ഇനിയെന്നും: ഭാഗം 7

 

എഴുത്തുകാരി: അമ്മു

അമിച്ചി വക്ക് പറഞ് ..അമ്മിച്ചിയെ വേണ്ട ച്ചാ " മാളു ശ്രീയേട്ടനോട് പറയുന്ന ഓരോ വാക്കുകളും എന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായിരിന്നു ..പ്രതികരിക്കാനാവാതെ ഞാൻ അവിടെ തറഞ്ഞു നിന്നു .. മോളുടെ പുറത്തേക്ക് ഒന്നു തട്ടി കൊണ്ട് ശ്രീയേട്ടൻ എന്റെ നേർക്ക് നോക്കിയപ്പോൾ ശ്രീയേട്ടന്റെ നോട്ടം താങ്ങാൻ ആവാതെ കുറച്ചു നേരം മുഖം കുഞ്ഞിച്ചിരിന്നു ...ഒന്നും പറയാതെ ശ്രീയേട്ടൻ മാളുവിനെയും എടുത്തു കൊണ്ട് സ്റൈര് കേറുന്നത് വേദനയോടെ ഞാൻ നോക്കി കണ്ടു .. കണ്ണീർതുളികൾ കവിളിലൂടെ ഒലിചിറങ്ങി ..കാതിൽ അപ്പോഴും മാളു അവസാനമായി പറഞ്ഞ കാര്യങ്ങൾ അവളുടെ ഹൃദയത്തെ കീറിമുറിച്ചു ... ആരുടെയോ കരസ്പർശനം തോളിൽ പതിഞ്ഞപ്പോളാണ് തിരിഞ്ഞുനോക്കുന്നത് ..ഐഷുവായിരിന്നു അത് .. "അയ്യേ ഏട്ടത്തി കരയുവാണോ ,,ഈ ചെറിയ കാര്യത്തിന് ആരെങ്കിലും കരയുവോ "

അവൾ ആമിയുടെ പെയ്യാൻ തുളുമ്പി നിൽക്കുന്ന കണ്ണുനീരിനെ തുടച്ചുനീക്കി അവളെ ചെയറിൽ പിടിച്ചിരുത്തി .. "അവൾ ചെറിയ കുട്ടിയല്ലേ ,,,കുറച്ചു കഴിയുമ്പോൾ അവൾ തന്നെ അവളുടെ അമിച്ചിയുടെ അടുത്ത് വരും "ഐഷു ആമിയെ സമാദാനിപ്പിക്കാൻ വേണ്ടി പിന്നെയും കുറെ കാര്യങ്ങൾ പറഞ്ഞെങ്കിലും ഒന്നിലും ശ്രദിക്കുവാൻ അവൾക്കായില്ല .. "ഐഷു എന്നിക് കുറച്ചു നേരം തന്നിച്ചിരിക്കണം "ആമിയുടെ വാക്കുകളുടെ ദയനീയത മനസിലാക്കി അവൾ പതിയെ അവിടെ നിന്നും വലിയാൻ ഒരു ശ്രമം നടത്തി ...ഐഷുവിനും അവളെ അവിടെ നിന്നും ഒറ്റക്ക് വിട്ടിട്ട് പോകാൻ മനസ്സ് അനുവദിച്ചില്ല ..പക്ഷേ ആമിയുടെ നിർബന്ധം കടുത്തപ്പോൾ അവൾ അവിടെ നിന്നും മുറിയിലേക്ക് നടന്നു .. ഐഷുവും പോയിക്കഴിഞ്ഞപ്പോൾ അവൾ നിലത്തേക്ക് ഉറന്നിറങ്ങി.. കുറച്ചു മണിക്കുറുകൾക് അപ്പുറം മാളുവിന്റെ ശബ്ദം നേർത്തു വരുന്നത് അവൾ അറിഞ്ഞു ...

മേലെ അവൾ മോൾ തട്ടി തെറിപ്പിച്ചു ചോർ എല്ലാം വാരിയെടുത്ത തന്റെ സാരിയിൽ പറ്റി പറ്റിച്ചേർന്നിരിക്കുന്ന ചോർ എല്ലാം തിരിച്ചു പ്ലേറ്റലേക്ക് തന്നെയിട്ട് അവൾ അടുക്കളയിലേക്ക് കൊണ്ടു പോയി വെച്ചു .. അടുക്കളയിലെ തിണ്ണയിൽ കൽമുട്ടുകളുടെ ഇടയിൽ മുഖം ഒളിപ്പിച്ചു അവൾ നിശബ്ദമായി തേങ്ങി ..ഇനി ശ്രീയേട്ടൻ അവളെ ഇവടെനിന്നും ഇറക്കി വിടുമോ എന്ന ഭയം അവളിൽ കുമിഞ്ഞു കൂടി .. നേരം വെളുക്കുവോളം അവൾ എങ്ങി എങ്ങി കരഞ്ഞു ...പുറത്ത് അർത്തു പെയ്യുന്ന മഴയിൽ അവളുടെ കരച്ചിലിന്റെ ശബ്ദം നേർ ത്തില്ലാതായി ... കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ശ്രീ കണ്ണുകൾ തുറന്നത് ..മാളുവിനെ നോക്കിയപ്പോൾ അവൾ സുഖമായി കിടന്നുറുങ്ങുണ്ട് ...ഒന്നും കൂടി അവളെ പുതപ്പിച്ചു കൊടുത്തു അവൻ വാതിൽ തുറന്നു ..വാതിൽ തുറന്ന് ഐഷുവിനെ കണ്ടപ്പോൾ അവൻ തേലൊരു അത്ഭുദത്തോടെ അവളെ നോക്കി ..വേറെ ഒന്നും കൊണ്ടല്ല ,,,ഉച്ചയായാൽ കിടക്ക പായയേൽ നിന്നും എണ്ണിക്കാത്ത ആളാണ് ഇന്ന് തന്റെ മുൻപിൽ വന്നു നിൽക്കുന്നത് ..

അവൻ കണ്ണ് ഒന്നു തിരുമ്മി കൊണ്ട് അവളുടെയെടുത്തേക്ക് നീങ്ങി .. "എന്ത് പറ്റിയടി ,,,നന്നാവാന് വല്ല പ്ലാൻ ഉണ്ടോ " പക്ഷേ അവളുടെ മുഖത്തെ പരിഭ്രമവും ,പേടിയും കണ്ടപ്പോൾ എന്തോ കാര്യം സീരിയസ് അന്നെന്നു വിചാരിച്ചു . "ശ്രീയേട്ടാ ,,അത് ഏട്ടത്തി അടുക്കളയിൽ ,,,വിളിച്ചിട്ട് എഴുനേൽക്കുന്നില്ല " ഐഷു പറയുന്നത് മുഴുവനാക്കുന്നതിന് മുന്പേ അവൻ അടുക്കളയിലേക്ക് ഓടി ..അവൾക്ക് ഒന്നും പറ്റരുതേ എന്നു മനസ്സുകൊണ്ട് നൂറവർത്തി പ്രാർത്ഥിച്ചു .. അടുക്കളയിലെ ഒരു മൂലയിലായി ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് വേഗത്തിൽ മിടിക്കാൻ തുടങ്ങി ...അവളുടെ തല തന്റെ മടിയിലായി താങ്ങി പിടിച്ചു അവൻ അവളുടെ പൾസ് നോക്കി .. കുറച്ചു വെള്ളം എടുത്തു അവളുടെ മുഖത്തു തള്ളിച്ചപ്പോൾ അവൾ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു . "ആമി ,,are you ഓക്കെ ???" അവൻ അവളുടെ താടിയിൽ തട്ടി ചോദിച്ചപ്പോൾ അവൾ ഓകയെന്ന് പറഞ് തലയാട്ടി .കുറച്ചു വെള്ളം അവളെ കൊണ്ട് നിർബന്ധപൂർവം കുടിപ്പിച്ചു .അപ്പോഴും ആ മിഴികളിൽ നിന്നും തോരാതെ മഴപോലെ പെയ്തു കൊണ്ടിരിന്നു .

"എന്ത് പറ്റി ഏട്ടാ "-ഐഷു "ഒന്നുമില്ല ,,,ബിപി ഒന്നു ലോ ആയതാ ...കുറച്ചു നേരം കിടന്നോട്ടെ "ശ്രീ അവളെ അമ്മയുടെ ബെഡിലായി കിടത്തി അവളെ പുതപ്പിച്ചു കൊടുത്തു ഐഷുവിന് നേരെ നോക്കി .. അവളെ ഒന്നും കൂടി നോക്കി അവൻ മുറിവിട്ടറങ്ങി .. ഐഷു ആമിയുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ നെറുകിലായി തലോടി കൊണ്ടിരിന്നു .. കണ്ണ് തുറന്നപ്പോൾ ആദ്യം ആമിയുടെ കണ്ണിൽ പെട്ടത് കറങ്ങുന്ന ഫാനിലേക്കാണ് ...ഒരു നിമിഷം അവൾ താനെവിടെയെന്നെന്ന് ചുറ്റും നോക്കി . ഇന്നലെ താൻ അടുക്കളയില്ലെന്നല്ലോ കിടന്നത് ..പിന്നെ എങ്ങെനെ ഇവിടെ എത്തി അവൾ സ്വയം ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഐഷു റൂമിലേക്ക് കടന്നു വന്നത് ... "എണിറ്റോ ഏട്ടത്തി ,,,ഒരു നിമിഷം പേടിപ്പിച്ചു കളഞ്ഞല്ലോ ഏട്ടത്തി ...പിന്നെ ഏട്ടൻ വന്നു ബി .പി ചെക്ക് ചെയ്തു കുഴപ്പമില്ലായെന്ന് പറഞ്ഞപ്പോളാണ് സമാധാനം ആയത് " ഐഷു എന്റെ തലയിലൂടെ മൃദുവായി തടകിക്കൊണ്ടിരുന്നപ്പോഴും ആമിയുടെ കണ്ണുകൾ ശ്രീയെ തേടിക്കൊണ്ടിരിന്നു .. "അതെ ഏട്ടത്തി ഉദ്ദേശിച്ചയാൾ ഇപ്പൊ ഇവിടെയില്ല "

ഞാന് അവൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകാതെ അവളുടെ നേർക്ക് നോക്കി .. "അല്ല ,,ശ്രീയേട്ടനെയാണ് ഉദ്ദേശിച്ചെങ്കിൽ ശ്രീയേട്ടൻ ഹോസ്പിറ്റലിൽ പോയിട്ട് ഇപ്പൊ ആര മണിക്കൂറായി " അപ്പൊഴാണ് ആമി ചുമരിലെ ക്ലോക്കിലേക്ക് നോക്കിയത് .ഒമ്പത് മണിയെന്ന് ക്ലോക്കിലേക്ക് തെളിഞ്ഞു കണ്ടതും അവൾ വേഗം തന്നെ മുടിയെല്ലാം വാരി കെട്ടി ബെഡിൽ നിന്നും ഇറങ്ങി . "ഇതെവിടെക്കാ ഈ ചാടി തുള്ളി പോകുന്നത് ..ഇന്ന് അടുക്കളയിൽ കയറിയാൽ കാൽ തലി ഓടിക്കുമെന്ന് സ്ട്രിക്ട് ഓർഡർ തന്നിട്ട് പോയതാ നിങ്ങളുടെ കെട്ട്യോൻ ....ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു മുടന്തി ആകാനൊന്നും എന്നിക് വയ്യ 😪... അവൾ സങ്കടം അഭിനയിച്ചു മൂക്ക് പിഴിയുന്നത് പോലെ കാണിച്ചു . "അതുകൊണ്ട് ചേച്ചിയുടെ ആരോഗ്യം സംരക്ഷിക്കേണ്ട ചുമതല ഇപ്പൊ എനിക്കാണ്..ഇപ്പൊ എന്റെ ആമികുട്ടി റസ്റ്റ്‌ എടുക്ക് ..ഞാൻ നല്ല പൊടിയരി കഞ്ഞി എടിത്തിട്ട് വരാം " "മാളു ,,അവൾ എന്തെങ്കിലും കഴിച്ചോ "ഐഷു തിരിഞ്ഞു നടക്കാൻ നേരം ആമി അവളോട് ചോദിച്ചു . "അവൾക്ക് ഞാൻ ബിസ്ക്കറ്റ് പാലിലിട്ട് കുറുക്കി കൊടുത്തു ..

ഇങ്ങോട്ട് വരണമെന്ന് വലിയ വാശിയിലാണ് ....ഞാൻ പറഞ്ഞു അമിച്ചിക്ക് പാടില്ലെന്ന് ...അപ്പോത്തോട്ട് സങ്കടപ്പെട്ടിരിക്കുവാ ...ഇപ്പൊ പ്ലെയിങ് റൂമിൽ ഇരിത്തിരിക്കുവാ ...." ഐഷു പറഞ്ഞുനിർത്തിയതും എന്നിക് മാളുവിനെ കണ്ണാനുള്ള വ്യഗ്രത കൂടി ..ഐഷു റൂം വീട്ടിറങ്ങിയ ശേഷം ഞാൻ പ്ലെയിങ് റൂമിൽ കേറി .. അവിടെ ഒരു മൂലയിൽ കളിപ്പാട്ടവുമായി ഒറ്റക്കിരിക്കുന്ന കിഞരിക്കുന്ന മാളുവിനെ അവൾ മതിവരുവോളം നോക്കി . അമിച്ചിയുടെ കുഞ്ഞിമണിയെ എന്ന് ഉറക്കെ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് ആ കുഞ്ഞികണ്ണുകൾ വിടർന്നു .അവൾ പാഞ്ഞടുത്തകൊണ്ട് ആമിയുടെ കൈകളിൽ വീണു . "ഉവാവ് മാറിയോ അമിച്ചി "മാളു തന്റെ കുഞ്ഞി കൈകൾ മെല്ലെ ആമിയുടെ നെറ്റിയിലേക്ക് വെച്ചപ്പോൾ ആമിയുടെ ദേഹത് ഒരു കുളിർ അനുഭവപെട്ടു . "ചൊറി "കിഴ്ച്ചുണ്ട് പുറത്തേക്ക് ഉന്തി അവൾ ആമിയുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ ആമി അവളുടെ മുക്കിൽ വേദനയില്ലാതെ പിടിച്ചുകൊണ്ടു അവളുടെ രണ്ടു കവിളിലും മാറി മാറി ചുംബിച്ചു . അപ്പോഴേക്കും ഐഷു ആമിക്ക് കഴിക്കാനായി ഭക്ഷണം എടുത്തു കൊണ്ട് വന്നു ...

ചുടു പാറുന്ന കഞ്ഞിയും ,പിന്നെ പപ്പടവും കൂട്ടി അവൾ കഴിച്ചു ..കഴിക്കുമ്പോഴും ഇടയ്ക്ക് മാളുവിന് കൊടുക്കാനും അവൾ മറന്നില്ല ...ഓരോ ഉരുള്ള ഊതി കൊടുക്കുമ്പോഴും ആമി എത്ര ശ്രദ്ദയോടെയാണ് മോളുടെ കാര്യം നോക്കുന്നതെന്ന് ഐഷു ഓർത്തു ...ശ്രീയേട്ടന്റെ ഭാഗ്യമാണ് ആമിയേട്ടത്തിയെന്നു അവൾ ഓർത്തു . പകൽ മുഴവനും ഐഷുവിന്റെ പൊട്ടത്തരങ്ങളും ,മാളുവിന്റെ കളിചിരികളുമായി നടന്നു .പതിയെ പതിയെ അവളുടെ ഷീണമെല്ലാം മാറുന്നതായി അവൾ അറിഞ്ഞു .അവരുടെ കൂടെയുള്ള ഓരോ നിമിഷവും താൻ എത്ര സന്തോഷവതിയാന്നെന്ന് അവൾ മനസിലാക്കി . രാത്രി മാളുവിനെ ഉറക്കാൻ കിടക്കുന്ന പരിശ്രമിതിലാണ് ആമി ..എത്ര ഉറക്കാൻ നോക്കിയിട്ടും കളിപ്പെണ്ണ് ഉറങ്ങാൻ കൂട്ടാക്കുന്നില്ല .ഐഷുവന്നെങ്കിൽ ഇന്ന് നേരത്തെ കിടന്ന് ഉറങ്ങി .. "മ്മാ " ആമിയുടെ ദേഹത് ഒരു വൈദ്യുതി പ്രവാഹം കടന്നു ചെലുന്നത് പോലെ അനുഭവപെട്ടു .

അവൾ തോളിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം കൈയിൽ എടുത്തു വിശ്വാസം വരാതെ അവളെ നോക്കി . "മ്മ ,മ്മാ ,മ്മാ " വീണ്ടും വീണ്ടും അവളുടെ ശബ്ദം എന്റെ കാതിൽ അലയടിച്ചുകൊണ്ടിരിന്നു ..അമ്മയെന്ന വികാരം അവളുടെ ഉള്ളിൽ പൊതിഞ്ഞു .അവളുടെ മുഖം മുഴുവനും ചുംബനങ്ങളാൽ മൂടി അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു . വാതിൽക്കൽ ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു ശ്രീ ..അമ്മയുടെയും ,മോളുടെയും സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു .ഒരു നിമിഷം അവൻ ഇന്ദുവിനെ ഓർമ വന്നു ...ഇഷ്ടപ്പെട്ട ജീവിതം സ്വന്തമാക്കാൻ വേണ്ടി സ്വന്തം മകളെ പോലും ഉപേക്ഷിക്കാൻ തയാറായ ഇന്ദുവിനെ ഒര്തോപ്പോൾ അവൻ പുച്ഛം തോന്നി .. ആമിയെയും ,കുഞ്ഞിനേയും ഒരിക്കൽ കൂടി നോക്കിയിട്ട് അവൻ അവിടെ വിട്ടിറങ്ങി .. കണ്ണ്കൊണ്ണിൽ പെയ്യാൻ തുളുമ്പി നിൽക്കുന്ന കണ്ണുനീരിനെ അവൻ ഒപ്പിയെടുത്തു ..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...