ഹൃദയം ❣️: ഭാഗം 20

 

രചന: അനാർക്കലി

അവളുടെ കയ്യും പിടിച്ചു ഏറെ നേരം ആ വരാന്തായിലൂടെ അവൻ നടന്നു..... ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ.. "നീ ഒറ്റക്കല്ലേ ഇന്ന് രാത്രി എന്റെ കൂടെ പോരെ... അവിടെ കിടക്കാം " "വേണ്ട രമ്യ ടീച്ചർ ഉണ്ട്... " "ഞാൻ പറഞ്ഞത് കേട്ട മതി " അവൾ പിന്നെ ഒന്നും മിണ്ടാൻ പോയില്ല... എന്തോ മനസ്സ് കൊണ്ടും അവളും ആഗ്രഹിച്ചിരുന്നു അവന്റെ സാമിപ്യം.... "ഹരി സാർ.... " "ആ പറ ടീച്ചറെ " "റിസൾട്ട്‌ വന്നു ട്ടോ ...... ഇപ്പ്രാവശ്യം ഞമ്മളെ റണ്ണേഴ്സ് അപ്പ്‌.... വേഗം വരൂ.. ബാക്കി ഉള്ളവരൊക്കെ നിങ്ങളെ കാത്തിരിക്കാ. " " മോഹിനിയാട്ടം റിസൾട്ട്‌ വന്നോ ടീച്ചറെ " "അത് പിന്നെ പറയാനുണ്ടോ.... സർ ന്റെ വൈഫ്‌ നു തന്നെ ഫസ്റ്റ് ..... വേഗം വരൂ " " ആ ടീച്ചർ " "ആ പിന്നെ... നന്ദ കോൺഗ്രട്സ് ട്ടോ " "താങ്ക്സ് മിസ്സ്‌ " "നന്ദൂ " "ഹാ " "സന്തോഷായില്ലേ " "സർ ഹാപ്പി അല്ലെ " "പിന്നെ അല്ലാതെടോ " " ഞാനും ഒരു പാട് ഹാപ്പി യാ ഈ നിമിഷം " " ഇനിപ്പോ അവിടെ പോയ എല്ലാരും ഗിഫ്റ്റ് തരുന്ന തിരക്കിലായിരിക്കും... അപ്പൊ ആദ്യം ഞാൻ തന്നില്ലെങ്കിൽ മോശല്ലേ "

"...... " "മോശാണ്... ഞാൻ തന്നെ തരാം ആദ്യം " അതും പറഞ്ഞു ഹരി നന്ദ യെ ചേർത്ത് പിടിച്ചു നെറ്റിയിയിലേക്ക് അധരങ്ങൾ ചേർത്തു... സമ്മതം എന്നാ വണ്ണം അവൾ കണ്ണുകളടച്ചു അവ ഏറ്റു വാങ്ങി.. കണ്ണുകളടച്ചു തന്റെ സമ്മാനം ഏറ്റു വാങ്ങുന്ന നന്ദു ന്റെ മുഖത്തേക്ക് ഹരി കൗതുകത്തോടെ നോക്കി നിന്നു ... പതിയെ അവ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി... അടുത്ത നിമിഷം അവന്റെ അധരങ്ങൽ അതിന്റെ ഇണയുമായി കോർത്തു വലിക്കാൻ തുടങ്ങി... പെട്ടന്ന് ആയത് കൊണ്ട് നന്ദ ഒന്ന് ഞെട്ടി കണ്ണ് തുറന്നു നോക്കി.. അതിൽ നിന്ന് മോചിതയാവാൻ അവൾ ശ്രേമിച്ചെങ്കിലും അവൻ അതിലും ആവേശത്തോടെ അധരങ്ങളെ നുകർന്നു കൊണ്ടിരുന്നു... പതിയെ അവളും അവന്റെ കയ്യ്ക്കുള്ളിൽ ഒതുങ്ങി.... ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവൻ പതിയെ അവളെ മോചിതയാക്കി... അവൾ നല്ലോംണം കിതക്കുന്നുണ്ടായിരുന്നു... ഇത് കണ്ട ഹരിക്ക് ചിരി വന്നു... അവൻ മെല്ലെ അവളുടെ കവിളിൽ തട്ടി.. അവളാണെങ്കിൽ തല ഉയർത്തിയിട്ടേ ഇല്ല... ഹരിയുടെ ഈ മുഖത്തോട്ട് നോക്കാൻ കഴിയാതെ നന്ദ തല താഴ്ത്തി നികുകയായിരുന്നു.. "വാ പോവാം "

അതും പറഞ്ഞു ഹരി അവളുടെ കയ്യും പിടിച്ചു സ്റ്റേജ് ന്റെ അരികിലേക്ക് പോയി... ആർക്കോ വേണ്ടി ഒരു പുഞ്ചിരി തത്തി കളിച്ചിരുന്നു അവരുടെ മുഖത്ത്.. __________ "കിച്ചു.... ഫുഡ് കഴിക്കാൻ വാടാ " "ദാ വരുന്നു അമ്മേ " "ആഹ് കിച്ചു മോളുടെ ഡാൻസ് എങ്ങനെ ഉണ്ടായിരുന്നു " "ഞാൻ കണ്ടില്ല അമ്മേ അപ്പോളേക്കും അപ്പു എന്നെ ഓടിച്ചു " "റിസൾട്ട്‌ വന്നോ " "അതും അറീല.. അവനോട് ചോദിച്ച അവൻ എന്ത് കരുതും.. നാളെ അറിയാലോ " "അച്ഛനെവിടെ അമ്മേ " "പുറത്തുണ്ട് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു " "ആഹ് " അവൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി. "അച്ഛാ " " ആ കിച്ചു വായോ.... അമ്മ എന്തേലും പറഞ്ഞോ നിന്നോട് " "ഇല്ലാലോ എന്തെ " "അതെ കിച്ചു " "എന്താ അച്ഛാ " "നിന്റെ അമ്മേടെ കുടുംബത്തിൽ നല്ലൊരു കുട്ടി ഉണ്ട്.. നമുക്ക് അതൊന്ന് ആലോചിച്ചാലോ... അപ്പൂന്റേം അച്ചുന്റേം കാര്യത്തിലൊക്കെ ഒരു തീരുമാനമായില്ലേ.. " "അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ... എന്നെ മറ്റാരേക്കാളും നന്നായിട്ട് അച്ഛനറിയില്ലേ " "നീ ഇപ്പോളും അതന്നെ ആലോചിച് നടക്കണോ " "പിന്നെ ഞാൻ എന്താ ചെയ്യണ്ടേ അച്ഛാ... എന്നെ കൊണ്ട് അവളെ മറക്കാൻ കഴിയുന്നില്ല...

അവൾ കല്യണം കഴിച്ചു പോയാലും എന്നെ കൊണ്ട് അതിനെ പറ്റി ആലോയ്ക്കാൻ കൂടി പറ്റുന്നില്ല... നിങ്ങൾ എന്നെ ഒന്ന് മനസ്സിലാക്കി അച്ഛാ " "ഡാ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.... മോൻ വേണ്ട സമയം എടുക്ക്... കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളിലല്ലോ .....നീ ഇപ്പൊ വാ ഫുഡ് കഴിക്കാം " __________ " ദിയ... അരുൺ ഏട്ടൻ ഫോൺ എടുക്കുന്നില്ല.... രണ്ട് ദിവസമായി തുടങ്ങീട്ട് " "ഏട്ടൻ ബിസി ആവും ശ്രുതി.... നീ വയനാട് അല്ലെ " "അല്ല ഞൻ വീട്ടിൽ എത്തി " "അപ്പൊ ഹരിയേട്ടനോ... " "ഏട്ടനും ആ നന്ദയും വന്നിട്ടില്ല. " "എന്താ നീ പറഞ്ഞെ... അവർ അവിടെ ഒറ്റക്കാണോ..... എനിക്ക് എന്റെ ഹരിയേട്ടനെ എങ്ങാനും നഷ്ടപ്പെട്ടാൽ ഉണ്ടല്ലോ ശ്രുതി..... എന്നെ നിങ്ങക്ക് ഒന്നും അറിയില്ല.. " "ദിയാ... നീ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ " "സോറി ശ്രുതി.... ഞാൻ പെട്ടന്ന്.. നിനക്ക് അറിയാലോ എനിക്ക് ഹരിയേട്ടനെ അത്രക്കും ഇഷ്ടാ " "അതൊക്കെ എനിക്ക് അറിയാ ദിയ...നീ പേടിക്കണ്ട...

ഒരു മാസത്തുനുള്ളിൽ ആ നന്തയെ ഞമ്മൾ ഓടിക്കും " "ഹാ " ________ "അരുണേട്ടാ " "എന്താടി " "നിങ്ങളെന്താ ആ ശ്രുതി വിളിച്ചിട്ട് ഫോൺ എടുക്കാത്താൽ... " "നീ ഒന്ന് പോയെ " "ഞാൻ ഇതിനു ഉത്തരം കിട്ടിയാലേ പോവൊള്ളൂ " "ഞാൻ ബിസി ആണ് നീ ഒന്ന് പോയെ.. നമുക്ക് കുറച്ചു കഴിഞ്ഞ് സംസാരിക്ക " "ഏട്ടാ " "നീ ഒന്ന് പോയെ ദിയ " _________ പരിപാടി ഒക്കെ ഉഷാറായി കഴിഞ്ഞു... ഇപ്രാവശ്യം ആദ്യമായി കോളേജ് റണ്ണേഴ്സ് അപ്പ്‌ ട്രോഫി കൊണ്ടാണ് വരുന്നത്... ശ്രീക്കുട്ടിയും നന്ദുവും ഒരേ പോലെ ഫസ്റ്റാ.. ഹരിയുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ട് അവൻ അത് അറ്റൻഡ് ചെയ്തു. അമ്മ ആയിരുന്നു. "അപ്പു..... " "ആഹ്.... അമ്മേ....... " "നിങ്ങൾ എവിടെത്തി " "ഞങ്ങൾ അവിടെ എത്താറായി " "ഹാ നേരെ തറവാട്ടിലേക്ക് പോരൂ " "ആ അമ്മേ " രാവിലെ 6 മണി ആയപ്പോഴേക്കും അവർ തറവാട്ടിലെത്തി.... യാത്ര ക്ഷീണം കാരണം നന്ദുവും ഹരിയും നന്നായി ഉറങ്ങി... പെട്ടെന്ന് കണ്ണിൽ വെളിച്ചം കുത്തിയപ്പോളാണ് നന്ദ കണ്ണ് തുറന്ന് നോക്കിയത്.. "ഈശ്വര.... 9 മണി... അച്ഛമ്മ അമ്മ ഒക്കെ എന്ത് വിചാരിക്കും ഞാൻ അറിഞ്ഞില്ലല്ലോ " നന്ദ അതും പറഞ്ഞു ടവൽ എടുത്തു ബാത്‌റൂമിലേക്ക് ഓടി..

ഒരു കുളിയും പാസ്സാക്കി നേരെ താഴേക്ക് പോയി.. "നന്ദ മോൾ എന്നീറ്റൊ... " "ആഹ് അച്ഛമ്മേ.... ക്ഷീണം കാരണം നേരം വൈകി... അറിഞ്ഞില്ല " "അതിനെന്താ മോളെ.... ഇന്ന് രാവിലെ അല്ലെ കിടന്നത്..... മോൾ പോയി ചായ കുടിക്ക്.. അപ്പു എണീറ്റിലെ " "ഇല്ല " "അമ്മേ... ശ്രീക്കുട്ടി എവടെ " "അവൾ കോളേജ് പോയി... നിങ്ങൾ ഇന്ന് പോവുന്നില്ലല്ലോ.... " "ഇല്ല അമ്മേ നല്ല ക്ഷീണം ഉണ്ട് " "ഹാ... നീ അപ്പൂന് ചായ കൊടുത്തിട്ട് വായോ.. " നന്ദ ചായ എടുത്തു റൂമിലേക്ക് നടന്നു... "പഴയ സർ ആണെങ്കിൽ എനിക്ക് ഇത്ര പേടി ഇല്ലായിരുന്നു കണ്ണാ.. മൂപ്പർ ഇപ്പൊ ഭയങ്കര റൊമാന്റിക് ആയോ ന്ന് ഒരു ഡൌട്ട് " അതും പറഞ്ഞു അവൾ റൂമിലേക്ക് കയറിയതും ഹരി എണീറ്റിട്ടിലായിരുന്നു... "ഞാനായിരുന്നല്ലോ ഡാൻസ് കളിച്ചത്.. ഇങ്ങേർ അവിടെ വെറുതെ നടക്കായിരുന്നില്ലേ...

എന്നിട്ട് ക്ഷീണം ഇങ്ങേർക്കും " വിളിക്കണോ അല്ലെങ്കിൽ വേണ്ട എനിക്ക് തന്നെ പണി ആവും... വിളിച്ചില്ലേൽ ചായ ചൂട് പോവോലോ... അതും എനിക്ക് പണിയ... "സർ.... എണീക്കു " "സർ " "കുറച്ചൂടെ കിടക്കട്ടെ നന്ദ... അല്ലേൽ നീയും വായോ ഒരുമിച്ചു കിടക്ക " അതും പറഞ്ഞു അവൻ അവളെ വലിച്ചു ബെഡിലേക്കിട്ടു. എന്നിട്ട് അവളെ മേലെ കയറി കിടന്നു "സർ... വിട്ടേ.... എന്താ കാട്ടുന്നെ " "ഞാൻ ഒന്നും ചെയ്തില്ലല്ലോ.. ചെയ്യാൻ പോവുന്നല്ലേ ഒള്ളു.... അതിനെ മുന്നേ ഇങ്ങനൊക്കെ ചോതിച്ചാൽ എന്റെ മൂഡ് പോവും ട്ടോ നന്ദൂസെ " 'ഈശ്വര നന്ദൂസൊ.. ഇങ്ങേരെ തലേല് തേങ്ങ വീണോ?? ' "എന്താടി ഉണ്ടക്കണ്ണി.... നോക്കുന്നെ... എണീറ്റ് പൊടി " "സ..സർ... എ എണീക്... എന്നാലേ എനിക്ക് എണീക്കാൻ പറ്റുള്ളൂ.. " അത് കേട്ടതും അവൻ അവളെ കൊണ്ട് ഒന്നൂടെ മറിഞ്ഞു.. ഇപ്പൊ അവൾ അവന്ക്ക് മുകളിലായി.... "എണീറ്റ് പോടീ " നന്ദ പെട്ടന്ന് എണീറ്റ് മാറി.. ഹരി ഒന്ന് ചിരിച് ടവൽ എടുത്തു കുളിക്കാൻ പോയി.... നന്ദ താഴോട്ടു പോവാൻ നിന്നപ്പോഴായിരുന്നു.. അവളുടെ ഫോൺ അടിച്ചത്.... "ആ ഗീതു " "Congrts മോളെ... " "താങ്ക്സ് നാത്തൂനേ " "പോടീ... നീ ഇന്ന് ക്ലാസ്സിൽ വരുന്നില്ലേ.. " "ഇല്ലടി.. വയ്യ " "സർ ഓ " "സർ വരുന്നില്ല "

"ഹഹ ഇപ്പൊ അങ്ങനൊക്കെ ആയി ലെ... നടക്കട്ടെ മോളെ " "പോടീ പോടീ.. " "ആ ഇന്ന് ശ്രുതി ഏതോ ചെക്കന്റെ കൂടെ ആണലോ കോളേജിലേക്ക് വന്നത് " " ആരുടെ കൂടെ " "അതറിയില്ല .. കെട്ടിപിടിച്ചട്ട് ഒക്കെയാ വന്നത് " "കാർത്തി ആവും ചിലപ്പോ " "അതാരാടി " "അപ്പച്ചിടെ മോനാ " "അതാവാൻ ചാൻസ് ഇല്ലടി... ഇത് ആ ദിയടെ ഏട്ടനാ ന്നാ തോന്നുന്നേ " "ഏയ്യ് അവളൊരിക്കലും അങ്ങനെ ചെയ്യില്ല " "നീ അവളെ വിശ്വസിച്ചു ഇരിക്കണോ നന്ദു....അതൊക്കെ പോട്ടെ സർ നിനക്ക് എന്താ ഗിഫ്റ്റ് തന്നെ " അത് കേട്ടതും നന്ദക്ക് ഇന്നലെ നടന്നതൊക്കെ ഓർമ വന്നു... മുഖം നാണം കൊണ്ട് തുടുത്തു. "ഡീ നീ അവിടെ ഇല്ലേ... " "സർ വരുന്നുണ്ട് ഞാൻ പിന്നെ വിളിക്കാം" ഹരി ഇറങ്ങിയതും എന്തോ ആലോചിച്ചു ചിരിച്ചു നിൽക്കുന്ന നന്തയെ ആണ് കണ്ടത് "ആ എന്റെ ഭാര്യ പോയില്ലേ... എന്നെ കാത്തു നിക്കായിരുന്നോ.....പതിവില്ലാതെ എന്താ മുഖത്ത് ഒരു ചിരി ഒക്കെ " "ഏയ്യ് അല്ല... എനിക്ക് ഒരു ഫോൺ വന്നപ്പോ.. " "ആഹാ ..... ദേ വീണ്ടും വിളിക്കുന്നു നിനക്ക് " അതും പറഞ്ഞു ഹരി നന്ദുന്റെ അടുത്തേക്ക് വന്നു ആരയിലൂടെ കയ്യിട്ടു..

നന്ദ കയ്യിലെ ഫോൺ ഉയർത്തിയതും സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ഹരീടെ മുഖം വലിഞ്ഞു മുറുകി കിച്ചുവേട്ടൻ കാളിങ്......... ഹരി പിന്നെ ഒന്നും മിണ്ടാതെ അവളെ തള്ളി നീക്കി താഴേക്ക് പോയി... ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ ന്ന് ആലോചിച്ചു നിന്നപ്പോഴേക്കും ഫോൺ കട്ട്‌ ആയിരുന്നു... "അർജുൻ സർ ആണല്ലോ... എന്തിനാപ്പൊ ഈ നേരത്ത്.. തിരിച്ചു വിളിക്കണോ " "നന്ദ മോളെ " "ദാ വരുന്നു അമ്മേ " __________ രാവിലെ തന്നെ എന്താ അവൾക്ക് അവനോട് ചിരിച്ചു സംസാരിക്കാൻ ഉള്ളത്..... ശ്രീക്കുട്ടി പറഞ്ഞത് എല്ലാം ഇനി സത്യം ആവോ?? ഹരി താഴെ എത്തിയപ്പോ എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നിരുന്നു. "അപ്പു മോൾ എവിടെടാ " "ഞാൻ അവളുടെ പിന്നാലെ നടക്കല്ല.." "ഈ ചെക്നു ഇതെന്താ പറ്റി " "സീതേ .. നീ ഒന്ന് വിളിച്ചോക്ക് " അമ്മ വിളിച്ചപ്പോഴേക്കും നന്ദു താഴെ എത്തിയിരുന്നു.... പിന്നെ എല്ലാരും കൂടി ഫുഡ് കഴിക്കാൻ ഇരുന്നു.... "വിശ്വ...അപ്പു... " "ആ അച്ഛമ്മേ " "അമ്മേ " "കാർത്തിയുടെ കല്യാണം അടുത്തില്ല.... ഡ്രസ്സ്‌ എടക്കണ്ടെടാ " "ആ അമ്മേ... അത് പറയാൻ വരായിരുന്നു.. താലി ഒന്നും എടുത്തിട്ടില്ല നന്ദ മോൾ വന്നിട്ട് ആവാം എന്ന് പറഞ്ഞു കാർത്തി " "എന്നാ ഇന്ന് ആയിക്കോട്ടെ...

നാളെ മുതൽ മോൾക്ക് class ഉണ്ടാവും " "അച്ഛമ്മേ അതിനൊക്കെ എന്തിനാ ഇവൾ " "എന്താ അപ്പു നിനക്ക്.. അവൾ ഈ തറവാട്ടിലെ വല്യ മരുമകൾ ആണ്.. അപ്പൊ അവൾ വേണം... " "മോൾ പോയി വേഗം ഒരുങ്ങി വരൂ ട്ടോ " "ശരി അച്ഛന്മേ " "അച്ഛമ്മേ അപ്പൊ ശ്രീക്കുട്ടി വേണ്ടേ " "അവളോട് കോളേജ് പോവണ്ട ന്ന് പറഞ്ഞതാ ഞങ്ങൾ എലാരും... അവൾ വാശി പിടിച്ചു പോയി " "ഇനിപ്പോ കണ്ണൻ അവളെ കൊണ്ട് കടയിലോട്ട് വന്നോളും " "ആ " അങ്ങനെ അവർ അന്ന് മുഴുവൻ കടയിലായിരുന്നു... ഒരു ഷോപ്പിൽ നിന്ന് മറ്റൊരു ഷോപ്പിലേക്ക് കയറി എലാരും ആകെ ക്ഷീണിച്ചിരുന്നു... എല്ലാരും സാരി ഉടുത്താ മതി എന്നായിരുന്നു തീരുമാനം... പക്ഷെ നന്ദുവും ശ്രീക്കുട്ടിയും ഒരേപോലെ ഉള്ള ദാവണി ആയിരുന്നു എടുത്തത്... നന്ദുന് ഇഷ്ടപെട്ട ദവണി ഒന്നും ശ്രീക്കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല.. അവസാനം ശ്രീക്കുട്ടിടെ ഇഷ്ടത്തിന് നന്ദുവും ഡ്രസ്സ്‌ എടുത്തു പോന്നു... ഡ്രസ്സ്‌ എടുക്കുമ്പോളൊക്കെ അവൾ തിരഞ്ഞത് ഹരിയെ ആയിരുന്നു...

ഒരിക്കൽ പോലും അവൻ അവൾക്ക് മുന്നിലേക്ക് വന്നില്ല.. രാവിലത്തെ ദേഷ്യത്തിന് പുറത്താവും എന്ന് അവൾക്ക് അറിയായിരുന്നു... പക്ഷെ കാരണം എന്താന്ന് മാത്രം മനസ്സിലായില്ല. രാത്രി പത്തു മണിയോടെ ആണ് എലാരും വീട്ടിലെത്തിയത്.. വീട്ടിലെത്തി വാതിൽ തുറന്നതും നന്ദ ഞെട്ടി.... വീട് മൊത്തം അലങ്കരിച്ചു വെച്ചിരിക്കുന്നു... അവൾക്ക് കാര്യം ഒന്നം മനസ്സിലായില്ല.. പതിയെ വെട്ടം തെളിഞ്ഞതും *കോൺഗ്രാറ്റ്ലഷൻസ് നന്ദൂട്ടി ആൻഡ് ശ്രീക്കുട്ടി * എന്ന് വലുതാക്കി എഴുതി വെച്ചിരിക്കുന്നു.. അപ്പോഴേക്കും അമ്മയും മുത്തശ്ശിയും നന്ദടെ ശ്രീക്കുട്ടിടെ അടുത്തേക്ക് വന്നു "കോൺഗ്രാറ്സ് ശ്രീക്കുട്ടി നന്ദ മോളെ.. ആദ്യായിട്ട ഞമ്മളെ തറവാട്ടിൽ ഒരേ സമയം രണ്ടുപേർക്കും ഫസ്റ്റ് വാങ്ങിക്കുന്നെ " "ഞാൻ ആദ്യായിട്ടല്ലല്ലോ ഫസ്റ്റ് വാങ്ങിക്കുന്നത് മുത്തശ്ശി... ബട്ട്‌ ഇങ്ങനൊരു പരിപാടി ആദ്യായിട്ട " " എന്താ ശ്രീക്കുട്ടി ഇങ്ങനെ പറയുന്നേ... " സത്യം പറഞ്ഞ രാവിലെ അമ്മെ മുത്തശ്ശി ഒന്നും ചോദിക്കാത്തത്തിൽ നന്ദുന് വിഷമം ഉണ്ടായിരുന്നു...

ഇപ്പൊ അതൊക്കെ മാറി... കേക്ക്സ് ഉണ്ടായിരുന്നു... നന്ദു ശ്രീക്കുട്ടി കൂടെ അതൊക്കെ കട്ട്‌ ചെയ്തു... എല്ലാരും ഗിഫ്റ്റ് കൊടുത്തു... ഹരി ശ്രീക്കുട്ടിക്ക് നല്ല ഭംഗി ഉള്ള ചിലങ്ക ആയിരുന്നു കൊടുത്തത്... അത് കണ്ടപ്പോ ശെരിക്കും നന്ദക്ക് സങ്കടം വന്നു... അവൾക്ക് അവളുടെ ഏട്ടനേം വീട്ടുകാരേം ഒക്കെ ഒരു നിമിഷം ഓർമ വന്നു... ഫുഡ് ഒക്കെ പുറത്തുന്നു കഴിച്ച കാരണം എല്ലാരും വേഗം തന്നെ ഉറങ്ങാൻ പോയി.. നന്ദ റൂമിലേക്ക് പോയി.. കുളിച് വേഗം വന്നു കിടന്നു... ഹരി റൂമിൽ വന്നിട്ടുണ്ടായിരുന്നില്ല...... _________ "ഡാ കാർത്തി.... ഞാൻ പോട്ടെടാ ബാക്കി കത്തി നാളെ " "കണ്ടില്ലേ കണ്ണാ... ഒന്ന് കെട്ടിയപ്പോൾ ഇപ്പൊ നമ്മളെ ഒന്നും വേണ്ട... അല്ലേൽ എന്നും എന്റെ കൂടെ കിടക്കുന്നവനാ " "നീ കെട്ടിയാലും ഞങ്ങടെ കൂടെ കിടക്കേണ്ടി വരും ട്ടാ " "Off course monoose " " ഓഹോ... എന്നാ ഇന്ന് ഞാനിവിടെ കിടക്കാം... ഇപ്പൊ വരാ ഞാൻ " "ഓഹോ ഏട്ടത്തി നെ കാണാനാണോ " "കുളിച്ചിട്ട് വാരാടാ തെണ്ടി " ഹരി റൂമിലെത്തിയപ്പോ നന്ദ നല്ല ഉറക്കാമായിരുന്നു....

അവളെ ആ കുഞ്ഞു മുഖം വന്ന അവന്റെ ഉള്ളിലെ ദേഷ്യം എല്ലാം എവിടെയോ പോയി മറയും.... കുറച്ചു നേരം ആ മുഖത്തേക്ക് നോക്കി നിന്ന്... പിന്നെ പോയി കുളിച് അവരുടെ കൂടെ റൂമിൽ പോയി കിടന്നു.. _________ നന്ദ രാവിലെ എണീറ്റപ്പോ ഹരി റൂമിൽ ഉണ്ടായിരുന്നില്ല... "ഈശ്വര... ഇങ്ങേർ നാട് വിട്ടോ " അതും പറഞ്ഞു തിരിഞ്ഞതും ഹരി ദേ പിന്നിൽ.... 'ഈശ്വര ഇങ്ങേർ ഇതെവിടുന്ന് വന്നു... ' "പോയി ചായ എടുത്തോണ്ട് വാടി ഉണ്ടക്കണ്ണി... " ഹരി ഒരു അലറലായിരുന്നു.. അത് കേട്ടതും നന്ദു അടുക്കളയിലേക്ക് ഓടി "നന്ദു ഇനിപ്പോ കല്യാണം കഴിഞ്ഞു ക്ലാസ്സിലേക്ക് പോവാം " "ആ അമ്മേ... ഞാൻ അത് പറയാൻ വരായിരുന്നു... " "ഇവിടെ പണി ഒന്നും ഉണ്ടായിട്ടല്ല മോളെ... എല്ലാരും വരുമ്പോ ചോദിക്കില്ലേ മോളെ " "ആ അപ്പച്ചി അത് കുഴപ്പല്ല... എനിക്ക് അറിയാ " "നന്ദ " "മോളെ അപ്പു വിളിക്കുന്നു " "ചായക്കാവും അമ്മേ ഞാൻ കൊടുത്തിട്ട് വരാം " "ഏട്ടത്തി... നമ്മുടെ അപ്പുമോന്റെ ഭാഗ്യ നന്ദു മോൾ അല്ലെ "? "അതെ നാത്തൂനേ.... ഞാൻ പറയാൻ വരായിരുന്നു...

എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ മോൾക്ക് അറിയാം " "അതെ അതെ " "ശ്രീക്കുട്ടിടെ കാര്യ എനിക്ക് പേടി... അവളെ ഒക്കെ കെട്ടിച് വിടണ്ടേ " "ആ... കാർത്തിടെ അച്ഛന്ക്ക്... ശ്രീക്കുട്ടിനെ കാർത്തിയെ കൊണ്ട് കെട്ടിക്കാൻ താല്പര്യം ഉണ്ടായിരുന്നു..അപ്പോഴാ അവൻ " "ഏയ്യ് അതൊന്നും വേണ്ട നാത്തൂനേ.... കാർത്തിയെ ഞാൻ എന്റെ മോനെ പോലെയാ കണ്ടത്.... അവർ കൂടപ്പിറപ്പുകളെ പോലെ കണ്ടത്തവും " "ഞാൻ അത് ഓർത്തു...അല്ല ശ്രീക്കുട്ടി എവടെ " "അവൾ ക്ലാസിനു പോവ്വാണോ റെഡി ആവ" "അവൾ പോവുന്നുണ്ടോ ഏട്ടത്തി " "പോവണ്ട പറഞ്ഞിട്ട് കേൾക്കുന്നില്ല... " ___________ "നന്ദ നീ ഒരുങ്ങിയില്ലേ " "എവിടെക്കാ " "😡😡😡 കോളേജിക്ക് " "കാർത്തിടെ കല്യണം അല്ലെ.... അമ്മ പിന്നെ പോവണ്ടന്നും പറഞ്ഞു " "അതിനു ഇന്നു താന്നേ ലീവ് ആക്കാണോ നന്ദ " "അമ്മയും അപ്പച്ചിയും ഒക്കെ പറയുമ്പോ " "എന്തേലും ചെയ്യ് .. വെറുതെ ക്ലാസ്സ്‌ കളയാ.. ഫുഡ് എടുത്ത് വെക്ക് നീ " "മം മം " "മൂളാതെ ചെല്ല് " ഹരി വേഗം തന്നെ ഒരുങ്ങി ഫുഡ് കഴിച്ചു ഇറങ്ങി. "അമ്മേ ശ്രീക്കുട്ടി എവിടെ " "അവൾ പോയി " "പോയോ.. ആരുടെ കൂടെ... കണ്ണൻ പോയ " "അവൻ പൊവുന്നില്ലത്രെ... അവൾ അവളുടെ ഫ്രണ്ട് ന്റെ കൂടെയ പോയത് "

"ഹ്ഹ " പിന്നീടുള്ള ദിവസം മുഴുവനും എല്ലാവരും ഭയങ്കര ബിസി ആയിരുന്നു... ഹരിക്ക് ശെരിക്ക് നന്തയെ ഒന്ന് കാണാൻ കൂടി കിട്ടീല.... അവൾ മുന്നിൽ പോയി നിന്നില്ല എന്ന് വേണം പറയാൻ... ചന്ദ്രമംഗലം തറവാട് മുറ്റത് പന്തലോരുങ്ങി ...നാട് മൊത്തം വിളിച്ച കല്യാണത്തിനായി തറവാട് വീട്ഒരുങ്ങി നിന്നു... അങ്ങനെ കല്യാണ തലേദിവസം ആയി.... നന്ദ വളരെ സന്തോഷത്തോടെ ഓടി നടന്നു... നാളെ മുതൽ തന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളറിയാതെ..... ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...