ഹൃദയതാളം: ഭാഗം 34

 

എഴുത്തുകാരി: സന

ഒരുപക്ഷെ അവളുടെ മനസിനെ അലട്ടുന്നത് കേശുവിന്റെ ഓർമയിൽ പോലും ഇസ ഇല്ല എന്നുള്ളത് ആവാം.. "എന്താ നച്ചു.. ഞാൻ വരേണ്ടി ഇരുന്നില്ലേ ഇവിടെ.." "അ അമ്മി.. അതല്ല.. ഇത്തൂന്റെ ആഗ്രഹവാ എനിക്ക് അറിയാം.. പക്ഷെ കേശു.. കേശു സാറിന് ഇപ്പോ അവളെന്ന വ്യക്തിയെ പോലും അറിയില്ല.. ഒരു കണക്കിന് അതല്ലേ നല്ലത്.. ഒരുപാട് വേദനിച്ചതാ സാർ..ഇനിയും വേദനിക്കുന്നതിനേക്കാൾ നല്ലതല്ലേ മറന്നത്..ഇപ്പോ ആണേൽ സ്വയം തിരഞ്ഞെടുത്ത ദൃഷ്ടിയുണ്ട് സാറിന്റെ ജീവിതത്തിൽ..അതങ്ങനെ തന്നെ ഇരുന്നോട്ടെ.. ഇത്തൂന്റെ ഓർമ്മകൾ ഒന്നും തിരികെ സാറിന്റെ അടുക്കെ വരാൻ സമ്മതിച്ചൂട.. അതൊരു പക്ഷെ സാറിന് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.." "നച്ചു.. മോളെ അപ്പോ നീ എന്താ പറഞ്ഞു വരുന്നേ.. പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്യണമെന്നാണോ.." "എനിക്ക്.. എനിക്കറിയില്ല.." അത്രയും പറഞ്ഞു നച്ചു തല താഴ്ത്തി.. സത്യത്തിൽ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവൾക് അറിയുന്നുണ്ടായിരുന്നില്ല..

ഒരു ഭാഗത് അവളുടെ ഇത്തൂന്റെ ഇസയുടെ ആഗ്രഹം നടക്കണമെന്ന് മനസ്സറിഞ് ആഗ്രഹിക്കുമ്പോ മറു ഭാഗത്തു സത്യം ഒക്കെ അറിഞ്ഞ കേശു ദൃഷ്ടിയെ അവനിൽ നിന്ന് അകറ്റുമോ എന്നുള്ള ഭയമായിരുന്നു.. ഇസയും ദൃഷ്ടിയും അവളുടെ മനസ്സിൽ ഒരേ സ്ഥാനം ആയിരുന്നു.. ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ദൃഷ്ടി ഇസക്കൊപ്പം അവളുടെ മനസിൽ ഇടം നേടിയിരുന്നു എന്നവൾ മനസിലാക്കി.. ______🥀 "ദൃഷ്ടി.." നച്ചു ഫ്രഷ് ആയി ഇറങ്ങിയപ്പോ കാണുന്നത് വന്നപാടെ ബെഡിൽ എന്തോ ചിന്തിച് കിടക്കുന്ന ദൃഷ്ടിയെ ആണ്.. ഇന്ന് അമ്മി വന്നതും പ്രോജെക്ടിന്റെ കാര്യവും അവളോട് പറഞ്ഞാൽ അവളൊരു പരിഹാരം കണ്ടെത്തുമെന്ന് നച്ചുവിന് അറിയാമായിരുന്നു..നച്ചു അവളുടെ അടുത്തിരുന്നു വിളിച്ചതും ദൃഷ്ടി ഒരു ചിരി വരുത്തി അവളെ നോക്കി.. "എന്താടാ.." "അത്.. ഇന്ന്..ഇന്ന് കേശു സാർ പുതിയ ഏതേലും പ്രോജെക്ടിനെ പറ്റി പറഞ്ഞിരുന്നോ.." "മ്മ്മ്... ആ ഇന്നൊരു അമ്മ കാണാൻ വന്നിരുന്നു..

ഇവിടെ അടുത്തുള്ള അനാഥാലയത്തിന്റെ ഹെഡ് ആണെന്ന പറഞ്ഞേ.. ഒരു മിനി പ്രൊജക്റ്റിനെ പറ്റി സംസാരിക്കാൻ.. അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. വളരെ അടുപ്പം ഉള്ള ആളുകളെ പോലെയാ അവരിന്ന് എന്നോടും അയാളോടും സംസാരിച്ചത്.. ഒത്തിരി നാളായി അടുത്തറിയുന്നവരെ പോലെ..അയാളോട് ചോദിച്ചപ്പോ ആ അമ്മയെ അറിയില്ലെന്ന്.. പക്ഷെ എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല.. അവരും ഇയാളും ആയി എന്തോ ബന്ധം ഉണ്ട്..എന്നോട് മനഃപൂർവം പറയാത്തത.." നിർത്താതെ ഉള്ള അവളുടെ സംസാരം കേട്ട് ഇത്രനേരം അവളെന്താണ് ചിന്തിച്ചതെന്ന് നച്ചുവിന് മനസിലായി.. "സാർ അഭിനയിക്കുന്നത് അല്ല.. സാറിന് അതാരാണെന്ന് അറിയാത്തത് തന്നെയാ.." അവളാങ്ങനെ പറഞ്ഞതും ദൃഷ്ടി ഒരു സംശയത്താലേ നാച്ചുവിനെ നോക്കി.. "ആ വന്നത് ഞങ്ങടെ അമ്മിയ.. സ്നേഹതീരത്തുള്ള.." നച്ചു അങ്ങനെ പറഞ്ഞതും ദൃഷ്ടി കണ്ണ് മിഴിച്ചു അവളെ നോക്കി..

വന്നത് ഇസയുടെ ആഗ്രഹപ്രകാരമാണെന്നും.. അവൾക് വേണ്ടി കേശു തന്നെ ഇത് ചെയ്യണമെന്ന് വിമലക്ക് ആഗ്രഹമുണ്ടെന്നും ഒക്കെ നച്ചു അവളോട് പറഞ്ഞു.. "പക്ഷെ ദൃഷ്ടി.. സാർ ആ പ്രൊജക്റ്റ്‌ ചെയ്യണ്ട..നീ അതെങ്ങനെലും മുടക്കണം.." "അതെന്താ.." "സാറിപ്പോ പൂർണമായും എന്റെ ഇത്തൂനെ മറന്നിരിക്കുവാ.. ഈ പ്രോജെക്ടിലൂടെ വീണ്ടും സാർ അവളെ ഓർക്കും എന്നെനിക് നല്ല പേടി ഉണ്ട്.. അങ്ങനെ സംഭവിച്ച സാറിന് സഹിക്കാൻ ആവില്ല..ഒരിക്കെ ഒരുപാട് കരഞ്ഞതാ എന്റെ ഇത്തൂന് വേണ്ടി..സാർ വേദനിക്കുന്നത് കാണാൻ എന്റെ ഇത്തുവും ആഗ്രഹിച്ചിരുന്നില്ല.. മാത്രവുമല്ല സാർ അതൊക്കെ അറിഞ്ഞ.." അത്രയും പറഞ്ഞു നച്ചു ദൃഷ്ടിയെ ഒന്ന് നോക്കി.. അവൾ കാര്യമായ എന്തോ ആലോചനയിലാണ്.. "അറിഞ്ഞ.." "സാർ നിന്നെ എങ്ങനും ഒഴിവാക്കിയല്ലോ.." നച്ചു പരുങ്ങി കൊണ്ടത് പറഞ്ഞതും ദൃഷ്ടി ഒന്ന് ഇരുത്തി നോക്കി അവളെ.. "ഹോ എങ്കിൽ എന്ത് വേണമായിരുന്നു..

ആ മുരടനെ കേട്ടുന്നതിനേക്കാൾ നല്ലത് ട്രെയിനിൽ തലവെക്കുന്നതാ.. നിനക്കങ്ങനെ ഒരു സംശയം ഉള്ള സ്ഥിതിക്ക് ഈ പ്രൊജക്റ്റ്‌ അയാളെ കൊണ്ട് തന്നെ ചെയ്യിക്കണം.. അത് കാരണം അഥവാ എന്നെ വേണ്ടന്ന് വച്ചല്ലോ.." ദൃഷ്ടി പിരികം പൊക്കി അത് പറഞ്ഞതും നച്ചു അവളുടെ കയ്യിന്നിട്ടൊരു തട്ട് കൊടുത്തു..അവളെ നോക്കി ഒന്ന് നാക്കു നീട്ടി ദൃഷ്ടിയും ഫ്രഷ് ആവാൻ കേറി.. തന്നോട് ഇങ്ങനെ പറഞ്ഞെങ്കിലും കേശു വിഷമിപ്പിക്കുന്നതൊന്നും അവൾ ചെയ്യില്ലെന്ന് നച്ചുവിന് ഉറപ്പുണ്ടായിരുന്നു..കേശുവെന്നല്ല അവൾ കാരണം ആരും മനസ് വേദനിക്കുന്നത് അവൾക് ഇഷ്ടമല്ല..തണുത്ത വെള്ളം തലയിലൂടെ വീഴുമ്പോ ദൃഷ്ടിയും ചിലതൊക്കെ മനസിൽ കണക്കു കൂട്ടിയിരുന്നു..ഇന്ന് ഉണ്ടായത് പോലെ കേശു തളർന്നിരിക്കുന്നത് കാണാൻ അവളും ആഗ്രഹിച്ചിരുന്നില്ല.. ഒരു കണക്കിന് നോക്കിയാൽ അതും പ്രണയം തന്നെയല്ലേ?...!! _____🥀

"ഇതെവിടെക്കാ രാവിലെ തന്നെ.." ദൃഷ്ടി പോയതും ബ്രേക്ക്ഫാസ്റ്റും ആയി സാക്ഷായുടെ റൂമിലേക്ക് വന്ന പവി കാണുന്നത് എവിടെയോ പോകാൻ എന്നപോലെ റെഡി ആവുന്ന സാക്ഷയെ ആണ്.. കൊണ്ട് വന്ന ഭക്ഷണ സാധനങ്ങൾ ടേബിളിൽ വച് പവി ചോദിച്ചതും സാക്ഷ അവളുടെ ഹാൻഡ്‌ബാഗ് എടുത്ത് കയ്യിൽ കൊരുത്തു.. "ഇന്നെങ്കിലും ഓഫീസിൽ പോണം പവി.. എത്രനാളായി.." "ഓ പിന്നെ.. പറയുന്ന കേട്ടാൽ തോന്നും മാസങ്ങൾ ആയെന്ന്.. അവിടെ സച്ചു മാത്രല്ലല്ലോ എല്ലാരും ഇല്ലേ.." "അതല്ലടാ.. മറ്റന്നാൾ ഒരു പ്രൊജക്റ്റ്‌ ഉണ്ട്..Most important one.. ഒരു കാരണവശാലും അത് മോശമാവാൻ പാടില്ല..ഇതുവരെ നല്ലത് പോലെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഇന്ന് വേണം അതൊക്കെ ഒന്ന് ചെയ്യാൻ.." "എന്തേയ് നീ മാത്രേ ഉള്ളുവോ അതൊക്കെ നോക്കാൻ.. നിന്റെ ഒരു കിഴങ്ങൻ ഫ്രണ്ട് ഇല്ലേ കരി ഓന് എന്താ അവിടെ പണി.." "കിഴങ്ങൻ നിന്റെ കെട്ട്യോൻ.." പവി പറഞ്ഞു നാവെടുത്തതും ഹരി അവളുടെ തലയിൽ കൊട്ടി.. "എന്റെ കെട്ട്യോനെ പറയാൻ നീ ആരാടാ പരട്ടെ.." "ദേ പെണ്ണെ..എന്റെ കയ്യിൽ നിന്നൊന്നും വാങ്ങാൻ നിക്കല്ലേ.."

ഹരി കയ്യൊങ്ങി അത് പറഞ്ഞതും പവി അവനെ പുച്ഛിച്ചു സച്ചുനോട് ബൈ പറഞ്ഞു പുറത്തിറങ്ങി.. "പോകാം.." അവൾ പോയ വഴിയേ ചിരിയാലേ നോക്കി നിക്കുന്ന ഹരീടെ മുന്നിൽ വന്ന് നിന്ന് സാക്ഷ ചോദിച്ചതും ഹരി തല ആട്ടി.. സാക്ഷക്ക് പിന്നല്ലായി നടന്നു ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ഹരി.. പവിയെ കാണാത്തത്തിൽ ഉള്ള നിരാശയിൽ സ്റ്റെപ് ഇറങ്ങാൻ തുടങേ അവന്റെ മുതുകിൽ ഒരടി വീണതും ഒരുമിച്ചായിരുന്നു.. ഞെരിപിരി കൊണ്ട് തിരിഞ്ഞ് നോക്കിയതും അവളുടെ റൂമിൽ ഓടി കേറി ഗ്ലാസ്‌ വാളിലൂടെ അവനോട് കയ്യ് വീശി കാണിക്കുന്നവളെ കണ്ടു വേദനയിലും അവന്റെ ചൊടികൾ വിടർന്നു.. ആദ്യം തമ്മിൽ കണ്ടതും ഇത് പോലെയാണെന്നവൻ ഓർത്തു.. കുസൃതി തോന്നി അവൾക് നേരെ സൈട് അടിച്ചു ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുക്കുന്നത് പോലെ കാട്ടി അവളുടെ പ്രതികരണം അറിയുന്നതിന് മുന്നേ അവന് തിരിഞ്ഞ് നടന്നു.. ഒരുനിമിഷം പകച്ചു പോയ പവി വെട്ടി തിരിഞ്ഞ് ഗ്ലാസ്‌ വാളിലേക്ക് ചാരി നിന്നു..കവിളുകൾ രക്തവർണമാകുന്നതും ശ്വാസ ഗതി ഉയരുന്നതും ഉള്ളിലൊരു കുളിരനുഭവപ്പെടുന്നതും അവളെറിഞ്ഞു.. ഒപ്പം അവനു വേണ്ടി മാത്രം അധരവും വിടർന്നു ❤ ______🥀

"ജൂലി.. കാൾ ഹരി.." "അവനിവിടെ ഇല്ല.." ജൂലി തലപര്യം ഇല്ലാത്ത മട്ടിൽ അത് പറഞ്ഞതും ദേവ് അവളെ നോക്കി.. "ഹരി എവിടെ.." "എനിക്ക് അറിയില്ല.. അവന് എന്നോട് പറഞ്ഞിട്ടാണോ പോകുന്നത്.." "ജൂലി..മര്യാദക്ക് സംസാരിക്ക്.. അവൻ ഇവൻ എന്നൊക്കെ തന്റെ colleague നെ വിശേഷിപ്പിക്കാം ഇവിടെ ആർക്കും ഞാൻ അധികാരം കൊടുത്തിട്ടില്ല.. Got it.. പിന്നെ ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞാൽ മതി.. ചോദിച്ചതിനുള്ള ഉത്തരം അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞ മതി.. ഓക്കേ.." "സോറി സാർ.." ജൂലി അത്യധികം ദേഷ്യത്തിലായിരുന്നു.. എങ്കിലും വാക്കുകളിലൂടെ അത് പ്രകടമാകാതിരിക്കാൻ അവൾ ശ്രെധിച്ചു..ദേഷ്യം കടിച് പിടിച്ചു അവൾ അവനു മുന്നിൽ നിന്നെങ്കിലും ഒരു നോട്ടം കൊണ്ട് പോലും തന്നെ ദേവ് പരിഗണിക്കുന്നില്ല എന്നത് അവൾക് വല്ലാത്ത വേദനയായി തോന്നി.. ഓരോന്ന് ആലോചിച് നിക്കേ ഡോർ തുറന്ന് സാക്ഷയും ഹരിയും അങ്ങോട്ടായി വന്നു.. സാക്ഷയെ കണ്ട പാടെ ദേവ് ഇരുന്നിടത് നിന്നും എഴുനേറ്റു അവളുടെ അടുത്തായി പോയി.. "ഗുഡ് മോർണിംഗ് ദേവ്.." "ഗുഡ് മോർണിംഗ്..ഇപ്പോ എങ്ങനെ ഉണ്ട്.. കുറവുണ്ടോ.."

"ഫൈൻ ദേവ്.." ദേവ് സാക്ഷയോട് സുഗവിവരം അന്വേഷിക്കുന്നത് കാണെ ജൂലിക്ക് ദേഷ്യം വന്നു.. മുഷ്ടി ചുരുട്ടി അവൾ അവളുടെ ദേഷ്യം കണ്ട്രോൾ ചെയ്യൻ ശ്രെമിച്ചു.. വന്നത് മുതൽ ഹരിയുടെ രൂക്ഷമായ നോട്ടം തന്റെ നേർക്കാണെന്ന് മനസിലാക്കേ ജൂലി അവനെ നോക്കി പുച്ഛിച്ചു.. "സാക്ഷ.. ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം തന്നോട് ഡിസ്‌കസ് ചെയ്യാൻ ഉണ്ട്.." "മാറ്റന്നാളെത്തെ പ്രൊജക്റ്റ്‌ അല്ലെ.." പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ സാക്ഷ അത് പറഞ്ഞതും ദേവ് ഒന്ന് ചിരിച്ചു.. "ഹരി.. അന്ന് ഞാൻ തന്നില്ലേ ഡീറ്റെയിൽസ് അടങ്ങിയിരിക്കുന്ന ഫയൽ.. അതെടുത്തു വാ.. ഞങ്ങൾ സെമിനാർ റൂമിൽ കാണും.." ഹരിയോട് അത് പറഞ്ഞതും സാക്ഷക്ക് അവനൊന്ന് കണ്ണ് ചിമ്മി കാണിച്ചു.. അവളൊന്ന് അവനെ നോക്കി ദേവിനോപ്പം സെമിനാറിലേക്ക് നടന്നു.. താൻ വച്ചത് ദേവിന്റെ ഡ്രയെറിൽ ആണെന്ന് ഓർത്തെടുത്തു അവൻ അവിടെ ആകെ തിരയാൻ തുടങ്ങി.. അവിടെ കാണാത്തത് കാരണം അവനിൽ എന്തോ ഭയം നിറഞ്ഞു.. തലയിൽ കയ്യ് വച് കണ്ണടച്ചു ഒന്നൂടി ഓർത്തു കണ്ണ് തുറക്കവേ മുന്നിലായി വിജയ ചിരിയാലേ നിക്കുന്ന ജൂലിയെയാണ് കണ്ടത്.. അവളുടെ ചുണ്ടിലെ ചിരിയിൽ തന്നെ തകർക്കാൻ ഉള്ള പഴുതെന്തോ ഒളിപ്പിച്ചത് പോലെ തോന്നി അവന്........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...