ഇന്ദുലേഖ: ഭാഗം 14

 

എഴുത്തുകാരി: നിളകാർത്തിക

ആ ചുവരിനപ്പുറം പുറം തിരിഞ്ഞു നിൽക്കുന്ന അയാളിലും അയാൾ പറയുന്നവാക്കുകളിലും ആയിരുന്നു ഇന്ദു നെഞ്ച് അപമാനത്താൽ താഴ്ന്നു ഇന്ദുവിന്റെ കരയില്ല എന്ന് വിചാരിച്ചു ഇരുന്ന കണ്ണിണകൾ കുറച്ചു മാസങ്ങൾക്കിപ്പുറം കണ്ണീരണിഞ്ഞു അറിയില്ല അയാളുടെ വാക്കുകൾ നെഞ്ചിൽ ആഴത്തിൽ കുത്തി കയറും പോലെ. കിച്ചുവിന്റെ മുമ്പിൽ നിൽക്കുന്ന ഗീത മുഖം ഉയർത്തിയതും കണ്ടു മിഴികൾ നിറച്ചു നിൽക്കുന്നവളെ. ഇന്ദു........""" അവരിൽ നിന്നു അവളുടെ പേര് വീണതും ദേക്ഷ്യ ത്തോടെ തിരിഞ്ഞു നോക്കി അവൻ കിച്ചു എന്ന വൈശാഖ്. അവൾ കാണുക യായിരുന്നു അയാളെ ആദ്യമായിട്ട് ആ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ തന്നോട് ഉള്ള വെറുപ്പാണ് എന്ന് അറിഞ്ഞു കാലുകൾ തളരുന്നത്‌ പോലെ ഇടം കൈ യാൽ വയറിനെ ഇറുകെ പൊതിഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു. കിച്ചു...... മതി നിർത്തു..... ആ കുട്ടി...... പറഞ്ഞു കൊണ്ട് അവന്റെ മുന്നിലൂടെ വെളിയിലേക്ക് വന്നതും ഇന്ദു തിരിഞ്ഞു നടന്നിരുന്നു. മോളെ...... നിലക്ക്..... അത് കിച്ചു അവൻ രാവിലെ വന്നതേ ഉള്ളു പെട്ടന്ന് മോളെ കണ്ടപ്പോൾ......അവൻ പറഞ്ഞത് ഒന്നും മനസ്സിൽ വെക്കരുത്.......മോളെ പറഞ്ഞു കൊണ്ട് അവളുടെ കൈ മുട്ടിൽ പിടിച്ചു നിർത്തി അവർ. ഒരു ചിരിയോടെ കണ്ണുകൾ തുടച്ചു അവൾ.

ഇല്ല ഗീതേച്ചി എനിക്ക് സങ്കടം ഒന്നുമില്ല ആ ചേട്ടൻപറഞ്ഞത് നേരല്ലേ......നില മറന്നു ഞാൻ.....ഞാൻ പൊയ്ക്കോളം എന്റെ കുഞ്ഞ് വന്നിട്ട് അത് വരെ ഞാൻ ഇവിടെ നിന്നോട്ടെ എന്ന് ചോദിക്കുമോ.......ഏട്ടനോട്....... എനിക്ക് പോകാൻ മറ്റൊരിടമില്ല അതാ...... ഇരു കൈകളും കൂപ്പി നിന്നു അവൾ. അവർ അവളുടെ ഇരു കൈയിലായി മുറുകെ പിടിച്ചു. ഈ അമ്മയുടെ വാക്കാണ് മോളെ അവൻ ഇവിടെ നിന്നു ഇറക്കി വിടില്ല...... ഞാനാ പറയുന്നത്....... പറഞ്ഞു കൊണ്ട്കണ്ണുകൾ സാരിത്തുമ്പാൽ അമർത്തി തുടച്ചു അടുക്കളവാതിൽ പടിയിൽ പിടിച്ചു നിൽക്കുന്ന വനെ നോക്കി അവർ. മോള് ചെല്ല് മനുകുട്ടൻ തനിയെ അല്ലേ കടയിൽ ആളുകൾ വന്നു തുടങ്ങി കാണും..... ഗീതേച്ചി അങ്ങോട്ട്‌ വരാം പിന്നെ എന്റെ മോൾക്ക്‌ വേണ്ടി കുറച്ചു ദിവസം വേല എടുത്ത് എന്ന് വെച്ചു ഞാൻ മരിച്ചു പോകത്തു ഒന്നുമില്ല ഇനി പോയാലും ഞാൻ അങ്ങ് സഹിച്ചു........ പറഞ്ഞു കൊണ്ട് ജനൽ അഴിയിലൂടെ അകത്തു നിൽക്കുന്ന കിച്ചു വിനെ നോക്കി അവർ. അവൻ ദേക്ഷ്യ ത്തോടെ മുറിക്കു അകത്തേക്ക് കയറി പോയിരുന്നു. നന്ദുട്ടി മോളും കൂടി ചെല്ല് ചേച്ചിയുടെ കൂടെ........ """ നടന്നു അകലുന്നവളെ നോക്കി അവരത് പറഞ്ഞതും നന്ദു കൂടെ ചെന്നിരുന്നു. അടച്ചിട്ടിരിക്കുന്ന കതക് വലിച്ചു തുറന്നു അവർ കട്ടിലിന്റെ ക്രാസിയിൽ തലയിണ വെച്ചു ചാരി കിടക്കുന്ന വന്റെ അടുത്തേക്ക് ചെന്നു അവർ. കിച്ചു...... നീ എന്താ ഇങ്ങനെ അയാളെ പോലെയാകുവാനോ നീയും...... നീ എന്റെ വയറ്റിൽ തന്നെ യാണോ ജനിച്ചത്.....

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കിച്ചു ഇനി നീ കാരണം ആ കൂട്ടി കരയാൻ പാടില്ല കേട്ടല്ലോ...... ആത്മഹത്യയുടെ വക്കിൽ നിന്നു രക്ഷപെടുത്തി എടുത്തതാ എല്ലാവരും കൂടി അതിനെ ജീവിക്കാനുള്ള ഒരു പ്രതീക്ഷ അതിലുണ്ട് അത് തകർക്കരുത് നീ....... പിന്നെ ആ വീട് അതിപ്പോഴും എന്റെ പേർക്ക് ആണ് കിടക്കുന്നതു എന്ന ഓർമ്മ വേണം നിനക്ക്........അവന്റെ ഒരു കണക്ക്...... പറഞ്ഞു കൊണ്ട് തിരിഞ്ഞു അവർ. അമ്മ ഒന്ന് നിന്നെ......... "" അത് പറഞ്ഞു കൊണ്ടെഴുനേറ്റു അവൻ മുണ്ട് മടക്കി കുത്തി അവരുടെ അടുത്തേക്ക് വന്നിരുന്നു അവൻ. ""അതെ ആ വീട് അമ്മയുടെ പേർക്ക് ആണല്ലോ അത് നന്നായി..... അടുത്ത മാസം നന്ദുവിന്റ ഓപ്പറേഷൻ ആണ് അത് മറക്കണ്ട..... അതിനുള്ള പൈസ ആ വീട് വിറ്റ് ഉണ്ടാക്കിക്കോ.... നിങ്ങളുടെ കെട്ടിയോൻ ആയിട്ട് ഉണ്ടാക്കി വെച്ച കടങ്ങൾ കുറച്ചു മാസങ്ങൾ മുമ്പണ് തീർത്തത് ഞാൻ പിന്നെ അമ്മ ഈ പറയുന്ന വീടും സ്ഥലവും അമ്മവൻ ഈട് വെച്ചതിന്റെ കടം വീട്ടി യത് ഞാൻ ആണ് പിന്നെ ഇപ്പോൾ ഈ താമസിക്കുന്ന ഈ വീട് ഉണ്ടാക്കിയത് വെറുതെ അല്ല ചൂടും തണുപ്പും ഏറ്റു കിടന്നു ഉണ്ടാക്കിയതാണ്........ ഞാൻ കിടന്നു കഷ്ടപെടുന്നത് നിങ്ങള്ക്ക് വേണ്ടിയാണ് എന്ന് മറക്കണ്ട ഓരോ പ്രവശ്യവും അതിന് ഇതിന് എന്നൊക്കെ പറഞ്ഞു ഫോൺ വിളിക്കുമ്പോൾ ഞാൻ മരം പിടിച്ചു കുലുക്കുവല്ല എന്നോർക്കണം........

എന്നിട്ടിപ്പോൾ എവിടേയോ കിടക്കുന്നവൾക്ക് വേണ്ടി.......... കോപത്തോടെ പറഞ്ഞു കതകും വലിച്ചു അടച്ചു പോകുന്നവനെ അതിശയത്തോടെ നോക്കി നിന്നു അവർ. ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ഒച്ച കേട്ടതും അവർ മുറ്റത്തേക്ക് ചെന്നതും കണ്ടു പാഞ്ഞു പോകുന്നവനെ. 🥀🌾 മുടിയിൽ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി അവളെ മറു കൈ യാൽ അവളുടെ വാ പൊത്തിയിരുന്നു കുതറാൻ നോക്കും തോറും തളർന്നു പോകുന്ന പോലെ തോന്നി സായുവിന് തന്നിലേക്ക് അടുത്ത് വരുന്ന മദ്യത്തിന്റെ മണമുള്ള രണ്ട് രൂപങ്ങളിലേക്ക് ദയനീയതയോടെ നോക്കി അവൾ ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല ദേഹമാകെ തളരുന്നു അവർ തന്നെ കുടിപ്പിച്ച ആ ജ്യൂസ്‌ അതാണ് തന്നെ തളർത്തുന്നത് എന്നു അറിഞ്ഞു കണ്ണിൽ ഇരുട്ടു കയറും പോലെ വേദന യോടെ തിരിച്ചു അറിയുക യാണ് തന്റെ മുമ്പിൽ പുച്ഛത്തോടെ നോക്കി ചിരിക്കുന്ന ദച്ചു വിനെ അവൾ നൽകിയ ജ്യൂസ്‌ കുടിച്ചതെ തലയ്ക്കു കനം തോന്നിയിരുന്നു അവളുടെ രണ്ട് സുഹൃത്തുക്കൾ തന്റെ മുറയിലേക്ക് അതിക്രമിച്ചു കയറിയതേ മനസിലായിരുന്നു ചതിയാണ് എന്ന്. രണ്ട് പേരും കൂടി അവളെ പിടിച്ചു നിലത്തേക്ക് കിടത്തിയിരുന്നു

ശരീരംത്തു നിന്നു സാരി പറിച്ചു എറിയുമ്പോൾ കണ്ടു കതക് വലിച്ചു അടക്കുന്ന ദച്ചുവിനെ ഒരു അനിയത്തിക്ക് ഇങ്ങനെ ആകാൻ കഴിയുമോ, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ ചതിക്കാൻ കഴിയുമോ അവരിലെ ഒരുത്തൻ കഴുത്തിടുക്കിലൂടെ മുഖം അമർത്തുമ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു ഒന്ന് കരയാൻ പോലുമാകാതെ, എന്തോ തകരുന്ന ഒച്ചയും ആരോ തെറിച്ചു വീഴുന്നതും പാതി മയക്കത്തിൽ അറിഞ്ഞു ഞാൻ എന്നെ നെഞ്ചോടു ചേർത്തു ആരോ പൊതിയുന്നത് ആ നെഞ്ചിൻ ചൂടിൽ കിടക്കുമ്പോൾ താൻ സുരക്ഷിത യാണ് എന്നും. ""കിച്ചുയേട്ടാ......... """ആ പേര് പറയുമ്പോൾ എന്റെ കവിളിൽ തട്ടി ഉണർത്തി എന്നെ കൈകളിൽ കോരി എന്നെ എടുത്തു ബെഡിലേക്ക് കിടത്തി ജഗിൽ ഇരുന്ന വെള്ളം എന്റെ മുഖത്തു തളിക്കുമ്പോൾ കണ്ണുകൾ വലിച്ചു തുറന്നു. നീ ആരാടാ...... വിടാടാ അവളെ......."" അതിലൊരുത്തൻ തോളിൽപിടിച്ചതും അവന്റെ കരണത്തിന് നോക്കി അടിച്ചിരുന്നു കിച്ചുയേട്ടൻ. ഇനി ഇവളെതൊട്ടാൽ നിന്റെ ഒക്കെ കൈ വെട്ടും ഞാൻ പറഞ്ഞില്ല എന്ന്.......വേണ്ട....... ചെറ്റത്തരം കാണിക്കുന്നോ നാറി കളെ..... പറയുകയും കാല് ഉയർത്തി ആഞ്ഞു ചവിട്ടിയിരുന്നു അവനെ. രണ്ട് പേരും പരസ്പരം നോക്കി മുഖം തുടച്ചു വെളിയിലേക്ക് ഇറങ്ങിയിരുന്നു. നീ ഒരു പെണ്ണാആണോടി....... ചെറ്റേ........ ""

പറഞ്ഞു കൊണ്ട് ദച്ചു വിന്റെ കവിളിൽ കുത്തി പിടിച്ചിരുന്നു കിച്ചുയേട്ടൻ. വേണ്ട..... വേണ്ട... കിച്ചുയേട്ടാ...... തളർച്ചയിലുംവിളിച്ചു പറഞ്ഞു സായു. ""ഇവൾ സംശയം തോന്നി എന്നെ വിളിച്ചില്ലായിരുന്നു എങ്കിൽ നീ നിന്റെ ചേച്ചിയെ ആ നാറികൾക്ക്..... ഛെ.... അതിന് ഇവളെന്റ ചേച്ചി അല്ല വെറുപ്പാ എനിക്ക്..... നാശം പിടിച്ചവളെ എങ്ങനെ എങ്കിലും ഒതുക്കാന്നു വെയ്ക്കുമ്പോൾ....... ദച്ചു വീറോടെ അത് പറയുകയും കിച്ചുയേട്ടന്റെ കൈ അവളുടെ കവിളിൽ വീണിരുന്നു. എടാ.... എന്റെ കുഞ്ഞിനെ തല്ലുന്നോ നീ വിടാടാ......... അമ്മാവാൻ ഓടി വന്നു അവനെ തടഞ്ഞിരുന്നു. ""തല്ലുവല്ല വേണ്ടത് കൊല്ലുവാണ് അത് ഞാൻ ചെയ്യാത്തത് നിങ്ങൾ എന്റെ അമ്മാവനും ഇവൾ നിങ്ങളുടെ മോളും ആയതു കൊണ്ടാണ്........ പറഞ്ഞു കൊണ്ട് ചീറിയിരുന്നു കിച്ചുയേട്ടൻ അവർക്കു നേരെ. എന്റെ മോള് എന്ത് ചെയ്തുന്നാ കിച്ചു നീ ഈപറയുന്നേ...... അമ്മായി എന്റെ മുമ്പിൽ നിന്നു രണ്ട് പേരും എവിടേയോ പോയി വന്നതാണ് എന്ന് കണ്ടപ്പോഴേ തോന്നി അവന്. ചോദിച്ചു നോക്ക് നിങ്ങളുടെ പുന്നാര മോളോട്...... കൂട്ടുകാർക്ക് ചേച്ചിയെ കൊടുത്തിരിക്കുന്നു ഈ......... പറഞ്ഞു കൊണ്ട് അവളുടെ നേരെ കൈ ഓങ്ങിയതും പേടിച്ചു പുറകോട്ടു വേച്ചു പോയി ദച്ചു. ഇവള് കണ്ടവൻ മാരെ വിളിച്ചു കയറ്റിയതിനു എന്റെ കുഞ്ഞ് എന്ത് പിഴച്ചു........

. അമ്മായി അതും പറഞ്ഞു കൊണ്ട് സായുവിനെ കോപത്തോടെ നോക്കി. ""നിങ്ങൾ വളർത്തിയ മോളാണല്ലോ ഇവളും നിങ്ങള്ക്ക് അറിയാം സായു അങ്ങനെ ചെയ്യില്ല എന്ന് പക്ഷെ നിങ്ങള്ക്ക് അവളെ വേണ്ട അപ്പോൾ ഒഴിവാക്കണം...... ഞാൻ കൊണ്ട് പോകുവാ സായുവിനെ ഇനി തിരക്കി വരണ്ട എന്റെ നന്ദുവിന്റെ കൂടെ ഇനി ഇവളും കാണും അവിടെ......... പറയുകയും തളർന്നു ഇരിക്കുന്നവളെ തോളിൽ ചേർത്തു പിടിച്ചു എഴുനേൽപ്പിച്ചു അവൻ. സായു.... നിന്റേതായി ഇവിടെ എന്തുണ്ടെങ്കിലും എടുക്കാം വേറൊന്നും വേണ്ട നീ എന്റെ കൂടെ പോരുവാണ്...... അവനതു പറയുമ്പോൾ സായുവിന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു അവന്റെ നെഞ്ചിലേക്ക് ചാരുമ്പോൾ അവനോടുള്ള ഒരു ഇഷ്ട്ടം മൊട്ടിടുക യായിരുന്നു അവളിൽ. 🥀 അപ്പോൾ കുറച്ചകലെ അവന്റെ വാക്കുകളിൽ നൊന്തു ഹൃദയം പിടയുക യായിരുന്നു ഒരു പാവം പെണ്ണിന്റെ. കാബോർഡിൽ നിന്നു നന്ദു കൊണ്ട് തന്ന മിട്ടായി കവർ അവളെ തിരിച്ചേൽപ്പിക്കുമ്പോൾ നന്ദു വും കരഞ്ഞു പോയിരുന്നു. ""ഇന്ദു യേച്ചി നോക്കിക്കോ ഏട്ടൻ കരയും ഇന്ദുവേച്ചി ക്ക് വേണ്ടിട്ട് എന്റെ മനസ്സ് പറയുന്നു........ പറഞ്ഞു കൊണ്ടു ഇന്ദുവിനെ മുറുക്കെ കെട്ടി പിടിച്ചിരുന്നു നന്ദു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...