ഹൃധികാശി: ഭാഗം 44

 

രചന: അൻസിയ ഷെറി (അനു)

"ഇത് പോലെയുള്ള മേക്കപ്പൊന്നും ഇടാതെ തന്നെ നിന്നെ കാണാൻ സുന്ദരിയാണ് പെണ്ണേ"തുടച്ചു കഴിഞ്ഞതിൻ ശേഷം പറഞ്ഞു കൊണ്ടവൻ അവളുടെ നെറുകയിൽ ചുംബിച്ചതും ഹൃധു ഇരുകണ്ണുകളും അടച്ച് അത് സ്വീകരിച്ചു. നെറ്റിയിൽ നിന്നും അധരങ്ങൾ അടർത്തി മാറ്റിയ ശേഷം അവളുടെ മുഖം തന്റെ കൈകളിൽ എടുത്തു കൊണ്ടവൻ ചോദിച്ചു. "പേടിച്ചു പോയോ ന്റെ ഹൃച്ചൂസ്" "ഒരുപാട്"ചുണ്ട് പിളർത്തി കണ്ണ് നിറച്ച് പറയുന്നവളെ കണ്ട് അവൻ അവളെ പെട്ടെന്ന് വാരിപ്പുണർന്നു. "സാരല്ലട്ടോ.എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ.നേരത്തെ അറിഞ്ഞിരുന്നേൽ ഒന്നിനും ഞാൻ സമ്മതിക്കില്ലായിരുന്നു. എല്ലാം ഇപ്പോഴല്ലേ അറിഞ്ഞത്" "മ്മ്" മൂളിക്കൊണ്ടവൾ അവനിൽ നിന്നും അകന്നു മാറി. "നിന്നോട് പറയാതെ എൻഗേജ്മെന്റ് നടത്തിയതിൻ സങ്കടമുണ്ടോ?" അതിന് ഇല്ലെന്ന നിലക്ക് ചുമൽ കൂച്ചിക്കൊണ്ട് അവൾ പറഞ്ഞു. "ജീവിതത്തിൽ പ്രതീക്ഷിക്കാതെ വരുന്ന സന്തോഷം ഇത് വരെ ഞാൻ അനുഭവിച്ചിട്ടില്ലായിരുന്നു. അത് ഇന്ന് അനുഭവിച്ചു. അവര് ചെയ്തത് ഇത്തിരി കൂടിപ്പോയി. അത് കൊണ്ടാ ഞാൻ മാളുവിനെ അടിച്ചത്. പിന്നെ കുറച്ചു നേരം സങ്കടപ്പെട്ടാലും അതിനേക്കാൾ ഇരട്ടി ഞാൻ സന്തോഷിക്കാൻ വേണ്ടിയാണ് അവൾ ഇതൊക്കെ ചെയ്തതെന്ന് എനിക്കറിയാം" "നീ എന്താ മാളുവിനെ മാത്രം അടിച്ചേ.അവൾ മാത്രമല്ലല്ലോ ആകാശും ലോകേഷും ഓക്കെ ഇല്ലേ ഇതിൽ"പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ചോദിച്ചു.

"അത് പിന്നെ.എന്തൊക്കെ ആയാലും മൂത്തവരെ അടിക്കുന്നത് അത്ര നല്ലതല്ലെന്നുള്ളത് കൊണ്ടാ ഏട്ടനെ അടിക്കാഞ്ഞത്.പണി ഞാൻ വേറെ കൊടുത്തോണ്ട്.പിന്നെ ലോകേഷിനും ഒരടി കൊടുക്കണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ മാളുവിനെ ഒന്ന് തല്ലിയപ്പോഴേക്കും എന്റെ കൈ തളർന്നു.😁"ഇളിച്ചു കൊണ്ടവൾ പറയുന്നത് കേട്ട് അവനവളുടെ ആ ചിരിയിലേക്ക് തന്നെ നോക്കി ചിരിച്ചു. "ഒരടി കൊടുത്തപ്പോഴേക്കും നീ തളർന്നെങ്കിൽ ഇനി എന്റെ പ്രണയം ഒക്കെ എങ്ങനെയാ താങ്ങാ"അത് കേട്ടതും ഹൃധു ഞെട്ടിക്കൊണ്ട് അവനെ നോക്കി. ഹൃദയമിടിപ്പ് ഉയർന്നു. ചാടി എഴുനേറ്റ് നടക്കാൻ തുനിഞ്ഞതും അതിന് മുന്നേ അവൻ അവളുടെ കൈ പിടിച്ച് ബെഡ്‌ഡിലേക്ക് വലിച്ചിട്ടിരുന്നു. നേരെ മലർന്നു വീണ അവൾക്ക് മുന്നിലായി പെട്ടെന്നവൻ ചാഞ്ഞു ഉയർന്നു കിടന്നതും ഹൃധു ഉമിനീരിറക്കി അവനെ നോക്കി. "ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോ ഹൃധു" ആർദ്രമായിരുന്നു അവന്റെ സ്വരം. അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ തല ചെരിച്ചു കിടന്നു.കാശി പെട്ടെന്നവളുടെ തല പിടിച്ച് തനിക്ക് നേരെയാക്കിയതും ഹൃധു ഞെട്ടലോടെ അവനെ നോക്കി. "പെണ്ണേ" "മ്മ്" "പെണ്ണേ" "ഞാൻ പെണ്ണ് തന്നെയാ അതെനിക്കറിയാം" "അതെനിക്കും അറിയാലോ. എന്നാലും ഒരു ഡൌട്ട്.അതൊക്കെ ഞാൻ നമ്മുടെ കല്യാണത്തിന് ശേഷം മാറ്റിക്കോളാം😉"കണ്ണും മിഴിച്ചവൾ പെട്ടന്നവനെ തള്ളി മാറ്റി എഴുനേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഓടി. ----

"ന്റമ്മച്ചി. ന്തൊരു വേദനയാ. പൊന്നീച്ച പാറി" "വേണ്ടാത്ത പണിക്ക് നിന്നിട്ടല്ലേ" "ദേ. കൊറേ നേരായി നീ നിന്ന് ചൊറിയുന്നു. നിനക്കും കിട്ടും നോക്കിക്കോ" പല്ലിറുമ്പി പറഞ്ഞു നിർത്തിയതും തങ്ങൾക്ക് നേരെ നടന്നു വരുന്ന ഹൃധുവിനെ കണ്ട് മാളു വീണ്ടും കവിളിൽ കൈ വെച്ചു. "നിനക്കുള്ള അടി ഇപ്പോ കിട്ടും" അവളെ തന്നെ നോക്കി നിൽക്കുന്ന ലോകേഷിനോടായി മാളു പറഞ്ഞതും അവൻ സംശയത്തോടെ മുന്നോട്ട് നോക്കി. ഗൗരവത്തോടെ തനിക്കരികിലേക്ക് നടന്ന് വരുന്ന ഹൃധുവിനെ കണ്ട് അവൻ ഞെട്ടിക്കൊണ്ട് കാൽ പിറകോട്ട് വെച്ചു. "ഡാ ഓടരുത് " ഹൃധു അത് പറഞ്ഞതും അവൻ പിറകിലേക്ക് തിരിഞ്ഞ് ഒറ്റ ഓട്ടമായിരുന്നു. പിറകെ ഹൃധുവും. ഹാളിന് ചുറ്റും ഓടുന്നവരെ കണ്ട് എല്ലാവരും വാ പൊളിച്ചു നിന്നു. "ലോകേഷേ.. ഓടരുത്. കയ്യിൽ കിട്ടിയാൽ പിന്നെ എക്സ്ട്രാ കിട്ടും." "ഞാൻ ഓടും" പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് പാഞ്ഞതും ഹൃധുവും പിറകെ പാഞ്ഞു. "ഇത് ഇതെന്റെ ഹൃധു അല്ല. എന്റെ ഹൃധു ഇങ്ങനെയല്ല" മാളു അവളുടെ ഓട്ടം കണ്ട് കണ്ണും മിഴിച്ച് സ്വയം പറഞ്ഞു. അതേ സമയം തന്നെ സ്റ്റെയർ ഇറങ്ങി വന്ന കാശി പുറത്തേക്ക് നോക്കി വായും പൊളിച്ച് എല്ലാവരും നില്കുന്നത് കണ്ട് നെറ്റി ചുളിച്ചു. "ഇതെന്താ എല്ലാവരും അങ്ങോട്ട് നോക്കി നില്കുന്നെ. അവിടെ എന്താ" "മാജിക്‌" പറഞ്ഞു കൊണ്ട് മാളു പുറത്തേക്ക് പാഞ്ഞതും പിറകെ അവനും സംശയത്തോടെ നടന്നു. * "ലോകേഷേ. നിന്നോട് ഇറങ്ങാനാ പറഞ്ഞത്"

"ഊഹും.. ന്നേ തല്ലാൻ അല്ലേ😟" "പിന്നെ ഇത്രയൊക്കെ ചെയ്ത് കൂട്ടിയ നിന്നെ പിടിച്ച് ഞാൻ താലോലിക്കണോ😬" "താലോലിച്ചെന്ന് വെച്ച് കുഴപ്പമൊന്നുമില്ല.ഈ ചെറിയ കുട്ടിയെ ആരേലും ഒക്കെ താരാട്ട് പാടി ഉറക്കിയിട്ട് വർഷം ഒരുപാടായി😁" "പ്പാഹ്😤"ആട്ട് കിട്ടിയതും ലോകേഷ് ഒറ്റച്ചാട്ടമായിരുന്നു മരത്തിൽ നിന്നും. നേരെ മൂടും കുത്തി നിലത്തേക്ക് വീണു. എന്റെ ആട്ടിൻ ഇത്രയും ശക്തിയുണ്ടോ എന്നാലോചിച്ച് അന്തം വിട്ട് നിൽക്കുവായിരുന്നു ഹൃധു. "നിനക്ക് താരാട്ട് കേൾക്കണം അല്ലേടാ. ഞാൻ പാടിത്തരാം. ഇങ് വാ" പിറകിൽ നിന്നും ആ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയ ഹൃധു സാരി മടക്കി കുത്തി നിലത്ത് നിന്ന് ഒരു വടിയെടുത്ത് ലോകേഷിനടുത്തേക്ക് നടക്കുന്ന സുഭദ്രയെ കണ്ട് കണ്ണ് മിഴിച്ചു. ആ ആട്ടൽ അവരുടേതായിരുന്നു എന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്. "ആഹ് അമ്മേ ന്റെ പാർട്ട്‌സ് എല്ലാം പീസ് പീസ് ആയി" ഊരക്ക് കയ്യും കുത്തി പതുക്കെ എഴുനേൽക്കാൻ നിന്നവൻ വെറുതെ തല ചെരിച്ച് നോക്കിയതും തനിക്ക് നേരെ കലിപ്പിൽ വരുന്ന ആളെ കണ്ട് വേദനയും മറന്ന് എഴുനേറ്റ് ഒറ്റ ഓട്ടമായിരുന്നു. "ആന്റി ആരാ ഇവരുടെ?"അവൻ പോയതും അവർക്ക് നേരെ തിരിഞ്ഞ് അവൾ സംശയത്തോടെ ചോദിച്ചു. "ഇവരുടെ അപ്പച്ചിയാ മോളേ. ചെക്കൻ പറഞ്ഞതൊന്നും കാര്യമാക്കണ്ടട്ടോ. വെറുതെ പറഞ്ഞതാ" അതിനവളൊന്ന് ചിരിച്ചു കാണിച്ചു കൊണ്ട് തിരിഞ്ഞതും അകത്തുണ്ടായിരുന്ന എല്ലാവരേയും പുറത്ത് കണ്ട് ഞെട്ടിപ്പോയി.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...