ഹൃധികാശി: ഭാഗം 24

 

രചന: അൻസിയ ഷെറി (അനു)

തലയൊന്ന് ചെരിച്ചു കൊണ്ട് മാളുവിനെ നോക്കിയതും എന്നെ നോക്കി കണ്ണുരുട്ടുന്നതാ കണ്ടത്... ഇതെന്തിനാ ഇപ്പൊ.... ഞാൻ ഒന്നും മനസ്സിലാകാതെ എല്ലാവരേയും മാറി മാറി നോക്കിയതും കാശിയേട്ടന്റെ കൂട്ടുകാര് എന്നെ നോക്കിയൊന്ന് ആക്കിച്ചിരിച്ചു കൊണ്ട് ഏട്ടനേയും വലിച്ചു കൊണ്ട് പോയി.... പോകുന്നതിനിടെ ഏട്ടൻ തിരിഞ്ഞു കൊണ്ട് എന്നെ നോക്കി സൈറ്റ് അടിച്ചതും ഞെട്ടിപ്പോയി.... "ഡീ...." മാളു കുലുക്കി വിളിച്ചതും ഞാൻ ഞെട്ടലോടെ അവളെ നോക്കി.... "സ്ഥലം ഓർത്തെങ്കിലും നിനക്ക് വായിൽ തോന്നിയത് വിളിച്ച് പറയാതെ ഇരുന്നൂടെ.. ഇപ്പോ നീ ഫുൾ വില കളഞ്ഞില്ലേ..." അതും പറഞ്ഞ് മാളു പല്ലിറുമ്പിയതും ഞാൻ എന്തെന്ന നിലക്ക് അവളെ നോക്കി... അവൾ പിന്നീട് പറഞ്ഞതൊക്കെ കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി... മനസ്സിലുള്ളതെല്ലാം ഞാൻ പറഞ്ഞത് കാശിയേട്ടന്റെ മുന്നിൽ വെച്ചായിരുന്നോ... ഇനി എന്ത് ചെയ്യും ഈശ്വരാ... _____ അന്ന് കാശിയേട്ടന്റെ മുന്നിൽ പെടാതെ എങ്ങനെയൊക്കെയോ ഒളിച്ചു നടന്നു... പക്ഷെ ഇനിയുള്ള ദിവസങ്ങളിലൊക്കെ എന്ത് ചെയ്യും.... രാത്രി കിടക്കാൻ നേരത്താണ് ഫോൺ അടിച്ചത്...എടുത്തു നോക്കിയതും അമ്മ.... "ആരാ ഹൃധു...." "അമ്മയാടി..." "ഹാ.. നിങ്ങൾ സംസാരിച്ചോ.. ഞാൻ കിടക്കട്ടെ..."

കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചെവിയോട് ചേർത്തതും മറു പുറത്ത് നിന്നുള്ള അമ്മയുടെ ശബ്ദം കേട്ട് കണ്ണ് നിറഞ്ഞു... എപ്പോ വീട്ടിലേക്ക് വിളിച്ചാലും ഇത് പതിവാണ്.. അവരെയെല്ലാം അപ്പോഴായിരിക്കും കൂടുതലായി മിസ് ചെയ്യുന്നത്... "ഹലോ സുഖല്ലേ മോളേ നിനക്ക്..." "എനിക്ക് സുഖാ അമ്മേ.. അവിടെ ല്ലാർക്കും സുഖല്ലേ..." "സുഖാണ് മോളേ... ആകാശ് മോൻ ഇപ്പോ പഴയത് പോലെ ഒന്നുമല്ല മോളേ...ആൾ ആകെ മാറി...അവരെ താലി കെട്ട് അടുത്ത ആഴ്ചയാണ്... നിനക്ക് വരാൻ പറ്റോ..." "വരാൻ പറ്റും തോന്നുന്നില്ല അമ്മേ...ലീവ് ആക്കുവാ എന്നൊക്കെ വെച്ചാൽ..." "നീ വരാൻ സാധ്യത കുറവാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു... നിനക്കവനോട്‌ ഇപ്പോഴും വെറുപ്പാണോ..? അത് കൊണ്ടാണോ വരാത്തെ..." "അമ്മ എന്തൊക്കെയാ ഈ പറയുന്നേ... ആകാശേട്ടനോട് എനിക്ക് വെറുപ്പ് തോന്നിയിരുന്നു എന്നത് സത്യം തന്നെയാ..എന്ന് ഏട്ടൻ സ്വന്തം തെറ്റ് മനസ്സിലാക്കിയോ അന്ന് ഞാൻ എല്ലാം മറന്നതാ.. ഞാൻ വരാൻ ശ്രമിക്കാം... അമ്മയോട് ഞാൻ പറയണ്ട്..." അത്രയും പറഞ്ഞു കൊണ്ട് ഞാൻ കോൾ കട്ട് ചെയ്തു.... ആകാശേട്ടൻ...! ഏട്ടന്റെ പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം എന്താണെന്ന് ഇപ്പോഴും പിടി കിട്ടുന്നില്ല.. അഞ്ചു ആയിരിക്കുമോ..

അവർ തമ്മിൽ എങ്ങനെ ആയിരിക്കും പരിചയപ്പെട്ടത്... ഏട്ടൻ വീട്‌ തിരികെ വാങ്ങിയിട്ട് ഉണ്ടാകുമോ.. എല്ലാം അറിയണമെങ്കിൽ അവിടെ പോകണം... എന്തായാലും അവരോടെല്ലാം നല്ല പോലെയാണ് പെരുമാറുന്നത് എന്നത് എന്നെ സന്തോഷിപ്പിച്ചു... ഈ മാറ്റം നല്ലതിനാവണേ ഈശ്വരാ.... °°°°°°°°°°❤ രാവിലെ കോളേജിലേക്ക് പോകും വഴി മാളുവിനോട് ഞാൻ എല്ലാം പറഞ്ഞു... അവളും പറഞ്ഞതും പോകാനാണ്.. "നീ വരില്ലേ..." "ആഹ്... കാശിയേട്ടന്റെ കൂടെ വരാട്ടോ..😁" ഇളിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടപ്പോൾ എന്നെ കളിയാക്കിയത് ആണെന്ന് മനസ്സിലായി... ഞാൻ അവളെയൊന്ന് തുറിച്ചു നോക്കിയിട്ട് നടന്നു.... പതിവ് പോലെ തന്നെ കാശിയേട്ടനും കൂട്ടരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു... എന്നും ചെയ്യുന്ന പോലെ അവരെ നോക്കാതെ തല താഴ്ത്തി നടക്കാതെ നേരെ അവർക്കരികിലേക്ക് നടന്നു... മാളുവും ഏട്ടനുമൊക്കെ ഞെട്ടലോടെ എന്നെ നോക്കുന്നുണ്ടായിരുന്നു... ഏട്ടനെ പറഞ്ഞ് മനസ്സിലാക്കണം.. ചേർന്നത് ഞാനല്ലെന്ന്... അടുത്തെത്തിയതും അവിടെ ഇരുന്നിരുന്ന നാലെണ്ണവും എഴുനേറ്റു കൊണ്ട് എന്നെ നോക്കി... "കാശിയേട്ടനോട് എനിക്കൊന്ന് തനിച്ചു സംസാരിക്കണം..." കൈ കെട്ടിക്കൊണ്ട് കാശിയേ നോക്കി അവൾ പറഞ്ഞതും അവൻ കണ്ണ് മിഴിച്ച് അവളെ നോക്കി...

പിന്നെ തന്റെ കൂട്ടുകാരിലേക്കും... മൂന്നും കൂടെ തന്നെ നോക്കി ഇളിക്കുന്നത് കണ്ട് അവരെ നോക്കി കണ്ണുരുട്ടിയിട്ട് ഹൃധുവിൻ നേരെ തിരിഞ്ഞ് ഒന്ന് മൂളിക്കൊടുത്തു... രണ്ട് പേരും കൂടെ നടന്ന് ചെന്നത് ഗ്രൗണ്ടിലേക്ക് ആയിരുന്നു... "നമുക്ക് അവിടെ ചെന്നിരിക്കാം..." കുറച്ച് അകലെയുള്ള വാക മരം ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞതും അവൾ തലയാട്ടിക്കൊണ്ട് അവന്റെയൊപ്പം നടന്നു.... "എന്താ നിനക്ക് പറയാനുള്ളത്..." അവിടെ എത്തിയതും അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പിരികം ഉയർത്തി കാശി ചോദിച്ചു... പെട്ടെന്നുള്ള അവന്റെ നോട്ടം കണ്ടതും അവൾ ഞെട്ടിയിരുന്നു... ഈശ്വരാ.. രാവിലെ എഴുന്നേറ്റത് മുതൽ സംഭരിച്ചു വെച്ചിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുവാണല്ലോ... തോളിൽ ഇട്ടിരുന്ന ഷാൾ കൊണ്ടവൾ മുഖത്ത് പട്ടിപ്പിടിച്ച വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ട് അവനെ നോക്കി.... അവന്റെ നോട്ടം ഇപ്പോഴും തന്നിൽ തന്നെയാനുള്ളത് കണ്ട് വേഗം തല താഴ്ത്തി... ഈ മുഖം കാണുമ്പോഴെല്ലാം മയങ്ങി പോകുവാണല്ലോ ദൈവമേ..! "അ...അ..അത്.. പി..പി..പിന്നെ..." "നീയെന്താ അക്ഷരമാല പഠിക്കാൻ വിളിച്ചു കൊണ്ട് വന്നതാണോ എന്നെ... എന്തെങ്കിലും കാര്യം പറയാൻ ഉണ്ടെങ്കിൽ ആദ്യം ധൈര്യം ഉണ്ടാക്കി വാ..." കളിയാക്കിക്കൊണ്ട് അവൻ പറഞ്ഞതും ഹൃധുവിന്റെ മുഖം ചുവന്നു....

അവൾ ദേഷ്യത്തോടെ തല ഉയർത്തിക്കൊണ്ട് അവനെ നോക്കി... അവളുടെ നോട്ടം കണ്ട് ചിരി വന്നെങ്കിലും കാശി അത് കടിച്ചമർത്തിക്കൊണ്ട് ഗൗരവത്തോടെ നോക്കി.... "ഇവിടെ വെച്ച് നിർത്തിക്കോണം.." മുഖവുരയൊന്നുമില്ലാതെ ഹൃധു പറഞ്ഞതും കാശി മനസ്സിലാകാതെ അവളെ നോക്കി... "എന്ത് നിർത്താൻ..?" അവന്റെ ചോദ്യം കേട്ടതും അവളൊരു നിമിഷം നിശബ്ദമായി.... പിന്നെ പറഞ്ഞു... "കാശിയേട്ടൻ ചേർന്നവളല്ല ഞാൻ... അതീ കോളേജിലുള്ള എല്ലാവർക്കും അറിയാം...പിന്നെന്തിനാ എന്നെ സ്നേഹിക്കുന്നത്.. എനിക്ക് ഇഷ്ടമുണ്ട്.. ശെരിയാ..പക്ഷെ അർഹിക്കാത്തത് ആശിക്കില്ല...മറന്നു കളയാൻ പറ്റാത്തത് കൊണ്ടാ.. പ്ലീസ്..കാശിയേട്ടൻ എന്നോട് ശെരിക്കും ഇഷ്ടമുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല... എങ്ങനെയായാലും വേണ്ട ഏട്ടാ... ഞാനൊരിക്കലും ഏട്ടൻ ചേരില്ല... അത് കൊണ്ട് ഇനി എന്റെ പിറകെ വരരുത്... ഏട്ടൻ തന്നെ നാണക്കേട് ആയിരിക്കും അത്..🙂" അവന്റെ നേരെ കൈ കൂപ്പിക്കൊണ്ട് ഹൃധു പറഞ്ഞു... കണ്ണുകൾ നിറയുമെന്ന് തോന്നിയതും അവൾ വേഗം പിൻ തിരിഞ്ഞു നടന്നു...

പക്ഷെ അപ്പോഴേക്കും അവളെ വലിച്ചു കൊണ്ടവൻ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചിരുന്നു... കണ്ണ് മിഴിച്ചു കൊണ്ട് ഹൃധു അവനെ നോക്കിയതും ആ മുഖഭാവം കണ്ട് ഭയന്നു... മുഖമാകെ ചുവന്ന് കണ്ണുകൾ നിറഞ്ഞിരുന്നു... അവന്റെ ആ കണ്ണുകളിലേക്ക് നോക്കുന്തോറും ഹൃദയ മിടിപ്പ് കൂടുന്നതവൾ അറിഞ്ഞു.... അവന്റെ പിടിയിൽ ഇടുപ്പിൽ ചെറുതായി വേദന തോന്നിയതും അവൾ ദയനീയമായി അവനെ നോക്കി... പക്ഷെ അതവനിൽ മാറ്റമൊന്നും മാറ്റമൊന്നും ഉണ്ടാക്കിയില്ല.... "കാ.. കാശിയേട്ടാ..നി.. നിക്ക് വേദനിക്കുന്നു.." അവന്റെ പിടിത്തം കൂടിയതും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി അവൾ പറഞ്ഞൊപ്പിച്ചു... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവന്റെ ഉള്ളം വിങ്ങി... പെട്ടെന്ന് തന്നെ അവളെ പിടിച്ചിരുന്ന കൈകൾ വേർപെടുത്തി.... ഇടുപ്പിൽ കൈ വെച്ചു കൊണ്ട് തലോടുന്ന അവളെ കണ്ടപ്പോൾ അവൻ പാവം തോന്നി.... "നല്ലോണം വേദനയുണ്ടോ.?" അവന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി... "ഇ.. ഇല്ല...ഞാൻ പോ.. പോകട്ടെ..." അതും പറഞ്ഞ് വീണ്ടും തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൻ അവളെ പിടിച്ച് മരത്തോട് ചേർത്ത് നിർത്തിയിരുന്നു...

അവൾക്ക് ഇരു വശവും കൈ വെച്ചു കൊണ്ട് അവളോട് ചേർന്ന് നിന്നു കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.... "ഹൃധു... ഞാൻ ഒരിക്കലും നിന്നെ സ്നേഹിച്ചത് വെറുതെ മോഹം തന്ന് പറ്റിക്കാൻ അല്ല... ആത്മാർത്ഥമായിട്ട് തന്നെയാ... മറ്റുള്ളവർ പലതും പറഞ്ഞോട്ടെ..അതിന്റെ പേരിൽ നീ എന്റെ പ്രണയത്തെ അവഗണിക്കരുത്..." "എ.. എന്നാലും.. ഏട്ടൻ ഞാൻ ഒരിക്കലും ചേർന്ന..." നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ ചൂണ്ടു വിരൽ കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ തടഞ്ഞിരുന്നു... "നിനക്കറിയോ ഹൃധു..ഞാൻ നിന്നെ ആദ്യമായി കണ്ടത് എന്നാണെന്ന്..നിനക്കോർമയുണ്ടോ.. നീ പ്ലസ് വണ്ണിന് പഠിക്കുന്ന അന്ന് ഒരു മഴയുള്ള ദിവസം നിന്റെ കുടക്കീഴിലേക്ക് ഓടി വന്നു കയറിയ ഒരു പയ്യനെ... അത് അത് ഞാനായിരുന്നു..." അവന്റെ വാക്കുകൾ കേട്ടതും ഹൃധു ഞെട്ടലോടെ അവനെ നോക്കി.. മിഴികൾ നിറഞ്ഞു തൂവി... ഓർമ്മകൾ രണ്ട് വർഷം മുമ്പുള്ള ആ ദിവസത്തിലേക്ക് പോയി..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...