ഇനിയും പൂക്കാം നിനക്കായ് : ഭാഗം 7

 

എഴുത്തുകാരി: ബിജി

നീയെന്ന പെണ്ണിനോട് ബഹുമാന മാടോ....... എരിഞ്ഞടങ്ങേണ്ട സന്ദർഭത്തിലും...... നീ പിടിച്ചു നിന്നു...... അവളവനെ തുറിച്ചു നോക്കി..... അപ്പോ മുറപ്പെണ്ണ് വന്നാട്ടെ അമ്മയുടെ അടുത്ത് പോകാം...... ജ്വാലയാണേൽ സ്തംഭിച്ച് നില്ക്കുകയാണ്....... എനിക്കെല്ലാം അറിയാമെടോ..... ഞാൻ കാരണം തൻ്റെ ലക്ഷ്യങ്ങൾക്കൊന്നും ഒരു തടസ്സവും ഉണ്ടാകില്ല..... ആരും ഒന്നും അറിയില്ല...... അവൻ അവളെ കണ്ണ് ചിമ്മിക്കാണിച്ചു...... അവനേ തുറിച്ചു നോക്കുന്നതല്ലാതെ ഒരു നേരിയ ചലനം പോലും അവൾക്കുണ്ടായില്ല...... നാവൊക്കെ വറ്റിവരണ്ട് മൃതിയടഞ്ഞു പോയി........ ഓരോ ദിനങ്ങളും കൊഴിഞ്ഞു കൊണ്ടേയിരുന്നു....... പൊന്നോത്ത് മഠത്തിലെ ജീവിതത്തിന് ഒരു താളം കൈവന്നിരിക്കുന്നു....... മുത്തശ്ചൻ മിണ്ടുന്നില്ലെങ്കിൽ കൂടി മുൻപുള്ള ശാഠ്യം എന്തു കൊണ്ടോ അവസാനിപ്പിച്ചിരുന്നു....... തമ്മിൽ കാണുമ്പോൾ ഒരു പുഞ്ചിരി സോമരാജവർമ്മയും ജ്വാലയ്ക്കു നല്കിയിരുന്നു....... അവൾക്കതു മാത്രം മതിയായിരുന്നു...... ആ ഒരു പുഞ്ചിരിയിൽ ഒരു ജന്മം സഫലമായി......

ഈ ദിവസങ്ങൾ കൊണ്ട് ഭഗതുമായി പ്രത്യേക ബോണ്ടിങ് രൂപപ്പെട്ടു..... അവളൊരു നല്ല കേൾവിക്കാരിയായിരുന്നു..... ചിലനേരങ്ങളിൽ ഉള്ളുലഞ്ഞ് താളം തെറ്റുമ്പോൾ ...... സ്വയം നിയന്ത്രിക്കാനാകാതെ ശ്വാസം പിടയുന്ന ചില സന്ദർഭങ്ങളുണ്ട്...... ആരോടെങ്കിലും ഒന്ന് ഉള്ളുതുറന്ന് സംസാരിക്കാനായാൽ കിട്ടുന്നൊരു റിലാക്സേഷൻ അവർണ്ണനീയമാണ്...... തൻ്റെ മുറിവുകൾ വേദനകൾ..... അതിൻ്റെ ആഴവും പരപ്പും..... അതേ അളവിൽ മറ്റൊരാൾ മനസ്സിലാക്കുക...... ചില നോട്ടങ്ങൾ കൊണ്ടും..... തലോടലാലും..... ആ വേദനകൾക്കൊരു മരുന്നാകാൻ കഴിയുക...... ജ്വാല അവനൊരു മരുന്നായിരുന്നു... ഭഗത് ആദ്യമാദ്യം അമ്മാവൻ്റെ മകളോടെന്ന പരിഗണനയിൽ.... കാണുമ്പോൾ ഒന്നു നോക്കും.... ചില സന്ദർഭങ്ങളിൽ ഒരു വാക്ക് സംസാരിച്ചാലായി..... കൂടുതൽ സന്തോഷം അവൻ പ്രകടിപ്പിക്കുന്നത്.... നക്ഷത്ര തിളക്കമുള്ള കണ്ണ് ചിമ്മിയാണ്...... അവൻ്റെ ഇഷ്ടങ്ങളും വേദനകളും തൻ്റേതു കൂടിയായതുകൊണ്ടാവാം..... അവനിഷ്ടമുള്ള വിഷയങ്ങൾ അവൻ കേൾക്കാൻ വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും...... അവൻ്റെ മുന്നിൽ വെറുതെ കവിത ചൊല്ലും അതും വരികൾ തെറ്റിച്ചു കൊണ്ട്..... അപ്പോഴവൻ്റെ കണ്ണുകൾ കൂർത്തു നില്ക്കും......

ഒരിക്കൽ പാടി അവസാനിപ്പിച്ച വരികൾ അവനറിയാതെ അവനിൽ നിന്ന് പുറത്ത് വരും...... അവളും അതിൽ അലിഞ്ഞു ചേരും...... ചില ഫേമസ് റൈറ്റപ്സുകളെ കുറിച്ച് സംവദിക്കും...... അവൻ്റെ നീരീക്ഷണമാണ് ശരിയെങ്കിലും വെറുതെ അവനോടു തർക്കിക്കും..... അവന് ദേഷ്യം വരുന്നതുവരെ അതിനെ കുറിച്ച് ചൊറിഞ്ഞു കൊണ്ടിരിക്കും അപ്പോഴവൾക്ക് ആ കണ്ണിൽ എന്നോ ഒരിക്കൽ നഷ്ടപ്പെട്ടു പോയ ഭഗതിനെ.... റിയൽ ഹീറോയെ കാണാൻ കഴിയും...... ആ കാതിലെ ചുവന്ന ഒറ്റ കല്ലിൻ കടുക്കനും അപ്പോൾ നല്ല തിളക്കമായിരുന്നു. എങ്കിലും ഭഗതെന്ന പച്ചയായ മനുഷ്യൻ ഇപ്പോഴും കൊക്കൂണിനുള്ളിൽ ആയിരുന്നു..... ഇനിയെത്ര കാലം താണ്ടണമോ .... വർണ്ണശലഭത്തെ കാണാൻ..... പ്രകൃതിയെക്കുറിച്ച്...... അല്ലെങ്കിൽ മഴയെ...... കോടമഞ്ഞിനെ...... മഴയുടെ അനുരാഗത്തിൻ്റെ അവശേഷിപ്പു പോലെ മരച്ചില്ലകൾ ചെയ്യുന്നത്...... എത്രയോ നേർമ്മയായി ഒഴുകുന്ന നീരുറവയെ ...... അവനേറെ സ്നേഹിച്ച പൂങ്കാവനത്തെ കുറിച്ചൊക്കെ പറയുമ്പോൾ....... അവൻ ഇറിറ്റേറ്റാകുന്നു....... അപ്പച്ചിയുടെ അടുത്തിരിക്കുമ്പോഴാണ് അകത്തളത്തിൽ നിന്ന് നന്ദിനിയുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നത്....... ജ്വാല അത് ഗൗനിക്കാതിരുന്നു..... രാമേട്ടൻ വന്ന് വിളിച്ചതുകൊണ്ട് അവിടേക്ക് ചെല്ലുമ്പോൾ...... വലതു കൈയ്യിൽ പ്ലാസ്റ്ററിട്ട് ക്ഷീണിച്ചവശയായ ചൈതന്യയെ ആണ് കണ്ടത്......

അവൾ സോഫയിലിരിക്കുന്ന അച്ഛൻ്റെ തോളിൽ തല ചാരി ഇരിക്കുന്നു. സോമരാജനാണേൽ അവളുടെ നെറുകയിൽ തഴുകുന്നുണ്ട്...... അത് കണ്ടതും നെഞ്ചിൽ ഒരു കൊളുത്തു വലി അനുഭവപ്പെട്ടു..... ""ആരോടാ ചിത്തു നീ ദേഷ്യം കാണിക്കുന്നത്? നന്ദിനിയുടെ ശബ്ദം ഉയർന്നു. ""എനിക്കർജൻറായി ക്ലയൻ്റിനെ കാണാനുണ്ട് ഞാൻ ബിസിയാണ്..... ഇവിടിപ്പോ എൻ്റെ ആവശ്യമില്ല.....?? ""അമ്മയ്ക്ക് അല്ലേൽ എന്നാ നേരമുണ്ടായിട്ടുള്ളത്? ചിത്തു സങ്കടത്താൽ വീർപ്പുമുട്ടി...."" ""വണ്ടിയിൽ കണ്ടവരുടെ കൂടെ കറങ്ങാൻ പോയിട്ടല്ലേ ഇതുണ്ടായത്....? സുഹൃത്തുക്കളുടെ കൂടെ ഫിലിമിനു പോയപ്പോൾ 'ബൈക്കൊന്നു സ്കിഡായി.... വീഴുന്നതിനിടയിൽ കൈ കുത്തിയതിനാൽ കൈയ്ക്ക് ഫ്രാക്ചറായി...... അതാണ് നന്ദിനി പറയുന്നത്. ""തന്നെയങ്ങ് അനുഭവിച്ചാൽ മതി..... അച്ഛൻ്റെ ഗുണങ്ങളെല്ലാം മോൾക്ക് കിട്ടിയിട്ടുണ്ട്.....? പുശ്ചത്തോടെ സോമരാജനെ നോക്കിയവർ..."" സോമരാജൻ തല കുമ്പിട്ടിരുപ്പുണ്ട്..... അവരുടെ ഫാമിലിയിലെ അരക്ഷിതാവസ്ഥയിൽ ജ്വാലയിൽ നൊമ്പരമുളവായി....... ""ഹേം നേഴ്സിവിടുണ്ടല്ലോ എന്തെങ്കിലും ആവശ്യമുണ്ടേൽ അങ്ങോട്ടു പറഞ്ഞാൽ മതി.... "" നന്ദിനി അതും പറഞ്ഞ് പുറത്ത് കാറിനരികിലേക്ക് നടന്നു..... തിരികെ റൂമിലെത്തിയതും കുറുപ്പമ്മാവനെ ഒന്നു വിളിച്ചു.....

""ആ.... ഹാ .... ഹാ പൊന്നോത്ത് കോലോത്തേ ഇളമുറത്തമ്പുരാട്ടി....... കാര്യസ്ഥനെ വിളിക്കണത് എന്തിനാവോ....?? ""ഇവിടെ ചെമ്പുറത്ത് ഈ കിളവൻ തനിച്ചാ..... അച്ഛനെയൊക്കെ കണ്ടുകിട്ടിയപ്പോൾ മറന്നുവോ കുട്ടിയേ......"" ആ നെഞ്ചൊന്ന് ഇടറിയോ...?? ജ്വാലയുടെ മിഴികളും നനഞ്ഞു..... ഒന്നും മിണ്ടാനാവാതെ നിന്നു പോയവൾ..... ""കുറുപ്പേ ഞാനങ്ങടു വരട്ടെ....... ചിലപ്പോഴൊക്കെ ഞാൻ തനിച്ചായി പോകുന്നു. അവളൊന്നു വിതുമ്പി....."" അച്ഛൻ ചൈതന്യയെ നെറുകയിൽ തലോടിയപ്പോൾ...... അച്ഛനറിയാത്തൊരു മകളിവിടെ തേങ്ങുകയാണ്...... ""ഇതാ.... ഇപ്പോ നന്നായേ..... ൻ്റെ ഉണ്ണിയാർച്ച അങ്ക പുറപ്പാട് നടത്തിയതേയുള്ളു..... അങ്കം തുടങ്ങട്ടെ ൻ്റെ കൂട്ടി ജയിക്കും... കുറുപ്പ് ഉറക്കെ ചിരിച്ചു......"" ജ്വാലയുടെ മുഖവും തെളിഞ്ഞു...... ""ഹല്ല..... മുറച്ചെറുക്കൻ എന്ത് പറയുന്നു..... കുറുകിയ ചിരി അയാളിൽ നിറഞ്ഞു..... ""ദേ.... കുറുപ്പേ വേണ്ട..... വേണ്ട..... ജ്വാല കള്ള പിണക്കം നടിച്ചു......"" ""ഇനി അതിന് പിണങ്ങണ്ട ...... നിൻ്റെ കുഞ്ഞൂലി മുത്തശ്ശി തിരക്കിട്ടോ. കുട്ടീ ദയാൽ മാഷിൻ്റെ ഫോണിലേക്ക് ഒന്നു വിളിക്ക് ട്ടോ....??? ദയാൽ മാഷിനെ കുറിച്ച് ഓർത്തതും..... തന്നെ കാണുമ്പോഴൊക്കെ പ്രണയം വിരിയുന്ന മിഴികൾ മുന്നിൽ തെളിഞ്ഞു.... ഞാൻ വിളിച്ചോളാം കുറുപ്പേ.....

സരസ്വതി ഷാരസ്വാര്യമായി കുറച്ചു നേരം സംസാരിച്ച് അവൾ ഫോൺ വെച്ചു..... മുത്തശ്ചനെ നോക്കി ചെന്നപ്പോൾ ..... പതിവു കർണ്ണാട്ടിക് സംഗീതം കേൾക്കാനില്ല...... ഈശ്വരാ മുത്തശ്ചന് സുഖമില്ലേ..... അവൾ വേപൂഥോടെ തിടുക്കത്തിൽ മുറിയിലേക്ക് ചെന്നു...... മുത്തശ്ചനാണേൽ വീഷ്ണനായി മൂറിയിലൂടെ ഉലാത്തുകയായിരുന്നു...... ""എന്താ.... എന്തു പറ്റി....?? സുഖമില്ലേ..."" അവളുടെ ശബ്ദം കേട്ടതും എന്നത്തേയും പോലെ അവളെ നോക്കി നിന്നു...... അവളോട് മിണ്ടാനെന്തോ ഒരു ബുദ്ധിമുട്ടുപോലെ പരുങ്ങി.... എന്തായാലും പറഞ്ഞോളൂ അവൾ വീണ്ടും നിർബന്ധിച്ചപ്പോൾ..... ""എൻ്റെ ..... ഗ്രാമഫോൺ..... അതിന് എന്തോ പ്രശ്നം ഒന്നും കേൾക്കുന്നില്ല എനിക്കതില്ലേൽ ശ്വാസം പോണ പോലെയാ.... അവള്..... അവളുള്ളപ്പോൾ മുതലുള്ള ശീലമാ....."" ""മുത്തശ്ശി നന്നായി പാടുമായിരുന്നോ? "ലക്ഷ്മി..... അവൾക്ക് സംഗീതമായിരുന്നു എല്ലാം...... പിന്നെ എനിക്കും അതില്ലാണ്ടെ പറ്റില്ലെന്നായി ....."" ""അവളുടെ പാട്ടു കേട്ടാണ് ഓരോ ദിനങ്ങളും കൊഴിഞ്ഞു കൊണ്ടിരുന്നത്..."" തന്നോട് ഒന്നും മിണ്ടാതിരുന്നയാൾ മുത്തശ്ശിയെക്കുറിച്ച് പറഞ്ഞപ്പോൾ വാ തോരാതെ..... സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അവള് വാ തുറന്ന് ചിരിച്ചു പോയി..... ""കുട്ടിയെ കണ്ടാൽ ലക്ഷ്മിയെപ്പോലെയാ..... എനിക്ക്..... എനിക്കു തന്നെ അത്ഭുതം തോന്നിയിട്ടുണ്ട് ഇത്രയും പക്വതയും ഗൗരവം ഇല്ല കേട്ടോ..... മുത്തശ്ചൻ ചിരിച്ചു...."" അവളുടെ ഉള്ളം നിറഞ്ഞു. അതിൻ്റെ പ്രതിഫലനമെന്നോണം ആ മിഴികൾ ഈറനണിഞ്ഞു.....

""എനിക്കേ പാട്ടൊന്നു കേൾക്കണം ന്താ ....ചെയ്യാ..... മുന്നേ അപ്പു...പാടും ഇപ്പോ അവനും.... എല്ലാം വിട്ടു..... ഒക്കെ വിധിയാ .."' എൻ്റെ നരസിംഹമൂർത്തി..... മുത്തശ്ചൻ ആ നെഞ്ചിൽ കൈ ചേർത്ത് കണ്ണടച്ചു പ്രാർത്ഥിച്ചു..... ""ഞാനൊന്നു ശ്രമിക്കട്ടെ..... ജ്വാല ഒരു കണ്ണടച്ചു ചോദിച്ചു..... ""ഞാനന്നേ ശ്രദ്ധിച്ചിരുന്നു..... അഷ്ടപദി ചൊല്ലിയപ്പോഴുള്ള കുട്ടിയുടെ സ്വര ശുദ്ധി..... ഇനി അമാന്തം വേണ്ട..... പെട്ടെന്നാകട്ടെ...... മുത്തശ്ചൻ ഉത്സാഹത്തിലായി...... പ്രണതോസ്മി ഗുരുവായു പുരേശം. അഅഅഅഅ... അഅഅ... അഅഅ.. പ്രണതോസ്മി ഗുരുവായുപുരേശം പ്രതിദിനമനു ചേതസ്മര ഹരിപാദം പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ സ്വരഭാജനം കരുണാനിധേസത്യം വ്രതഭരിത തത്വംമമ ഹൃദയം ഭക്തി സ്വരലുളിതം വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണംഗോപാംഗ രാഗാര്‍ദ്ര പരിപൂജനംചലനങ്ങള്‍ രസ രാസലീലാലയംമമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണംകൃഷ്ണം......അ അ അ അഅ.........അ........അ......അ അ അകൃഷ്ണം മുരളീലോലം ഗോപീവിലോലംമനസാസ്മരാമി ഗരിസരിനി സഗരിനി സനിധമാ മഗമനിധമ ഗമപമഗരിസ ഗമനി ,നിമഗമനി,നിസഗരി ഗമനി,നിനിസനിധമപസഗരി ഗമനിനിസഗാഗരിനിസ ഗരിസനിധമനിസ നിധമഗമഗരിസഗരിഗമനിമാനിധമഗരിമനി, മനിനിസരിസത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലളിതം മിഴികളടച്ച് കണ്ണനിൽ മാത്രം ലയിച്ചവൾ പാടി.... അരേ.... വാഹ്.....

ക്ലാസിക്...... പരിചിതമല്ലാത്ത പുരുഷശബ്ദമാണവളേ ഉണർത്തിയത്..... നിറഞ്ഞ ചിരിയോടെ ഒരു പൂച്ചക്കണ്ണൻ..... നീട്ടിവളർത്തിയ കോലൻ മുടി.... മുത്തശ്ചൻ അവളേ ചേർത്തു പിടിച്ചു...... അസാധ്യം കുട്ടി...... നല്ല ശബ്ദം..... നല്ല ഭാവം.... ജന്മം തന്നുടനെ തന്നെ വിട്ടകന്ന അമ്മയുടെ വരദാനം ...... ആ സംഗീത സപര്യ തന്നിലേക്ക് പകർന്നതെൻ ജന്മസാഫല്യം.....എൻ്റെ പുണ്യം.... അവൾ മനസ്സാൽ അമ്മയെ നമിച്ചു........ ആ മുറിയിലപ്പോൾ സോമരാജനും ഭഗതും ഉണ്ടായിരുന്നു...... പിന്നെ ആ പൂച്ചക്കണ്ണനും..... സോമരാജൻ്റെ മിഴികൾ ഈറനണിഞ്ഞിരുന്നു..... അവളുടെ നെറുകയിൽ തഴുകി ഇടർച്ചയോടെ പറഞ്ഞു. പരിചിതമായ ശബ്ദം..... ഏതോ ഓർമ്മകളിൽ അയാൾ മുഴുകി.... ജ്വാലയുടെ മിഴികളും പെയ്തു അമ്മയുടെ സാമിപ്യവും അരികിലുള്ളതുപോലെ തോന്നി. ഇനിയൊന്നും വേണ്ട...... ഇത്രയും മതി..... ഒരിക്കലെങ്കിലും ഈ നെഞ്ചിലെ താളം അറിയാൻ കഴിഞ്ഞു...... ധന്യം..... ഈ നിമിഷം.... അവൾ തിരിഞ്ഞതും...... ഒരു കൈ മുന്നിലേക്ക് നീട്ടി ചിരിയോടെ അവളെ നോക്കുന്ന പൂച്ചക്കണ്ണനെ കണ്ടു....... ഞാൻ ഋഷി..... ആർക്കിടെക്റ്റ് ആണ്..... നന്ദിനി അപ്പയുടെ ബ്രെദറിൻ്റെ മകൻ.... ഋഷിയുടെ സംസാരത്തിൽ നിന്നു തന്നെ മനസ്സിലായി നല്ലൊരു ചെറുപ്പകാരനെന്ന്......

ചെറിയൊരു ചിരിയോടെ ജ്വാലയും അവന് കൈ കൊടുത്തു.... ഭഗതും അവളുടെ തോളിൽത്തട്ടി കണ്ണടച്ചു കാണിച്ചു...... വൈകുംന്നേരം ശ്രീദേവിയുമായി കുളക്കരയിൽ ഇരിക്കുകയായിരുന്നു..... ജ്വാല വെള്ളയും വയലറ്റും നിറമുള്ള ആമ്പൽ മൊട്ടുകൾ....... നയന മനോഹരമായ കാഴ്ചകൾ...... കുളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന പാരിജാതം....... ഈറൻ പടിക്കെട്ടുകൾ...... പായലു പിടിച്ച ചുറ്റുമതിൽ... ഇക്കാണുണ പൂമരങ്ങളെല്ലാം അപ്പൂൻ്റെ ഭ്രാന്താണ്..... അപ്പച്ചി ഒട്ടൊരു വേദനയോടെ പറഞ്ഞു.... അവനിങ്ങനെ കുറേ വട്ടുകൾ ഉണ്ട്? അതെനിക്കറിയാം അപ്പച്ചി... ആ വട്ടുകളൊരോന്നും എൻ്റെയും കൂടീയാണ്..... മനസ്സിൽ പറയാതെ പറഞ്ഞു..... അവളുടെ ചിന്തകളിൽ ആ മുഖമായിരുന്നു. നറു ചന്ദന കുളിർമ്മയുള്ള ഓർമ്മകൾ....... അപ്പച്ചിയോട് ഭഗതിൻ്റെ ജീവിതത്തിൽ സംഭവിച്ചത് ചോദിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതവരുടെ മനസ്സിനെ വേദനിപ്പിക്കുമെന്നതിനാൽ അവളതടക്കി..... ഭഗതാണേൽ അമ്മയെ മുറിയിൽ കാണാഞ്ഞിട്ട് അവിടെയെല്ലാം തേടി...... കുളക്കരയിൽ കണ്ടതും അങ്ങോട്ടേക്കും വന്നു...... നേര്യതുടുത്ത് പരിജാതത്തിൻ്റെ ചുവട്ടിൽ കൈകുമ്പിളിലെ പൂക്കളുടെ ഗന്ധം മിഴികളടച്ച് നുകരുന്ന ജ്വാലയെ ആണവൻ കണ്ടത്......

ഒന്നിനുമല്ലാതെ നോക്കി നിന്നു പോയി അവൻ..... അമ്മയുടെ അരികിലേക്ക് നടക്കുമ്പോൾ പ്രസന്നമായിരുന്നു അവൻ്റെ മനസ്സ്..... അമ്മയോട് എന്തൊക്കെയോ പറഞ്ഞ്..... കുളപ്പടവുകൾ പതിയെ ഇറങ്ങി..... ജീൻസിൻ്റെ അടിഭാഗം കുറച്ച് കാലിന് മുകളിലേക്ക് മടക്കി വെച്ച്..... വെള്ളം നിറഞ്ഞ പടിക്കെട്ടിലേക്കിറങ്ങി.... പാരിജാതച്ചുവട്ടിൽ നിന്ന് അപ്പച്ചിയുടെ അരികിലേക്ക് വന്നപ്പോളാണ് ഭഗതിനെ അവൾ കാണുന്നത്? ""ആഹാ..... മാഷെത്തിയല്ലോ..... കുസൃതിയോടെ പറഞ്ഞവൾ പടിക്കെട്ടു ചാടിയിറങ്ങി......"" തിരിഞ്ഞു നോക്കിയ ഭഗത് അവളുടെ വെളുത്ത കാല്പ്പാദങ്ങളാണ് കണ്ടത്...... ഒരു കാലിൽ കറുത്ത ചരട് കെട്ടിയിരുന്നു..... ""പതിയെ ഇറങ്ങ് ഹേംനേഴ്സേ..... വഴുക്കി വീഴും.....?? ഹോംനേഴ്സ് വിളിയിൽ മുഖം കൂർപ്പിച്ചൊന്നു നോക്കി ""കൊള്ളാല്ലോ....?? എന്തിരൻ ട്രോളാനൊക്കെ തുടങ്ങിയല്ലോ? ""എന്തിരനോ.....?? ഭഗത് വാ പൊളിച്ചു പോയി....? ""അല്ല.... ഞാൻ ഇവിടെ വന്നിട്ട് കുറേ നാളായി... മാഷ് എന്തിരൻ കളിക്കുകയല്ലാരുന്നോ...... വീട്...... കമ്പനി..... ആകപ്പാടെ മസിലൊക്കെ പിടിച്ച് ശ്വാസം വിടാതുള്ള നടപ്പ്..... പിന്നെ ആരു ചോദിച്ചാലും മൂളലും ഒരു വാക്ക് മൊഴിയില്ലാരുന്നല്ലോ..... മാർച്ച് ഫാസ്റ്റ് പോലെ നടപ്പും അവളൊന്നു ആക്കി ചിരിച്ചു......""

""കുഞ്ഞോളേ..... എൻ്റെ കൊച്ചിനെ കളിയാക്കുവാണോ...."" ""അയ്യോ... ഇല്ലേ.... ജ്വാല അപ്പച്ചിയുടെ നേരേ നോക്കി തൊഴുതു..... അപ്പച്ചി ഉറക്കെ ചിരിച്ചു......"" ഭഗതിൻ്റെ മുഖത്തും കുസൃതി മിന്നി മാഞ്ഞുവോ? തനിക്ക് തോന്നിയതായിരിക്കും പഴയ പോലെ എയറു പിടിച്ച് നില്പ്പുണ്ട്...... ആമ്പൽ മൊട്ടുകൾ കണ്ടതും അത് പൊട്ടിക്കാനായി.... നോക്കിയതും അവൾക്ക് സാധിച്ചില്ല..... അവൾ സങ്കടത്തോടെ നിവർന്നതും...... പിന്നിൽ പിച്ചകപ്പൂവിൻ്റെ ഗന്ധം ഉള്ളൊന്നു വിറച്ചു. തൊട്ടരികിൽ ഭഗതിൻ്റെ സാമിപ്യം അവളറിഞ്ഞു...... ഹൃദയമിടുപ്പ് ഉയർന്നു...... അവൻ്റെ ശ്രദ്ധ ആമ്പൽ മൊട്ടുകളിലായിരുന്നു. അവളൊന്നു പിന്നിലേക്ക് വേച്ചുപോയി..... ഭഗതിൻ്റെ നെഞ്ചിൽ തട്ടിയവൾ നിന്നു അടിവയറ്റിൽ നിന്നൊരു ആന്തലുയർന്നു....... വീഴാൻ പോയവളുടെ വയറിലൂടെ രോമം നിറഞ്ഞ ബലിഷ്ഠമായ കൈയ്യാൽ തന്നിലേക്ക് ചേർത്തു പിടിച്ചു.................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...