ജാനകീരാവണൻ 🖤: ഭാഗം 161

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആഹ്.. എങ്കിൽ പോയി ഫ്രഷ് ആയി വാ രണ്ട് പേരും.... ഈ പെണ്ണും ഒന്നും കഴിച്ചിട്ടില്ല.... ഞങ്ങൾ ഫുഡ്‌ എടുത്ത് വെക്കാം.... നിങ്ങള് ചെല്ല്...."അവരെ പറഞ്ഞയച്ചുകൊണ്ട് ശിവദ കിച്ചണിലേക്ക് നടന്നതും ജാനി ആ ഒപ്പം പോയി.... ഫുഡ്‌ ചൂടാക്കി ഡൈനിങ് ടേബിളിൽ കൊണ്ട് വന്ന് നിരത്തി വെക്കുമ്പോൾ മനു ഇറങ്ങി വന്നു.... അവൻ വന്ന് ചെയർ വലിച്ചിട്ട് ഇരുന്നതും ശിവദ പ്ലേറ്റ് അവന് നേരെ നീക്കി വെച്ച് തൊട്ട് അടുത്തായി ചെയർ വലിച്ചിട്ട് ഇരുന്നു.... "നമ്മൾ എല്ലാരും കൂടി പോയപ്പോ വിക്രത്തെ കൂടെ കൂട്ടേണ്ടതായിരുന്നു..." ശിവദ എന്തോ ഓർത്തുകൊണ്ട് പറഞ്ഞു.... "അതിന് അവൻ വരാഞ്ഞതല്ലേ ചെറിയമ്മേ.... ഞാൻ കുറേ വിളിച്ചതാ...."മനു പറഞ്ഞു.... "മുൻപ് ഇവിടെ കേറിയിറങ്ങി നടന്നവനാ.... എനിക്ക് നിങ്ങളെ ഒക്കെ പോലെ തന്നെ ആയിരുന്നു അവനും.... ഇപ്പൊ നേരിൽ കാണുമ്പോഴൊക്കെ ഒരു വേദനയാണ്....

എന്റെ നന്ദു അവനെ സ്നേഹിച്ചത് കൊണ്ടല്ലേ അവൻ ഇതൊക്കെ നേരിടേണ്ടി വന്നത്....." റിയയുടെ ചെയ്തികൾ ഓർക്കവേ ആ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു .. "അതൊക്കെ കഴിഞ്ഞതല്ലേ ചെറിയമ്മേ.... ഇനിയും അതൊക്കെ ഓർത്തിരുന്നിട്ട് എന്തിനാ...?" മനു അത് ചോദിക്കുന്നതും കേട്ടുകൊണ്ടാണ് റാവൺ വന്നത്.... റാവൺ വന്നിരുന്നുകൊണ്ട് അവന്റെ പ്ലേറ്റ് എടുത്ത് സ്വയം വിളമ്പി തുടങ്ങി... എന്നിട്ടും ഇരിക്കാതെ അടുത്ത് നിന്ന ജാനിയുടെ ഇടത് കൈയിൽ പിടിച്ചു അടുത്തുള്ള ചെയറിൽ ഇരുത്തി.... പ്ലേറ്റ് എടുത്ത് നീക്കി വെച്ചുകൊണ്ട് അവളെ നോക്കി.... ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ ഫുഡ്‌ വിളമ്പി എടുത്ത് കഴിച്ചു തുടങ്ങി.... "കഴിഞ്ഞതാണെന്ന് കരുതി വിട്ട് കളയാൻ പറ്റുവോടാ.... എല്ലാവർക്കും ഒരു ജീവിതം ആയി.... എന്റെ നന്ദു പോലും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.... അപ്പൊ അവനും നല്ലൊരു കുടുംബജീവിതം അർഹിക്കുന്നില്ലേ.... അവനെ ഈ അവസ്ഥയിൽ താങ്ങാനും തണലാവാനും നല്ലൊരു പങ്കാളിയെ അവനും വേണ്ടേ....

അവൻ മാത്രം ഇങ്ങനെ തനിച്ച്....?" ശിവദ ആകുലതയോടെ പറഞ്ഞു നിർത്തി.... റിയ വിക്രത്തെ ചതിച്ചതിനും ഈ അവസ്ഥയിൽ ആക്കിയതിനും അറിഞ്ഞു കൊണ്ടല്ലെങ്കിൽ കൂടി നന്ദുവും ഒരു കാരണം ആണെന്ന തോന്നലാണ് അവരുടെ മനസ്സിൽ.... ഒരുപക്ഷെ നന്ദുവിന് വിക്രത്തോട് പ്രണയം ഇല്ലായിരുന്നെങ്കിൽ റിയ അവനെ ഒരു വിഡ്ഢിയാക്കില്ലായിരുന്നു.... അവളുടെ നല്ല ഭാവി ഓർത്ത് അവസാനനിമിഷം വഴി മാറി നിന്നവനാണ്.... പ്രണയം ഉള്ളിൽ ഒതുക്കി ആ വിവാഹത്തിൽ പങ്കെടുത്തപ്പോൾ ചങ്ക് പൊട്ടി നിന്ന കാഴ്ച ഇടക്ക് ശിവദയുടെ മനസ്സിനെ അലട്ടുമായിരുന്നു..... "കുഞ്ഞാ..... നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലായിരുന്നോടാ അവൻ... അവനെ നീ ഒന്ന് പറഞ്ഞു മനസ്സിലാക്ക്.... നല്ലൊരു കുട്ടിയെ നമുക്ക് കണ്ടെത്തി കൊടുക്കാം....."ഉത്സാഹത്തോടെ അവർ റാവണിന്റെ കൈയിൽ പിടിച്ചു.... "ചെറിയമ്മാ.... അവനെ ഇപ്പൊ നമ്മൾ നിർബന്ധിച്ചാൽ അത് ശരി ആവില്ല... ഒരു പാർട്ണർ വേണമെന്ന് തോന്നിയാൽ അത് അവൻ തന്നെ കണ്ടെത്തിക്കോളും...."റാവൺ ശിവദയുടെ കൈയിൽ ഒന്ന് തട്ടി....

"അതാണ് നല്ലത് ചെറിയമ്മേ.... നമ്മളായിട്ട് ഒന്നും അടിച്ചേൽപ്പിക്കണ്ട.... അവന് കുറച്ച് ടൈം കൊടുക്ക്.... എല്ലാം മറക്കാൻ...." മനു റാവണിന്റെ അഭിപ്രായം പിന്തുണച്ചു.... "മ്മ്... " അല്പം വിഷമത്തോടെ ആണെങ്കിലും ശിവദ ഒന്ന് മൂളി.... "ഇപ്പൊ തന്നെ കല്യാണങ്ങളുടെ സീസൺ ആണ്.... നാല് വിവാഹമാണ് ചേരെ ചേരെ വരാൻ പോവുന്നത്.... എല്ലാം കൂടി എന്താകുവോ എന്തോ....?"അതും പറഞ്ഞ് മനു എണീറ്റ് കൈ കഴുകി.... "അതൊക്കെ പോട്ടേ.... മാനസയുടെ അവസ്ഥ എന്താ.... ഇതിപ്പോ മൂന്നാം മാസം അല്ലേ....?" കൈ കഴുകി വരുന്നവനോടായി ശിവദ അന്വേഷിച്ചു.... "ആഹ്... ഇപ്പൊ ഇപ്പൊ കുറേശെ വയ്യായ്കകൾ ഒക്കെ ഉണ്ടെന്ന് അളിയൻ പറഞ്ഞു.... മുൻപ് ഇങ്ങനെ ഒന്നും ഇല്ലായിരുന്നല്ലോ.... ഇതിപ്പോ ഡോക്ടർ ആയ അളിയനാണ് ചേച്ചിയെക്കാൾ ടെൻഷൻ... "കൈ തുടച്ചുകൊണ്ട് അവൻ തമാശ രൂപേണ പറഞ്ഞു..... "എപ്പോഴും ഒരുപോലെ ആയിരിക്കില്ല.... ആദ്യമാസങ്ങളിൽ ഒക്കെ നല്ല ശ്രദ്ധ വേണം.... വിവാഹം ആയത് കൊണ്ട് അവളിങ്ങോട്ട് വരുന്നുമില്ല... ഇല്ലേൽ ഞാൻ നോക്കിയേനെ... " ശിവദ പറഞ്ഞു....

"അത് ചേച്ചിക്ക് വികാസേട്ടൻ ഇല്ലാത്തെ പറ്റത്തില്ല.... അതാ...."ജാനി കഴിക്കുന്നതിനിടയിൽ ഡയലോഗ് വിട്ടതും റാവൺ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്ത് എണീറ്റ് പോയി...... "അത് നീ പറയണ്ട.... അക്കാര്യത്തിൽ നീ ചേച്ചിയെക്കാൾ കഷ്ടമാണ്.... ഇവന് ഒരു വാൽ ഉണ്ടായിരുന്നെങ്കിൽ അതിൽ തൂങ്ങി നീ പിന്നാലെ നടന്നേനെ....."കൈ കഴുകിക്കൊണ്ടിരുന്ന റാവണിനെ നോക്കി മനു പറഞ്ഞതും അവൾ കൊഞ്ഞനം കുത്തി.... "അവരൊക്കെ കിടന്നോ... " കൈ തുടച്ചുകൊണ്ട് റാവൺ മുകളിലേക്ക് നോക്കി ചോദിച്ചു.... "10 മണി ആയിട്ടും നിങ്ങളെ കാണാഞ്ഞപ്പോ ഞാൻ ഫുഡ്‌ കഴിച്ചു പോയി ഉറങ്ങാൻ പറഞ്ഞു.... അങ്ങനെ പോയതാ..." ശിവദ "ഇനി അധികം ദിവസങ്ങൾ ഇല്ല മനു .... താലി പണിയാൻ കൊടുത്തായിരുന്നോ നീ...?" അവർ തിരക്കി.... "അതൊക്കെ കൊടുത്തിട്ടുണ്ട് ചെറിയമ്മേ.... ടെൻഷൻ ആവണ്ട...." മനു "അത് മറക്കാതെ പോയി വാങ്ങണം.... വാങ്ങി പൂജമുറിയിൽ കൊണ്ട് വെക്കണം.... മറക്കരുത്.... അല്ല കുഞ്ഞാ കല്യാണത്തിന് ജിത്തുവിന്റെ പേരെന്റ്സ് ഒക്കെ ഉണ്ടാവില്ലേ....?"

സോഫയിൽ ഇരിക്കുന്നവനോടായി ശിവദ ചോദിച്ചു.... അതിന് അവൻ മൂളി.... "നിന്റെ കല്യാണത്തിനോ ആരെയും വിളിച്ചില്ല.... ആ കുറവ് ഇനിയുള്ള വിവാഹങ്ങളിൽ നികത്തണം.... നന്ദുവിന്റെ വിവാഹത്തിലും പലരെയും വിട്ട് പോയി.... ഇത്തവണ ആരെയും വിട്ട് പോകരുത്...."ഒരിക്കൽ കൂടി ശിവദ അവരെ ഓർമിപ്പിച്ചു.... "നേരം ഒരുപാട് ആയി.... എല്ലാവരും പോയി കിടക്കാൻ നോക്ക്...."ജാനി കഴിച്ചെണീറ്റതും രണ്ട് പേരും കൂടി പ്ലേറ്റ് ഒക്കെ കൊണ്ട് വെച്ചു..... തിരികെ വന്ന് എല്ലാവരെയും ഉറങ്ങാൻ പറഞ്ഞ് വിട്ട് ശിവദയും കിടക്കാൻ പോയി.... •••••••••••••••••••••••••••••••••••••••••° റൂമിൽ എത്തിയതും റാവൺ ജാനിയെ പിന്നിലൂടെ പുണർന്നു.... പെട്ടെന്ന് അവളൊന്ന് അമ്പരന്നെങ്കിലും പിന്നീട് മുഖത്ത് പുഞ്ചിരി പടർന്നു..... തന്റെ വയറിൽ ചുറ്റിയ അവന്റെ കരങ്ങളെ അവൾ പൊതിഞ്ഞു പിടിച്ചുകൊണ്ടു അവന്റെ നെഞ്ചിൽ ചാരി നിന്നു..... റാവൺ അവളുടെ തോളിൽ മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു നിന്നു..... പതിയെ അവിടം ചുണ്ടുകൾ ചേർത്തു... "സോറി...."കാറ്റുപോലെ അവൻ മൊഴിഞ്ഞതും ചെറു ചൂടുള്ള അവന്റെ നിശ്വാസം അവളുടെ തോളിൽ പതിഞ്ഞു...

ഇക്കിളിപ്പെട്ടത് പോലെ അവളൊന്ന് ഇളകി നിന്നു "എന്തിന്...?" അവന്റെ താടിരോമങ്ങളുടെ ഇക്കിളിയിൽ തല വീട്ടിച്ചുകൊണ്ട് അവൾ തിരക്കി... "ലീവ് ആണെന്ന് പറഞ്ഞ് ഇത്രയും വെയിറ്റ് ചെയ്യിപ്പിച്ചതിന്...."ചെറു ചിരിയോടെ തല ചെരിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞു.... "ഇത്രനേരം വെയിറ്റ് ചെയ്യിപ്പിച്ചിട്ട് വെറുമൊരു സോറിയിൽ തീർക്കാമെന്നാണോ കരുതിയെ...?" അവൾ അവന് അഭിമുഖമായി തിരിഞ്ഞു നിന്നുകൊണ്ട് പുരികം പൊക്കി.... അവൻ ചിരിച്ചുകൊണ്ട് അവളെ പുണർന്നു.... ആ കവിളുകളിൽ ചുംബിച്ചു..... "ഇനിയും...."അകന്ന് മാറും മുന്നേ അവൾ കുസൃതിയോടെ പറഞ്ഞതും അവൻ അധരങ്ങൾ കവർന്നു.... മൃദുവായി എന്നാൽ പ്രണയവിവശനായി അവൻ അവയെ ചുംബിച്ചു..... "I love you...."അവളുടെ കാതിൽ മുത്തിക്കൊണ്ട് അവളുമായി അവൻ ബെഡിലേക്ക് വീണു.... അവന്റെ പ്രണയത്തിന്റെ വെവ്വേറെ ഭാവങ്ങൾ പതിവ് പോലെ അവളിലേക്ക് പകർന്നു കൊടുക്കുകയായിരുന്നു അവനപ്പോൾ.... •••••••••••••••••••••••••••••••••••••••••°

കിടന്നിട്ട് ഉറക്കം വരാതെ അതി രാവിലെ തന്നെ ചന്ദന ഉണർന്നിരുന്നു.... നേരം വെളുത്തിട്ടില്ല... ആരും ഒട്ട് എണീറ്റിട്ടും ഇല്ല.... വീണ്ടും കിടക്കാൻ തോന്നാത്തത് കൊണ്ട് മുറിയിലേക്ക് പോയി.... പല്ല് തേച്ചു ഒന്ന് ഫ്രഷ് ആയി വന്നു.... എന്തോ വിക്രത്തിന്റെ മുറിയിലേക്ക് ഒന്ന് പോയി നോക്കാൻ തോന്നി.... അവൾ പതിയെ അങ്ങോട്ട് നടന്നു.... ഡോർ തുറന്നിട്ടിട്ടുണ്ടായിരുന്നു.... അവൾ വാതിൽക്കൽ നിന്ന് എത്തി നോക്കിയപ്പോൾ വിക്രം ബെഡിൽ ഇരിപ്പുണ്ട്.... വികാസ് നല്ല ഉറക്കവും.... വിക്രം ഉറങ്ങാതെ ഇരിക്കുന്നത് കണ്ട് തന്നെ അവൾ ഒന്ന് സംശയിച്ചിരുന്നു.... ആകെ വിമ്മിഷ്ടപ്പെട്ടൊരു ഇരുത്തം..... കാര്യം എന്താണെന്ന് അറിയണമെന്നുണ്ടെങ്കിലും അവനോട് ചോദിക്കാൻ തോന്നുന്നില്ല.... അങ്ങോട്ട് പോകാനും ഒരു മടി.... ഇടക്ക് അവൻ വികാസിനെ തിരിഞ്ഞു നോക്കുന്നും ഉണ്ട്....

പിന്നെ ബെഡിൽ ഇരുന്ന് പതിയെ നിരങ്ങി നിരങ്ങി അറ്റത്തേക്ക് വന്നുകൊണ്ട് കാല് താഴേക്ക് ഇട്ടു.... ഒരു കാല് സ്വാധീനം കുറവായത് കൊണ്ട് ആ കാല് കുത്താതെ ഫ്രാക്ച്ചർ ആയ കാല് കുത്തി എണീക്കാൻ നോക്കി.... എപ്പോ വേണമെങ്കിലും വീഴുമെന്ന തോന്നൽ വന്നതും മറ്റൊന്നും ഓർക്കാതെ ചന്ദന അകത്തേക്ക് ഓടിക്കയറി.... കാല് കുത്തി എണീറ്റതും വേദനയോടെ അവൻ ഒരു വശത്തേക്ക് മറിഞ്ഞു വന്നതും ചന്ദന അവനെ താങ്ങി ബെഡിൽ ഇരുത്തി.... "നടക്കാൻ പറ്റില്ലാന്ന് അറിഞ്ഞു വെച്ചിട്ട് എന്തിനാ അതിന് നിൽക്കുന്നെ....?" പെട്ടെന്ന് വന്ന അരിശത്തിൽ അവൾ ചോദിച്ചു പോയി.... അന്നേരം ഇവളിപ്പോ എവിടുന്ന് വന്നെന്ന ഭാവത്തിൽ അവളെ നോക്കുകയായിരുന്നു വിക്രം........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...