ഇനിയെന്നും: ഭാഗം 16

 

എഴുത്തുകാരി: അമ്മു

അങ്ങനെ നീ മാത്രം സുഖിച്ചു കിടക്കേണ്ട " അത്രയും പറഞ്ഞുകൊണ്ട് ശ്രീ അനുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എഴുനേൽപ്പിച്ച് അവൻ അമ്മയുടെ മടിയിയിൽ തലചായ്ച്ചു. അമ്മയ്ക്ക് ശ്രീയുടെ പ്രവർത്തിയിൽ അത്ഭുതം തോന്നി പോയി..കഴിഞ്ഞ കുറച്ചു കാലങ്ങളായി എപ്പോഴും ️ഗൗരവത്തോടെ നിൽക്കുന്ന ശ്രീയെ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു.. ഇപ്പൊ തന്റെ ആ പഴയ കളിയും, ചിരിയും നിറഞ്ഞ ശ്രീക്കുട്ടൻ തിരിച്ചു വന്നിരിക്കുന്നത് പോലെ തോന്നി.അമ്മ അവന്റെ മുടിയികളിലൂടെ മൃദുവായി വിരൽ ഓടിച്ചു.സന്തോഷം കൊണ്ട് അവരുടെ രണ്ടു കണ്ണുകളിലും ഈറൻ അണിഞ്ഞു. "എന്താ അമ്മേ കരയുന്നെ "അനു ഒളികണ്ണിട്ട് അമ്മയെ നോക്കി ചോദിച്ചപ്പോഴാണ് ശ്രീ അമ്മ കരയുന്നത് കാണുന്നത്.അത് കണ്ടപ്പോൾ അവന്റെ മുഖം മങ്ങുന്നത് അമ്മ ശ്രദിച്ചത്. "ഏയ്യ്,,,, ഞാൻ കരഞ്ഞൊന്നുമില്ല... കണ്ണിൽ എന്തോ പോയതാ "അമ്മ സാരി തലപ്പു കൊണ്ടു കണ്ണുനീർ ഒപ്പിയപ്പോൾ ശ്രീ ഒളിക്കണ്ണാല്ലേ അമ്മയെ നോക്കി.

"അയ്യോ,,, എനിക്ക് തോന്നുന്നത് ഇവന്റെയടുത് നിന്നുമായിരിക്കും പൊടി തട്ടിയത്.. വെന്നെങ്കിൽ ഇവന്റെ ചപ്ര തലമുടി കണ്ണിൽ കൊണ്ടതായിരിക്കും "അനു അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ശ്രീ അവനെ കലിപ്പോടെ നോക്കി. അമ്മ അവനെ സ്നേഹത്തോടെ മുതുകിൽ ഒന്നു തട്ടിയപ്പോൾ അനു അമ്മയുടെ മടിയിൽ തലചായ്ച്ചു. രണ്ടു മക്കൾ തന്റെ അപ്പറവും, ഇപ്പറവും കിടക്കുന്നത് കണ്ടപ്പോൾ ആ അമ്മ സന്തോഷത്തോടെ അവരുടെ നേറുകയിൽ തലോടി കൊണ്ടിരിന്നു. ആമി അവരുടെ കളികൾ ഒക്കെ കാണുകയായിരുന്നു. വെറും ഒരു ഫ്രണ്ട് ആയിരിന്നിട്ടും ഈ വീട്ടിൽ എല്ലാർക്കും അനിരുധ് ഏട്ടനെ എല്ലാർക്കും പ്രിയപ്പെട്ടവനാണ്... കൂട്ടുകാരനെ കണ്ടതിൽ ശ്രീയുടെ മുഖവും തെളിഞ്ഞത് താനും കണ്ടു.പക്ഷേ അപ്പോഴും തനിക് അനുവേട്ടനെ എവിടെ വെച്ചാണ് കണ്ടതെന്ന് ഓർമയില്ല.. ആലോചനകൾക് ഒടുവിൽ മാളു അവളുടെ മുഖത്തു തൊട്ടപ്പോഴാണ് അവൾ ചിന്തകൾ നിന്നും ഉണർന്നത്.മുഖം ഉയർത്തു നോക്കിയപ്പോൾ അമ്മയും ശ്രീയേട്ടനും ഇല്ല.. എല്ലാരും അകത്തേക്ക് പോയെന്ന് അവൾക്ക് മനസിലായില്ല.

ആമി മാളുവിനെ തന്റെ മാറിലേക്ക് അടുക്കിപിടിച്ചു അവളുടെ ഉണ്ടാകവിളിൽ ചുണ്ടുകളമർത്തി. "അമ്മയുടെ വാവചിക്ക് വിശക്കുന്നുണ്ടോ " അവൾ ചീണുങ്ങി കൊണ്ട് ഇല്ലായെന്ന് തലയാട്ടി. "കലിക്കണം,, കലികണം "അവൾ കീഴ്ച്ചുണ്ട് പുറത്തേക്ക് ഉന്തികൊണ്ട് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി. അവളെ തന്റെ എളിയിലേക്ക് ഒന്നും കൂടിയിരുത്തി കൊണ്ട് അവൾ പ്ലെയിങ് റൂമിലേക്ക് പോയി. കുറച്ചു നേരം അവളുടെ ഒപ്പമിരുന്നു കളിച്ചു. 💠💠💠💠💠💠💠💠💠💠💠💠 ഇതേ സമയം ശ്രീയും, അനുവും ബാൽക്കണിൽ നിൽക്കുകകയായിരിന്നു. ശ്രീയുടെ ഓരോ മുഖഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അനു.ഒരു നിമിഷം അവൻ തന്റെ പഴയ ശ്രീയെ ഓർമ വന്നു. കുസൃതി കണ്ണുള്ള, ആരെയും ദ്രോഹിക്കാൻ അറിയാത്ത തന്റെ പഴയ ശ്രീയെ... പക്ഷേ ഇന്ദുവിന്റെ വിയോഗം അവനെ ഒരുപാട് തളർത്തി. മാനസികമായി അവൻ തളർന്നു പോയി.പഴയ ശ്രീയെ ഒരിക്കലും തനിക് ഇനി തിരിച്ചുകിട്ടില്ലെന്ന് അവൻ മനസിലായി. അതുകൊണ്ട് തന്നെയാണ് താൻ ഇവിടെ നിന്നും മാറി നിന്നത്.

ഒരിക്കലും ഒരു കൂട്ടുകാരൻ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ് താൻ ചെയ്തത്.അതിലിപ്പോൾ അവൻ കുറ്റബോധം തോന്നുന്നുണ്ട്.അനു അവന്റെ കൈതണ്ടിൽ അമർത്തി പിടിച്ചു. "ഡാ,,, അലവലാതി.. നീയെന്റെ കൈ അമർത്തി പൊട്ടിക്കുമോ???"അവൻ കൈ ഒന്നുമർത്തി കുടഞ്ഞുകൊണ്ട് അവൻ നേരെ രൂക്ഷമായി നോക്കി. "പിന്നെ....കോളേജിലെ ബോക്സിങ് ചാമ്പ്യന്റെ കൈ അങ്ങനെയൊന്നും തേഞ്ഞു പോകില്ലയെന്ന് എനിക്ക് അറിയില്ലേ " അവൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ശ്രീ അവനിൽ നിന്നും നിലാവിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രബിംബത്തെ നോക്കി നിന്നു. വീണ്ടും അവരുടെയിടയിൽ മൗനം തളംകെട്ടി നിന്നു. "ഇപ്പൊ നീയെന്റെ പഴയ ശ്രീയായി " "അതെന്താടാ,,അപ്പൊ ഞാൻ ഇത്രേം കാലം വേറെ വല്ല ആളായിരിന്നോ " "ഒഹ്ഹ്ഹ്,,,, എന്റെ പൊന്ന് ശ്രീ,,, ആ ഐഷു പ്രാന്തി ചളി അടിക്കുന്നത് പോലെ നീയും തുടങ്ങല്ലേ.. സഹിക്കാൻ പറ്റാത്തത് കൊണ്ടാ.." അവൻ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞപ്പോൾ ശ്രീ അവന്റെ വയറിൽ മുഷ്ടി ചുരുട്ടി ഒരു ഇടിവെച്ചു. "ശെരിയാടാ നീ പറഞ്ഞത്,,, ഇന്ദു പോയപ്പോൾ മനസ്സിന്റെ മനോനില പോലും തെറ്റിപോയതയായിരിന്നു..

പക്ഷേ അപ്പോഴൊക്കെ എന്നെ പിടിച്ചുനിർത്തിയത് മാളുവായിരിന്നു...ഇനിയുള്ള ജീവിതം അവൾക്ക് വേണ്ടി മാത്രമായിരിക്കണമെന്നായിരിന്നു എന്റെ ആഗ്രഹം.പക്ഷേ,,,,ആമി,,ആദ്യമൊക്കെ അവളെ കാണുമ്പോഴൊക്കെ ദേഷ്യമായിരിന്നു.. പിന്നെപിന്നെ മാളു അമ്മയെന്നു വിളിക്കാൻ തുടങ്ങിയപ്പോഴാ അവളെ കൂടുതൽ അറിയാൻ ശ്രമിച്ചത്.. ഐ തിങ്ക്,,ഐ ആം ഇൻ ലവ്?? നീയത് അവളോട് പറഞ്ഞോ??? അനുവോരു കളചിരിയോടെ അവനെ നോക്കിയപ്പോൾ ശ്രീ അവന്റെ മിഴികളിലേക്ക് ഉറ്റുനോക്കി. "ഇല്ല,, പക്ഷേ എനിക്കറിയാം അവൾക്കും എന്നെ ഇഷ്ടവന്നെന്ന് "അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അനു അവനെ കൂർപ്പിച്ചു നോക്കി "ഇതാ നിന്റെ കുഴപ്പം,,പറയാനുള്ള കാര്യം ഒന്നും തെള്ളിച്ചു പറയില്ല.. എന്നിട്ട് ലാസ്റ്റ് എല്ലാം കഴിയുമ്പോൾ മോങ്ങുകയും ചെയ്യും " ശ്രീ അവൻ എന്താണ് ഉദ്ദേശിക്കുന്നത് മനസിലാകാതെ അവനെ തന്നെ നോക്കി നിന്നു. നീയൊന്നു തെള്ളിച്ചു പറ,,, അനു അതായത് രമണ,,

നീയിപ്പോ നീ നിന്റെ പ്രേമം അവളുടെ മുൻപിൽ പറഞ്ഞില്ലെങ്കിൽ നാളെ വേറെ ആരെങ്കിലും അത് പറയും??? വേറെ ആരു പറയാൻ??? പിന്നെ അവൾ എന്റെ കാമുകി ഒന്നുമല്ലലോ, ഭാര്യ അല്ലെ" അവൻ ഒന്ന് ചിന്തിച്ചു കൊണ്ട് അനുവിന്റെ നേർക്ക് തിരിഞ്ഞു. "ഇനിയിപ്പോ അവളുടെ ആദ്യഭർത്താവ് അവളുടെ അടുത്ത് വന്നാലോ.. അപ്പൊ നീയെന്തു ചെയ്യും " അനുവിന്റെ വാക്കുകൾ കേട്ടപ്പോൾ അവൻ നേരിയ രീതിയിൽ പേടി തോന്നി.ഇനിയവൾ തന്നെ വിട്ടു പോകുമോ എന്നൊരു ഭയം അവന്റെയുള്ളിൽ വേട്ടയാടി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...