ഹൃദയതാളം: ഭാഗം 16

 

എഴുത്തുകാരി: സന

'അവനില്ലാതെ പരിചയം എനിക്കെന്തിനാ' എന്ന് മനസ്സിൽ പറഞ്ഞു ഹരിയെ ഒന്ന് പുച്ഛത്തോടെ നോക്കി പല്ലവി നടന്നു.. "അവളെ കൊണ്ട് വിട്ടെങ്കിൽ എന്നെ ഒന്ന് ഫ്ലാറ്റിൽ ആക്കി തന്നാലും.." പല്ലവി നടന്നകലുന്നത് കണ്ണെടുക്കാതെ നോക്കി നിക്കുന്നത് കണ്ട് അവൾ ഹരിയോടായി പറഞ്ഞു.. അവളുടെ സംസാരം കെട്ട് അവനൊന്ന് തല ചൊറിഞ്ഞു അവൾക് നേരെ ഇളിച്ചു കൊടുത്തു.. "ആഹാ എന്താ ചിരി.. അപ്പോ ഇതാണല്ലേ ഇവിടെ തന്നെ താമസിച്ച മതിയെന്ന് പറഞ്ഞു കൊണ്ട് വന്നത്.. ഇതാവുമ്പോ എന്നും കാണാല്ലോ അല്ലെ.." "എനിക്ക് മാത്രല്ല നിനക്ക് കാണേണ്ട ആളും ഇവിടെ തന്നെ ഉണ്ട്.." ഹരി പറഞ്ഞതും അവളൊരു സംശയത്തോടെ നോക്കി.. "ദൃഷ്ടി.." "Really.." "ഹ്മ്മ്‌.. പല്ലവിടെ കൂടെയ താമസം.. നിനക്ക് കാണണം എന്ന് പറഞ്ഞിരുന്നില്ലേ അതുകൊണ്ടാ.. അല്ല നീ എന്തിനാ അവളെ കാണുന്നെ.." "പ്രതേകിച്ചു ഒന്നും ഇല്ല.. കാണണം പറ്റുമെങ്കിൽ ഒന്ന് സംസാരിക്കണം.." അതിനൊന്ന് മൂളി റൂം നമ്പർ കാണിച് കൊടുത്ത് ഇനി എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാൻ പറഞ്ഞു ഹരി ഇറങ്ങി.. "അപ്പോ പറഞ്ഞത് മറക്കണ്ട.. എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം.." "എന്റെ പൊന്നു ഹരി ഇപ്പോഴും നീ എന്നെ ഇങ്ങനെ കെയർ ചെയ്യല്ലേ.. ഞാൻ വളർന്നു.. ഇപ്പോ ഞാൻ നിന്റെ ബോസ്സ് ആ.. അത് മറക്കണ്ട.."

"ബോസ്സ് ഒക്കെ അവിടെ ഓഫീസിൽ.. ഇവിടെ എന്റെ ചങ്ക് സാക്ഷ എന്നാ സച്ചു അത് മതിട്ടോ.." അവളുടെ കവിളിൽ തട്ടി അതും പറഞ്ഞു അവന് ഇറങ്ങി.. അവന്റെ പോകുന്നതും നോക്കി നിന്ന് സാക്ഷ ഒരു ചിരിയാലേ ഉള്ളിലേക്ക് കേറി.. 'ഹരിയുടെ ഉറ്റ സുഹൃത് സാക്ഷ സത്യജിത്.. പ്ലേ സ്കൂൾ മുതലേ ഉള്ള സൗഹൃദം..പരസ്പരം എന്ത് ആവശ്യം ഉണ്ടെങ്കിലും ഓടി എത്തുന്ന മിത്രങ്ങൾ.. സാക്ഷായുടെ അങ്ങനെ ഒരു ആവശ്യത്തിന് വേണ്ടിയാണ് ഹരി ദേവിന്റെ കമ്പനിയിൽ ജോബുമായി വരുന്നത്.. ഹരി വഴി സാക്ഷയും ഇപ്പോ ദേവിന്റെ അടുത്ത് എത്തി..' റൂമിലേക്ക് കേറി ഒന്ന് എല്ലായിടവും നോക്കി.. ഹരി എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട്.. സ്ക്രോളിങ് ബാഗ് തുറന്നതും എല്ലാത്തിനും മുകളിലായി ദേവിന്റെ ഫോട്ടോ കണ്ടു.. ഒന്ന് ചിരിച്ചു അതെടുത്തു അവിടൊരു ആണിയിൽ കോരുത്തു.. 'തന്റെ പ്രണയം ചെറുപ്പം മുതൽക്കേ ഉള്ള തന്റെ പ്രാണൻ .. പഠിക്കുന്ന സമയത്തു ദേവിന്റെ ഓരോ കാര്യവും അച്ഛൻ വഴി അറിയുമ്പോ ആവേശം ആയിരുന്നു..എന്നാലും ഒരിക്കലും ഇഷ്ടം പറഞ്ഞു അങ്ങോട്ട് ചെല്ലണമെന്നോ സ്നേഹിക്കാൻ നിർബന്ധിക്കണമെന്നോ ഇല്ലായിരുന്നു

അതുകൊണ്ട് തന്നെയാണ് ദൃഷ്ടിയുമായുള്ള വിവാഹം നടന്നപ്പോഴും മനസിനെ പകപ്പെടുത്തിയത്.. പക്ഷെ പിന്നീട് ദേവ് ജീവിതത്തിന് മുന്നിൽ പരചയപെട്ടു എന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല.. അല്ലേലും നമ്മളുടെ ഹൃദയം കവർന്നൊരു മനുഷ്യന്റെ ചെറിയൊരു വേദന പോലും നമ്മുക്ക് നൊമ്പരം തരുന്നതാവും.. ഒന്നുകിൽ അവരെ ഒന്നിപ്പിക്കണം അല്ലെങ്കി..ഇനി മുതൽ.. മഹാദേവ് ഈ സാക്ഷക്ക് സ്വന്തം❤' രണ്ടാമത്തേത് നടന്ന മതിയെന്ന് മനസറിഞ്ഞ പ്രാർത്ഥിച്ചു അവൾ ഒരു ചിരിയോടെ ഫ്രഷ് അവൻ കേറി.. ________🥀 അരയിൽ കേശുവിന്റെ കയ്യ് മുറുക്കിയപ്പോ അവൾ ഒരു പിടച്ചിലോടെ അവനെ നോക്കി.. കണ്ണുകൾ തമ്മിൽ കോരുത്തു..പിൻവലിക്കാൻ തോന്നാത്ത തരത്തിൽ.. അവളുടെ നോട്ടം അവന്റെ വികാരത്തെ ഉണർത്തുന്ന തരത്തിൽ ഉള്ളതായിരുന്നു.. തന്റെ ശരീരത്തിൽ ഉള്ള മാറ്റം അവളും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. ലാവെൻഡറിന്റെ മത്ത് പിടിപ്പിക്കുന്ന മണം അവളുടെ നാസികയിൽ ഒഴുകി കൊണ്ടിരുന്നു.. AC യിൽ പോലും രണ്ടുപേരും വിയർക്കുന്നുണ്ടായിരുന്നു..

കേശുവിന്റെ ശ്വാസം തന്റെ മേൽ അടിക്കുന്നതിനനുസരിച് ദൃഷ്ടിയുടെ കയ്കൾ അവന്റെ ഷർട്ടിൽ മുറുകി.. മുഖമാകെ ഓടി നടന്ന് അവസാനം അവന്റെ മിഴികൾ അവളുടെ ആദരത്തിൽ തങ്ങി നിന്നു.. അതിനേക്കാൾ അവളുടെ തുടുത്ത കവിളിൽ.. കഴുത്തിലായി പറ്റിപ്പിടിച്ചിരുന്ന അവളുടെ വിയർപ്പിൽ അവന്റെ വിരലുകൾ പതിഞ്ഞതും പിടച്ചിലോടെ ദൃഷ്ടി ഒന്ന് ഞെട്ടി.. അവനെ ശക്തിയിൽ പിന്നിലേക്ക് തള്ളി..ടേബിളിൽ തട്ടി നിന്ന കേശു വീഴാതിരിക്കാൻ രക്ഷക്കെന്നോണം അവിടെ പിടിച്ചതും പ്രതേക മോഡലിൽ ചെയ്തു വച്ചിരുന്ന ഗ്ലാസ്‌ ക്രാഫ്റ്റിൽ കയ്യ് ഉടക്കി.. "സ്സ്ആാാാ..." ഗ്ലാസ്‌ പൊട്ടി കയ്യിൽ കുറച്ചു ചില്ലുകൾ തറച്ച് ബാക്കി ഭാഗം അവടക്കേ ചിതറി.. അവന്റെ കയ്യിൽ നിന്നും ഒഴുകുന്ന ചോരയിൽ നിന്ന് തന്നെ മനസിലാക്കാം മുറിവിന്റെ ആഴം.. കേശുവിന്റെ വേദന കലർന്ന വിളി കേട്ടെങ്കിലും എന്ത് കൊണ്ടോ തിരിഞ്ഞ് നോക്കാനാകാതെ ദൃഷ്ടി ക്യാബിൻ തുറന്നു പുറത്തേക്കൊടി.. 'ചെഹ്ഹ്.. എന്താ ഞാൻ ചെയ്തേ.. എന്നെ പറ്റി എന്ത് കരുതിയിട്ടുണ്ടാവും.. എന്നാലും എനിക്ക് എന്താ പറ്റിയെ..' തലക്ക് കയ്യ് കൊടുത്ത് അവന്റെ പ്രവർത്തികളെ അവന് തന്നെ പഴിച്ചു കൊണ്ടിരുന്നു.. കേശുവിന്റെ പ്രവർത്തി ദൃഷ്ടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു..

മനസിൽ എന്ത് ഭാരം പോലെ തോന്നി അവൾക്..നച്ചു പറഞ്ഞതൊക്കെ സത്യമാണോ..അവളുടെ മനസ് സംഘർഷം നിറഞ്ഞതായിരുന്നു.. "കേശു.. Da എന്താ പറ്റിയെ.. കയ്യെങ്ങനെ മുറിഞ്ഞേ.." തറയിൽ പൊട്ടിയ ചില്ലും ഇറ്റിറ്റു വീണ ചോരയും ഷാനുവിനെ കൂടുതൽ ടെൻസ്ഡ് ആക്കി..ആവലാതിയോടെ അവന്റെ കയ്യിൽ മുറിവ് ക്ലീൻ ചെയ്യുമ്പോഴാണ് കേശു കാര്യം പറഞ്ഞിരുന്നില്ല.. പറയുമ്പോ അറിയാം എന്ന് കരുതി അവനും ഒന്നും ചോദിച്ചില്ല.. ________🥀 "നഷ്‌വ ഈ ഫോട്ടോ നിനക്കെങ്ങനെ കിട്ടി.. ഞാൻ നിന്നോടാ ചോദിക്കുന്നെ.. ഇസ യുടെ ഫോട്ടോ എങ്ങനെ നിന്റെ കയ്യിൽ വന്നു.." ഇടത് കയ്യ് മുട്ടിൽ ശക്തിയായി പിടിച്ചു വലിച്ചു അവനോട് ചേർത്ത് നിർത്തി.. കരഞ്ഞു കലങ്ങിയ കണ്ണ് കൊണ്ട് അവൾ ഷാനുവിനെ നോക്കി.. അത് തെല്ലൊരു വിഷമം അവന്റെ മനസിൽ വന്നെങ്കിലും കാര്യം അറിയണമെന്നുണ്ടായിരുന്നു..

"പറ നച്ചു.. നിനക്കെങ്ങനെ ഇസ യെ അറിയാം.. എ എന്റെ കേശൂനെ ചതിച്ചവളാ അവൾ.. ആ അവളെ നീ.." വാക്കുകൾ മുറിഞ്ഞു പോയിട്ടും എങ്ങനെയോ കൂട്ടി ചേർത്ത് പറയുന്ന ഷാനുവിനെ ബാക്കി പറയുന്നതിന് മുന്നേ നച്ചു അവളുടെ കയ്യ് കൊണ്ട് അവന്റെ വായ മൂടിയിരുന്നു.. പെട്ടന്ന് തന്നെ അവനെ കെട്ടിപിടിച്ചു... "അങ്ങ്...അങ്ങനെ പറയല്ലേ ഇക്ക.. എ..എന്റെ ഇത്തു ചതിച്ചിട്ടില്ല ആരേം.. അവൾക്കത്തിന് കഴിയില്ല.. ജീവൻ തുല്യം സ്നേഹിച്ചിട്ടേ ഉള്ളു കേശു സാറിനെ.. അ.. അവളുടെ കിച്ചേട്ടനെ.." തേങ്ങി കരഞ്ഞു കൊണ്ട് തന്റെ മാറിൽ മുഖം പൂഴ്ത്തി കരയുന്ന നാച്ചുന്റെ വാക്കുകളെ അവൻ വിശ്വാസിക്കാൻ കഴിഞ്ഞില്ല.. ഇസ നാച്ചുന്റെ ഇത്തു ആണോ.. അവൾ പറഞ്ഞതിന്റെ അർത്ഥം.. അങ്ങനെ പല ചോദ്യങ്ങളും മനസിൽ കുമിഞ്ഞു കൂടി.. എന്നാൽ ഇതൊക്കെ കേട്ടു കൊണ്ട് ഒരു മറക്കപ്പുറം ദൃഷ്ടിയും ഉണ്ടായിരുന്നു..എന്തുകൊണ്ടോ കേശുനെ സ്നേഹിക്കാൻ ഒരാൾ ഉണ്ടെന്നുള്ളത് അവളിൽ വിഷമം നിറച്ചു..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...