ഇനിയെന്നും: ഭാഗം 19

 

എഴുത്തുകാരി: അമ്മു

ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.. സ്ഥിരമായി പോവാറുള്ള ബസ് ഇന്നിലെന്ന് അപ്പോഴാണ് അവൾ അറിഞ്ഞത്. ശ്ശെ,,, മര്യാദയക്ക് ശ്രീയേട്ടന്റെ ഒപ്പം പോയാൽ മതിയായിരിന്നു.വെറുതെ ജാട കാണിച്ചു ശ്രീയേട്ടനെ പിണക്കി. അവൾ സ്വയം പിറുപ്പുറത് കൊണ്ട് തലയ്ക്കു ഒരു മേട്ടും കൊടുത്തു. ഇനി ഒമ്പത് മണിക്ക് ശേഷമേ അടുത്ത ബസ് വരുള്ളൂ എന്നറിഞ്ഞപ്പോൾ അവൾ വിഷമത്തോടെ ബസ് സ്റ്റോപ്പിലെ ഒഴിഞ്ഞ സീറ്റിൽ ഇരുപ്പുറപ്പിച്ചു.മുന്നിൽ വന്നുനിർത്തുന്ന ഓരോ വണ്ടികളെയും അവൾ കൗതുകപൂർവ്വം നോക്കി. പിന്നീട് നിരാശയോടെ കൈയിലുള്ള വാച്ചിലേക്ക് നോക്കും. അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞപ്പോൾ ആമി പതിയെ തല ചെരിച്ചു നോക്കി. അടുത്ത് നിൽക്കുന്ന ശ്രീയേട്ടനെ കണ്ടപ്പോൾ അവളുടെയുള്ളിൽ ഒരേ സമയം ഞെട്ടലും,സന്തോഷവും നിറഞ്ഞു. പക്ഷേ ശ്രീയുടെ മുഖത്തു പഴയ പോലെ തന്നെ ഗൗരവഭാവം ആയിരിന്നു. "എന്താടി ബസ് പോവണമെന്ന് നിര്ബന്ധം പിടിച്ചിട്ട് ഇപ്പൊ എന്തെ പോവുന്നില്ലേ "

ഒളികണ്ണോടെ ശ്രീയത് ചോദിച്ചപ്പോൾ ഉത്തരം പറയാൻ മടിയായത് കൊണ്ട് അവൾ മൗനം പാലിച്ചു തല കുമ്പിട്ടു നിന്നു. "വാ,,, ഇനി ഇവിടെ നിക്കേണ്ട... ഞാൻ ആക്കി തരാം "ശ്രീയത്രയും പറഞ്ഞുകൊണ്ട് കറിനടത് നീങ്ങി. ആമി കുറച്ചുനേരം എന്തോ ആലോചിച്ചുനിന്ന ശേഷം അവൾ അവിടെ തന്നെ ഇരുന്നു.ആദ്യം കുറച്ചു കളിയാക്കാകിയതല്ലേ അങ്ങനെ വിട്ടു കൊടുക്കാൻ അവൾക്ക് മനസ്സുവന്നില്ല.കുറെ നേരെമായിട്ടും ആമിയുടെ ഭാഗത്തു നിന്നും അനക്കമില്ലാത്തത് കൊണ്ട് അവൻ അവളുടെയടുത് ചീറി. നിനക്ക് എന്താ ചെവി കേൾക്കില്ല,,അതോ എന്നെ പോട്ടൻ കളിപ്പിക്കുകയാണ്ണോ..മര്യാദയ്ക്ക് വന്നു കേറുന്നുണ്ടോ,, അല്ലെങ്കിൽ ഞാൻ എടുത്തുകൊണ്ടു പോവണോ...ശ്രീയുടെ ഒച്ച കൂടി വന്നപ്പോൾ അവൾ ചുറ്റുമുമ്പൊടും നോക്കി. സ്റ്റോപ്പിൽ അപ്പൊ ആരും ഇല്ലാത്തതു ഒരു ഭാഗ്യമായി അവൾക്ക് തോന്നി. ആമിക്ക് അവന്റെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും ഭയം തോന്നി.. കൂടുതൽ ഒന്നും പറയാതെ അവൾ അവന്റെയൊപ്പം ഫ്രന്റ്‌ ഡോർ തുറന്ന് കോ-ഡ്രൈവർ സീറ്റ്‌ തുറന്ന് അതിലേക്ക് കേറി. ഡ്രൈവ് ചെയ്യുമ്പോഴും ശ്രീയുടെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു ആമി.

ഇടയ്ക്ക് ദേഷ്യം വന്നു മുഖം വലിഞ്ഞുമുറുകുന്നത് അവൾക്ക് നന്നേ കാണമായിരിന്നു.സ്പീഡ് കൂടി വരുന്നത് കണ്ട് അവളുടെയുള്ളിൽ ഭയം ഉടലെടുത്തു. "വണ്ടി നിർത്ത് "ആമിയുടെ ശബ്ദത്തിലെ ദയനീയത കേട്ടപ്പോൾ അവൻ വണ്ടി ഒരു സൈഡിലേക്ക് നിർത്തി കൊണ്ട് അവളുടെ നേർക്ക് തിരിഞ്ഞു. പെയ്യാൻ വെമ്പി നിൽക്കുന്ന ഒരു തുള്ളിയെ തന്റെ സാരി തുമ്പിനാൽ ഒപ്പിയെടുത്തു അവൾ അവന്റെ നേരെയടുത്തു.കുറച്ചു നേരം ഒന്നു ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൾ പറയാൻ തുടങ്ങി. "സോറി,,, ഞാൻ നിങ്ങൾ രണ്ടുപേരും ഒരു വഴിക്ക് ഇറങ്ങുമ്പോ ഒരു ശല്യമായി പിറകെ വരേണ്ടെന്ന് വിചാരിച്ച ഞാൻ... "വാക്കുകൾ കിട്ടാതെ അവൾ ഉഴറിയപ്പോൾ അവൻ ഒന്നും കൂടി അവളെ കൂർപ്പിച്ചു നോക്കി. "ഞാൻ സോറി പറഞ്ഞതല്ലേ,, പിന്നെയെന്തിനാ വീണ്ടും ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നെ "അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.ശ്രീയുടെ ചുണ്ടുകിളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചപ്പോൾ അവൾ ആ ചിരിയിൽ ലയിച്ചു നിന്നു പോയി. അവൻ അവളുടെ മുഖം തന്റെ കൈകുമ്പുളിൽ എടുത്തുകൊണ്ടു അവന്റെ നേരെ അടുപ്പിച്ചു.

അവന്റെ ഓരോ ശ്വാസനിശ്വാസങ്ങൾ മുഖത്തു തട്ടുമ്പോഴും അവൾ അവന്റെ മിഴികളിൽ കണ്ണുകൾ ഉറപ്പിച്ചു. "ഇനി ഇങ്ങനെ സോറി പറയാൻ ഇടവരുത്തരുത്.. കേട്ടോടി,,,"മറുപടിയായി അവൾ ഒന്നു തലയാട്ടി ചിരിച്ചപ്പോൾ അവനും അവളുടെ ചിരിയിൽ പങ്കുകൊണ്ടു.ഒരു നിമിഷം അവൾ അവന്റെ കണ്ണുകളിലൂടെ ആഴ്നീറങ്ങി.അവന്റെ വാക്കുകളിൽ സാന്ത്വനം നിറഞ്ഞു.ശ്രീയും അവളുടെ മുന്തിരി കണ്ണുകളിലേക്ക് നോക്കി നിന്നു.പിന്നെ പതിയെ അവളുടെ ചുവന്ന ആദരങ്ങളിൽ സ്ഥാനം പിടിച്ചു. ശ്രീയുടെ മുഖം തന്റെ നേരെ അടുപ്പിച്ചുവരുമ്പോൾ അവൾ യാതൊരു പതർച്ചയും കൂടാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ നിശ്വാസം ചെവിക്കരികിൽ തട്ടിയപ്പോൾ അവൾ ഒന്നു പുളഞ്ഞുകൊണ്ട് അവന്റെ അരികിൽ നിന്നും നീങ്ങി. "Can ഐ kiss you "ചെവിയോരമായി തന്റെ പ്രാണന്റെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അവൾ യാതൊരു ഭയം കൂടാതെ അവൾ തല കുലുക്കി. ശ്രീ ഒരു കളചിരിയോടെ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. ചുണ്ടുകൾ അവരുടെ ഇണയെ പുൽകാൻ വെമ്പി നിന്നു.

ശ്രീയുടെ ആദരങ്ങൾ തന്റെ അടുത്ത് വരുന്നത് കണ്ടപ്പോൾ നാണം കൊണ്ട് അവളുടെ ഇരു കവിളിലും ചുവുപ്പ് രാശി പടർന്നു.കണ്ണുകൾ പതിയെ അടഞ്ഞു. പെട്ടെന്ന് ഒരു ശബ്ദം കേട്ടപ്പോൾ അവർ പരസ്പരം അകന്നുനിന്നു. പിന്നെ ആ ശബ്ദം എവിടെ നിന്നാണ് ശ്രീയുടെ മൊബൈലിൽ നിന്നും വരുന്നതാനാണെന്ന് അറിഞ്ഞപ്പോൾ അവൾ ഒരു ചിരിയോടു കൂടി അവനെ നോക്കി നിന്നു. അനുവിന്റെ കാൾ ആയിരിന്നു അത്. അവൻ ആദ്യം ഒന്നു മടിച്ചെങ്കിലും വീണ്ടും റിങ് ചെയുന്നത് കണ്ടപ്പോൾ അവൻ വേഗം തന്നെ ഫോൺ എടുത്തു. "ഡാ,,, നീ എവിടെ പോയി കിടക്കുകയാണട,,, ഒരു യൂബർ പോലും ഇല്ലാത്ത ഒരു ഒടംകേറമുലിയില്ലാണോ നീയെന്നെ ഇറക്കിവിട്ടത്.. നീയിനി ഇങ്ങോട്ട് ഒന്നും പറയേണ്ട,,, മര്യാദയ്ക്ക് എന്നെയിവിടെനിന്നും കൊണ്ടുപോ"ഫോണിൽ നിന്നുള്ള അവന്റെ പരാതി കേൾക്കുമ്പോഴും ശ്രീ ഒന്നു ചിരിയടക്കി പിടിച്ചുനിന്നു.ഫോൺ കട്ട്‌ ആക്കി ശ്രീ ആമിയുടെ നേർക്ക് തിരിഞ്ഞു. "അനുവായിരിന്നു അത്... അവൻ അവിടെ വണ്ടി കിട്ടാതെ നിൽക്കുകയാ "ആമി ഒന്നു മൂളിക്കൊണ്ട് ശ്രീയുടെ കണ്ണുകളിൽ നിന്നും പുറത്തേക് കണ്ണുകൾ പായിച്ചു. ഡ്രൈവിങ്ങിന് ഇടയിലും പരസ്പരം മൗനം പാലിച്ചു. ശ്രീ അവളെ നോക്കിയപ്പോൾ എന്തോ ഓർത്തു കൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ആമിയെയാണ് കണ്ടത്.

ശ്രീ ഒന്നു മുരടനക്കിയപ്പോൾ അവൾ ഒന്നു ഞെട്ടികോണ്ട് അവന്റെ നേർക്ക് മുഖം തിരിച്ചു. "എന്തിനാ താൻ രാവില്ലേ കരഞ്ഞത് "ശ്രീ ചോദിച്ചപ്പോൾ അവൾ ഞെട്ടികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചെങ്കിലും അവന്റെ മുൻപിൽ അവൾക്ക് കള്ളം പറയാൻ കഴിഞ്ഞില്ല.കണ്ണുകളിൽ ഓടി മറയുന്ന ഓരോ കാഴ്ചകളും നോക്കി കൊണ്ട് അവൾ പറഞ്ഞു തുടങ്ങി. "ഇന്നലെ ഒരുപാട് വേദന സഹിച്ചു നിന്നപ്പോൾ,, എന്നെയി നെഞ്ചിലേക്ക് ചേർത്തു പിടിച്ചില്ലേ... എന്നെയിതുവരെ അങ്ങനെ ആരും ചേർത്തുപിടിച്ചിട്ടില്ല.. മഹിയേട്ടൻ പോലും എന്നെ സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടില്ല... എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും ഞാൻ ആ പഴയ ഓർമ്മകൾ എന്നെ കുത്തി നോവിച്ചുകൊണ്ടിരിക്കും.." ആമിയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി നിലത്തേക്ക് ചിന്നിചിതറി.വീണ്ടും അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു.

സ്കൂളിന് അടുത്തായി വണ്ടി പാർക്ക്‌ ചെയ്തപ്പോൾ അവൾ മൗനമായി അവന്റെ നേരെ യാത്ര പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. "ആമി "ശ്രീയുടെ നേർത്ത ശബ്ദം തന്റെ കാതിൽ മുഴങ്ങിയപ്പോൾ അവൾ തിരിഞ്ഞു നോക്കി. എന്തോ പറയുവാനായി ആ മുഖം വ്യഗ്രത പൂണ്ടുന്നത് കണ്ടപ്പോൾ അവൾ എന്താണ് കാര്യമെന്ന് അന്വേഷിച്ചു. "മഹിയെ, മഹിയെ നിനക്കിപ്പോഴും ഇഷ്ടാവാണോ "ശ്രീയുടെ ചോദ്യം കേട്ടപ്പോൾ അവൾക്ക് എന്ത് ഉത്തരം പറയണമെന്ന് അറിയാതെയായി. "നിക്ക് ക്ലാസ്സ്‌ ഉണ്ട് "ഒന്നും പറയാതെ അവൾ അവിടെ നിന്നു പോയപ്പോൾ ശ്രീയുടെ നെഞ്ചിൽ ഒരു ആണികുത്തിയിരിക്കുന്ന വേദന ഉണ്ടായി. വീണ്ടും ഫോൺ ചിലക്കാൻ തുടങ്ങിയപ്പോൾ അവൻ ഒരിക്കൽ കൂടെയൊന്നു നോക്കി കൊണ്ട് അവിടെ നിന്നും പോയി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...