുഗ്രഹം വാങ്ങി ഇറങ്ങിക്കോളൂ... " അവിടുള്ളൊരു കാർന്നോർ പറഞ്ഞു.. സച്ചു എല്ലാവരുടേയും അനുഗ്രഹം വാങ്ങി വണ്ടിയിൽ കയറി.. "ഈ പെണ്ണിന്റെ ഇതുവരെ കഴിഞ്ഞില്ലേ.. മാളു.. മാളു.. " ലച്ചു താഴെ നിന്നും വിളിച്ചു കൊണ്ടിരുന്നു..കയ്യിൽ തൂങ്ങി അവളുടെ നാലു വയസ്സുകാരൻ കുട്ടികുറുമ്പനും.. "അവളിത് വരെ വന്നില്ലേ ലച്ചു.. " "ഇല്ല ശിവേട്ടാ.. ഞാൻ കുറേ നേരം കൊണ്ട് നോക്കുന്നതാ.. " "മ്മ് നീ പൊക്കോ.. ഞാൻ അവളേയും കൂട്ടി വന്നേക്കാം.. അഭിയേട്ടൻ അവിടെ കാത്ത് നിൽപ്പുണ്ട്..." "എന്നാൽ പെട്ടന്നങ്ങ് വന്നേക്കണേ... ഇല്ലേൽ താലി കെട്ട് കഴിയും.. " ലച്ചു ശിവയെ കളിയാക്കി പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി.. ശിവ തലയൊന്ന് കുടഞ്ഞു ശ്വാസമോന്ന് ആഞ്ഞു വലിച്ചു മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി.. മുറിയുടെ മുന്നിലെത്തി വാതിൽ തള്ളിതുറന്നു..

അപ്പോൾ കണ്ട കാഴ്ചയിൽ അവന്റെ കണ്ണുകൾ മിഴിഞ്ഞു.. സാരിയുടെ പ്ലീറ്റ്സ് കയ്യിൽ പിടിച്ചു ഇത് ഇനി എന്ത് ചെയ്യണം എന്നപോലെ അന്തം വിട്ട് നിൽക്കുവാണ് മാളു.. അവനൊരു കുസൃതി ചിരിയോടെ അവളുടെ അരികിലേക്ക് ചെന്നു.. "നീയിത് വരെ റെഡിയായില്ലേ മാളു.. എല്ലാവരും പോയി കേട്ടോ.. " "ദേ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്... "നീ പറഞ്ഞോടി,, ഞാൻ കേട്ടോളാം.." ശിവ മീശത്തുമ്പൊന്ന് കടിച്ചു വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി.. "മനുഷ്യനെ രാത്രി കിടന്നുറങ്ങാൻ സമ്മതിക്കാതെ ഇപ്പൊ കിന്നരിക്കാൻ വന്നിരിക്കുവാ.. നേരം വൈകിയ നേരത്താണേൽ ഈ നാശം പിടിച്ചത് ഉടുത്താലും ശെരിയാവുന്നില്ല.." അവനോടവൾ പരിഭവിച്ചു.. "ഞാൻ ആണോ ഉറങ്ങാൻ സമ്മതിക്കാഞ്ഞേ.. പറ.. " അവളുടെ പിന്നിലൂടെ പുണർന്നു കൊണ്ടവൻ കാറ്റുപോലെ ചോദിച്ചു.. അവന്റെ നിശ്വാസം ചെവിയിടുക്കിൽ തട്ടിയതും അവളൊന്ന് വിറച്ചു.. ഒരുവിധത്തിൽ കയ്യിൽ എടുത്ത് പിടിച്ചിരുന്ന സാരിയുടെ പ്ലീറ്റ്സ് ഊർന്ന് താഴെ പോയി..

"ശോ.. ഈ ശിവേട്ടൻ.. പ്ലീറ്റ്സെല്ലാം താഴെ പോയി.. മാറങ്ങോട്ട്.." പെട്ടന്നവൾ ബോധമണ്ഡലത്തിലേക്ക് തിരികെ വന്നു അവനെ തള്ളി മാറ്റി ചുണ്ടുകൾ കൂർപ്പിച്ചു.... "ഇങ്ങ് വാ ഞാൻ ഉടുപ്പിച്ചു തരാം.. " ശിവ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി മുന്നിൽ മുട്ട് കുത്തി നിന്നു.. സാരിയുടെ ഞൊറി വൃത്തിയിൽ പിടിച്ചു പിൻ ചെയ്ത് കൊടുത്തു.. ടേബിളിൽ ഇരുന്നിരുന്ന മുല്ലപ്പൂവും മുടിയിലേക്ക് ചൂടി കൊടുത്തു.. "ഇപ്പോൾ കാണാനൊരു ചേലൊക്കെയുണ്ട്.. " കണ്ണാടിയിൽ കൂടി കാണുന്ന അവളുടെ പ്രതിഭിംബത്തെ നോക്കി കൊണ്ടവൻ പറഞ്ഞു.. "അല്ലെങ്കിൽ എന്താ എന്നെ കാണാൻ ഭംഗിയില്ലേ.. " "ഓ പിന്നേ നീ ഐശ്വര്യ റായി അല്ലേ.. നടക്ക് പെണ്ണേ അങ്ങോട്ട് ഇപ്പോൾ തന്നെ സമയം വൈകി.. " മാളു അവനെ കണ്ണുരുട്ടി പേടിപ്പിച്ചു...അതുകണ്ടവൻ അവളെ ഇറുകെ പുണർന്നു മൂക്കിൻ തുമ്പിലൊന്ന് കടിച്ചു വിട്ടു.. "ഇപ്പോൾ കൂടുതൽ സുന്ദരിയായി.. " ചുവന്ന മൂക്കിൻ തുമ്പിലേക്ക് നോക്കി പ്രണയാർദ്രമായി പറഞ്ഞു.. അത് കേട്ടവളുടെ കവിളുകൾ നാണത്താൽ ചുവന്നു..

"ബാക്കി തിരികെ വന്നിട്ട്.. " കുറുമ്പോടെ പറഞ്ഞുകൊണ്ടവൻ അവളേയും കൂട്ടി മണ്ഡപത്തിലേക്ക് പുറപ്പെട്ടു... ***** കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് എല്ലാവരിലും മാറ്റം സംഭവിച്ചു.. ശിവക്ക് ജോലിയിൽ പ്രൊമോഷൻ ലഭിച്ചു,, ഇപ്പോൾ ബാങ്ക് മേനേജർ ആണ്.. അതുപോലെ തന്നെ മാളുവും സച്ചുവും ഡിഗ്രി കംപ്ലീറ്റ് ചെയ്തു.. ശിവയെ പോലെ തന്നെ അവരും ബാങ്ക് ടെസ്റ്റ്‌ എഴുതി.. ജോലിയും കിട്ടി.. വേറെ വേറെ ബ്രാഞ്ചുകളിൽ ആയി വർക്ക്‌ ചെയ്യുന്നു.. സച്ചുവിനും മാളുവിനും അത് ഏറെ വിഷമം നൽകുന്ന കാര്യം ആയിരുന്നു.. കാരണം ഓർമ വെച്ചനാൾ മുതൽ അവർ പിരിഞ്ഞിരുന്ന നിമിഷങ്ങൾ വളരെ ചുരുക്കം ആയിരുന്നു.. തിരികെ വീട്ടിൽ എത്തിയാൽ കാണാമല്ലോ എന്നൊരു ആശ്വാസത്തിൽ അവരും ജോലിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു.. ചിത്ര കഴിഞ്ഞ വർഷമാണ് ഡിഗ്രി കംപ്ലീറ്റ് ചെയ്തത്. അവളും ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.. ഒന്ന് രണ്ടിടങ്ങളിൽ അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്,, ഉടനെ ജോലി കിട്ടും എന്നൊരു പ്രതീക്ഷയിലാണ് അവളും..

സച്ചുവിന് ജോലി കിട്ടി കഴിഞ്ഞ് ഒന്ന് സെറ്റിൽഡ് ആയപ്പോൾ തന്നെ വീട്ടിലുള്ളവർ അവന് വിവാഹം ആലോചിക്കാൻ തുടങ്ങിയിരുന്നു.. അത് അറിഞ്ഞ ഉടനെ തന്നെയവൻ ചിത്രയും അവനും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു.. അവർക്കാർക്കും എതിർപ്പുണ്ടായിരുന്നില്ല... പിന്നീട് ഒഴിവുള്ളൊരു ദിവസം നാട്ടുനടപ്പ് പ്രകാരം അവരെല്ലാം കൂടി ചിത്രയുടെ വീട്ടിൽ പോയി പെണ്ണ് കണ്ടു.. രണ്ട് കൂട്ടർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടക്കേടൊന്നും ഇല്ലാത്ത സ്ഥിതിക്ക് എത്രയും പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചു... ***** താലപ്പൊലിയുടെ അകമ്പടിയോടെ കതിർമണ്ഡപത്തിലേക്ക് കയറിവരുന്ന ചിത്രയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു... ചുവന്ന കാഞ്ചിപുരം പട്ടുസാരിയിലവൾ അതീവ സുന്ദരിയായിരുന്നു.. "ഇങ്ങനെ ചോര ഊറ്റാതെടാ..അവൾ ഇല്ലാണ്ടായി പോകും.. " മാളു സച്ചുവിന്റെ അടുത്ത് സ്വകാര്യമായി പറഞ്ഞു.. "അതിന് നിനക്കെന്താ അതെന്റെ സ്വന്തം പ്രോപ്പർട്ടിയാ.. ഞാൻ ഇനിയും നോക്കും... " സച്ചു അവളെ നോക്കി പുച്ഛം വാരി വിതറി.. "അത് തന്നെയാ എന്റെ പേടി.. " മാളു പിറുപിറുത്തു.. "നീയെന്തെകിലും പറഞ്ഞോ.. " അവന്റെ നെറ്റി ചുളിഞ്ഞു .. "ഏയ്‌.. എത്ര വേണേലും നോക്കിക്കോ എന്ന് പറയുകയായിരുന്നു.. "

മാളു അവനെ നോക്കി ഇളിച്ചു കാട്ടി.. "പോടീ.. " അവൻ പല്ലിറുമ്മി.. മാളു തിരികെ കോക്രി കാണിച്ചു.. അവൻ വീണ്ടും എന്തോ പറയാനായി നാവ് വളച്ചതും ചിത്ര അരികിലായി വന്നിരുന്നിരുന്നു... നിനക്ക് വെച്ചിട്ടുണ്ടെന്ന് മാളുവിനെ നോക്കി ചുണ്ടനക്കി പറഞ്ഞു അവൻ ചിത്രയെ നോക്കി പുഞ്ചിരിച്ചു.. അവളും നാണം ചാലിച്ചൊരു പുഞ്ചിരി തിരികെ നൽകി.. മുഹൂർത്തത്തിന്റെ സമയമായപ്പോൾ മാളു ശിവയുടെ അടുത്തേക്ക് നീങ്ങി നിന്നു.. പൂജാരി നീട്ടിയ താലി എല്ലാവരുടേയും ആശിർവാദത്തോടെ സച്ചു ചിത്രയുടെ കഴുത്തിൽ ചാർത്തി.. ചിത്ര കണ്ണുകൾ അടച്ചു കൈകൾ കൂപ്പി മനസ്സിൽ നിറഞ്ഞ പ്രാർത്ഥനയോടെ അതിലുപരി പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷകളോടെ... തന്റെ വർഷങ്ങളായുള്ള പ്രണയസാക്ഷാൽക്കാരം നടന്ന ആത്മ നിർവൃതിയിൽ അവന്റെ അധരങ്ങൾ അവളുടെ തൂ നെറ്റിയിൽ അമർന്നു.. ശേഷം ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു.. എല്ലാവരുടേയും അനുഗ്രഹം വാങ്ങാനായി പൂജാരി പറഞ്ഞതും സച്ചുവും ചിത്രയും ഓരോരുത്തരുടേയായി കാൽതൊട്ട് അനുഗ്രഹം വാങ്ങി..

അവസാനമായി ശിവയുടേയും മാളുവിന്റേയും കാൽ തൊട്ട് അനുഗ്രഹം വാങ്ങിയതും മാളുവിന്റെ കണ്ണിൽ നിന്നും ഒരുതുള്ളി അടർന്നു സച്ചുവിന്റെ കയ്യിൽ വീണു.. അവൻ പെട്ടന്ന് തലയുയർത്തി നോക്കി.. കണ്ണുകൾ നിറച്ചു നിൽക്കുന്ന മാളുവിനെ കണ്ടതും അവന്റെ ഉള്ളൊന്നുലഞ്ഞു.. "മോളൂസേ.. എന്ത് പറ്റി.. " ആവലാതി പൂണ്ടവൻ ചോദിച്ചു..അപ്പോഴേക്കും എല്ലാവരും അവരുടെ ചുറ്റും കൂടിയിരുന്നു.. "ഏയ്‌.. ഒന്നുല്ല.. സന്തോഷം കൊണ്ടാണ്..ഞാൻ നിന്റെ കൂടപ്പിറപ്പിലുപരി ഏട്ടത്തിയമ്മയാണല്ലോ എന്ന സന്തോഷം കൊണ്ട്.." മാളു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.. ശിവ വന്നവളെ തന്നോട് ചേർത്ത് പിടിച്ചു... മറുവശത്തു നിന്ന് സച്ചുവും അവളെ ചേർത്ത് പിടിച്ചു കൂടെ ചിത്രയേയും... അവിടെ അവരുടെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായത്തിനു കൂടി തുടക്കം കുറിക്കുകയായിരുന്നു... **** "എത്ര പെട്ടന്നാണല്ലേ ശിവേട്ട ഓരോ വർഷങ്ങളും കഴിഞ്ഞു പോകുന്നത്.. ആരെയും കാത്തു നിൽക്കാതെ അതിങ്ങനെ ഓടി കൊണ്ടിരിക്കുന്നു..

ഈ ജീവിതം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നുവാ.." നിലാവ് പെയ്യുന്ന ആകാശത്തേക്ക് നോക്കി ശിവയുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടവൾ പറഞ്ഞു... ശിവയുടെ ഫോണിൽ നിന്നും ചെറിയ സൗണ്ടിൽ മെലഡി സോങ്‌സ് ഒഴുകി കൊണ്ടിരുന്നു ..അതിനനുസരിച്ചു മാളുവിന്റെ കാൽ വിരലുകളും താളം പിടിക്കുന്നുണ്ട്.. ശിവ അവളുടെ കൈ വിരലുകളിൽ മൃദുവായി തലോടി കൊണ്ടിരുന്നു.. "അവസാനിക്കുന്നില്ലലോ മാളു... നമ്മളിങ്ങനെ ഓരോ ദിവസവും കൂടുതൽ കൂടുതൽ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് ജീവിതം അവസാനിക്കുന്നത്.. നമ്മുക്കിങ്ങനെ ഒരുപാട് കാലം ജീവിക്കാടോ.. നമ്മുടെ മക്കളും കൊച്ചുമക്കളുമൊക്കെയായിട്ട് സന്തോഷത്തോടെ..എന്താ സമ്മതമല്ലേ നിനക്ക്..." അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടവൻ ആർദ്രമായി ചോദിച്ചു... "പിന്നേ നൂറ് വട്ടം സമ്മതം..പക്ഷേ ഒരു കണ്ടീഷൻ.." "അതെന്താ ആ കണ്ടീഷൻ.. " മാളു പറഞ്ഞപ്പോൾ ശിവ നെറ്റിച്ചുളിച്ചു.. "എത്ര കാലം കഴിഞ്ഞാലും ഈ ഹൃദയത്തോട് ചേർന്ന് ഞാൻ മാത്രം മതി.. ഇവിടെ വേറെ ഒരാളും ഉണ്ടാവാൻ പാടില്ല.. ഈ നെഞ്ചിലിങ്ങനെ ചേർന്ന് ഇരിക്കാനും ഈ ഹൃദയതാളം കേട്ട് നേരം പുലരുവോളം കിടക്കാനും എനിക്ക് മാത്രം ആയിരിക്കണം അവകാശം..

അവിടെ വേറെ ഒരാളും അവകാശം പറഞ്ഞു വരാൻ പാടില്ല.. അതിപ്പോൾ മക്കളായാലും കൊച്ചുമക്കളായാലും ശെരി.." കുറുമ്പൊളിപ്പിച്ച ചിരിയോടെ അവനെ നോക്കി കൊണ്ടവൾ പറഞ്ഞു.. "ഇതായിരുന്നോ നിന്റെ കണ്ടീഷൻ .. വർഷങ്ങൾ മുന്നോട്ട് പോയി നമ്മൾ രണ്ട് പേരും വാർദ്ധക്യത്തിൽ എത്തുമ്പോഴും നിന്നെ ഞാൻ ഇതുപോലെ ചേർത്ത് പിടിക്കും...എന്റെ മരണത്തിൽ പോലും എന്റെ ഹൃദയത്തോട് ചേർന്ന് നീയുണ്ടാവും..വിധിക്ക് പോലും അതിനെ തടുക്കാൻ കഴിയില്ല.. ഇത് എന്റെ മാളൂസിന്റെ ശിവേട്ടൻ തരുന്ന വാക്കാണ്..." പറഞ്ഞുകൊണ്ടവൻ പൊടുന്നനെ അവളുടെ അധരങ്ങളെ കവർന്നെടുത്തു... ഭ്രാന്തമായവൻ അധരങ്ങളെ നുണഞ്ഞു കൊണ്ടിരുന്നു.. പതിയെ അവളും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു.. ചുംബനത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് മാളുവിന്റെ ശ്വാസം വിലങ്ങിയതും ശിവ അവളുടെ അധരങ്ങളെ മോചിപ്പിച്ചു... താമരപൂ പോലെ നാണത്താൽ കൂമ്പിയടഞ്ഞ അവളുടെ മിഴികളിലേക്കവൻ ചുണ്ടുകളാൽ സ്നേഹമുദ്രണം ചാർത്തി... മാളു പതിയെ കണ്ണുകൾ തുറന്നു... തന്റെ മുഖത്തേക്ക് തന്നെ നോട്ടം പതിപ്പിച്ചു ഇരിക്കുന്ന ശിവയെ നോക്കി.. ഇരുവരുടേയും കണ്ണുകൾ ഇടഞ്ഞു... വീണ്ടും അവളുടെ ചോര ചുവപ്പാർന്ന ചുണ്ടുകളിലേക്ക് തന്റെ അധരം പതിപ്പിക്കാൻ തുനിഞ്ഞു..

പെട്ടന്നവൾ അതിനെ തടഞ്ഞുകൊണ്ട് അവന്റെ വാ മൂടി... "അതേയ് ഇങ്ങനെ എപ്പോഴും എപ്പോഴും ഉമ്മ വെക്കേണ്ടാ.. ഉള്ളിൽ കിടക്കുന്ന ആൾ അച്ഛനോട് പിണങ്ങും.." നനുത്ത ചിരിയോടെ ശിവയുടെ മിഴികളിലേക്ക് നോക്കി അവൾ പറഞ്ഞു.. "എന്താ.. എന്താ പറഞ്ഞെ.." മാളുവിന്റെ കൈ മാറ്റി കണ്ണുകൾ വിടർത്തി കൊണ്ടവൻ ചോദിച്ചു.. മാളുവിന്റെ ചൊടികളിൽ നാണത്തിൻ പുഞ്ചിരി പൂക്കൾ വിടർന്നു.. അവൾ അവന്റെ കൈ എടുത്ത് തന്റെ അണിവയറിലേക്ക് ചേർത്തു... ശിവയുടെ ശ്വാസം പോലും ഒരു നിമിഷം വിലങ്ങി.. വിശ്വാസം വരാത്തത് പോലെ വീണ്ടുമവൻ കണ്ണുകളാൽ ആണോ എന്ന് ചോദിച്ചതും നിറഞ്ഞു വന്ന കണ്ണുകളാൽ അവൾ അതേയെന്ന പോലെ തലയാട്ടി.. ശിവയുടെ ഹൃദയമിടിപ്പ് വർധിച്ചു.. ചുണ്ടുകൾ ആനന്ദത്താൽ വിടർന്നു... സന്തോഷം അടക്കാൻ കഴിയാതെ അവനവളെ ഇറുകെ പുണർന്നു.. എത്ര പുണർന്നിട്ടും മതിയാവാത്തത് പോലെ വീണ്ടും വീണ്ടും മുറുകെ പുണർന്നു കൊണ്ടിരുന്നു... നിമിഷനേരം കൊണ്ടവളെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി പതിയെ അണിവയറിൽ നിന്നും ടോപ്പ് കൈകളാൽ വകഞ്ഞു മാറ്റി..

തന്റെയും മാളുവിന്റേയും പ്രണയത്തിന്റെ അംശം ഈ കുഞ്ഞു വയറിനുള്ളിൽ തുടിക്കുന്നുണ്ടെന്നവന് അപ്പോഴും വിശ്വാസം വന്നിട്ടില്ലായിരുന്നു... വിരലുകളാൽ അണിവയറിലൊന്ന് തഴുകി മുഖം താഴ്ത്തി നാഭി ചുഴിയോട് ചേർന്ന് ചുണ്ടുകൾ ചേർത്തു.. തന്റെ പൊന്നോമനക്കായുള്ള ആദ്യ ചുംബനം.ഏറെ നേരം ചുണ്ടുകൾ ഇടതടവില്ലാതെ അവിടെ പതിഞ്ഞു കൊണ്ടേയിരുന്നു... സന്തോഷം തിങ്ങിയ മുഖത്തോടെയവൻ അവിടെ നിന്നും ഉയർന്നു മാളുവിന്റെ നെറ്റിയിൽ തന്റെ അധരങ്ങളാൽ സ്നേഹം ചുംബനം നൽകി... ഇരുവരുടേയും പ്രണയനിമിഷങ്ങൾക്ക് സാക്ഷിയായ നീല വാനിലെ കുഞ്ഞു താരകങ്ങൾ നാണത്താൽ മിഴികൾ പൂട്ടി.. അപ്പോഴും അവിടെ അവർക്കേറ്റവും ഇഷ്ടമുള്ള പാട്ടിന്റെ ഈരടികൾ ഉയർന്നു കേട്ടിരുന്നു... 💜ഹൃദയസഖീ സ്നേഹമയീ.. ആത്മസഖീ അനുരാഗമയീ..💜 പ്രണയം എന്ന വികാരം മനസ്സിൽ മുളപൊട്ടിയ നാൾ മുതൽ തന്റെ പ്രാണനായി കണ്ട അവളുടെ മാത്രം ശിവേട്ടന്റെ കൂടെ ജീവിതാവസാനം വരെ അവന്റെ നല്ല പാതിയായി ഹൃദയത്തിന്റെ കാവലായി അവളുണ്ടാവും കൂടെ അവളുടെ നിസ്വാർത്ഥമായ പ്രണയവും.. (അവസാനിച്ചു.)

ഇനിയൊരു തുടർച്ചയില്ല..അവർക്കുണ്ടാവുന്ന കുഞ്ഞ് മോനാണോ,, അതോ മോളോ,, ഏത് കുഞ്ഞായാലും അതിനോടൊപ്പം തുടർന്നുള്ള അവരുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കും.. അതെല്ലാം വായനക്കാരായ നിങ്ങളുടെ ഭാവനക്ക് വിട്ട് തന്നിരിക്കുന്നു.. 💜 ഈ കഥയുടെ ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു🙏.. സത്യം പറഞ്ഞാൽ ഈ കഥ അവസാനിപ്പിക്കാനേ തോന്നുന്നില്ല.. ഇനിയും വലിച്ചു നീട്ടി എഴുതിയാൽ കഥയുടെ ഭംഗി നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് മാത്രമാണ് ഇവിടെ അവസാനിപ്പിക്കുന്നത്..🥺 Last part ആണ് അതുകൊണ്ട് ഇതുവരെ വായിച്ചിട്ട് ഒരു റിവ്യൂ പോലും തരാത്തവർ ഈ പാർട്ടിന് റിവ്യൂ തരുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ ആത്മാർത്ഥമായ വാക്കുകൾ ആണ് ഇനിയും ഇതുപോലുള്ള കഥകൾ എഴുതാനുള്ള ഊർജം..നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു 🤗... സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ✍️ഷംസീന.. 💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...