ഇനിയെന്നും: ഭാഗം 30

 

എഴുത്തുകാരി: അമ്മു

ബാൽക്കണ്ണിയിലെ കൈവിരിയിൽ പിടിച്ചുകൊണ്ടു ആകാശത്തു നിലാവ് പൊഴിക്കുന്ന വേണ്ണ്തിങ്കളെ നോക്കിക്കാണുകയായിരിന്നു അലക്സ്‌.. ദൂരെ തന്നെ തന്നെ കണ്ണ് ചിമ്മി നോക്കുന്നവ നക്ഷത്രങ്ങളെ നോക്കിയപ്പോൾ അറിയാതെ അവന്റെ ചുണ്ടിൽ നിന്നും ഒരു പുഞ്ചിരി മോട്ടിട്ടു. അവൻ കണ്ണുകൾ അടച്ചുകൊണ്ട് തന്റെ പ്രണയത്തെ കുറിച്ചോർത്തു.. ഇന്ദിര തന്റെ ആദ്യ പ്രണയം... അവന്റെയൊർമയിൽ ആദ്യമായി അവളെ കണ്ടനാൾ അവനെ ഓർമ വന്നു. തന്റെ ഉറ്റസുഹൃത്തിന്റെ ചേച്ചിയുടെ കല്യാണത്തിനായി തലേ ദിവസം ചെന്നപ്പോൾ അവളും അവിടെ ഉണ്ടായിരിന്നു. ആദ്യം കണ്ടപ്പോൾ പ്രേതെകിച്ചു ഒന്നും തോന്നിയില്ല. പിന്നെ അവളുടെ നാവിൽ നിന്നും വരുന്ന പാചകക്കാരാ എന്നു കളിയാക്കിയുള്ള വിളിയിൽ അവളെ കൂടുതൽ ഞാൻ അടുത്തറിയുകയായിരിന്നു.. കുറുമ്പും, കുസൃതിയും നിറഞ്ഞ ഒരു തോട്ടവാടി പെണ്ണ്.. പയ്യെ പയ്യെ ആ തൊട്ടാവാടി പെണ്ണ് തന്റെ മനസിലും സ്ഥാനം പിടിക്കാൻ തുടങ്ങിയപ്പോൾ അവൻ പ്രണയമെന്ന വികാരം അറിഞ്ഞുതുടങ്ങി. വേറെ മതം, ജാതി ഇതിനെ കുറിച്ചൊക്കെ ബോധമുണ്ടായിട്ടും കൂടേ അവളെ മാക്കുവാൻ തന്നെ കൊണ്ട് ആവുമായിരുന്നില്ല.. അവളോട് തന്റെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം പോലും തനിക് ഉണ്ടായില്ല..

ഒടുവിൽ തന്റെ പ്രണയം വേറെ ആർക്കോ സ്വന്തമായി എന്നറിഞ്ഞപ്പോൾ നെഞ്ച് കലങ്ങി ഞാൻ ആ കല്യാണത്തിൽ ഞാനും പങ്കുകൊണ്ടു.. തിരിച്ചു പോരാൻ നേരം ഞാൻ ആ മുഖത്തേക്ക് നോക്കി.ആ കണ്ണുകൾ എന്തിനോ വേണ്ടി നിറയുന്നത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും നീര്തുള്ളികൾ ചാലിട്ടോഴികി. കുറെ സമയം എടുത്തു അതെല്ലാം ഒന്നു മറക്കാൻ.. വർഷങ്ങൾ കഴിഞ്ഞു വീണ്ടും അവളെ എന്റെ മുൻപിൽ വന്നു നിന്നപ്പോൾ സന്തോഷമാന്നോ, സങ്കടമാന്നോ എന്താനാണെന്ന് നിർവചിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരുപാട് മാറിപ്പോയിരിക്കുന്നു അവൾ.. പണ്ടത്തെ ഓജസ്സും, തേജസ്സും എങ്ങോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.എപ്പോഴും ചിരി തുകുന്ന ആ മുഖത്തു തളം കെട്ടിനിക്കുന്നത് കാണമായിരുന്നു.അതുകൊണ്ട് തന്നെ പ്രിയയെ കൊണ്ട് അവളുടെ വിവരങ്ങളെല്ലാം അറിഞ്ഞത്.പ്രിയ തന്റെ പെങ്ങളാണ്,, പക്ഷേയ്ത് അവൾക്കറിയില്ല.ആദ്യം കേട്ടപ്പോൾ കുറച്ചു ദേഷ്യം തോന്നിയെങ്കിലും പിന്നെ അത് ദുഖത്തിന് വഴിയൊരുക്കി. സ്നേഹിച്ച പുരുഷന്റെ ചതിയിൽ പെട്ട് അവൾക്ക് അവളുടെ ജീവിതം തന്നെ നഷ്ടമാക്കേണ്ടി വന്നു. പക്ഷേ ഇനിയൊരിക്കലും ആ പഴയ ജീവിതത്തിലേക്ക് പോകില്ല എന്നു പറഞ്ഞുകേട്ടപ്പോൾ എന്റെയുള്ളിൽ പ്രതീക്ഷയുടെ ചെറുനാളം തിരികൊള്ളുത്തി.

"ഇച്ചായ " പ്രിയയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും അകറ്റിയത്. അവൻ തിരിഞ്ഞു കൊണ്ട് അവളുടെ പിന്നാലെ നോക്കിയപ്പപ്പോൾ അവളൊരു കള്ളചിരിയുമായി തന്നെത്തന്നെ നോക്കുന്നതാണ് കണ്ടത്. കാര്യം തന്റെ പെങ്ങളൊക്കെയാക്കെയാന്നെങ്കിലും എപ്പോഴും എനിക്കെന്തെങ്കിലും പാരാ പണിയാണ് അവൾ മുൻപിൽ തന്നെയുണ്ടാവും.പക്ഷേ തന്റെ മനസ്സൊന്നു വേദനിച്ചാൽ ആ കണ്ണുകൾ പിടയും.. അതുകൊണ്ട് തന്നെയാണ് ഇന്ദുവിന്റെ കാര്യം പറഞ്ഞപ്പോൾ അവൾ ഫുൾ സപ്പോർട്ടായി കൂടേ നിന്നത്. അലക്സ്‌ പുരികം ചുള്ളിച്ചു കൊണ്ട് കാര്യമെന്താന്നെന്ന് അന്വേഷിച്ചപ്പോൾ അവൾ അതെ കളചിരിയോടെ അവന്റെയാടുത്തേക്ക് നീങ്ങി.. "അല്ല കാമുകന്റെ പോക്ക് എവിടം വരെയായി എന്നു നോക്കാൻ വന്നതാ.. പ്രോഗ്രസ്സ് ഉണ്ടാവുമോ എന്നു അന്വേഷിച്ചതാ "എന്തോ അവളുടെ വർത്തമാനം കേട്ടപ്പോൾ അലക്സ്‌ അവളെ നോക്കാതെ താരകങ്ങളിൽ നോട്ടമിട്ടു. "ഇച്ചായ,,, എനിക്ക് ഇച്ചായനോട് ഒരു കാര്യം പറയാനുണ്ട് " അവളുടെ ശബ്ദത്തിലെ ഗൗരവം മൻസലാക്കിയപ്പോൾ കാര്യം എന്തോ ഗൗരവമുള്ളതാനാണെന്ന് അവൻ തോന്നി. അവൾ കഴിഞ്ഞ ദിവസം ഇന്ദു തന്നോട് പറഞ്ഞ കാര്യങ്ങൾ അറിയിച്ചു.

പ്രിയയുടെ വാക്കുകൾ കേട്ടപ്പോൾ അവന്റെ ഉള്ള് നീറാൻ തുടങ്ങി.. ഒരു തുള്ളി കണ്ണീർ അവന്റെ കണ്ണുകളിൽ നിന്നും അടർന്നു വീണു. അവന്റെ അവസ്ഥ മനസിലാക്കിയ പോൽ അവള് അവന്റെ കൈകളിൽ അമർത്തി പിടിച്ചു. "ഇച്ചായ " വീണ്ടും പ്രിയയുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അവൾ സങ്കടം ഉള്ളിലൊതുക്കി അവളുടെ നേർക്ക് തിരിഞ്ഞു. "ഇച്ചായന്റെ മനസ്സ് എനിക്ക് കാണാൻ കഴിയുന്നുണ്ട്,, പക്ഷേ അവൾക്ക് താല്പര്യമില്ലെങ്കിൽ നമ്മക്ക് എന്ത് ചെയ്യാൻ പറ്റും.. ഈ ഇഷ്ടം എന്നു പറയുന്നത് പിടിച്ചുവാങ്ങേണ്ട ഒന്നാലല്ലോ,, അത് സ്വയം തോന്നേണ്ടതല്ലേ "പ്രിയ അവനെ സമദാനിപ്പിക്കാൻ എന്നോണം അവന്റെ തോളിൽ കൈകൾ അമർത്തി. അതിന്... അവൾക്ക് എന്നെ ഇഷ്ടമല്ലെടാ... നീയിതു പറഞ്ഞില്ലെങ്കിലും ഞാൻ ഇന്ന് അവളുടെ നാവിൽ നിന്നും കേട്ടതാ...അപ്പോഴുണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു..പക്ഷേ പിന്നെ അവൾ പറഞ്ഞ കാര്യം കേട്ടപ്പോൾ അവിടെ നിന്നും പോരാനാണ് തോന്നിയത്.. എനിക്ക് മനസിലാക്കാൻ സാധിക്കും അവൾ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന്.. "വിധി ഒരിക്കൽ എന്നെ അവളെ അടർത്തിമാറ്റിയതാണ്.. ഇനിയും അവളെ വിധിക്ക് വിട്ടുകൊടുക്കാൻ പറ്റുന്നില്ല " പ്രിയക്ക് അവളുടെ ഇച്ചായനോട് വല്ലാത്ത സഹതാപം തോന്നി.

ഒരിക്കൽ പ്രണയത്തിന്റെ പേരിൽ മുറിവേറ്റവനാണ്. പിന്നെ ആ പ്രണയത്തിന്റെ തിരുശേഷിപ്പിക്കൾ മായും മുൻപേ ചാച്ചനും, അമ്മച്ചിയും കണ്ടുപിടിച്ച കുട്ടിയായിരിന്നു സോഫി.ഇച്ചായൻ എത്ര ശ്രമിച്ചിട്ടും ചാച്ചനും, അമ്മച്ചിയും ആ കല്യാണത്തിൽ തന്നെ ഉറപ്പിച്ചുനിന്നു. താൻ പോലും ആ കല്യാണം ആഗ്രഹിച്ചിരുന്നു.. പുതിയ ഒരാൾ വരുമ്പോൾ ഇച്ചായൻ എല്ലാം മറക്കുമെന്ന് കരുതിയാണ്.. പക്ഷേ മിന്നു കെട്ടിന്റെ അന്ന് പെണ്ണ് തന്റെ കാമുകനോടൊപ്പം ഒളിച്ചോടി പോയി എന്നവർാത്തയാണ് ഞങ്ങൾക്ക് കേൾക്കാൻ ഇടയായത്. വീണ്ടും ഇച്ചായൻ തളർന്നു പോകുമോ എന്നാവസ്ഥ വന്നപ്പോൾ ഇനി ഇച്ചായനെ ഒറ്റക്കാക്കി പോകില്ലെന്ന് മനസ്സിലുറുപ്പിച്ചു.. അതുകൊണ്ട് തന്നെയാണ് ഇന്ദുവിനെ ഇച്ചായനുമായി ഒരുമിപ്പിക്കാൻ നോക്കുന്നത്.. പക്ഷേ ചാച്ചനും, അമ്മച്ചിയും ഇതറിയുമ്പോൾ ഒരു പേടി അവളെ ആശങ്കയിലാഴ്ത്തി. ആന്തീരീക്ഷമാകെ കറുത്ത മേഘങ്ങൾ കൊണ്ട് മൂടിയപ്പോൾ അവൾ അലെക്സിന്റെ കൈ പിടിച്ചു വലിക്കാൻ നോക്കി. പക്ഷേ ഒരടി പോലും നീങ്ങാതെ അവൻ നിന്നടത്തു തന്നെ നിന്നു. "ഇച്ചായ വാ,, മഴക്കാറുണ്ട് "അവൾ ആവുന്നത് പറഞ്ഞു നോക്കിയെങ്കിലും അവൻ അവളുടെ കൈ തന്റെ കൈയുമായി അടർത്തി മാറ്റി.

"നീ പൊയ്ക്കോ മോളെ... എനിക്ക് കുറച്ചു നേരം കൂടി ഇവിടെയിരിക്കണം "അവൻ കുറച്ചു ഷാഠ്യത്തോടെ പറഞ്ഞപ്പോൾ അവളൊരു വേദനയോടെ അവനെയൊന്നു നോക്കികൊണ്ട് അവിടെനിന്നും പോയി. ആകാശത്തു മുഴുവൻ തണുപ്പ് വ്യാപിച്ചു തുടങ്ങിയപ്പോൾഅത്രയും നേരം വെന്തുരുകുന്ന മനസ്സ് കുളിരണിയിച്ചു.തുള്ളിക്കൊരു കുടം പോലെ മഴത്തുള്ളികൾ പുതുമണ്ണിലേക്ക് പെയ്തിറങ്ങി.. "ഇനിയും എത്ര നാൾ കാത്തിരിക്കണം പെണ്ണെ.. ഒരു പുതുമഴയായി നീയെന്റെ ജീവിതത്തിലേക്ക് വരുവാൻ എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ്." 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ബാത്‌റൂമിൽ നിന്നും തലയും തുവർത്തി വരുകയായിരിന്നു ആമി. പെട്ടെന്നാണ് രണ്ടു കൈകൾ അവളെ പൊതിഞ്ഞു പിടിച്ചത്.ആ സാമീപ്യം അറിഞ്ഞപ്പോൾ തന്നെ അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി നാംബിട്ടു. അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവുപ്പ് രാശി പടർന്നു. "ശ്രീയേട്ടാ,,,വിട്ടേ മോൾ വല്ലതും കാണും "ശ്രീ നോക്കുമ്പോൾ സുഖമായി ബെഡിൽ കിടന്നുറുങ്ങുന്ന മാളുവിനെയാണ് കണ്ടത്.അവൾ മെല്ലെ അവന്റെ പിടിത്തം അയക്കാൻ നോക്കിയപ്പോൾ അവൻ കൂടുതൽ ആവേശത്തോടെ അവളെ പൊക്കിയെടുത്തു.

"ഇന്നെന്തു പറ്റി വല്ലാത്തൊരു സ്നേഹം "ആമി പറഞ്ഞപ്പോൾ ശ്രീ അവളുടെ മുഖം തന്റെ കൈകുമ്പിള്ളലാക്കി അവളുടെ കണ്ണുകളിലേക്ക് നോക്കി. "എന്റെ ഭാര്യയെ പ്രാണിയിക്കാൻ എനിക്ക് സമയം വെന്നോ "അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "മമ്മ്മ്,,, പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ എന്തൊരു കലിപ്പ് ആയിരിന്നു..എനിക്ക് കല്യാണം വേണ്ട.. എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ പറ്റില്ല.. അങ്ങനെയൊക്കെ "പറഞ്ഞുകഴിഞ്ഞതും അവൾ ശ്രീയുടെ മുഖത്തേക്ക് നോക്കി.ശ്രീയുടെ മുഖം മാറുന്നത് കണ്ടപ്പോഴാണ് അവൾക്ക് താൻ പറഞ്ഞുപോയതിലെ അബദ്ധം മനസിലായത്. ശ്രീ അവളെ ഒന്നു നോക്കുകൂടി ചെയ്യാതെഅവളുടെയുള്ളം ഒന്നു നൊന്തു. അപ്പോഴേക്കും മാളു അവളെ "മ്മാ "എന്നു വിളിച്ചുകൊണ്ട് അവളുടെ മേലേക്ക് ചാഞ്ഞു. പിന്നെ അവളെ ഒരുക്കി പുതിയ ഉടുപ്പ് ഇട്ടു കൊടുത്തു. മോൾക്ക് മൂന്നു വയസ്സായിതിഞ്ഞാൽ അടുത്തുള്ള പ്ലേ സ്കൂളിലിലാക്കി. ഇന്ന് അവളുടെ ആദ്യദിവസമായിരുന്നു.. അതിന്റെ ത്രില്ലിലാന്ന് കുറുമ്പിപ്പെണ്ണ്. ആമി അവളെ കുളിപ്പിച്ച് പുതിയ ഉടുപ്പ് ഇടിക്കാൻ നോക്കി. "മ്മാ എനിക്ക് ചുമ്മപ് ഉത്പ്പ് മതി "ആമിയുടെ കയ്യിലുണ്ടായ ഒരു പിങ്ക് ഉടുപ്പിൽ അവളുടെ നോട്ടമിട്ടപ്പോൾ ആമി അവളെ പിങ്ക് ഡ്രസ്സ്‌ ഉടുപ്പിച്ചു.

ശ്രീ വന്നു നോക്കുമ്പോൾ ഒരു രാജകുമാരിയെ പോലെ ഒരുങ്ങിനിൽക്കുന്ന മാളുവിനെയാണ് കണ്ടത്. അവൻമാളുവിനെ എടുത്തുയർത്തി കൊണ്ട് അവളുടെ വയറിൽ ഇക്കിളിയിട്ടു.അച്ഛന്റയും, മോളുടെയും കളികൾ കണ്ടുകൊണ്ടിരിക്കുകയായിരിന്നു ആമി. ഇടയ്ക്കടിയക്ക് ശ്രീയുടെ കണ്ണുകൾ തന്നെ തേടി വരുന്നുണ്ടോ എന്നവൾ നോക്കും.. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. ശ്രീ മാളുവിനെ താഴെ നിർത്തിയപ്പോൾ അവൾ പുതിയ ഉടുപ്പ് കാണിക്കാൻ വേണ്ടി മുറിയ്ക്ക് വെളിയിൽ ഓടി. ശ്രീയും അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ അവൾ അവന്റെ കൈകളിൽ പിടിത്തമിട്ടു. അവൻ അവളുടെ കയ്യിലും, മുഖത്തും മാറി മാറി നോക്കി. "എന്തിനാ ശ്രീയേട്ടാ എന്നോട് ഇങ്ങനെ മിണ്ടാതിരിക്കുന്നത്... ഞാൻ അങ്ങനെ പറഞ്ഞതിഞ്ഞന്നോ... സോറി ശ്രീയേട്ടാ,, ഞാൻ അറിയാതെ പറഞ്ഞു പോയതാ.. എന്നോട് ഇങ്ങനെ മിണ്ടാതിരിക്കലെ.. എനിക്ക് ഈ വേദന സഹിക്കാൻ പറ്റില്ല "അവളുടെ ദയനീയ ഭാവം കണ്ടപ്പോൾ അവന് സങ്കടം നിയന്ത്രിക്കാൻ ആയില്ല. "ആമി,, എപ്പോഴെങ്കിലും എന്റെ സ്നേഹത്തിൽ കളത്തരം ഉണ്ടോയെന്നു നിനക്ക് തോന്നിയിട്ടുണ്ടോ " അവൻ പറഞ്ഞപ്പോൾ അവൾ ഇല്ലായെന്ന് തല ഇരുവശം ചലിപ്പിച്ചു.

"ശെരിയാ,, ആദ്യം നീയെന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ദേഷ്യമാണ് തോന്നിയത്.. പക്ഷേ ഓരോ തവണ നിന്നെ കാണുമ്പോൾ എന്റെ ദേഷ്യം മാറി അലിവായി മാറി.. പിന്നെ ഞാൻ പോലുമറിയാതെ നീയെൻതായി മാറി കൊണ്ടിരിക്കുകയാണ്. ഇന്ദുവിനെക്കാളും,,, ഒരു പക്ഷേ ഞാൻ ഇന്ന് സ്നേഹിക്കുന്നത് എന്റെ ആമിയെയാണ്." ആമിയുടെ കണ്ണുകളിൽ ചെറിയ ഒരു നനവ് കണ്ടപ്പോൾ അവൻ ആ മുന്തിരി കണ്ണുകളിൽ തന്റെ സ്നേഹമുദ്ര പതിപ്പിച്ചു.അവളത് സന്തോഷപൂർവം സ്വികരിച്ചു. "സോറി "അവൾ അവന്റെ നേർക്ക് പറഞ്ഞപ്പോൾ അവൻ അവളുടെ ചുണ്ടിൽ ചുണ്ട് വിരൽ വെച്ചുകൊണ്ട് അവളെ കൂടുതൽ പൊതിഞ്ഞു പിടിച്ചു. "ച്ചാ,, മ്മയെ ഉമ്മ വെക്കുന്നെ "മാളൂട്ടിയുടെ കാറിയുള്ള ഒച്ച കേട്ടപ്പോൾ അവർ ഇരുവരും പരസ്പരം അകന്നുമാറി. മാളൂട്ടി വീണ്ടും അത് തന്നെ തന്നെ പറഞ്ഞു നടന്നപ്പോൾ ശ്രീയേട്ടൻ അവളുടെ പുറകിലായി വെച്ചുപിടിച്ചു.അവരുടെ പോക്ക് നോക്കി അവളുടെ ചുണ്ടിലും ഒരു ചിരി മൊട്ടിട്ടു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...