ഹൃദയം ❣️: ഭാഗം 33

 

രചന: അനാർക്കലി

രാവിലെ സൂര്യപ്രകാശം കണ്ണിൽ തട്ടിയായിരുന്നു അവൾ എണീറ്റത്.. അവൾ എണീക്കാൻ വേണ്ടി നോക്കിയതും എന്തോ ഭാരമുള്ള സാധനം അവളുടെ മേലുള്ള പോലെ തോന്നിയതും അവൾ തലചെരിച്ചു നോക്കി... തന്റെ അടുത്തുകിടക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി... "ഹരിയേട്ടാ.... " അവൾ അവനെ വിളിച്ചതും അവൻ ഉറക്കച്ചടവോടെ കൂടെ ഒന്ന് ഞെരുങ്ങി കണ്ണ് തുറന്നു അവളെ നോക്കി... "ഗുഡ് മോർണിംഗ് നന്ദു.... " "വരില്ലെന്ന് പറഞ്ഞിട്ട്... ഇതെപ്പോ വന്നു... " "നീ വിളിച്ചപ്പോ തന്നെ വന്നു... എന്റെ വാവ എന്നെ കാണാഞ്ഞിട്ട് ഉറങ്ങിയിട്ടുണ്ടാകില്ല എന്ന് മനസിലായി അതോണ്ട് അപ്പൊ തന്നെ പുറപ്പെട്ടു... " "ഓഹോ... അപ്പൊ ഞാനോ... " "നീ സുഖായി ഉറങ്ങായിരുന്നല്ലോ ഞാൻ വന്നപ്പോ... എന്റെ വാവ അപ്പോഴൊന്നും ഉറങ്ങിയിരുന്നില്ല...ഞാൻ കഥ ഒക്കെ പറഞ്ഞിട്ടാ ഉറങ്ങിയേ... " "ഓഹ്... എന്നിട്ട് എങ്ങനെ ഇവിടെ കയറി..." "എന്റെ അളിയൻ ഉള്ളപ്പോൾ എനിക്കിതൊക്കെ നിസ്സാരം... "

ഹരി നന്ദുവിനെ നോക്കി തോൾ പൊക്കിക്കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു.. എന്നിട്ട് എണീറ്റ് പോകാൻ നിന്നതും... "പിന്നെ... നിന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തേക്ക് നമുക്ക് ഒരു ഉച്ച ഒക്കെ ആകുമ്പോൾ പോകാം... " "പോകണോ..... " "എന്നാ മോൾ വരേണ്ട... എനിക്ക് ഇങ്ങനെ എന്നും വരാനൊന്നും വയ്യ.... അതോണ്ട് പൊന്നു മോൾ കൊഞ്ചാതെ വേഗം റെഡി ആയിക്കോ.... " അതിന് അവളൊന്നു ഇളിച്ചു കാണിച്ചുകൊണ്ട് എല്ലാം പാക്ക് ചെയ്തു... ഒരു ഉച്ച ഒക്കെ ആയപ്പോൾ അവർ എല്ലാവരോടും പറഞ്ഞു അവിടെ നിന്നും ഇറങ്ങി... വൈകുന്നേരം ആയപ്പോൾ ആണ് അവർ ചന്ദ്രമംഗലം തറവാട്ടിൽ എത്തിയത്... അവളെ കണ്ടതും എല്ലാവരും കൂടെ എന്തുപറ്റി എന്ന് ചോദിച്ചു... അതിന് അവൾ ഉത്തരം നൽകാതെ ഒന്ന് ചിരിച്ചുകാണിച്ചു... "ഏടത്തിക്ക് നമ്മളെ ഒക്കെ miss ചെയ്യുന്നുണ്ടാകും... അതല്ലേ കാര്യം... " അവൾ അതേയെന്ന് തലയാട്ടിയതും അവർ എല്ലാവരും അവളെ നോക്കി ചിരിച്ചു...

പിന്നീടുള്ള ദിവസങ്ങൾ അവളെ പരിചരിക്കൽ ആയിരുന്നു എല്ലാവരുടെയും ജോലി... കുഞ്ഞിന്റെ അനക്കം നോക്കലായിരുന്നു ശ്രുതിയ്ക്ക് പണി... വാവയ്ക്ക് ഓരോ കഥയും പാട്ടും എല്ലാം പാടികൊടുക്കലായിരുന്നു അവളുടെ ജോലി... ഏഴുമാസം കഴിഞ്ഞതുകൊണ്ട് തന്നെ ഹരി പിന്നെ അവളെ കോളേജിലേക്ക് വീട്ടിരുന്നില്ല... വീട്ടിൽ ഇരുന്നായിരുന്നു പഠിച്ചിരുന്നത്.. അവൾക്ക് നോട്സ് കൊടുക്കാനെന്ന പേരിൽ കിച്ചു വന്നു ശ്രുതിയോട് സംസാരിക്കലായിരുന്നു... അത്കൊണ്ട് തന്നെ അവർ ഇപ്പൊ നല്ല അടുപ്പത്തിലാണ്... ദിയയെ പിന്നീട് ആരും കോളേജിൽ കണ്ടിരുന്നില്ല... അവളും വീട്ടുകാരും സ്ഥലം മാറിപ്പോയിരുന്നു... അത് ശ്രുതിയെ നന്നായി തന്നെ സന്തോഷിപ്പിച്ചിരുന്നു.... നന്ദുവിന് എട്ടുമാസം കഴിഞ്ഞു ഒൻപതാം മാസത്തിലേക്ക് കടന്നിരുന്നു...അവളുടെ പ്രസവതീയതി തീരുമാനിച്ചെങ്കിലും എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാൻ സാധ്യതേയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു..

അത്കൊണ്ട് തന്നെ ഹരിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു... അവൻ ഏതുസമയവും അവൾക്കൊപ്പമായിരുന്നു.. "ഹരിയേട്ടാ... നമുക്ക് കുഞ്ഞിന് പേര് കണ്ടെത്തേണ്ടേ... " "ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.... " "ആഹാ എന്നാ പറഞ്ഞെ.... " "അത് സർപ്രൈസ്... " "പ്ലീസ് എന്നോട് മാത്രം പറഞ്ഞാൽ മതി... " "നോ... മോളുസേ... " "ഞാൻ മിണ്ടൂല....." "അപ്പോഴേക്കും പിണങ്ങിയോ... " "..... " "നന്ദു.... " "....... " "ഓക്കേ എന്നാ ഞാനും മിണ്ടുന്നില്ല.... " "...... " അവർ രണ്ടുപേരും രണ്ടു ദിക്കിലേക്ക് നോക്കിയിരുന്നു... കുറെ കഴിഞ്ഞതും അവൾക്ക് ബോറടിച്ചു അവൾ അവനോട് മിണ്ടാൻ തുടങ്ങി... "ഹരിയേട്ടാ... " "..... " "ഹരിയേട്ടാ... എന്തെങ്കിലും ഒന്ന് സംസാരിക്ക്.. എനിക്ക് ബോറടിക്കുന്നു... " "നീയല്ലേ എന്നോട് മിണ്ടില്ലെന്ന് പറഞ്ഞിരുന്നത്... എന്നിട്ട് ഇപ്പൊ എനിക്കയോ കുറ്റം... " "സോറി.... " അവൾ അവന്റെ മുഖത്തു നോക്കി നിഷ്കു ഭാവത്തിൽ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ മടിയിൽ കിടന്നു... "ഹരിയേട്ടാ... " "ഹ്മ്മ്... "

"ഹരിയേട്ടന് ആൺകുട്ടിയെ ആണോ അതോ പെൺകുട്ടിയെ ആണോ ഇഷ്ടം... " "ആരായാലും എനിക്ക് ഒരുപോലെയാ... " "എന്നാലും പറ..." "ഒരു എന്നാലും ഇല്ല നീ കിടന്നേ... ഉറക്കം കളയേണ്ട... " അവൻ അതും പറഞ്ഞു അവളെ ബെഡിൽ നല്ലമ്പോലെ കിടത്തി പുതച്ചു കൊടുത്തു അവനും അവൾക്ക് അടുത്തായി കിടന്നു... "*ഹരിയേട്ടാ...... *" അവൾ ഉറക്കത്തിൽ നിന്നും അലറിവിളിച്ചതും ഹരി ഞെട്ടിയേണീറ്റു... അവൻ നോക്കുമ്പോൾ അവൾ വയറും പിടിച്ചു കരയുന്നതായിരുന്നു.... "എന്താ നന്ദു.... എന്താ പറ്റിയെ..." "എനി.. ക്ക്... വേദ... നിക്കു... ന്നു.... സഹി... ക്കാൻ... പറ്റു... ന്നില്ല.... ഹരി.... യേട്ടാ.... " അവൾ കരഞ്ഞുക്കൊണ്ട് മുറിച്ചു മുറിച്ചു പറഞ്ഞതും അവൻ പെട്ടെന്ന് തന്നെ എണീറ്റു അവളെ വാരിയെടുത്തു റൂമിൽ നിന്നും ഇറങ്ങി.... "കണ്ണാ.... കണ്ണാ...... " ആരവ് അവന്റെ വിളികേട്ടതും പെട്ടെന്ന് തന്നെ എന്നേറ്റു ഹാളിലേക്ക് വന്നു...അവന്റെ കയ്യിൽ കിടക്കുന്ന നന്ദുവിനെ കണ്ടതും അവൻ പേടിച്ചു കാര്യം അന്വേശിച്ചു..

"എന്താ.. എന്താ ഏട്ടാ.... " "ടാ വണ്ടിയെടുക്കടാ... പെട്ടെന്നു തന്നെ...." അവൻ പെട്ടെന്നുതന്നെ കീയും എടുത്തു വന്നു..അപ്പോഴേക്കും എല്ലാവരും വന്നിരുന്നു...ആരവ് വന്നതും അവർ പെട്ടെന്നുതന്നെ കാറിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി... കാറിൽ ഹരിയുടെ മടിയിലായിരുന്നു നന്ദ കിടന്നിരുന്നത്.. അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു... "ഹരി..... യേട്ടാ.....എനി... ക്ക്... പേടി.... യാകുന്നു..... ഞാ.... ൻ... " "ഒന്നുല്ലാ നന്ദു... നീ പേടിക്കാതെ.. ഞാനില്ലേ... പേടിക്കല്ലെട്ടോ... കണ്ണാ സ്പീഡിൽ വിടടാ.... " ഹരി കണ്ണനോട് പറഞ്ഞതും അവൻ സ്പീഡിൽ വിട്ടു... പെട്ടന്നുതന്നെ അവർ ഹോസ്പിറ്റലിൽ എത്തി... ഹരിതന്നെ നന്ദുവിനെ എടുത്തു സ്‌ട്രക്ച്റിൽ അവളെ കിടത്തി casuality ലേക്ക് കൊണ്ടുപോയി... അവിടെ നിന്നും അവളെ ലേബർ റൂമിലേക്കും മാറ്റി... അങ്ങോട്ട് കൊണ്ടുപോകുന്നത് വരെ അവന്റെ കയ്യ് അവളുടെ കയ്യിലായിരുന്നു... പതിയെ പതിയെ അത് അകന്നു പോകാൻ തുടങ്ങി.. അവളെ ലേബർ റൂമിൽ കയറ്റി ഡോർ അടച്ചതും പുറത്തു ഹരി ടെൻഷനോടെ നിൽക്കായിരുന്നു... അവനെ ആരവ് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവൻ സമാദാനം ഉണ്ടായിരുന്നില്ല...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...