ഇനിയെന്നും: ഭാഗം 8

 

എഴുത്തുകാരി: അമ്മു

അലയടിച്ചുയരുന്ന തിരകളെ നോക്കിയിരിക്കുകയായിരിന്നു ആമിയും മാളുവും ..ഐഷു കടലിലേക്ക് ഇറങ്ങി കളിക്കുന്നുണ്ട് ..ഇടയ്ക്കൊക്കെ അവരെ കൈ മാടി വിളിക്കുന്നുണ്ട് .ഓരോ തിരകൾ കരയിലേക്ക് പതിക്കുമ്പോഴും ആമിയുടെ കയ്യിലിരിക്കുന്ന മാളു അർത്തു ചിരിക്കുന്നുണ്ട്.. താഴേക്ക് ഇറങ്ങണമെന്ന് പറഞ്ഞു വാശി പിടിക്കുന്നുന്നുണ്ട് കുറുമ്പി പെണ്ണ്.. അവസാനം നിർബന്ധം മൂത്തപ്പോൾ കാൽ പാദം ഒന്നു നന്നച്ചു കൊടുത്തു .അപ്പോൾ ഒന്നും പുളഞ്ഞു കൊണ്ട് അവൾ തിരിച്ചു ആമിയുടെ മേലേക്ക് കേറി . കുറച് അകലെയായി ഒരു ബെഞ്ചിൽ അവരുടെ കളികളൊക്കെ നോക്കി കാണുകയായിരുന്നു ശ്രീ .അവരുടെ കളിചിരികൾ കാണുമ്പോൾ അറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു . നമ്മുക്ക് ഐസ് ക്രീം കഴിച്ചല്ലോ ??ഐഷു വന്നു ചോദിച്ചപ്പോൾ മാളുവുന്റെ കണ്ണുകൾ വിടർന്നു .അവൾ കാലുകൾ ആട്ടികൊണ്ട് നിലത്തേക്ക് ഉറന്നിറങ്ങാൻ ശ്രമിച്ചു . "നിക്ക് വേണ്ട ,,നിങ്ങൾ പോയി കഴിച്ചോ "മാളുവിനെ നിലത്തേക്ക് നിർത്തി ഒരു കൈ മാളുവിന്റെ കൈയുമായി പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു .

"ചിറ്റയുടെ കുഞ്ഞിമണി വാ ,,നമ്മുക്ക് ഐസ്ക്രീം കഴിക്കാം "ഐഷു രണ്ടു കൈ നീട്ടി മാളുവിനെ വിളിച്ചപ്പോൾ ഐസ് ക്രീം കഴിക്കാനുള്ള ദൃതിയിൽ അവൾ ഐഷുവുന്റെ മേലേക്ക് കേറി . "മോളെ സൂക്ഷിച്ചോണ്ണേ " പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ ഐഷുവിനോടായി ആമി പറഞ്ഞു .അപ്പോൾ അവൾ ഒരു കണ്ണിറക്കി മുൻപോട്ട് നടന്നു .അവരെ ഒന്നും കൂടി നോക്കിയിട്ട് ആമി കടലിലേക്ക് ഒന്നും കൂടി ദൃഷ്ടിയുറപ്പിച്ചു . അസ്തമയ സൂര്യന്റെ ചെഞ്ഞുമുപ്പ് ആകാശത്തു വിരിഞ്ഞു നിന്നു ...ഓരോ തിരകളെയും നോക്കിയിരിന്നപ്പോഴാണ് അരികത്തു ആരോ നിൽക്കുന്നത് പോലെ ആമിക്ക് തോന്നിയത് .ഞെട്ടി പിടിഞ്ഞു നോക്കിയപ്പോഴാണ് ശ്രീയേട്ടനാണ് തന്റെ അടുത്തുള്ളതെന്ന ബോധ്യം അവൾക്ക് ഉണ്ടായത് . മോളും ,ഐഷുവും എവിടെ പോയി ??? ഐഷുവിനു ഐസ് ക്രീം കഴിക്കണമെന്ന് ...മോളും അവളുടെ കൂടേ പോയി .. ശ്രീ ഒന്നു മൂളി കൊണ്ട് കരയിലേക്ക് പുൽകുന്ന ഓരോ തിരകളെയും നോക്കി നിന്നു ..ആമി അവന്റെ മുഖത്തു വിരിയുന്ന ഓരോ മാറ്റങ്ങളും ഒപ്പിയെടുക്കുകയായിരിന്നു .

.ശ്രീ ഒന്നു തല ചെരിച്ചു അവളെ നോക്കിയപ്പോൾ തെറ്റ് ചെയ്ത കുട്ടികളെ പോലെ മുഖം വെട്ടിച്ചു . എന്താടോ ,,,വായിനോട്ടമണ്ണോ ???ശ്രീ ഒരു പുരികമുയുർത്തി ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന് ചുമ്മൽ ഇളക്കി കാണിച്ചു . നമ്മുക്ക് കുറച്ചു നേരം ഒന്നു നടന്നാലോ ?? ശ്രീ അവളുടെ കാതോരം ചേർന്നു പറഞ്ഞപ്പോൾ അവൾ ഒഴിവുകവികഴിവുകൾ ഒന്നും പറയാതെ അവന്റെ ഒപ്പം നടന്നു .. ആദ്യമായിട്ടാണ് ശ്രീയുടെ ഒപ്പം ഇങ്ങനെ നടക്കുന്നത് .ഇപ്പോൾ ആ മനസ്സിൽ പഴയ ദേഷ്യമോ ,വെറുപ്പോ അവൾക്ക് കാണുവാൻ സാധിക്കുന്നില്ല ..കുറച്ചു നേരം അവരുടെയിടയിൽ മൗനം തളംകെട്ടി കൊണ്ട് നടന്നു .മൗനത്തെ ബേധിച്ചു ശ്രീ തന്നെ സംസാരത്തിനു തുടക്കമിട്ടു . "സോറി " അവൾ എന്താണെന്ന് അറിയാതെ അവന്റെ മുഖത്തേക്ക് നോക്കി . "ആദ്യ നാളുകളിൽ തന്നെ കുറെയധികം വേദനിപ്പിച്ചു ...പേടിയായിരുന്നു എന്നിക് ഇനി ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ എന്റെ മോളെ നോക്കുമോ ,അവളെ ഉപദ്രവിക്കുമോ എന്ന പേടിയായിരുന്നു ..പക്ഷേ എന്റെ ദാരണകളെല്ലാം തെറ്റായിരുന്നു ...ഒരു പക്ഷേ ഇന്ദുവിനെക്കാളും മാളുവിന്റെ അമ്മയാകാനുള്ള യോഗ്യത നിനക്ക് തന്നെയാണ് " കുറെയധികം അവഗണിച്ചിട്ടുണ്ട് ..തന്നിക് എന്നോട് ക്ഷമിക്കാൻ കഴിയുമോ ???

അവൻ അവളുടെ നേർക്ക് തൊഴുതു യാചിച്ചപ്പോൾ ആമി അവന്റെ കൈകളിൽ പിടിത്തമിട്ടു . എന്തിനാ ഇപ്പൊ പഴയ കാര്യങ്ങളെ കുറിച്ചു വീണ്ടും പറയുന്നേ .അതൊക്കെ ഞാൻ എപ്പോഴേ മറന്നു .അല്ലെങ്കിലും കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ഞാൻ ഓർക്കാറില്ല ..മനസ്സിനെ മുറിവേൽപ്പിക്കുന്ന കാര്യങ്ങൾ ഓർമിക്കുന്നതിലും നല്ലത് മറക്കുന്നതാണ് . പിന്നെ ഡോക്ടർ പറഞ്ഞതിൽ കാര്യമുണ്ട് ,,,ഇടയ്ക്കൊക്കെ ഡോക്ടറിന്റെ അവഗണന എന്നെ വേദനിപ്പിക്കുമ്പോഴും മാളു എപ്പോഴും എന്റെ താങ്ങായി എപ്പോഴും ഉണ്ടാവും ..ശെരിക്കിനും അവളാണ് എന്റെ ശക്തി .അന്ന് മാളു അങ്ങനെയൊക്കെ പറഞ്ഞപ്പോ ശെരിക്കിനും നെഞ്ച് കലങ്ങി അതാ അന്ന് .....വാക്കുകൾ കിട്ടാതെ ആമി പരുങ്ങിയപ്പോൾ ശ്രീ അവളെ ആശ്വസിപ്പിച്ചു . അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ ,,, അവൻ പറഞ്ഞപ്പോൾ അവൾ ഒന്നു ചിരിച്ചു കൊടുത്തു . രണ്ടു പേരും പരസ്പരം ഉള്ള് തുറന്ന് സംസാരിച്ചപ്പോൾ അവരുടെ ഭാരങ്ങൾ എല്ലാം ഒഴിയുന്നതായി തോന്നി .വീണ്ടും ആമി ഓരോ കാര്യങ്ങൾ അവനോട് പറയുമ്പോഴും അവൻ അവളുടെ സംസാരമൊക്കെ കേട്ട് ആസ്വദിച്ചു നടന്നു

.ശെരിക്കിനും ശ്രീ നല്ല ഒരു കേൾവിക്കാരനായി മാറിക്കഴിഞ്ഞിരുന്നു . താൻ എത്രയൊക്കെ അവഗണിച്ചിട്ടും ഇപ്പോഴും തന്നോട് ഒരു ഇഷ്ടക്കേടും പ്രകടിപ്പിക്കാത്ത ആമിയെ കാണുമ്പോൾ ശ്രീക്ക് അത്ഭുതം തോന്നി .വീണ്ടും അവളോടുള്ള ഇഷ്ടം കൂടുകയാന്നോ എന്നവൻ ഓർത്തു . ഞാൻ ഒരു കാര്യം ചോദിച്ചാൽ ഡോക്ടറിന് എന്നോട് വിരോധം തോന്നുവോ ??? ആമി അവനു നേരെ ഒരു ചോദ്യം ചോദിച്ചപ്പോൾ അവൻ ഒരു പിരികം ഉയർത്തി എന്താണെന്ന് ചോദിച്ചു . ഡോക്ടറും ,ഇന്ദിരയും തമ്മിൽ എന്തായിരിന്നു പ്രശ്നം ??? പെട്ടെന്ന് ശ്രീയുടെ മുഖം മാറുന്നത് കണ്ടപ്പോൾ അവൾക്ക് ആ ചോദ്യം ചോദിക്കേണ്ടെന്ന് ആയിപോയി . സോറി ,,ഞാൻ ആവശ്യമില്ലാത്തതൊക്കെ ചോദിക്കാൻ പാടില്ലായിരിന്നു ...ഇത്രെയും നേരം ഡോക്ടറിനോട് സംസാരിച്ചപ്പോൾ ആ ഒരു ഫ്രീഡത്തിൽ പറഞ്ഞുപോയതാ ... മറുപടിയായി അവൻ അവൾക്ക് നേരെ ഒന്നു പുഞ്ചിരിച്ചപ്പോൾ അവളും ഒരു വിളിറിയ ചിരി സമ്മാനിച്ചു . അപ്പോഴേക്കും ഐസ്ക്രീം കഴിക്കാൻ പോയ രണ്ടു പേരും അവിടേക്ക് വന്നു ..

ആമിയെ കണ്ടപ്പോൾ തന്നെ "മ്മാ"എന്നു വിളിച്ചുകൊണ്ട് മാളു ആമിയുടെ നേർക്ക് കൈ നീട്ടി . മാളുവിന്റെ മുഖത്തു പട്ടിപിടിച്ചിരിക്കുന്ന ഐസ് ക്രീമിന്റെ അവശേഷിപ്പുകൾ അവൾ സാരി തുമ്പാൽ തുടച്ചു നീക്കി . ഇരുൾ പടരാൻ തുടങ്ങായിപ്പോൾ അവർ അവിടെ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ഫുഡും കഴിച്ചു വീട്ടിലേക്ക് മടങ്ങി . വീട്ടിൽ എത്തിയ ഉടനെ ഐഷു കട്ടിലിലേക്ക് മറിഞ്ഞു വീണു .മാളുവന്നെങ്കിൽ കേറിയ ഉടൻ തന്നെ ഡോറ കാണാൻ കേറി . ടീവിയിൽ കുറന്നുരിയെ കാണിച്ചുകൊടുത്തും ,ഡോറയ്ക്ക് വഴി പറഞ്ഞുകൊടുത്തും ആമി അവളുടെ കളികൾ കണ്ടു രസിച്ചു .അവളെ ഒന്നു നോക്കികൊണ്ട് ആമി അടുക്കളയിലേക്ക് കേറി . അടുക്കളയിൽ നാളത്തേക്കുള്ള ഇഡലി മാവ് അമിയിൽ അരച്ച് കൊണ്ടിരിന്നപ്പോഴാണ് ശ്രീ അത് വഴിയേ വന്നത് .തന്നേക്കാൾ ഭാരമുള്ള അമി എടുത്തു വെച്ചു അവൾ ആട്ടുന്നത് കണ്ടപ്പോൾ അവൻ ദേഷ്യവും ,സങ്കടവും ഒരുമിച്ചു വന്നു . "ഡി ,,എന്താ ഈ ചെയ്യുന്നേ " പെട്ടെന്ന് ശ്രീയുടെ ആക്രോശം കേട്ടപ്പോൾ അവൾ ഒന്നു വിരണ്ടുപോയി .

"ഞാൻ നാളത്തേക്കുള്ള ഇഡലിക്ക് മാവ് അരക്കുവാ "അവളുടെ നിഷ്കളങ്കമായി പറഞ്ഞപ്പോൾ അവൻ ചിരി വന്നെങ്കിലും അതൊക്കെ അവൻ കടിച്ചു പിടിച്ചു നിന്നു . "അതിന് മിക്സിയിലിട് ഒന്നു അടിച്ചെടുത്ത പോരെ " മിക്സി കേടാണ് ..പിന്നെ അമ്മയും ,കല്യാണിയമ്മയും ഇതിലിലെ അരക്കുന്നത് ..പിന്നെ ഞാൻ അരച്ചാൽ എന്താ കുഴപ്പം ???അവൾ ഗർവോടെ പറഞ്ഞപ്പോൾ അവൻ അവളുടെ അടുത്തേക്ക് നീങ്ങി . "അതെ ,,അമ്മയ്ക്കും ,കല്യാണിയമ്മക്കും നല്ല ആരോഗ്യമുണ്ട് ..നിന്നെ പോലെയല്ല ..ഇതെന്തോന്നാ കാറ്റു വന്ന പറന്നു പോകുവല്ലോ ...ആദ്യം എന്തെങ്കിലും ഒന്നു കഴിക്കാൻ നോക്ക് എന്നിട്ട് ഇതുപോലെ ഭാരപ്പെട്ട പണി ചെയ്യ് " അത്രയും പറഞ്ഞു കഴിഞ്ഞു ശ്രീ ആമിയെ നോക്കിയപ്പോൾ ദേഷ്യം കൊണ്ട് അടിമുടി വിറക്കുകയായിരിന്നു ആ പെണ്ണ് ..മൂക്കൊക്കെ ചുമന്നു നിൽക്കുന്നത് കണ്ടപ്പോൾ അവളെ കിസ്സടിക്കാൻ തോന്നി .പിന്നെ സ്വയം നിയന്ത്രിച്ചു അവൻ അവളെ അവിടെ നിന്നും എടുത്തു പൊക്കി . "ഇതെന്താടി മാളുവിന്റെ അത്രയും പോലും വെയിറ്റ് ഇല്ലല്ലോ ,,വെറുതെയല്ല ഇടക്കൊക്കെ തല കറങ്ങി വീഴുന്നത്

"ശ്രീ വീണ്ടും അവളെ ശുണ്ഠി കേറ്റിയപ്പോൾ അവൾ മുഖം വെട്ടിച്ചു .അവൾ അവനെ പൊക്കിയെടുത്തു അടുക്കളയുടെ വാതിക്കലായി നിർത്തിച്ചു . "ഇനി ഇമ്മാതാരി പണി ചെയ്യാൻ ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ,,കേട്ടോ "ശ്രീ അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു . ശ്രീയുടെ പെട്ടെന്നുള്ള മാറ്റം അവളെ അത്ഭുതപെടുത്തി .കുറച്ചു നേരം ശ്രീയെ തന്നെ അവൾ നോക്കി നിന്നു . "എന്താടി ഈർക്കിൽകോലി നോക്കിനിക്കുന്നെ ,,പൊടി പോയി കൊച്ചിനെ നോക്ക് ..ബാക്കി ഞാൻ അരച്ചോളാം " അവൾ അവന്റെ നേരെ തലയാട്ടി കൊണ്ട് ഹാളിലേക്ക് നടന്നു . അവളുടെ പതുങ്ങി പതുങ്ങിയുള്ള നടത്തം കണ്ടു അവന്റെ ചുണ്ടിലും ഒരു കുസൃതി ചിരി വിരിഞ്ഞു .അവൻ അവളെ പ്രണയത്തോടെ നോക്കി ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...