ഹൃദയതാളമായ്: ഭാഗം 32

 

എഴുത്തുകാരി: ആർദ്ര അമ്മു

മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ മാലകറ്റാൻ കനിഞ്ഞാലും ദയാവാരിധേ.......🎶 റിയയെ ദയനീയമായി നോക്കി നിൽക്കുന്ന അതേ സമയം ടീവിയിൽ മുഴങ്ങുന്ന പാട്ട് കേട്ട് എല്ലാവരും വാ പൊത്തി ചിരിച്ചു. വന്ന് വന്ന് ടീവി വരെ ട്രോളി തുടങ്ങി. ഇതിലും ഗതികെട്ടവൻ വേറാരുണ്ട് എന്റെ കർത്താവേ..... ആൽവി തലയിൽ കൈവെച്ച് നിന്നു. റിയ അവനെ നോക്കി ദഹിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി. സഹൃദഹൃദയരായ കലാസ്നേഹികളെ സന്തൂർ ഡാഡി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം ഒന്നുകിൽ ആൾവിച്ചന്റെ നെഞ്ചത്ത് അല്ലെങ്കിൽ കെട്ട്യോളുടെ കാലിൽ വീഴൽ എന്ന ഏറ്റവും പുതിയ നാടകം ഏതാനം നിമിഷങ്ങൾക്കകം ഇവിടെ ആരംഭിക്കാൻ പോവുകയാണ്. അച്ചുവിന്റെ ഡയലോഗ് കേട്ടതും ആൽവി അവനെ നോക്കി പല്ല് കടിച്ചു. അത്‌ കണ്ട് അച്ചു അവനെ നോക്കി കളിയാക്കി ചിരിച്ചു. ചിരിക്കെടാ ചിരിക്ക് നല്ലോണം ചിരിക്ക്. ഇന്ന് ഞാൻ നാളെ നീ. പക്ഷെ ഒരു കാര്യത്തിൽ വ്യത്യാസമുണ്ട് നിന്റെ ഏട്ടത്തി ഇച്ചിരി എങ്കിലും ദയ കാണിക്കും പക്ഷെ അതുപോലെ അല്ല ദോ ആ നിൽക്കുന്ന മൊതല്. നീ നക്ഷത്രം എണ്ണും മോനെ ഞാനാ പറയുന്നത്. പതിയെ അവന്റെ കാതിൽ പറഞ്ഞ് എമിയെ ഒന്ന് ചൂണ്ടി കാണിച്ചു കൊണ്ട് ആൽവി റിയയുടെ പുറകെ പോയി.

ആൽവി പറഞ്ഞതിനെ പറ്റി ഒന്ന് ആലോചിച്ചു കൊണ്ടവൻ എമിയെ ഒന്ന് നോക്കി. അവളപ്പോഴും അലീനയെ നോക്കി പേടിപ്പിക്കുന്ന തിരക്കിലാണ്. എന്നാ സാറാന്റീ ഞാൻ പോകുവാണേ. പിന്നീട് ഒരിക്കൽ വരാം. എല്ലാം കണ്ട് കിളിപോയി നിന്ന അലീന അവിടെ നിന്ന് എസ്‌കേപ്പ് ആവാൻ പറഞ്ഞു. എങ്കിൽ ശരി മോളെ ഇടയ്ക്ക് ഒക്കെ ഇങ്ങോട്ട് വരണം. ഉറപ്പായിട്ടും വരാം ആന്റി. അവൾ പുഞ്ചിരിയോടെ മറുപടി കൊടുത്ത് തിരിഞ്ഞതും എമി നൈസായി കാല് വെച്ച് കൊടുത്തു. എമിയുടെ കാലിൽ തട്ടി അതാ കിടക്കുന്നു അവൾ നിലത്ത്. അവളുടെ പ്രവർത്തി കണ്ട് അച്ചു ഞെട്ടിത്തരിച്ച് അവളെ നോക്കിപ്പോയി. അയ്യോ മോളെ........ സാറാ ഓടി അലീനയ്ക്ക് അരികിലെത്തി. അയ്യോ അലീനചേച്ചി എന്തായിത് സൂക്ഷിച്ചു നടക്കണ്ടേ അതല്ലേ വീണത്????? എമി ഞാനൊന്നും ചെയ്തിട്ടില്ല എന്ന ഭാവത്തിൽ പൊരിഞ്ഞ അഭിനയം. അവളുടെ അഭിനയപാഠവത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് അച്ചു. എഴുന്നേൽക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുമല്ലേ??? നിലത്ത് കിടക്കുന്ന അലീനയെ നോക്കി അവൾ ചോദിച്ചു. മ്മ്മ്മ്........ അവൾ അതേയെന്ന് തലയാട്ടി. എങ്ങനെ ഇല്ലാതെ ഇരിക്കും അമ്മാതിരി വീഴ്ചയല്ലേ വീണത്?????

എഴുന്നേൽക്കാൻ ഞാൻ സഹായിക്കാം ചേച്ചി എന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റോ. അവൾ അലീനയ്ക്ക് നേരെ കൈ നീട്ടി. അവൾ എമിയുടെ കയ്യിൽ പിടിച്ച് ഒരുവിധം എഴുന്നേറ്റു. എന്നാൽ നിലത്ത് കാല് കുത്തുമ്പോൾ വലത്തേ കാലിന്റെ വേദന കാരണം അവളുടെ മുഖം ചുളിഞ്ഞു. എന്തുപറ്റി മോളെ വേദനിക്കുന്നുണ്ടോ??? സാറാ ആവലാതിയോടെ ചോദിച്ചു. അതേ ആന്റി കാലിന് ഭയങ്കര വേദന. അവൾ വേദനയോടെ പറഞ്ഞു. ചിലപ്പോൾ ഉളുക്ക് വീണ് കാണും. ഓയിൽമെന്റ് ഉണ്ടോ അമ്മച്ചീ അതിട്ടാൽ വേദനയ്ക്ക് ആശ്വാസം കിട്ടും. റിയ മോളുടെ അടുത്ത് കാണും മോളെ അമ്മച്ചി ഒന്ന് ചോദിക്കട്ടെ. ശരി അമ്മച്ചി പോയി വാങ്ങിയിട്ട് വാ ഞാനപ്പോഴേക്കും ചേച്ചിയെ ആ സോഫയിലേക്ക് ഇരുത്താം. അത് കേട്ടവർ ശരിയെന്ന് തലയാട്ടി മുകളിലേക്ക് പോയി. സൂക്ഷിച്ച്......... എമി പതുക്കെ അവളെ പിടിച്ച് സോഫയിലേക്കിരുത്തി. അച്ചു അവളെ തന്നെ നോക്കി നിന്നുപോയി. ഇടംകാലിട്ട് താഴെ വീഴ്ത്തി ഈ അവസ്ഥയിൽ ആക്കിയിട്ട് ഇജ്ജാതി കരുതൽ. നന്മയുള്ള ലോകമേ....🎶 (ഫീൽ ദി ബിജിഎം) എമി ആ സമയം അലീനയുടെ കാലെടുത്ത് മടിയിൽ വെച്ച് അവിടേയും ഇവിടെയും ഒക്കെ പിടിച്ച് ഞെക്കി വേദനയുണ്ടോ എന്ന് ചോദിച്ചറിയുന്നുണ്ട്.

അവൾ ഓരോ സ്ഥലത്ത് പിടിക്കുമ്പോഴും അലീന ഇരുന്ന് വേദനയാൽ കരയുന്നുണ്ട്. എമി അതെല്ലാം മനഃപൂർവം ചെയ്യുന്നതാണ് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി. അവൻ എമിയോട് എന്തോ പറയാൻ ആഞ്ഞതും പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. അത്‌ കണ്ടവൻ എമിയെ ഒന്ന് നോക്കി വേഗത്തിൽ റൂമിലേക്ക്‌ നടന്നു. അച്ചുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കിയ എമി അവൻ പോയി എന്ന് കണ്ടതും മടിയിൽ ഇരുന്ന അലീനയുടെ കാലെടുത്ത് നിലത്തേക്കിട്ടു. ആഹ്........ അവൾ വേദനയാൽ നിലവിളിച്ചു. അയ്യോ വേദനിച്ചോ???? വല്ലിടത്തും നോക്കി നടന്നാൽ ഇങ്ങനെ ഇരിക്കും ആരെങ്കിലും ഇടംകാലിട്ടാലും മനസ്സിലാവില്ല. മുഖത്ത് സങ്കടം ഫിറ്റ്‌ ചെയ്തവൾ പറഞ്ഞു. അത് കേട്ടതും അലീന ഞെട്ടി അവളെ നോക്കി. മനസ്സിലായില്ലല്ലേ നിന്നെ വീഴ്ത്തിയത് ഞാനാ. ഞാൻ നീട്ടിയ കാലിൽ തട്ടിയാ നീ വീണത്. യൂ????????? അവൾ ദേഷ്യത്തിൽ എമിക്ക് നേരെ വിരൽ ചൂണ്ടി. കൈചൂണ്ടുന്നോ????? അതും പറഞ്ഞവൾ അലീനയുടെ ചൂണ്ട് വിരലിൽ പിടിച്ചു തിരിച്ചു. നിനക്ക് നോക്കാൻ എന്റെ ഇച്ചായനയേ കിട്ടിയുള്ളല്ലേ???? അതും പോരാഞ്ഞിട്ട് എന്നെ പിടിച്ച് അങ്ങേരുടെ പെങ്ങളക്കാൻ നോക്കുന്നോ????

അവളുടെ കയ്യിൽ പിടിമുറുക്കി കൊണ്ട് എമി പറഞ്ഞതും വേദനയാൽ അവളുടെ മുഖം ചുളിഞ്ഞു. ഇനി മേലിൽ നീ എന്റെ ഇച്ചായനെ നോക്കുന്നത് എങ്ങാനും ഞാൻ കണ്ടാൽ നിന്റെ ഈ നത്ത് കണ്ണുണ്ടല്ലോ അത്‌ ഞാൻ കുത്തി പൊട്ടിക്കും. മനസ്സിലായോടീ പിടികോഴീ????? ആഹ് മനസ്സിലായി മനസ്സിലായി..... അവൾ വേദന കൊണ്ട് പുളഞ്ഞു. ഗുഡ് ഗേൾ...... എമി അവളുടെ വിരലിലെ പിടി വിട്ടു. അവൾ സ്വർഗം കിട്ടിയ പ്രതീതിയിൽ വേഗം കൈ തിരുമി കൊണ്ട് ആശ്വസിച്ചു. ഇത് വെറും സാമ്പിൾ. ഇനി നിന്നെ അങ്ങേരുടെ നിഴൽ വട്ടത്ത് എങ്ങാനും കണ്ടാൽ ഈ സുന്ദരമായ മുഖത്ത് പല കടപ്പാടും വീഴും അത്‌ വേണോ????? അത് കേട്ടവൾ ദയനീയമായി വേണ്ട എന്ന് തലയാട്ടി. അപ്പൊ ഇനി മേലിൽ ഇച്ചായനെ നോക്കി വെള്ളമിറക്കുവോ????? ഇല്ല...... അവൾ പേടിയോടെ പറഞ്ഞു. അപ്പൊ നിനക്ക് ബുദ്ധിയുണ്ട് നല്ല കുട്ടി. അമ്മച്ചി ഇപ്പൊ ഓയിൽമെന്റ് കൊണ്ടുവരും അതൊക്കെ തേച്ച് റസ്റ്റ്‌ എടുത്തിട്ട് പോവാം. വേണ്ട ഞാൻ വീട്ടിൽ പോയി മരുന്ന് പുരട്ടിക്കോളാം.

അതും പറഞ്ഞവൾ എമിയെ നോക്കി വേഗത്തിൽ എഴുന്നേറ്റ് ഒരുവിധം ഞൊണ്ടി ഞൊണ്ടി പറ്റാവുന്ന അത്ര വേഗം അവിടെ നിന്ന് ഇറങ്ങി. അലീന പുറത്തേക്ക് ഞൊണ്ടി ഞൊണ്ടി പോവുന്നത് കണ്ടാണ് അച്ചു താഴേക്ക് വരുന്നത്. അത്‌ കണ്ടതും അവൻ എമിയെ ഒന്ന് നോക്കി. ഞാനൊന്നും അറിഞ്ഞിട്ടില്ലേ രാമനാരായാണ എന്ന മട്ടിൽ അവൾ സീലിങ്ങിലേക്ക് നോക്കികൊണ്ട് അവനെ ഒളികണ്ണിട്ട് നോക്കി. അവൻ അവളെ ഒന്നിരുത്തി നോക്കി കയ്യിലെ ഫയലുമായവൻ പുറത്തേക്കിറങ്ങി. അവൻ പോയതും അവളൊന്ന് നെടുവീർപ്പിട്ടു കൊണ്ട് അവൻ പോയ വഴിയേ നോക്കി നിന്നു. അലീന മോളെന്തേ???? സാറായുടെ ചോദ്യം കേട്ടതും അവൾ വാതിൽക്കൽ നിന്ന് കണ്ണ് പിൻവലിച്ച് തിരിഞ്ഞു നോക്കി. ചേച്ചി പോയമ്മച്ചീ. അയ്യോ മരുന്ന് പോലും ഇടാതെ പോയോ???? ഞാൻ പറഞ്ഞതാ അമ്മച്ചീ മരുന്നൊക്കെ ഇട്ട് റസ്റ്റ്‌ എടുത്തിട്ട് പോവാന്ന് അപ്പൊ എന്തോ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് പോയതാ. നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞവൾ സങ്കടത്തോടെ നിന്നു. അത്‌ കേട്ട് അങ്ങോട്ട്‌ വന്ന അച്ചു അവളെ നോക്കി കലിപ്പിച്ചു. ശോ കഷ്ടായി പോയല്ലോ???? സാറാ വിഷമത്തോടെ താടിക്ക് കയ്യും കൊടുത്ത് പറഞ്ഞു.

അത് പോട്ടെ ഈ സംഭവങ്ങൾക്കിടയിൽ മോൾക്ക് ഒരു ഗ്ലാസ്‌ വെള്ളം പോലും തരാൻ പറ്റിയില്ല. ഒരു കാര്യം ചെയ്യ് അച്ചൂ നീ മോൾക്ക് വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്ക് ഞാൻ അപ്പോഴേക്കും ചായ ഇടാം. സാറാ അത്‌ പറഞ്ഞ് തിരിയേണ്ട താമസം അച്ചു അവളെ തൂക്കിയെടുത്ത് അകത്തേക്ക് നടന്നിരുന്നു. ജോങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു...... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റിയ മോളെ സത്യായിട്ടും നിന്റെ ഇച്ചായൻ മനസ്സാ വച്ചാ കർണ്ണനാ ഒന്നും ചെയ്തിട്ടില്ല. ആ കൊച്ച് എന്റെ ഈ സൗന്ദര്യം കണ്ട് മയങ്ങി ഓരോന്ന് പറഞ്ഞതാ അല്ലാതെ നിന്റെ ഈ ആൽവിച്ചായൻ എന്റെ ഈ തങ്കക്കുടം പോലുള്ള ഭാര്യയെ മറന്ന് ആ പെണ്ണിനെ വളക്കാൻ നോക്കുവോ???? ഞാൻ അത്തരക്കാരൻ ആണെന്ന് നിനക്ക് തോന്നുണ്ടോ വാവേ ???? ആൾവിച്ചൻ ചന്ദ്രികയും വിവലും മെഡിമിക്സും എല്ലാം ചേർത്ത് പതപ്പിക്കുവാണ്. മിണ്ടരുത് നിങ്ങൾ. ഞാൻ ഉറങ്ങിയെന്ന് കരുതി നിങ്ങൾ പൗഡറും ഇട്ട് മുടിയും ചീകി പാട്ടും പാടി പോവുന്നത് ഞാൻ കണ്ടിരുന്നു. അപ്പൊ ഇവൾ ഉറങ്ങിയില്ലായിരുന്നോ മാതാവേ????? എന്നായിരുന്നു പെർഫോമൻസ്??? നേരാവണ്ണം ഓഫീസിൽ പോലും പോവാതെ കൊച്ചിന്റെ കൂടെ ഡോറക്ക് വഴിയും പറഞ്ഞ് ഇരിക്കുന്ന നിങ്ങളാണോ കഠിനാധ്വാനം കൊണ്ട് കുരിശിങ്കൽ ഗ്രൂപ്പ്സിനെ വളർത്തിയത്????

ആണോന്ന്???? അ.. അല്ല.......... അവൻ വിക്കലോടെ പറഞ്ഞു. എന്നിട്ട് അങ്ങേരുടെ ഒടുക്കത്തെ ഒരു തള്ളൽ..... നിങ്ങളാരാ ബോബി ചെമ്മണ്ണൂരൊ ഇങ്ങനെ തള്ളാൻ???? റിയ മോളെ അത് ഞാൻ...... മിണ്ടിപ്പോവരുത്...... അവനെ പറയാൻ അനുവദിക്കാതെ റിയ ശബ്ദമുയർത്തി. കെട്ട് കഴിഞ്ഞ നാൾ മുതൽ ഞാൻ സഹിക്കുന്നതാ നിങ്ങളുടെ ഈ കോഴിത്തരം. കല്യാണ റിസെപ്ഷന് സ്വന്തം ഭാര്യയുടെ വകയിലെ ബന്ധത്തിലുള്ള ഏതോ ഒരു പെൺകുട്ടിയെ നോക്കി വെള്ളമിറക്കി നിന്ന കാട്ടുകോഴി ആണ് നിങ്ങൾ. അന്നേ എനിക്ക് മനസ്സിലായതാ എന്റെ ജീവിതം നായ നക്കിയെന്ന്. റിയ ദേഷ്യത്താൽ നിന്ന് കിതച്ചു. ഇച്ചായന്റെ മുത്തേ നീയൊന്ന് ക്ഷമിക്ക് എനിക്കൊരു അബദ്ധം പറ്റിയതല്ലേ???? അബദ്ധം പോലും...... ദേ ഒരാഴ്ച്ചത്തേക്ക് നിങ്ങൾ ഈ ബെഡ്‌റൂമിൽ കയറി പോവരുത്. വാവേ............ വാവയല്ല ജാവ. ഈ മുറിയിൽ എങ്ങാനും കയറിയാൽ ഞാൻ കാല് തല്ലി ഒടിക്കും. നിങ്ങളെ നന്നാക്കാൻ പറ്റുവൊന്ന് ഞാനൊന്ന് നോക്കട്ടെ. അത്രയും പറഞ്ഞവൾ ആൽവിയെ പുറത്താക്കി വാതിൽ കൊട്ടിയടച്ചു. വാതിൽ അടച്ചതോടെ ഇനി രക്ഷയില്ല എന്നവന് മനസ്സിലായി. അകത്തായിരുന്നെങ്കിൽ നോക്കി കൊതിവിടുകയെങ്കിലും ചെയ്യായിരുന്നു ഇതിപ്പോ ഒരാഴ്ച്ച കൊതുക് കടിയും കൊണ്ട് സോഫയിൽ പോയി കിടക്കണം. ഏത് നേരത്താണാവോ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്.

സ്വയം പഴിച്ചു കൊണ്ട് അവൻ നിന്നു. തലയ്ക്കു മീതെ ശൂന്യാ..കാശം താഴെ മരുഭൂമി… തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ.. ദാഹജലം തരുമോ....🎶 ആൽവിയുടെ തലയ്ക്ക് ചുറ്റും വട്ടമിട്ടു പറന്ന കിളികൾ പാടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിയിൽ ചെന്നതും അച്ചു അവളെ നിലത്ത് നിർത്തി അവളെ പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് നിർത്തി. എന്തിനാടീ ആ പെണ്ണിനെ നീ വീഴ്ത്തിയത്???? കണ്ണും മൂക്കും ഇല്ലാതെ നടന്നാൽ വല്ലിടത്തും ഒക്കെ വീണെന്നിരിക്കും അതിനിപ്പൊ ഞാനെന്ത് പിഴച്ചു???? അവൾ ചുണ്ട് കോട്ടി. വെറുതെ ഉരുണ്ട് കളിക്കണ്ട നീ അവളെ ഇടംകാലിട്ട് വീഴ്ത്തുന്നത് ഞാൻ വ്യക്തമായി കണ്ടതാ. കണ്ടെങ്കിൽ കണക്കായിപ്പോയി. ഞാൻ മനപ്പൂർവം അവളെ വീഴ്ത്തിയതാ. അവളുടെ ഒരു നോട്ടവും ഡയലോഗടിയും എനിക്കങ്ങ് പെരുത്തു കയറി. ദേഷ്യത്താൽ അവളുടെ മൂക്കിൻ തുമ്പ് വിറച്ചു. ആരെ നോക്കീന്ന്???? കുസൃതിയോടെ അവളിലേക്ക് ചേർന്ന് നിന്നവൻ ചോദിച്ചു. നിങ്ങളെ തന്നെ. വന്ന് കയറിയ സമയം മുതൽ ഞാൻ ശ്രദ്ധിച്ചതാ അവളുടെ നോക്കി വെള്ളമിറക്കൽ. എങ്ങനെ നോക്കാതിരിക്കും ഉള്ളകണ്ട മസിലെല്ലാം ഉരുട്ടി കേറ്റി വെച്ചിരിക്കുവല്ലേ????

ആരെ കാണിക്കാനാ മനുഷ്യാ ഈ ബട്ടൻസും തുറന്നിട്ട്‌ നെഞ്ചും കാണിച്ച് നടക്കുന്നത് ഹേ???? അവൾ ദേഷ്യം കൊണ്ട് വിറച്ചു. കണ്ണുരുട്ടി കലിതുള്ളി നിൽക്കുന്ന അവളെ കണ്ട് അവന് ചിരിയാണ് വന്നത്. ഒന്നെന്നെ നോക്കിയതിനാണോടീ നീ അതിനെ നടക്കാൻ വയ്യാത്ത പരുവത്തിൽ ആക്കിയത്???? കണ്ടവർക്കൊക്കെ നിന്ന് വായിനോക്കാനുള്ള മുതലൊന്നുമല്ല നിങ്ങൾ. പിന്നെ ആർക്ക് നോക്കാനുള്ളതാ???? ചുണ്ടിൽ ഒരു ചിരിയോടെ കുറുമ്പൊടെ അവൻ ഒന്നുകൂടി അവളോട് ചേർന്ന് നിന്നു. എനിക്ക് മാത്രം നോക്കാനുള്ളതാ. അതുപോലെ ദേ ഇതൊക്കെ ഞാൻ മാത്രം കണ്ടാൽ മതി അല്ലാതെ ഫ്രീ ഷോ നടത്തിയാലുണ്ടല്ലോ കൊന്ന് കളയും ഞാൻ...... അവനെ കൂർപ്പിച്ചു നോക്കികൊണ്ടവൾ അവന്റെ തുറന്ന് കിടക്കുന്ന ഷർട്ടിനിടയിലൂടെ കാണുന്ന നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന കുരിശു മാലയിൽ പിടിച്ചു വലിച്ചു. ഉഫ് ഇങ്ങനെ നോക്കാതെടി ഈ മുഖവും ചുവപ്പിച്ച് കണ്ണുരുട്ടി നോക്കുന്നത് കാണുമ്പോൾ ദേ ഇവിടെ ഒരു പിടച്ചിലാ. അവൻ ഇടനെഞ്ചിൽ കൈവെച്ച് അവളെ നോക്കി. ആണോ?????? കുറുമ്പൊടെ ചോദിച്ചു കൊണ്ടവൾ അവന്റെ കാൽപാദങ്ങളിൽ കയറി നിന്ന് അവന്റെ കഴുത്തിലൂടെ കൈചുറ്റി.

ചുണ്ടിലെ മായാത്ത ചിരിയോടെ അവൻ അവളുടെ അരയിലൂടെ കൈചുറ്റി തന്നിലേക്ക് ചേർത്ത് നിർത്തി. കുറുമ്പുകൾ ഒളിപ്പിച്ച അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൻ നിന്നു. This is the perfect time for a perfect kiss. അവളുടെ കാതിൽ മന്ത്രണം പോലെ അവൻ പറഞ്ഞു. അത്‌ കേട്ടവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു. അപ്പൊ എങ്ങനാ????? കള്ളചിരിയോടെ കണ്ണിറുക്കി അവൻ അവളെ നോക്കി. No way ഡ്രാക്കു........ പാടില്ല പാടില്ല നമ്മേ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ...... അവന്റെ അതേ കള്ളച്ചിരിയോടെ അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചു. വന്ന് വന്ന് നിനക്കിപ്പൊ ഒരു സ്നേഹവുമില്ല. അവൻ മുഖം വീർപ്പിച്ചു. ഈ കാര്യത്തിൽ എനിക്കിച്ചിരി സ്നേഹം കുറവാണെന്ന് കരുതിക്കോ. ഓക്കേ. ഞാൻ ചോദിച്ചു അത്‌ എന്റെ മര്യാദ. നീ തരില്ല എന്ന് കരുതി ആ മോഹം ഞാൻ എട്ടായി മടക്കി പോക്കറ്റിൽ വെക്കുമെന്ന് കരുതിയെങ്കിൽ തെറ്റി വേണമെന്ന് ആഗ്രഹിച്ചിട്ടുന്നെങ്കിൽ അത്‌ വാങ്ങിച്ചിട്ടേ വേറെ കാര്യമുള്ളൂ.

അതും പറഞ്ഞവൻ അവളെ വീണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു. ഇച്ചായാ വേണ്ട........ തന്നിലേക്ക് മുഖം അടുപ്പിക്കുന്ന അവനെ നോക്കിയവൾ ഉമിനീരിറക്കി പറഞ്ഞു. അവൻ വല്ലാത്തൊരു ഭാവത്തിൽ വീണ്ടും അവളോട് അടുത്തു. അയ്യോ അമ്മച്ചി...... പുറകിലേക്ക് നോക്കി അവൾ പറഞ്ഞതും അവൻ അവളിലെ പിടി ഒന്നയച്ച് തിരിഞ്ഞു നോക്കി. ആ സമയം കൊണ്ടവൾ അവനെ തള്ളിമാറ്റി അവിടെ നിന്ന് ഓടി. പൂതി മനസ്സിൽ ഇരിക്കട്ടെ ഡ്രാക്കൂ...... ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കി അവൾ നാക്ക് നീട്ടി. നിന്നെ എന്റെ കയ്യിൽ കിട്ടുമെടി. വാതിൽപ്പടിയിൽ അടിച്ചു കൊണ്ടവൻ വിളിച്ചു കൂവി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡീ............. താഴേക്ക് ഓടാനായുമ്പോഴാണ് പുറകിൽ നിന്ന് ദേഷ്യത്തിലുള്ള ആ വിളി അവളുടെ കാതിൽ പതിക്കുന്നത്. അതാരാ എന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. ചുണ്ടിൽ ഊറിയ ചിരിയോടെ അവൾ തിരിഞ്ഞു നോക്കി. കത്തുന്ന കണ്ണുകളോടെ തനിക്ക് മുന്നിൽ നിൽക്കുന്ന അനുവിനെ നോക്കി അവൾ കൈകെട്ടി നിന്നു. ഡീ അല്ല ഏട്ടത്തി............. തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...