ഇനിയെന്നും: ഭാഗം 13

 

എഴുത്തുകാരി: അമ്മു

എന്റെ കഥ കേട്ട് മുഷിച്ചോ??? -ശ്രീ ഒരു പുരികം ഉയർത്തി കൊണ്ട് ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി. അവൾ കാണുകയായിരുന്നു ഡോക്ടർക്ക് ഇന്ദുവിനോടുള്ള സ്നേഹം.. വീണ്ടും ഡോക്ടർ പറയാൻ ഒരുങ്ങിയപ്പോൾ അവൾ അവന്റെ വാക്കുകൾക്കായി കാതോർത്തു. പ്രസവ കാലം അടുക്കാറായപ്പോൾ അവളെക്കാൾ കൂടുതൽ ടെൻഷൻ എനിക്കായിരിന്നു. അവൾക്കൊരു കുഞ്ഞിനോ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഭയം എന്റെ ഉള്ളിലുണ്ടായിരിന്നു.. ഒടുവിൽ ഒരു വെള്ളത്തുണിയിൽ ഞാൻ ആഗ്രഹിച്ച പോലെ ഒരു മാലാഖ കുഞ്ഞിനെ എനിക്ക് വെച്ചുതന്നപ്പോൾ ജീവതത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനന്നെന്ന് മനസ്സിൽ ഉരുവുട്ടുകൊണ്ടിരിന്നു. പിന്നെയെല്ലാം സന്തോഷത്തിന്റെ ദിനങ്ങൾ ആയിരിന്നു.. പിന്നെ എപ്പോഴായിരിന്നു ഞങ്ങളുടെയിടയിൽ താളപിഴകൾ സംഭവിച്ചതെന്തെന്ന് അറിയില്ല.

ആദ്യമൊക്കെ അവൾക്ക് എല്ലാത്തിനോടും വല്ലാത്ത ദേഷ്യമായിരിന്നു..അമ്മ എന്തെങ്കിലും പറഞ്ഞാൽ തറുതല പറയുക. ഇതുവരെ കാണാത്ത ഒരു ഇന്ദുവിനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.. നല്ലൊരു കുടുംബജീവിതത്തിന് വേണ്ടി ഒന്നും കാണാതെയും, കേൾക്കാതെയുമിരുന്നു.അവളെ ചേർത്തു പിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങി. പക്ഷേ മോളുടെ കാര്യത്തിൽ അവൾ ഒരു കുറവും വരുത്തിയിരുന്നില്ല. പക്ഷേ എന്തോ അവളുടെ മനസ്സിൽ കിടന്ന് വെന്തുരുകുനുണ്ടെന്ന് എനിക്ക് മനസിലായി. ഞാൻ അത് ചോദിക്കാൻ ചെല്ലുമ്പോഴൊക്കെ അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. എല്ലാ പ്രശ്നങ്ങൾ അവസാനിച്ചുവെന്നു കരുതുമ്പോ വീണ്ടും വീണ്ടും പ്രശ്നങ്ങളിലേക്കാണ് ചെന്നു അവസാനിക്കുന്നത്.. അവൾക്ക് എന്റെ നേരെ സംശയം തോന്നിത്തുടങ്ങിയപ്പോൾ എല്ലാം സഹിച്ചു നിന്നു.അവളുടെ തെറ്റിധാരണകൾ എല്ലാം മാറുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ വീണ്ടും വീണ്ടും ഞാൻ അവളുടെമുമ്പിൽ തോറ്റു പോകുകയായിരുന്നു.

അവൾ എന്നെയും, ഐഷുവിനെയും ചേർത്ത് മോശമായി പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. തല്ലേണ്ടി വന്നു എനിക്ക് അവളെ.. അതിന്റെ പേരിൽ അവൾ ഇവിടുന്ന് പടിയിറങ്ങി പോയപ്പോൾ ഞാൻ ഓർത്തില്ല അവൾ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയതാണെന്ന്.. അവൾ തിരിച്ചു വരുന്നതിനു ദിവസങ്ങൾ എണ്ണി എണ്ണി കഴിഞ്ഞു.. മാളുവിന്റെ അവസ്ഥയാന്നെങ്കിൽ അതിലും മോശമായിരുന്നു. മുലപാലിന്റെ രുചി പോലും മാറാത്ത കുഞ്ഞ്..ആ കുഞ്ഞിനെ പോലും ഓർക്കാതെ പോയവള്ളോട് അടങ്ങാത്ത ദേഷ്യം ഉണ്ടായിരിന്നു. എങ്കിലും അവളെ എങ്ങെനെയെങ്കിലും തേടി പിടിച്ചു കൊണ്ടവരണമെന്ന് ഉറച്ച മനസുമായി അവളെ തേടി പുറപ്പെട്ടു. പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളെയും തട്ടി തെറിപ്പിച്ചു കൊണ്ട് അവളുടെ ഒരു കാൾ എന്നെ തേടി വന്നപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ കാല് പിടിച്ചാണെങ്കിലും അവളെ ഇവിടേക്ക് തിരികെ കുട്ടികൊണ്ട് വരാമെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.

പക്ഷേ മറുപ്പുറത് നിന്നും അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്നെ തന്നെ സ്വയം നിയന്ത്രിക്കാൻ പറ്റിയില്ല. അവളുടേ കല്യാണം കഴിഞ്ഞെന്ന വിവരം അവളുടെ നാവിൽ നിന്നും കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.പക്ഷേ അവളെ എത്രത്തോളം വെറുക്കാൻ ശ്രമിച്ചിട്ടും അവളെ എനിക്ക്................ വെറുക്കുവാൻ സാധിച്ചില്ല. അത്രയ്ക്കും അവളെ ഇഷ്ടമാണ്. വാക്കുകൾ കിട്ടാതെ അവൻ ഉഴറുമ്പോൾ അവൾ അവന്റെ കൈ തണ്ടിൽ അമർത്തി പിടിച്ചു. ഒരു ആശ്വാസം തോന്നിയപ്പോൾ ശ്രീ അവളുടെ കൈ വിടുവിച്ചു വീണ്ടും വിതൂരതയിലേക്ക് നോക്കി നിന്നു. ആമിയും അവനെ തന്നെ നോക്കി നിന്നു. പിന്നെ ഒരിക്കൽ പോലും നിങ്ങൾ കണ്ടിട്ടില്ലേ???? -ആമിയുടെ ചോദ്യം കേട്ടപ്പോൾ അവൻ ചിന്തയിൽ നിന്നും വിട്ടുകൊണ്ട് അവന്റെയടുത്തേക്ക് തിരിഞ്ഞു. ഒരിക്കൽ.. ഞാൻ അവളെ കണ്ടു... വേറെ ഒരു പുരുഷനോടൊപ്പം കൈ കോർത്തു പോകുന്നത് കണ്ടപ്പോൾ ദേഷ്യം കൊണ്ട് അടിമൂടി വിറച്ചു...

പിന്നീട് ഞാൻ അവരെ കുറിച്ച് അന്വേഷിക്കാൻ അറിയാൻ കഴിഞ്ഞത് അവനും, അവളും കോളേജ് കാലം തൊട്ടേ പ്രണയത്തിലായിരുന്നുവെന്ന്,,,, പിന്നെ എന്തോ കാരണം കൊണ്ട് അവർ പിണങ്ങി മാറിയപ്പോഴായിരിന്നു എന്റെയും, അവളുടെയും വിവാഹം നടന്നത്... എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് എന്താനാണെന്ന് നിനക്കറിയോ.. മാളു അവന്റെ കുഞ്ഞാന്നെന്ന് അവളുടെ നാവ് കൊണ്ട് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അവളെ കൊന്നു കളയണമെന്ന് വരെ തോന്നി പോയി. പിന്നെ ഒരു മരവിച്ച അവസ്ഥയായിരുന്നു.. എല്ലാത്തിനോടും, എല്ലാവരോടും ദേഷ്യവും, വെറുപ്പും മാത്രമായിരുന്നു.മാളു കൂടെയില്ലായിരുന്നില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഇന്നുണ്ടാവില്ലായിരുന്നു. . അത്രയും പറഞ്ഞു കൊണ്ട് കണ്ണിൽ നിന്നും അവസാനത്തെ നീർതുളിയും ഒപ്പിയെടുത്തു കൊണ്ട് ആമിയുടെ അടുത്തേക്ക് നീങ്ങി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...