ഹൃദയസഖി: ഭാഗം 5

 

രചന: SHAMSEENA

നേരം പുലർച്ചെ തന്നെ അമ്മ വന്നു രണ്ട് പേരെയും ഉണർത്തി.. അമ്പലത്തിലേക്ക് പറഞ്ഞയച്ചു... സച്ചുവിന്റെ കൂടെ ശിവയുടെ കാറിൽ ആയിരുന്നു പോയത്.. തൊഴുതു വന്നപ്പോഴേക്കും ബ്യൂട്ടിഷൻ വന്നിട്ടുണ്ടായിരുന്നു ചേച്ചിയെ ഒരുക്കാൻ.. ബ്ലൂ കളറിലുള്ള കാഞ്ചിപുരം പട്ട് സാരിയായിരുന്നു വേഷം.. നല്ല ഭംഗിയായി തന്നെ അവർ ലക്ഷ്മിയെ ഒരുക്കി.. കണ്ണാടിക്ക് മുന്നിൽ നിന്ന് ഗോഷ്ടി കാണിച്ചിരുന്ന മാളുവിനെയും പിടിച്ചു അവർ സിമ്പിൾ ആയി ഒരുക്കി കൊടുത്തു..ഗ്രീൻ &ബ്ലൂ കോമ്പിനേഷനിൽ ഉള്ള ദാവണി ആയിരുന്നു അവളുടേത്.. ലക്ഷ്മി മുതിർന്നവരുടെയെല്ലാം അനുഗ്രഹം വാങ്ങി ഓഡിറ്റോറിയത്തിലേക്ക് പോയി...കുറച്ച് ദൂരമുണ്ട് അവിടേക്ക് അതുകൊണ്ട് തന്നെ അമ്മയും അച്ഛനും റുക്കുവമ്മയും ദാസച്ഛനും ലച്ചുവും കൂടി സച്ചുവിന്റെ കൂടെ കാറിൽ പോയി...മാളുവിനോട് മറ്റേ വാഹനത്തിൽ വരാൻ പറഞ്ഞു..

ആ വാഹനത്തിൽ വല്യമ്മാവനും കുറച്ച് ബന്ധുക്കളും പോയി.. മാളുവും അതിന്റെ കൂടെ പോവാൻ നിന്നപ്പോഴേക്കും വണ്ടി ഫുൾ ആയിരുന്നു.. അത് കണ്ട് അമ്മാവൻ സച്ചുവിനെ തിരികെ പറഞ്ഞു വിടാം എന്ന് പറഞ്ഞു.. അവൾ സച്ചുവിനെ കാത്ത് ഉമ്മറത്തു വന്നിരുന്നു...വെറുതെ ശിവയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ അവൻ ദൃതിയിൽ ഷർട്ടിന്റെ ബട്ടൻസ് ഇട്ട് മുടി ഒതുക്കി കൊണ്ട് വരുന്നുണ്ട്.. ബ്ലൂ നിറത്തിലുള്ള ഷർട്ടും സ്വർണ കസവുള്ള മുണ്ടുമാണ് വേഷം.. അവൾ അവനെയും പിന്നെ സ്വയവും ഒന്ന് നോക്കി നാണത്തോടെ ചിരിച്ചു.. ശിവ നേരെ ചെന്ന് ബൈക്ക് എടുത്തു മാളുവിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി. അവളൊന്ന് ഞെട്ടി.. "കയറ് " അവനവളെ നോക്കികൊണ്ട് പറഞ്ഞു.. കുറച്ച് നിമിഷമെടുത്തു അവൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ.. "എ.. എന്താ " "വായും പൊളിച്ചു നിൽക്കാതെ കയറെടി "

ഉച്ചത്തിലവൻ പറഞ്ഞതും ഞെട്ടികൊണ്ടവൾ വേഗം അവന്റെ പിറകിൽ ഇരുന്നു.. അവൾ കയറിയെന്ന് കണ്ടതും അവൻ ബൈക്ക് മുന്നോട്ടെടുത്തു.. മാക്സിമം അകലം പാലിച്ചവൾ ഇരുന്നു.. ശിവയോട് ഇഷ്ടം തോന്നി കഴിഞ്ഞ് ആദ്യമായിട്ടാണവൾ അവനോടൊപ്പം ബൈക്കിൽ കയറുന്നത്... അതിന്റെ ഒരു വെപ്രാളം അവൾക്കുണ്ട്താനും.. അവനെ ടെച്ച് ചെയ്യാതെ തന്നെ ഇരുന്നു... അവളുടെ വെപ്രാളം അവൻ സൈഡ് മിററിലൂടെ കാണുന്നുണ്ടായിരുന്നു.. അവൻ ഒന്നൂറി ചിരിച്ചു.. ബൈക്ക് ജംഗ്ഷനിലേക്കെത്തിയതും അവനവളുടെ വലതു കൈ എടുത്ത് അവന്റെ വയറിലൂടെ ചുറ്റി പിടിപ്പിച്ചു.. അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടി.. ഞെട്ടിയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ഞെട്ടൽ.. ഞെട്ടൽ മാറിയതും അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. അവന്റെ മുഖഭാവം അറിയാനായി തലയുയർത്തി സൈഡ് മിററിലേക്കൊന്ന് എത്തി നോക്കി... അവിടെയും കള്ളച്ചിരിയാണെന്ന് കണ്ടപ്പോൾ മെല്ലെ ആ തോളിലേക്ക് തല ചായ്ച്ചു...വല്ലാത്തൊരു അനുഭൂതിയായിരുന്നു ആ നിമിഷം.. ഓഡിറ്റോറിയത്തിനു മുന്നിൽ ബൈക്ക് നിർത്തി..

മാളുവിനോടാവൻ ഇറങ്ങാൻ പറഞ്ഞു..സമയം പെട്ടന്ന് പോയത് പോലെയവൾക്ക് തോന്നി.. അവനവളുടെ കയ്യും പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. മെയിൻ എൻട്രൻസിലൂടെ അവർ കൈ കോർത്തു പിടിച്ചു നിറഞ്ഞ ചിരിയാലെ ഒരുമിച്ച് വരുന്നത് കണ്ടതും സച്ചുവിന്റെ കിളിയെല്ലാം കൂടും കുടുക്കയും എടുത്ത് നാട് വിട്ടു... പക്ഷേ ക്യാമറമാൻ ആ മനോഹരമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തി.. "Made for each other" അവരെ നോക്കി അയാൾ പറഞ്ഞു.. അത് കേട്ടപ്പോൾ അവളിൽ നാണത്തിന്റെ പൂക്കൾ വിരിഞ്ഞു...അവൾ ഇടം കണ്ണാലെ ശിവയെ നോക്കി.. അപ്പോഴും അവിടെ കള്ള ചിരിയാണ്.. ലച്ചുവിനെയും അമ്മയേയുമെല്ലാം കണ്ടപ്പോൾ അവൾ അവന്റെ കൈ വിടുവിച്ചു കണ്ണുകൾ കൊണ്ട് അനുവാദം വാങ്ങി അവരുടെ അടുത്തേക്ക് പോയി.. അവരോട് സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ ശിവയെ തേടികൊണ്ടിരുന്നു..ഒരു മിന്നായം പോലെ ശിവയെ അവിടെ ഇവിടെ യായി കാണാൻ കഴിഞ്ഞു..

വീട്ടിലെ മൂത്ത ആൺ തരിയല്ലേ... അതിനിടയിലാണ് കിളി പോയി നിൽക്കുന്ന സച്ചുവിനെ മാളു കണ്ടത്.. പാവാട ഒന്ന് പൊക്കി പിടിച്ചവൾ അവനടുത്തേക്ക് നടന്നു.. എന്നിട്ടവന്റെ മുന്നിൽ നിന്നൊന്ന് കറങ്ങി.. "എങ്ങനുണ്ട് " ഇടുപ്പിൽ ഒരു കൈ കുത്തി സ്റ്റൈലോടെ അവൾ ചോദിച്ചു.. "നീയെന്നെ ഒന്ന് പിച്ചിക്കെ " അവളുടെ നേരെ കൈ തണ്ട നീട്ടിക്കൊണ്ടവൻ പറഞ്ഞു.. മാളു കിട്ടിയ ചാൻസ് മുതലെടുത്തു നല്ലൊരു പിച്ച് തന്നെ വെച്ചു കൊടുത്തു.. "ആ.... ". അവൻ നിലവിളിച്ചു.. "നിന്നോട് ചെറുതായൊന്നു പിച്ചാനല്ലേടി കുരിപ്പേ പറഞ്ഞേ..ഇതിപ്പോ മനുഷ്യന്റെ തൊലി പോയല്ലോ 😡" "കുരിപ്പ് നിന്റെ മറ്റവൾ 😏" "ഡീ.. വേണ്ടാ.. അല്ല അതൊക്കെ പോട്ടെ എന്തായിരുന്നു അവിടെ രണ്ടും കൂടി.. കൈ കോർത്തു പിടിച്ചു വരുന്നു ഫോട്ടോ എടുക്കുന്നു.. ക്യാമറമാൻ എന്തോ പറയുന്നു.. രണ്ട് പേരും ബ്ലഷ് ആവുന്നു.. അയ്യേ.. ക്രാ തു.." വല്ലാത്ത ജാതി എക്സ്പ്രഷൻ ഇട്ടു കൊണ്ട് പറഞ്ഞു..

"കണ്ട് പിടിച്ചു കൊച്ചു കള്ളൻ " മാളു അവനെ കളിയാക്കി കൊണ്ട് നാണത്തോടെ പറഞ്ഞു.. "അയ്യേ.. ശവം.. മാറങ്ങോട്ട് " കെർവിച്ചു കൊണ്ട് അവളെ തള്ളിമാറ്റി സച്ചു അവിടുന്ന് പോയി.. അവൻ പോയ വഴിയേ നോക്കി അവൾ പൊട്ടിച്ചിരിച്ചു.. ചിരിച്ചു ചിരിച്ചു വയറെല്ലാം വേദനിച്ചു തുടങ്ങിയവൾക്ക്... വയറിലൊന്ന് പിടിച്ചു കിതച്ചുകൊണ്ട് നേരെ നോക്കിയതും ദൂരെ നിന്ന് അവളെ തന്നെ നോക്കി നിൽക്കുന്ന ശിവയെയാണ്.. പെട്ടന്നവളുടെ ചിരി നിന്നു.. മുഖത്തു വെപ്രാളം നിറഞ്ഞു.. അവനെ ഒന്നുകൂടി നോക്കിയവൾ അവിടെ നിന്നും മറ്റുള്ളവരുടെ അടുത്തേക്ക് ഓടി.. മാളുവിന്റെ ഓട്ടം കണ്ട് അവനൊന്ന് ചിരിച്ചു.. ആ ചിരിയോടെ നോക്കിയത് സച്ചുവിന്റെ മുഖത്തേക്കാണ്.. താൻ മാളുവിനെ നോക്കുന്നതും ചിരിക്കുന്നതുമെല്ലാം സച്ചു വ്യക്തമായി കണ്ടിട്ടുണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് ശിവക്ക് മനസ്സിലായി.. അവൻ ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തി. "മ്മ് എന്തേ " ഒരു പുരികം പൊക്കി ഗൗരവത്തോടെ ശിവ സച്ചുവിനോട് ചോദിച്ചു.. "ഒ.. ഒന്നുല്ല.. ഏട്ടനെ കൊച്ചമ്മാവൻ അന്യോഷിക്കുന്നുണ്ട് " ശിവയുടെ നോട്ടത്തിൽ പേടിച്ചു സച്ചു വേഗം വന്ന കാര്യം പറഞ്ഞു...

"മ്മ്.. എന്നാ നീയങ്ങോട്ട് ചെല്ല്.. അവിടുത്തെ കാര്യങ്ങളൊക്കെ എന്തായി എന്ന് നോക്ക്‌ " കലവറയുടെ ഭാഗത്തേക്ക്‌ കൈ ചൂണ്ടി ശിവ പറഞ്ഞു.. "മ്മ് " സച്ചു സമ്മതപൂർവം തലയാട്ടി.. "ഇയാൾക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതോ 🤔" സച്ചു ചിന്തിക്കാതിരുന്നില്ല.. "ആ...എന്തേലും ആവട്ട്.. ന്റെ മാളുവിന്റെ സ്വപ്നം നടന്നാൽ മതിയായിരുന്നു " മനസ്സിലൊന്ന് പ്രാർത്ഥിച്ചു അവൻ കലവറയുടെ അങ്ങോട്ട് പോയി... **** ചെറുക്കനും കൂട്ടരും വന്നതും എല്ലാവരും അങ്ങോട്ട് പോയി.. എല്ലാവരുടെയും ഇടയിലൂടെ തിക്കി തിരക്കി മാളുവും മുന്നിൽ പോയി നിന്നു.. ശിവൻ മാലയും പൂച്ചെണ്ടും കൊടുത്തു ചെറുക്കനെ സ്വീകരിച്ചു വേദിയിലേക്കിരുത്തി.. അല്പം കഴിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടെ ലച്ചുവും വേദിയിലേക്ക് വന്നു എല്ലാവരെയും നോക്കി കൈകൾ കൂപ്പി അഭിഷേകിന്റെ ഇടതു ഭാഗത്തായി ഇരുന്നു..ഇരുവരും പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു.. ***

മാളുവിനെ കണ്ടതും അക്ഷയുടെ കണ്ണുകൾ തിളങ്ങി... അവൻ നിന്നിടത്തു നിന്നും മാറി മാളുവിന്റെ അടുത്ത് വന്നു നിന്നു...അവളെ നോക്കി നന്നായൊന്ന് ഇളിച്ചു.. അവളും വേണമോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു എന്നിട്ട് സച്ചുവിനെ നോക്കി.. "എന്താ " അവൻ ചുണ്ടുകൾ മാത്രം അനക്കി കൊണ്ട് ചോദിച്ചു.. അറിയില്ലെന്നവൾ ചുണ്ട് ചുളുക്കി പറഞ്ഞു... മുഹൂർത്തം ആയപ്പോൾ അഭിഷേക് ലച്ചുവിന്റെ കഴുത്തിൽ താലി ചാർത്തി തന്റെ പാതിയാക്കി..എല്ലാവരും പൂക്കൾ അവരുടെ മേലേക്ക് ഇട്ട് ആശിർവദിച്ചു..അവൻ ലച്ചുവിന്റെ നെറ്റിയിൽ ഒരു നുള്ള് കുങ്കുമം ചാർത്തി കൊടുത്തു.. മാളു അവരുടെ ഭാഗത്ത്‌ അവളെയും ശിവനെയും സങ്കൽപ്പിച്ചു സ്വപ്നലോകത്തെന്ന പോലെ നിന്നു... പൂക്കൾ ഇടാതെ സ്വപ്നവും കണ്ടു നിൽക്കുന്ന മാളുവിനെ സച്ചു ഒന്ന് തട്ടി.. ഞെട്ടികൊണ്ടവൾ അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു 😁 "മ്മ് " അവൻ അവളെ അടിമുടി നോക്കിയിട്ടൊന്ന് അമർത്തി മൂളി... **** സദ്യയും കഴിച്ചു വയറും നിറച്ചു ഇരിക്കുമ്പോഴാണ് സച്ചുവിന്റെയും മാളുവിന്റെയും അടുത്തേക്ക് അക്ഷയ് വരുന്നത്..

അവന്റെ രണ്ട് കയ്യിലും ഓരോ ഗ്ലാസ്‌ പായസവുമുണ്ട്... വയറ് നിറഞ്ഞത് കൊണ്ട് പായസം കുടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിലിരിക്കുന്ന സച്ചുവിന്റെ മുന്നിലേക്കവൻ ആ പായസം നീട്ടി... അവൻ സന്തോഷത്തോടെ അത് കൈ നീട്ടി വാങ്ങാൻ ആഞ്ഞതും അക്ഷയ് അത് പിറകിലേക്ക് വലിച്ചു... "ദാ... മാളു കുടിക്ക് " അവൻ ചിരിയോടെ മാളുവിനോട് പറഞ്ഞു.. മാളു സച്ചുവിനെ നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് അത് വാങ്ങി.. സച്ചു മുഖം ചുളിച്ചുകൊണ്ടവളെയൊന്ന് നോക്കി.. അക്ഷയ് മാളുവിന്റെ അപ്പുറത്തായി ഇരുന്നു... "മാളു ഇപ്പൊ ഏത് ഇയർ ആണ് " അക്ഷയ് ചോദിച്ചു... "ഞാൻ സെക്കന്റ്‌ ഇയർ " "ഞാനും🤨 " അക്ഷയുടെ ചോദ്യം ഇഷ്ടമാവാത്ത പോലെ സച്ചു പറഞ്ഞു.. അതിന് അക്ഷയ് ഒന്ന് ചിരിച്ചു.. "മാളു പായസം കുടിക്ക് " സച്ചുവിനെ നോക്കികൊണ്ട് അവൻ മാളുവിനോട് പറഞ്ഞു.. "ഇവൻ എന്നേക്കാൾ വലിയ കോഴിയാണല്ലോ ഈശ്വരാ.. വളരാൻ അനുവദിച്ചു കൂടാ "

സച്ചു മനസ്സിൽ പറഞ്ഞു.. മാളു പായസത്തിൽ നിന്നും ഒരിറുക്ക് കുടിച്ചു ബാക്കി സച്ചുവിന് നേരെ നീട്ടി.. അവൻ വിജയഭാവത്തോടെ അക്ഷയെ നോക്കി അത് വാങ്ങി കുടിച്ചു.. **** ശിവ മാളുവിനെ നോക്കി വന്നപ്പോഴാണ് അവളുടെ അടുത്തിരുന്നു വർത്തമാനം പറയുന്ന സച്ചുവിനെയും അക്ഷയിനെയും കണ്ടത്.. അക്ഷയ് അവളോട് ചേർന്നിരുന്നാണ് വർത്തമാനം.. അത് കണ്ടതും അവന് ദേഷ്യം വന്നു.. ആ ദേഷ്യത്തോടെ തന്നെ അവൻ അവരുടെ അടുത്തേക്ക് പോയി.... അവരുടെ ഇടയിൽ നിന്ന് മാളുവിനെ വലിച്ചെഴുന്നേൽപ്പിച്ചു കൊണ്ടുപോയി.. എന്താപ്പോ ഉണ്ടായേ എന്ന രീതിയിൽ കാര്യം അറിയാതെ രണ്ടാളും അന്തിച്ചു അവർ പോയ വഴിയേ നോക്കി.. *** "ഇവിടിരിക്ക്.. ഇനി ഞാൻ പറയാതെ ഇവിടുന്നനങ്ങരുത് മനസ്സിലായല്ലോ " ലച്ചുവിനടുത്തുള്ള കസേരയിൽ മാളുവിനെ ഇരുത്തി അവളുടെ നേരെ കൈ ചൂണ്ടികൊണ്ട് ദേഷ്യത്തിൽ പറഞ്ഞവൻ അവിടെ നിന്നും വെട്ടി തിരിഞ്ഞു പോയി.. "എന്താടി... എന്തിനാ ശിവേട്ടൻ ദേഷ്യപ്പെട്ടെ.." ലച്ചു മാളുവിനോട് അന്യോഷിച്ചു.. "ആ.. എനിക്കറിയില്ല.. " ദേഷ്യപ്പെട്ട് കൊണ്ട് മാളു മുഖം തിരിച്ചിരുന്നു ... ****

ലച്ചുവിന് പോവാനുള്ള സമയം ആയി... എല്ലാവരോടും യാത്ര ചോദിച്ചു അവൾ അഭിഷേകിനൊപ്പം കാറിൽ കയറി... ഒന്നൂടെ എല്ലാവരെയും നോക്കി കൈ വീശിയവൾ യാത്ര പറഞ്ഞു.. അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ എല്ലാവരും നോക്കി നിന്നു... പിന്നീട് എല്ലാവരും കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് നടന്നു.. എല്ലാവരും പോയി ഓഡിറ്റോറിയം കാലിയായി.. വീട്ടുകാർ മാത്രം അവിടെ നിന്നു... അവിടുത്തെ എല്ലാ ജോലികളും ഒതുക്കി പണിക്കാരുടെയും മറ്റും കാശും കൊടുത്തു ശിവ കാറിൽ വീട്ടുകാരെല്ലാം കയറി എന്ന് ഉറപ്പു വരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വീട്ടിലേക്ക് തിരിച്ചു.... പിറകെ ബൈക്കിൽ സച്ചുവും വല്യമ്മാവനും .. യാത്രക്കിടയിൽ തന്നെ മാളു റുക്കുവമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു... ബൈക്കിൽ ആയതു കൊണ്ട് തന്നെ സച്ചുവും വല്യമ്മാവനും ആദ്യം തന്നെ വീട്ടിൽ എത്തിയിരുന്നു..

അവൻ ബൈക്ക് സ്റ്റാൻഡിൽ ഇടുമ്പോഴാണ് ശിവയുടെ കാർ വന്നു മുറ്റത്ത് നിന്നത്.. ദേവമ്മ കാറിൽ നിന്നിറങ്ങി... ഉറങ്ങിയ മാളുവിനെ തട്ടിവിളിച്ചു..എത്ര വിളിച്ചിട്ടും അവൾ ഞേറങ്ങിയതല്ലാതെ ഉണർന്നില്ല.. "വേണ്ട ഏട്ടത്തി.. ഉണർത്തണ്ട... സച്ചു.. ഒന്നിങ്ങു വന്നു കൊച്ചിനെയെടുത്ത് അകത്തു കിടത്തിക്കെ " റുക്കുവമ്മ ദേവമ്മയോട് പറഞ്ഞുകൊണ്ട് സച്ചുവിനെ വിളിച്ചു.. അവൻ അവരുടെ അടുത്തേക്ക് നടന്നു.. "ഏയ്... അതൊന്നും വേണ്ട... ഞാൻ എടുത്തകത്തു കിടത്തിക്കോളാം.." ശിവ പെട്ടന്ന് ചാടി കേറി പറഞ്ഞതും എല്ലാവരുടെയും നെറ്റി ചുളിഞ്ഞു.. "അതല്ല... അല്ലെങ്കിലേ വെളിവില്ലാതെ നടക്കുന്നവനാണ് അവൻ.. ഇനി ഇവളെയും താങ്ങി നടന്നിട്ട് വേണം എവിടേലും തട്ടി വീഴാൻ..." ശിവ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. "ശിവ പറഞ്ഞതിലും കാര്യമുണ്ട്.. സച്ചു എടുക്കേണ്ട.. നീ തന്നെ കൊണ്ട് കിടത്ത് ശിവ " വല്യമ്മാവൻ ശിവയെ പിന്താങ്ങി..

ശിവ നന്ദിയോടെ അയാളെ നോക്കി കണ്ണിറുക്കി ചിരിച്ചു.. എന്നിട്ട് മാളുവിനെ റുക്കുവമ്മയുടെ മടിയിൽ നിന്നും വാരിയെടുത്തു കൊണ്ട് അകത്തേക്ക് നടന്നു... "ഇങ്ങേർക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് " അവൻ പോയ വഴിയേ നോക്കി സച്ചു പറഞ്ഞു... *** ശിവ മാളുവിനെ റൂമിലേക്ക് കിടത്താനായി പടികൾ കയറി.. തന്റെ നെഞ്ചിൽ പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവളെ അവനൊന്ന് നോക്കി... ചുറ്റും ആരുമില്ലെന്നുറപ്പു വരുത്തി അവൻ അവളുടെ മുഖത്തേക്ക് പതിയെ ഊതി.. അവൾ ചിണുങ്ങി കൊണ്ട് ഒന്നുകൂടെ അവനിലേക്ക് പറ്റി ചേർന്നു.. അത് കണ്ടവൻ അവളിലുള്ള പിടുത്തം ഒന്നൂടെ മുറുക്കികൊണ്ട് പടികൾ സൂക്ഷ്മതയോടെ കയറി.. റൂമിന്റെ ഡോർ കാലുകൊണ്ട് തള്ളി തുറന്നവൻ അവളെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.. ഒരു പുതപ്പെടുത്ത് പുതപ്പിച്ചു കൊണ്ട് നെറ്റിയിൽ ഒരുമ്മയും കൊടുത്തു വാതിൽ ചാരി പുറത്തേക്കിറങ്ങി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...