ഇന്ദ്രധനുസ്സ് : ഭാഗം 20
നോവൽ ****** എഴുത്തുകാരി: ബിജി അവൻ കുനിഞ്ഞ് അവളുടെ മാറിൽ ഒട്ടിച്ചേർന്ന് കിടന്ന താലിയിൽ മൃദുവായി ചുംബിച്ചു. അവളുടെ ഉടലൊന്നു പിടഞ്ഞു. ഛീ…. വഷളൻ. അവളവനെ തള്ളി
Jul 12, 2020, 14:39 IST
നോവൽ
******
എഴുത്തുകാരി: ബിജി
അവൻ കുനിഞ്ഞ് അവളുടെ മാറിൽ ഒട്ടിച്ചേർന്ന് കിടന്ന താലിയിൽ മൃദുവായി ചുംബിച്ചു. അവളുടെ ഉടലൊന്നു പിടഞ്ഞു. ഛീ…. വഷളൻ. അവളവനെ തള്ളി
പോടീ എന്നെക്കുറിച്ച് അപവാദം പറയാതെ അവളെ ഒന്നുകൂടി ചേർത്തു നിർത്തി ആ നെറ്റിയിൽ ചുംബിച്ചു
ഇന്ദ്രാ… ഞാനെത്ര മാത്രം സന്തോഷിക്കുന്നു എന്നറിയുമോ നമ്മളെ സ്നേഹിക്കുന്നവരുടെ അനുഗ്രഹത്തോടെ ഒന്നാകാൻ കഴിയുമെങ്കിൽ അതിൽപ്പരമൊരു പുണ്യമുണ്ടോ…..
”
ജന്മജന്മാന്തര സുകൃതം…”
അവൻ്റെ നെഞ്ചിലേക്ക് മുഖമർപ്പിച്ച് അവൾ നിന്നു.