ഇനിയെന്നും: ഭാഗം 17

 

എഴുത്തുകാരി: അമ്മു

ഇതാ നിന്റെ കുഴപ്പം,,പറയാനുള്ള കാര്യം ഒന്നും തെള്ളിച്ചു പറയില്ല.. എന്നിട്ട് ലാസ്റ്റ് എല്ലാം കഴിയുമ്പോൾ മോങ്ങുകയും ചെയ്യും " ശ്രീ അവൻ എന്താണ് ഉദ്ദേശിക്കുന്നത് മനസിലാകാതെ അവനെ തന്നെ നോക്കി നിന്നു. നീയൊന്നു തെള്ളിച്ചു പറ,,, അനു അതായത് രമണ,, നീയിപ്പോ നീ നിന്റെ പ്രേമം അവളുടെ മുൻപിൽ പറഞ്ഞില്ലെങ്കിൽ നാളെ വേറെ ആരെങ്കിലും അത് പറയും??? വേറെ ആരു പറയാൻ??? പിന്നെ അവൾ എന്റെ കാമുകി ഒന്നുമല്ലലോ, ഭാര്യ അല്ലെ" അവൻ ഒന്ന് ചിന്തിച്ചു കൊണ്ട് അനുവിന്റെ നേർക്ക് തിരിഞ്ഞു. "ഇനിയിപ്പോ അവളുടെ ആദ്യഭർത്താവ് അവളുടെ അടുത്ത് വന്നാലോ.. അപ്പൊ നീയെന്തു ചെയ്യും " അനുവിന്റെ വാക്കുകൾ കേട്ടപ്പോൾ അവൻ നേരിയ രീതിയിൽ പേടി തോന്നി.ഇനിയവൾ തന്നെ വിട്ടു പോകുമോ എന്നൊരു ഭയം അവന്റെയുള്ളിൽ വേട്ടയാടി. ഏയ്യ്,,,, കൂൾ ഡൌൺ മാൻ,, ഞാൻ വെറുതെ പറഞ്ഞതാ ഇനി അങ്ങനെയൊരാൾ വല്ലതും വന്നാൽ തന്നെ...ബാക്കി പറയുന്നതിന് മുന്പേ അനു ശ്രീയെ ഇടം കണ്ണിട്ട് നോക്കി. അവനും അനുവിന്റെ വാക്കുൾക്കായി കാതോർത്തു.

അവൾക്ക് നിനയെ സ്നേഹിക്കാൻ കഴിയുകയുള്ളു..ഇനി അങ്ങനെ ഒരു ടെൻഷൻ വേണ്ട... എന്തോ അനുവങ്ങനെ പറഞ്ഞിട്ടും അവന്റെ മനസ്സിൽ ആശങ്ക നിറഞ്ഞു. ഒരിക്കൽ അവളെ കാണുന്നത് പോലും തനിക് വെറുപ്പായിരുന്നു,, പിന്നെ എപ്പോഴോ വെറുപ്പിന്റെ അവസാനം അവളെ ഇഷ്ടപ്പെട്ടു തുടങ്ങി. അനു പിന്നെയും ഓരോ കാര്യങ്ങൾ പറയുമ്പോഴും തന്റെ മനസ്സ് അപ്പോഴും ആമിയിലായിരുന്നു. ഇതേ സമയം അത്താഴത്തിനായി അവരുടെയടുത്തേക്ക് വിളിക്കാൻ വന്നതായിരിന്നു ആമി.. ശ്രീയും, അനുവും കാര്യമായിട്ട് എന്തോ സംസാരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് അവരുടെയടുത്തേക്ക് പോകാതെ പതുങ്ങി നിന്നു. പെട്ടെന്ന് ശ്രീയുടെ കണ്ണുകൾ തന്റെ നേരെ നീണ്ടപ്പോൾ അവൾ അവനിൽ നിന്നും കണ്ണുകൾ പിൻവലിച്ചു താഴേക്ക് ദൃഷ്ടി പതിപ്പിച്ചു.ശ്രീയുടെ ഓരോ നോട്ടങ്ങളും തന്റെ മേൽ പതിയുന്നത് അവൾ അറിയുന്നുണ്ടായിരിന്നു. പെട്ടെന്നാണ് അനു ഡോറിന്റെ മറവിൽ ഒളിഞ്ഞുനിൽക്കുന്ന ആമിയെ ശ്രദിച്ചത്..

ഡോറിന്റെ മറവിൽ തലയും താഴ്ത്തി നിൽക്കുന്ന കണ്ടപ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. "എന്താ ആമി ഒളിഞ്ഞുനോട്ടമെന്നോ " മുഖത്തു കുറച്ചു ഗൗരവം വിതറികൊണ്ട് അനു പറഞ്ഞപ്പോൾ അവൾ തെല്ലു ജാള്യതയോടെ അവരെ ഭക്ഷണം കഴിക്കാനായി വിളിച്ചു. പിന്നെ ശ്രീയെയും, അനുവിനെയും നോക്കാതെ അവിടെ നിന്നും ഇറങ്ങി. കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് അവരും ഭക്ഷണം കഴിക്കാനായി പോയി. തെക്ക് തെക്ക് ഒരു പോത്ത് ചത്തു.. പോത്തിന് മീതെ ഒരു പൂ മുളച്ചു... പൂ കൊണ്ടേ തട്ടാൻ കൊടുത്തു.. തട്ടാൻ ഒരു മിന്നു തന്നു... മിന്നു കൊണ്ടേ കാളയ്ക്ക് ഇട്ടു.. കാള ഒരുകുട്ട ചാണകം തന്നു.. ചാണകം കൊണ്ടേ വാഴയ്ക്കിട്ടു... വാഴ കൊണ്ടേ പത്തായത്തിൽ വെച്ചു.. പത്തായം ഒരു പലക തന്നു.. പലക കൊണ്ടേ കിണറ്റിൽ വെച്ചു.. കിണർ ഒരു കിണ്ടി വെള്ളം തന്നു.. വേളം തന്നിട്ട്...മാളു ആകാംഷയോടെ അനുവിന്റെ അടുത്ത വരികൾക്കായി കാതോർത്തു. "അയ്യോ,,, മറന്നു പോയല്ലോ "അനു കുറച്ചു നേരം ചിന്തിച്ചെടുത്തു അവളോട് പറഞ്ഞപ്പോൾ കണ്ണ് നിറച്ചു കൊണ്ട് അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു.

വലിയ വായിൽ കരഞ്ഞു കൊണ്ട് അവന്റെ മുടിയിൽ പിച്ചി പറിക്കാൻ തുടങ്ങി. ആമി എത്ര ശ്രമിച്ചിട്ടും അവളുടെ കരച്ചിൽ നിർത്താനായില്ല. "ആഹ്ഹ്ഹ്,,, പറയാം "അവസാനം കഥ പറഞ്ഞുതരാമെന്ന് കേട്ടപ്പോൾ മാളു ഒന്നടങ്ങി കൊണ്ട് അവൻ പറയുന്നതിനായി കാതോർത്തു.ഒരവേശത്തിന് വേണ്ടിയാണ് മാളൂട്ടിക്ക് കഥ പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞത്.അവസാനം ഇതു തനിക് തന്നെ പറയാകുമെന്ന് അവൻ ഓർത്തില്ല..ശ്രീയെ നോക്കിയപ്പോൾ അവൻ ആമിയെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.. ഇവിടെ നടക്കുന്നതൊന്നും അവൻ അറിയുന്നില്ല.. അലവലാതി, .. ഇവിടെ മനുഷ്യൻ പ്രാണ വേദന അവൻ വീണ വായന.. അനു ശ്രീയെ മനസ്സിൽ സ്മരിച്ചുകൊണ്ട് മാളുവിന് കഥ പറയാൻ തുടങ്ങി. "വെള്ളം കൊണ്ടേ ചെടിക്ക് ഒഴിച്ചു ചെടി ഒരു പൂ തന്നു... പൂ ഞാൻ അമ്മയ്ക്ക് കൊടുത്തു അമ്മ എനിക്ക് ചോർ തന്നു.. ചോർ ഞാൻ പട്ടിക്ക് കൊടുത്തു.. പട്ടിയെന്നെ കടിച്ചു.. ബൗ.. ബൗ.. ഇഥ് വേറെ കഥയ... നിക്ക് പുതിയ കഥ മതി.. മാളു ചീണുങ്ങി കൊണ്ട് അനുവിന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നപ്പോൾ അവൻ ദയനീയ ഭാവത്തോടെ ശ്രീയെ നോക്കി.

"ഇപ്പോളൊത്തെ പിള്ളേരോട് നിന്റെ ഒരു വേലത്തരവും നടക്കില്ല "ശ്രീ ചിരി കടിച്ചമർത്തി കൊണ്ട് പറഞ്ഞപ്പോൾ അനു കലിപ്പോടെ അവനെ നോക്കി. "വാ,,, വാവയ്ക്ക് അമ്മ കഥ പറഞ്ഞുതരാം "ആമി മാളുവിന്റെ നേരെ കൈകൾ നീട്ടിയപ്പോൾ അവൾ ചീണുങ്ങി കൊണ്ട് അനുവിന്റെ മേലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നു. "അനു മാമ കഥ പഞ്ഞു തരും..അമ്മ വേണ്ട.. അനുമാമ മറ്റി"മാളു വാശിയോട് അനുവിന്റെകഴുത്തിലേക്ക് കൈകൾ ഇട്ടുകൊണ്ട് അവന്റെ നെഞ്ചിൽ ചാരി. "ഇന്ന് അവൾ എന്റെ കൂടേ കിടന്നോട്ടെ ആമി,,, കുറെ നാളയിലെ എന്റെ കുഞ്ഞി പെണ്ണിനെ ഒന്ന് ഇങ്ങനെ ചേർത്തു പിടിച്ചിട്ട് "മാളുവിന്റെ നെറ്റിയിൽ ഒന്ന് മുട്ടിച്ചു കൊണ്ട് അവളെയും കൊണ്ട് റൂമിലേക്ക് പോയി. കുറച്ചു നേരം ആമി അവിടെ തന്നെ നിന്നു. ഒരു കാൾ വന്നത് കൊണ്ട് ശ്രീയേട്ടൻ നേരത്തെ തന്നെ റൂമിലേക്ക് പോയി.ഇത്രെയും നാളും മാളു തന്റെ കൂടെയുണ്ടെന്ന ധൈര്യത്തിൽ ആണ് ആ റൂമിലേക്കു കയറിറങ്ങിയത്. പക്ഷേ ഇപ്പൊ എന്തോ എല്ലാ ധൈര്യങ്ങളും ചോർന്നു പോകുന്നു.

ഇനിയും ഇവിടെ തന്നെ നിന്നാൽ ശെരിയാവില്ല എന്നോർത്ത് കൊണ്ട് അവൾ റൂമിലേക്ക് പോകാൻ ഒരുങ്ങി. ഓരോ കാൽ അടികൾ വെക്കുമ്പോഴും അവളുടെയുള്ളിൽ ഭയം കുമഞ്ഞുകൂടി.. മേലെ അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി... അകത്തു ശ്രീയെ കാണാത്തതു കൊണ്ട് ഒരാശ്വാസത്തോടെ അവൾ സംശയത്തോടെ ബെഡിലേക്ക് നോക്കി. പിന്നെയെന്തോ ഓർത്തെന്നപോലെ അവൾ ബെഡ് ഷീറ്റ് നിലത്തു വിരിച്ചുകൊണ്ട് പുതപ്പ് തലവഴി മൂടി കിടന്നു.ഇടയ്ക്ക് ഇടയ്ക്ക് വയറിൽ അമർത്തി പിടിച്ചുകൊണ്ടു അവൾ വേദന കടച്ചമർത്തി കിടന്നു.. ഉറക്കത്തിലെപ്പോഴോ ആരോ തന്നെ എടുത്തു ഉയർത്തുന്നത് പോലെ തോന്നിയത് കൊണ്ട് അവൾ കണ്ണുകൾ വലിച്ചുതുറന്നു..ശ്രീയുടെ മുഖം ഇത്ര അടുത്ത് കണ്ടപ്പോൾ അവളുടെയുളം പരിഭ്രമിച്ചു.നാവെല്ലം വറ്റിവരുണ്ടു..പതിയെ തന്നെ ബെഡിന്റെ ഓരോത്തു ചേർത്തിരത്തി കൊണ്ട് രണ്ടു കയ്യും പിണച്ചുകെട്ടി ഗൗരവഭാവത്തോടെ അവളെ നോക്കി. ദേഷ്യത്തോടെ തന്നെതന്നെ നോക്കുന്ന ആ മിഴികളെ കണ്ടപ്പോൾ അവൾ ഒരു പതർച്ചയോടെ മുഖം താഴ്ത്തിയിരുന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...