ജാനകീരാവണൻ 🖤: ഭാഗം 118

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

സിദ്ധാർഥ് ഗൗരിയെ വിളിച്ച് അവന്റെ പ്ലാൻ പറഞ്ഞതും അത് നല്ലതാണെന്നു ഗൗരിക്കും തോന്നി... ഗൗരിയുടെ ജീവൻ വെച്ച് സ്വന്തം മകളോട് വില പേശാൻ ഒരുങ്ങുമ്പോൾ അതിന്റെ യാതൊരു കുറ്റബോധവും ഗൗരിക്ക് ഉണ്ടായിരുന്നില്ല.... ••••••••••••••••••••••••••••••••••••••••° രാവിലെ യുവയാണ് ആദ്യം ഉറക്കം ഉണർന്നത്.... നന്ദു രാത്രി കിടന്നത് പോലെ അവന് പുറം തിരിഞ്ഞു തന്നെയാണ് കിടന്നിരുന്നത്.... അവളെ ഉണർത്താതെ അവൻ ടവ്വലും എടുത്ത് ബാത്‌റൂമിലേക്ക് പോയി.... അവൻ കുളിച്ചു ഫ്രഷ് ആയി വന്നിട്ടും നന്ദു എണീറ്റിട്ടില്ല.... അത് നോക്കി തിരിഞ്ഞ് വാഡ്രോബിൽ നിന്ന് ഒരു ടീ ഷർട്ടും പാന്റ്സും എടുത്തിട്ടു.... കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് മുടി ചീകി ഒതുക്കി... സ്പ്രേ എടുത്ത് പൂശി.... കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് ഒന്ന് ഭംഗി നോക്കി നന്ദുവിന് നേരെ നടന്നു.... അവൻ വാച്ചിലേക്ക് നോക്കി.... ഏഴ് മണി കഴിഞ്ഞിരുന്നു...... അവൻ നടുവിന് കൈ കൊടുത്ത് അവളെ നോക്കി.... ഇന്നലെ മനഃപൂർവം ഒഴിവാക്കിയതല്ല.... എന്തോ വിക്രമിനെ പറ്റിയുള്ള ചിന്തകൾ ആ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു.... അവളുടെ മുഖഭാവം കാണുമ്പോൾ ഒന്നും സംസാരിക്കാനും തോന്നിയില്ല....

ക്ഷീണം ഉണ്ടാവുമെന്ന് കൂടി തോന്നിയപ്പോഴാണ് അവളോട് കിടക്കാൻ പറഞ്ഞ് അവനും കിടന്നത്.... ആ നിൽപ്പിൽ അവൻ ഓർത്തു.... പിന്നീട് ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... അവൻ കൈയും കെട്ടി ഉറങ്ങിക്കിടക്കുന്നവളെ ഉറ്റുനോക്കി.... എസ് ഷേപ്പിൽ വളഞ്ഞു കൂടി കിടക്കുന്നവളെ കാണും തോറും അവന് വല്ലാത്തൊരു ഉന്മേഷം തോന്നി.... തല്ലും വഴക്കും ഒക്കെ ആയി അതൊക്കെ ആസ്വദിച്ചു തന്നെ ജീവിതം തുടങ്ങണമെന്ന് കരുതിയിരുന്നു എങ്കിലും അവനതിന് കഴിയുമോ എന്ന ചിന്തയായി പിന്നീട്.... വഴക്ക് കൂടി നടന്നാൽ പരസ്പരമുള്ള അകലം കൂട്ടാനെ ഉപകരിക്കൂ എന്നവൻ ചിന്തിച്ചു.... വിക്രമിന്റെ മുഖം ഓർക്കുമ്പോൾ ഇപ്പൊ ഒരു ടെൻഷനാണ്.... ഗോളി ഇല്ലെന്ന് കണ്ടാൽ ഗോൾ അടിക്കാൻ ഒരുപക്ഷെ അവന് തോന്നിയാലോ.... ഈ സാധനത്തിന് ഇനിയെങ്ങാനും ഒരു മനം മാറ്റം ഉണ്ടായാലോ.... അവൻ ചിന്തിച്ചു ആ ചിന്തയിൽ അവന്റെ പുരികം താനേ ചുളിഞ്ഞു.... തലേ ദിവസം അവൾ എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറയുന്നുണ്ടായിരുന്നു.... വീട്ടുകാരെ ഓർത്തുള്ള വിഷമവും അവരെ പിരിയേണ്ടി വന്നതും ഒക്കെ തന്നെയാവും അതിന് കാരണമെന്നും അവന് മനസ്സിലായിരുന്നു.... പിന്നെ ഒന്ന് നിശ്വസിച്ചുകൊണ്ട് ടേബിളിൽ വെച്ചിരുന്ന ജഗ്ഗ് കൈയിൽ എടുത്ത് അതിൽ നിന്ന് കുറച്ച് വെള്ളം അവളുടെ മുഖത്ത് കുടഞ്ഞു....

നന്ദു കണ്ണ് ചിമ്മി തുറന്നു.... കണ്ണ് തിരുമ്മി മടിയോടെ മുന്നോട്ട് നോക്കി.... "ഗുഡ് മോർണിംഗ്...." ജഗ്‌ ടേബിളിൽ വെച്ച് അവൻ അവളെ വിഷ് ചെയ്തു... എന്നാൽ നേർത്ത പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവൾ കണ്ണ് മിഴിച്ചു നോക്കി.... അത് കണ്ട് ചിരിച്ചുകൊണ്ട് യുവ അവളെ പിടിച്ചു എണീപ്പിച്ചു.... "എന്തൊരു ഉറക്കമാടോ ഇത്.... മ്മ് ചെല്ല്.... പോയി ഫ്രഷ് ആയി വാ....." അവളെ ബാത്‌റൂമിന് നേരെ ഉന്തിക്കൊണ്ട് അവൻ അവൾക്കുള്ള ഡ്രസ്സ്‌ തിരഞ്ഞു.... യുവയുടെ പെട്ടെന്നുള്ള ഭാവപ്പകർച്ചയിൽ ആകെ അമ്പരന്ന് നിൽക്കുകയായിരുന്നവൾ.... ഒരുവേള ഇത് അവന്റെ അഭിനയമാണോ എന്ന് പോലും അവൾ ചിന്തിച്ചു.... വിക്രം അവർക്കിടയിലേക്ക് വരുമോ എന്നോ ഭയവും തന്നോടുള്ള അവളുടെ അകൽച്ച കഴിവതും കുറയ്ക്കണം എന്നൊക്കെയുള്ള ചിന്തകളായിരുന്നു അവന്റെയുള്ളിൽ.... "ഹാ.... ചെല്ലെടോ...." ഡ്രസ്സ്‌ അവൾക്ക് കൊടുത്തുകൊണ്ട് അവൻ തന്നെ അവളെ ഉന്തി ബാത്‌റൂമിൽ കയറ്റി... എന്നിട്ട് അവളെയും കാത്തെന്ന പോലെ ഫോൺ എടുത്ത് സ്ക്രോൾ ചെയ്തു....

കുറച്ച് കഴിഞ്ഞ് തലയും തോർത്തിക്കൊണ്ട് നന്ദു തിരികെ വന്നു.... അവൾ ടവ്വൽ ചെയറിൽ വിരിച്ചിട്ട് കൈ കൊണ്ട് മുടി വിടർത്തിയിട്ടു.... സിന്ദൂരരേഖ ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അവൻ സിന്ദൂരചെപ്പ് അവളുടെ കൈകളിൽ ഏൽപ്പിച്ചു.... അവൾ നെറ്റി ചുളിച്ചു അവനെ നോക്കി.... "റെഡി ആയി താഴേക്ക് വാ...." അത്രയും പറഞ്ഞവൻ മുറി വീട്ടിറങ്ങി.... നന്ദു ആകെ ഞെട്ടലിലാണ്.... അവനിൽ നിന്ന് ആദ്യമായാണ് ഇങ്ങനൊരു പെരുമാറ്റം.... അതവളെ കുഴപ്പിച്ചെങ്കിലും അതൊക്കെ വിട്ട് ഒരു നുള്ള് സിന്ദൂരം ചാർത്തി മുടിയൊന്ന് ചീകിയിട്ട് പുറത്തേക്ക് നടന്നു.... സ്റ്റെയർ ഇറങ്ങാൻ തുടങ്ങുമ്പോൾ എതിർ വശത്തു നിന്ന് യാമി വരുന്നത് കണ്ടു.... അവളെ കണ്ടപ്പോൾ നന്ദു പുഞ്ചിരിച്ചു.... "ഗുഡ് മോർണിംഗ് ഏട്ടത്തി... " അവൾ വിഷ് ചെയ്തു.... "ഗുഡ് മോർണിംഗ്...." തിരികെ പറഞ്ഞു യാമിക്കൊപ്പം താഴേക്ക് ഇറങ്ങി.... "ആഹാ.... സുന്ദരിയായിട്ടുണ്ടല്ലോ...." യുവയുടെ അമ്മയുടെ കോംപ്ലിമെന്റിന് അവൾ ഒന്ന് പുഞ്ചിരിച്ചു.... ചായ കുടിക്കുകയായിരുന്ന യുവ കണ്ണുകളുയർത്തി അവളെ നോക്കി "മോള് വാ...." മുത്തശ്ശി അവളെ അരികിലേക്ക് വിളിച്ചു....

നന്ദു മടിച്ചു മടിച്ചു മുത്തശ്ശിക്ക് നേരെ നടന്നു.... സോഫയിൽ ഇരുന്ന് ചായ കുടിക്കുന്ന യുവയുടെ അടുത്തായി ഇരിക്കുന്ന മുത്തശ്ശി അവളെ പിടിച്ചു അരികിൽ ഇരുത്തി.... "മോൾക്ക് ഇവിടൊക്കെ ഇഷ്ടായോ....?" മുത്തശ്ശി തിരക്കി.... അവൾ തല കുലുക്കി.... "പരിചയക്കുറവിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ടെന്നറിയാം... ഒക്കെ മാറിക്കോളും... സന്തോഷായിട്ട് ഇരിക്ക് ട്ടോ.... ഞങ്ങടെ യുവി ഒരു പാവാ കുഞ്ഞേ...." നന്ദു ഒന്ന് പുഞ്ചിരിച്ചു.... "ദാ മോളെ കുടിക്ക്...." അമ്മ നീട്ടിയ ചായ വാങ്ങാതെ അവൾ ജാള്യതയോടെ അവരെ നോക്കി... "മടിക്കണ്ട കുട്ടീ... പിടിക്ക്...." അമ്മ നിർബന്ധിച്ചപ്പോൾ അവളത് വാങ്ങി.... അത് കൈയിൽ വെച്ച് നോക്കി ഇരിക്കുന്നവളെ മുത്തശ്ശി അത് കുടിപ്പിച്ചു..... യുവക്ക് സന്തോഷം തോന്നി.... ഇന്ന് നന്ദു അവന്റെ ഭാര്യയാണ്.... ഓർക്കുമ്പോൾ അവനിൽ പുഞ്ചിരി തെളിഞ്ഞു.... •••••••••••••••••••••••••••••••••••••••° "പെട്ടെന്നെന്താടോ ഇങ്ങനൊരു പോക്ക്....?" ബാഗ് പാക്ക് ചെയ്യുന്ന ഇളയോട് കുറച്ച് വിഷമത്തോടെയാണ് മനു ചോദിച്ചത്.... "പെട്ടെന്നൊ... എത്ര കാലമായി മനൂ ഇവിടെ... തിരിച്ചു പോകുന്നത് മറ്റൊന്നും കൊണ്ടല്ല....

എന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു.... എനിക്കിനി ഇവിടെ ഒരു റോൾ ഇല്ല... ഇനി പുതിയ സ്ഥലം പുതിയ ആളുകൾ.... " അവൾക്കും നല്ല വിഷമം ഉണ്ടായിരുന്നു.... "അപ്പൊ പോകാൻ തന്നെ തീരുമാനിച്ചോ...?" ഒരിക്കൽ കൂടി അവൻ തിരക്കി "പോകാതെ പിന്നെ...." അവളൊന്ന് ചിരിച്ചു "വിഷമം ഇല്ലേടോ... ഇവിടെ നിന്ന്.... ഞങ്ങളെ ഒക്കെ വിട്ട് പോകുന്നതിൽ....?" അവൻ പ്രതീക്ഷയോടെ തിരക്കി.. അവളൊന്നും മിണ്ടിയില്ല.... "ഇല്ലേ....?" അവൻ ആവർത്തിച്ചു "ഉണ്ടാവാതിരിക്കുമോ മാനവ്.... ഇത്രയും കാലത്തിനിടെ എനിക്ക് ഇത്ര സന്തോഷം തന്ന ദിനങ്ങൾ വേറെ ഉണ്ടാവില്ലടോ.... ഒരു ഫാമിലി ഇല്ലാത്ത എനിക്ക് ഇതൊക്കെ ഒരു ഭാഗ്യമാടോ..." "പിന്നെന്തിനാ പോകുന്നേ.... ഇവിടെ തന്നെ നിന്നൂടെ....?" അവനിൽ പ്രതീക്ഷ നിറഞ്ഞു.... "അത് എങ്ങനെ നടക്കും.... എനിക്ക് ഈ കുടുംബവുമായി എന്ത് ബന്ധമാ ഉള്ളത്....? എന്നെ ഇവിടെ കൊണ്ട് വന്നതിന്റെ ആവശ്യം ഇപ്പൊ നിറവേറി.... ഇനി എന്റെ ആവശ്യം ഇവിടെ ഇല്ല...." അവൾ പുഞ്ചിരിച്ചു.... "നാളെ മോർണിംഗ് ഫ്ലൈറ്റിന് ഞാൻ പോവും.... അതിരാവിലെ ചിലപ്പോ യാത്ര പറയാൻ പറ്റിയെന്നു വരില്ല...." അത്രയും പറഞ്ഞ് ഇള പുറത്തേക്ക് പോയി.... മനു കാര്യമായി എന്തോ ചിന്തയിലാണ്ടു.... ••••••••••••••••••••••••••••••••••••••°

ജാനി എപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തയിലാണ്ടു.... റാവൺ തന്നിൽ നിന്നും ഒരകലം പാലിക്കുന്നത് അവളെ അസ്വസ്ഥയാക്കി.... നന്ദുവിന്റെ അഭാവം അവളെ എല്ലാം കൊണ്ടും തളർത്തി... ഒരു കൂട്ടുകാരിയെ പോലെ ഒരു കൂടെ പിറപ്പിനെ പോലെ എല്ലാം അവളോട് തുറന്ന് പറയാമായിരുന്നു... എന്നാൽ ഇന്ന് അവൾ ഈ വീട്ടിൽ ഇല്ലെന്നുള്ള സത്യം അവളെ നൊമ്പരപ്പെടുത്തി.... "എന്ത് പറ്റി ജാനി.....?" അവൾ ഈ ലോകത്തൊന്നും അല്ലെന്ന് കണ്ട് ശിവദ കാര്യം തിരക്കി.... കാര്യം പറയാതെ ഒഴിഞ്ഞു മാറിയവളെ ശിവദ പിടിച്ചു നിർത്തി.... ഒരു അമ്മയെ പോലെ അവളോട് കാര്യം തിരക്കി.... ഏറെനേരം പരിശ്രമിക്കേണ്ടി വന്നു ശിവദക്ക് അവളിൽ നിന്നും കാര്യം മനസ്സിലാക്കാൻ.... വിവാഹതലേന്ന് മുതൽ പലരും ചോദ്യങ്ങൾ ചോദിച്ചു അവളെ ബുദ്ധിമുട്ടിക്കുന്നത് ശിവദയും ശ്രദ്ധിച്ചിരുന്നു.... പ്രശ്നം അതാണെന്ന് മാത്രം അവൾ പറഞ്ഞു.. റാവൺ തന്നിൽ നിന്ന് അകലം പാലിക്കുന്ന കാര്യം ബോധപൂർവം അവൾ മറച്ചു വെച്ചു.... "മോള് വിഷമിക്കണ്ട.... ഈശ്വരൻ എല്ലാത്തിനും ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്..... അത്ര മാത്രം ചിന്തിച്ചാൽ മതി...." അവളെ ആശ്വസിപ്പിക്കുന്ന ശിവദയുടെ വാക്കുകൾ ഒക്കെ കേട്ടുകൊണ്ട് റാവണും അവിടെ ഉണ്ടായിരുന്നു.... ജാനിയുടെ പരിഭവം പറച്ചിൽ കേട്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...